കൗടില്യൻ

ചാണക്യൻ (Sanskrit: चाणक्य Cāṇakya), വിഷ്ണുഗുപ്തൻ എന്നീ പേരുകളിലും അറിയപ്പെടുന്ന കൗടില്യൻ (c.

350-283 BCE) പുരാതന ഭാരതത്തിലെ രാഷ്ട്രതന്ത്രജ്ഞനും ചിന്തകനുമായിരുന്നു. രാഷ്ട്രമീമാംസയുടെ ആചാര്യനായി കണക്കാക്കപ്പെടുന്ന ഇദ്ദേഹം മൗര്യസാമ്രാജ്യ ചക്രവർത്തിയായിരുന്ന ചന്ദ്രഗുപ്തമൗര്യന്റെ പ്രധാനമന്ത്രിയായിരുന്നു. കൗടില്യന്റെ കൂർമ്മബുദ്ധിയും ജ്ഞാനവുമാണ്‌ മൗര്യസാമ്രാജ്യത്തിന്‌ ഇന്ത്യയിൽ സ്വാധീനമുറപ്പിക്കാൻ സഹായകമായത്‌. ക്രിസ്തുവിന്‌ മൂന്നു നൂറ്റാണ്ടു മുൻപ്‌ ജീവിച്ചിരുന്ന കൗടില്യൻ രാഷ്ട്രതന്ത്രം, സാമ്പത്തികശാസ്ത്രം എന്നിവയിൽ അഗ്രഗണ്യനായിരുന്നു. അർത്ഥശാസ്ത്രം എന്ന ഒറ്റകൃതി മതി ഈ മേഖലയിൽ അദ്ദേഹത്തിനുണ്ടായിരുന്ന അറിവിന്റെ ആഴമളക്കാൻ.

ചാണക്യൻ
കൗടില്യൻ
കൗടില്യൻ കലാകാരന്റെ ഭാവനയിൽ
ജനനംഉദേശം ബി.സി 370
പാടലീപുത്രം
മരണംഉദ്ദേശം ബി.സി. 283
പാടലീപുത്രം
മറ്റ് പേരുകൾകൗടില്യൻ, വിഷ്ണുഗുപ്തൻ
കലാലയംതക്ഷശില
തൊഴിൽഅദ്ധ്യാപകനും രാജാവിന്റെ ഉപദേഷ്ടാവും
അറിയപ്പെടുന്നത്മൗര്യ സാമ്രാജ്യത്തിന്റെ സ്ഥാപകൻ
അറിയപ്പെടുന്ന കൃതി
അർത്ഥശാസ്ത്രം, ചാണക്യനീതി

ജീവിതരേഖ

ബി. സി. 350നും 283നും ഇടയിൽ‍ ജീവിച്ചിരുന്നു. മഗധയിൽ ജനനം. പിതാവിന്റെ മരണശേഷം തക്ഷശിലയിൽ ജീവിച്ചു. കുടല എന്ന വംശത്തിൽ പിറന്നതിനാൽ കൗടില്യൻ എന്ന് അറിയപ്പെട്ടു. ചണക ദേശവാസി ആയതിനാൽ ചാണക്യൻ എന്നും അറിയപ്പെട്ടു.


തന്റെ ആശ്രമത്തിന്റെ അടുത്ത് ദർഭപ്പുല്ലു പറിച്ചുകൊണ്ടു നിൽക്കവേയാണ് കൗടില്യനെ ചന്ദ്രഗുപ്തമൗര്യൻ കണ്ടുമുട്ടുന്നത്. ഒരു തവണ കാലിൽ പുല്ലു കൊണ്ടു വേദനിച്ചതിന്, ഇനി അത് ആവർത്തിക്കാതിരിക്കാൻ എല്ലാ ദർഭപ്പുല്ലുകളും പറിച്ചു മാറ്റുകയായിരുന്നു കൗടില്യൻ. അസംഖ്യം ശത്രുക്കളാൽ വലയം ചെയ്യപ്പെട്ട ചന്ദ്രഗുപ്തമൗര്യനെ ചാണക്യന്റെ രാഷ്ട്രീയ തന്ത്രങ്ങൾ പലപ്പോഴും രക്ഷിച്ചു. രാക്ഷസൻ എന്ന ശത്രു ചന്ദ്രഗുപ്തമൗര്യനെ കൊല്ലുവാൻ സുന്ദരിയായ വിഷകന്യകയെ അയച്ച കഥ പ്രശസ്തമാണ്. കുട്ടിക്കാലം മുതൽക്കേ അല്പാല്പം വിഷം കുടിച്ചു വളർന്ന വിഷകന്യകമാർ സർപ്പവിഷം ഏൽക്കാത്തവരും ഒരു ചുംബനം കൊണ്ട് കാമുകരെ കൊല്ലുവാൻ പര്യാപ്തരുമായിരുന്നു. കൗടില്യന്റെ കൂർമ്മബുദ്ധി ഗുപ്തരാജാവിനെ വിഷകന്യകയുടെ മാസ്മരവലയത്തിൽ നിന്നു രക്ഷിച്ചു എന്നു കഥ.

