ഇസ്താംബുൾ

തുർക്കിയുടെ ഒരു പ്രധാന സാംസ്കാരിക, ധനകാര്യ കേന്ദ്രമാണ് ഇസ്താംബുൾ.

ചരിത്രപരമായി ബൈസാന്റിയം എന്നും പിന്നീട് കോൺസ്റ്റാന്റിനോപ്പിൾ എന്നും അറിയപ്പെട്ടു. യൂറോപ്പിലെ ഏറ്റവും ഉയർന്ന ജനസംഖ്യയുള്ള നഗരമാണിത്. ഇസ്താംബുൾ പ്രവിശ്യയിലെ 27 ജില്ലകൾ ഈ നഗരത്തിൽ ഉൾപ്പെടുന്നു. തുർക്കിയുടെ വടക്ക് പടിഞ്ഞാറൻ ദിക്കിലാണ് നഗരം സ്ഥിതി ചെയ്യുന്നത്. ബോസ്ഫറസ് കടലിടുക്കിന്റെ ഇരു വശങ്ങളിലുമായി യൂറോപ്യൻ വൻ‌കരയിലേക്കും (ത്രേസ്) ഏഷ്യൻ വൻ‌കരയിലേക്കും (അനറ്റോളിയ) നീണ്ടുകിടക്കുന്ന ഒരു നഗരമാണിത്. രണ്ട് വൻ‌കരകളിലായി സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഒരേയൊരു മെട്രോപോളിസാണ് ഇസ്താംബുൾ. വളരെ ദൈർഘ്യമേറിയ ഇതിന്റെ ചരിത്രത്തിൽ റോമൻ സാമ്രാജ്യം (330–395), കിഴക്കൻ റോമൻ (ബൈസാന്റിയൻ) സാമ്രാജ്യം (395–1204 ഉം 1261–1453), ലാറ്റിൻ സാമ്രാജ്യം (1204–1261), ഒട്ടോമൻ സാമ്രാജ്യം (1453–1922) എന്നിവയുടെയെല്ലാം തലസ്ഥാനമായിരുന്നു.

ഇസ്താംബുൾ
Topkapı Palace - ഹേഗിയ സോഫിയ - നീല മോസ്ക്
ഔദ്യോഗിക ലോഗോ ഇസ്താംബുൾ
ഇസ്താംബുൾ മെട്രോപ്പൊളീറ്റൻ മുനിസിപ്പാലിറ്റിയുടെ ഔദ്യോഗികമുദ്ര
ഇസ്താംബുൾ is located in Turkey
ഇസ്താംബുൾ
ഇസ്താംബുൾ
ടർക്കിയിലെ ബോസ്ഫറസ് കടലിടുക്കിൽ ഇസ്താംബുളിന്റെ സ്ഥാനം
Coordinates: 41°00′49″N 28°57′18″E / 41.01361°N 28.95500°E / 41.01361; 28.95500
രാജ്യംഇസ്താംബുൾ തുർക്കി
പ്രദേശംമർമര
പ്രവിശ്യംഇസ്താംബുൾ
സ്ഥാപിതം667 ബി.സി. ബൈസാന്തിയം എന്ന പേരിൽ
റോമൻ/ബൈസന്തൈൻ കാലഘട്ടംഏ.ഡി. 330 കോൺസ്റ്റാന്റിനോപ്പിൾ എന്ന പേരിൽ
ഓട്ടോമൻ കാലഘട്ടം1453 as Constantinople (internationally) and various other names in local languages
ടർക്കിഷ് റിപ്പബ്ലിക്കൻ കാലഘട്ടം1923 കോൺസ്റ്റാന്റിനോപ്പിൾ എന്ന പേരിൽ, 1930ൽ ഔദ്യോഗികമായി ഇസ്താംബുൾ എന്നു പുനഃനാമകരണം ചെയ്തു
ജില്ലകൾ27
ഭരണസമ്പ്രദായം
വിസ്തീർണ്ണം
 • ആകെ1,830.92 ച.കി.മീ.(706.92 ച മൈ)
ഉയരം
100 മീ(300 അടി)
ജനസംഖ്യ
 (2007)
 • ആകെ11,372,613 (4th)
 • ജനസാന്ദ്രത6,211/ച.കി.മീ.(16,090/ച മൈ)
സമയമേഖലUTC+2 (EET)
 • Summer (DST)UTC+3 (EEST)
പോസ്റ്റൽ കോഡ്
34010 to 34850 and
80000 to 81800
ഏരിയ കോഡ്(+90) 212 (യൂറോപ്യൻ ഭാഗം)
(+90) 216 (ഏഷ്യൻ ഭാഗം)
Licence plate34
വെബ്സൈറ്റ്Istanbul Portal
ഇസ്താംബുളിൽ ചരിത്രപരമായി പ്രാധാന്യമർഹിക്കുന്ന പ്രദേശങ്ങൾ
İstanbul, Konstantinopolis
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംതുർക്കി, ഓട്ടൊമൻ സാമ്രാജ്യം, ബൈസന്റൈൻ സാമ്രാജ്യം, Latin Empire, ബൈസന്റൈൻ സാമ്രാജ്യം, റോമാ സാമ്രാജ്യം Edit this on Wikidata
Area5,343 km2 (5.751×1010 sq ft)
മാനദണ്ഡംI, II, III, IV
അവലംബം356
നിർദ്ദേശാങ്കം41°00′36″N 28°57′37″E / 41.01°N 28.9603°E / 41.01; 28.9603
രേഖപ്പെടുത്തിയത്(Unknown വിഭാഗം)
Endangered ()
വെബ്സൈറ്റ്www.ibb.istanbul/,%20https://www.ibb.istanbul/en

