ഛൗ നൃത്തം

ഒരു ഭാരതീയ നൃത്ത രൂപമാണ് ഛൗ.

കിഴക്കേയിന്ത്യയിലാണ് ഈ ആദിമനൃത്തരൂപം പല വക ഭേദങ്ങളോടെ അവതരിപ്പിച്ചു വരുന്നത്. വലിയതലപ്പാവുകളും മുഖംമൂടികളുമാണ് ഛൗ നൃത്തത്തിന്റെ പ്രത്യേകത. ഇതിലെ ചലനങ്ങൾ പക്ഷിമൃഗാദികളെ അനുകരിച്ചുള്ളവയാണ്. സൂര്യദേവനെ പ്രീതിപ്പെടുത്താനുള്ള ഉത്സവത്തിനാണ് വർഷത്തിലൊരിക്കൽ ഛൗ നൃത്തം അവതരിപ്പിക്കുന്നത്.

ഛൗ നൃത്തം
ചൗ ഡാൻസ് അവതരിപ്പിക്കുന്ന കലാകാരന്മാർ
ഛൗ നൃത്തം
ഭുവനേശ്വറിൽ ഒരു വൈഷ്ണവ തീം അവതരിപ്പിക്കുന്ന മയൂർഭഞ്ച് ചൗ കലാകാരന്മാർ
പ്രമാണം:CHAU DANCE FROM WEST BENGAL INDIA COMMONWEALTH GAMES 2010 (11).jpg
ഛൗ നൃത്തത്തിന്റെ അവതരണം.

ചരിത്രം

ശിവനെ സ്തുതിക്കാനാണ് സാധാരണ ഗ്രാമീണർ ചൗനൃത്തം ഉപയോഗിക്കുന്നത്. ഝാർഖണ്ഡിലും ഒറീസയിലും പരമ്പാരഗത ഉത്സവങ്ങളുടെ ഭാഗമായി അവതരിപ്പിച്ചിരുന്ന ഛൗ നൃത്തത്തിന്റെ ഒരു നൃത്ത ഭേദമാണ് 'സരൈകേല' . ഒറീസയിൽ നിന്നുള്ള 'മയൂർഭഞ്ജും' പശ്ചിമബംഗാളിലെ 'പുരൂലിയ' നൃത്തവുമാണ് ഛൗ നൃത്തത്തിന്റെ മറ്റു രണ്ടു വകഭേദങ്ങൾ. ബംഗാളിലെ പുരുലിയ ഗ്രാം ഛൗ നൃത്തത്തിനുള്ള മുഖംമൂടികൾ ഉണ്ടാക്കുന്നതിന് പേരു കേട്ട ഗ്രാമമാണ്.പ്രധാനമായും ആണുങ്ങളുടെ നൃത്തമാണ് ഛൗ. സ്ത്രീകളുടെ സാന്നിധ്യം നാമമാത്രമാണ്. സ്ത്രീ കഥാപാത്രങ്ങളുടെ മുഖംമൂടിയണിഞ്ഞും ആണുങ്ങൾ തന്നെയാണ് നൃത്തം ചെയ്യുക. അർത്ഥസംവേദനത്തിന് മുദ്രകളും ഛൗ വിൽ ധാരാളമായി ഉപയോഗിക്കുന്നു. മഹാഭാരതത്തിലേയും രാമായണത്തിലേയും കഥാസന്ദർഭങ്ങളാണ് ഛൗ നൃത്തത്തിൽ ഉപയോഗിക്കുക.

സരൈകേല

ബ്രിട്ടീഷ് ഭരണകാലത്ത് ഛോട്ടാ നാഗ്പൂർ പീഠ ഭൂമിയിലെ പട്ടാള പാളയങ്ങളിലാണ് 'സരൈകേല ഛൗ' വികസിച്ചത്. നൃത്ത്യ രൂപങ്ങളാണ് സരൈകേല ഛൗവിലൂടെ അവതരിപ്പിക്കുന്നതെങ്കിലും പുരാണകഥകളും ശാസ്ത്രീയ സംഗീതവും ഈ കലാരൂപത്തിന് ധാരാളം സംഭാവനകൾ നൽകിയിട്ടുണ്ട്. സരൈകേല ഛൗവിൽ ഒഴിച്ചു കൂടാനാകാത്തത് ഇതിലുപയോഗിക്കുന്ന മുഖംമൂടികളാണ്. കഥാപാത്രങ്ങളെ പ്രത്യേകരീതിയിൽ നിർവ്വചിക്കുന്ന മുഖംമൂടികളാണ് ഛൗ നൃത്തത്തിന് അമൂർത്തത നൽകുന്നത്. മുഖഭാവങ്ങളിൽ നിന്ന് കലാകാരനെ മോചിപ്പിക്കാനും ശരീരചലനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകാനും ഇതിലൂടെ സാധിക്കുന്നു.

