ഇൻ്റർനാഷനൽ ഇസ്‍ലാമിക് യൂനിവേഴ്‍സിറ്റി മലേഷ്യ

മലേഷ്യൻ തലസ്ഥാന നഗരമായ കോലാലമ്പൂരിൽ സ്ഥിതി ചെയ്യുന്ന വിശ്വപ്രസിദ്ധ ഇസ്‍ലാമിക സർവകലാശാലയാണ് ഇൻറർനാഷനൽ ഇസ്‍ലാമിക് യൂനിവേഴ്‍സിറ്റി മലേഷ്യ.

ഇസ്‍ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സിക്കു കീഴിൽ 1983ൽ സ്ഥാപിതമായ സർവകലാശാലയിൽ ഇന്ത്യയുൾപ്പെടെ 120ലധികം രാഷ്ട്രങ്ങളിൽ നിന്നുള്ള ബിരുദ- ബിരുദാനന്തര വിദ്യാർത്ഥികൾ പഠനം നടത്തുന്നു. ആഗോള തലത്തിലെ തന്നെ അത്യുന്നതമായ ഇസ്‍ലാമിക സർവകലാശാലയായാണ് ഐ.ഐ.യു.എം ഗണിക്കപ്പെടുന്നത്.

International Islamic University Malaysia
തരംPublic
സ്ഥാപിതം1983
റെക്ടർപ്രഫ. ഡോ. സലീഹ ഖമറുദ്ദീൻ
വിദ്യാർത്ഥികൾ35,000
സ്ഥലംകോലാലമ്പൂർ, മലേഷ്യ
അഫിലിയേഷനുകൾACU,FUIW, ASAIHL
വെബ്‌സൈറ്റ്[1]

ചരിത്രം

മുസ്‍ലിം രാജ്യങ്ങളിലെ വിദ്യാഭ്യാസ ചലനങ്ങൾക്ക് നേതൃത്വം നൽകാനും മതവിഷയങ്ങളിലും ശാസ്ത്ര വിഷയങ്ങളിലും അവഗാഹമുള്ള പുതിയൊരു തലമുറയെ വാർത്തെടുക്കാനുമായി അന്താരാഷ്ട്ര നിലവാരമുള്ളൊരു ഇസ്‍ലാമിക സർവകലാശാല എന്നത് ഒ.ഐ.സിയുടെ ചിരകാലാഭിലാഷമായിരുന്നു. ഈയൊരു സ്വപ്നത്തിൻറെ സാക്ഷാത്കാരമായാണ് 1983ൽ ഐ.ഐ.യു.എം സ്ഥാപിതമാകുന്നത്. അന്താരാഷ്ട്ര വിദ്യാർത്ഥികളെ ആകർഷിക്കുന്നതിനായി അടിസ്ഥാന സൌകര്യങ്ങളിലും അക്കാദമിക നിലവാരത്തിലുമെല്ലാം അതീവ നിഷ്കർശതയാണ് തുടക്കം മുതലേ സ്ഥാപനം പുലർത്തിപ്പോരുന്നത്. തൽഫലമെന്നോണം നൂറ്റിയിരുപതിലധികം രാഷ്ട്രങ്ങളിൽ‌ നിന്നുള്ള പഠിതാക്കൾ ഇവിടെ പഠനം നടത്തുന്നു.

വിജ്ഞാനത്തിൻറെ ഇസ്‍ലാമികവത്കരണം എന്ന അടിസ്ഥാന ലക്ഷ്യത്തിലൂന്നിയാണ് സർവകലാശാലയുടെ സവിശേഷ പാഠ്യപദ്ധതി രൂപപ്പെടുത്തിയിരിക്കുന്നത്.

കാമ്പസ്

മലേഷ്യൻ നഗരങ്ങളായ കോലാലമ്പൂർ, ഗോംബാക്, കുവാന്താൻ എന്നിവിടങ്ങളിലായി മൂന്നു കാമ്പസുകളാണ് ഐ.ഐ.യു.എമ്മിനുള്ളത്. ഇസ്‍ലാമിക വിജ്ഞാനീയങ്ങൾക്കു പുറമെ വൈദ്യശാസ്ത്രം, നിയമം, എഞ്ചിനീയറിങ്, മാനേജ്മെൻറ്, ഇസ്‍ലാമിക് ബാങ്കിങ് തുടങ്ങി ഇരുപതിലധികം വിഭാഗങ്ങൾ മൂന്നു കാമ്പസുകളിലുമായി പ്രവർത്തിക്കുന്നു.