ഇവിടുത്തെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ 1985ൽ യുനെസ്കോ ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി. നീല മസ്ജിദ് എന്ന് പൊതുവേ അറിയപ്പെടുന്ന സുൽത്താൻ അഹ്മദ് മസ്ജിദ്, ആയ സോഫിയ, കോറ പള്ളി എന്നിവ പ്രധാനപ്പെട്ട ചരിത്രസ്മാരകങ്ങളാണ്.

പേര്

കോൺസ്റ്റാന്റിനോപ്പിൾ എന്ന പഴയ പേര്, തുർക്കികളുടെ ഉച്ചാരണവൈകല്യം മൂലമാണ് ഇസ്താംബൂൾ ആയതെന്നും അതല്ല നഗരത്തിലേക്ക് എന്നർത്ഥമുള്ള ഗ്രീക്ക് വാക്കായ ഈസ് ടോം പൊളിസ് ("εἰς τὴν Πόλιν", Eis tom polis) എന്നതിൽ നിന്നാണ് ഈ പേര്‌ ഉരുത്തിരിഞ്ഞതെന്നും അഭിപ്രായമുണ്ട്.

ചരിത്രം

ബോസ്ഫറസ്സിന്റെ ഇരു തീരങ്ങളിൽ നിന്നും ലഭിച്ചിട്ടുളള ചരിത്രാവശിഷ്ടങ്ങൾ അതിപുരാതനം കാലം മുതലുളള ജനവാസത്തിന്റെ സൂചനകൾ നല്കുന്നുണ്ട് .