ചാണക്യന്റേതായി മൂന്നു ഗ്രന്ഥങ്ങളാണുള്ളത്. അർത്ഥശാസ്ത്രം, നീതിസാരം, ചാണക്യനീതി എന്നിവയാണവ. രാഷ്ട്രമീമാംസ, ഭരണരീതി എന്നിവയെ ആസ്പദമാക്കി രചിച്ചതാണ് അർത്ഥശാസ്ത്രം. 15 അധികരണങ്ങളായാണ് ഇത് സംവിധാനം ചെയ്തിരിക്കുന്നത്. ആകെ 180 -ഓളം വിഷയങ്ങൾ ഇവിടെ പ്രതിപാദിക്കുന്നു. പ്രായോഗിക ഭരണ പ്രശ്നങ്ങൾ, നടപടികൾ എന്നിവക്ക് ഊന്നൽ കൊടുത്തിരിക്കുന്നു.

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

കൗടില്യൻ 
വിക്കിചൊല്ലുകളിലെ കൗടില്യൻ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:


Tags:

അർത്ഥശാസ്ത്രംഇന്ത്യചന്ദ്രഗുപ്തമൗര്യൻമൗര്യസാമ്രാജ്യംയേശു ക്രിസ്തുരാഷ്ട്രതന്ത്രംസാമ്പത്തികശാസ്ത്രം

🔥 Trending searches on Wiki മലയാളം:

സിന്ധു നദീതടസംസ്കാരംപത്രോസ് ശ്ലീഹാഈലോൺ മസ്ക്ഒ.വി. വിജയൻഅനുഷ്ഠാനകലഎം.ആർ.ഐ. സ്കാൻദൈവംപത്തനംതിട്ട ജില്ലചിലപ്പതികാരംജെ.സി. ഡാനിയേൽ പുരസ്കാരംപാർക്കിൻസൺസ് രോഗംഅമേരിക്കൻ സ്വാതന്ത്ര്യസമരംആസ്മഉത്തോലകംവിഷുലക്ഷ്മി നായർലോക പൈതൃക ദിനംകെ.കെ. ശൈലജമേടം (നക്ഷത്രരാശി)പോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌ഏഷ്യാനെറ്റ് ന്യൂസ്‌ഒറ്റമൂലിമാങ്ങലക്ഷദ്വീപ്ലോക പരിസ്ഥിതി ദിനംചിക്കൻപോക്സ്ചരക്കു സേവന നികുതി (ഇന്ത്യ)തുഞ്ചത്തെഴുത്തച്ഛൻന്യുമോണിയകടുവശിവൻകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾവിക്കിപീഡിയരാജീവ് ഗാന്ധിപൃഥ്വിരാജ്കെ.പി.എ.സി. സുലോചനരാമൻഇന്ദുലേഖതുള്ളൽ സാഹിത്യംകാമസൂത്രംകാസർഗോഡ് ജില്ലസന്ധിവാതംകേരള സാഹിത്യ അക്കാദമി പുരസ്കാരംകയ്യോന്നികൂടൽമാണിക്യം ക്ഷേത്രംആയില്യം (നക്ഷത്രം)ലോക ബാങ്ക്നക്ഷത്രവൃക്ഷങ്ങൾഛായാഗ്രാഹിആഴ്സണൽ എഫ്.സി.കേരളത്തിലെ പുരാതന അളവുതൂക്കങ്ങൾമെത്തലീൻ ഡയോക്സി മെത് ആംഫ്റ്റമൈൻമങ്ക മഹേഷ്മാമ്പഴം (കവിത)എസ്. ഷങ്കർഅപസ്മാരംചേലാകർമ്മംയൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻരതിലീലകെ.ആർ. മീരമുണ്ടിനീര്കറുത്ത കുർബ്ബാനകാശാവ്ജീവചരിത്രംതിരുവോണം (നക്ഷത്രം)പാട്ടുപ്രസ്ഥാനംകേരള നിയമസഭചന്ദ്രൻലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികമലയാള നോവൽരക്തരക്ഷസ്ഓട്ടൻ തുള്ളൽനാഴികമധുര മീനാക്ഷി ക്ഷേത്രംശ്രീനാരായണഗുരുപാത്തുമ്മായുടെ ആട്ഏഷ്യാനെറ്റ്🡆 More