രണ്ടാം ലോകമഹായുദ്ധം

രണ്ടാം ലോകമഹായുദ്ധം 1939-1945 വരെയുള്ള കാലത്തു ആഗോളതലത്തിൽ സഖ്യകക്ഷികളും അച്ചുതണ്ടുശക്തികളും തമ്മിൽ നടന്നു. നാളിതുവരെ മനുഷ്യചരിത്രം കണ്ട ഏറ്റവും ഭീകരമായ ഈ പോരാട്ടത്തിൽ 72 ദശലക്ഷം പേർ (ഇതിൽ 24 ദശലക്ഷം സൈനികരായിരുന്നു) മരണമടഞ്ഞു. 70-ലേറെ രാജ്യങ്ങൾ തമ്മിൽ ഭൂഗോളത്തിന്റെ നാനാദിക്കിലുമായി നടന്ന ഈ യുദ്ധത്തിൽ അമേരിക്ക, സോവിയറ്റ് യൂണിയൻ, ചൈന, ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെട്ട സഖ്യകക്ഷികൾ, ജർമ്മനി, ജപ്പാൻ, ഇറ്റലി എന്നീ രാജ്യങ്ങൾ നേതൃത്വം നൽകിയ അച്ചുതണ്ടുശക്തികളെ പരാജയപ്പെടുത്തുകയായിരുന്നു.

രണ്ടാം ലോകമഹായുദ്ധം
രണ്ടാം ലോകമഹായുദ്ധം
മുകളിൽ ഇടത്തുന്നിന്നും പ്രദക്ഷിണദിശയിൽ: കോമൺ‌വെൽത്ത് പോരാളികൾ മരുഭൂമിയിൽ; ചൈനക്കാരെ ജപ്പാൻ പട്ടാളം ജീവനോടെ കുഴിച്ചുമൂടുന്നു; സോവിയറ്റ് സേന ശീതകാലത്ത്; ജപ്പാന്റെ കാരിയർ ബോൺ പറന്നുയരാൻ തയ്യാറെടുക്കുന്നു; സോവിയറ്റ് സേന ബെർലിനിൽ പോരാട്ടത്തിനിടയിൽ; ജർമ്മൻ അന്തർ‌വാഹിനി ആക്രമണം നേരിടുന്നു..
കാലം സെപ്റ്റംബർ 1,1939സെപ്റ്റംബർ 2, 1945
സ്ഥാനം യൂറോപ്പ്, പസഫിക് പ്രദേശം, തെക്കു-കിഴക്കൻ ഏഷ്യ, ചൈന, മദ്ധ്യപൂർ‌വ്വദേശം, മെഡിറ്ററേനിയൻ പ്രദേശം, ആഫ്രിക്ക
ഫലം സഖ്യസേന വിജയം കൈവരിച്ചു. അമേരിക്കൻ ഐക്യനാടുകളും സോവിയറ്റ് യൂണിയനും മഹാശക്തികളാകുന്നു. ശീതയുദ്ധം ആരംഭിക്കുന്നു.
പക്ഷങ്ങൾ
സഖ്യകക്ഷികൾ അച്ചുതണ്ട് ശക്തികൾ
Commanders
സഖ്യസേനാ നേതാക്കൾ അച്ചുതണ്ടു നേതാക്കൾ
പരുക്കേറ്റവരും മരിച്ചവരും
പട്ടാളക്കാർ:
1,40,00,000 -ൽ കൂടുതൽ
സാധാരണക്കാർ:
3,60,00,000-ൽ കൂടുതൽ
ആകെ:
5,00,00,000-ൽ കൂടുതൽ
പട്ടാളക്കാർ:
80,00,000-ൽ കൂടുതൽ
സാധാരണക്കാർ:
40,00,000-ൽ കൂടുതൽ
ആകെ
1,20,00,000