ബൈസാന്റിയം, കോൺസ്റ്റാന്റിനോപ്പിൾ,ഇസ്താംബുൾ

ബോസ്ഫറസ് കടലിടുക്കിനു പടിഞ്ഞാറായി യൂറോപ് ഭാഗത്തു ഏതാണ്ട് ക്രി.മു. 660-ൽ ബയസ് രാജാവ് സ്ഥാപിച്ച ബൈസാന്റിയം എന്ന ജനപദത്തിൽ നിന്നാണ് ഇസ്താംബുളിന്റെ തുടക്കം. ഗ്രീക്ക് പേർഷ്യൻ സാമ്രാജ്യങ്ങളുടെ അധികാര വടംവലിയിൽ പലപ്പോഴും ബൈസന്റിയം പരസ്പരം കൈമാറപ്പെട്ടു. ക്രി.മു 355 ഇരു ശക്തികളിൽ നിന്നും വേർപെട്ട് സ്വതന്ത്രമായ നിലനില്പ് നേടിയെടുത്തെങ്കിലും ക്രിസ്ത്വാബ്ദം 73-ൽ റോമാ സാമ്രാജ്യത്തിന്റെ ഭാഗമായിത്തീർന്നു.

ഇസ്താംബുൾ
കോൺസ്റ്റാന്റിനോപ്പിൾ നഗര സംവിധാനം

പൌരസ്ത്യ റോമാ സാമ്രാജ്യത്തിന് രൂപം നല്കിയ കോൺസ്റ്റാന്റൈൻ ചക്രവർത്തി, ക്രിസ്താബ്ദം 330-ൽ ബൈസെന്റിയത്തെ തന്റെ തലസ്ഥാന നഗരിയായി ഉദ്ഘോഷിച്ചതോടെ നഗരത്തിന്റെ പ്രാധാന്യം വർദ്ധിച്ചു. നഗരത്തിന്റെ പേര് കോൺസ്റ്റാന്റിനോപ്പിൾ എന്നു മാറിയെങ്കിലും പൌരസ്ത്യ റോമാ സാമ്രാജ്യം ബൈസെന്റിയൻ സാമ്രാജ്യമെന്നാണ് പരക്കെ അറിയപ്പെട്ടത്. ക്രിസ്തു മത വിശ്വാസിയായിത്തീർന്ന ആദ്യത്തെ റോമൻ ചക്രവർത്തിയായിരുന്നു കോൺസ്റ്റാന്റൈൻ. അതുമൂലം ക്രിസ്തുമതം കോൺസ്റ്റാന്റിനോപ്പിളിലേക്കും സമീപപ്രദേശങ്ങളിലേക്കും വ്യാപിച്ചു. ഭൂമിശാസ്ത്രപരമായ സാമീപ്യം കൊണ്ടാകാം ഗ്രീക്ക് ഓർത്തഡോക്സ് സഭയാണ് തുർക്കിയെ ഏറെ സ്വാധീനിച്ചത്.

