നിക്കോള ടെസ്‌ല

സെർബിയൻ-അമേരിക്കക്കാരനായ ഒരു ശാസ്ത്രജ്ഞനായിരുന്നു നിക്കോള ടെസ്ല (Nikola Tesla) (/ˈtɛslə/; Serbo-Croatian: ; Serbian Cyrillic: Никола Тесла; 10 ജൂലൈ 1856 – 7 ജനുവരി 1943).മെക്കാനിക്കൽ എഞ്ചിനീയറായിരുന്ന അദ്ദേഹമാണ് ഇന്നത്തെ പ്രധാന വൈദ്യുതസമ്പ്രദായമായ പ്രത്യാവർത്തിധാരാവൈദ്യുതി (AC) വികസിപ്പിച്ചെടുത്തത്.

ഇതോടെ വൈദ്യുതിയുടെ വ്യാവസായികോപയോഗത്തിന്‌ വഴിയൊരുങ്ങി. ടെസ്‌ലയുടെ പേറ്റന്റുകളും സൈദ്ധാന്തികഗവേഷണങ്ങളുമാണ്‌ ഇന്നത്തെ പ്രത്യാവർത്തിധാരാവൈദ്യുതോപകരണങ്ങൾക്ക് അടിസ്ഥാനം. അദ്ദേഹത്തിന്റെ എ. സി. മോട്ടോർ കണ്ടുപിടിത്തം രണ്ടാം വ്യാവസായികവിപ്ലവത്തിന്‌ വഴിതെളിച്ചു.

നിക്കോള ടെസ്‌ല
Nikola Tesla
നിക്കോള ടെസ്‌ല
ടെസ്‌ല 1893-ൽ
ജനനം(1856-07-10)10 ജൂലൈ 1856
സ്മിലിയൻ, ഓസ്ട്രിയൻ സാമ്രാജ്യം
(ഇന്നത്തെ ക്രൊയേഷ്യയിൽ)
മരണം7 ജനുവരി 1943(1943-01-07) (പ്രായം 86)
പൗരത്വംഓസ്ട്രിയൻ സാമ്രാജ്യം (1891 വരെ)
യു.എസ്. (1891 മുതൽ)
അറിയപ്പെടുന്നത്ടെസ്‌ല കോയിൽ
ടെസ്‌ല ടർബൈൻ
ടെലിഫോഴ്സ്
ടെസ്‌ലയുടെ ഓസിലേറ്റർ
ടെസ്‌ല തത്വം
ടെസ്‌ലയുടെ കൊളമ്പസിന്റെ മുട്ട
പ്രത്യാവർത്തിധാരാ വൈദ്യുതി
ഇൻഡക്ഷൻ മോട്ടോർ
കറങ്ങുന്ന കാന്തികമണ്ഡലം
വയർലെസ് സാങ്കേതികത
പാർട്ടിക്കിൾ ബീം ആയുധം
മരണരശ്മി
ടെറസ്ട്രിയൽ സ്റ്റേഷനറി തരംഗങ്ങൾ
ബൈഫിലാർ കോയിൽ
ടെലിജിയോഡൈനാമിക്സ്
ഇലക്ട്രോഗ്രാവിറ്റിക്സ്
പുരസ്കാരങ്ങൾഎഡിസൺ മെഡൽ (1916)
എലിയട്ട് ക്രെസ്സൺ മെഡൽ (1893)
ജോൺ സ്കോട്ട് മെഡൽ (1934)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംമെക്കാനിക്കൽ, ഇലക്ട്രിക്കൽ എഞ്ചിനിയറിംഗ്
സ്ഥാപനങ്ങൾഎഡിസൺ മെഷീൻ വർക്സ്
ടെസ്‌ല ഇലക്ട്രിക് ലൈറ്റ് & മാനുഫാക്‌ചറിംഗ്
വെസ്റ്റിംഗ്‌ഹൗസ് ഇലക്ട്രിക് & മാനുഫാക്‌ചറിംഗ്
സ്വാധീനങ്ങൾഏൺസ്റ്റ് മാക്ക്
സ്വാധീനിച്ചത്ഗാനോ ഡൺ

ഓസ്ട്രിയൻ സാമ്രാജ്യത്തിൽ ജനിച്ചുവളർന്ന ടെസ്‌ല 1870 -കളിൽ എഞ്ചിനീയറിംഗിലും ഭൗതികശാസ്ത്രത്തിലും ഉന്നതവിദ്യാഭ്യാസം നേടിയതിനുശേഷം 1880-കളുടെ ആദ്യം കോണ്ടിനെന്റൽ എഡിസണിൽ ടെലിഫോണിയിൽ ജോലിചെയ്തുകൊണ്ട് അക്കാലത്തെ നവീനമേഖലയായ വൈദ്യുതോർജ്ജവ്യവസായത്തിൽ പ്രായോഗികപരിശീലനം നേടി. 1884-ൽ ടെസ്‌ല അമേരിക്കയിലേക്ക് കുടിയേറുകയും അവിടുത്തെ പൗരനായി മാറുകയും ചെയ്തു. സ്വന്തമായ സംരംഭം തുടങ്ങുന്നതിനുമുൻപ് അദ്ദേഹം കുറച്ചുകാലം ന്യൂയോർക്കിലെ എഡിസൺ മെഷീൻ വർക്‌സിൽ ജോലിചെയ്തിരുന്നു. തന്റെ ആശയങ്ങളെ പിന്തുണയ്ക്കാൻ ആളും അർത്ഥവും ലഭ്യമായതോടെ ടെസ്‌ല പലതരം വൈദ്യുത-യാന്ത്രിക യന്ത്രങ്ങൾ വികസിപ്പിക്കാനായി ന്യൂയോർക്കിൽ പരീക്ഷണശാലകളും കമ്പനികളും സ്ഥാപിച്ചു. അദ്ദേഹത്തിന്റെ 1888-ൽ വെസ്റ്റിംഗ്‌ഹൗസ് ഇലക്ട്രിൿ ലൈസൻസ് നൽകിയ പ്രത്യാവർത്തിധാരാ (AC) ഇൻഡക്ഷൻ മോട്ടോറും അനുബന്ധ പോളിഫേസ് AC പേറ്റന്റുകളും ടെസ്‌ലയ്ക്ക് ധാരാളം പണം നേടിക്കൊടുക്കുകയും ആ പേറ്റന്റുകൾ പോളിഫേസ് രീതിയുടെ മൂലക്കല്ലായിമാറുകയും തുടർന്ന് ആ കമ്പനി ആ രീതി പലതരത്തിൽ മാർക്കറ്റ് ചെയ്യുകയും ചെയ്തു.

തനിക്ക് പേറ്റന്റെടുത്ത് വിപണിയിലിറക്കാൻ പറ്റുന്ന കണ്ടുപിടിത്തങ്ങൾക്കായി ടെസ്‌ല യാന്ത്രിക ഓസിലേറ്ററുകൾ/ജനറേറ്ററുകൾ, വൈദ്യുത ഡിസ്ചാർജ് റ്റ്യൂബുകൾ, എക്സ്-റേ ഇമേജിങ്ങ് തുടങ്ങി നിരവധി പരീക്ഷണങ്ങളും പരിശ്രമങ്ങളും നടത്തി. ലോകത്താദ്യമായി അദ്ദേഹം ഒരു വയർലെസ് നിയന്ത്രിത ബോട്ട് ഉണ്ടാക്കി. ഒരു കണ്ടുപിടിത്തക്കാരൻ എന്ന നിലയിൽ പ്രസിദ്ധനായ ടെസ്‌ല പ്രമുഖരെയും കാശുള്ളവരെയും തന്റെ പ്രദർശനങ്ങൾ കാണിക്കുവാൻ തന്റെ പരീക്ഷണശാലയിലേക്ക് ക്ഷണിച്ചു. പൊതുവേദികളിലെ പ്രസംഗങ്ങളിൽ അദ്ദേഹം സമർത്ഥനായിരുന്നു. 1890-കളിൽ മുഴുവൻ ടെസ്‌ല തന്റെ വയർലസ് ആയി ലൈറ്റിങ്ങിനും ലോകമെങ്ങും വയർലെസ് ആയി വൈദ്യുതിവിതരണത്തിനുമായുള്ള മാർഗങ്ങൾക്കായി ഉയർന്ന ആവൃത്തിയിലും ഉയർന്ന വോൾട്ടതയിലുമുള്ള പരീക്ഷണങ്ങൾ ന്യൂയോർക്കിലും കൊളറാഡൊ സ്പ്രിങ്‌സിലും നടത്തി. 1893-ൽ തന്റെ ഉപകരണങ്ങൾ ഉപയോഗിച്ച് വയർലെസ് വാർത്താവിനിമയത്തിനുള്ള സാധ്യതകളെപ്പറ്റി പ്രവചിച്ചു. തന്റെ ഭൂഖണ്ഡാന്തര വയർലെസ് വാർത്താവിനിമയ – വയർലെസ് വൈദ്യുതി സംപ്രേഷണ പദ്ധതിയായ, പണിതീരാത്ത വാർഡൻ‌ക്ലിഫ് ടവർ പ്രൊജക്ട് ഉപയോഗിച്ച് ഈ ആശയങ്ങൾ പ്രാവർത്തികമാക്കാൻ ടെസ്‌ല ശ്രമിച്ചെങ്കിലും പണമില്ലാത്തതിനാൽ അതു പൂർത്തിയാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല.

വാർഡൻക്ലിഫിനുശേഷം 1910 -1920 കളിൽ ടെസ്‌ല ധാരാളം പരീക്ഷണങ്ങൾ നടത്തുകയും പലതിലും വിജയിക്കയും ചെയ്തു. പണത്തിന്റെ വലിയഭാഗവും ചെലവഴിച്ചുകഴിഞ്ഞ അദ്ദേഹം ന്യൂയോർക്കിലെ പല ഹോട്ടലുകളിലും താമസിച്ചു, പലതിന്റെയും ബില്ലുകൾ കൊടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. 1943 ജനുവരിയിൽ ന്യൂയോർക്ക് നഗരത്തിൽ വച്ച് അദ്ദേഹം മരണമടഞ്ഞു. മരണത്തോടെ അദ്ദേഹത്തിന്റെ സംഭാവനകൾ പലതും വിസ്മൃതിയിലായി. 1960 -ൽ മാഗ്നറ്റിൿ ഫ്ലക്സ് ഡെൻസിറ്റിയുടെ എസ് ഐ യൂണിറ്റ് ആയി അളവുതൂക്കങ്ങൾക്കായുള്ള അന്താരാഷ്ട്രയോഗം ടെസ്‌ല എന്ന പേർ അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം തെരഞ്ഞെടുത്തു 1990 -നു ശേഷം ടെസ്‌ലയുടെ പേരിനും സംഭാവനകൾക്കും പുത്തൻ ഉണർവ് ഉണ്ടായി .

ആദ്യകാലജീവിതം

നിക്കോള ടെസ്‌ല 
സ്മിൽജാനിലുള്ള, (ഇപ്പോൾ ക്രൊയേഷ്യയിൽ) ടെസ്‌ല ജനിച്ചവീട് (പാരീഷ് ഹാൾ) പുതുക്കിനിർമ്മിച്ചത്, ഒപ്പം അദ്ദേഹത്തിന്റെ പിതാവ് വികാരിയായിരുന്ന പള്ളിയും. യൂഗോസ്ലാവിയ യുദ്ധങ്ങളുടെ കാലത്ത് നിരവധി കെട്ടിടങ്ങൾക്ക് തീപിടിച്ച് വലിയതോതിൽ നാശനഷ്ടങ്ങൾ ഉണ്ടായിരുന്നു. അവ പുതുക്കിപ്പണിത് 2006-ൽ തുറന്നുകൊടുത്തു.
നിക്കോള ടെസ്‌ല 
ടെസ്‌ലയുടെ ജ്ഞാനസ്നാനക്കുറിപ്പ്, 1856 ജൂൺ 28

ആസ്ട്രിയൻ സാമ്രാജ്യത്തിലെ (ഇന്നത്തെ ക്രൊയേഷ്യ) ലിക്ക കൗണ്ടിയിലെ സ്മിൽജാൻ ഗ്രാമത്തിൽ ഒരു സെർബ് വംശജനായി 1856 ജൂലൈ 10 -ന് നിക്കോള ടെസ്‌ല ജനിച്ചു. അദ്ദേഹത്തിന്റെ പിതാവ് മിലൂട്ടിൻ ടെസ്‌ല (1819–1879) പൗരസ്ത്യ ഓർത്തഡോക്സ് സഭയിലെ ഒരു പുരോഹിതനായിരുന്നു. അദ്ദേഹത്തിന്റെ അമ്മയായ ഡ്യൂക ടെസ്‌ലയും (1822–1892) ഒരു ഓർത്തോഡോക്സ് പുരോഹിതന്റെ തന്നെ മകളായിരുന്നു. കരകൗശലരീതിയിലുള്ള വസ്തുക്കളും യാന്ത്രിക ഉപകരണങ്ങളും ഉണ്ടാക്കാൻ കഴിവുണ്ടായിരുന്ന അവർക്ക് പുരാണ സെർബിയൻ കവിതകൾ മനഃപാഠമായിരുന്നു. അവർക്ക് ഒരിക്കലും ഔപചാരികവിദ്യാഭ്യാസം ലഭിച്ചിരുന്നില്ല. തന്റെ അപാരമായ ഓർമ്മശക്തിയുടെയും സൃഷ്ടിപരമായ കഴിവുകളുടെയും കാരണം അമ്മയുടെ ജീനും സ്വാധീനവും ആണെന്ന് ടെസ്‌ല പറഞ്ഞിട്ടുണ്ട്. ടെസ്‌ലയുടെ പൂർവ്വികർ മോണ്ടിനിഗ്രോയ്ക്ക് സമീപത്തുള്ള പശ്ചിമ സെർബിയയിൽ നിന്നുള്ളവരായിരുന്നു.

അഞ്ചുമക്കളിൽ നാലാമത്തവൻ ആയിരുന്നു ടെസ്‌ല. ടെസ്‌ലയ്ക്ക് അഞ്ചുവയസ്സുള്ളപ്പോൾ ഒരു കുതിരസവാരി അപകടത്തിൽ കൊല്ലപ്പെട്ട മുതിർന്ന സഹോദരനായ ഡൈനെ(Dane)ക്കൂടാതെ അദ്ദേഹത്തിനു മൂന്നുസഹോദരിമാർ (മിൽക്ക - Milka, ആഞ്ജലീന - Angelina - മേരിക്ക - Marica) കൂടി ഉണ്ടായിരുന്നു. 1861-ൽ സ്മിൽജാനിൽ പ്രൈമറി സ്കൂളിൽ പഠിച്ച ടെസ്‌ല അവിടെ ജർമ്മനും ഗണിതവും മതവും പഠിച്ചു. 1862-ൽ പിതാവ് പുരോഹിതനായി ജോലിനോക്കിയ ലൈകയിലെ ഗോസ്പിക്കിലേക്ക് ടെസ്‌ല കുടുംബം താമസം മാറ്റി. പ്രൈമറി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ടെസ്‌ല അവിടെ മിഡിൽ സ്കൂളിലും പഠിച്ചു. ഹയർ റിയൽ ജിമ്നേഷ്യത്തിൽ പഠിത്തം തുടരാനായി ടെസ്‌ല 1870 -ൽ വളരെ വടക്കുള്ള കാർലോവാക്കിലേക്ക് താമസം മാറ്റി. ആസ്ട്രോ-ഹംഗേറിയൻ സൈനിക അതിർത്തിയിലുള്ള ഒരു സ്കൂൾ ആയതിനാൽ അവിടെ പഠനം ജർമനിൽ ആയിരുന്നു.

നിക്കോള ടെസ്‌ല 
ടെസ്‌ലയുടെ പിതാവായ മിലൂടിൻ സ്മിൽജൻ ഗ്രാമത്തിലെ ഓർതോഡോക്സ് വികാരിയായിരുന്നു

തന്റെ ഊർജ്ജതന്ത്രപ്രൊഫസറാണ് വൈദ്യുതപരീക്ഷണങ്ങളിൽ തൽപ്പരനാവാൻ കാരണമെന്ന് പിൽക്കാലത്ത് ടെസ്‌ല പറഞ്ഞിട്ടുണ്ട്. ഈ ഗൂഢപ്രതിഭാസത്തിൽ നടത്തിയ പരീക്ഷണങ്ങൾ ഈ അത്ഭുതകരമായ ശക്തിയേപ്പറ്റി കൂടുതൽ അറിയാൻ തന്നെ പ്രേരിപ്പിച്ചു എന്ന് അദ്ദേഹം സ്മരിക്കുന്നുണ്ട്. ഇന്റഗ്രൽ കാൽക്കുലസ് ഓർമ്മയിൽത്തന്നെ ചെയ്യാൻ ടെസ്‌ലയ്ക്ക് കഴിഞ്ഞിരുന്നത് അവൻ തങ്ങളെ പറ്റിക്കുകയായിരുന്നെന്നാണ് ടെസ്‌ലയുടെ അധ്യാപകർ കരുതിയിരുന്നത്. നാലുവർഷത്തെ പഠനം മൂന്നുവർഷം കൊണ്ട് തീർത്ത് ടെസ്‌ല 1873 -ൽ ബിരുദം കരസ്ഥമാക്കി.

സ്മിൽജാനിൽ 1873-ൽ തിരികെയെത്തിയ ടെസ്‌ലയ്ക്ക് കോളറ പിടിക്കുകയും രോഗാതുരനായിക്കിടന്ന ഒൻപതുമാസം പലതവണ അദ്ദേഹം മരണത്തെ മുഖാമുഖം കാണുകയും ചെയ്തു. ടെസ്‌ല ഒരു പുരോഹിതനാവണമെന്ന് ആഗ്രഹിച്ചിരുന്ന പിതാവ് നിരാശയുടെ ഒരു നിമിഷത്തിൽ ടെസ്‌ല രോഗത്തിൽ നിന്നും മുക്തനായാൽ അവനെ ഏറ്റവും നല്ല എഞ്ചിനീയറിംഗ് കോളേജിൽ അയച്ചേക്കാമെന്ന് ഉറപ്പുകൊടുത്തു.

1874-ൽ ടെസ്‌ല സ്മിൽജാനിൽ ആസ്ട്രോ-ഹംഗേറിയൻ സേനയിലേയ്ക്കുള്ള നിർബന്ധിത സൈനികസേവനത്തിൽ നിന്നും രക്ഷപ്പെടാനായി ലൈകയ്ക്ക് തെക്കുകിഴക്കുള്ള ഗ്രസാക്കിന് സമീപത്തെ ടോമിൻഗജിലേക്ക് നാടുവിട്ടു. അവിടെ അവൻ വേട്ടക്കാരുടെ വസ്ത്രങ്ങൾ ധരിച്ച് മലനിരകളിൽക്കൂടി പര്യവേഷണം നടത്തി. പ്രകൃതിയുമായുള്ള ഈ സമ്പർക്കം തന്നെ ശാരീരികമായും മാനസികമായും ശക്തനാക്കി എന്ന് ടെസ്‌ല പറഞ്ഞിട്ടുണ്ട്. അവിടെയായിരുന്ന കാലത്ത് ടെസ്‌ല ധാരാളമായി വായിക്കുകയും മാർക് റ്റ്വെയിന്റെ പുസ്തകങ്ങൾ പഴയരോഗങ്ങളിൽനിന്നും മുക്തനാവാൻ തന്നെ സഹായിച്ചതായും ടെസ്‌ല സൂചിപ്പിക്കുന്നുണ്ട്.

ഒരു മിലിട്ടറി ഫ്രൻടിയർ സ്കോളർഷിപ്പോടെ അദ്ദേഹം 1875-ൽ ആസ്ട്രിയയിലെ ഗ്രാസിലുള്ള ആസ്ട്രിയൻ പോളിടെക്നിക്കിൽ ചേർന്നു. ഒരു ക്ലാസുപോലും വിടാതെ ആദ്യവർഷം സാധ്യമായ ഏറ്റവും വലിയ ഗ്രേഡ് നേടിയ അദ്ദേഹം ആവശ്യമുള്ളതിന്റെ ഇരട്ടി, ഒൻപതു പരീക്ഷകൾ പാസായി, അവിടെയൊരു സെർബ് സാംസ്കാരിക ക്ലബ് തുടങ്ങി, ഇത് കൂടാതെ സാങ്കേതികവിഭാഗം ഡീനിൽ നിന്നും അദ്ദേഹത്തിന്റെ അച്ഛന് ഒരു അഭിനന്ദനക്കത്തും ലഭിച്ചു, "നിങ്ങളുടെ മകൻ ഒരു അതുല്യപ്രതിഭയാണ്." ഗ്രാമി ഡൈനാമോയ്ക്ക് അധ്യാപകൻ പറഞ്ഞതിൽ നിന്നും വ്യത്യസ്തമായി രണ്ടിനുപകരം ഒരു കമ്മ്യൂട്ടേറ്റർ മതി എന്നും പറഞ്ഞ് രണ്ടാം വർഷത്തിൽ പ്രഫസർ പോഷലുമായി ടെസ്‌ല വഴക്കുണ്ടാക്കുകയുണ്ടായി.

ഞായറാഴ്ചയോ അവധിദിവസങ്ങളോ വിശ്രമിക്കാതെ താൻ രാവിലെ മൂന്നുമണിമുതൽ രാത്രി 11 മണിവരെ ജോലി ചെയ്തിരുന്നെന്ന് ടെസ്‌ല അവകാശപ്പെട്ടിരുന്നു. താൻ ഉറക്കമിളച്ചുണ്ടാക്കിയ നേട്ടങ്ങളെ തന്റെ പിതാവ് കുറച്ചുകണ്ടപ്പോൾ ടെസ്‌ല വല്ലാതെ വിഷമിച്ചിരുന്നു. 1979 -ൽ പിതാവിന്റെ മരണശേഷം, ടെസ്‌ലയെ ഉടൻ കോളേജിൽ നിന്നും നീക്കിയില്ലെങ്കിൽ അയാൾ അമിതജോലിയാൽ മരിച്ചുപോവുമെന്നുപറഞ്ഞ് തന്റെ അധ്യാപകർ പിതാവിനയച്ച കത്തുകളുടെ ഒരു കെട്ട് അദ്ദേഹത്തിനുകിട്ടിയിരുന്നു. രണ്ടാം വർഷത്തിന്റെ അവസാനം സ്കോളർഷിപ്പ് നഷ്ടപ്പെട്ട ടെസ്‌ല ചൂതാട്ടത്തിന് അടിമയുമായി. മൂന്നാം വർഷം കിട്ടിയ അവലൻസുകളും ട്യൂഷൻ കാശും ചൂതാട്ടത്തിൽ നഷ്ടപ്പെട്ട ടെസ്‌ല ചൂതാട്ടത്തിൽക്കൂടിത്തന്നെ അവ തിരിച്ചുപിടിക്കുകയും ബാക്കിവന്ന തുക വീട്ടിലേക്ക് കൊടുക്കുകയും ചെയ്തു. തന്റെ ആസക്തി അവിടെവച്ചുതന്നെ തീർത്തെന്ന് ടെസ്‌ല അവകാശപ്പെട്ടിരുന്നെങ്കിലും പിന്നീട് അമേരിക്കയിൽ ആയിരുന്നപ്പോൾ അദ്ദേഹം ബില്ല്യാർഡ്സ് കളിച്ചിരുന്നു. പരീക്ഷക്കാലമായപ്പോഴേക്കും വേണ്ടത്ര തയ്യാറെടുപ്പ് നടത്താത്തതിനാൽ പഠിക്കാനായി കൂടുതൽ സമയം ആവശ്യപ്പെട്ടെങ്കിലും അതു നിഷേധിക്കപ്പെട്ടു. മൂന്നാം വർഷത്തിന്റെ അവസാന സെമസ്റ്ററിൽ ഒരു ഗ്രേഡും കിട്ടാത്ത ടെസ്‌ലയ്ക്ക് ഒരിക്കലും സർവ്വകലാശാല ബിരുദം ലഭിച്ചതുമില്ല.

1878 ഡിസംബറിൽ ഗ്രാസ് വിട്ട ടെസ്‌ല താൻ കോളേജ് വിട്ടകാര്യം ആരും അറിയാതിരിക്കാൻ കുടുംബത്തോടുള്ള സകലബന്ധവും വിച്ഛേദിച്ചു. അടുത്തുള്ള മുർ നദിയിൽ അയാൾ മുങ്ങിമരിച്ചെന്നാണ് ടെസ്‌ലയുടെ സുഹൃത്തുക്കൾ കരുതിയത്. മാരിബോറിലേക്ക് നാടുവിട്ട ടെസ്‌ല അവിടെ മാസം 60 ഫ്ലോറിൻ കൂലിയിൽ ഒരു ഡ്രാഫ്റ്റ്സ്മാൻ ആയി ജോലിനോക്കി. തെരുവിൽ നാട്ടുകാരോടൊത്ത് ചീട്ട് കളിച്ച് ഒഴിവുസമയം ടെസ്‌ല ചെലവാക്കി.

1879 മാർച്ചിൽ മാരിബോറിൽ എത്തിയ പിതാവ് തിരികെ വീട്ടിലേക്കുവരാൻ അപേക്ഷിച്ചെങ്കിലും അയാൾ അതു ചെവികൊണ്ടില്ല. ഏതാണ്ട് ഈ സമയത്ത് ടെസ്‌ലയ്ക്ക് മാനസിക ആഘാതം ഉണ്ടായി. താമസിക്കാനുള്ള പെർമിറ്റ് ഇല്ലാത്തതിനാൽ 1879 മാർച്ച് 24 -ന് ടെസ്‌ലയെ പോലീസ് സഹായത്തോടെ ഗോസ്പിസിൽ എത്തിച്ചു.

1879 ഏപ്രിൽ 17-ന് എന്താണെന്ന് മനസ്സിലാവാത്ത ഒരു രോഗത്താൽ മിലൂറ്റിൻ ടെസ്‌ല അന്തരിച്ചു. ചിലരേഖകളിൽ കാരണം ഹൃദയാഘാതം ആണെന്ന് കാണുന്നുണ്ട്. ഗോസ്പിസിലെ തന്റെ പഴയ സ്കൂളിൽ വലിയൊരു ക്ലാസിൽ അക്കൊല്ലം ടെസ്‌ല പഠിപ്പിച്ചിരുന്നു.

ഗോസ്പിസിൽ നിന്നും പ്രേഗിലേക്ക് പോയി പഠനം തുടരാൻ വേണ്ട സാമ്പത്തികസഹായം 1880 ജനുവരിയിൽ അദ്ദേഹത്തിന്റെ രണ്ട് അമ്മാവന്മാർ സ്വരൂപിച്ചു. ചാൾസ്-ഫെർഡിനാന്റ് സർവ്വകലാശാലയിൽ ചേരാൽ വൈകി എത്തിയ ടെസ്‌ലയ്ക്ക് അവിടെ നിൽക്കാൻ നിർബന്ധിതമായി പഠിക്കേണ്ട ഗ്രീക്കുഭാഷയോ ചെക്ക് ഭാഷയോ അറിയുകയും ഉണ്ടായിരുന്നില്ല. ഒരു ഓഡിറ്റർ എന്ന നിലയിൽ സർവ്വകലാശാലയിൽ തുടർന്ന ടെസ്‌ല ഫിലോസഫി ക്ലാസുകളിൽ പങ്കെടുത്തിരുന്നെങ്കിലും ആ കോഴ്സിനും ഒരു ഗ്രേഡുകളും ലഭിച്ചില്ല.

ബുഡാപെസ്റ്റ് ടെലഫോൺ എക്സ്‌ചേഞ്ചിലെ ജോലി

റ്റിവാഡർ പുസ്കാസിന്റെ കീഴിൽ ഒരു ടെലിഗ്രാഫ് കമ്പനിയായ ബുഡാപെസ്റ്റ് ടെലിഫോൺ എക്സ്‌ചേഞ്ചിൽ ജോലി ചെയ്യാനായി 1881 -ൽ ഹംഗറിയിലെ ബുഡാപെസ്റ്റിലേക്ക് ടെസ്‌ല താമസം മാറി. അന്ന് പണി നടന്നുകൊണ്ടിരിക്കുന്ന ആ എക്സ്‌ചേഞ്ച് പ്രവർത്തിക്കാൻ തുടങ്ങിയില്ലെന്ന് അവിടെയെത്തിയപ്പോൾ മനസ്സിലായ ടെസ്‌ല സെൻട്രൽ ടെലിഗ്രാഫ് ഓഫീസിൽ ഒരു ഡ്രാഫ്റ്റ്‌സ്മാൻ ആയി ജോലിനോക്കി. മാസങ്ങൾക്കകം ബുഡാപെസ്റ്റ് റ്റെലിഫോൺ എക്സ്ചേഞ്ച് പ്രവർത്തനം തുടങ്ങിയപ്പോൾ ടെസ്‌ല അവിടെ മുഖ്യ ഇലക്ട്രീഷ്യനായി ജോലിയിൽ പ്രവേശിച്ചു. ഇക്കാലത്ത് സെൻട്രൽ സ്റ്റേഷൻ ഉപകരണങ്ങളിൽ പല പരിഷ്കാരങ്ങളും വരുത്തിയ ടെസ്‌ല ടെലഫോൺ റിപ്പീറ്ററും അല്ലെങ്കിൽ ആമ്പ്ലിഫയറും ഒന്നാംതരമാക്കിയെങ്കിലും അക്കാര്യങ്ങളിൽ ഒരിക്കലും പേറ്റന്റ് നേടുകയോ രേഖകളിൽ ആക്കുകയോ ചെയ്തിരുന്നില്ല.