ഛൗ നൃത്തത്തിന്റെ വീഡിയോ

പശ്ചാത്തലസംഗീതം

ഷഹനായി, ഓടക്കുഴൽ, വയലിൻ എന്നീ ഉപകരണങ്ങളാണ് ചൗനൃത്തത്തിൽ പശ്ചാത്തലസംഗീതമായി ഉപയോഗിക്കുക. ഒപ്പം തപ്പുമുണ്ടാകും. തപ്പുകൊട്ടുന്നയാളും ഇടയ്ക്ക് നൃത്തംചെയ്യാൻ അരങ്ങിലെത്തും. അഞ്ചുമിനിറ്റ് മുതൽ 10 മിനിറ്റ് വരെയാണ് ഛൗ നൃത്തത്തിന്റെ ദൈർഘ്യം.

പ്രസിദ്ധ അവതാരകർ

അവലംബം

Tags:

ഛൗ നൃത്തം ചരിത്രംഛൗ നൃത്തം സരൈകേലഛൗ നൃത്തം പശ്ചാത്തലസംഗീതംഛൗ നൃത്തം പ്രസിദ്ധ അവതാരകർഛൗ നൃത്തം അവലംബംഛൗ നൃത്തം

🔥 Trending searches on Wiki മലയാളം:

പാലക്കാട്ഹൈബി ഈഡൻആർത്തവവിരാമംചോറ്റാനിക്കര ഭഗവതിക്ഷേത്രംനസ്ലെൻ കെ. ഗഫൂർഷെങ്ങൻ പ്രദേശംവി.എസ്. സുനിൽ കുമാർസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയൂട്ടറൈൻ ഫൈബ്രോയ്‌ഡ്കുഞ്ചൻചേലാകർമ്മംആൻ‌ജിയോപ്ലാസ്റ്റിനോവൽആഴ്സണൽ എഫ്.സി.തപാൽ വോട്ട്വി. മുരളീധരൻദി ആൽക്കെമിസ്റ്റ് (നോവൽ)മതേതരത്വംകടൽത്തീരത്ത്ശിവൻആഗോളവത്കരണംസ്വർണംഎഷെറിക്കീയ കോളി ബാക്റ്റീരിയവള്ളത്തോൾ നാരായണമേനോൻലോക്‌സഭകേരാഫെഡ്ഇന്ത്യൻ പ്രധാനമന്ത്രിക്ലിയോപാട്രലോകഭൗമദിനംകവിതഒളിമ്പിക്സ് 2024 (പാരീസ്)ആര്യവേപ്പ്ശുഭാനന്ദ ഗുരുസവിശേഷ ദിനങ്ങൾഎൻ. ബാലാമണിയമ്മചെസ്സ് നിയമങ്ങൾചിലപ്പതികാരംപ്രാചീനകവിത്രയംഓടക്കുഴൽ പുരസ്കാരംകോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലംഇടശ്ശേരി ഗോവിന്ദൻ നായർവട്ടമേശസമ്മേളനങ്ങൾചരക്കു സേവന നികുതി (ഇന്ത്യ)വൈകുണ്ഠസ്വാമിബാലിഉമ്മൻ ചാണ്ടിഒരു കുടയും കുഞ്ഞുപെങ്ങളുംവായനഒ.വി. വിജയൻആനന്ദം (ചലച്ചിത്രം)ഹൃദയംഅതിരപ്പിള്ളി വെള്ളച്ചാട്ടം2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്കോഴിക്കോട്റോബിൻ ഹുഡ് (2009 ചലച്ചിത്രം)കേരളത്തിലെ ജാതി സമ്പ്രദായംകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾഅധ്യാപകൻമുല്ലപ്പെരിയാർ അണക്കെട്ട്‌തിരുവനന്തപുരംമലയാറ്റൂർ രാമകൃഷ്ണൻട്രാൻസ് (ചലച്ചിത്രം)മമത ബാനർജിബാബസാഹിബ് അംബേദ്കർമലയാളം വിക്കിപീഡിയകൊല്ലവർഷ കാലഗണനാരീതിമഴബാഹ്യകേളികമ്യൂണിസംദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിഋതു2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽഗർഭകാലവും പോഷകാഹാരവുംമുപ്ലി വണ്ട്ശോഭനഫിറോസ്‌ ഗാന്ധിചട്ടമ്പിസ്വാമികൾപ്രധാന ദിനങ്ങൾ🡆 More