ഹോളോകോസ്റ്റ്

രണ്ടാം ലോകമഹായുദ്ധകാലത്തും അതിനു മുൻപും അഡോൾഫ് ഹിറ്റ്‌ലറുടെ നേതൃത്വത്തിൽ ജർമൻ നാസികൾ ചെയ്ത കൂട്ടക്കൊലകളുടെ പരമ്പരകൾക്ക് പൊതുവായി പറയുന്ന പേരാണ്‌ ഹോളോകോസ്റ്റ് അഥവാ ഹോളോകോസ്റ്റ് (The Holocaust) - (ഗ്രീക്ക് ὁλόκαυστον (holókauston): ഹോളോസ്, പൂർണ്ണമായും + കോസ്തോസ്, എരിഞ്ഞുതീരുക എന്നീ പദങ്ങളിൽനിന്ന്)..

ഇതരഭാഷകളിൽ ഹഷോഅ (ഹീബ്രു: השואה), ചുർബേൻ (യിദ്ദിഷ്: חורבן) എന്നൊക്കെ ഇതറിയപ്പെടുന്നു. ഏതാണ്ട് അറുപതു ലക്ഷത്തോളം ജൂതന്മാർ ഇക്കാലത്ത് വധിക്കപ്പെട്ടു. ഇരകളിൽ 15 ലക്ഷത്തോളം കുട്ടികളും ഉൾപ്പെടുന്നു. അങ്ങനെ യൂറോപ്പിൽ ഉണ്ടായിരുന്ന 90 ലക്ഷം ജൂതന്മാരിലെ മൂന്നിൽ രണ്ടുഭാഗവും കൂട്ടക്കുരുതിക്ക് ഇരയായി. നാസികൾ കൂട്ടക്കൊല ചെയ്ത ജൂതരല്ലാത്തവരെയും കൂട്ടിയാൽ ഏതാണ്ട് 110 ലക്ഷം ആൾക്കാർ കൊല്ലപ്പെടുകയുണ്ടായി. നാസി ജർമനിയിലും, ജർമൻ അധിനിവേശത്തിലുള്ള യൂറോപ്പിലും, നാസികളുമായി സഖ്യത്തിലുള്ള ഇടങ്ങളിലുമാണ് ഹോളോകോസ്റ്റ് അരങ്ങേറിയത്. ജൂതന്മാരെ‍ കൂടാതെ ജിപ്സി (റോമനി) വംശജരും, കമ്യൂണിസ്റ്റ്കാരും, സോവ്യറ്റ് പൗരന്മാരും സോവ്യറ്റ് യുദ്ധത്തടവുകാരും പോളണ്ടുകാരും വികലാംഗരും, സ്വവർഗസ്നേഹികളായ പുരുഷന്മാരും യഹോവയുടെ സാക്ഷികളും രാഷ്ട്രീയപരമായും മതപരമായും നാസികളുടെ വൈരികളായിരുന്ന ജെർമൻ പൗരന്മാരും ഇക്കാലത്ത് കൂട്ടക്കൊലയ്ക്ക് ഇരകളായി. എന്നിരുന്നാലും, മിക്ക പണ്ഡിതന്മാരും ഹോളോകോസ്റ്റ് എന്ന പദം കൊണ്ട് നിർവചിക്കുന്നത് അറുപത് ലക്ഷത്തോളം യൂറോപ്യൻ ജൂതന്മാരുടെ കൂട്ടക്കുരുതിയെ അഥവാ നാസികളുടെ ഭാഷയിൽ ജൂതപ്രശ്നത്തിനുള്ള ആത്യന്തികപരിഹാരത്തെയാണ്‌ നാസിവാഴ്ചയുടെ കാലഘട്ടത്തിൽ ഇത്തരത്തിൽ കൊലചെയ്യപ്പെട്ടവരുടെ മൊത്തം കണക്കെടുത്താൽ ഏതാണ്ട് 90 ലക്ഷത്തിനും ഒരുകോടി പത്തുലക്ഷത്തിനും ഇടയ്ക്ക് ആളുകളുണ്ടാവും.