എഡിസണിലെ ജോലി

1882 -ൽ റ്റിവാഡർ പുസ്കാസ് ടെസ്‌ലയ്ക്ക് പാരീസിൽ കോണ്ടിനന്റൽ എഡിസൺ കമ്പനിയിൽ ഒരു ജോലി ശരിയാക്കിക്കൊടുത്തു. അക്കാലത്തൊരു പുത്തൻ വ്യവസായമായിരുന്ന ഗാർഹികവൈദ്യുതിമേഖലയിൽ ടെസ്‌ല നഗരമൊട്ടാകെ ബൽബുകൾ ബൾബുകൾ സ്ഥാപിച്ചുകൊടുക്കുന്ന പണിയിൽ ഏർപ്പെട്ടു. നിരവധി ഉപഡിവിഷനുകൾ ഉണ്ടായിരുന്ന ആ കമ്പനിയുടെ പാരീസിലെ ഒരു ഡിവിഷനായ ഇവ്റി-സുർ-സീനിൽ വെളിച്ചം സ്ഥാപിക്കുന്ന പദ്ധതിയുടെ ഉത്തരവാദിത്തമായിരുന്നു ടെസ്‌ലയ്ക്ക്. വൈദ്യുത എഞ്ചിനീയറിംഗിൽ ധാരാളം പ്രായോഗികപരിശീലനം ലഭിക്കാൻ അക്കാലത്തെ ജോലികൾ അദ്ദേഹത്തെ സഹായിച്ചിരുന്നു. അദ്ദേഹത്തിന്റെ എഞ്ചിനീയറിംഗിലെയും ഭൗതികശാസ്ത്രത്തിലെയും മികവ് ശ്രദ്ധിച്ച കമ്പനി ടെസ്‌ലയെ ഡൈനാമോകളുടെയും മോട്ടോറുകളുടെയും മികവ് വർദ്ധിപ്പിക്കാനുതകുന്ന പ്രവൃത്തികളിലേക്ക് ഉടൻതന്നെ നിയമിച്ചു. ഫ്രാൻസിലും ജർമനിയിലും ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന കമ്പനിയുടെ യൂണിറ്റുകളിൽ ഉണ്ടാകുന്ന എഞ്ചിനീയറിംഗ് പ്രശ്നങ്ങൾ പരിഹരിക്കാൻ അവർ അദ്ദേഹത്തെ അങ്ങോട്ടെല്ലാം അയച്ചു.

അമേരിക്കൻ ഐക്യനാടുകളിലേക്ക്

നിക്കോള ടെസ്‌ല 
ന്യൂയോർക്കിലെ ഗോർക്ക് സ്ട്രീറ്റിലുള്ള എഡിസൺ മെഷീൻ വർക്സ്. കോസ്മോപൊളിറ്റൻ യൂറോപ്പിൽ നിന്ന് വ്യത്യസ്തമായി മാൻഹട്ടന്റെ താഴെ-കിഴക്ക് ഭാഗത്തുള്ള ഈ സ്ഥലത്ത് ജോലി ചെയ്യുന്നത് "വേദനാജനകമായ ആശ്ചര്യം" ആണെന്ന് ടെസ്‌ല പറഞ്ഞു.

1884 -ൽ എഡിസന്റെ പാരീസിലെ നിർമ്മാണങ്ങളുടെ നോക്കിനടത്തിപ്പ് ചുമതലയുള്ള ചാൾസ് ബാച്ചിലറിനെ ന്യൂയോർക്ക് സിറ്റിയിലുള്ള എഡിസൺ മെഷീൻ വർക്സിന്റെ ചുമതലയിലേക്ക് നിയമിച്ചപ്പോൾ അദ്ദേഹം ടെസ്‌ലയെക്കൂടി അമേരിക്കയിലേക്ക് അയയ്ക്കണമെന്ന് ആവശ്യപ്പെട്ടു. 1884 ജൂണിൽ ടെസ്‌ല അമേരിക്കയിലേക്ക് കുടിയേറി. എത്തിയ ഉടൻതന്നെ മാൻഹാട്ടന്റെ ലോവർ ഈസ്റ്റ് സൈഡിൽ നഗരത്തിൽ വലിയൊരു വൈദ്യുതകേന്ദ്രം ഉണ്ടാക്കാനായി യന്ത്രം പ്രവർത്തിപ്പിക്കുന്ന നൂറുകണക്കിനു ജോലിക്കാരും തൊഴിലാളികളും മറ്റു ജീവനക്കാരും ഇരുപത് ഫീൽഡ് എഞ്ചിനീയർമാരും ഉള്ള ഫാക്ടറിയിൽ അദ്ദേഹം ജോലിചെയ്യാൻ ആരംഭിച്ചു. പാരീസിലെപ്പോലെതന്നെ ജനറേറ്ററുകൾ മികവുറ്റതാക്കാനും സ്ഥാപിക്കപ്പെട്ട യന്ത്രസംവിധാനങ്ങളുടെ കുറവുകൾ പരിഹരിക്കാനും ആയിരുന്നു ടെസ്‌ല ശ്രമിച്ചത്. ടെസ്‌ല, കമ്പനി സ്ഥാപകനായ എഡിസണെ ഏതാനും തവണമാത്രമേ കണ്ടിട്ടുണ്ടാവുകയുള്ളൂ എന്നാണ് ചരിത്രകാരനായ ഡബ്ലിയൂ. ബെർണാഡ് കാൾസൺ പറയുന്നത്. അത്തരം ഒരവസരത്തിൽ എസ് എസ്സ് ഒറിഗൺ എന്ന കപ്പലിലെ കേടുവന്ന ജനറേറ്റർ നന്നാക്കാനായി രാത്രിമുഴുവൻ ഉണർന്നിരിക്കുമ്പോൾ ബാച്ചിലറെയും എഡിസണേയും കണ്ടതിനേപ്പറ്റിയും പാരീസുകാരന് ഉറക്കമേയില്ലല്ലോ എന്ന് അവർ സംസാരിച്ചതേപ്പറ്റിയും തന്റെ ആത്മകഥയിൽ ടെസ്‌ല ഓർമ്മിക്കുന്നുണ്ട്. രാത്രിമുഴുവൻ ഉറക്കമിളച്ച് ഒറിഗൺ നന്നാക്കുകയായിരുന്നു എന്നു ടെസ്‌ല പറഞ്ഞപ്പോൾ എഡിസൺ ബാച്ചിലറോട് പറഞ്ഞു, ഇവൻ ആള് മിടുക്കനാണ്. ആർക് ലാമ്പിനെ അടിസ്ഥാനമാക്കി തെരുവുവിളക്ക് വികസിപ്പിക്കാനുള്ളതായിരുന്നു ടെസ്‌ലയ്ക്ക് നൽകിയ ജോലികളിലൊന്ന്. തെരുവുവിളക്കുകൾക്ക് ആർക് ലാമ്പ് അന്ന് വളരെ ജനകീയമായ ഒരു പരിഹാരമായിരുന്നെങ്കിലും ഉയർന്ന വോൾട്ടത വേണ്ട ആ രീതിയ്ക്ക് എഡിസന്റെ കുറഞ്ഞ വോൾട്ടത ഉപയോഗിച്ചുകൊണ്ടുള്ള രീതി ഫലപ്രദമായിരുന്നില്ല. അതിനാൽ തെരുവ് വിളക്കുകൾ ഉപയോഗിക്കുന്ന തരത്തിലുള്ള കരാറുകൾ ഒന്നും കമ്പനിയ്ക്ക് കിട്ടിയില്ല. ഒന്നുകിൽ ഇൻകൻഡസെന്റ് വിളക്കുകൾക്ക് വന്ന സാങ്കേതിക മികവ് കൊണ്ടാവാം അല്ലെങ്കിൽ എഡിസൺ ഏതെങ്കിലും ആർക് ലൈറ്റിംഗ് കമ്പനിയുമായി ഉണ്ടാക്കിയ ഇൻസ്റ്റലേഷൻ കരാർ മൂലമാവാം ടെസ്‌ലയുടെ മാതൃകകൾ ഒന്നും നിർമ്മാണത്തിന്റെ ഘട്ടത്തിലേക്ക് എത്തിയില്ല.

ആറുമാസം അവിടെ പണിയെടുത്തശേഷം ടെസ്‌ല ജോലി രാജിവച്ചു. എന്താണ് ഇതിനുള്ള കാരണമെന്ന് വ്യക്തമല്ല. താൻ പുതുക്കിയ ജനറേറ്ററിന്റെയോ അതോ ഉപേക്ഷിച്ച ആർക് ലാമ്പ് പ്രൊജക്ടിന്റെയോ കാര്യത്തിൽ ലഭിക്കാതിരുന്ന ബോണസാവാം കാരണമെന്ന് കരുതപ്പെടുന്നു. തനിക്ക് അർഹതയുള്ള ബോണസ് ലഭിക്കാത്തതിന് മുൻപും ടെസ്‌ല എഡിസൺ കമ്പനിയോട് ഉരസിയിട്ടുണ്ട്. 24 വ്യത്യസ്തതരത്തിലുള്ള പ്രായോഗികയന്ത്രങ്ങൾ രൂപകല്പന ചെയ്താൽ $50,000 ബോണസ് നൽകാമെന്ന് എഡിസൺ കമ്പനിയിലെ മാനേജർ ടെസ്‌ലയോട് പറഞ്ഞുവെന്നും, എന്നാൽ അതു വെറും തമാശയായിരുന്നെന്ന് പിന്നീട് ബോധ്യപ്പെട്ടെന്നും ടെസ്‌ലയുടെ ജീവചരിത്രത്തിൽ പറയുന്നുണ്ട്. മറ്റുചിലകഥകളിൽ എഡിസൺ തന്നെ ടെസ്‌ലയോട് അങ്ങനെ പറഞ്ഞെന്നും, ഇതൊക്കെ ഞങ്ങളുടെ അമേരിക്കൻ തമാശകളല്ലേ, നിങ്ങൾക്കത് പിടികിട്ടില്ല എന്നുപറഞ്ഞെന്നും കാണുന്നുണ്ട്. ഈ കഥ കളിയാവാൻ തന്നെയേ കാര്യമുള്ളൂ, കാരണം മെഷീൻ വർക്സിലെ മാനേജരായ ബാച്ചിലർ പിശുക്കിന്റെ ആശാൻ ആയിരുന്നെന്നുമാത്രമല്ല അത്രയും കാശുകൊടുക്കാനുള്ള ശേഷി അന്ന് കമ്പനിയ്ക്ക് ഉണ്ടായിരുന്നില്ല താനും (ഇന്നത്തെ കണക്കിൽ ഏതാണ്ട് 12 ദശലക്ഷം ഡോളർ). എഡിസണിലെ ജോലിയെപ്പറ്റി ടെസ്‌ലയുടെ ഡയറിയിൽ ജോലി വിടുന്ന അവസരത്തിൽ എഴുതിയ ഒരെയൊരു കമന്റേ കാണാനുള്ളൂ. 1884 ഡിസംബർ 7 മുതൽ 1885 ജനുവരി നാലുവരെയുള്ള കാലയളവിൽ എഴുതിയ ഗുഡ് ബൈ എഡിസൺ മെഷീൻ വർക്‌സ്.

ടെസ്‌ല വൈദ്യുതലൈറ്റും നിർമ്മാണവും

എഡിസൺ കമ്പനിയിൽ നിന്നും വിട്ട ഉടൻതന്നെ ആർക് ലൈറ്റിംഗ് സിസ്റ്റത്തിനെ പെറ്റന്റ് ചെയ്യാനുള്ള പദ്ധതികൾ ടെസ്‌ല തുടങ്ങി, ഒരുപക്ഷെ എഡിസനുവേണ്ടി ഉണ്ടാക്കിയ അതേ സിസ്റ്റം തന്നെ. 1885 മാർച്ചിൽ ടെസ്‌ല പേറ്റന്റുകൾ സമർപ്പിക്കാനായി വേണ്ട സഹായങ്ങൾക്കായി എഡിസന്റെ അതേ പേറ്റന്റ് അഭിഭാഷനായ ലെമുവൽ ഡബ്ലിയു. സെറെലിനെ കാണുകയുണ്ടായി. സെറൽ അദ്ദേഹത്തെ രണ്ട് വ്യവസായികൾക്ക് പരിചയപ്പെടുത്തിക്കൊടുത്തു; റോബർട്ട് ലെയിനും ബെഞ്ചമിൻ വെയിലും. അവർ ആർക് ലൈറ്റിംഗ് നിർമ്മാണക്കമ്പനിക്കാവശ്യമായ സാമ്പത്തികസഹായം നൽകാമെന്ന് ഏൽക്കുകയും ടെസ്‌ലയുടെ പേരിൽ ടെസ്‌ല ഇലക്ട്രിൿ ലൈറ്റ് ആന്റ് മാനുഫാക്ചറിംഗ് എന്ന കമ്പനി തുടങ്ങുകയും ചെയ്തു. ആ വർഷത്തിന്റെ ശേഷം ഭാഗം ഒരു മികവുറ്റ ഡി സി ജനറേറ്ററിന്റെയടക്കമുള്ള പേറ്റന്റുകൾ നേടിയെടുക്കാനും ന്യൂ ജേഴ്‌സിയിലെ റാഹ്‌വേയിൽ ഒരു സിസ്റ്റം ഉണ്ടാക്കി പ്രവർത്തിപ്പിക്കാനുമുള്ള കരാർ നേടാനും ടെസ്‌ല ശ്രമം നടത്തി. അമേരിക്കയിൽ ടെസ്‌ലയ്ക്ക് ലഭിച്ച ആദ്യപേറ്റന്റ് ആയിരുന്നു ഇത് സാങ്കേതികമാധ്യമങ്ങളിൽ ഈ പുതിയ സിസ്റ്റത്തിന് ശ്രദ്ധേയത ലഭിച്ചു, അവർ അതിന്റെ മികവിനെപ്പറ്റി നന്നായി എഴുതുകയും ചെയ്തു.

ടെസ്‌ലയുടെ പുതിയ പ്രത്യാവർത്തിധാരാവൈദ്യുതി മോട്ടോറുകളോടോ വൈദ്യുതിപ്രസാരണരീതികളോടോ നിക്ഷേപകരൊന്നും യാതൊരു താല്പര്യവും കാണിച്ചില്ല. 1886 മുതൽ ഈ രീതി ഉപയോഗിച്ചുവരുന്നുണ്ടെങ്കിലും ഇതിന്റെ നിർമ്മാണമേഖല വളരെ മൽസരം നിറഞ്ഞതാണെന്ന കാരണത്താൽ നിക്ഷേപകർ വിട്ടുനിന്നു. ടെസ്‌ലയുടെ കമ്പനി ഉപേക്ഷിച്ച് അവർ പുതിയ ഒരു കമ്പനി രൂപീകരിക്കുകയും ടെസ്‌ലയുടെ കമ്പനിക്ക് കാശുമുഴുവൻ നഷ്ടമാവുകയും ചെയ്തു. സ്റ്റോക്ക് സ്വീകരിച്ചതിനു പകരം പേറ്റന്റുകൾ കമ്പനിയുടെ പേരിൽ ആയതിനാൽ കമ്പനി പൂട്ടിയതോടെ ടെസ്‌ലയ്ക്ക് പേറ്റന്റുകൾ പോലും നഷ്ടമാവുകയും ചെയ്തു. പലവിധം ഇലക്ട്രിക്കൽ റിപ്പയർ പരിപാടികൾ ചെയ്തുകൊണ്ട് പിന്നീട് ജീവിതം കഴിച്ച ടെസ്‌ലയ്ക്ക് ദിവസം രണ്ടു ഡോളർ പോലും വരുമാനമുണ്ടായിരുന്നില്ല. 1886-ലെ ആ കാലമായിരുന്നു തന്റെ ജീവിതത്തിലെ ഏറ്റവും ദുരിതപൂർണമായ കാലഘട്ടം എന്ന് ടെസ്‌ല പിന്നീട് ഓർമ്മിക്കുന്നുണ്ട്: "വിവിധ ശാസ്ത്രശാഖകളിലും മെക്കാനിക്സിലും സാഹിത്യത്തിലുമൊക്കെ ഞാൻ നേടിയ ഉന്നതവിദ്യാഭ്യാസം പരിഹാസ്യമായിത്തോന്നി".

എ. സി. യും ഇൻഡക്ഷൻ മോട്ടോറും

നിക്കോള ടെസ്‌ല 
യു.എസ്. പേറ്റന്റ് 381,968, -ൽ നിന്നുമുള്ള ഒരു ചിത്രം, ടെസ്‌ലയുടെ ഏസീ ഇൻഡക്ഷൻ മോട്ടോറിന്റെ തത്വം വിശദമാക്കുന്നു

1886 അവസാനം കണ്ടുപിടിത്തങ്ങളെയും പേറ്റന്റുകളെയും പ്രോൽസാഹിപ്പിച്ച് കമ്പനികൾ ഉണ്ടാക്കുന്നതിൽ വിദഗ്ദ്ധരും അവ സാമ്പത്തികലാഭത്തിനായി ഉപയോഗിക്കുന്നവരുമായ വെസ്റ്റേൺ യൂണിയനിൽ ഒരു സൂപ്രണ്ടായ ആൽഫ്രഡ് എസ് ബ്രൗണിനെയും ന്യൂയോർക്കിലെ ഒരു അഭിഭാഷകനായ ചാൾസ് എഫ് പെക്കിനെയും ടെസ്‌ല കണ്ടുമുട്ടി. തെർമോ-മാഗ്നറ്റിൿ മോട്ടോർ അടക്കമുള്ള ടെസ്‌ലയുടെ പുത്തൻ ആശയങ്ങളായ വൈദ്യുത ഉപകരണങ്ങളിൽ തൽപ്പരരായ അവർ, ടെസ്‌ലയെ സാമ്പത്തികമായി പിന്തുണയ്ക്കാമെന്നു ടെസ്‌ലയുടെ പേറ്റന്റുകളെ നോക്കിനടത്താമെന്നും സമ്മതിച്ചു. 1887 ഏപ്രിലിൽ അവർ ഒരുമിച്ച് ടെസ്‌ല ഇലക്ട്രിൿ കമ്പനി രൂപീകരിച്ചു. ലാഭത്തിന്റെ മൂന്നിലൊന്ന് ടെസ്‌ലയ്ക്കും മൂന്നിലൊന്ന് പെക്കിനും ബ്രൗണിനും മൂന്നിലൊന്ന് വികസനങ്ങൾക്കുമായി വകയിരുത്താനും ആയിരുന്നു കരാർ. മാൻഹാട്ടനിലെ 89 ലൈബ്രറി തെരുവിൽ അവർ ഒരു ലാബറട്ടറി സ്ഥാപിക്കുകയും അവിടെ ടെസ്‌ല പുതിയ മോട്ടോറുകളും ജനറേറ്ററുകളും മറ്റു വൈദ്യുത ഉപകരണങ്ങളും ഉണ്ടാക്കാനും നിലവിലുള്ളത് പരിഷ്കരിക്കാനും വേണ്ടി പ്രവർത്തിച്ചുതുടങ്ങി.

കൂടുതൽ ദൂരത്തേക്കും ഉയർന്ന വോൾട്ടതയിലും കൊണ്ടുപോകാവുന്നതിനാൽ യൂറോപ്പിലും അമേരിക്കയിലും വളരെവേഗം ജനകീയമായിക്കൊണ്ടിരുന്ന പ്രത്യാവർത്തിധാരാവൈദ്യുതിയിൽ (AC) പ്രവർത്തിക്കുന്ന ഒരു ഇൻഡക്ഷൻ മോട്ടോർ 1887 -ൽ ടെസ്‌ല വികസിപ്പിച്ചു. പോളിഫേസ് വൈദ്യുതി ഉണ്ടാക്കുന്ന കറങ്ങുന്ന കാന്തികമേഖലയാണ് മോട്ടോറിനെ കറങ്ങാൻ സഹായിച്ചിരുന്നത്. (1882-ൽ ഈ തത്ത്വം താൻ തന്നെയാണ് വികസിപ്പിച്ചതെന്ന് ടെസ്‌ല അവകാശപ്പെട്ടിരുന്നു). 1888 മെയ് മാസത്തിൽ പേറ്റന്റെടുത്ത ഈ പുതിയ വൈദ്യുതമോട്ടോർ ഒരു കമ്യൂട്ടേറ്ററിന്റെ സഹായം ആവശ്യമില്ലാതെതന്നെ സ്വയം പ്രവർത്തിച്ചുതുടങ്ങുന്നതായിരുന്നു. സ്പാർക്കിങ്ങ് ഉണ്ടാവാത്ത ഈ പ്രവർത്തനരീതികാരണം നിരന്തരമായ സർവീസുകളോ യാന്ത്രിക ബുഷുകളുടെ നിരന്തരമായ മാറ്റിവയ്ക്കലുകളോ അതുവഴിയുണ്ടാവുന്ന ഉയർന്ന പരിപാലനച്ചെലവുകളോ വേണ്ടിവന്നില്ല.

മോട്ടോർ പേറ്റന്റ് ചെയ്യുന്നതോടൊപ്പം അതിനെ വ്യാപകമായി പരസ്യപ്പെടുത്താനും അതിനായി സ്വതന്ത്രമായ രീതിയിൽ അതൊരു ഗുണപരമായ മികവുതന്നെയാണോ എന്നുപരിശോധിപ്പിക്കാനും പെക്കും ബ്രൗണും കാര്യങ്ങൾ നീക്കി. പ്രസ് റിലീസുകൾ പേറ്റന്റ് വാർത്തയോപ്പം തന്നെ സാങ്കേതിക പ്രസിദ്ധീകരണങ്ങളിലേക്ക് അയച്ചുകൊടുത്തു. മോട്ടോറിന്റെ പ്രവർത്തനം പരിശോധിച്ച ഭൗതികശാസ്ത്രജ്ഞനായ വില്യം ആർനോൾഡ് അന്തോണിയും ഇലക്ട്രിക്കൽ വേൾഡ് മാസികയുടെ എഡിറ്റർ തോമസ് കൊമ്മർഫോർഡ് മാർട്ടിനും 1888 മെയ് 16 -ന് മോട്ടോറിന്റെ പ്രവർത്തനം വിശദീകരിക്കാൻ ടെസ്‌ലയ്ക്ക് അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ എഞ്ചിനീയേഴ്സിൽ അവസരമൊരുക്കി. അക്കാലത്തുതന്നെ വ്യാവസായിക അടിസ്ഥാനത്തിൽ പ്രത്യാവർത്തിധാരാ ഉപകരണങ്ങൾ മാർക്കറ്റിൽ ഇറക്കിയിട്ടുണ്ടെങ്കിലും കാര്യക്ഷമമായ ഒരു ഏസീ മോട്ടോർ ഇറക്കാൻ കഴിഞ്ഞിട്ടില്ലാത്ത വെസ്റ്റിൻഹൗസ് ഇലക്ട്രിൿ & മാനുഫാക്ച്ചറിംഗ് കമ്പനിയിലെ എഞ്ചിനീയർമാർ ടെസ്‌ലയുടെ മോട്ടോറിനെപ്പറ്റിയും അതിന്റെ അനുബന്ധ വൈദ്യുതരീതികളെപ്പറ്റിയും ജോർജ് വെസ്റ്റിൻഹൗസിന് റിപ്പോർട്ട് നൽകി. ഇറ്റാലിയൻ ഭൗതികശാസ്ത്രജ്ഞനായ ഗലീലിയോ ഫെറാറിസ് 1885-ൽ വികസിപ്പിച്ച് 1888 മാർച്ചിൽ ഒരു പേപ്പറായി പ്രസിദ്ധീകരിക്കുകയും ചെയ്ത ഇതുപോലെതന്നെ കറങ്ങുന്ന കാന്തികഫീൽഡ് അടിസ്ഥാനപ്പെടുത്തിയുള്ള ഒരു ഇൻഡക്ഷൻ മോട്ടോറിന് പേറ്റന്റ് എടുക്കുന്നതേപ്പറ്റി വെസ്റ്റിൻഹൗസ് ആലോചിച്ചുകൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. എന്നാൽ ടെസ്‌ലയുടെ മാതൃകയാവും മിക്കവാറും മാർക്കറ്റ് നിയന്ത്രിക്കുകയെന്ന് വെറ്റിൻഹൗസ് ഉറപ്പിച്ചു.

നിക്കോള ടെസ്‌ല 
ടെസ്‌ലയുടെ ഏസി ഡൈനാമോഇലക്ട്രിക് മെഷീൻ (ഏസി ഇലക്ട്രിക് ജനറേറ്റർ) 1888 -ൽ യു.എസ്. പേറ്റന്റ് 3,90,721

1888 ജൂലൈയിൽ ബ്രൗണും പെക്കും ജോർജ് വെസ്റ്റിൻഹൗസുമായി ടെസ്‌ലയുടെ ഇൻഡക്ഷൻ മോട്ടോറിനും അതിന്റെ മാതൃകയ്ക്കും ഒരു ലൈസൻസ് കരാർ ഉണ്ടാക്കി. അതുപ്രകാരം പണവും സ്റ്റോക്കുമായി 60000 ഡോളറും ഓരോ മോട്ടോറും ഉണ്ടാക്കുന്ന ഓരോ ഏസി കുതിരശക്തിയ്ക്കും 2.50 ഡോളർ പ്രതിഫലവുമായിരുന്നു കരാർ. ഇതുകൂടാതെ വെസ്റ്റിൻഹൗസ് തന്റെ കമ്പനിയുടെ പിറ്റ്‌സ്ബർഗിലെ ലാബിലേക്ക് ടെസ്‌ലയെ ഒരു വർഷത്തേക്ക് അന്നത്തെ വലിയൊരു തുകയായ 2000 ഡോളറിന് (ഇന്നത്തെ 52500 ഡോളർ മൂല്യം) കൺസൾട്ടന്റ് ആയി ജോലിക്കെടുക്കുകയും ചെയ്തു.

പിറ്റ്സ്ബർഗിൽ ജോലിചെയ്ത ആ വർഷം നഗരത്തിലെ സ്ട്രീറ്റ്കാറുകളെ ഏസി വൈദ്യുതി ഉപയോഗിച്ച് ഓടിക്കാനുള്ള പദ്ധതിയിൽ ടെസ്‌ല സഹായിച്ചു. എങ്ങനെ മികച്ചരീതിയിൽ ഏസി വൈദ്യുതമാതൃക നടപ്പിലാക്കുമെന്നതെപ്പറ്റി വെസ്റ്റിൻഹൗസിലെ മറ്റു എഞ്ചിനീയർമാരുമായി പൊരുത്തപ്പെട്ടുപോവാനാവാതെ നിരാശാജനകമായ കാലമായി ടെസ്‌ല ഇക്കാലത്തെ വിലയിരുത്തുന്നുണ്ട്. ഒടുവിൽ ടെ‌സ്‌ലയുടെ മറ്റു മോട്ടോറുകളിൽ ഉപയോഗിക്കുന്ന 60 ഹെർട്സ് ആവൃത്തിയിൽത്തന്നെ സ്ട്രീറ്റ്കാറുകളിലും ഏസി വൈദ്യുതസിസ്റ്റം നടപ്പിലാക്കാമെന്നു തീരുമാനമായി, എന്നാൽ വളരെവേഗം തന്നെ ഒരേ വേഗതയിൽത്തന്നെ കറങ്ങുന്ന ടെസ്‌ലയുടെ ഇൻഡക്ഷൻ മോട്ടോറുകൾ സ്ട്രീറ്റ്കാറുകൾക്ക് അനുയോജ്യമല്ലെന്ന് അവർ കണ്ടെത്തുകയും അതിനുപകരമായി നേർധാരാ DC ട്രാക്ഷൻ മോട്ടോറുകൾ ഉപയോഗിക്കുകയും ചെയ്തു.

മാർക്കറ്റ് തകർച്ച

ടെസ്‌ലയുടെ ഇൻഡക്ഷൻ മോട്ടോറിന്റെ പ്രദർശനവും തുടർന്ന് വെസ്റ്റിൻഹൗസ് അത് പേറ്റന്റെടുത്ത് ലൈസൻസുചെയ്യുകയും ചെയ്ത 1888 വൈദ്യുതകമ്പനികളുടെ കടുത്ത മൽസരം നടക്കുന്ന കാലമായിരുന്നു. വളരെയധികം മൂലധനം വേണ്ട വൈദ്യുതപദ്ധതികളിൽ മൂന്നു വലിയ കമ്പനികളായ വെസ്റ്റിൻഹൗസും എഡിസണും വളർച്ചനേടാനായി മൽസരിച്ച് വിലകുറച്ചാണ് കച്ചവടം നടത്തിവന്നത്. ഇക്കാലത്ത് ഒരു "കറണ്ട് യുദ്ധം" പോലും നടന്നിരുന്നു. വെസ്റ്റിൻഹൗസിന്റെ ഏസീ രീതിയേക്കാൾ മികച്ചതും സുരക്ഷിതവുമാണ് നേർധാരാ വൈദ്യുതിയെന്ന രീതിയിൽ എഡിസൺ ഇലക്ട്രിക് വലിയതോതിൽ പ്രചരണം നടത്തുന്നുണ്ടായിരുന്നു. ഈ മാർക്കറ്റ് മൽസരത്തിൽ ടെസ്‌ലയുടെ മോട്ടോറും പോളിഫേസ് വൈദ്യുതരീതിയും കൊണ്ട് മൽസരിക്കാനുള്ള സാമ്പത്തികശേഷിയോ എഞ്ചിനീയറിംഗ് ചാതുര്യമോ പെട്ടെന്ന് വെസ്റ്റിൻഹൗസിന് ഉണ്ടായിരുന്നില്ല.

