അഭിനവ് ബിന്ദ്ര

അഭിനവ് ബിന്ദ്ര (ജനനം: സെപ്റ്റംബർ 28 1982) ഇന്ത്യയുടെ ഷൂട്ടിങ്ങ് താരവും വ്യവസായിയുമാണ്.

2008 ഓഗസ്റ്റിൽ നടന്ന ബെയ്ജിങ്ങ് ഒളിമ്പിക്സിൽ 10 മീറ്റർ എയർ റെഫിൾസിൽ സ്വർണ്ണം നേടിയതോടെ ഒളിമ്പിക്സ് ഗെയിംസിൽ വ്യക്തിഗത സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യക്കാരനായി അഭിനവ് ബിന്ദ്ര. 2009-ൽ അദ്ദേഹത്തിന്‌ പദ്മഭൂഷൺ പുരസ്കാരം ലഭിച്ചു.

അഭിനവ് ബിന്ദ്ര
അഭിനവ് ബിന്ദ്ര
അഭിനവ് ബിന്ദ്രയും മേരി കോം - ബ്രിട്ടീഷ് ഹൈക്കമ്മീഷൻ, ദില്ലി, 2011 ജൂലൈ 27
ജനനം (1982-09-28) സെപ്റ്റംബർ 28, 1982  (41 വയസ്സ്)
തൊഴിൽകായികതാരം (ഷൂട്ടർ)
ഉയരം173 cm (5 ft 8 in)
അഭിനവ് ബിന്ദ്ര
Medal record
Representing അഭിനവ് ബിന്ദ്ര ഇന്ത്യ
Men's ഷൂട്ടിങ്ങ്
ഒളിമ്പിക്സ്
Gold medal – first place 2008 Beijing Men's 10 m air rifle
ISSF World Shooting Championships
Gold medal – first place 2006 Zagreb Men's 10 m Air Rifle
Commonwealth Games
Silver medal – second place 2002 Manchester Men's 10m Air Rifle (Singles)
Gold medal – first place 2002 Manchester Men's 10m Air Rifle (Pairs)
Bronze medal – third place 2006 Melbourne Men's 10m Air Rifle (Singles)
Gold medal – first place 2006 Melbourne Men's 10m Air Rifle (Pairs)

വ്യക്തിജീവിതം

സമ്പന്ന സിഖ് കുടുംബത്തിൽ പിറന്ന അഭിനവ് ബിന്ദ്ര പത്താം ക്ലാസുവരെ ഡൂൺ സ്കൂളിലും തുടർന്ന് ചണ്ഡിഗഡിലെ സെൻറ് സ്റ്റീഫൻസ് സ്കൂളിലും വിദ്യാഭ്യാസം പൂർത്തിയക്കി. കൊളറാഡോ യൂണിവേഴ്സിറ്റിയിൽ നിന്നും എംബിഎ ബിരുദംനേടിയ അഭിനവ് ചണ്ഡിഗഡിലെ അദ്ദേഹത്തിൻറെതന്നെ സ്ഥാപനമായ അഭിനവ് ഫ്യൂച്ച്രറിസ്റ്റിക്സിൻറെ ചീഫ് എക്സിക്യൂട്ടീവുമാണ്. പതിനഞ്ചാം വയസിൽതന്നെ അഭിനവിന് പലരുടെയും ശ്രദ്ധയാകർഷിക്കാൻ കഴിഞ്ഞു. 1998-ലെ കോമൺവെൽത്ത് ഗെയിംസിലെ ഏറ്റവും പ്രായംകുറഞ്ഞ താരമായിരുന്നു അഭിനവ്. കേണൽ ജെ.എസ്. ധില്ലൻ ആണ് അഭിനവിലെ പ്രതിഭയെ ചെറുപ്പത്തിൽതന്നെ കണ്ടെത്തിയത്.

മാതാപിതാക്കൾ

പ്രമുഖ ബിസിനസുകാരനായ എ.എസ്. ബിന്ദ്രയാണ് പിതാവ്. മാതാവ് ബബ്ലി. സഹോദരി ദിവ്യ. സ്വന്തമായി എയർകണ്ടീഷൺഡ് ഷൂട്ടിങ് റേഞ്ചും അത്യാധുനിക ആയുധങ്ങളുമൊക്കെ മകനുവേണ്ടി അച്ഛൻ തൻറെ സ്വന്തം ഫാംഹൗസിൽ കോടികൾ മുടക്കി ഒരുക്കിയിരുന്നു.