ഓട്ടോമാൻ സുൽത്താൻ മഹമ്മദ് രണ്ടാമൻ, 1453-ൽ കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയതോടെ ഇസ്താംബുൾ എന്ന പേര് കൂടുതൽ പ്രചലിതമാവുകയും ഇസ്ലാം മതത്തിനും സംസ്കാരത്തിനും പ്രാധാന്യം ലഭിക്കയും ചെയ്തു. 470 വർഷങ്ങൾ നീണ്ടുനിന്ന ഓട്ടോമാൻ ഭരണകാലത്ത് മസ്ജിദുകൾ , മദ്രസകൾ , ഹമാം എന്നിവകളുടെ നിർമ്മാണം നടന്നു. 1520 മുതൽ 1566 വരെ ഭരിച്ച സുലൈമാൻ സുൽത്താന്റെ വാഴ്ടക്കാലമാണ് ഓട്ടോമാൻ സാമ്രാജ്യത്തിന്റെ ഏറ്റവും മഹത്തായ കാലമായി കണക്കാക്കപ്പെടുന്നത്.. കൈയെഴുത്ത് ഒരു കലാരൂപമായി(കാലിഗ്രഫി) അത്യധികം പ്രശസ്തിയാർജ്ജിച്ചതും ഇക്കാലത്താണ്. സാഹിത്യത്തിനുളള നോബൽ സമ്മാനം നേടിയ ഓർഹാൻ പാമുകിന്റെ ബെനിം അദിം കിർമിസി (മൈ നേം ഈസ് റെഡ്) എന്ന പ്രശസ്ത നോവൽ ഈ കാലഘട്ടത്തിലെ കലാസാംസ്കാരികസാമൂഹ്യ വ്യവസ്ഥിതികളിലേക്കുളള എത്തിനോട്ടമാണ്. സുൽത്താൻ മുറാട് മൂന്നാമന്റെ വാഴ്ചക്കാലത്താണ്(1574-1595) ഈ നോവലിലെ കഥ നടക്കുന്നത് . പിന്ഗാമികളായ സുൽത്താന്മാർ പലേ പരിഷ്കാരങ്ങളും നടപ്പിലാക്കിയെങ്കിലും കാലക്രമേണ ഓട്ടോമാൻ സാമ്രാജ്യം ദുർബലമായി. 1880-ൽ ഇസ്താംബുളിൽ നിന്ന് യുറോപ്പിലേക്കുളള റെയിൽ ഗതാഗതം സാധ്യമായി.. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ യുവജനപ്രക്ഷോഭം മൂലം സുൽത്താൻ അബ്ദുൾ ഹമീദ് രണ്ടാമന് സ്ഥാനത്യാഗം ചെയ്യേണ്ടി വന്നു. .ഒന്നാം ആഗോളയുദ്ധത്തിനു ശേഷം നഗരം ആംഗ്ലോ, ഫ്രഞ്ച് ഇറ്റാലിയൻ സൈന്യങ്ങളുടെ പിടിയിലാവുകയും ഏറ്റവും ഒടുവിലത്തെ സുൽത്താൻ മഹമദ് ആറാമൻ നാടു കടത്തപ്പെടുകയും ചെയ്തു.

1923-ൽ, ലോസൈൻ ഉടമ്പടി പ്രകാരം മുസ്തഫാ കമാൽ പാഷയുടെ നേതൃത്വത്തിൽ തുർക്കി റിപ്പബ്ലിക് രൂപംകൊണ്ടപ്പോൾ അങ്കാറയാണ് തലസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടത്. എന്നിരുന്നാലും ഇസ്താംബുളിന്റെ ചരിത്ര പ്രാധാന്യം സന്ദർശകരെ എന്നും ആകർഷിക്കുന്നു. 1930-ലാണ് ഇസ്താംബുൾ എന്ന പേര് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

നഗരപ്രാകാരങ്ങൾ

നഗരത്തിന്റെ ഭദ്രത ഉറപ്പു വരുത്താനായി കോൺസ്റ്റാന്റൈൻ ചുറ്റും മതിലുകൾ പണിതു. പിന്നീട് നഗരത്തിന്റെ വിസ്തീർണ്ണത വർദ്ധിച്ചപ്പോൾ അഞ്ചാം നൂറ്റാണ്ടിൽ നഗരാതിർത്തിക്കു ചുറ്റും ഇരട്ട മതിലുകൾ ഉയർത്തപ്പെട്ടു. ബൈസെന്റൈൻ സാമ്രാജ്യവും കോൺസ്റ്റാന്റിനോപ്പിൾ നഗരവും പല തവണ ശത്രുക്കളുടെ ആക്രമണത്തിനിരയായി അപ്പോഴൊക്കെ മതില്ക്കെട്ടുകൾ നഗരത്തെ സംരക്ഷിച്ചു. പക്ഷെ വെടി മരുന്നിന്റെ വരവോടെ മതിലുകൾ ഭേദ്യങ്ങളായി. 1453-ൽ ആറാഴ്ച്ചക്കാലം നീണ്ടു നിന്ന യുദ്ധത്തിനു ശേഷം നഗരം ഓട്ടോമാൻ ശക്തികളുടെ അധീനതയിലായി.