ഈ കരാറിന് രണ്ടുവർഷമായപ്പോഴേക്കും വെസ്റ്റിൻഹൗസ് കുഴപ്പത്തിലായി. 1890 -ലെ സാമ്പത്തികത്തകർച്ചയെത്തുടർന്ന് തകർച്ചയുടെ വക്കത്തെത്തിയ ലണ്ടനിലെ ബാരിങ്ങ്സ് ബാങ്കിൽ നിന്നും നിക്ഷേപകർ വെസ്റ്റിൻഹൗസ് ഇലക്ട്രിക്കിനു (W.E) നൽകിയ വായ്പ്പകൾ തിരിച്ചുവിളിക്കാൻ തുടങ്ങി. പെട്ടെന്നുണ്ടായ ധനദൗർലഭ്യം കമ്പനിയെ മറ്റിടങ്ങളിൽ നിന്നും കടമെടുക്കാൻ നിർബന്ധിതമാക്കി. പുതിയതായി കടം നൽകിയവരാവട്ടെ കമ്പനി പുതിയ കമ്പനികളെ വാങ്ങുന്നതിനും ഗവേഷണത്തിനും ഓരോ മോട്ടോറിനും ടെസ്‌ലയ്ക്കു പണം നൽകുന്നതുൾപ്പെടെയുള്ള പേറ്റന്റുകൾക്കും നിയന്ത്രണങ്ങൾക്ക് നിർബന്ധിച്ചു. ഈ സമയത്ത് ടെസ്‌ല ഇൻഡക്ഷൻ മോട്ടോർ വിജയമായിരുന്നില്ലെന്നുമാത്രമല്ല അതിലെ പുതുഗവേഷണങ്ങളും ശരിയായിട്ടായിരുന്നില്ല നടന്നിരുന്നത്. ഉറപ്പുള്ള റോയൽറ്റിയായി വെസ്റ്റിൻഹൗസ് അക്കാലത്ത് വാർഷികഫീസ് ആയി 15000 ഡോളർ ആയിരുന്നു നൽകിയിരുന്നത്, എന്നിട്ടുപോലും നല്ലരീതിയിൽ പ്രവർത്തിച്ചു മാതൃകകാണിച്ചുകൊടുക്കാൻ പറ്റുന്ന മോട്ടോറുകൾ വളരെ അപൂർവ്വമായിരുന്നെന്നുമാത്രമല്ല ഈ മോട്ടോറുകൾ പ്രവർത്തിക്കാൻ വേണ്ടിയിരുന്ന പോളിഫേസ് വൈദ്യുതരീതിയാവട്ടെ അതിലും അപൂർവ്വമായിരുന്നുതാനും. 1891 ആദ്യം കമ്പനി നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളെപ്പറ്റി ജോർജ് വെസ്റ്റിൻഹൗസ് ടെസ്‌ലയ്ക്ക് കാര്യങ്ങൾ അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമായി വിവരിച്ചുകൊടുക്കുകയും തനിക്കു കടം തന്നവരുടെ നിബന്ധനകൾ പാലിച്ചില്ലെങ്കിൽ കമ്പനിയുടെ നിയന്ത്രണം തന്റെ കയ്യിൽ നിന്നുപോകുമെന്നും ഭാവിയിൽ റോയൽറ്റി കിട്ടുന്നതിനു ടെസ്‌ലയ്ക്ക് കാശുകടം തന്നവരോട് നേരിട്ട് ഇടപെടേണ്ടിവരുമെന്നും പറഞ്ഞു. വെസ്റ്റിൻഹൗസ് തന്നെ മോട്ടോറിന്റെ കാര്യങ്ങളുമായി മുന്നോട്ടുപോവുന്നതാണ് ഉചിതമെന്നു ബോധ്യമായ ടെസ്‌ല കരാറിൽ നിന്നും റോയൽറ്റി ലഭിക്കേണ്ടുന്ന വാചകങ്ങൾ ഒഴിവാക്കിക്കൊടുത്തു. ആറുവർഷങ്ങൾക്കുശേഷം ടെസ്‌ലയുടെ പേറ്റന്റ് 216000 ഡോളർ ഒറ്റത്തവണയായി കൊടുത്തുതീർത്ത് വെസ്റ്റിൻഹൗസ് സ്വന്തമാക്കി. 1892-ൽ എഡിസണും തോമസ് ഹൗസ്റ്റണും കൂടിച്ചേർന്നുണ്ടാക്കിയ ജനറൽ ഇലക്ട്രിൿ എന്ന കമ്പനിയുമായി ഉണ്ടാക്കിയ പേറ്റന്റ്-പങ്കുവയ്ക്കൽ കരാർ പ്രകാരമായിരുന്നു ഇത്.

ന്യൂയോർക്കിലെ പരീക്ഷണശാലകൾ

നിക്കോള ടെസ്‌ല 
മാർക് ട്വൈയിൻ 1894 -ൽ ടെസ്‌ലയുടെ സൗത്ത് ഫിഫ്ത് അവന്യൂ ലാബറട്ടറിയിൽ

തന്റെ ഏസി പേറ്റന്റുകളുടെ ലൈസൻസിങ്ങുകളിൽ നിന്നും ലഭിച്ച പണം ടെസ്‌ലയെ ഒരു ധനികൻ ആക്കിത്തീർക്കുകയും തന്റെ സ്വന്തം താല്പര്യങ്ങൾക്കായി സമയവും ധനവും ചെലവഴിക്കാനുള്ള അവസരം ഉണ്ടാക്കുകയും ചെയ്തു. 1889-ൽ പെക്കും ബ്രൗണും കൂടി വാടകയ്ക്ക് എടുത്തുകൊടുത്ത ലിബർട്ടി തെരുവിലെ കടയിൽ നിന്നും ടെസ്‌ല മാറുകയും പിന്നീട് രണ്ട് വ്യാഴവട്ടത്തോളം മാൻഹാട്ടനിലെ വിവിധ സ്ഥലങ്ങളിലെ പരീക്ഷണശാലകളിലും വർക്‌ഷോപ്പുകളിലും ജോലിചെയ്യുകയും ചെയ്തു. ഇവയിൽ 175 ഗ്രാന്റ് സ്ട്രീറ്റ് (1889–1892), 33-35 തെക്കേ ഫിഫ്ത് അവന്യൂവിലെ നാലാം നില (1892–1895), 46 & 48 കിഴക്കേ ഹൗസ്റ്റൺ സ്ട്രീറ്റിലെ ആറും ഏഴും നിലകൾ (1895–1902) എന്നിവ ഉൾപ്പെടുന്നു. ടെസ്‌ലയും അദ്ദേഹം ജോലിക്കുനിർത്തിയ മറ്റുപലതൊഴിലാളികളും അദ്ദേഹത്തിന്റെ പല പ്രമുഖമായ കണ്ടുപിടിത്തങ്ങളും നടത്തിയ സ്ഥലങ്ങളാണ് ഈ വർക്‌ഷോപ്പുകൾ

ടെസ്‌ല കോയിൽ

റേഡിയോ തരംഗങ്ങൾ ഉൾപ്പെടെയുള്ള വിദ്യുത്കാന്തിക പ്രസരണങ്ങളുടെ അസ്തിത്വത്തെപ്പറ്റി ഹെയ്ൻഡ്രിക് ഹെർട്‌സ് 1886-88 കാലത്ത് നടത്തിയ പരീക്ഷണങ്ങളെപ്പറ്റിയറിഞ്ഞ ടെസ്‌ല 1889 -ലെ എക്സ്‌പൊസിഷൻ യൂണിവേഴ്‌സൽ കാണാൻ 1889 ഗ്രീഷ്മത്തിൽ പാരീസിൽ എത്തി. പുതിയ ഉണർവുതരുന്നതായ ആ കണ്ടുപിടിത്തത്തെപ്പറ്റി മനസ്സിലാക്കിയ ടെസ്‌ല അതിൽ കൂടുതൽ പരീക്ഷണങ്ങൾ നടത്താൻ തയ്യാറെടുത്തു. പലതരത്തിൽ ഈ പരീക്ഷങ്ങൾ നടത്തിയ ടെസ്‌ല തന്റെ മികവാർന്ന ആർക്ക് ലൈറ്റിംഗ് സിസ്റ്റത്തിന്റെ ആവശ്യത്തിനുണ്ടാക്കിയ വേഗതകൂടിയ ഒരു ആൾട്ടർനേറ്റർ ഉപയോഗിച്ച് ഒരു റുഹ്മ്കോർഫ് കോയിലിനെ പ്രവർത്തിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഉയർന്ന ആവൃത്തിയിലുള്ള വൈദ്യുതി ഇരുമ്പുകോറിനെ അമിതമായി ചൂടാക്കുകയും കോയിലിലെ പ്രൈമറിയുടെയും സെക്കണ്ടറിയുടെയും ഇടയിലുള്ള ഇൻസുലേഷനെ ഉരുക്കിക്കളയുകയും ചെയ്തു. ഈ പ്രശ്നം പരിഹരിക്കാനായി പ്രൈമറിയുടെയും സെക്കണ്ടറിയുടെയും ഇടയ്ക്ക് ഒരു ഇൻസുലേറ്റിംഗ് വസ്തുവിനു പകരം വായുമാത്രമാക്കിക്കൊണ്ട് തന്റെ ടെസ്‌ല കോയിൽ അദ്ദേഹം കൊണ്ടുവന്നു. അതോടെ ഇരുമ്പുകോർ അകത്തേക്കും പുറത്തേക്കും ഉൾപ്പെടെ പലയിടത്തേക്കും ചലിപ്പിക്കാവുന്ന അവസ്ഥയിലും ആയി.

പൗരത്വം

1891 ജൂലൈ 30 -ന് തന്റെ 35 ആം വയസ്സിൽ ടെസ്‌ല അമേരിക്കൻ ഐക്യനാടുകളിലെ പൗരത്വം നേടി. അതേ വർഷം അദ്ദേഹം ടെസ്‌ല കോയിലിനു പേറ്റന്റും നേടി.

വയർലെസ് ലൈറ്റിംഗ്

നിക്കോള ടെസ്‌ല 
1891-ൽ ഒരു പ്രസംഗമധ്യേ കൊളമ്പിയ കോളേജിൽ രണ്ട് ഗെയ്സ്ലെർ ട്യൂബുകൾ (നിയോൺ ട്യൂബുകൾക്കുസമാനമായ) ഉപയോഗിച്ച് ഇലക്ട്രോസ്റ്റാറ്റിൿ ഇൻഡക്ഷൻ വഴി വയർലെസ് ലൈറ്റിംഗ് തന്റെ കൈയ്യിൽപിടിച്ച് പ്രദർശിപ്പിച്ചുകാണിക്കുന്നു.

ടെസ്‌ല കോയിൽ ഉപയോഗിച്ചുണ്ടാക്കിയ ഉയർന്ന ഏസീ വോൾട്ടതയിൽ ഇൻഡക്റ്റീവും കപാസിറ്റീവും ആയ കപ്ലിംഗ് ഉപയോഗിച്ച് 1890 നുശേഷം ടെസ്‌ല വൈദ്യുതി സംപ്രേഷണത്തിനുള്ള പരീക്ഷണങ്ങൾ നടത്തി. നിയർ ഫീൽഡ് ഇൻഡക്ടീവും കപാസിറ്റീവും ആയ കപ്ലിംഗ് ഉപയോഗിച്ച് അദ്ദേഹം നിരവധി വയർലസ് ആയ വൈദ്യുതസംപ്രേഷണമാർഗങ്ങൾ പരീക്ഷിക്കുകയും അവ പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിക്കുകയും ചെയ്തു. അവയിൽ ഗെയ്സ്‌ലർ ട്യൂബുകളും ഇങ്കാൻഡസെന്റ് ബൾബുകൾ പോലും സ്റ്റേജിന്റെ മറുവശത്തുനിന്നും അദ്ദേഹം കത്തിച്ചുകാണിച്ചു. ആ ദശകം മുഴുവൻ തന്റെ പുതിയ ലൈറ്റിംഗ് പരീക്ഷണങ്ങൾ പല നിക്ഷേപകരുമായി ചർച്ചചെയ്യുകയൊക്കെയുണ്ടായെങ്കിലും അവയൊന്നും ഒരു വ്യാവസായിക ഉൽപ്പന്നമാക്കുന്നതിൽ വിജയമായില്ല.

ബുദ്ധിപരമായ സിഗ്നലുകളോ ചിലപ്പോൾ വൈദ്യുതിപോലുമോ വയറുകളുടെ സഹായമില്ലാതെ ഭൂമിയിൽക്കൂടി പ്രക്ഷേപണം ചെയ്യാൻ സാധിച്ചേക്കുമെന്ന് 1893 -ൽ മിസ്സൗറിയിലെ സെന്റ് ലൂയിസിലും ഫിലാഡെൽഫിയായിലെ ഫ്രാങ്ക്ലിൻ ഇസ്റ്റിറ്റ്യൂട്ടിലും പെനിസിൽവാനിയയിലെ നാഷണൽ ഇലക്ട്രിൿ ലൈറ്റ് അസോസിയേഷനിലും നടത്തിയ പ്രസംഗങ്ങളിൽ ടെസ്‌ല പ്രേഷകരോട് അവകാശപ്പെടുകയുണ്ടായി.

1892 മുതൽ 1894 വരെ ആധുനിക ഐ‌ഇ‌ഇഇയുടെ മുൻഗാമിയായി (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റേഡിയോ എഞ്ചിനീയർമാർക്കൊപ്പം) അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ എഞ്ചിനീയേഴ്സിന്റെ വൈസ് പ്രസിഡന്റായി ടെസ്‌ല സേവനമനുഷ്ഠിച്ചു.

പോളിഫേസ് സിസ്റ്റവും കൊളംബിയൻ എക്‌സ്‌പോസിഷനും

നിക്കോള ടെസ്‌ല 
ചിക്കാഗോയിലെ 1893 കൊളംബിയൻ എക്‌സ്‌പോസിഷനിൽ "ടെസ്‌ല പോളിഫേസ് സിസ്റ്റത്തിന്റെ" വെസ്റ്റിംഗ്ഹൗസ് പ്രദർശനം

1893 ന്റെ തുടക്കത്തോടെ, വെസ്റ്റിംഗ്ഹൗസ് എഞ്ചിനീയർ ചാൾസ് എഫ്. സ്കോട്ടും പിന്നീട് ബെഞ്ചമിൻ ജി. ലാമും ടെസ്‌ലയുടെ ഇൻഡക്ഷൻ മോട്ടോറിന്റെ കാര്യക്ഷമമായ പതിപ്പിൽ പുരോഗതി കൈവരിച്ചു. റോട്ടറി കൺവെർട്ടർ വികസിപ്പിച്ചുകൊണ്ട് പഴയ സിംഗിൾ ഫേസ് എസി, ഡിസി സിസ്റ്റങ്ങളുമായി പൊരുത്തപ്പെടേണ്ട പോളിഫേസ് സിസ്റ്റം നിർമ്മിക്കാനുള്ള ഒരു മാർഗം ലാം കണ്ടെത്തി. വെസ്റ്റിംഗ്ഹൗസ് ഇലക്ട്രിക്കിന് അപ്പോൾ സാധ്യതയുള്ള എല്ലാ ഉപഭോക്താക്കൾക്കും വൈദ്യുതി നൽകാനുള്ള ഒരു മാർഗമുണ്ടായിരുന്നു, മാത്രമല്ല അവരുടെ പോളിഫേസ് ഏസി സിസ്റ്റത്തെ "ടെസ്‌ല പോളിഫേസ് സിസ്റ്റം" എന്ന് അവർ വിളിക്കാനും തുടങ്ങി. മറ്റ് പോളിഫേസ് എസി സംവിധാനങ്ങളെ അപേക്ഷിച്ച് ടെസ്‌ലയുടെ പേറ്റന്റുകൾ ഉള്ളതിനാൽ അവർക്ക് അതിൽ മുൻഗണനയുണ്ടെന്ന് അവർ വിശ്വസിച്ചു.

1893-ൽ ചിക്കാഗോയിൽ നടന്ന ലോക കൊളംബിയൻ എക്‌സ്‌പോസിഷനിൽ പങ്കെടുക്കാൻ വെസ്റ്റിംഗ്‌ഹൗസ് ഇലക്ട്രിക് ടെസ്‌ലയോട് ആവശ്യപ്പെട്ടു, അവിടെ ഇലക്ട്രിക്കൽ എക്സിബിറ്റുകൾക്കായി നീക്കിവച്ചിരിക്കുന്ന "ഇലക്ട്രിസിറ്റി ബിൽഡിംഗിൽ" കമ്പനിക്ക് വലിയ സ്ഥലമുണ്ടായിരുന്നു. എക്‌സ്‌പോസിഷനെ പ്രത്യാവർത്തിധാരവൈദ്യുതി ഉപയോഗിച്ച് പ്രകാശിപ്പിക്കാനുള്ള വെസ്റ്റിംഗ്‌ഹൗസ് ഇലക്ട്രിക്കിന്റെ ശ്രമം വിജയിച്ചു, ഇത് ഏസി പവറിന്റെ ചരിത്രത്തിലെ ഒരു പ്രധാന സംഭവമായിരുന്നു, കാരണം കമ്പനിക്ക് അമേരിക്കൻ ജനതയ്ക്ക് പോളിഫേസ് ഉള്ളതും സാധ്യമായതുമായ ഒരു പ്രത്യാവർത്തിധാരസിസ്റ്റത്തിന്റെ സുരക്ഷ, വിശ്വാസ്യത, കാര്യക്ഷമത എന്നിവ പ്രകടമാക്കാൻ കഴിഞ്ഞു. മേളയിൽ മറ്റ് ഏസി, ഡിസി എക്സിബിറ്റുകളും വിതരണം ചെയ്തിരുന്നു.

ടെസ്‌ലയുടെ ഇൻഡക്ഷൻ മോട്ടോറിന്റെ വിവിധ രൂപങ്ങളും മോഡലുകളും പ്രദർശിപ്പിക്കുന്നതിന് ഒരു പ്രത്യേക എക്സിബിറ്റ് സ്പേസ് സജ്ജമാക്കിയിരുന്നു. ഭ്രമണം ചെയ്യുന്ന കാന്തികക്ഷേത്രം കാണികൾക്ക് ബോധ്യപ്പെടുത്താൻ എഗ് ഓഫ് കൊളംബസ് ഉൾപ്പെടെയുള്ള പ്രകടനങ്ങളുടെ ഒരു പരമ്പരയിലൂടെ കാര്യങ്ങൾ വിശദീകരിച്ചിരുന്നു. ഒരു ഇൻഡക്ഷൻ മോട്ടോറിൽ ഉള്ള രണ്ട്-ഫേസ് കോയിൽ ഉപയോഗിച്ച് ഒരു ചെമ്പ് മുട്ട അതിന്റെ അറ്റത്ത് നിർത്തി കറക്കിക്കാണിക്കാൻ അവിടെ കഴിഞ്ഞിരുന്നു.

ആറുമാസം നീണ്ടുനിന്ന പ്രദർശനത്തിനിടെ ഇന്റർനാഷണൽ ഇലക്ട്രിക്കൽ കോൺഗ്രസിൽ പങ്കെടുക്കാനായി ടെസ്‌ല ഒരാഴ്ച മേള സന്ദർശിക്കുകയും വെസ്റ്റിംഗ്ഹൗസ് എക്സിബിറ്റിൽ നിരവധി ഡെമോൺസ്ട്രേഷൻ കാണിച്ചുകൊടുക്കുകയും ചെയ്തു. അമേരിക്കയിലും യൂറോപ്പിലുടനീളവും നടത്തിയ ഒരു ഡെമോൺസ്ട്രേഷൻ ഉപയോഗിച്ച് ടെസ്‌ല തന്റെ വയർലെസ് ലൈറ്റിംഗ് സംവിധാനം കാണിക്കുന്ന സ്ഥലത്ത് പ്രത്യേകമായി ഇരുണ്ട മുറി സ്ഥാപിച്ചു; ഹൈ-വോൾട്ടേജ്, ഹൈ-ഫ്രീക്വൻസി പ്രത്യാവർത്തിധാരാവൈദ്യുതി മുതൽ ലൈറ്റ് വയർലെസ് ഗ്യാസ്-ഡിസ്ചാർജ് വിളക്കുകൾ എന്നിവ ഇതിൽ ഉൾപ്പെട്ടിരുന്നു.

ഒരു നിരീക്ഷകൻ കുറിച്ചു:

മുറിക്കുള്ളിൽ ടിൻ ഫോയിൽ കൊണ്ട് പൊതിഞ്ഞ രണ്ട് ഹാർഡ്-റബ്ബർ പ്ലേറ്റുകൾ സസ്പെൻഡ് ചെയ്തിരുന്നു. ഏകദേശം പതിനഞ്ച് അടി അകലത്തിൽ നിലനിന്നിരുന്ന ഇവ ട്രാൻസ്ഫോമറുകളിൽ നിന്ന് നയിക്കുന്ന വയറുകളുടെ ടെർമിനലുകളായി വർത്തിച്ചു. കറന്റ് ഓണാക്കിയപ്പോൾ, വയറുകളൊന്നും ബന്ധിപ്പിച്ചിട്ടില്ലാത്ത, എന്നാൽ സസ്പെൻഡ് ചെയ്ത പ്ലേറ്റുകൾക്കിടയിൽ ഒരു മേശപ്പുറത്ത് കിടക്കുന്ന അല്ലെങ്കിൽ മുറിയുടെ ഏതാണ്ട് ഏത് ഭാഗത്തും കൈയിൽ പിടിച്ചിരിക്കാവുന്ന വിളക്കുകൾ അല്ലെങ്കിൽ ട്യൂബുകൾ പ്രകാശിച്ചു. ഏതാണ്ട് രണ്ട് വർഷം മുമ്പ് ലണ്ടനിൽ ടെസ്‌ല കാണിച്ച അതേ പരീക്ഷണങ്ങളും അതേ ഉപകരണങ്ങളുമാണ്, "അവിടെ അദ്ദേഹം വളരെയധികം അത്ഭുതവും ആശ്ചര്യവും സൃഷ്ടിച്ചു".

നീരാവിശക്തി ഉപയോഗിച്ചുള്ള ഓസിലേറ്റിങ്ങ് ജനറേറ്റർ

പ്രത്യാവർത്തിധാരാവൈദ്യുതി ഉണ്ടാക്കാനുള്ള മികച്ച മാർഗ്ഗമായി ടെസ്‌ല നീരാവി ഉപയോഗിച്ചുള്ള ഒരു ഓസിലേറ്റിങ്ങ് ജനറേറ്റർ വികസിപ്പിച്ചെടുത്തു. 1893-ൽ പേറ്റന്റ് എടുത്ത ഈ കണ്ടുപിടിത്തം അദ്ദേഹം ആ വർഷം ചിക്കഗോയിൽ നടന്ന ലോക കൊളമ്പിയൻ എക്സ്പോസിഷനിൽ പ്രദർശിപ്പിച്ചു. ഒരു ഓസിലേറ്ററിലേക്ക് ശക്തിയായി കടത്തിവിടുന്ന നീരാവി പല മാർഗങ്ങളിൽക്കൂടി പുറത്തേക്കു വമിക്കുമ്പോൾ ആർമേച്ചറിനോട് ചേർത്തുവച്ച പിസ്റ്റൺ മുകളിലേക്കും താഴേക്കും നീങ്ങുന്നരീതിയായിരുന്നു ഇതിന്റേത്. നല്ലവേഗതയിൽ കമ്പനം ചെയ്യുന്ന കാന്തിക ആർമേച്ചർ ഒരു പ്രത്യാവർത്തി കാന്തികമണ്ഡലം ഉണ്ടാക്കാൻ ഇടയാവും. തൊട്ടടുത്തായി സ്ഥിതിചെയ്യുന്ന വയർ കോയിലുകളിലെ ഇത് പ്രത്യാവർത്തിധാരാവൈദ്യുതപ്രവാഹം ഉണ്ടാക്കി. ഇത് ഒരു സ്റ്റീം എഞ്ചിൻ‌/ജനറേറ്ററിന്റെ സങ്കീർ‌ണ്ണഭാഗങ്ങൾ‌ ഇല്ലാതാക്കിയെങ്കിലും ഒരിക്കലും വൈദ്യുതി ഉൽ‌പാദിപ്പിക്കുന്നതിനുള്ള സാമ്പത്തികമായി മികച്ചുനിന്ന ഒരു എഞ്ചിനീയറിംഗ് പരിഹാരമായി മാറിയില്ല.

നയാഗ്രയെക്കുറിച്ച് ആലോചന

1893-ൽ നയാഗ്ര വെള്ളച്ചാട്ടത്തിലെ കാറ്ററാക്ട് നിർമ്മാണ കമ്പനിയുടെ തലവനായ എഡ്വേർഡ് ഡീൻ ആഡംസ് വെള്ളച്ചാട്ടത്തിൽ ഉൽ‌പാദിപ്പിക്കുന്ന വൈദ്യുതി മാറ്റിയെടുക്കാൻ ഏറ്റവും അനുയോജ്യമായ സംവിധാനം എന്താണെന്നതിനെക്കുറിച്ച് ടെസ്‌ലയുടെ അഭിപ്രായം തേടി. നിരവധി വർഷങ്ങളായി, വെള്ളച്ചാട്ടത്തിൽ ഉൽ‌പാദിപ്പിക്കുന്ന വൈദ്യുതി എങ്ങനെ മികച്ച രീതിയിൽ ഉപയോഗിക്കാമെന്നതിനെക്കുറിച്ചുള്ള നിരവധി നിർദേശങ്ങളും തുറന്ന മത്സരങ്ങളും നടന്നിരുന്നു. നിരവധി യു എസ്, യൂറോപ്യൻ കമ്പനികൾ നിർദ്ദേശിച്ച സിസ്റ്റങ്ങളിൽ രണ്ട്-ഘട്ട, മൂന്ന്-ഘട്ട എസി, ഹൈ-വോൾട്ടേജ് ഡിസി, കംപ്രസ്ഡ് എയർ എന്നിവ ഉൾപ്പെട്ടിരുന്നു. മത്സരിക്കുന്ന എല്ലാ സിസ്റ്റങ്ങളുടെയും നിലവിലെ അവസ്ഥയെക്കുറിച്ചുള്ള വിവരങ്ങൾ ആഡംസ് ടെസ്‌ലയോട് ചോദിച്ചു. രണ്ട് ഘട്ടങ്ങളായുള്ള സംവിധാനം ഏറ്റവും വിശ്വസനീയമാണെന്നും രണ്ട് ഘട്ടങ്ങളായുള്ള ആൾട്ടർനേറ്റീവ് കറന്റ് ഉപയോഗിച്ച് ബൾബുകൾ കത്തിക്കാൻ വെസ്റ്റിംഗ്ഹൗസ് സംവിധാനമുണ്ടെന്നും ടെസ്‌ല ആഡംസിനെ ഉപദേശിച്ചു. നയാഗ്ര വെള്ളച്ചാട്ടത്തിൽ രണ്ട് ഘട്ടങ്ങളായുള്ള ഏസി ജനറേറ്റിംഗ് സിസ്റ്റം നിർമ്മിക്കുന്നതിനായി കമ്പനി വെസ്റ്റിംഗ്ഹൗസ് ഇലക്ട്രിക്ക് കരാർ നൽകി, ടെസ്‌ലയുടെ ഉപദേശവും കൊളംബിയൻ എക്‌സ്‌പോസിഷനിൽ വെസ്റ്റിംഗ്ഹൗസിന്റെ പ്രകടനവും അടിസ്ഥാനമാക്കി അവർക്ക് സമ്പൂർണ്ണ ഏസി സംവിധാനം നിർമ്മിക്കാൻ കഴിയുമെന്ന് അവർക്ക് ബോധ്യമായി. അതേസമയം, ഏസി വിതരണസംവിധാനം നിർമ്മിക്കുന്നതിന് ജനറൽ ഇലക്ട്രിക്ക് കൂടുതൽ കരാർ നൽകി.

