വ്യവസായവിപ്ലവം

ബ്രിട്ടണിലും ലോകമെമ്പാടും നടന്ന വ്യവസായ മുന്നേറ്റത്തിനു പ്രധാന കാരണമായത്.

വ്യവസായവിപ്ലവം
ആവിയന്ത്രമാണ്

1750 മുതൽ 1850 വരെയുള്ള കാലം യൂറോപ്പിൽ ആകെ വലിയൊരു വ്യവസായത്തിന് തുടക്കം കുറിച്ചു.

ബ്രിട്ടനിലെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക മേഖലകളിൽ വൻ സ്വാധീനം ചെലുത്തിക്കൊണ്ട് കൃഷിയിലും വ്യവസായ ഉൽപാദനത്തിലും ഗതാഗതത്തിലും ഉണ്ടായ  പ്രധാന പുരോഗതികളെയാണ് വ്യവസായ വിപ്ലവം എന്ന പദം കൊണ്ട് വിവക്ഷിക്കുന്നത്. മാറ്റങ്ങൾ പിന്നീട് യൂറോപ്പിലേക്കും വടക്കേ അമേരിക്കയിലേക്കും തുടർന്ന് ലോകമെമ്പാടും വ്യാപിച്ചു. ഇന്നും വ്യവസായവൽക്കരണത്തിന്റെ രൂപത്തിൽ ഇത് തുടരുന്നു. 

മാനവ ചരിത്രത്തിൽ വലിയൊരു മാറ്റമാണ് വ്യവസായ മുന്നേറ്റം (Industrial revolution) സൃഷ്ടിച്ചത്. ജീവിതത്തിന്റെ ഓരോ രംഗത്തും അതിന്റെ പ്രഭാവം ദൃശ്യമായി. ജനസംഖ്യയിലും ശരാശരി വരുമാനത്തിലും സാമ്പത്തിക രംഗത്തും സ്ഥായിയായ വളർച്ച ഉണ്ടായി. വ്യവസായ മുന്നേറ്റത്തെ തുടർന്നുള്ള രണ്ടു നൂറ്റാണ്ടുകളിൽ ജനസംഖ്യ ആറു മടങ്ങും, പ്രതിശീർഷ വരുമാനം പത്ത് മടങ്ങും വർദ്ധിച്ചു.

18-ആം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ഉണ്ടായ ചില കണ്ടുപിടിത്തങ്ങൾ വ്യവസായ മുന്നേറ്റത്തിന് തുടക്കം കുറിച്ചു. മികച്ച ഉത്പന്നങ്ങളുടെയും യന്ത്രങ്ങളുടെയും ആവിർഭാവത്തോടെ ജനങ്ങളുടെ ജീവിത നിലവാരത്തിലും കാര്യമായ പുരോഗതി ഉണ്ടായി. അതോടെ പരമ്പരാഗത ജീവിത രീതിയിൽ നിന്നും ആധുനിക ജീവിത ശൈലിയിലേക്കുള്ള മാറ്റം ഉടലെടുത്തു.

സാങ്കേതികവിദ്യയുടെ പുരോഗതി

18-ാം നൂറ്റാണ്ടിന്റെ മധ്യഭാഗത്തിന്റെ തുടക്കത്തിൽ സാങ്കേതിക രംഗത്ത് നിരവധി മുന്നേറ്റങ്ങളാണുണ്ടായത്.1830 ഓടെ വസ്ത്രവ്യവസായം, ആവിയന്ത്രം, ഇരുമ്പുരുക്ക് എന്നീ മേഖലകളിലാണ് കാര്യമായ മുന്നേറ്റമുണ്ടായത്.

തുണി വ്യവസായം

വ്യവസായവിപ്ലവം 
സാമുവൽ ക്രോംപ്ടൻ നിർമ്മിച്ച സ്പിന്നിംഗ് മ്യൂൾ

റിച്ചാർഡ് ആർക്ക്റൈറ്റിന്റെ ജലയന്ത്രം (water frame) ഉപയോഗിച്ചുള്ള പരുത്തി നൂൽ നൂല്പ്, ജെയിംസ് ഹാർഗ്രീവ്സിന്റെ നൂല്പ് യന്ത്രം(spinning jenny),1769 ൽ സംരക്ഷിതാവകാശം (patent)ലഭിച്ച ജലയന്ത്രവും നൂല്പ് യന്ത്രവും സംയോജിപ്പിച്ച് സാമുവൽ ക്രോംപ്ടൻ നിർമ്മിച്ച നൂല്പ് യന്ത്രം (spinning mule), ഇവയെല്ലാം തുണി വ്യവസായത്തിനു അഭൂതപൂർവമായ വളർച്ച ഉണ്ടാക്കി.1783ൽ ഈ സാങ്കേതിക വിദ്യയ്ക് സംരക്ഷിതാവകാശം നഷ്ടമായതോടെ ധാരാളം തുണി നിർമ്മാണ ശാലകൾ(cotton mills)സ്ഥാപിക്കപ്പെട്ടു. ഇതേ സാങ്കേതിക വിദ്യ ഇതര നാരുകളുടെയും ലിനന്റെയും നിർമ്മാണത്തിലും പ്രയോഗിക്കപ്പെട്ടു. അക്കാലത്ത് 'വടക്കിന്റെ ശക്തി സ്രോതസ്സ് '(Power house of the North), എന്നറിയപ്പെട്ടിരുന്ന ഡർബിയിലാണ് (Derby) ഈ വൻപിച്ച മുന്നേറ്റം ഉണ്ടായത്.