ഇസ്താംബുൾ
കോൺസ്റ്റാന്റിനോപ്പിൾ നഗരപ്രാകാരങ്ങൾ

നഗരക്കാഴ്ചകൾ

യുറോപ്യൻ ഭാഗമായ ത്രെസിലാണ് ചരിത്രപ്രധാനമായ കാഴ്ചകളെല്ലാം.കുതിരപ്പന്തയത്തിനും തേരോട്ട മത്സരങ്ങൾക്കുമായി 450 മീറ്റർ നീളവും 150 മീറ്റർ വീതിയുമുളള ഹിപ്പോഡ്രോം(ഓട്ടക്കളം)നഗരജീവിതത്തിന്റെ കേന്ദ്രസ്ഥാനമായിരുന്നു. ഇതിനു തൊട്ടടുത്തു തന്നേയായിരുന്നു രാജകൊട്ടാരവും. കോൺസ്റ്റാന്റൈനും പിന്ഗാമികളും നഗരത്തെ മോടി പിടിപ്പിക്കുന്നതിൽ ശ്രദ്ധ ചെലുത്തി. 390-ൽ തിയോഡെസിസ് ഈജിപ്തിൽ നിന്നുളള ഒബെലിസ്ക് ( ഗോപുരം) ഹിപ്പോഡ്രോമിന്റെ ഒരറ്റത്തു സ്ഥാപിച്ചു. ഇന്നും ഇത് അതേപടി നില്ക്കുന്നു. ആയ സോഫിയ എന്ന പേരിലുളള ക്രിസ്തീയ ദേവാലയവും ജസ്റ്റീനിയൻ ആണ് പണികഴിപ്പിച്ചത്. പത്താം ശതകത്തിൽ കോൺസ്റ്റാന്റൈൻ പോർഫൈരോജെനിറ്റസ് ചെമ്പു തകിടുകൾ കൊണ്ടു പൊതിഞ്ഞ മറ്റൊരു ഗോപുരം അതിനടുത്തു തന്നെ നിർമ്മിച്ചു.ചെമ്പു തകിടുകൾ നഷ്ടപ്പെട്ട നഗ്നമായ കരിങ്കൽ ശിലാസ്തംഭം മാത്രമേ ബാക്കി നില്ക്കുന്നുളളു. ഇത് Walled Obelisk എന്ന പേരിലാണ് പരാമർശിക്കപ്പെടുന്നത്.

ഇസ്താംബുൾ
തിയോഡെസിസ് ഈജിപ്തിൽ നിന്ന് ഇറക്കുമതി ചെയ്ത ഒബെലിസ്ക്
ഇസ്താംബുൾ
Walled Obelisk

നഗരം ഓട്ടോമാൻ അധീനതയിലായപ്പോൾ ആയ സോഫിയ മുസ്ലീം പളളിയായി പരിവർത്തനം ചെയ്യപ്പെട്ടു.1609-ൽ തുടങ്ങി ഏഴു വർഷം കൊണ്ട് പൂ ത്തിയാക്കപ്പെട്ട നീല മസ്ജിദിൽ ഇന്നും പ്രാർത്ഥന നടക്കുന്നു. ഹിപ്പോഡ്രോം ഉൾക്കൊളളുന്ന സ്ഥലം സുൽത്താൻ അഹ്മെദ് ചത്വരം എന്നറിയപ്പെടുന്നു. ഓട്ടോമാൻ ചക്രവർത്തിമാരുടെ വാസസ്ഥലമായിരുന്ന ടോപ് കാപി കൊട്ടാരം ഇന്ന് മ്യൂസിയമാണ്. ഓട്ടോമാൻ സുൽത്താന്മാരുടെ ഭരണകാലത്തു തന്നേയാണ് ഗ്രാൻഡ് ബാസാർ എന്ന് പിന്നീട് വിശ്വപ്രസിദ്ധമായ മാർക്കറ്റിനുളള അടിത്തറ പാകപ്പെട്ടത്. പ്രാദേശിക ഭാഷയിൽ കപാലി കഴ്സി( മേൽക്കൂരയുളള മാർക്കറ്റ്) എന്നറിയപ്പെടുന്ന ഈ മാർക്കറ്റിൽ അയ്യായിരത്തോളം കടകളുണ്ട്. . സ്പൈസ് ബാസാറും ടസ്കിം ചത്വരവുമാണ് മറ്റു പ്രധാന കാഴ്ചകൾ