നിക്കോള ടെസ്‌ല കമ്പനി

1895 -ൽ, എഡ്വേർഡ് ഡീൻ ആഡംസ്, ടെസ്‌ലയുടെ ലാബ് സന്ദർശിച്ചപ്പോൾ കണ്ടതിൽ മതിപ്പുണ്ടായി, നിക്കോള ടെസ്‌ല കമ്പനി രൂപീകരിക്കുന്നതിന് സഹായിക്കാമെന്നു സമ്മതിച്ചു, മുമ്പത്തെ വിവിധ ടെസ്‌ല പേറ്റന്റുകളും കണ്ടുപിടുത്തങ്ങൾക്കും പുതിയവയ്ക്കും ധനസഹായം ചെയ്യാനും വികസിപ്പിക്കാനും വിപണനം ചെയ്യാനും സജ്ജമാക്കി. ഇത് കുറച്ച് നിക്ഷേപകരെ കണ്ടെത്തി; 1890-കളുടെ പകുതി സാമ്പത്തികമായി വളരെ ബുദ്ധിമുട്ടേറിയ സമയമായിരുന്നു, അതിനാൽത്തന്നെ കമ്പോളത്തിലേക്ക് സജ്ജമാക്കിയ വയർലെസ് ലൈറ്റിംഗ്, ഓസിലേറ്റർ പേറ്റന്റുകൾ ഒരിക്കലും പുറത്തിറങ്ങിയില്ല. തുടർന്നുള്ള ദശകങ്ങളിൽ ടെസ്‌ലയുടെ പേറ്റന്റുകൾ കമ്പനി കൈകാര്യം ചെയ്തു.

പരീക്ഷണശാലയിലെ തീപ്പിടുത്തം

1895 മാർച്ച് 13 ന് അതിരാവിലെ, ടെസ്‌ലയുടെ ലാബ് സ്ഥാപിച്ചിരുന്ന സൗത്ത് ഫിഫ്ത്ത് അവന്യൂ കെട്ടിടത്തിന് തീപിടിച്ചു. കെട്ടിടത്തിന്റെ ബേസ്മെന്റിൽ ആരംഭിച്ച ടെസ്‌ലയുടെ നാലാം നിലയിലെ ലാബ് തീപിടിച്ച് രണ്ടാം നിലയിലേക്ക് തകർന്നു വീണു. തീപിടുത്തം ടെസ്‌ലയുടെ നിലവിലുള്ള പ്രോജക്റ്റുകളെ പിന്നോട്ടടിക്കുക മാത്രമല്ല, 1893 -ലെ വേൾഡ്സ് കൊളംബിയൻ എക്‌സ്‌പോസിഷനിൽ പ്രദർശിപ്പിച്ചിരുന്നവ ഉൾപ്പെടെയുള്ള ആദ്യകാല കുറിപ്പുകളുടെയും ഗവേഷണസാമഗ്രികളുടെയും മോഡലുകളുടെയും പ്രകടന ശകലങ്ങളുടെയും ശേഖരം നശിപ്പിച്ചു. ടെസ്‌ല പറഞ്ഞു" ന്യൂ യോർക്ക് ടൈംസ് "എനിക്ക് സംസാരിക്കാൻ കഴിയാത്തത്ര സങ്കടമുണ്ട്. ഞാൻ എന്ത് പറയാനാണ്?" തീപിടുത്തത്തിനുശേഷം ടെസ്‌ല 46, 48 ഈസ്റ്റ് ഹ്യൂസ്റ്റൺ സ്ട്രീറ്റിലേക്ക് മാറി അവിടെ 6, 7 നിലകളിൽ ലാബ് പുനർനിർമിച്ചു

എക്സ് റേ പരീക്ഷണങ്ങൾ

നിക്കോള ടെസ്‌ല 
ടെസ്‌ലയുടെ കയ്യിന്റെ എക്സ് റേ

1894 മുതൽ ടെസ്‌ല തന്റെ പരീക്ഷണശാലയിൽ കേടായ ഫിലിം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് "അദൃശ്യ" തരത്തിലുള്ള വികിരണ ഊർജ്ജം ഏതാണെന്ന് അന്വേഷിക്കാൻ തുടങ്ങി. (ഇതാണ് പിന്നീട് "റോന്റ്‌ജെൻ കിരണങ്ങൾ" അല്ലെങ്കിൽ "എക്സ്-റേ" എന്ന് തിരിച്ചറിഞ്ഞത്). തണുത്ത കാഥോഡ് ഇലക്ട്രിക്കൽ ഡിസ്ചാർജ് ട്യൂബായ ക്രൂക്ക്സ് ട്യൂബുകൾ ഉപയോഗിച്ചായിരുന്നു അദ്ദേഹത്തിന്റെ ആദ്യകാലപരീക്ഷണങ്ങൾ. വിൽഹെം റോൺട്ജൻ 1895 ഡിസംബറിൽ എക്സ്-കിരണങ്ങൾ കണ്ടെത്തിയതായി പ്രഖ്യാപിക്കുന്നതിനും ഏതാനും ആഴ്ചകൾക്കു മുൻപ് മാർക്ക് ട്വെയിനെ ആദ്യകാലത്തുള്ള ഗ്യാസ് ഡിസ്ചാർജ് ട്യൂബ് ആയ ഒരു ഗെയ്‌സ്‌ലർ ട്യൂബ് പ്രകാശിപ്പിച്ച് ഫോട്ടോ എടുക്കാൻ ടെസ്‌ല ശ്രമിച്ചപ്പോൾ അദ്ദേഹം ശ്രദ്ധിക്കാതെതന്നെ ഒരു എക്സ്-റേ ചിത്രം പകർത്തിയിരിക്കാം എന്നു കരുതുന്നു. ക്യാമറ ലെൻസിലെ മെറ്റൽ ലോക്കിംഗ് സ്ക്രൂ മാത്രമാണ് ചിത്രത്തിൽ പക്ഷേ ലഭ്യമായത്.

നിക്കോള ടെസ്‌ല 
1898 - ൽ, റേഡിയോ നിയന്ത്രിത ബോട്ട് ടെസ്‌ല പ്രദർശിപ്പിച്ചു, ഇത് ലോകമെമ്പാടുമുള്ള നാവികസേനയ്ക്ക് ഒരു ഗൈഡഡ് ടോർപ്പിഡോയായി വിൽക്കാൻ ആഗ്രഹിച്ചു.

1896 മാർച്ചിൽ എക്സ്-റേയും, എക്സ്-റേ ഇമേജിംങ്ങും (റേഡിയോഗ്രാഫി) റോൺട്ജൻ കണ്ടെത്തിയത് കേട്ടശേഷം, ടാർഗെറ്റ് ഇലക്ട്രോഡ് ഇല്ലാത്തതും ടെസ്‌ല കോയിലിന്റെ ഔട്ട്‌പുട്ടിൽ നിന്ന് പ്രവർത്തിക്കുന്നതുമായ സ്വന്തം ഡിസൈനിന്റെ ഉയർന്ന ഊർജ്ജ സിംഗിൾ ടെർമിനൽ വാക്വം ട്യൂബ് വികസിപ്പിച്ചുകൊണ്ട് ടെസ്‌ല എക്സ്-റേ ഇമേജിംഗിൽ സ്വന്തമായി പരീക്ഷണങ്ങൾ നടത്തി. (ഈ ഉപകരണം നിർമ്മിക്കുന്ന പ്രതിഭാസത്തിന്റെ ആധുനിക പദം ബ്രെംസ്ട്രാഹ്ലംഗ് അല്ലെങ്കിൽ ബ്രേക്കിംഗ് റേഡിയേഷൻ എന്നാണ്). തന്റെ ഗവേഷണത്തിൽ, എക്സ്-റേ നിർമ്മിക്കാൻ ടെസ്‌ല നിരവധി പരീക്ഷണാത്മക സജ്ജീകരണങ്ങൾ ആവിഷ്കരിച്ചു. തന്റെ സർക്യൂട്ടുകൾ ഉപയോഗിച്ചാൽ സാധാരണ ട്യൂബുകൾ ഉപയോഗിച്ച് ഉണ്ടാക്കാവുന്നതിലും എത്രയോ അധികം ഊർജ്ജമുള്ള തരംഗങ്ങൾ ഉണ്ടാക്കാനാവുമെന്ന് ടെസ്‌ല പ്രഖ്യാപിച്ചു.

തന്റെ സർക്യൂട്ട് സിംഗിൾ-നോഡ് എക്സ്-റേ ഉൽ‌പാദിപ്പിക്കുന്ന ഉപകരണങ്ങൾ‌ക്കൊപ്പം പ്രവർ‌ത്തിക്കുന്നതിലെ അപകടങ്ങൾ‌ ടെസ്‌ല ശ്രദ്ധിച്ചു. ഈ പ്രതിഭാസത്തിന്റെ ആദ്യകാല അന്വേഷണത്തെക്കുറിച്ചുള്ള നിരവധി കുറിപ്പുകളിൽ, ചർമ്മത്തിന് കേടുപാടുകൾ സംഭവിക്കുന്നതിന് വിവിധ കാരണങ്ങൾ അദ്ദേഹം ആരോപിച്ചു. ചർമ്മത്തിന് കേടുപാടുകൾ സംഭവിക്കുന്നത് റോൺട്ജെൻ രശ്മികളല്ല, മറിച്ച് ചർമ്മവുമായി സമ്പർക്കം പുലർത്തുന്ന ഓസോൺ വഴിയാണെന്നും ഒരു പരിധിവരെ നൈട്രസ് ആസിഡ് മൂലമാണെന്നും അദ്ദേഹം നേരത്തെ വിശ്വസിച്ചു. എക്സ്-കിരണങ്ങൾ പ്ലാസ്മയിലെ തരംഗങ്ങളിൽ ഉൽ‌പാദിപ്പിക്കുന്നതുപോലുള്ള അനുദൈർഘ്യതരംഗങ്ങളാണെന്ന് ടെസ്‌ല തെറ്റായി വിശ്വസിച്ചു. ഈ പ്ലാസ്മ തരംഗങ്ങൾ ബലങ്ങളില്ലാത്ത കാന്തികക്ഷേത്രങ്ങളിൽ സംഭവിക്കാം.

1934 ജൂലൈ 11 ന് ന്യൂയോർക്ക് ഹെറാൾഡ് ട്രിബ്യൂൺ ടെസ്‌ലയെക്കുറിച്ച് ഒരു ലേഖനം പ്രസിദ്ധീകരിച്ചു, അതിൽ തന്റെ സിംഗിൾ-ഇലക്ട്രോഡ് വാക്വം ട്യൂബുകളിൽ പരീക്ഷണം നടത്തുമ്പോൾ ഇടയ്ക്കിടെ നടന്ന ഒരു സംഭവം അദ്ദേഹം ഓർമ്മിപ്പിച്ചു. ഒരു ചെറിയവസ്തു കാഥോഡ് തകർത്ത് ട്യൂബിൽ നിന്ന് പുറത്തേക്ക് പോകുകയും തന്റെ ശരീരത്തിൽ പതിക്കുകയും ചെയ്തതായിരുന്നു അത്:

ശരീരത്തിൽ പ്രവേശിക്കുന്നിടത്തും പുറത്തുപോകുന്നിടത്തും മൂർച്ചയേറിയ വേദന അനുഭവപ്പെട്ടെന്നും ടെസ്‌ല പറഞ്ഞു. ഈ കണങ്ങളെ തന്റെ "ഇലക്ട്രിക് തോക്ക്" ഉപയോഗിച്ച് പ്രൊജക്റ്റ് ചെയ്ത ലോഹത്തിന്റെ ബിറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, ഈ ബീമിലെ കണികകളുടെ ശക്തി കൂടുതലും മറ്റേതിനേക്കാൾ വേഗത്തിൽ സഞ്ചരിക്കാൻ കഴിവുള്ള്തുമാണ്, എന്നല്ല അവ വലിയ സാന്ദ്രതയിലും സഞ്ചരിക്കും..

റേഡിയോ റിമോട്ട് കണ്ട്രോൾ

1898-ൽ മാഡിസൺ സ്ക്വയർ ഗാർഡനിൽ നടന്ന ഒരു ഇലക്ട്രിക്കൽ എക്സിബിഷനിൽ പൊതുജനങ്ങൾക്കായി ടെസ്‌ല കോഹറർ അധിഷ്ഠിത റേഡിയോ നിയന്ത്രണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു ബോട്ട് പ്രദർശിപ്പിച്ചു, – "ടെലൗട്ടോമാറ്റൺ" എന്ന് അദ്ദേഹം അതിനെ വിളിച്ചു. ടെസ്‌ല തന്റെ ആശയം ഒരുതരം റേഡിയോ നിയന്ത്രിത ടോർപ്പിഡോ ആയി യുഎസ് മിലിട്ടറിക്ക് വിൽക്കാൻ ശ്രമിച്ചു, പക്ഷേ അവർ അതിൽ താൽപര്യം പ്രകടിപ്പിച്ചില്ല. ഒന്നാം ലോക മഹായുദ്ധം വരെയും അതിനുശേഷംവും നിരവധി രാജ്യങ്ങൾ സൈനിക പരിപാടികളിൽ ഉപയോഗിക്കുന്നതുവരെ വിദൂര റേഡിയോ നിയന്ത്രണം ഒരു പുതുമയായിത്തന്നെ തുടർന്നു. 1899 മെയ് 13 ന് കൊളറാഡോ സ്പ്രിംഗ്സിലേക്ക് പോകുമ്പോൾ ചിക്കാഗോയിലെ കൊമേഴ്‌സ്യൽ ക്ലബിന്റെ ഒരു മീറ്റിംഗിനെ അഭിസംബോധന ചെയ്ത് "ടെലിടോമാറ്റിക്സ്" കൂടുതൽ പ്രദർശിപ്പിക്കാൻ ടെസ്‌ലയ്ക്ക് അവസരം ലഭിച്ചു.

വയർലെസ്സ് വൈദ്യുതി

നിക്കോള ടെസ്‌ല 
ഈസ്റ്റ് ഹ്യൂസ്റ്റൺ സെന്റ് ലബോറട്ടറിയിൽ വയർലെസ് വൈദ്യുതപരീക്ഷണങ്ങളിൽ ഉപയോഗിച്ച സർപ്പിള കോയിലിന് മുന്നിൽ ടെസ്‌ല ഇരിക്കുന്നു

1890 മുതൽ 1906 വരെ, വയറുകളില്ലാതെ വൈദ്യുതോർജ്ജം പകരുന്നത് വികസിപ്പിക്കാൻ ശ്രമിക്കുന്ന നിരവധി പദ്ധതികൾക്കായി ടെസ്‌ല തന്റെ സമയവും സമ്പത്തും ചെലവഴിച്ചു. വയർലെസ് ലൈറ്റിംഗിൽ അദ്ദേഹം പ്രകടിപ്പിച്ചുകൊണ്ടിരുന്ന ശക്തി പകരാൻ കോയിലുകൾ ഉപയോഗിക്കുക എന്ന അദ്ദേഹത്തിന്റെ ആശയത്തിന്റെ വിപുലീകരണമായിരുന്നു അത്. ലോകമെമ്പാടും വലിയ അളവിൽ വൈദ്യുതി പകരാനുള്ള ഒരു മാർഗ്ഗം മാത്രമല്ല, തന്റെ മുൻ പ്രഭാഷണങ്ങളിൽ ചൂണ്ടിക്കാണിച്ചതുപോലെ, ലോകമെമ്പാടുമുള്ള ആശയവിനിമയങ്ങൾ കൈമാറുന്നതിനുള്ള ഒരു മാർഗ്ഗമായും അദ്ദേഹം ഇതിനെ കണ്ടു.

ടെസ്‌ല തന്റെ ആശയങ്ങൾ രൂപപ്പെടുത്തുന്ന സമയത്ത്, വലിയ ദൂരത്തിൽ നിന്ന് വിദൂരമായി ആശയവിനിമയ സിഗ്നലുകൾ കൈമാറാൻ സാധ്യമായ ഒരു മാർഗ്ഗവുമുണ്ടായിരുന്നില്ല, എന്നിട്ടല്ലേ വൈദ്യുതി. ടെസ്‌ല നേരത്തെ റേഡിയോ തരംഗങ്ങളെക്കുറിച്ച് പഠിക്കുകയും ഈ വിഭാഗത്തിൽ നിലവിൽ ഹെർട്സ് നടത്തിയ പഠനത്തിന്റെ ഒരു ഭാഗം തെറ്റാണെന്ന നിഗമനത്തിലെത്തുകയും ചെയ്തു. കൂടാതെ, ഈ പുതിയ വികിരണം ഒരു ഹ്രസ്വദൂര പ്രതിഭാസമായി അക്കാലത്ത് പരക്കെ കണക്കാക്കപ്പെട്ടിരുന്നു, അത് ഒരു മൈലിൽ താഴെവരെ മാത്രമേ എത്തുകയുള്ളൂവെന്നാണ് കരുതിയിരുന്നത്. റേഡിയോ തരംഗങ്ങളെക്കുറിച്ചുള്ള സിദ്ധാന്തങ്ങൾ ശരിയാണെങ്കിൽപ്പോലും, താൻ വിചാരിച്ച കാര്യങ്ങൾക്കായി അവ ഒട്ടും മതിയാവില്ലെന്നും ടെസ്‌ല അഭിപ്രായപ്പെട്ടു, കാരണം ഈ "അദൃശ്യ പ്രകാശം" മറ്റേതൊരു വികിരണത്തെയും പോലെ ദൂരം കൂടുന്തോറും ശക്തികുറയുകയും നേർരേഖയിൽ ബഹിരാകാശത്തേക്ക് സഞ്ചരിച്ച് "പ്രതീക്ഷകളില്ലാതെ നഷ്ടപ്പെട്ടു" പോവുകയും ചെയ്യും എന്നദ്ദേഹം കരുതി.

1890 കളുടെ പകുതിയോടെ, ഭൂമിയിലൂടെയോ അന്തരീക്ഷത്തിലൂടെയോ വളരെ ദൂരം വൈദ്യുതി കൊണ്ടുപോകാൻ കഴിയുമെന്ന ആശയത്തിൽ പ്രവർത്തിക്കുകയായിരുന്നു ടെസ്‌ല, ഈ ആശയം പരീക്ഷിക്കുന്നതിനായി ഹ്യൂസ്റ്റൺ സ്ട്രീറ്റ് ലാബിൽ ഒരു വലിയ റെസണൺസ് ട്രാൻസ്ഫോർമർ നിർമ്മിക്കന്നതേപ്പറ്റി അദ്ദേഹം ചിന്തിച്ചു. ഭൂമിയുടെ അന്തരീക്ഷം ചാലകമാണെന്ന ഒരു പൊതു ആശയത്തിൽ നിന്ന് കടമെടുത്തുകൊണ്ട്, 30,000 അടി (9,100) ഉയരത്തിൽ വായുവിൽ ഇലക്ട്രോഡുകൾ സസ്പെൻഡ് ചെയ്യുന്നതും പ്രക്ഷേപണം ചെയ്യുന്നതും സ്വീകരിക്കുന്നതുമായ ബലൂണുകൾ അടങ്ങിയ ഒരു സംവിധാനം അദ്ദേഹം നിർദ്ദേശിച്ചു, അവിടെ താഴ്ന്ന മർദ്ദം ഉയർന്ന വോൾട്ടേജുകൾ (ദശലക്ഷക്കണക്കിന് വോൾട്ട്) അയയ്ക്കാൻ അനുവദിക്കുമെന്ന് അദ്ദേഹം കരുതി.

കൊളറാഡോ സ്പ്രിങ്ങ്സ്

    ഇതും കാണുക: Tesla Experimental Station, Magnifying transmitter, Colorado Springs Notes, 1899–1900
നിക്കോള ടെസ്‌ല 
ടെസ്‌ലയുടെ കൊളറാഡോ സ്പ്രിംഗ്സ് ലബോറട്ടറി

താഴ്ന്നമർദ്ദമുള്ള വായുവിന്റെ ചാലകസ്വഭാവത്തെക്കുറിച്ച് കൂടുതലറിയാൻ, ടെസ്‌ല 1899 ൽ കൊളറാഡോ സ്പ്രിംഗ്സിലെ ഉയരം കൂടിയ പ്രദേശത്ത് ഒരു പരീക്ഷണാത്മക സ്റ്റേഷൻ സ്ഥാപിച്ചു. തന്റെ ന്യൂയോർക്ക് ലാബിന്റേതുപോലെ സ്ഥലപരിമിതികൾ കൊണ്ടുള്ള ബുദ്ധിമുട്ടുകളൊന്നുമില്ലാത്തതിനാൽ അവിടെ വളരെ വലിയ കോയിലുകൾ സുരക്ഷിതമായി പ്രവർത്തിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു, കൂടാതെ ഒരു അസോസിയേറ്റ് എൽ പാസോ പവർ കമ്പനിക്ക് പ്രത്യാവർത്തി ധാരവൈദ്യുതി സൗജന്യമായി വിതരണം ചെയ്യുന്നതിനുള്ള ഒരു സംവിധാനവും അവിടെ ഏർപ്പെടുത്തിയിരുന്നു. തന്റെ പരീക്ഷണങ്ങൾക്ക് ധനസഹായം നൽകുന്നതിന്, ജോൺ ജേക്കബ് ആസ്റ്റർ നാലാമനെ 100,000 ഡോളർ (ഇന്നത്തെ ഡോളറിൽ 28,34,800 ഡോളർ) നിക്ഷേപിക്കുവാനും നിക്കോള ടെസ്‌ല കമ്പനിയിൽ ഭൂരിപക്ഷ ഓഹരി ഉടമയാകാമെന്നും അദ്ദേഹം ബോധ്യപ്പെടുത്തി. താൻ പ്രധാനമായും പുതിയ വയർലെസ് ലൈറ്റിംഗ് സംവിധാനത്തിലാണ് നിക്ഷേപിക്കുന്നതെന്ന് ആസ്റ്റർ കരുതി, പക്ഷേ തന്റെ കൊളറാഡോ സ്പ്രിംഗ്സ് പരീക്ഷണങ്ങൾക്ക് പണം കണ്ടെത്താനായി ടെസ്‌ല ഈ പണം ഉപയോഗിച്ചു. പൈക്ക്സ് പീക്കിൽ നിന്ന് പാരീസിലേക്ക് സിഗ്നലുകൾ കൈമാറാനുള്ള വയർലെസ് ടെലിഗ്രാഫി പരീക്ഷണങ്ങൾ നടത്താൻ പദ്ധതിയിട്ടുട്ടുണ്ടെന്ന് അവിടെയെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

[[File:Nikola Tesla, with his equipment Wellcome M0014782.jpg|thumb|left|ദശലക്ഷക്കണക്കിന് വോൾട്ടുകൾ സൃഷ്ടിക്കുന്ന ടെസ്‌ലയുടെ [[[മാഗ്നിഫൈയിംഗ് ട്രാൻസ്മിറ്റർ]] ”ന് സമീപം ഇരിക്കുന്നതിന്റെ ഒന്നിലധികം എക്‌സ്‌പോഷർ ചിത്രം. }} പരിവർത്തനം | 7 | m | adj = on}} നീളമുള്ള കമാനങ്ങൾ സാധാരണ പ്രവർത്തനത്തിന്റെ ഭാഗമല്ല, മറിച്ച് പവർ സ്വിച്ച് വേഗത്തിൽ ചുറ്റിച്ചുകൊണ്ട് ഇഫക്ടിനുവേണ്ടി ഉണ്ടാക്കിയതാണ്.

അവിടെ, മെഗാവോൾട്ട് ശ്രേണിയിൽ പ്രവർത്തിക്കുന്ന ഒരു വലിയ കോയിൽ ഉപയോഗിച്ച് അദ്ദേഹം പരീക്ഷണങ്ങൾ നടത്തി, ദശലക്ഷക്കണക്കിന് വോൾട്ടുകളും 135 അടി (41) വരെ നീളമുള്ള ഡിസ്ചാർജുകളും അടങ്ങിയ കൃത്രിമ മിന്നലും (ഇടിമുഴക്കവും) അദ്ദേഹം നിർമ്മിച്ചു, ഒരു ഘട്ടത്തിൽ എൽ പാസോയിലെ ജനറേറ്റർ അശ്രദ്ധമായി കത്തിപ്പോയി വൈദ്യുതി മുടക്കം സംഭവിക്കുകയും ചെയ്തു. മിന്നലാക്രമണത്തിന്റെ ഇലക്ട്രോണിക് ശബ്ദത്തെക്കുറിച്ച് അദ്ദേഹം നടത്തിയ നിരീക്ഷണങ്ങൾ അദ്ദേഹത്തെ (തെറ്റായി) ഭൂമി മുഴുവൻ വൈദ്യുതോർജ്ജം പ്രവഹിപ്പിക്കാൻ കഴിയുമെന്ന നിഗമനത്തിലേക്ക് നയിച്ചു.

ലബോറട്ടറിയിൽ ആയിരുന്ന സമയത്ത്, ടെസ്‌ല തന്റെ റിസീവറിൽ അസാധാരണമായ സിഗ്നലുകൾ നിരീക്ഷിച്ചു, അത് മറ്റൊരു ഗ്രഹത്തിൽ നിന്നുള്ള ആശയവിനിമയമാണെന്ന് അദ്ദേഹം അനുമാനിച്ചു. 1899 ഡിസംബറിൽ ഒരു റിപ്പോർട്ടറിനും 1900 ഡിസംബറിൽ റെഡ്ക്രോസ് സൊസൈറ്റിക്കും അയച്ച കത്തിൽ അദ്ദേഹം ഇക്കാര്യം പരാമർശിച്ചിരുന്നു ടെസ്‌ല ചൊവ്വയിൽ നിന്ന് സിഗ്നലുകൾ കേൾക്കുന്നുണ്ടെന്ന നിഗമനത്തിലേക്ക് റിപ്പോർട്ടർമാർ ഇതിനെ സംവേദനാത്മക കഥയാക്കി മാറ്റി. 1901 ഫെബ്രുവരി 9 ന്‌ "ടോക്കിംഗ് വിത്ത് പ്ലാനറ്റ്സ്" എന്ന തലക്കെട്ടിൽ കൊളിയറുടെ പ്രതിവാര ലേഖനത്തിൽ കേട്ട സിഗ്നലുകളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു, അവിടെ "ബുദ്ധിപരമായി നിയന്ത്രിത സിഗ്നലുകൾ" കേൾക്കുന്നുവെന്ന് തനിക്ക് പെട്ടെന്ന് വ്യക്തമായിട്ടില്ലെന്നും സിഗ്നലുകൾ ചൊവ്വ, ശുക്രൻ അല്ലെങ്കിൽ മറ്റ് ഗ്രഹങ്ങൾ എന്നിവയിൽ നിന്ന് വരുന്നതാകാമെന്നും അദ്ദേഹം പറഞ്ഞു. 1899 ജൂലൈയിൽ ഗുഗ്ലിയെൽമോ മാർക്കോണിയുടെ യൂറോപ്യൻ പരീക്ഷണങ്ങളെ അദ്ദേഹം പിടിച്ചെടുത്തതായിരിക്കാമെന്ന് അനുമാനിക്കപ്പെടുന്നു – മാർക്കോണി ഒരു നാവിക പ്രകടനത്തിൽ എസ് (ഡോട്ട് / ഡോട്ട് / ഡോട്ട്) അക്ഷരം കൈമാറിയിരിക്കാം, ടെസ്‌ല കൊളറാഡോയിൽ കേട്ടത് ഈ ശബ്ദമാകാമെന്നു കരുതുന്നു – അല്ലെങ്കിൽ വേറാരെങ്കിലും നടത്തിയ വയർലെസ് ട്രാൻസ്മിഷനുകളിൽ നിന്നുമുള്ള സിഗ്നലുകൾ.

തന്റെ കണ്ടെത്തലുകളെക്കുറിച്ച് ഒരു ലേഖനം നിർമ്മിക്കാൻ ടെസ്‌ലയ്ക്ക് ദി സെഞ്ച്വറി മാഗസിൻ എഡിറ്ററുമായി ധാരണയുണ്ടായിരുന്നു. അവിടെ നടക്കുന്ന ജോലികളുടെ ഫോട്ടോ എടുക്കാൻ മാഗസിൻ ഒരു ഫോട്ടോഗ്രാഫറെയും കൊളറാഡോയിലേക്ക് അയച്ചു. "ഹ്യൂമൻ എനർജി വർദ്ധിപ്പിക്കുന്നതിന്റെ പ്രശ്നം" എന്ന ലേഖനം 1900 ജൂൺ മാസികയിൽ പ്രസിദ്ധീകരിച്ചു. താൻ വിഭാവനം ചെയ്ത വയർലെസ് സിസ്റ്റത്തിന്റെ ശ്രേഷ്ഠത അദ്ദേഹം വിശദീകരിച്ചു, പക്ഷേ ലേഖനം അദ്ദേഹത്തിന്റെ സൃഷ്ടിയെക്കുറിച്ച് മനസ്സിലാക്കാവുന്ന ശാസ്ത്രീയ വിവരണത്തേക്കാൾ ദൈർഘ്യമേറിയ ഒരു ദാർശനികലേഖനമായിരുന്നു, അതുവഴി അവ ടെസ്‌ലയുടെയും കൊളറാഡോ സ്പ്രിംഗ്സ് പരീക്ഷണങ്ങളുടെയും കാലം ഓർത്തിരിക്കുന്ന ചിത്രങ്ങളായി മാറുകയും ചെയ്തു.

വാർഡൻക്ലിഫ്

നിക്കോള ടെസ്‌ല 
1904-ൽ ലോംഗ് ഐലൻഡിലെ ടെസ്‌ലയുടെ വാർഡൻക്ലിഫ് പ്ലാന്റ്. ഈ സൗകര്യത്തിൽ നിന്ന് അറ്റ്ലാന്റിക് സമുദ്രത്തിലുടനീളം വൈദ്യുതോർജ്ജത്തിന്റെ വയർലെസ് പ്രക്ഷേപണം സാധ്യമാകുമെന്ന് ടെസ്‌ല പ്രതീക്ഷിച്ചു.