പശ്ചാത്തലം

രണ്ടാം ലോകമഹായുദ്ധം 
അഡോൾഫ് ഹിറ്റ്‌ലർ

1914 മുതൽ 1918 വരെ നടന്ന ഒന്നാം ലോകമഹായുദ്ധത്തിനൊടുവിൽ വെഴ്സൈൽസ് ഉടമ്പടിയിൽക്കൂടി ജർമ്മനി സഖ്യകക്ഷികളുടെ മുൻപിൽ കീഴടങ്ങി. ഒന്നാം ലോകമഹായുദ്ധത്തിൽ സഖ്യകക്ഷികളോട് പരാജയപ്പെട്ട് ജർമ്മനിക്ക് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചു. ദശലക്ഷക്കണക്കിനാളുകൾക്ക് ജീവഹാനിയും, ഭൂനഷ്ടവുമുണ്ടായി. സമ്പദ്ഘടന തകർന്നു. എന്നാൽ 14 വർഷത്തിന് ശേഷം 1933 ജനുവരിയിൽ‍ അഡോൾഫ് ഹിറ്റ്ലറുടെ നാസി പാർട്ടി അധികാരത്തിൽ വന്നതോടെ, വെറും ആറു വർഷത്തിനുള്ളിൽ ജർമ്മനി സാമ്പത്തികവും സൈനികവുമായി വൻശക്തിയായി മാറി. ഫ്യൂറർ (നേതാവ്) എന്നത് ഹിറ്റലറുടെ ജനപ്രിയ പേരായി മാറി. 20 വർഷം മുൻപ് വെഴ്സൈൽസ് ഉടമ്പടിയിൽക്കൂടി ലോകത്തിനു മുൻപിൽ നിന്നും നേരിട്ട നാണക്കേടിൽ നിന്ന് മോചനം നേടാനും, ലോകത്തിൽ ശുദ്ധരക്തത്തിന്‌ ഏക ഉടമകളെന്ന് ഹിറ്റ്ലർ അവകാശപ്പെട്ടിരുന്ന ആര്യന്മാരുടെ സമ്പൂർണാധിപത്യത്തിനുമായി ഹിറ്റ്ലറുടെ ജർമ്മനി ഒരുങ്ങുകയായിരുന്നു.

1933 ഒക്ടൊബറിൽ ജർമനി ലീഗ് ഓഫ് നേഷൻസിൽ നിന്നു പിന്മാറി. 1934 ൽ വെഴ്‍സായ് ഉടമ്പടിയെ കാറ്റിൽ പറത്തിക്കൊണ്ടു ജർമനി, വായുസേന രൂപവത്കരിച്ചു. ഒപ്പം തന്നെ കര, നാവികസേനകളേയും വിപുലീകരിച്ചു.

ഇതിനിടയിൽ 1935 ഒക്ടോബറിൽ മധ്യധരണ്യാഴിയിൽ ആധിപത്യം ലക്ഷ്യമാക്കി, ഇറ്റലി അബിസ്സീനിയയെ ആക്രമിച്ച് കീഴ്പ്പെടുത്തി. 1937 ജനുവരിയിൽ ഹിറ്റ്ലർ വെർസായ് ഉടമ്പടിയെ അസാധുവായി പ്രഖ്യാപിച്ചു. ഇതേ കൊല്ലം സെപ്റ്റംബറിൽ ജപ്പാൻ ചൈനയെ ആക്രമിച്ച് ഏഷ്യയിലും സംഘർഷാവസ്ഥ സൃഷ്ടിച്ചു.

ജർമൻ ഭാഷ സംസാരിക്കുന്ന ഭൂപ്രദേശങ്ങളെ ഏകീകരിച്ചു റൈൻലാൻഡ് വിപുലീകരിക്കുക എന്ന ലക്ഷ്യത്തിൽ‍ 1938-ൽ ജർമനി ഓസ്ട്രിയയെ കീഴ്പ്പെടുത്തി. തുടർന്ന് ചെക്കൊസ്ലൊവക്യയിലെ ജർമൻ ഭൂരിപക്ഷപ്രദേശമായ സുഡറ്റെൻലാൻഡ് എന്ന പ്രവിശ്യയിൽ ജർമനി അവകാശം ഉന്നയിച്ചു.‍ വെഴ്സൈൽസ് ഉടമ്പടി പ്രകാരം ചെക്കൊസ്ലൊവക്യയുടെ നിയന്ത്രണം ഫ്രാൻസ്, ബ്രിട്ടൺ, ഇറ്റലി എന്നീ രാജ്യങ്ങളുടെ കൈവശമായിരുന്നു. യുറോപ്പിൽ ഒരു യുദ്ധം ഒഴിവാക്കുക എന്ന ഉദ്ദേശ്യത്തിൽ ഈ മൂന്നു രാജ്യങ്ങൾ ചേർന്ന് 1938-ൽ ജർമനിയുമായി നടത്തിയ മ്യൂണിക്ക് ഉടമ്പടി പ്രകാരം‍ സുഡറ്റൻലാൻഡ് ജർമനിയ്ക്കു കൈമാറി.