അവലംബം

Tags:

ഇസ്താംബുൾ പേര്ഇസ്താംബുൾ ചരിത്രംഇസ്താംബുൾ നഗരക്കാഴ്ചകൾഇസ്താംബുൾ അവലംബംഇസ്താംബുൾഅനറ്റോളിയഏഷ്യഒട്ടോമൻ സാമ്രാജ്യംതുർക്കിബൈസാന്റൈൻ സാമ്രാജ്യംബോസ്ഫറസ്യൂറോപ്പ്റോമൻ സാമ്രാജ്യം

🔥 Trending searches on Wiki മലയാളം:

ജോഷിമുലപ്പാൽശിവൻമനോരമ ന്യൂസ്ഇത്തിത്താനം ഗജമേളചിക്കൻപോക്സ്കേരള നിയമസഭബംഗാൾ വിഭജനം (1905)അന്തരീക്ഷമലിനീകരണംകുടജാദ്രിവെള്ളാപ്പള്ളി നടേശൻമല്ലികാർജുൻ ഖർഗെപാലക്കാട് ജില്ലവിവരാവകാശനിയമം 2005സ്വദേശി പ്രസ്ഥാനംഇന്ത്യൻ ഭരണഘടന ഭേദഗതികൾകൂത്താളി സമരംപത്ത് കൽപ്പനകൾമലയാളലിപിഓണംമാതൃഭൂമി ദിനപ്പത്രംകോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംമങ്ക മഹേഷ്തൃക്കേട്ട (നക്ഷത്രം)എറണാകുളം ജില്ലകനോലി കനാൽസ്വദേശാഭിമാനി രാമകൃഷ്ണപിള്ളമണിപ്രവാളംകേരളത്തിലെ വെള്ളപ്പൊക്കം (2018)ഈഴവർമാതംഗലീലമുലയൂട്ടൽലാപ്രോസ്കോപ്പികുഞ്ചൻഉമ്മാച്ചുആരോഗ്യംഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻകഞ്ചാവ്എസ്.എൻ.സി. ലാവലിൻ കേസ്മലിനീകരണംകോളറവക്കം അബ്ദുൽ ഖാദർ മൗലവിഉത്സവംമെഹബൂബ്ഇന്ത്യയുടെ രാഷ്‌ട്രപതിതോമാശ്ലീഹാനീതി ആയോഗ്സംഘകാലംആത്മഹത്യആടുജീവിതം (ചലച്ചിത്രം)ഉടുമ്പ്പത്താമുദയംഹീമോഗ്ലോബിൻകാലാവസ്ഥസമസ്ത കേരള ജംഇയ്യത്തുൽ ഉലമപറയിപെറ്റ പന്തിരുകുലംകുഞ്ചൻ നമ്പ്യാർബദ്ർ യുദ്ധംപഴശ്ശി സമരങ്ങൾബിഗ് ബോസ് (മലയാളം സീസൺ 4)സ്‌മൃതി പരുത്തിക്കാട്ശുഭാനന്ദ ഗുരുകണ്ടൽക്കാട്ഔഷധസസ്യങ്ങളുടെ പട്ടികഹെപ്പറ്റൈറ്റിസ്-എകൗമാരംമാലിദ്വീപ്പഞ്ചാരിമേളംആറ്റിങ്ങൽ കലാപംഎ.എം. ആരിഫ്ശ്രീനിവാസൻരാജാ രവിവർമ്മകൽക്കി (ചലച്ചിത്രം)വിശുദ്ധ ഗീവർഗീസ്മനുഷ്യൻചെ ഗെവാറചോതി (നക്ഷത്രം)🡆 More