ന്യൂയോർക്കിലെങ്ങും ചുറ്റിനടന്ന് തന്റെ വയർലെസ് ട്രാൻസ്മിഷൻ സാമ്പത്തികമായും സാങ്കേതികമായും സാധ്യമാണ് എന്നു നിക്ഷേപകരെ പലവിധേനയും വിശ്വസിപ്പിക്കാനായി വൈൻ‌ഡോർഫ്-അസ്റ്റോറിയയുടെ പാം ഗാർഡനിലും (അക്കാലത്ത് അദ്ദേഹം താമസിച്ചിരുന്ന ഹോട്ടൽ) ദ പ്ലെയേഴ്സ് ക്ലബിലും ഡെൽമോണിക്കയിലും അവരെ അദ്ദേഹം സൽക്കരിച്ചു. 1901 മാർച്ചിൽ, ജെപി മോർഗനിൽ നിന്ന് ടെസ്‌ല നേടിയ ഏതെങ്കിലും വയർലെസ് പേറ്റന്റുകളുടെ 51% വിഹിതത്തിന് പകരമായി 150,000 ഡോളർ (ഇന്നത്തെ ഡോളറിൽ, 42,52,200) അദ്ദേഹത്തിനു ലഭിച്ചു. ലോംഗ് ഐലൻഡിന്റെ വടക്കൻ തീരത്ത് ന്യൂയോർക്ക് നഗരത്തിന് കിഴക്ക് 100 മൈൽ അകലെ ഷോർഹാമിൽ വാർഡൻക്ലിഫ് ടവർ നിർമ്മാണം ആസൂത്രണം ചെയ്യാൻ തുടങ്ങി.

1901 ജൂലൈ ആയപ്പോഴേക്കും സ്വന്തം കണ്ടുപിടുത്തത്തിന്റെ പകർപ്പാണെന്ന് ടെസ്‌ല കരുതിയ മാർക്കോണിയുടെ റേഡിയോ അധിഷ്ഠിത സംവിധാനത്തെ മറികടന്ന് കൂടുതൽ ശക്തമായ ട്രാൻസ്മിറ്റർ നിർമ്മിക്കാനുള്ള പദ്ധതി അദ്ദേഹം വിപുലീകരിച്ചു. വലിയ സംവിധാനം നിർമ്മിക്കുന്നതിന് കൂടുതൽ പണം ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം മോർഗനെ സമീപിച്ചെങ്കിലും കൂടുതൽ ഫണ്ടുകൾ നൽകാൻ മോർഗൻ വിസമ്മതിച്ചു. 1901 ഡിസംബറിൽ മാർക്കോണി ഇംഗ്ലണ്ടിൽ നിന്ന് ന്യൂഫൗണ്ട് ലാൻഡിലേക്ക് എസ് എന്ന അക്ഷരം വിജയകരമായി അയച്ചുകൊണ്ട് അത്തരമൊരു പ്രക്ഷേപണം പൂർത്തിയാക്കുന്ന ആദ്യ മത്സരത്തിൽ ടെസ്‌ലയെ പരാജയപ്പെടുത്തി. മാർക്കോണിയുടെ വിജയത്തിന് ഒരു മാസത്തിനുശേഷം, "ലോകമെമ്പാടുമുള്ള വൈബ്രേഷനുകൾ" നിയന്ത്രിച്ച് സന്ദേശങ്ങളും വൈദ്യുതിയും കൈമാറുന്നതിനുള്ള അതിലും വലിയ പദ്ധതിയെ പിന്തുണയ്ക്കാൻ ടെസ്‌ല നിരവധി തവണ മോർഗനുമായി ബന്ധപ്പെട്ടു. അടുത്ത അഞ്ചുവർഷത്തിൽ വാർഡൻക്ലിഫിന്റെ നിർമ്മാണം പൂർത്തിയാക്കാൻ അധിക ഫണ്ട് ആവശ്യപ്പെടുകയും അപേക്ഷിക്കുകയും ചെയ്തുകൊണ്ട് ടെസ്‌ല മോർഗന് 50 ലധികം കത്തുകൾ എഴുതി. ടെസ്‌ല ഒമ്പത് മാസം കൂടി, 1902 വരെ ആ പദ്ധതി തുടർന്നു. 187 അടി (57 അടി) ഉയരത്തിലാണ് ടവർ സ്ഥാപിച്ചത്. 1902 ജൂണിൽ ടെസ്‌ല തന്റെ ലാബ് പ്രവർത്തനങ്ങൾ ഹ്യൂസ്റ്റൺ സ്ട്രീറ്റിൽ നിന്ന് വാർഡൻക്ലിഫിലേക്ക് മാറ്റി.

വാൾസ്ട്രീറ്റിലെ നിക്ഷേപകർ തങ്ങളുടെ പണം മാർക്കോണിയുടെ സംവിധാനത്തിലേക്ക് മാറ്റിക്കൊണ്ടിരുന്നു, ചില പത്രങ്ങൾ ടെസ്‌ലയുടെ പദ്ധതി തട്ടിപ്പാണെന്ന് പറഞ്ഞ് അദ്ദേഹത്തിനെതിരെ തിരിയാൻ തുടങ്ങി. 1905-ൽ പദ്ധതി നിലച്ചു, 1906-ൽ സാമ്പത്തിക പ്രശ്‌നങ്ങളും മറ്റ് സംഭവങ്ങളും കാരണം, ടെസ്‌ലയുടെ ജീവചരിത്രകാരൻ മാർക്ക് ജെ. സീഫർ സംശയിക്കുന്നതുപ്രകാരം, അദ്ദേഹം മാനസികമായി തകർന്നുപോയിട്ടുണ്ടാകാം. വാൾഡോർഫ്-അസ്റ്റോറിയയിലെ കടങ്ങൾ നികത്താൻ ടെസ്‌ല വാർഡൻക്ലിഫ് സ്വത്ത് പണയംവച്ചിരുന്നു, ഇത് ഒടുവിൽ 20,000 ഡോളറായി (ഇന്നത്തെ ഡോളറിൽ 4,70,900 ഡോളർ)). 1915 ൽ പണമടയ്ക്കാനാവാത്തതിനാൽ അദ്ദേഹത്തിന് സ്വത്ത് നഷ്ടപ്പെട്ടു, 1917 ൽ ഭൂമിയെ കൂടുതൽ റിയൽ എസ്റ്റേറ്റ് മൂല്യമുള്ളതാക്കാൻ പുതിയ ഉടമസ്ഥൻ ടവർ പൊളിച്ചുമാറ്റി.

പിൽക്കാലം

വാർഡൻ‌ക്ലിഫ് അടച്ചതിനുശേഷം ടെസ്‌ല മോർഗന് കത്തെഴുതി; "ആ മഹാനായ മനുഷ്യൻ" മരിച്ചതിനുശേഷം, ടെസ്‌ല മോർഗന്റെ മകൻ ജാക്കിന് കത്തെഴുതി, പദ്ധതിക്കായി കൂടുതൽ ധനസഹായം നേടാൻ ശ്രമിച്ചു. 1906-ൽ ടെസ്‌ല മാൻഹട്ടനിലെ 165 ബ്രോഡ്‌വേയിൽ ഓഫീസുകൾ തുറന്നു. 1910 മുതൽ 1914 വരെ മെട്രോപൊളിറ്റൻ ലൈഫ് ടവറിൽ ഓഫീസുകൾ തുടർന്നു. വൂൾവർത്ത് കെട്ടിടത്തിൽ കുറച്ച് മാസത്തേക്ക് വാടകയ്ക്ക് തുടരുകയും വാടക താങ്ങാൻ കഴിയാത്തതിനാൽ അവിടുന്ന് മാറുകയും ചെയ്തു: 1915 മുതൽ 1925 വരെ 8 വെസ്റ്റ് 40 സ്ട്രീറ്റിലെ ഓഫീസ് സ്ഥലത്തേക്ക്. 8 വെസ്റ്റ് 40 സ്ട്രീറ്റിലേക്ക് മാറിയശേഷം അദ്ദേഹം ഫലപ്രദമായി പാപ്പരായി. അദ്ദേഹത്തിന്റെ മിക്ക പേറ്റന്റുകളും തീർന്നു, കൂടാതെ അദ്ദേഹം വികസിപ്പിക്കാൻ ശ്രമിക്കുന്ന പുതിയ കണ്ടുപിടുത്തങ്ങളിൽ പ്രശ്നങ്ങളുമുണ്ടായിരുന്നു.

ടെസ്‌ല ടർബൈൻ

നിക്കോള ടെസ്‌ല 
ടെസ്‌ലയുടെ ബ്ലേഡ്‌ലെസ്സ് ടർബൈന്റെ ഡിസൈൻ

1906 ൽ തന്റെ അമ്പതാം ജന്മദിനത്തിൽ ടെസ്‌ല 200 കുതിരശക്തി (150 വാട്ട് വാട്ട്) 16,000 ആർ‌പി‌എം ബ്ലേഡ്‌ലെസ് ടർബൈൻ പ്രദർശിപ്പിച്ചു. 1910-1911 കാലഘട്ടത്തിൽ, ന്യൂയോർക്കിലെ വാട്ടർസൈഡ് പവർ സ്റ്റേഷനിൽ, അദ്ദേഹത്തിന്റെ ബ്ലേഡ്‌ലെസ്സ് ടർബൈൻ എഞ്ചിനുകൾ 100–5,000 എച്ച്പിയിൽ പരീക്ഷിച്ചു. 1919 മുതൽ 1922 വരെ മിൽ‌വാക്കിയിൽ അല്ലിസ്-ചൽ‌മേഴ്‌സിനടക്കം ടെസ്‌ല നിരവധി കമ്പനികളുമായി പ്രവർത്തിച്ചു. കമ്പനിയുടെ മുഖ്യഎഞ്ചിനീയറായ ഹാൻസ് ഡാൽ‌സ്ട്രാൻഡിനൊപ്പം ടെസ്‌ല ടർബൈൻ ശരിയാക്കാൻ അദ്ദേഹം കൂടുതൽ സമയം ചെലവഴിച്ചു, പക്ഷേ എഞ്ചിനീയറിംഗ് ബുദ്ധിമുട്ടുകൾ കാരണം ഇത് ഒരിക്കലും ഒരു പ്രായോഗിക ഉപകരണമാക്കി മാറ്റാനായില്ല. ടെസ്‌ല ഈ ആശയം ഒരു സൂക്ഷ്മഉപകരണ കമ്പനിക്ക് ലൈസൻസ് നൽകി, അത് ആഡംബര കാർ സ്പീഡോമീറ്ററുകളിലും മറ്റ് ഉപകരണങ്ങളിലും ഉപയോഗിച്ചു.

വയർലെസ് നിയമനടപടികൾ

ഒന്നാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ, ഇരു രാജ്യങ്ങളും തമ്മിലുള്ള വിവരങ്ങളുടെ ഒഴുക്ക് നിയന്ത്രിക്കുന്നതിനായി ബ്രിട്ടീഷുകാർ യുഎസിനെ ജർമ്മനിയുമായി ബന്ധിപ്പിക്കുന്ന അറ്റ്‌ലാന്റിക് ടെലിഗ്രാഫ് കേബിൾ മുറിച്ചു. പേറ്റന്റ് ലംഘനത്തിന് ജർമ്മൻ റേഡിയോ കമ്പനിയായ ടെലിഫങ്കനെതിരെ യുഎസ് മാർക്കോണി കമ്പനി കേസെടുക്കുന്നതിലൂടെ യുഎസിലേക്കും പുറത്തേക്കും ജർമ്മൻ വയർലെസ് ആശയവിനിമയം നിർത്തലാക്കാനും അവർ ശ്രമിച്ചു. ടെലിഫങ്കൻ ഭൗതികശാസ്ത്രജ്ഞരായ ജോനാഥൻ സെന്നക്കിനെയും കാൾ ഫെർഡിനാന്റ് ബ്രൗണിനെയും അവരുടെ പ്രതിരോധത്തിനായി കൊണ്ടുവന്നു, ടെസ്‌ലയെ ഒരു സാക്ഷിയായി രണ്ടുവർഷത്തേക്ക് പ്രതിമാസം 1,000 ഡോളറിന് നിയമിച്ചു. 1917 ൽ ജർമ്മനിക്കെതിരായ യുദ്ധത്തിൽ യുഎസ് പ്രവേശിച്ചപ്പോൾ കേസ് സ്തംഭിക്കുകയും ചെയ്തു.

തന്റെ വയർലെസ് ട്യൂണിംഗ് പേറ്റന്റുകൾ ലംഘിച്ചതിന് 1915 ൽ ടെസ്‌ല മാർക്കോണി കമ്പനിക്കെതിരെ കേസെടുക്കാൻ ശ്രമിച്ചു. മാർക്കോണിയുടെ പ്രാരംഭ റേഡിയോ പേറ്റന്റ് 1897 ൽ യുഎസിൽ നൽകിയിരുന്നു, എന്നാൽ റേഡിയോ പ്രക്ഷേപണത്തിന്റെ മെച്ചപ്പെടുത്തലുകൾ ഉൾക്കൊള്ളുന്ന 1900-ലെ പേറ്റന്റ് സമർപ്പിക്കൽ പലതവണ നിരസിക്കപ്പെട്ടു, 1904 ൽ ഇത് അംഗീകരിക്കുന്നതിനുമുമ്പ്, 1897-ലെ രണ്ട് ടെസ്‌ല വയർലെസ് പവർ ട്യൂണിംഗ് പേറ്റന്റുകൾ ഉൾപ്പെടെ നിലവിലുള്ള മറ്റ് പേറ്റന്റുകൾ ലംഘിച്ചുവെന്നതിന്റെ അടിസ്ഥാനത്തിലാണ് കേസു കൊടുത്തത്. ടെസ്‌ലയുടെ 1915 ലെ കേസ് എങ്ങുമെത്തിയില്ല, എന്നാൽ ഇതുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ, അതിൽ മാർക്കോണി കമ്പനി രണ്ടാം ലോകമഹായുദ്ധകാലത്തെ പേറ്റന്റ് ലംഘനവിഷയത്തിൽ അമേരിക്കൻ സർക്കാരിനെതിരെ 1943 ൽ സുപ്രീം കോടതിയിൽ പോയി. 1943 കോടതി ഒലിവർ ലോഡ്ജ്, ജോൺ സ്റ്റോൺ, ടെസ്‌ല എന്നിവരുടെ പേറ്റന്റുകൾ തിരികെ നൽകി. റേഡിയോ പ്രക്ഷേപണം നേടിയ ആദ്യത്തെ മാർക്കോണിയുടെ അവകാശവാദത്തെ അവരുടെ തീരുമാനത്തിന് യാതൊരു സ്വാധീനവുമില്ലെന്ന് കോടതി പ്രഖ്യാപിച്ചു, പേറ്റന്റ് നേടിയ ചില മെച്ചപ്പെടുത്തലുകൾക്കായുള്ള മാർക്കോണിയുടെ അവകാശവാദം സംശയാസ്പദമായതിനാൽ, കമ്പനിക്ക് അതേ പേറ്റന്റിൽ ലംഘനം അവകാശപ്പെടാൻ കഴിയില്ലെന്നും കോടതി പറഞ്ഞു.

നൊബേൽ പുരസ്കാര കേട്ടുകേൾവികൾ

1915 നവംബർ 6 ന് ലണ്ടനിൽ നിന്നുള്ള റോയിട്ടേഴ്സ് വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ 1915 ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം തോമസ് എഡിസണിനും നിക്കോള ടെസ്‌ലയ്ക്കും ലഭിച്ചു എന്നു പ്രഖ്യാപിച്ചു; എന്നിരുന്നാലും, നവംബർ 15 ന്, സ്റ്റോക്ക്ഹോമിൽ നിന്നുള്ള ഒരു റോയിട്ടേഴ്സ് സ്റ്റോറി, സർ വില്യം ഹെൻറി ബ്രാഗിനും വില്യം ലോറൻസ് ബ്രാഗിനും "എക്സ്-കിരണങ്ങൾ ഉപയോഗിച്ച് ക്രിസ്റ്റൽ ഘടനയെ വിശകലനം ചെയ്തതിന് നൽകിയ സേവനങ്ങൾക്ക്" ആ വർഷം സമ്മാനം നൽകിയെന്നായിരുന്നു. ടെസ്‌ലയോ എഡിസനോ സമ്മാനം നിരസിച്ചതായി അക്കാലത്ത് തെളിവുകളില്ലായിരുന്നു. "ഒരു വ്യക്തി നോബൽ സമ്മാനം നിരസിച്ചതിനാൽ അയാൾക്ക് അത് നൽകിയിട്ടില്ലെന്ന അഭ്യൂഹം തെറ്റാണ്, കാരണം ഒരു വിജയിയെ പ്രഖ്യാപിച്ചതിനുശേഷം മാത്രമേ സ്വീകർത്താവിന് നോബൽ സമ്മാനം നിരസിക്കാൻ കഴിയൂ" എന്നാണ് ഇതേപ്പറ്റി നോബൽ ഫൗണ്ടേഷൻ പറഞ്ഞത്.

എഡിസണും ടെസ്‌ലയും യഥാർത്ഥ സ്വീകർത്താക്കളാണെന്നും ടെസ്‌ല ജീവചരിത്രകാരന്മാർ പിന്നീട് അവകാശപ്പെട്ടിരുന്നു, പരസ്പരം ശത്രുതകാരണം ഇരുവർക്കും അവാർഡ് ലഭിച്ചില്ല; രണ്ടുപേരും മറ്റേയാളുടെ നേട്ടങ്ങളും അവാർഡ് നേടാനുള്ള അവകാശവും കുറയ്ക്കാൻ ശ്രമിച്ചു; മറ്റേയാൾക്ക് ആദ്യം അവാർഡ് ലഭിക്കുകയാണെങ്കിൽ ഇരുവരും അവാർഡ് സ്വീകരിക്കാൻ വിസമ്മതിച്ചു; ഇത് പങ്കിടാനുള്ള സാധ്യത രണ്ടുപേരും നിരസിച്ചു; ഒരു സമ്പന്നനായ എഡിസൺ ടെസ്‌ലയ്ക്ക് 20,000 ഡോളർ സമ്മാനത്തുക ലഭിക്കുന്നത് തടയാൻ നൊബേൽ പുരസ്കാരം പങ്കുവയ്ക്കാൻ വിസമ്മതിച്ചു എന്നെല്ലാമാണ് കഥകൾ.

ഈ അഭ്യൂഹങ്ങൾക്ക് ശേഷമുള്ള വർഷങ്ങളിൽ, ടെസ്‌ലയോ എഡിസനോ സമ്മാനം നേടിയില്ല (1915 ൽ സാധ്യമായ 38 പേരുകളിൽ ഒന്ന് എഡിസണും 1937 ൽ സാധ്യമായ 38 പേരുകളിൽ ഒന്ന് ടെസ്‌ലയുമായിരുന്നെങ്കിലും).

മറ്റ് ആശയങ്ങൾ, പുരസ്കാരങ്ങൾ, പേറ്റന്റുകൾ

നിരവധി മെഡലുകളും അവാർഡുകളും ടെസ്‌ല നേടിയിട്ടുണ്ട്. അവയിൽ ഉൾപ്പെടുന്നവ:

  • ഗ്രാൻഡ് ഓഫീസർ ഓഫ് ദി ഓർഡർ ഓഫ് സെന്റ് സാവ (സെർബിയ, 1892)
  • എലിയട്ട് ക്രെസ്സൺ മെഡൽ (ഫ്രാങ്ക്ലിൻ ഇൻസ്റ്റിറ്റ്യൂട്ട്, യുഎസ്എ, 1894)
  • ഗ്രാൻഡ് ക്രോസ് ഓഫ് ദി ഓർഡർ ഓഫ് പ്രിൻസ് ഡാനിലോ ഒന്നാമൻ (മോണ്ടിനെഗ്രോ, 1895)
  • AIEE എഡിസൺ മെഡൽ (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയേഴ്സ്, യുഎസ്എ, 1917)
  • ഗ്രാൻഡ് ക്രോസ് ഓഫ് ദി ഓർഡർ ഓഫ് സെന്റ് സാവ (യുഗോസ്ലാവിയ, 1926)
  • ക്രോസ് ക്രോസ് ഓഫ് ദി ഓർഡർ ഓഫ് യുഗോസ്ലാവ് കിരീടം (യുഗോസ്ലാവിയ, 1931)
  • ജോൺ സ്കോട്ട് മെഡൽ (ഫ്രാങ്ക്ലിൻ ഇൻസ്റ്റിറ്റ്യൂട്ട് & ഫിലാഡൽഫിയ സിറ്റി കൗൺസിൽ, യുഎസ്എ, 1934)
  • ഗ്രാൻഡ് ക്രോസ് ഓഫ് ദി ഓർഡർ ഓഫ് വൈറ്റ് ലയൺ (ചെക്കോസ്ലോവാക്യ, 1937)
  • പാരീസ് സർവകലാശാലയുടെ മെഡൽ (പാരീസ്, ഫ്രാൻസ്, 1937)
  • യൂണിവേഴ്സിറ്റി ഓഫ് മെഡൽ സെന്റ് ക്ലെമന്റ് ഓഫ് ഒക്രിഡ (സോഫിയ, ബൾഗേറിയ, 1939)
നിക്കോള ടെസ്‌ല 
1915 ഏപ്രിൽ 23-ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റേഡിയോ എഞ്ചിനീയേഴ്സിന്റെ രണ്ടാമത്തെ വിരുന്നു യോഗം. ടെസ്‌ല മധ്യഭാഗത്ത് നിൽക്കുന്നു.

ഓസോണിന്റെ ഉൽപാദനത്തെ അടിസ്ഥാനമാക്കി ടെസ്‌ല നിരവധി ഉപകരണങ്ങൾ വിപണനം ചെയ്യാൻ ശ്രമിച്ചു. 1900 -ലെ അദ്ദേഹത്തിന്റെ ടെസ്‌ല ഓസോൺ കമ്പനി ടെസ്‌ല കോയിലിനെ അടിസ്ഥാനമാക്കി 1896-ൽ പേറ്റന്റ് നേടിയ ഒരു ഉപകരണം വിവിധതരം എണ്ണകളിലൂടെ ഓസോൺ ബബിൾ ചെയ്യുന്നതുവഴി ഒരു ചികിത്സാ ജെൽ നിർമ്മിക്കാൻ ഉപയോഗിച്ചു. ഏതാനും വർഷങ്ങൾക്കുശേഷം ആശുപത്രികൾക്കുള്ള റൂം സാനിറ്റൈസർ എന്ന നിലയിൽ ഇതിന്റെ മാറ്റം വരുത്തിയ ഒരു യന്ത്രം വികസിപ്പിക്കാനും അദ്ദേഹം ശ്രമിച്ചു.

തലച്ചോറിലേക്ക് വൈദ്യുതി പ്രവഹിക്കുന്നത് ബുദ്ധിശക്തി വർദ്ധിപ്പിക്കുമെന്ന് ടെസ്‌ല വിചാരിച്ചു. 1912-ൽ, "ബുദ്ധികുറഞ്ഞ വിദ്യാർത്ഥികളെ അബോധാവസ്ഥയിൽ വൈദ്യുതി ഉപയോഗിച്ച് പൂരിതമാക്കുകയും" ഒരു സ്കൂൾ മുറിയുടെ ചുമരുകൾ വയർ ചെയ്യുകയും സ്കൂൾ മുറി അപൂർണ്ണമായ വൈദ്യുത തരംഗങ്ങൾ ഉപയോഗിച്ച് ഉയർന്ന ആവൃത്തിയിൽ വൈബ്രേറ്റുചെയ്യുകയും ചെയ്യുന്ന ഒരു പദ്ധതി അദ്ദേഹം തയ്യാറാക്കി. മുറി മുഴുവൻ അങ്ങനെ ചെയ്യുന്നതുവഴി ആരോഗ്യം നൽകുന്നതും ഉത്തേജിപ്പിക്കുന്നതുമായ വൈദ്യുതകാന്തികക്ഷേത്രമായി അല്ലെങ്കിൽ 'ബാത്ത്' ആയി പരിവർത്തനം ചെയ്യുമെന്ന് ടെസ്‌ല അവകാശപ്പെട്ടിരുന്നു. ഈ പദ്ധതിക്ക് താൽക്കാലികമായി, അന്നത്തെ ന്യൂയോർക്ക് സിറ്റി സ്കൂളുകളുടെ സൂപ്രണ്ട് വില്യം എച്ച്. മാക്സ്വെൽ അംഗീകാരവും നൽകിയിരുന്നു.

ഒന്നാം ലോകമഹായുദ്ധത്തിന് മുമ്പ് ടെസ്‌ല വിദേശനിക്ഷേപകരെ തേടി. യുദ്ധം ആരംഭിച്ചതിനുശേഷം, യൂറോപ്യൻ രാജ്യങ്ങളിലെ പേറ്റന്റുകളിൽ നിന്ന് ലഭിച്ച തുക ടെസ്‌ലയ്ക്ക് നഷ്ടമായി.

ഇലക്ട്രിക്കൽ എക്സ്പിരിമെൻറർ മാസികയുടെ 1917 ഓഗസ്റ്റ് പതിപ്പിൽ, "അതിശയകരമായ ആവൃത്തി" യുള്ള "ഇലക്ട്രിക് കിരണത്തിന്റെ" പ്രതിഫലനം ഉപയോഗിച്ച് അന്തർവാഹിനികൾ കണ്ടെത്തുന്നതിന് വൈദ്യുതി ഉപയോഗിക്കാമെന്ന് ടെസ്‌ല അഭിപ്രായപ്പെട്ടു, സിഗ്നൽ ഒരു ഫ്ലൂറസെന്റ് സ്ക്രീനിൽ കാണാമെന്നും (ഈ സിസ്റ്റത്തിന് ആധുനിക റഡാറുമായി ഉപരിപ്ലവമായ സാമ്യമുണ്ടെന്ന് കാണാവുന്നതാണ്). ഉയർന്ന ആവൃത്തിയിലുള്ള റേഡിയോ തരംഗങ്ങൾ വെള്ളത്തിൽ തുളച്ചുകയറുമെന്ന ടെസ്‌ലയുടെ ധാരണ പക്ഷേ തെറ്റായിരുന്നു. 1930 -കളിൽ ഫ്രാൻസിന്റെ ആദ്യത്തെ റഡാർ സംവിധാനം വികസിപ്പിക്കാൻ സഹായിച്ച എമിലെ ഗിരാർദിയോ 1953 ൽ അഭിപ്രായപ്പെട്ടത് വളരെ ശക്തമായ ഹൈ-ഫ്രീക്വൻസി സിഗ്നൽ ആവശ്യമാണെന്ന ടെസ്‌ലയുടെ നിഗമനം ശരിയായിരുന്നു. ഗിരാർദിയോ പറഞ്ഞു, "(ടെസ്‌ല) പ്രവചിക്കുകയോ സ്വപ്നം കാണുകയോ ചെയ്തു, കാരണം അവ നടപ്പിലാക്കാൻ അദ്ദേഹത്തിന് മാർഗമില്ലായിരുന്നു, പക്ഷേ അദ്ദേഹം സ്വപ്നം കണ്ടിരുന്നത്, ശരിയായ സ്വപ്നം തന്നെയായിരുന്നു എന്നത് ഓർക്കേണ്ടതുണ്ട്".

1928-ൽ ടെസ്‌ലയ്ക്ക് (1,655,114 ആം നമ്പർ യു എസ് പേറ്റന്റ്) ലംബമായി (വിടിഒഎൽ വിമാനം) പറന്നുയരാൻ കഴിവുള്ള ഒരു ബൈപ്ലെയ്ന് പേറ്റന്റ് ലഭിച്ചു. തുടർന്ന് എലിവേറ്റർ ഉപകരണങ്ങളുടെ സഹായത്തോടെ ആ വിമാനം പരമ്പരാഗതരീതിയിൽ പറക്കുന്നതായിരുന്നു ആശയം. യുഎസ് സൈന്യം ഉപയോഗിക്കുന്ന വി -22 ഓസ്പ്രേയുമായി നേർത്ത സാമ്യമുണ്ടെങ്കിലും വിമാനം പ്രായോഗികമല്ലെന്ന് കരുതുന്നുണ്ട്. ഈ വിമാനം 1,000 ഡോളറിൽ താഴെ വിലയ്ക്ക് വിൽക്കാനാവുമെന്ന് ടെസ്‌ല കരുതി. ഇത് അദ്ദേഹത്തിന്റെ അവസാന പേറ്റന്റായിരുന്നു, രണ്ട് വർഷം മുമ്പ് തുറന്ന 350 മാഡിസൺ അവന്യൂവിലെ തന്റെ അവസാന ഓഫീസ് ഈ സമയത്ത് ടെസ്‌ല അടയ്ക്കുകയും ചെയ്തു.