തുടർന്ന് 1939 ജനുവരി മുതൽ ഏപ്രിൽ വരെ യഥാക്രമം ജർമനി ബൊഹീമിയയെയും, ഇറ്റലി അൽബേനിയയെയും, ജപ്പാൻ ഹൈനൻ ദ്വീപുകളേയും ആക്രമിച്ചു കീഴ്പ്പെടുത്തി.

യുദ്ധത്തിന്റെ ആരംഭം

യൂറോപ്പിലെ യുദ്ധം

രണ്ടാം ലോകമഹായുദ്ധം 
പോളിഷ് കാലാൾപ്പട-1939 ലെ പോരാട്ടത്തിനിടയിൽ

1939 സെപ്റ്റംബർ 1-ന്‌, ജർമനി പോളണ്ടിനെ ആക്രമിക്കുന്നതോടു കൂടി രണ്ടാം ലോകമഹായുദ്ധത്തിന്‌ ആരംഭമായി. ഈ മിന്നലാക്രമണത്തിനു ജർമനി നൽകിയ പേരു 'ഓപ്പറേഷൻ വെയിസ്സ്' എന്നായിരുന്നു. ഇതേ തുടർന്നു സെപ്റ്റംബർ 3-ന്‌ ബ്രിട്ടൺ‍, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ഫ്രാൻസ്, ബ്രിട്ടീഷ്‌ അധിനിവേശ ഇന്ത്യ എന്നീ രാജ്യങ്ങളും സെപ്റ്റംബർ 6 ന്‌ ദക്ഷിണാഫ്രിക്ക, കാനഡ എന്നീ രാജ്യങ്ങളും ജർമനിയ്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. പടിഞ്ഞാറു ഭാഗത്തു നിന്നും നാസി ജർമനി പൊളണ്ടിനെ ആക്രമിച്ചുകൊണ്ടിരുന്നപ്പോൾ കിഴക്കു നിന്നും സോവിയറ്റ് യൂണിയനും പോളണ്ടിനെ ആക്രമിക്കുകയായിരുന്നു. ഒടുവിൽ സെപ്റ്റംബർ 27-നു പോളണ്ട് കീഴടങ്ങുകയും ഭൂപ്രദേശം ജർമനിയും സോവിയറ്റ് യൂണിയനും പങ്കിട്ടെടുക്കുകയും ചെയ്തു. 1940 ഏപ്രിൽ 9 നു നാസി ജർമനി ഓപ്പറേഷൻ വെസെൻബർഗ് എന്ന സൈനികനടപടിയിലൂടെ‍ ഡെന്മാർക്ക്, നോർ‌വേ എന്നീ രാജ്യങ്ങളേയും മേയ് 10-ന്‌ ഓപ്പറേഷൻ ഗെൽബ് എന്ന നടപടിയിലൂടെ ഹോള‍ണ്ട്, ബെൽജിയം, ലക്സംബർഗ്ഗ് എന്നീ രാജ്യങ്ങളേയും ആക്രമിച്ചു കീഴ്പ്പെടുത്തി. തുടർന്ന് ഫ്രാൻസിനെ ആക്രമിക്കാൻ തുടങ്ങി. 1940 ജൂൺ 25-ന്‌ ഫ്രാൻസ്, ജർമനിയുടെ മുൻപിൽ നിരുപാധികം കീഴടങ്ങി. ഫ്രാൻസ് അധിനിവേശത്തിനു ജർമനി നൽകിയ പേര് ഓപ്പറേഷൻ റെഡ് എന്നായിരുന്നു.

അച്ചുതണ്ടു ശക്തികൾ

1940 സെപ്റ്റംബർ 27-ന്‌ ബെർലിനിൽ ഇറ്റലി, ജർമനി, ജപ്പാൻ എന്നീ രാജ്യങൾ ത്രിശക്തി ഉടമ്പടിയിൽ ഒപ്പു വച്ചു. രണ്ടാം ലോകമഹായുദ്ധത്തിലെ അച്ചുതണ്ടു ശക്തികളുടെ രൂപവത്കരണം ആയിരുന്നു അന്നു നടന്നത്. ത്രിശക്തി ഉടമ്പടിയിൽ പിന്നീടു 1940 നവംബർ 20 നു ഹംഗറിയും നവംബർ 23നു റൊമേനിയയും 1941 മാർച്ച് 1-ന്‌ ബൾഗേറിയയും ഒപ്പ് വച്ചു. 1940 സെപ്റ്റംബർ 7-നു ജർമനി ഇംഗ്ലണ്ട് ആക്രമിച്ചു . ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക ആറ്റംബോംബ് പ്രയോഗിച്ചതോടെ ജപ്പാൻ നിരുപാധികം കീഴടങ്ങുകയായിരുന്നു.