ആവി യന്ത്രം

ജെയിംസ് വാട്ട് രൂപകൽപന ചെയ്തു 1775 ഇൽ പേറ്റന്റ് ചെയ്യപ്പെട്ട (സംരക്ഷിതമാക്കപ്പെട്ട) ആവിയന്ത്രം വ്യവസായ മുന്നേറ്റത്തിന്റെ അടിത്തറയായിത്തീർന്നു. ഖനികളിൽ നിന്നും ജലം ഒഴുക്കി കളയുന്നതിനാണ് (പമ്പ് ചെയ്യുന്നതിന്) ആദ്യം ഈ യന്ത്രം ഉപയോഗിക്കപ്പെട്ടത്. 1780 മുതൽ മറ്റു യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും ഈ യന്ത്രം ഉപയോഗിച്ച് തുടങ്ങി. ജല ശക്തി ലഭ്യമല്ലാത്ത സ്ഥലങ്ങളിലും അർദ്ധ സ്വയം പ്രവർത്തന സ്വഭാവമുള്ള നിർമ്മാണ ശാലകൾ വൻതോതിൽ സ്ഥാപിക്കപ്പെടുന്നതിന് ഈ യന്ത്രം കാരണമായി. മുന്പ് മനുഷ്യരുടെയോ മൃഗങ്ങളുടെയോ പേശീ ബലത്തെയോ, കാറ്റിന്റെയോ ജലത്തിന്റെയോ ശക്തിയെയോ ആശ്രയിചിരുന്നിടത്ത് ഈ യന്ത്രം ഉപയോഗിച്ച് തുടങ്ങി. ഖനികളിൽ നിന്നും ജലം നീക്കം ചെയ്യുന്നതിനും, കൽക്കരി ഖനികളിൽ നിന്നും ട്രക്കുകളിൽ ഉപരിതലത്തിലേക്ക് കൽക്കരി ഉയർത്തുന്നതിനും, ഉരുക്ക് നിർമ്മാണ ശാലകളിലെ ഫർണസ്സുകളിൽ വായൂ പ്രവാഹമുണ്ടാക്കുന്നതിനും, കളിമൺ നിർമ്മാണ ശാലകളിൽ മണ്ണ് അരചെടുക്കുന്നതിനും, എല്ലാ തരത്തിലുമുള്ള പുതിയ നിർമ്മാണ ശാലകൾ പ്രവർത്തിപ്പിക്കുന്നതിനും ഈ യന്ത്രം ഉപയോഗിച്ച് തുടങ്ങി. ഒരു നൂറു വർഷക്കാലം എല്ലാ വ്യവസായങ്ങളുടെയും നടുനായകത്വം ആവിയന്ത്രത്തിനായിരുന്നു.

അനന്തരഫലങ്ങൾ

ഫാക്ടറി സമ്പ്രദായത്തിന്റെ തുടക്കമായിരുന്നു വ്യവസായ വിപ്ലവത്തിന്റെ അനന്തരഫലങ്ങളിലൊന്ന്. ഗതാഗതം, യന്ത്രങ്ങൾ എന്നീ മേഖലകളിലെ മൂലധന നിക്ഷേപം വ്യാപിക്കൽ, വ്യവസായ രംഗത്തെ കുതിച്ചുചാട്ടം, ബാങ്കുകളുടെയും കൂട്ടുസംരംഭ കമ്പനികളുടെയും രൂപീകരണം തുടങ്ങിയവ വ്യവസായ വിപ്ലവത്തിന്റെ അനന്തര ഫലങ്ങളിലുൾപ്പെടുന്നവയാണ്. കൂടാതെ മുതലാളി തൊഴിലാളി ബന്ധങ്ങളിലും കാര്യമായ മാറ്റങ്ങൾ പ്രകടമായി. മുതലാളിമാർ തൊഴിലാളികൾക്ക് കുറഞ്ഞ വേതനം നൽകി കൂടുതൽ സമയം പണിയെടുപ്പിക്കുന്ന അവസ്ഥയും സംജ്ഞാതമായി. ഇന്ന്‌ യൂകെയിൽ മണിക്കൂറിനാണ് ജോലിക്ക് കൂലി. ഈ രാജ്യത്തെ എല്ലാ ജോലികളെയും നാഷണൽ ഇൻഷുറൻസ് വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് സോഷ്യൽ സെക്യൂരിറ്റിയുടെ ഭാഗമാണ്. സർക്കാർ നിശ്ചയിച്ച നിശ്ചിത വേതനം എല്ലാവർക്കും ലഭ്യമാണ്. HMRC എന്ന സർക്കാർ സംവിധാനം വഴിയാണ് ശമ്പള വിതരണം. ജീവനക്കാർ പ്രതിമാസം സർക്കാരിലേക്ക് ടാക്സ് അടക്കേണ്ടതായിട്ടുണ്ട്. കൂടാതെ എല്ലാവർക്കും നല്ലൊരു തുക സ്ഥാപനത്തിന്റെ പെൻഷൻ വഴിയും ലഭ്യമാണ്. അമേരിക്കയിൽ സോഷ്യൽ സെക്യൂരിറ്റി ജോലികൾ, കാനഡയിൽ സോഷ്യൽ ഇൻഷുറൻസ് എന്നിങ്ങനെ അറിയപ്പെടുന്നതും സമാനമായ തൊഴിലുകൾ തന്നെയാണ്. ഇതിന്റെ ഫലമായി ധാരാളം ആളുകൾക്ക് ജോലി ലഭിക്കുകയും ജീവിത നിലവാരത്തിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാവുകയും ചെയ്തു.