ജീവിത ചുറ്റുപാടുകൾ

1900 മുതൽ ന്യൂയോർക്ക് നഗരത്തിലെ വാൾഡോർഫ് അസ്റ്റോറിയയിൽ ആയിരുന്നു ടെസ്‌ല താമസിച്ചിരുന്നത്, ഇത് വലിയ ചെലവേറിയ ഇടമായിരുന്നു. 1922-ൽ സെന്റ് റെജിസ് ഹോട്ടലിലേക്ക് താമസം മാറിയ അദ്ദേഹം അതിനുശേഷം ഏതാനും വർഷങ്ങൾ കൂടുമ്പോൾ മറ്റൊരു ഹോട്ടലിലേക്ക് മാറുകയും ബില്ലുകൾ അടയ്ക്കാതെ കിടക്കുകയും ചെയ്തിരുന്നു.

പ്രാവുകൾക്ക് തീറ്റകൊടുക്കാൻ ടെസ്‌ല എല്ലാ ദിവസവും പാർക്കിലേക്ക് നടന്നുപോകുമായിരുന്നു. തന്റെ ഹോട്ടൽ മുറിയുടെ ജനാലയിൽ നിന്ന് ഭക്ഷണം കൊടുക്കാൻ തുടങ്ങിയ അദ്ദേഹം പരിക്കേറ്റ പക്ഷികളെ ആരോഗ്യത്തിലേക്ക് തിരികെ കൊണ്ടുവന്നു. പരിക്കേറ്റ ഒരു വെളുത്ത പ്രാവ് ദിവസവും അദ്ദേഹത്തെ സന്ദർശിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആ പക്ഷിയെ പരിപാലിക്കാനും അതിന്റെ തകർന്ന ചിറകും കാലും സുഖപ്പെടുമ്പോൾ അവളെ സഹായിക്കാനും അദ്ദേഹം നിർമ്മിച്ച ഉപകരണം ഉൾപ്പെടെ അദ്ദേഹം 2,000 ഡോളറിലധികം ചിലവഴിച്ചു. ടെസ്‌ല പറഞ്ഞു:

വർഷങ്ങളായി ഞാൻ ആയിരക്കണക്കിന് പ്രാവുകളെ പോറ്റുന്നു. പക്ഷേ, അതിലൊരെണ്ണം വളരെ മനോഹരിയായിരുന്നു, ചിറകുകളിൽ ഇളം ചാരനിറത്തിലുള്ള നുറുങ്ങുകളുള്ള ശുദ്ധമായ വെള്ള; അത് വ്യത്യസ്തമായിരുന്നു. അതൊരു പെണ്ണായിരുന്നു. വിളിച്ചാൽ അവൾ എന്റെ അടുത്തേക്ക് പറന്നുവന്നിരുന്നു. ഒരു പുരുഷൻ ഒരു സ്ത്രീയെ സ്നേഹിക്കുന്നത് പോലെ ഞാൻ ആ പ്രാവിനെ സ്നേഹിച്ചു, അവൾ എന്നെയും സ്നേഹിച്ചു. എനിക്ക് അവൾ ഉണ്ടായിരുന്നിടത്തോളം കാലം എന്റെ ജീവിതത്തിന് ഒരു ലക്ഷ്യമുണ്ടായിരുന്നു.

ടെസ്‌ലയുടെ അടയ്ക്കാത്ത ബില്ലുകളും പ്രാവുകൾ ഉണ്ടാക്കിയ കുഴപ്പങ്ങളെക്കുറിച്ചുള്ള പരാതികളും 1923 ൽ സെന്റ് റെജിസിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെടാൻ കാരണമായി. 1930 ൽ ഹോട്ടൽ പെൻസിൽവാനിയയും 1934 ൽ ഹോട്ടൽ ഗവർണർ ക്ലിന്റനും വിടേണ്ടിവന്നു. ഒരു ഘട്ടത്തിൽ അദ്ദേഹം ഹോട്ടൽ മാർഗൂറിയിലും മുറികൾ എടുത്തു.

1934 ൽ ടെസ്‌ല ന്യൂയോർക്കറിലെ ഹോട്ടലിലേക്ക് മാറി. ഈ സമയത്ത് വെസ്റ്റിംങ്‌ഹൗസ് ഇലക്ട്രിക് & മാനുഫാക്ചറിംഗ് കമ്പനി വാടക നൽകുന്നതിന് പുറമേ പ്രതിമാസം 125 ഡോളർ അദ്ദേഹത്തിനുനൽകാനും തുടങ്ങി. ഇത് എങ്ങനെ സംഭവിച്ചു എന്നതിന്റെ അക്കൗണ്ടുകളിൽ വ്യത്യാസങ്ങൾ കാണാനുണ്ട്. തങ്ങളുടെ മുൻ സൂപ്പർ കണ്ടുപിടുത്തക്കാരൻ താമസിച്ചിരുന്ന ദാരിദ്ര്യാവസ്ഥയിൽ നിന്ന് ഉണ്ടാകുന്ന മോശം പ്രചാരണത്തെക്കുറിച്ച് വെസ്റ്റിംങ്‌ഹൗസ് ആശങ്കാകുലരായിരുന്നുവെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് നിരവധി ഉറവിടങ്ങൾ അവകാശപ്പെടുന്നു. ചാരിറ്റി സ്വീകരിക്കുന്നതിനോടുള്ള ടെസ്‌ലയുടെ അകൽച്ച ഒഴിവാക്കാൻ "കൺസൾട്ടിംഗ് ഫീസ്" എന്നാണ് പേയ്‌മെന്റിനെ വിശേഷിപ്പിച്ചിരുന്നത്. വെസ്റ്റിംങ്‌ഹൗസ് പേയ്‌മെന്റുകൾ "വ്യക്തമാക്കാത്ത സെറ്റിൽമെന്റ്" എന്നാണ് ടെസ്‌ല ജീവചരിത്രകാരൻ മാർക്ക് സീഫർ വിശേഷിപ്പിച്ചത്. എന്തായാലും, വെസ്റ്റിംങ്ഹൗസ് ടെസ്‌ലയ്ക്ക് തന്റെ ശേഷിച്ചജീവിതകാലം മുഴുവൻ ഫണ്ട് നൽകി.

ജന്മദിനങ്ങളും പത്രസമ്മേളനങ്ങളും

[[File:Nikola Tesla on Time Magazine 1931.jpg|thumb|upright|തന്റെ 75 അം പിറന്നാൽ പതിപ്പിൽ ടെസ്‌ല 'ടൈം മാഗസിന്റെ കവറിൽ]] 1931 ൽ ടെസ്‌ലയുമായി ചങ്ങാത്തത്തിലായ ഒരു യുവ പത്രപ്രവർത്തകൻ കെന്നത്ത് എം. സ്വീസി ടെസ്‌ലയുടെ 75 ആം ജന്മദിനത്തിനായി ഒരു ആഘോഷം സംഘടിപ്പിച്ചു. ആൽബർട്ട് ഐൻ‌സ്റ്റൈൻ ഉൾപ്പെടെ സയൻസ്, എഞ്ചിനീയറിംഗ് മേഖലകളിലെ 70 ലധികം മുൻനിരക്കാരിൽ നിന്നും ടെസ്‌ലയ്ക്ക് അഭിനന്ദനക്കത്തുകൾ ലഭിച്ചു, കൂടാതെ ടൈം മാസികയുടെ പുറംചട്ടയിലും അദ്ദേഹത്തെ ഉൾപ്പെടുത്തി. വൈദ്യുതോർജ്ജ ഉൽ‌പാദനത്തിനുള്ള അദ്ദേഹത്തിന്റെ സംഭാവനയെ മാനിച്ച് കവർ അടിക്കുറിപ്പ് "ലോകം മുഴുവൻ അദ്ദേഹത്തിന്റെ പവർഹൗസ്" എന്നായിരുന്നു. പാർട്ടി വളരെ നന്നായി നടന്നു, ടെസ്‌ല ഇത് ഒരു വാർഷിക പരിപാടിയാക്കി, വലിയ ഭക്ഷണവും പാനീയവും അടങ്ങുന്ന അത്തരം അവസരങ്ങളിൽ സ്വയം ഉണ്ടാക്കിയ ഭക്ഷണവിഭവങ്ങൾ അദ്ദേഹം വിളമ്പി. തന്റെ കണ്ടുപിടുത്തങ്ങൾ കാണാനും തന്റെ മുൻകാല വീരസ്യങ്ങളെക്കുറിച്ചും നിലവിലെ സംഭവങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുളെക്കുറിച്ചും ചിലപ്പോൾ പൊള്ളയായ അവകാശവാദങ്ങളെക്കുറിച്ചും കഥകൾ കേൾക്കുന്നതിനായി അദ്ദേഹം മാധ്യമങ്ങളെയും ക്ഷണിച്ചു.

നിക്കോള ടെസ്‌ല 
1993 -ൽ പിറന്നാൾ ആഗോഷത്തിൽ ടെസ്‌ല വിവരിച്ച ചിന്താ ക്യാമറയുടെ വിഭാവനം

1932 ലെ പാർട്ടിയിൽ, കോസ്മിക് കിരണങ്ങളിൽ പ്രവർത്തിക്കുന്ന ഒരു മോട്ടോർ താൻ കണ്ടുപിടിച്ചതായി ടെസ്‌ല അവകാശപ്പെട്ടു.1933 ൽ 77 ആം വയസ്സിൽ ടെസ്‌ല മാധ്യമപ്രവർത്തകരോട് പറഞ്ഞു, 35 വർഷത്തെ പ്രവർത്തനത്തിന് ശേഷം, ഒരു പുതിയ ഊർജ്ജരൂപത്തിന്റെ തെളിവ് ഹാജരാക്കാനുള്ള ശ്രമത്തിലാണ് താനെന്ന്. ഐൻസ്റ്റീനിയൻ ഭൗതികശാസ്ത്രത്തിൽ നിന്നും വലിയരീതിയിൽ വ്യത്യാസപ്പെട്ടിരിക്കുന്ന ഊർജ്ജസിദ്ധാന്തമാണിതെന്നും ഇത് പ്രവർത്തിപ്പിക്കാൻ വിലകുറഞ്ഞതും 500 വർഷം വരെനിൽക്കുന്നതുമായ ഒരു ഉപകരണം ഉപയോഗിച്ച് ടാപ്പുചെയ്യാമെന്നും അദ്ദേഹം അവകാശപ്പെട്ടു. വ്യക്തിഗതമാക്കിയ സ്വകാര്യ റേഡിയോ തരംഗദൈർഘ്യങ്ങൾ പ്രക്ഷേപണം ചെയ്യുന്നതിനുള്ള ഒരു മാർഗത്തിലാണ് താൻ പ്രവർത്തിക്കുന്നതെന്നും മെറ്റലർജിയിലെ മുന്നേറ്റങ്ങൾക്കായി പ്രവർത്തിക്കുന്നുവെന്നും റെറ്റിന ഉപയോഗിച്ച് ചിന്തയെ റെക്കോർഡ് ചെയ്ത് ഫോട്ടോയെടുക്കുന്നതിനുള്ള മാർഗം വികസിപ്പിച്ചെടുക്കുന്നുവെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

എല്ലാ യുദ്ധങ്ങളും അവസാനിപ്പിക്കുമെന്ന് താൻ അവകാശപ്പെടുന്ന ഒരു സൂപ്പർ വെപ്പൺ രൂപകൽപ്പന ചെയ്തതായി 1934 ൽ ടെസ്‌ല മാധ്യമപ്രവർത്തകരോട് പറഞ്ഞു. അദ്ദേഹം അതിനെ "ടെലിഫോഴ്സ്" എന്ന് വിളിച്ചിരുന്നു, പക്ഷേ സാധാരണയായി ഇതിനെ അദ്ദേഹത്തിന്റെ മരണകിരണം എന്നാണ് വിളിച്ചിരുന്നത്. ഒരു രാജ്യത്തിന്റെ അതിർത്തിയിൽ സ്ഥാപിക്കപ്പെടുന്നതും പ്രതിരോധശേഷിയുള്ള ആയുധമാണെന്നും ടെസ്‌ല ഇതിനെ വിശേഷിപ്പിച്ചു. തന്റെ ജീവിതകാലത്ത് ആയുധം എങ്ങനെ പ്രവർത്തിക്കും എന്നതിനെക്കുറിച്ചുള്ള വിശദമായ പദ്ധതികൾ ടെസ്‌ല ഒരിക്കലും വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ 1984 ൽ ബെൽഗ്രേഡിലെ നിക്കോള ടെസ്‌ല മ്യൂസിയം ആർക്കൈവിൽ അവ കാണപ്പെട്ടു. The New Art of Projecting Concentrated Non-dispersive Energy through the Natural Media, എന്ന പ്രബന്ധത്തിൽ കണങ്ങളെ പുറത്തുകടക്കാൻ അനുവദിക്കുന്ന ഗ്യാസ് ജെറ്റ് മുദ്രയുള്ള ഒരു ഓപ്പൺ-എൻഡ് വാക്വം ട്യൂബ്, ടങ്സ്റ്റൺ അല്ലെങ്കിൽ മെർക്കുറി സ്ലഗ്ഗുകൾ ദശലക്ഷക്കണക്കിന് വോൾട്ടുകളിലേക്ക് ചാർജ് ചെയ്ത് അവ ഇലക്ട്രോസ്റ്റാറ്റിക് റിപൾഷൻ വഴി ഒരുമിപ്പിച്ച് ഒഴുക്കുന്ന രീതിവിവരിക്കുന്നുണ്ട്. യുഎസ് യുദ്ധവകുപ്പ്, യുണൈറ്റഡ് കിംഗ്ഡം, സോവിയറ്റ് യൂണിയൻ, യുഗോസ്ലാവിയ എന്നിവയെ ഈ ഉപകരണത്തിൽ താൽപ്പര്യപ്പെടുത്താൻ ടെസ്‌ല ശ്രമിച്ചു.

1935 ൽ തന്റെ 79- ആം ജന്മദിന പാർട്ടിയിൽ ടെസ്‌ല നിരവധി വിഷയങ്ങൾ ഉൾപ്പെടുത്തി. 1896 ൽ കോസ്മിക് കിരണം കണ്ടെത്തിയതായും ഇൻഡക്ഷൻ വഴി നേർധാരാവൈദ്യുതപ്രവാഹം സൃഷ്ടിക്കുന്നതിനുള്ള ഒരു മാർഗം കണ്ടുപിടിച്ചതായും അദ്ദേഹം അവകാശപ്പെട്ടു, കൂടാതെ തന്റെ മെക്കാനിക്കൽ ഓസിലേറ്ററിനെക്കുറിച്ചും നിരവധി അവകാശവാദങ്ങൾ ഉന്നയിച്ചു. 1898 ൽ തന്റെ 46 ഈസ്റ്റ് ഹ്യൂസ്റ്റൺ സ്ട്രീറ്റ് ലാബിലും ലോവർ മാൻഹട്ടനിലെ അയൽ തെരുവുകളിലും തന്റെ ഓസിലേറ്ററിന്റെ ഒരു പതിപ്പ് ഭൂകമ്പത്തിന് കാരണമായതായി അദ്ദേഹം പറഞ്ഞു (രണ്ട് വർഷത്തിനുള്ളിൽ 100 ​​മില്യൺ ഡോളർ ഈ രീതിയിൽ സമ്പാദിക്കുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചു). തന്റെ ഓസിലേറ്ററിന് 5 പൗണ്ട് വായു മർദ്ദം ഉപയോഗിച്ച് എംപയർ സ്റ്റേറ്റ് കെട്ടിടം നശിപ്പിക്കാൻ കഴിയുമെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. "ടെലിജിയോഡൈനാമിക്സ്" എന്ന് വിളിക്കുന്ന തന്റെ ഓസിലേറ്ററുകൾ ഉപയോഗിച്ച് താൻ വികസിപ്പിച്ചെടുത്ത ഒരു പുതിയ സാങ്കേതികതയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു, ഇതുപയോഗിച്ച് തറയിൽക്കൂടി വൈബ്രേഷനുകൾ അയച്ച് ആശയവിനിമയം ചെയ്യുന്നതിനോ ഭൂഗർഭ ധാതു നിക്ഷേപങ്ങൾ കണ്ടെത്തുന്നതിനോ അവ എത്ര ദൂരത്തിലായാലും പ്രവർത്തിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.

1937 ലെ ഹോട്ടൽ ന്യൂയോർക്കർ പരിപാടിയിൽ ടെസ്‌ലയ്ക്ക് ചെക്കോസ്ലോവാക് അംബാസഡറിൽ നിന്ന് ഓർഡർ ഓഫ് വൈറ്റ് ലയണും യുഗോസ്ലാവ് അംബാസഡറിൽ നിന്ന് ഒരു മെഡലും ലഭിച്ചു. മരണകിരണത്തെക്കുറിച്ചുള്ള ചോദ്യങ്ങളിൽ ടെസ്‌ല ഇങ്ങനെ പ്രസ്താവിച്ചു, "പക്ഷേ ഇത് ഒരു പരീക്ഷണമല്ല ... ഞാൻ അത് നിർമ്മിക്കുകയും പ്രദർശിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്തു. വലിയ താമസമില്ലാതെ ഞാനിത് ലോകത്തിന് നൽകുന്നതാണ്".

മരണം

1937 അവസാനത്തോടെ, 81 ആം വയസ്സിൽ, ഒരു രാത്രി അർദ്ധരാത്രിക്ക് ശേഷം, ടെസ്‌ല പതിവുപോലെ കത്തീഡ്രലിലേക്കും ലൈബ്രറിയിലേക്കും പ്രാവുകൾക്ക് തീറ്റകൊടുക്കാനായി ന്യൂയോർക്കർ ഹോട്ടലിൽ നിന്ന് പുറപ്പെട്ടു. ഹോട്ടലിൽ നിന്ന് രണ്ട് ബ്ലോക്കുകൾ തെരുവ് മുറിച്ചുകടക്കുന്നതിനിടയിൽ, നീങ്ങിക്കൊണ്ടിരുന്ന ഒരു ടാക്‌സിക്യാബിൽ കയറാൻ കഴിയാതെ ടെസ്‌ല നിലത്തുവീണു. അപകടത്തിൽ അദ്ദേഹത്തിന്റെ മുതുകിന് സാരമായ മുറിവുകൾ പറ്റുകയും മൂന്ന് വാരിയെല്ലുകൾ ഒടിയുകയും ചെയ്തു. അദ്ദേഹത്തിന്റെ പരിക്കുകളുടെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് അറിയില്ല; ആജീവനാന്തമായ പതിവുപോലെ ഡോക്ടറെ സമീപിക്കാൻ ടെസ്‌ല വിസമ്മതിച്ചു, ഈ വീഴ്ചയിൽ നിന്നും അദ്ദേഹം ഒരിക്കലും പൂർണമായി സുഖം പ്രാപിച്ചുമില്ല.

1943 ജനുവരി 7 ന്, 86 ആം വയസ്സിൽ, ന്യൂയോർക്കർ ഹോട്ടലിലെ റൂം 3327 ൽ ആരും സമീപത്തില്ലാതെ ടെസ്‌ല മരണമടഞ്ഞു. "ശല്യപ്പെടുത്തരുത്" എന്ന ബോർഡ് മാനിക്കാതെ ടെസ്‌ലയുടെ മുറിയിൽ പ്രവേശിച്ച വീട്ടുജോലിക്കാരി ആലീസ് മോനാഘൻ ആണ് മൃതദേഹം കണ്ടെത്തിയത്. അസിസ്റ്റന്റ് മെഡിക്കൽ എക്‌സാമിനർ എച്ച്.ഡബ്ല്യു. വെംബ്ലി മൃതദേഹം പരിശോധിക്കുകയും മരണകാരണം കൊറോണറി ത്രോംബോസിസ് ആണെന്ന് വിധിക്കുകയും ചെയ്തു.

രണ്ട് ദിവസത്തിന് ശേഷം ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ടെസ്‌ലയുടെ വസ്തുവകകൾ പിടിച്ചെടുക്കാൻ ഏലിയൻ പ്രോപ്പർട്ടി കസ്റ്റോഡിയനോട് ഉത്തരവിട്ടു. എം.ഐ.ടി. കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന ടെസ്‌ലയുടെ വസ്തുവഹകൾ വിശകലനം ചെയ്യാൻ ദേശീയ പ്രതിരോധ ഗവേഷണസമിതിയുടെ സാങ്കേതികസഹായിയായി സേവനമനുഷ്ഠിക്കുന്ന ഒരു പ്രശസ്ത ഇലക്ട്രിക്കൽ എഞ്ചിനീയറായ ജോൺ ജി. ട്രമ്പിനെ വിളിച്ചു. മൂന്ന് ദിവസത്തെ അന്വേഷണത്തിന് ശേഷം അപരിചിതരുടെ കൈവശം എത്തപ്പെട്ടാൽ അപകടകരമാകുന്ന ഒന്നും തന്നെ അവിടെയില്ലെന്നാണ് ട്രംപിന്റെ റിപ്പോർട്ട് നിഗമനത്തിലെത്തിയത്, അതുപ്രകാരം:

[ടെസ്‌ലയുടെ] ചിന്തകളും പരിശ്രമങ്ങളും കുറഞ്ഞത് കഴിഞ്ഞ 15 വർഷത്തിനിടയിൽ പ്രാഥമികമായി ഒരു ഊഹക്കച്ചവടവും ദാർശനികവും ഒരു പരിധിവരെ പ്രമോഷണൽ സ്വഭാവമുള്ളതുമായിരുന്നു; മാത്രമല്ല അവയിൽ പുതിയ, മികച്ച, പ്രവർത്തനക്ഷമമായ തത്വങ്ങളോ അത്തരം ഫലങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള രീതികളോ ഉൾപ്പെട്ടിരുന്നില്ലതാനും

ടെസ്‌ലയുടെ "മരണകിരണത്തിന്റെ" ഒരു ഭാഗം ഉൾക്കൊള്ളുന്ന ഒരു ബോക്‌സിൽ ട്രംപ് കണ്ടെത്തിയത് ഒരു 45 വർഷം പഴക്കമുള്ള മൾട്ടിഡെകേഡ് റെസിസ്റ്റൻസ് ബോക്‌സ് മാത്രമാണ്.

നിക്കോള ടെസ്‌ല 
ടെസ്‌ലയുടെ ചിതാഭസ്മം സ്വർണ്ണവർണ്ണമുള്ള, ടെസ്‌യുടെ പ്രിയപ്പെട്ട ജ്യാമിതീയ വസ്‌തുവായ ഒരു ഗോളത്തിൽ (നിക്കോള ടെസ്‌ല മ്യൂസിയം, ബെൽഗ്രേഡ്)

1943 ജനുവരി 10 ന് ന്യൂയോർക്ക് സിറ്റി മേയർ ഫിയോറെല്ലോ ലാ ഗാർഡിയ സ്ലൊവേൻ-അമേരിക്കൻ എഴുത്തുകാരൻ ലൂയിസ് ആഡാമിക് എഴുതിയ ഒരു മരണക്കുറിപ്പ് ഡബ്ല്യുഎൻ‌വൈ‌സി റേഡിയോയിലൂടെ തത്സമയം വായിച്ചപ്പോൾ വയലിനിൽ ഗാനങ്ങളായ "എവ് മരിയ", "തമോ ഡാലെക്കോ" എന്നിവ പശ്ചാത്തലത്തിൽ ആലപിച്ചു. ജനുവരി 12 ന് മാൻഹട്ടനിലെ സെന്റ് ജോൺ ദി ഡിവിഷൻ കത്തീഡ്രലിൽ ടെസ്‌ലയുടെ സംസ്കാര ചടങ്ങിൽ രണ്ടായിരം പേർ പങ്കെടുത്തു. ശവസംസ്കാരത്തിന് ശേഷം ടെസ്‌ലയുടെ മൃതദേഹം ന്യൂയോർക്കിലെ ആർഡ്‌സ്ലിയിലെ ഫേൺക്ലിഫ് സെമിത്തേരിയിലേക്ക് കൊണ്ടുപോയി. പിന്നീട് സംസ്കരിച്ചു. അടുത്ത ദിവസം, ന്യൂയോർക്ക് സിറ്റിയിലെ ട്രിനിറ്റി ചാപ്പലിലെ (ഇന്നത്തെ സെർബിയൻ ഓർത്തഡോക്സ് കത്തീഡ്രൽ ഓഫ് സെന്റ് സാവ) പ്രമുഖ പുരോഹിതന്മാർ രണ്ടാമത്തെ ശുശ്രൂഷനടത്തി.

സമ്പത്ത്

1952 ൽ ടെസ്‌ലയുടെ അനന്തരവൻ സാവ കൊസനോവിച്ചിന്റെ സമ്മർദത്തെത്തുടർന്ന് ടെസ്‌ലയുടെ സമ്പത്ത് മുഴുവൻ ബെൽഗ്രേഡിലേക്ക് എൻ.ടി. എന്ന് കുറിച്ച 80 ട്രങ്കുകളിൽ കൊണ്ടുപോയി. 1957-ൽ കൊസനോവിക്കിന്റെ സെക്രട്ടറി ഷാർലറ്റ് മുസാർ ടെസ്‌ലയുടെ ചിതാഭസ്മം അമേരിക്കയിൽ നിന്ന് ബെൽഗ്രേഡിലേക്ക് കൊണ്ടുപോയി. നിക്കോള ടെസ്‌ല മ്യൂസിയത്തിലെ മാർബിൾ പീഠത്തിൽ സ്വർണ്ണം പൂശിയ ഗോളത്തിൽ ആ ചിതാഭസ്മം പ്രദർശിപ്പിച്ചിരിക്കുന്നു.

പേറ്റന്റുകൾ

തന്റെ കണ്ടുപിടുത്തങ്ങൾക്ക് ടെസ്‌ല ലോകമെമ്പാടുമായി 300 ഓളം പേറ്റന്റുകൾ നേടി. ടെസ്‌ലയുടെ ചില പേറ്റന്റുകൾ കണക്കിലെടുത്തിട്ടില്ല, പേറ്റന്റ് ആർക്കൈവുകളിൽ മറഞ്ഞിരിക്കുന്ന വിവിധ സ്രോതസ്സുകൾ കണ്ടെത്തിയിട്ടുണ്ട്. 26 രാജ്യങ്ങളിൽ കുറഞ്ഞത് 278 പേറ്റന്റുകൾ ടെസ്‌ലയ്ക്ക് നൽകിയിട്ടുണ്ട്. ടെസ്‌ലയുടെ പേറ്റന്റുകളിൽ പലതും യുണൈറ്റഡ് സ്റ്റേറ്റ്സ്, ബ്രിട്ടൻ, കാനഡ എന്നിവിടങ്ങളിലായിരുന്നു, എന്നാൽ മറ്റ് പല പേറ്റന്റുകളും ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ അംഗീകാരം നേടിയവയാണ്. ടെസ്‌ല വികസിപ്പിച്ചെടുത്ത പല കണ്ടുപിടുത്തങ്ങളും പേറ്റന്റ് പരിരക്ഷയിൽ ഉൾപ്പെടുത്തിയിട്ടുമില്ല.

വ്യക്തിപരമായ കാര്യങ്ങൾ

കാഴ്ചയ്ക്ക്

നിക്കോള ടെസ്‌ല 
1890 -ൽ, 34 ആം വയസ്സിൽ ടെസ്‌ല

1888 മുതൽ 1926 വരെ ഏതാണ്ട് ഒരേ ഭാരം തന്നെയുണ്ടായിരുന്ന ടെസ്‌ലയ്ക്ക് 6 അടി 2 ഇഞ്ച് (1.88)) ഉയരവും 142 പൗണ്ട് (64 കിലോഗ്രാം) തൂക്കവുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ രൂപത്തെ പത്രം എഡിറ്റർ ആർതർ ബ്രിസ്‌ബേൻ വിശേഷിപ്പിച്ചത് "ഏതാണ്ട് ഏറ്റവും ഉയരമുള്ളതും പതിവായി ഡെൽമോണിക്കോയിലേക്ക് പോകുന്ന ഏറ്റവും ഗൗരവമുള്ള മനുഷ്യനും" എന്നാണ്. ന്യൂയോർക്ക് നഗരത്തിലെ സുന്ദരനും സ്റ്റൈലിഷ് വ്യക്തിത്വവുമായിരുന്നു അദ്ദേഹം, വസ്ത്രധാരണം, ദൈനംദിന പ്രവർത്തനങ്ങളിൽ കൃത്യതപുലർത്തുക എന്നിവയിലൊക്കെ അദ്ദേഹം ശ്രദ്ധാലുവായിരുന്നു. തന്റെ ബിസിനസ് ബന്ധങ്ങൾക്ക് നേട്ടമുണ്ടാക്കാൻ ഉതകുന്നവിധത്തിൽ തന്നെത്തന്നെ നല്ലനിലയിൽ അദ്ദേഹം കൊണ്ടുനടന്നിരുന്നു. ഇളം കണ്ണുകൾ, "വളരെ വലിയ കൈകൾ", "വളരെ വലിയ പെരുവിരൽ" എന്നിവയെല്ലാം ഉള്ളയാളെന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.