സോവിയറ്റ് യൂണിയൻ രണ്ടാം ലോകമഹായുദ്ധത്തിൽ

1941 ജൂൺ 22-ന്‌ ജർമനി, സോവിയറ്റ് യൂണിയനെതിരെ യുദ്ധം പ്രഖ്യപിച്ചു (ഓപ്പറേഷൻ ബാർബറോസ്സ). തുടർന്ന് ഇറ്റലി, ഫിൻല‍ൻഡ്, റൊമേനിയ എന്നീ രാജ്യങ്ങളും ഈ യുദ്ധത്തിൽ പങ്കു ചേർന്നു.

അവലംബം

കുറിപ്പുകൾ

Tags:

രണ്ടാം ലോകമഹായുദ്ധം പശ്ചാത്തലംരണ്ടാം ലോകമഹായുദ്ധം യുദ്ധത്തിന്റെ ആരംഭംരണ്ടാം ലോകമഹായുദ്ധം അവലംബംരണ്ടാം ലോകമഹായുദ്ധം കുറിപ്പുകൾരണ്ടാം ലോകമഹായുദ്ധം

🔥 Trending searches on Wiki മലയാളം:

ഹോം (ചലച്ചിത്രം)കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)കണ്ടൽക്കാട്സൗഹൃദംബിഗ് ബോസ് മലയാളംഷാഫി പറമ്പിൽലിംഫോസൈറ്റ്അവിട്ടം (നക്ഷത്രം)നിസ്സഹകരണ പ്രസ്ഥാനംഇന്ത്യൻ ഭരണഘടന ഭേദഗതികൾഎ.കെ. ആന്റണിമെഹബൂബ്സൗരയൂഥംകീഴാർനെല്ലിചെസ്സ് നിയമങ്ങൾഇസ്രയേൽആഗ്നേയഗ്രന്ഥിഈദുൽ ഫിത്ർആദായനികുതിഎ.എം. ആരിഫ്വേദവ്യാസൻപരിശുദ്ധ കുർബ്ബാനനായർകവിത്രയംനറുനീണ്ടിതിരുവനന്തപുരംരക്താതിമർദ്ദംഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾമാതംഗലീലപുനരുപയോഗ ഊർജ്ജങ്ങൾകൂനൻ കുരിശുസത്യംഐക്യ ജനാധിപത്യ മുന്നണിമലയാളസാഹിത്യംഇന്ത്യാചരിത്രംപൗലോസ് അപ്പസ്തോലൻഎയ്‌ഡ്‌സ്‌ഉറുമ്പ്പ്രധാന ദിനങ്ങൾനസ്രിയ നസീംബൈബിൾഅന്തർമുഖതസിവിൽ നിയമലംഘനംഅതിരാത്രംകൊല്ലവർഷ കാലഗണനാരീതിമധുര മീനാക്ഷി ക്ഷേത്രംകുണ്ടറ വിളംബരംസിംഹംനീർമാതളംകെ.ആർ. മീരസ്ത്രീ സമത്വവാദംപന്ന്യൻ രവീന്ദ്രൻതെയ്യംസുഭാഷിണി അലികടുവ (ചലച്ചിത്രം)ക്ഷയംബഹുമുഖ ബുദ്ധി സിദ്ധാന്തംകേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾനിക്കാഹ്വെള്ളാപ്പള്ളി നടേശൻകോഴിക്കോട്ജോഷിസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർഒരു സങ്കീർത്തനം പോലെകേരളത്തിലെ പക്ഷികളുടെ പട്ടികഎസ്.എൻ.ഡി.പി. യോഗംലക്ഷ്മി ഗോപാലസ്വാമിമൈസൂർ കൊട്ടാരംതൈക്കാട്‌ അയ്യാ സ്വാമിഅപൂർവരാഗംസന്ധിവാതംമരിയ ഗൊരെത്തികേരളീയ കലകൾഈലോൺ മസ്ക്സി.എച്ച്. മുഹമ്മദ്കോയജ്ഞാനപീഠ പുരസ്കാരംമേയ്‌ ദിനംടി. പത്മനാഭൻപൂരം (നക്ഷത്രം)🡆 More