ഹോളോകോസ്റ്റ്
രണ്ടാം ലോകമഹായുദ്ധം എന്നതിന്റെ ഭാഗം
ഹോളോകോസ്റ്റ്
തെരഞ്ഞെടുപ്പ്, ഓഷ്വിറ്റ്സ്, മേയ്/ജൂൺ 1944. വലത്തുവശത്തേയ്ക്ക് അടിമപ്പണിയ്ക്കും ഇടത്തുവശത്തേയ്ക്ക് ഗ്യാസ് ചേമ്പറുകളിലേയ്ക്കും. കാർപ്പാത്തോ-റുത്തേനിയയിൽനിന്നുള്ള ഹംഗേറിയൻ ജൂതന്മാർ വന്നിറങ്ങുന്നത് ചിത്രീകരിച്ചിരിക്കുന്നു. എസ്.എസിലെ ഏർൺസ്റ്റ് ഹോഫ്മാനോ ബെർണാഡ് വാൾട്ടറൊ എടുത്തതായിരിക്കാം ഈ ചിത്രം. കടപ്പാട് യാദ് വാഷെം.
സ്ഥലംനാസി ജർമനിയിലും നാസികൾ പിടിച്ചെടുത്ത യൂറോപ്പിലെ ഭാഗങ്ങളിലും
തീയതി1941–46
ആക്രമണലക്ഷ്യംEuropean Jews—broader usage of the term "Holocaust" includes victims of other Nazi crimes.
ആക്രമണത്തിന്റെ തരം
വംശഹത്യ, വംശീയ ഉന്മൂലനം, നാടുകടത്തൽ, കൂട്ടക്കൊല
മരിച്ചവർ6,000,000–11,000,000
ആക്രമണം നടത്തിയത്നാസി ജർമനിയും കൂട്ടാളികളും
പങ്കെടുത്തവർ
200,000


1941 മുതൽ 1945 വരെയുള്ള കാലത്ത് കൃത്യമായ പദ്ധതികളോടെ ലോകചരിത്രത്തിലെ ഏറ്റവും ഭീകരമായ വംശഹത്യകളിലൊന്നാണ് നാസിജർമനിയിൽ അരങ്ങേറിയത്.

ഹോളോകോസ്റ്റ് ദിനം

എല്ലാ വർഷവും ജനുവരി 27 ഹോളോകോസ്റ്റ് ഇരകളുടെ ഓർമ്മദിനമായി ആചരിക്കുന്നു.

അവലംബം

Tags:

CommunismFinal solutionHebrew languageSoviet unionYiddish languageഅഡോൾഫ് ഹിറ്റ്ലർജിപ്സിജൂതൻനാസി പാർട്ടിപോളണ്ട്യഹോവയുടെ സാക്ഷികൾരണ്ടാം ലോകമഹായുദ്ധംസ്വവർഗലൈംഗികത

🔥 Trending searches on Wiki മലയാളം:

ഇരിഞ്ഞാലക്കുടചെറുകഥ2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽമുപ്ലി വണ്ട്കൊട്ടിയൂർ വൈശാഖ ഉത്സവംതിരുനെല്ലി മഹാവിഷ്ണുക്ഷേത്രംരാമൻഒമാൻചിയഭാഗവത സപ്താഹ യജ്ഞംതണ്ണീർത്തടംപറയിപെറ്റ പന്തിരുകുലംഭാരതീയ ജനതാ പാർട്ടിശുഭാനന്ദ ഗുരുഹോം (ചലച്ചിത്രം)കേരളത്തിന്റെ ഭൂമിശാസ്ത്രംസഫലമീ യാത്ര (കവിത)ചമ്പകംതമിഴ്‌നാട്പിണറായി വിജയൻജീവകം ഡിതിറയാട്ടംമമ്പുറം സയ്യിദ് അലവി തങ്ങൾനറുനീണ്ടികൊൽക്കത്ത നൈറ്റ് റൈഡേർസ്മഹേന്ദ്ര സിങ് ധോണിമില്ലറ്റ്കെ. കരുണാകരൻതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംരാജസ്ഥാൻ റോയൽസ്ചെമ്മീൻ (ചലച്ചിത്രം)ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിചാത്തൻപയ്യന്നൂർആർത്തവംകൽപാത്തി രഥോത്സവംപൂർണ്ണസംഖ്യസൂര്യൻദശാവതാരംവി.ടി. ഭട്ടതിരിപ്പാട്തൃക്കേട്ട (നക്ഷത്രം)തിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾഇന്ത്യൻ പ്രീമിയർ ലീഗ്കാമസൂത്രംതിരുവനന്തപുരം ലോക്സഭാമണ്ഡലംനവ്യ നായർഇന്ദിരാ ഗാന്ധിചതിക്കാത്ത ചന്തുപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംധനുഷ്കോടിപാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥമലയാള മനോരമ ദിനപ്പത്രംതെങ്ങ്ഷക്കീലമതേതരത്വം ഇന്ത്യയിൽഅച്ഛൻതത്ത്വമസിബാലസാഹിത്യംഉൽകൃഷ്ടവാതകംപാർക്കിൻസൺസ് രോഗംകൊല്ലവർഷ കാലഗണനാരീതിസമൂഹശാസ്ത്രംപഴച്ചാറ്വൃഷണംബ്രഹ്മാനന്ദ ശിവയോഗിനസ്രിയ നസീംകോളറസൂര്യനെല്ലി സ്ത്രീപീഡനക്കേസ്ബിഗ് ബോസ് മലയാളംഉത്തരാധുനികതമഹാത്മാഗാന്ധിയുടെ കൊലപാതകംഒ.എൻ.വി. കുറുപ്പ്ആത്മഹത്യഒളിമ്പിക്സ് 2024 (പാരീസ്)കളരിപ്പയറ്റ്പുലപ്പേടിയും മണ്ണാപ്പേടിയും🡆 More