അന്ത്യന്തം കൃത്യമായ ഓർമ്മ

ടെസ്‌ല നിരവധി കൃതികൾ വായിക്കുകയും പുസ്തകങ്ങൾ സമ്പൂർണ്ണമായിത്തന്നെ മനപ്പാഠമാക്കുകയും ചെയ്തിരുന്ന അദ്ദേഹത്തിന് ഒരു ഫോട്ടോഗ്രാഫിക് മെമ്മറി തന്നെയായിരുന്നു ഉണ്ടായിരുന്നതെന്ന് കരുതിപ്പോരുന്നു. സെർബോ-ക്രൊയേഷ്യൻ, ചെക്ക്, ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ, ഹംഗേറിയൻ, ഇറ്റാലിയൻ, ലാറ്റിൻ എന്നീ എട്ട് ഭാഷകൾ അദ്ദേഹം സംസാരിക്കുമായിരുന്നു. പ്രചോദനത്തിന്റെ വിശദമായ നിമിഷങ്ങൾ അനുഭവിച്ചതായി ടെസ്‌ല തന്റെ ആത്മകഥയിൽ പറഞ്ഞു. ആദ്യകാല ജീവിതത്തിൽ ടെസ്‌ലയ്ക്ക് ആവർത്തിച്ച് അസുഖം പിടിപെട്ടു. കണ്ണുകൾക്ക് മുന്നിൽ കാഴ്ച മറയ്ക്കത്തക്കരീതിയിലുള്ള വെളിച്ചത്തിന്റെ മിന്നലുകൾ ദൃശ്യമാകുന്ന തോന്നലുണ്ടാക്കുന്ന സവിശേഷമായൊരുരോഗം അദ്ദേഹത്തിനുണ്ടായിരുന്നു, അതോടൊപ്പം എന്തൊക്കെയോ ദർശങ്ങളും അദ്ദേഹത്തിനു ലഭിച്ചിരുന്നത്രേ. മിക്കപ്പോഴും, ഇത്തരം ദർശനങ്ങൾ അദ്ദേഹം കണ്ടുമുട്ടിയേക്കാവുന്ന ഒരു വാക്കുമായോ ആശയവുമായോ ബന്ധിപ്പിച്ചിരുന്നു; മറ്റ് സമയങ്ങളിൽ അവ അദ്ദേഹം നേരിട്ട ഒരു പ്രത്യേകപ്രശ്നത്തിന് പരിഹാരം നൽകി. ഒരു ഇനത്തിന്റെ പേര് കേട്ടാൽപ്പോലും, അദ്ദേഹത്തിന് അത് യാഥാർത്ഥ്യത്തിൽ കണ്ടതുപോലെ വിശദീകരിക്കാനാവുമായിരുന്നു. നിർമ്മാണ ഘട്ടത്തിലേക്ക് നീങ്ങുന്നതിനുമുമ്പുതന്നെ, എല്ലാ അളവുകളും ഉൾപ്പെടെ, വളരെ കൃത്യതയോടെ ടെസ്‌ല തന്റെ മനസ്സിൽ കണ്ടുപിടുത്തങ്ങൾ ദൃശ്യവൽക്കരിച്ചിരുന്നു. ഇത് ചിലപ്പോൾ ചിത്രചിന്ത എന്നറിയപ്പെടുന്നു. അദ്ദേഹം സാധാരണയായി കൈകൊണ്ട് ഡ്രോയിംഗുകൾ നിർമ്മിച്ചില്ല, മറിച്ച് ഓർമ്മയിൽ നിന്നും അവ നേരേ പുറത്തുവന്നിരുന്നു. കുട്ടിക്കാലം മുതൽ, ടെസ്‌ലയ്ക്ക് ജീവിതത്തിൽ മുമ്പ് സംഭവിച്ച സംഭവങ്ങളെക്കുറിച്ച് പതിവായി ഫ്ലാഷ്ബാക്കുകൾ ഉണ്ടായിരുന്നു.

ബന്ധങ്ങൾ

ടെസ്‌ല ആജീവനാന്തം അവിവാഹിതനായിരുന്നു. ഒരിക്കൽ തന്റെ ബ്രഹ്മചര്യം തന്റെ ശാസ്ത്രീയകഴിവുകൾക്ക് വളരെയധികം സഹായകമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. സ്ത്രീകൾ എല്ലാവിധത്തിലും പുരുഷന്മാരേക്കാൾ ശ്രേഷ്ഠരാണെന്നു കരുതുന്ന തനിക്ക് ഒരിക്കലും ഒരു സ്ത്രീക്ക് വേണ്ടത്ര യോഗ്യനാകാൻ കഴിയില്ലെന്ന് തോന്നുന്നതായി അദ്ദേഹം മുൻ വർഷങ്ങളിൽ പറഞ്ഞിരുന്നു. പിൽക്കാലത്ത് സ്ത്രീകൾ പുരുഷന്മാരെ മറികടന്ന് കൂടുതൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹത്തിന് തോന്നി. അധികാരത്തിലിരിക്കാൻ ശ്രമിക്കുന്നതിലൂടെ സ്ത്രീകൾക്ക് സ്ത്രീത്വം നഷ്ടപ്പെടുന്നുവെന്ന് തോന്നിയ ടെസ്‌ലയ്ക്ക് ഈ "പുതിയ സ്ത്രീയെ" തീരെ ഇഷ്ടമായില്ല. 1924 ഓഗസ്റ്റ് 10 ന് ഗാൽവെസ്റ്റൺ ഡെയ്‌ലി ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം ഇങ്ങനെ പ്രസ്താവിച്ചു, “മൃദുവായ ശബ്ദത്തിനുപകരം, എന്റെ ഭക്തിനിർഭരമായ ആരാധനയുടെ സൗമ്യയായ സ്ത്രീ, ജീവിതത്തിലെ തന്റെ പ്രധാന വിജയം പുരുഷനെപ്പോലെ വസ്ത്രം ധരിച്ച്, ശബ്ദമുണ്ടാക്കി, പ്രവൃത്തികൾ ചെയ്ത്, കായികത്തിലും, മറ്റു മേഖലകളിലും പഴയ സഹകരണരീതി മാറ്റിവച്ച് എല്ലാ കാര്യങ്ങളിലും പുരുഷനെ മാറ്റിനിർത്തുന്ന സ്ത്രീകളുടെ പ്രവണത, ജീവിതത്തിന്റെ എല്ലാ കാര്യങ്ങളിലും അവനുമായുള്ള സഹകരണത്തിന്റെ പഴയ മനോഭാവത്തെ മാറ്റിസ്ഥാപിക്കുന്നത് എന്നെ നിരാശപ്പെടുത്തുന്നു" പിന്നീടുള്ള വർഷങ്ങളിൽ വിവാഹം കഴിക്കാത്തതിലൂടെ, തന്റെ ജോലിക്കായി താൻ വളരെയധികം ത്യാഗം ചെയ്തുവെന്ന് ഒരു റിപ്പോർട്ടറോട് അദ്ദേഹം പറഞ്ഞു. അറിയപ്പെടുന്ന ഒരുതരം ബന്ധങ്ങളിൽ ഏർപ്പെടാനോ അഭിരമിക്കാനോ ടെസ്‌ല മുതിർന്നില്ല, മറിച്ച് അദ്ദേഹം സകല ഉത്തേജനങ്ങളും തന്റെ ജോലിയിൽ നിന്നാണ് കണ്ടെത്തിയത്.

തന്റെ ജോലിയുമായും തന്നോടുതന്നെയും ഒതുങ്ങിക്കൂടിയ ടെസ്‌ല സാമൂഹികജീവിതത്തിൽ പരാജയമായിരുന്നു. എന്നിരുന്നാലും അദ്ദേഹം സാമൂഹ്യജീവിതത്തിൽ ഏർപ്പെട്ടപ്പോൾ പലരും ടെസ്‌ലയെക്കുറിച്ച് വളരെ ക്രിയാത്മകമായും അഭിനന്ദനാർഹമായും സംസാരിച്ചു. റോബർട്ട് അണ്ടർവുഡ് ജോൺസൺ അദ്ദേഹത്തെ വിശേഷിപ്പിച്ചത് "വൈശിഷ്ട്യം, മാധുര്യം, ആത്മാർത്ഥത, എളിമ, പരിഷ്ക്കരണം, ഔദാര്യം, കരുത്ത്" എന്നിവയെല്ലാമുള്ളയാളെന്ന രീതിയിലാണ്. അദ്ദേഹത്തിന്റെ സെക്രട്ടറി ഡൊറോത്തി സ്കെറിറ്റ് എഴുതി: "അദ്ദേഹത്തിന്റെ പുഞ്ചിരിയും കുലീനതയും എല്ലായ്പ്പോഴും സൂചിപ്പിക്കുന്നത് അദ്ദേഹത്തിന്റെ ആത്മാവിൽ പതിഞ്ഞിരിക്കുന്ന സൗമ്യതയുടെ സവിശേഷതകളാണ്". ടെസ്‌ലയുടെ സുഹൃത്ത് ജൂലിയൻ ഹത്തോൺ എഴുതി, “ഒരു കവി, തത്ത്വചിന്തകൻ, മികച്ച സംഗീതത്തെ വിലമതിക്കുന്നയാൾ, ഭാഷാശാസ്ത്രജ്ഞൻ, ഭക്ഷണപാനീയങ്ങളെ ആസ്വദിക്കുന്നവൻ എന്നീ ഗുണങ്ങളുള്ള ശാസ്ത്രജ്ഞനെയോ എഞ്ചിനീയറിനെയോ ഒരാൾക്ക് അപൂർവമായി മാത്രമേ കാണാനാവുകയുള്ളൂ”.

ഫ്രാൻസിസ് മരിയൻ ക്രോഫോർഡ്, റോബർട്ട് അണ്ടർവുഡ് ജോൺസൺ, സ്റ്റാൻഫോർഡ് വൈറ്റ്, ഫ്രിറ്റ്സ് ലോവൻ‌സ്റ്റൈൻ, ജോർജ്ജ് ഷെർഫ്, കെന്നത്ത് സ്വീസി എന്നിവരുടെ നല്ല സുഹൃത്തായിരുന്നു ടെസ്‌ല. മധ്യവയസ്സിൽ ടെസ്‌ല മാർക്ക് ട്വെയിന്റെ ഉറ്റ ചങ്ങാതിയായി; ടെസ്‌ലയുടെ ലാബിലും മറ്റിടങ്ങളിലും അവർ ഒരുമിച്ച് ധാരാളം സമയം ചെലവഴിച്ചു. ടെസ്‌ലയുടെ ഇൻഡക്ഷൻ മോട്ടോർ കണ്ടുപിടുത്തത്തെ "ടെലിഫോണിന് ശേഷമുള്ള ഏറ്റവും മൂല്യവത്തായ പേറ്റന്റ്" എന്നാണ് ട്വെയ്ൻ വിശേഷിപ്പിച്ചത്. 1896 ൽ നടി സാറാ ബെൻ‌ഹാർട്ട് നടത്തിയ ഒരു പാർട്ടിയിൽ ടെസ്‌ല സ്വാമി വിവേകാനന്ദനെ കണ്ടു. ദ്രവ്യവും ഊർജ്ജവും തമ്മിലുള്ള ബന്ധം ഗണിതശാസ്ത്രപരമായി പ്രകടിപ്പിക്കാൻ കഴിയുമെന്ന് ടെസ്‌ല പറഞ്ഞതായി വിവേകാനന്ദൻ പിന്നീട് എഴുതി, വേദാന്ത-പ്രപഞ്ചശാസ്ത്രത്തിന് ശാസ്ത്രീയ അടിത്തറ നൽകാൻ ഇത് ഉപകാരപ്പെടുമെന്ന് വിവേകാനന്ദൻ കരുതി. 1920 -കളുടെ അവസാനത്തിൽ, കവി, എഴുത്തുകാരൻ, നിഗൂഡചിന്തകൻ എന്നിവ കൂടാതെ പിന്നീട് നാസി പ്രചാരകനുമായ ജോർജ്ജ് സിൽ‌വെസ്റ്റർ വീറെക്കുമായി ടെസ്‌ല ചങ്ങാത്തം കൂടി. വീരക്കും ഭാര്യയും നടത്തിയ അത്താഴവിരുന്നുകളിൽ ടെസ്‌ല ഇടയ്ക്കിടെ പങ്കെടുക്കാറുണ്ടായിരുന്നു.

ചില സമയങ്ങളിൽ അമിതഭാരമുള്ളവരോട് ടെസ്‌ല കോപാകുലനാകുകയും പരസ്യമായി വെറുപ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു, ഭാരം കാരണം അദ്ദേഹം ഒരു സെക്രട്ടറിയെ പുറത്താക്കിയിട്ടുമുണ്ട്. ആൾക്കാരുടെ വസ്ത്രധാരണത്തെ അദ്ദേഹം കർശനമായി വിമർശിച്ചിരുന്നു. പല അവസരങ്ങളിലും, വീട്ടിൽ പോയി വസ്ത്രധാരണം മാറ്റാൻ ടെസ്‌ല ഒരു കീഴുദ്യോഗസ്ഥനോട് നിർദ്ദേശിച്ചു. തോമസ് എഡിസൺ മരിച്ചപ്പോൾ, 1931-ൽ ടെസ്‌ല ന്യൂയോർക്ക് ടൈംസിന് കൊടുത്ത കുറിപ്പ് അതിൽ പ്രസിദ്ധീകരിച്ച ഏക നിഷേധാത്മക അഭിപ്രായമായിരുന്നു. അതിൽ എഡിസന്റെ ജീവിതത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു:

അദ്ദേഹത്തിന് ഒരു ഹോബിയും ഉണ്ടായിരുന്നില്ല, ഒരു തരത്തിലുള്ള വിനോദവും ഇല്ലാതെ ശുചിത്വത്തിന്റെ ഏറ്റവും പ്രാഥമിക നിയമങ്ങളെപ്പോലും അവഗണിച്ചാണ് അദ്ദേഹം ജീവിച്ചിരുന്നത്. ഒട്ടും കാര്യക്ഷമമായ രീതിയായിരുന്നില്ല അയാളുടെ. അദ്ദേഹത്തിന്റെ രീതി ഒട്ടും കാര്യക്ഷമമല്ലാത്തതും എന്തെങ്കിലും ഫലം ഉണ്ടാവണമെങ്കിൽ വലിയ ഭാഗ്യത്തിന്റെ അംശം വേണ്ടിയിരുന്നതും ആയിരുന്നു. ഒരു ചെറിയ സിദ്ധാന്തവും കണക്കുകൂട്ടലും അദ്ദേഹത്തിന്റെ 90 ശതമാനം അധ്വാനവും രക്ഷിക്കുമായിരുന്നുവെന്ന് അറിഞ്ഞുകൊണ്ട് ആദ്യം ഞാൻ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ ഒരു ഖേദകരമായ സാക്ഷിയായിരുന്നു. പുസ്തക പഠനത്തോടും ഗണിതശാസ്ത്ര പരിജ്ഞാനത്തോടും അദ്ദേഹത്തിന് തികഞ്ഞ അവഹേളനമായിരുന്നു ഉണ്ടായിരുന്നത്. ഒരു കണ്ടുപിടുത്തക്കാരന്റെ സഹജാവബോധതിലും പ്രായോഗിക അമേരിക്കൻ ബോധത്തിലും മാത്രമായിരുന്നു പുള്ളിക്ക് വിശ്വാസം.

ഉറക്കത്തിന്റെ രീതികൾ

രാത്രിയിൽ രണ്ട് മണിക്കൂറിൽ കൂടുതൽ ഉറങ്ങാറില്ലെന്ന് ടെസ്‌ല അവകാശപ്പെട്ടിരുന്നു. എന്നിരുന്നാലും, മിക്കവാറും "തന്റെ ബാറ്ററികൾ റീചാർജ് ചെയ്യുന്നതിന്" "മയങ്ങാറുണ്ടെന്ന്" അദ്ദേഹം സമ്മതിച്ചു. ഗ്രാസിലെ തന്റെ രണ്ടാം വർഷ പഠനത്തിനിടയിൽ ബില്യാർഡ്സ്, ചെസ്സ്, കാർഡ്-കളി എന്നിവയിൽ ടെസ്‌ല താല്പര്യം വളർത്തിയെടുത്തു, പലപ്പോഴും ഗെയിമിംഗ് ടേബിളുകളിൽ ഒറ്റയടിക്ക് 48 മണിക്കൂറിലധികം അദ്ദേഹം ചെലവഴിച്ചു. തന്റെ ലബോറട്ടറിയിൽ ഒരു അവസരത്തിൽ ടെസ്‌ല 84 മണിക്കൂർ വിശ്രമമില്ലാതെ ജോലി ചെയ്തു. ടെസ്‌ലയുമായി ചങ്ങാത്തത്തിലായിരുന്ന കെന്നത്ത് സ്വീസി എന്ന പത്രപ്രവർത്തകൻ ടെസ്‌ല അപൂർവ്വമായി മാത്രമേ ഉറങ്ങുകയുള്ളൂവെന്ന് സ്ഥിരീകരിച്ചു. ഒരു ദിവസം പുലർച്ചെ 3 മണിക്ക് ടെസ്‌ല വിളിച്ചകാര്യം സ്വീസി അനുസ്മരിക്കുന്നത് ഇങ്ങനെയാണ്: "ഞാൻ മരിച്ച ഒരാളെപ്പോലെ എന്റെ മുറിയിൽ ഉറങ്ങുകയായിരുന്നു ... പെട്ടെന്ന് ടെലിഫോൺ റിംഗ് എന്നെ ഉണർത്തി ... [ടെസ്‌ല] യാന്ത്രികമായി സംസാരിച്ചു, താൽക്കാലികമായി, [അദ്ദേഹം] ... ഒരു പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കുന്നു, ഒരു സിദ്ധാന്തത്തെ മറ്റൊന്നുമായി താരതമ്യപ്പെടുത്തുന്നു, അഭിപ്രായം പറയുന്നു; പരിഹാരത്തിൽ താൻ എത്തിച്ചേർന്നതായി തോന്നിയപ്പോൾ അദ്ദേഹം പെട്ടെന്ന് ടെലിഫോൺ കട്ടുചെയ്തു".

ജോലിയുടെ രീതികൾ

എല്ലാ ദിവസവും രാവിലെ 9:00 മുതൽ വൈകുന്നേരം 6:00 വരെ ടെസ്‌ല ജോലിചെയ്തിരുന്നു. അല്ലെങ്കിൽ പിന്നീട്, രാത്രി 8:10 ന് ഡെൽമോണിക്കോ റെസ്റ്റോറന്റിലും പിന്നീട് വാൾഡോർഫ്-അസ്റ്റോറിയ ഹോട്ടലിലും. തുടർന്ന് ടെസ്‌ല തന്റെ അത്താഴ ഓർഡർ അദ്ദേഹത്തെ സേവിക്കാൻ മാത്രമുള്ള ഹെഡ്‌വെയ്റ്ററുമായി ടെലിഫോൺ ചെയ്യുന്നു, എട്ട് മണിക്ക് ഭക്ഷണം തയ്യാറാകേണ്ടതുണ്ടായിരുന്നു. തന്റെ സാമൂഹിക ബാധ്യതകൾ നിറവേറ്റുന്നതിനായി ഏതെങ്കിലും ഗ്രൂപ്പിന് അത്താഴം നൽകുന്ന അപൂർവ സന്ദർഭങ്ങളിലൊഴികെ, അദ്ദേഹം ഒറ്റയ്ക്ക് ഭക്ഷണം കഴിച്ചു. ടെസ്‌ല പിന്നീട് തന്റെ ജോലി പുനരാരംഭിക്കുന്നു, പലപ്പോഴും രാവിലെ മൂന്നുമണിവരെ".

വ്യായാമത്തിനായി, ടെസ്‌ല പ്രതിദിനം 8-മുതൽ 10 മൈൽ (13-16 കിലോമീറ്റർ) വരെ) നടന്നു. ഓരോ രാത്രിയും ഓരോ കാലിനും നൂറ് തവണ കാൽവിരൽ ചുരുട്ടി, ഇത് തന്റെ മസ്തിഷ്ക കോശങ്ങളെ ഉത്തേജിപ്പിക്കുന്നുവെന്ന് പറഞ്ഞു.

ടെലിപ്പതിയിൽ താൻ വിശ്വസിക്കുന്നില്ലെന്ന് ടെസ്‌ല പത്രാധിപർ ആർതർ ബ്രിസ്‌ബെയ്‌നു നൽകിയ അഭിമുഖത്തിൽ പറഞ്ഞു, "നിങ്ങളെ കൊല്ലാൻ ഞാൻ മനസ്സ് വച്ചിട്ടുണ്ടെന്ന് കരുതുക," ​​അദ്ദേഹം പറഞ്ഞു, "ഒരു നിമിഷത്തിനുള്ളിൽ നിങ്ങൾക്കത് അറിയാം. അത് അദ്ഭുതകരമല്ലേ? അപ്പോൾ, ഏത് പ്രക്രിയയിലൂടെയാണ് മനസ്സിന് ഇതെല്ലാം ലഭിക്കുന്നത്?" അതേ അഭിമുഖത്തിൽ ടെസ്‌ല പറഞ്ഞു, എല്ലാ അടിസ്ഥാന നിയമങ്ങളും ഒറ്റ നിയമമായി ചുരുക്കാമെന്ന്.

പാൽ, റൊട്ടി, തേൻ, പച്ചക്കറി ജ്യൂസുകൾ എന്നിവ മാത്രം ഭക്ഷിച്ച ടെസ്‌ല പിൽക്കാലത്ത് സസ്യഭുക്കായിമാറിയിരുന്നു.

കാഴ്ചപ്പാടുകളും വിശ്വാസങ്ങളും

എക്സ്പെരിമെന്റൽ ഫിസിക്സിനെപ്പറ്റിയും തിയററ്റിക്കൽ ഫിസിക്സിനെപ്പറ്റിയും

ആറ്റങ്ങൾ ചെറിയ ഉപകണികകളാൽ നിർമ്മിക്കപ്പെടുന്നു എന്ന സിദ്ധാന്തത്തോട് ടെസ്‌ല വിയോജിച്ചു, ഒരു ഇലക്ട്രോൺ വൈദ്യുതചാർജ് സൃഷ്ടിക്കുന്ന ഒരു പരിപാടിയേ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇലക്ട്രോണുകൾ നിലവിലുണ്ടെങ്കിൽ അവ നാലാമത്തെ പദാർത്ഥമോ "ഉപ-ആറ്റമോ" ആണെന്നും അത് ഒരു പരീക്ഷണാത്മക ശൂന്യതയിൽ മാത്രമേ നിലനിൽക്കൂ എന്നും അവയ്ക്ക് വൈദ്യുതിയുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വിശ്വസിച്ചു. ആറ്റങ്ങൾ മാറ്റമില്ലാത്തവയാണെന്നും ടെസ്‌ല വിശ്വസിച്ചു. അവയ്ക്ക് അവസ്ഥ മാറ്റാനോ ഒരു തരത്തിലും വിഭജിക്കാനോ കഴിയില്ല. പത്തൊൻപതാം നൂറ്റാണ്ടിൽ വൈദ്യുതോർജ്ജം പകരുന്ന സർവ്വവ്യാപിയായ ഈഥർ എന്ന ആശയത്തിൽ അദ്ദേഹം വിശ്വസിച്ചിരുന്നു.

ദ്രവ്യത്തെ ഊർജ്ജമാക്കി മാറ്റുന്നതിനെക്കുറിച്ചുള്ള സിദ്ധാന്തങ്ങളോട് ടെസ്‌ലയ്ക്ക് പൊതുവെ എതിർപ്പായിരുന്നു. ഐൻസ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തത്തെയും അദ്ദേഹം വിമർശിച്ചു:

ഗുണങ്ങൾ ഇല്ലെന്ന ലളിതമായ കാരണത്താൽ സ്ഥലത്തെ വളയാൻ കഴിയില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. ദൈവത്തിന് ഗുണങ്ങൾ ഉണ്ടെന്നുപറയുന്നതുപോലെയാണത്. സ്ഥലം ഉൾക്കൊള്ളുന്ന വസ്തുക്കളെപ്പറ്റിമാത്രമേ നമുക്ക് സംസാരിക്കാൻ കഴിയൂ. വലിയ വസ്തുക്കളുടെ സാന്നിധ്യത്തിൽ സ്ഥലം വളഞ്ഞതായി മാറുന്നുവെന്ന് പറയുന്നത് എന്തിനെങ്കിലും ഒന്നിന്റെ മുകളിലും പ്രവർത്തിക്കാൻ കഴിയില്ലെന്ന് പ്രസ്താവിക്കുന്നതിന് തുല്യമാണ്. അത്തരമൊരു കാഴ്ചപ്പാട് വിശ്വസിക്കാൻ ഞാൻ വിസമ്മതിക്കുന്നു.

1892 ൽ താൻ പ്രവർത്തിക്കാൻ തുടങ്ങിയ ദ്രവ്യത്തെയും ഊർജ്ജത്തെയും സംബന്ധിച്ച് ടെസ്‌ല സ്വന്തം ഭൗതികതത്ത്വം വികസിപ്പിച്ചതായി അവകാശപ്പെട്ടു, 1937 ൽ 81 ആം വയസ്സിൽ ഒരു കത്തിൽ "ഗുരുത്വാകർഷണ സിദ്ധാന്തം" പൂർത്തിയാക്കിയതായും അവകാശം ഉന്നയിക്കുന്നുണ്ട്. വളഞ്ഞ സ്ഥലത്തെപ്പോലെ നിഷ്‌ക്രിയ ഊഹക്കച്ചവടങ്ങളിലേക്കും തെറ്റായ ആശയങ്ങളിലേക്കും പോകുന്ന കാര്യങ്ങളെല്ലാം അവസാനിപ്പിക്കുന്ന പരിപൂർണ്ണസിദ്ധാന്തം താൻ രൂപീകരിച്ചുകഴിഞ്ഞെന്ന്" അദ്ദേഹം പറഞ്ഞു. ഈ സിദ്ധാന്തം എല്ലാ വിശദാംശങ്ങളിലും സമ്പൂർണ്ണമാണെന്നും അത് ഉടൻ തന്നെ ലോകത്തിന് നൽകുമെന്നും അദ്ദേഹം പറഞ്ഞു എന്നാൽ ഈ സിദ്ധാന്തത്തെക്കുറിച്ച് കൂടുതൽ വ്യക്തമാക്കുന്ന ഒന്നും അദ്ദേഹത്തിന്റെ രചനകളിൽ ഒരിക്കലും കണ്ടെത്താൻ കഴിഞ്ഞില്ല.

സമൂഹത്തെപ്പറ്റി

നിക്കോള ടെസ്‌ല 
ടെസ്‌ല, ഏതാണ്ട് 1885 -ൽ

ഒരു സാങ്കേതികശാസ്ത്രജ്ഞനെന്ന നിലയ്ക്കുള്ള സ്ഥാനത്തുള്ളപ്പോഴും മാനവികവാദിയായ ഒരു തത്ത്വചിന്തകൻ ആയിട്ടാണ് ടെസ്‌ലയെ അദ്ദേഹത്തിന്റെ ജീവചരിത്രകാരന്മാർ പരക്കെ കണക്കാക്കുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും ടെസ്‌ലയെയും അദ്ദേഹത്തിന്റെ കാലഘട്ടത്തിലെ പല പ്രമുഖരെയുംപോലെ തന്നെ, യൂജെനിക്‌സിന്റെ നിർബന്ധിത സെലക്ടീവ് ബ്രീഡിംഗ് പതിപ്പിന്റെ വക്താവായി മാറുന്നതിൽ നിന്ന് ഇത് തടഞ്ഞില്ല.

പ്രകൃതിയുടെ "ക്രൂരമായ പ്രവർത്തനങ്ങളിൽ" ഇടപെടാൻ മനുഷ്യന്റെ സഹതാപം വന്നുവെന്ന വിശ്വാസം ടെസ്‌ല പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ വാദം ഒരു "മാസ്റ്റർ റേസ്" എന്ന സങ്കൽപ്പത്തെയോ ഒരു വ്യക്തിയുടെ അന്തർലീനമായ മേന്മയെയോ ആശ്രയിച്ചിട്ടില്ലെങ്കിലും, അദ്ദേഹം യൂജെനിക്‌സിനായി വാദിച്ചു. 1937 ലെ ഒരു അഭിമുഖത്തിൽ അദ്ദേഹം ഇങ്ങനെ പറഞ്ഞു:

മനുഷ്യന്റെ പുതിയ സഹതാപം പ്രകൃതിയുടെ നിഷ്‌കരുണമായ രീതികളിൽ ഇടപെടാൻ തുടങ്ങി. നാഗരികതയെയും വംശത്തെയും കുറിച്ചുള്ള നമ്മുടെ സങ്കൽപ്പങ്ങളുമായി പൊരുത്തപ്പെടുന്ന ഒരേയൊരു മാർഗ്ഗം വന്ധ്യംകരണത്തിലൂടെ അയോഗ്യരുടെ പ്രജനനം തടയുക, ഇണചേരലിന്റെ കൃത്യമായ മാർഗ്ഗനിർദ്ദേശം നൽകുക. തീർച്ചയായും അഭിലഷണീയമായ രക്ഷകർത്താവ് അല്ലാത്ത ആരെയും സന്തതി ഉത്പാദിപ്പിക്കാൻ അനുവദിക്കരുത്. ഒരു നൂറ്റാണ്ട് കഴിയുമ്പോൾ വർഗ്ഗമേന്മയില്ലാത്ത ഒരാളെ വിവാഹം കഴിക്കുന്നത് ഒരു സാധാരണ കുറ്റവാളിയെ വിവാഹം കഴിക്കുന്നതുപോലെയായിരിക്കും.