നേട്ടങ്ങൾ

  • 2008 : ബെയ്‌ജിങ്ങ്‌ ഒളിമ്പിക്സിൽ സ്വർണ്ണം.
  • 2006: സാഗ്രീബ് ഐ.എസ്.എസ്. എഫ് ലോക ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ സ്വർണം.
  • 2006: മെൽബൺ കോമൺവെൽത്ത് ഗെയിംസിൽ പെയർ ഇനത്തിൽ സ്വർണം. സിംഗിൾസിൽ വെങ്കലം.
  • 2002: മാഞ്ചസ്റ്റർ കോമൺവെൽത്ത് ഗെയിംസിൽ പെയർ ഇനത്തിൽ സ്വർണം. സിംഗിൾസിൽ വെള്ളി.
  • 2001: മ്യൂണിക്ക് ലോകകപ്പിൽ 600ൽ 597 പോയിൻറുമായി ജൂനിയർ ലോകറെക്കോർഡും വെങ്കലവും.
  • 2001: രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം
  • 2000: അർജുന അവാർഡ്

കൈനിറയെ പാരിതോഷികങ്ങൾ

2008 ഒളിമ്പിക്സിൽ വ്യക്തിഗത സ്വർണം എന്ന തിളക്കമാർന്ന നേട്ടം കൈവരിച്ചതോടെ രാജ്യമെങ്ങും അദ്ദേഹത്തെ ആദരിച്ചു. സംസ്ഥാനസർക്കാരും സ്വകാര്യകമ്പനികളും പലവിധ പാരിതോഷികങ്ങൾ പ്രഖ്യാപിച്ചു.

അവലംബം

Tags:

അഭിനവ് ബിന്ദ്ര വ്യക്തിജീവിതംഅഭിനവ് ബിന്ദ്ര മാതാപിതാക്കൾഅഭിനവ് ബിന്ദ്ര നേട്ടങ്ങൾഅഭിനവ് ബിന്ദ്ര കൈനിറയെ പാരിതോഷികങ്ങൾഅഭിനവ് ബിന്ദ്ര അവലംബംഅഭിനവ് ബിന്ദ്ര19822008-ലെ ബെയ്‌ജിങ്ങ്‌ ഒളിമ്പിക്സ്2009ഇന്ത്യപദ്മഭൂഷൺസെപ്റ്റംബർ 28

🔥 Trending searches on Wiki മലയാളം:

കെ.ബി. ഗണേഷ് കുമാർപൂവൻപഴംകാരൂർ നീലകണ്ഠപ്പിള്ളസംസ്കാരംഈജിപ്ഷ്യൻ സംസ്കാരംഈസ്റ്റർആർത്തവവിരാമംചൊവ്വപി. ഭാസ്കരൻജനകീയാസൂത്രണംഉത്തരാധുനികതകണ്ണകിയുറാനസ്ബാലചന്ദ്രൻ ചുള്ളിക്കാട്ചേരിചേരാ പ്രസ്ഥാനംപേവിഷബാധഉദയംപേരൂർ സിനഡ്ലക്ഷ്മി നായർനിർജ്ജലീകരണംവിദ്യാഭ്യാസ സാങ്കേതികവിദ്യരവിചന്ദ്രൻ സി.ജാതിക്കശ്രുതി ലക്ഷ്മിഓട്ടൻ തുള്ളൽഇടുക്കി അണക്കെട്ട്സ്വദേശാഭിമാനി രാമകൃഷ്ണപിള്ളആശയവിനിമയംആത്മകഥറേഡിയോറൂമിഹജ്ജ്പറയൻ തുള്ളൽഅയ്യങ്കാളിഔറംഗസേബ്സൈനബ് ബിൻത് മുഹമ്മദ്കുറിച്യകലാപംമാർച്ച് 27കേരള സാഹിത്യ അക്കാദമി പുരസ്കാരംകൊടുങ്ങല്ലൂർ ഭരണികിലവിദ്യാഭ്യാസംവരാഹംഇന്ത്യഅനിമേഷൻഅഡോൾഫ് ഹിറ്റ്‌ലർഎ.പി.ജെ. അബ്ദുൽ കലാംഅപ്പൂപ്പൻതാടി ചെടികൾമാർത്താണ്ഡവർമ്മ (നോവൽ)ലൈംഗികബന്ധംനക്ഷത്രം (ജ്യോതിഷം)കുഞ്ഞുണ്ണിമാഷ്എലിപ്പനിവിരലടയാളംഉണ്ണുനീലിസന്ദേശംറമദാൻശ്രീനാരായണഗുരുകറുത്ത കുർബ്ബാനസഞ്ചാരസാഹിത്യംഹദീഥ്ലയണൽ മെസ്സിതകഴി ശിവശങ്കരപ്പിള്ളബഹിരാകാശംഇസ്രയേൽരാജാ രവിവർമ്മബിഗ് ബോസ് (മലയാളം സീസൺ 5)സ്വഹാബികൾചന്ദ്രൻമുണ്ടിനീര്വൃക്കഅഷിതപഴശ്ശിരാജപനിനീർപ്പൂവ്അപസ്മാരംടോമിൻ തച്ചങ്കരികയ്യൂർ സമരംകോഴിപാലക്കാട് ജില്ലപിണറായി വിജയൻ🡆 More