അവലംബം

കണ്ണി

Tags:

ഇൻ്റർനാഷനൽ ഇസ്‍ലാമിക് യൂനിവേഴ്‍സിറ്റി മലേഷ്യ ചരിത്രംഇൻ്റർനാഷനൽ ഇസ്‍ലാമിക് യൂനിവേഴ്‍സിറ്റി മലേഷ്യ കാമ്പസ്ഇൻ്റർനാഷനൽ ഇസ്‍ലാമിക് യൂനിവേഴ്‍സിറ്റി മലേഷ്യ അവലംബംഇൻ്റർനാഷനൽ ഇസ്‍ലാമിക് യൂനിവേഴ്‍സിറ്റി മലേഷ്യ കണ്ണിഇൻ്റർനാഷനൽ ഇസ്‍ലാമിക് യൂനിവേഴ്‍സിറ്റി മലേഷ്യഇന്ത്യഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ ഓപറേഷൻകോലാലമ്പൂർമലേഷ്യ

🔥 Trending searches on Wiki മലയാളം:

ചാത്തന്നൂർക്രിക്കറ്റ്ചേർപ്പ്ആയൂർഗുരുവായൂർബാല്യകാലസഖിശുഭാനന്ദ ഗുരുപൊൻ‌കുന്നംകാഞ്ഞിരപ്പള്ളിഖുർആൻകാട്ടാക്കടവടക്കാഞ്ചേരിവി.എസ്. അച്യുതാനന്ദൻമലമ്പുഴഇന്നസെന്റ്ആലപ്പുഴകുമാരനാശാൻകുതിരാൻ‌മലമുട്ടിൽ ഗ്രാമപഞ്ചായത്ത്അരുവാപ്പുലം ഗ്രാമപഞ്ചായത്ത്ഷൊർണൂർഭഗവദ്ഗീതവാഗൺ ട്രാജഡിവിവരാവകാശ നിയമംസ്വയംഭോഗംസൈലന്റ്‌വാലി ദേശീയോദ്യാനംമംഗലപുരം ഗ്രാമപഞ്ചായത്ത്അടിമാലിപൂച്ചജയഭാരതിതിടനാട് ഗ്രാമപഞ്ചായത്ത്കാപ്പാട്ആറളം ഗ്രാമപഞ്ചായത്ത്രതിലീലവി.ജെ.ടി. ഹാൾകക്കുകളി (നാടകം)തുമ്പമൺ ഗ്രാമപഞ്ചായത്ത്ചരക്കു സേവന നികുതി (ഇന്ത്യ)വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്അരീക്കോട്അരുവിപ്പുറംരണ്ടാം ലോകമഹായുദ്ധംഅമല നഗർശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത്ജീവപര്യന്തം തടവ്ചിമ്മിനി അണക്കെട്ട്പിറവംരാമനാട്ടുകരഉപനയനംപി.ടി. ഉഷചുനക്കര ഗ്രാമപഞ്ചായത്ത്ഇന്ത്യൻ ഭരണഘടനയുടെ നാൽപ്പത്തിരണ്ടാം ഭേദഗതിസഹ്യന്റെ മകൻകൊല്ലങ്കോട്കുളത്തൂപ്പുഴജാലിയൻവാലാബാഗ് കൂട്ടക്കൊലകുര്യാക്കോസ് ഏലിയാസ് ചാവറപ്രണയംഇരിട്ടികുമരകംപുതുപ്പാടി ഗ്രാമപഞ്ചായത്ത്ഞാറക്കൽ ഗ്രാമപഞ്ചായത്ത്പഴശ്ശിരാജഓട്ടിസംകരമനചൊക്ലി ഗ്രാമപഞ്ചായത്ത്ബിഗ് ബോസ് (മലയാളം സീസൺ 5)പാമ്പിൻ വിഷംഎം.ടി. വാസുദേവൻ നായർഇടപ്പള്ളിആഗ്നേയഗ്രന്ഥിമലയാള മനോരമ ദിനപ്പത്രംകുരീപ്പുഴഋഗ്വേദംവിവരാവകാശനിയമം 2005ഓട്ടൻ തുള്ളൽആലത്തൂർഅയ്യപ്പൻകോവിൽ🡆 More