1926-ൽ ടെസ്‌ല സ്ത്രീകളുടെ സാമൂഹിക വിധേയത്വത്തെക്കുറിച്ചും ലിംഗസമത്വത്തിനായുള്ള സ്ത്രീകളുടെ പോരാട്ടത്തെക്കുറിച്ചും അഭിപ്രായപ്പെട്ടു, മാനവികതയുടെ ഭാവി "റാണിത്തേനീച്ചകൾ" നടത്തുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഭാവിയിൽ സ്ത്രീകൾ പ്രമുഖലിംഗമായി മാറുമെന്ന് അദ്ദേഹം വിശ്വസിച്ചു.

ഒന്നാം ലോകമഹായുദ്ധാനന്തര പരിസ്ഥിതിയുടെ പ്രസക്തമായ പ്രശ്നങ്ങളെക്കുറിച്ച് ടെസ്‌ല ഒരു അച്ചടിച്ച ലേഖനത്തിൽ "ശാസ്ത്രവും കണ്ടെത്തലും യുദ്ധത്തിന്റെ ഉപഭോഗത്തിലേക്ക് നയിക്കുന്ന മഹത്തായ ശക്തികളാണ്" (20 ഡിസംബർ 1914). സമയത്തിനും പ്രശ്‌നങ്ങൾക്കുമുള്ള പരിഹാരമല്ല ലീഗ് ഓഫ് നേഷൻസ് എന്ന് ടെസ്‌ല വിശ്വസിച്ചു.

മതത്തെപ്പറ്റി

ടെസ്‌ല ഒരു ഓർത്തഡോക്സ് ക്രിസ്ത്യാനിയായിട്ടാണ് വളർത്തപ്പെട്ടത്. പിന്നീടുള്ള ജീവിതത്തിൽ അദ്ദേഹം സ്വയം ഒരു യാഥാസ്ഥിതിക അർത്ഥത്തിൽ വിശ്വസിച്ചിരുന്നില്ലെന്നും മതഭ്രാന്തിനെ എതിർത്തുവെന്നും "ബുദ്ധമതവും ക്രിസ്തുമതവും ശിഷ്യന്മാരുടെ എണ്ണത്തിലും പ്രാധാന്യത്തിലും ഉള്ള ഏറ്റവും വലിയ മതങ്ങളാണെന്നും അദ്ദേഹം പറഞ്ഞു". "എന്നെ സംബന്ധിച്ചിടത്തോളം, പ്രപഞ്ചം ഒരിക്കലും സൃഷ്ടിക്കപ്പെടാത്തതും ഒരിക്കലും അവസാനിക്കാത്തതുമായ ഒരു മഹത്തായ യന്ത്രമാണ്" എന്നും "ആത്മാവിനെ" അല്ലെങ്കിൽ "ആത്മാവിനെ" നാം വിളിക്കുന്നത് ശരീരത്തിന്റെ പ്രവർത്തനങ്ങളുടെ ആകെത്തുകയല്ലാതെ മറ്റൊന്നുമല്ലെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രവർത്തനം അവസാനിക്കുമ്പോൾ, 'ആത്മാവ്' അതുപോലെ അവസാനിക്കുന്നു".

സാഹിത്യകൃതികൾ

ടെസ്‌ല മാസികകൾക്കും ജേണലുകൾക്കുമായി ധാരാളം പുസ്തകങ്ങളും ലേഖനങ്ങളും എഴുതി. അദ്ദേഹത്തിന്റെ പുസ്തകങ്ങളിൽ മൈ ഇൻവെൻഷൻസ്: ദ ആട്ടോബയോഗ്രഫി ഓഫ് നിക്കോള ടെസ്‌ല, ബെൻ ജോൺസ്റ്റൺ സമാഹരിച്ച് എഡിറ്റ് ചെയ്ത ദ ഫന്റാസ്റ്റിക് ഇൻവെൻഷൻ ഓഫ് നിക്കോള ടെസ്‌ല, ഡേവിഡ് ഹാച്ചർ ചിൽഡ്രെസ് സമാഹരിച്ച് എഡിറ്റ് ചെയ്ത ഡേവിഡ് ഹാച്ചർ ചിൽഡ്രസ്, ടെസ്‌ല പേപ്പറുകൾ എന്നിവയുൾപ്പെടുന്നു.

ടെസ്‌ലയുടെ പല രചനകളും ഓൺ‌ലൈനിൽ സൗജന്യമായി ലഭ്യമാണ്. 1900-ൽ ദി സെഞ്ച്വറി മാഗസിൻ പ്രസിദ്ധീകരിച്ച ലേഖനം "ദ പ്രോബ്ളം ഓഫ് ഇൻക്രീസിങ് ഹ്യൂമൻ എനർജി", കൂടാതെ "എക്സിപിരിമെന്റ് വിത് ആൾട്ടർനേറ്റ് കറന്റ്സ് ഓഫ് ഹൈ പൊട്ടൻഷ്യൽ ആന്റ് ഹൈ ഫ്രീക്വൻസി "എന്ന ലേഖനവും "ഇൻവെൻഷൻസ് റിസേർച്ചെസ് ആന്റ് റൈറ്റിങ് ഓഫ് നിക്കോള ടെസ്‌ല" എന്ന പുസ്തകത്തിൽ പ്രസിദ്ധീകരിച്ചു.

പിൽക്കാലവും ബഹുമതികളും

    ഇതും കാണുക: Nikola Tesla in popular culture
നിക്കോള ടെസ്‌ല 
സെർബിയയിലെ ബെൽഗ്രേഡിലുള്ള നികോള ടെസ്‌ല മ്യൂസിയം

പുസ്തകങ്ങൾ, സിനിമകൾ, റേഡിയോ, ടിവി, സംഗീതം, തത്സമയ നാടകം, കോമിക്സ്, വീഡിയോ ഗെയിമുകൾ എന്നിവയിൽക്കൂടിപ്പോലും ടെസ്‌ലയുടെ പാരമ്പര്യം നിലനിൽക്കുന്നുണ്ട്. ടെസ്‌ല കണ്ടുപിടിച്ചതോ വിഭാവനം ചെയ്തതോ ആയ സാങ്കേതികവിദ്യകളുടെ സ്വാധീനം നിരവധി തരം സയൻസ് ഫിക്ഷനുകളിൽ ആവർത്തിച്ചുള്ള വിഷയമാണ്.

ടെസ്‌ലയുടെ പേരുകൊടുത്തിട്ടുള്ള വസ്തുക്കൾ

പുരസ്കാരങ്ങൾ

  • നിക്കോള ടെസ്‌ല അവാർഡ്

സംഘടനകൾ

  • ടെസ്‌ല, എന്നൊരു അമേരിക്കൻ റോക്ക് ബാൻഡ് 1982 ലെ കാലിഫോർണിയയിലെ സാക്രമെന്റോയിൽ രൂപീകരിച്ചു
  • ടെസ്‌ല, മുൻ ചെക്കോസ്ലോവാക്യയിലെ ഒരു ഇലക്ട്രോ ടെക്നിക്കൽ കമ്പനി
  • അമേരിക്കൻ ഇലക്ട്രിക് കാർ നിർമാതാക്കളായ ടെസ്‌ല
  • എറിക്സൺ നിക്കോള ടെസ്‌ല, സ്വീഡിഷ് ടെലികമ്മ്യൂണിക്കേഷൻ ഉപകരണ നിർമ്മാതാക്കളായ ക്രൊയേഷ്യൻ അഫിലിയേറ്റ് എറിക്സൺ
  • 1956 ൽ സ്ഥാപിതമായ ടെസ്‌ല സൊസൈറ്റി
  • Udruženje za razvoj nauke Nikola Tesla, Novi Sad, Serbia
  • Zavičajno udruženje Krajišnika Nikola Tesla, Plandište, Serbia

അവധികളും പരിപാടികളും

  • ശാസ്ത്രദിനം, സെർബിയ, ജൂലൈ 10
  • നിക്കോള ടെസ്‌ലയുടെ ദിവസം, വോജ്‌വോഡിനയിലെ അധ്യാപകരുടെ അസോസിയേഷൻ, ജൂലൈ 4-10
  • നിക്കോള ടെസ്‌ലയുടെ ദിവസം, നയാഗ്ര വെള്ളച്ചാട്ടം, ജൂലൈ 10
  • ക്രൊയേഷ്യയിൽ നിക്കോള ടെസ്‌ല ദിനം, ജൂലൈ 10
  • നിക്കോള ടെസ്‌ല വാർഷിക ഇലക്ട്രിക് വാഹനറാലി, ക്രൊയേഷ്യ

അളവുകൾ

സ്ഥലങ്ങൾ

  • ക്രൊയേഷ്യയിലെ സ്മിൽജാനിലുള്ള നിക്കോള ടെസ്‌ല മെമ്മോറിയൽ സെന്റർ
  • ബെൽഗ്രേഡ് നിക്കോള ടെസ്‌ല വിമാനത്താവളം
  • ബെൽഗ്രേഡിലെ നിക്കോള ടെസ്‌ല മ്യൂസിയം ആർക്കൈവ്
  • ടിപിപി നിക്കോള ടെസ്‌ല, സെർബിയയിലെ ഏറ്റവും വലിയ വൈദ്യുതനിലയം
  • നവംബറിലെ വിവരങ്ങൾ പ്രകാരം ക്രൊയേഷ്യയിലെ 128 തെരുവുകൾക്ക് നിക്കോള ടെസ്‌ലയുടെ പേരാണ് നൽകിയിരുന്നത്.
  • ടെസ്‌ല, ചന്ദ്രന്റെ മറുഭാഗത്തുള്ള 26 കിലോമീറ്റർ വീതിയുള്ള ഗർത്തം
  • 2244 ടെസ്‌ല, ഒരു ചെറിയ ഗ്രഹം

വിദ്യാഭ്യാസസ്ഥാപനങ്ങൾ

  • ടെസ്‌ല STEM ഹൈസ്‌കൂൾ 2012 ൽ വാഷിംഗ്ടണിലെ റെഡ്മണ്ടിൽ STEM വിഷയങ്ങൾ കേന്ദ്രീകരിച്ച് ഒരു ചോയ്‌സ് സ്‌കൂളായി സൃഷ്‌ടിച്ചു. വിദ്യാർത്ഥികൾ വോട്ട് ചെയ്താണ് ഈ പേര് തിരഞ്ഞെടുത്തത്.

പാട്ടുകൾ

  • 1984 ൽ ബ്രിട്ടീഷ് പോപ്പ് ബാൻഡ് ഓർക്കസ്ട്ര പുറത്തിറങ്ങിയ "ടെസ്‌ല ഗേൾസ്" എന്ന ഗാനം

കപ്പലുകൾ

  • 1943 ഓഗസ്റ്റ് 31 ന് പുറത്തിറക്കിയ എസ്എസ് നിക്കോള ടെസ്‌ല, 1943 സെപ്റ്റംബർ 25 യാത്രതുടങ്ങി, 1947 ൽ സർക്കാർ സേവനത്തിൽ നിന്ന് ഒഴിവായി, 1970 ൽ പൊളിച്ചു.

സ്മരണികകളും ഓർമ്മയിടങ്ങളും

നിക്കോള ടെസ്‌ല 
ന്യൂയോർക്ക് സിറ്റിയിലെ നിക്കോള ടെസ്‌ല കോർണർ
നിക്കോള ടെസ്‌ല 
നയാഗ്ര വെള്ളച്ചാട്ടത്തിലുള്ള ടെസ്‌ലയുടെ പ്രതിമ
നിക്കോള ടെസ്‌ല 
ക്രൊയേഷ്യയിലെ സാഗ്രേബിലുള്ള ടെസ്‌ല സ്മാരകം
  • ക്രൊയേഷ്യയിലെ സ്മിൽജാനിലെ നിക്കോള ടെസ്‌ല മെമ്മോറിയൽ സെന്റർ 2006 ൽ ആരംഭിച്ചു. ശില്പിയായ മൈൽ ബ്ലാസെവിക് രൂപകൽപ്പന ചെയ്ത ടെസ്‌ലയുടെ പ്രതിമ ഇവിടെ കാണാം.
  • ക്രൊയേഷ്യയുടെ തലസ്ഥാനമായ സാഗ്രെബിലെ ഓൾഡ് സിറ്റി ഹാളിൽ (സാഗ്രെബ്) നിക്കോള ടെസ്‌ലയുടെ വശം ചിത്രീകരിക്കുന്ന ഒരു ഫലകം ഉണ്ട്. ഒരു വൈദ്യുതനിലയം പണിയാനുള്ള നിർദ്ദേശം അദ്ദേഹം സിറ്റി കൗൺസിലിന് സമർപ്പിച്ചതിന്റെ സ്മരണയ്ക്കായിട്ടാണ് ഇതു നിർമ്മിച്ചിരിക്കുന്നത്. 1892 മെയ് 24 ന് കെട്ടിടത്തിൽ നൽകിയ ടെസ്‌ലയുടെ പ്രസ്താവന ഈ ഫലകത്തിൽ കാണാം: "ഈ രാജ്യത്തിന്റെ പുത്രനെന്ന നിലയിൽ ഉപദേശത്തിലൂടെയോ അല്ലെങ്കിൽ പ്രവർത്തനത്തിലൂടെയോ സാഗ്രെബ് നഗരത്തെ എല്ലാവിധത്തിലും സഹായിക്കുകയെന്നത് എന്റെ കടമയായി ഞാൻ കരുതുന്നു, "(Croatian: "Smatram svojom dužnošću da kao rođeni sin svoje zemlje pomognem gradu Zagrebu u svakom pogledu savjetom i činom").
  • 2006 ജൂലൈ 7 ന് സാഗ്രെബിലെ മസാരികോവ, പ്രേരഡോവിസേവ തെരുവുകളുടെ കോണിൽ ടെസ്‌ലയുടെ ഒരു സ്മാരകം അനാച്ഛാദനം ചെയ്തു. ഈ സ്മാരകം 1952 ൽ ഇവാൻ മെട്രോവിക് രൂപകൽപ്പന ചെയ്തതാണ്. സാഗ്രെബ് ആസ്ഥാനമായുള്ള റുസർ ബോക്കോവിക് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഇത് ഇങ്ങോട്ടുമാറ്റുകയായിരുന്നു.
  • ന്യൂയോർക്കിലെ നയാഗ്ര വെള്ളച്ചാട്ടത്തിൽ ടെസ്‌ലയുടെ ഒരു സ്മാരകം സ്ഥാപിച്ചിട്ടുണ്ട്. ടെസ്‌ല ഒരു കൂട്ടം കുറിപ്പുകൾ വായിക്കുന്നതായി ചിത്രീകരിക്കുന്ന ഈ സ്മാരകം ഫ്രാങ്കോ ക്രൈനിക് ഉണ്ടാക്കിയതാണ്. 1976 ൽ യുഗോസ്ലാവിയ ഇത് അമേരിക്കയ്ക്ക് സമ്മാനിച്ചതാണ്. ബെൽഗ്രേഡ് യൂണിവേഴ്സിറ്റി ഓഫ് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിന് മുന്നിൽ നിൽക്കുന്ന സ്മാരകത്തിന്റെ സമാനമായ പകർപ്പാണ് ഇത്.
  • കാനഡയിലെ ഒന്റാറിയോയിലെ നയാഗ്ര വെള്ളച്ചാട്ടത്തിലെ ക്വീൻ വിക്ടോറിയ പാർക്കിൽ ആൾട്ടർനേറ്ററിന്റെ ഒരു ഭാഗത്ത് ടെസ്‌ലയുടെ സ്മാരകം സ്ഥാപിച്ചിട്ടുണ്ട്. ടെസ്‌ലയുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് 2006 ജൂലൈ 9 ന് സ്മാരകം ഔദ്യോഗികമായി അനാച്ഛാദനം ചെയ്തു. ഒന്റാറിയോയിലെ ഹാമിൽട്ടണിലെ ലെസ് ഡ്രൈസ്ഡേൽ രൂപകൽപ്പന ചെയ്ത ഈ സ്മാരകം സ്പോൺസർ ചെയ്തത് നയാഗ്ര വെള്ളച്ചാട്ടത്തിലെ സെന്റ് ജോർജ്ജ് സെർബിയൻ ചർച്ചാണ്. ഒരു അന്താരാഷ്ട്ര മത്സരത്തിൽ നിന്ന് വിജയിച്ച രൂപകൽപ്പനയായിരുന്നു ഡ്രൈസ്‌ഡെയ്‌ലിന്റെ രൂപകൽപ്പന.
  • ടെസ്‌ലയുടെ ഒരു സ്മാരകം 2013 ൽ ബാക്കുവിൽ അനാച്ഛാദനം ചെയ്തു. പ്രസിഡന്റുമാരായ ഇൽഹാം അലിയേവ്, ടോമിസ്ലാവ് നിക്കോളിക് എന്നിവർ അനാച്ഛാദന ചടങ്ങിൽ പങ്കെടുത്തു.
  • 2012 ൽ വാർഡൻ‌ക്ലിഫിലെ ലാഭരഹിത ഗ്രൂപ്പായ ടെസ്‌ല സയൻസ് സെന്ററിന്റെ പ്രസിഡന്റ് ജെയ്ൻ അൽകോർണും വെബ് കാർട്ടൂൺ ദി ഓട്‌മീൽ സ്രഷ്ടാവായ മാത്യു ഇൻമാനും മൊത്തം 2,220,511 ഡോളർ - 1,370,511 ഡോളർ ഒരു കാമ്പൈനിൽനിന്നും 850,000 ഡോളർ ന്യൂയോർക്ക് സ്റ്റേറ്റ് ഗ്രാന്റിൽ നിന്നും- സമാഹരിച്ചു. അതുപയോഗിച്ച് വാർഡൻക്ലിഫ് ടവർ ഒരിക്കൽ നിന്നിരുന്നസ്ഥലം വാങ്ങുകയും അത് ഒരു മ്യൂസിയമാക്കി മാറ്റുകയും ചെയ്തു. 2012 ഒക്ടോബറിൽ അഗ്ഫ കോർപ്പറേഷനിൽ നിന്ന് ലോംഗ് ഐലന്റ് പ്രോപ്പർട്ടി വാങ്ങുന്നതിനായി സംഘം ചർച്ചകൾ ആരംഭിച്ചു. 2013 മെയ് മാസത്തിലാണ് വാങ്ങൽ പൂർത്തിയായത്. ടെസ്‌ല ആക്ടിവിസ്റ്റും ചലച്ചിത്രനിർമ്മാതാവുമായ ജോസഫ് സിക്കോർസ്‌കി ടവർ ടു ദി പീപ്പിൾ - ടെസ്‌ലയുടെ ഡ്രീം അറ്റ് വാർഡൻക്ലിഫ് കണ്ടിന്യൂസ് എന്ന പേരിൽ നിർമ്മിച്ച ഡോക്യുമെന്ററിയുടെ വിഷയമാണ് വാർഡൻക്ലിഫിന്റെ സംരക്ഷണ ശ്രമവും ചരിത്രവും.
  • IEEE ന്യൂയോർക്കർ ഹോട്ടലിന്റെ മുൻവശത്ത് നിക്കോള ടെസ്‌ലയെ ബഹുമാനിക്കുന്ന ഒരു സ്മാരകഫലകം സ്ഥാപിച്ചിട്ടുണ്ട്.
  • ന്യൂയോർക്ക് നഗരത്തിലെ മാൻഹട്ടനിലെ ആറാമത്തെ അവന്യൂ, 40 സ്ട്രീറ്റ് എന്നിവയുടെ കവലയുടെ പേര് നിക്കോള ടെസ്‌ല കോർണർ എന്നാണ്. ന്യൂയോർക്ക് സിറ്റി ഉദ്യോഗസ്ഥരുടെ സഹായത്തോടെ ക്രൊയേഷ്യൻ ക്ലബ് ഓഫ് ന്യൂയോർക്കിന്റെ ശ്രമവും ചേർന്നാണ് ന്യൂയോർക്കിലെ ടെസ്‌ല മെമ്മോറിയൽ സൊസൈറ്റി ഓഫ് ന്യൂയോർക്കും ഡോ. ലുബോ വുജോവിച്ചും ചേർന്നാണ് ഈ അടയാളം സ്ഥാപിച്ചത്.
  • ന്യൂയോർക്ക് നഗരത്തിലെ 20 വെസ്റ്റ് 26 സ്ട്രീറ്റിലെ സെർബിയൻ ഓർത്തഡോക്സ് കത്തീഡ്രൽ ഓഫ് സെന്റ് സാവയ്ക്ക് (മുമ്പ് ട്രിനിറ്റി ചാപ്പൽ എന്നറിയപ്പെട്ടിരുന്നു) ടെസ്‌ലയെ ബഹുമാനിക്കുന്ന ഫലകവും ശിരോഫലകവും കാണാം.
  • ടെസ്‌ലയെ സൗജന്യ വൈ-ഫൈയും ടൈം ക്യാപ്‌സ്യൂളും ഉപയോഗിച്ച് ബഹുമാനിക്കുന്ന ഒരു പൂർണ്ണ വലുപ്പത്തിലുള്ള പ്രതിമയും (ടെസ്‌ലയുടെ മരണത്തിന്റെ നൂറാം വാർഷികത്തിൽ, 20 ജനുവരി 2043 ന് തുറക്കും) 2013 ഡിസംബർ 7 ന് കാലിഫോർണിയയിലെ പാലോ ആൾട്ടോയിൽ (260 ഷെറിഡൻ അവന്യൂ) അനാച്ഛാദനം ചെയ്തു..
  • നിക്കോള ടെസ്‌ല ബൊളിവാർഡ്, ഹാമിൽട്ടൺ, ഒന്റാറിയോ.

കമ്പ്യൂട്ടർ മേഖല

  • എൻ‌വിഡിയ വികസിപ്പിച്ചെടുത്ത ജിപിയു മൈക്രോആർക്കിടെക്ചറിന്റെ പേര് ടെസ്‌ല എന്നാണ്.

ഇവയും കാണുക

  • ജനപ്രിയ സംസ്കാരത്തിൽ നിക്കോള ടെസ്‌ല
  • Charles Proteus Steinmetz – പ്രത്യാവർത്തിധാര വൈദ്യുതിരംഗത്തെ കറന്റ്, ഹൈ വോൾട്ടേജ് ഗവേഷണങ്ങളിലെ തുടക്കക്കാരൻ
  • അന്തരീക്ഷ വൈദ്യുതി
  • ടെസ്‌ല തത്വം

കുറിപ്പുകൾ

അവലംബം

  • Tesla's Wardenclyffe Science Center Plaque [3]
  • NikolaTesla.fr - More than 1,000 documents on Tesla
നിക്കോള ടെസ്‌ല  External videos
നിക്കോള ടെസ്‌ല  Booknotes interview with Jill Jonnes on Empires of Light, 26 October 2003, C-SPAN

അധികവായനയ്ക്ക്

പുസ്തകങ്ങൾ

  • Tesla, Nikola, My Inventions, Parts I through V published in the Electrical Experimenter monthly magazine from February through June 1919. Part VI published October 1919. Reprint edition with introductory notes by Ben Johnson, New York: Barnes and Noble, 1982; also online at Lucid Cafe Archived 2016-02-02 at the Wayback Machine., et cetera as My Inventions: The Autobiography of Nikola Tesla, 1919. ISBN 978-0-910077-00-2
  • Glenn, Jim (1994). The Complete Patents of Nikola Tesla. ISBN 978-1-56619-266-8
  • Lomas, Robert (1999). The Man Who Invented the Twentieth Century: Nikola Tesla, forgotten genius of electricity. London: Headline. ISBN 978-0-7472-7588-6
  • Martin, Thomas C. (1894 (1996 reprint)), The Inventions, Researches, and Writings of Nikola Tesla, Montana: Kessinger. ISBN 978-1-56459-711-3
  • McNichol, Tom (2006). AC/DC The Savage Tale of the First Standards War, Jossey-Bass. ISBN 978-0-7879-8267-6
  • Peat, F. David (2003). In Search of Nikola Tesla (Revised ed.). Bath: Ashgrove. ISBN 978-1-85398-117-3.
  • Trinkaus, George (2002). Tesla: The Lost Inventions, High Voltage Press. ISBN 978-0-9709618-2-2
  • Valone, Thomas (2002). Harnessing the Wheelwork of Nature: Tesla's Science of Energy. ISBN 978-1-931882-04-0

പ്രസിദ്ധീകരണങ്ങൾ

ജേണലുകൾ

വിഡിയോ

പുറത്തേക്കുള്ള കണ്ണികൾ

Tags:

നിക്കോള ടെസ്‌ല ആദ്യകാലജീവിതംനിക്കോള ടെസ്‌ല എഡിസണിലെ ജോലിനിക്കോള ടെസ്‌ല ടെസ്‌ല വൈദ്യുതലൈറ്റും നിർമ്മാണവുംനിക്കോള ടെസ്‌ല എ. സി. യും ഇൻഡക്ഷൻ മോട്ടോറുംനിക്കോള ടെസ്‌ല ന്യൂയോർക്കിലെ പരീക്ഷണശാലകൾനിക്കോള ടെസ്‌ല വയർലെസ്സ് വൈദ്യുതിനിക്കോള ടെസ്‌ല പിൽക്കാലംനിക്കോള ടെസ്‌ല മരണംനിക്കോള ടെസ്‌ല പേറ്റന്റുകൾനിക്കോള ടെസ്‌ല വ്യക്തിപരമായ കാര്യങ്ങൾനിക്കോള ടെസ്‌ല കാഴ്ചപ്പാടുകളും വിശ്വാസങ്ങളുംനിക്കോള ടെസ്‌ല സാഹിത്യകൃതികൾനിക്കോള ടെസ്‌ല പിൽക്കാലവും ബഹുമതികളുംനിക്കോള ടെസ്‌ല ഇവയും കാണുകനിക്കോള ടെസ്‌ല കുറിപ്പുകൾനിക്കോള ടെസ്‌ല അവലംബംനിക്കോള ടെസ്‌ല അധികവായനയ്ക്ക്നിക്കോള ടെസ്‌ല പുറത്തേക്കുള്ള കണ്ണികൾനിക്കോള ടെസ്‌ലAlternating currentMechanical engineeringപ്രത്യാവർത്തിധാരാവൈദ്യുതിവൈദ്യുതിവ്യവസായവിപ്ലവംസെർബിയൻ അമേരിക്കക്കാർ

🔥 Trending searches on Wiki മലയാളം:

മാർഗ്ഗംകളിയൂട്യൂബ്ഓണംകെ.കെ. ശൈലജഹെപ്പറ്റൈറ്റിസ്-ബിമാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.ഗുജറാത്ത്റോബിൻ ഹുഡ് (2009 ചലച്ചിത്രം)നക്ഷത്രവൃക്ഷങ്ങൾമൂന്നാർഊട്ടിവിക്കിബാബരി മസ്ജിദ്‌തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംസുബ്രഹ്മണ്യൻഅബൂബക്കർ സിദ്ദീഖ്‌തെയ്യംയക്ഷി (നോവൽ)ക്ഷേത്രപ്രവേശന വിളംബരംഡിഫ്തീരിയഇസ്ലാമിലെ പ്രവാചകന്മാർഫ്രാൻസിസ് ഇട്ടിക്കോരഇന്ദിരാ ഗാന്ധിപൂന്താനം നമ്പൂതിരിമഹാഭാരതംകമല സുറയ്യവി.ടി. ഭട്ടതിരിപ്പാട്മലയാളഭാഷാചരിത്രംചോറ്റാനിക്കര ഭഗവതിക്ഷേത്രംഎ.കെ. ഗോപാലൻഏപ്രിൽചതയം (നക്ഷത്രം)മറിയംജലംആടുജീവിതം (ചലച്ചിത്രം)സ്വദേശി പ്രസ്ഥാനംദൃശ്യംപ്രഥമശുശ്രൂഷസി. രവീന്ദ്രനാഥ്തിരഞ്ഞെടുപ്പ് ബോണ്ട്ദുൽഖർ സൽമാൻറഫീക്ക് അഹമ്മദ്എൻ. ബാലാമണിയമ്മകെ. സുധാകരൻകൊല്ലംലോകപുസ്തക-പകർപ്പവകാശദിനംഅയമോദകംനിസ്സഹകരണ പ്രസ്ഥാനംഅനിഴം (നക്ഷത്രം)നിക്കാഹ്ശുഭാനന്ദ ഗുരുചൂരസെറ്റിരിസിൻമുന്തിരിങ്ങസവിശേഷ ദിനങ്ങൾമലയാളസാഹിത്യംഅണ്ണാമലൈ കുപ്പുസാമിഋതുതോമാശ്ലീഹാആദായനികുതിവിക്കിപീഡിയമിഷനറി പൊസിഷൻവെള്ളാപ്പള്ളി നടേശൻഇടശ്ശേരി ഗോവിന്ദൻ നായർദുബായ്ലോക്‌സഭാമണ്ഡലങ്ങളുടെ പട്ടിക2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികജി - 20മലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംരക്തസമ്മർദ്ദംപ്രേമലുമഹാത്മാ ഗാന്ധിജി സ്‌പോട്ട്ബാബസാഹിബ് അംബേദ്കർദ്രൗപദിജനയുഗം ദിനപ്പത്രംഏകാന്തതയുടെ നൂറ് വർഷങ്ങൾമലമ്പനി🡆 More