ഇതും കാണുക

രണ്ടാം വ്യവസായവിപ്ലവം
വ്യവസായവൽക്കരണം

അവലംബം

Tags:

വ്യവസായവിപ്ലവം സാങ്കേതികവിദ്യയുടെ പുരോഗതിവ്യവസായവിപ്ലവം അനന്തരഫലങ്ങൾവ്യവസായവിപ്ലവം ഇതും കാണുകവ്യവസായവിപ്ലവം അവലംബംവ്യവസായവിപ്ലവംയുണൈറ്റഡ് കിങ്ഡം

🔥 Trending searches on Wiki മലയാളം:

എറണാകുളംമനഃശാസ്ത്രംആരാച്ചാർ (നോവൽ)ഖുർആൻപ്രേമലുപാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംവിശുദ്ധ ഗീവർഗീസ്കൊട്ടിയൂർ വൈശാഖ ഉത്സവംനിത്യകല്യാണിഗാർഹികപീഡനത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമം 2005ലക്ഷ്മി നായർപാലിയം സമരംഎഫ്.എ. കപ്പ്കൃസരിഅഞ്ചകള്ളകോക്കാൻകോവിഡ്-19കാമസൂത്രംസ്ത്രീ സമത്വവാദംമീനദേവീമാഹാത്മ്യംമറിയം ത്രേസ്യകൂട്ടക്ഷരംഹെപ്പറ്റൈറ്റിസ്-ബിഅയ്യപ്പനും കോശിയും2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികമൂലകംവാഴമെനിഞ്ചൈറ്റിസ്കുറിച്യകലാപംലത്തീൻ കത്തോലിക്കാസഭവയലാർ രാമവർമ്മവെള്ളിക്കെട്ടൻഅഗ്നിച്ചിറകുകൾതാജ് മഹൽഎന്റെ സത്യാന്വേഷണപരീക്ഷണങ്ങൾദുബായ്വൃത്തം (ഛന്ദഃശാസ്ത്രം)ഇസ്‌ലാംകേരളത്തിലെ പരിസ്ഥിതി സമരങ്ങൾഏപ്രിൽ 22സജിൻ ഗോപുപാണിയേലി പോര്കേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികമൺറോ തുരുത്ത്കെ.ജെ. യേശുദാസ്പ്രവാസിലൈംഗിക വിദ്യാഭ്യാസംപഴഞ്ചൊല്ല്കാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംകശകശഒന്നാം കേരളനിയമസഭപൂവൻ കോഴിപൂവാംകുറുന്തൽരാമക്കൽമേട്പി. ഭാസ്കരൻപ്രാചീനകവിത്രയംമലയാളത്തിലെ സാഹിത്യ പുരസ്കാരങ്ങളുടെ പട്ടികആദി ശങ്കരൻതിരുവനന്തപുരംതോമസ് ചാഴിക്കാടൻപുല്ലാഞ്ഞികറുത്ത കുർബ്ബാനകോഴിഇല്യൂമിനേറ്റിനരേന്ദ്ര മോദിവധശിക്ഷമദർ തെരേസപാമ്പ്‌അപ്പൂപ്പൻതാടി ചെടികൾഅല്ലാഹുവൃദ്ധസദനംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.ശുഭാനന്ദ ഗുരുപാർക്കിൻസൺസ് രോഗംകിങ്സ് XI പഞ്ചാബ്കേരളത്തിലെ നാടൻ കളികൾകഥകളി🡆 More