ഐ.ഒ.എസ്. ആപ്പ് സ്റ്റോർ

ആപ്പിൾ ഇൻക്.

ആപ്പിളിന്റെ ഐഒഎസ് സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് കിറ്റിൽ വികസിപ്പിച്ച അംഗീകൃത ആപ്പുകൾ ബ്രൗസ് ചെയ്യാനും ഡൗൺലോഡ് ചെയ്യാനും സ്റ്റോർ ഉപയോക്താക്കളെ അനുവദിക്കുന്നു. ഐഫോൺ, ഐപോഡ് ടച്ച്(iPod Touch), അല്ലെങ്കിൽ ഐപാഡ് എന്നിവയിൽ ആപ്പുകൾ ഡൗൺലോഡ് ചെയ്യാം, ചിലത് ഐഫോൺ ആപ്പുകളുടെ എക്സ്റ്റൻഷനുകളായി ആപ്പിൾ സ്മാർട്ട് വാച്ചിലേക്കോ നാലാം തലമുറയിലേക്കോ പുതിയ ആപ്പിൾ ടിവിയിലേക്കോ മാറ്റാം.

ആപ്പ് സ്റ്റോർ
ഐ.ഒ.എസ്. ആപ്പ് സ്റ്റോർ
വികസിപ്പിച്ചത്Apple Inc.
ഓപ്പറേറ്റിങ് സിസ്റ്റംiOS, iPadOS
തരംDigital distribution and software update
വെബ്‌സൈറ്റ്appstore.com

ആപ്പ് സ്റ്റോർ 2008 ജൂലൈ 10 ന് ആരംഭിച്ചു, ആദ്യകാലത്ത് 500 ആപ്ലിക്കേഷനുകൾ വരെ ലഭ്യമായിരുന്നു. 2017-ൽ ആപ്പുകളുടെ എണ്ണം ഏകദേശം 2.2 ദശലക്ഷമായി ഉയർന്നു, എന്നാൽ അടുത്ത കുറച്ച് വർഷങ്ങളിൽ, ഉദ്ദേശിച്ച രീതിയിൽ പ്രവർത്തിക്കാത്തതോ നിലവിലെ ആപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാത്തതോ ആയ പഴയതോ 32-ബിറ്റ് ആപ്പുകളോ നീക്കം ചെയ്യാനുള്ള ഒരു പ്രക്രിയ ആപ്പിൾ ആരംഭിച്ചതിനാൽ അത് ചെറുതായി കുറഞ്ഞു. 2021-ലെ കണക്കനുസരിച്ച്, സ്റ്റോറിൽ 1.8 ദശലക്ഷത്തിലധികം ആപ്പുകൾ ഉണ്ട്.

"ആപ്പ് എക്കണോമിയിൽ"പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ആപ്പ് സ്റ്റോറിന്റെ പങ്ക് ആപ്പിൾ ഉയർത്തിക്കാട്ടുകയും െഡവലപ്പർമാർക്ക് 155 ബില്യൺ ഡോളറിലധികം നൽകിയതായി അവകാശപ്പെടുകയും ചെയ്യുന്നു, ഇത് ആപ്പ് സ്റ്റോർ ഡവലപ്പർമാരിൽ നിന്നും സർക്കാർ റെഗുലേറ്റർമാരിൽ നിന്നും വിമർശനം ഏറ്റുവാങ്ങി. ഒരു കുത്തകയായി പ്രവർത്തിക്കുകയും, ഈ ഭീമമായ സ്റ്റോറിൽ നിന്നുള്ള വരുമാനത്തിൽ ആപ്പിളിന്റെ 30% വെട്ടിക്കുറച്ചത്. 2021 ഒക്ടോബറിൽ, നെതർലാൻഡ്‌സ് അതോറിറ്റി ഫോർ കൺസ്യൂമേഴ്‌സ് ആൻഡ് മാർക്കറ്റ്‌സ് (ACM) ആപ്പിളിന്റെ ആപ്പ് സ്റ്റോറിൽ നിന്നുള്ള ഇൻ-ആപ്പ് കമ്മീഷനുകൾ മത്സര വിരുദ്ധമാണെന്നും ആപ്പിൾ അതിന്റെ ഇൻ-ആപ്പ് പേയ്‌മെന്റ് സിസ്റ്റം നയങ്ങൾ മാറ്റണമെന്ന് ആവശ്യപ്പെടുമെന്നും പറയുന്നു.

ചരിത്രം

ഐ.ഒ.എസ്. ആപ്പ് സ്റ്റോർ 
2017 മുതൽക്കുള്ള ഡൗൺലോഡ് ഓൺ ദി ആപ്പ് സ്റ്റോർ ബാഡ്ജ്

2007-ൽ ഐഫോൺ അനാച്ഛാദനം ചെയ്യുന്നതിനുമുമ്പ് ആപ്പ് സ്റ്റോറിന് വേണ്ടി ആപ്പുകൾ വികസിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ, ആപ്പിളിന്റെ അന്നത്തെ സിഇഒ സ്റ്റീവ് ജോബ്‌സ് മൂന്നാം കക്ഷി ഡെവലപ്പർമാരെ ഐഒഎസിനായി നേറ്റീവ് ആപ്പുകൾ നിർമ്മിക്കാൻ അനുവദിച്ചിരുന്നില്ല, പകരം സഫാരി(Safari)വെബ് ബ്രൗസറിനായി വെബ് ആപ്ലിക്കേഷനുകൾ നിർമ്മിക്കാൻ ആവശ്യപ്പെട്ടു.എന്നിരുന്നാലും, ഡെവലപ്പർമാരിൽ നിന്നുള്ള നിസഹകരണം കമ്പനിയെ ഈ തിരുമാനം പുനഃപരിശോധിക്കാൻ പ്രേരിപ്പിച്ചു, 2008 ഫെബ്രുവരിയോടെ ഡെവലപ്പർമാർക്കായി ആപ്പിൾ ഒരു സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് കിറ്റ് ലഭ്യമാക്കുമെന്ന് ജോബ്‌സ് 2007 ഒക്ടോബറിൽ പ്രഖ്യാപിച്ചു.എസ്ഡികെ(SDK)2008 മാർച്ച് 6-ന് പുറത്തിറങ്ങി.

ഐഫോൺ ആപ്പ് സ്റ്റോർ 2008 ജൂലൈ 10-ന് തുറന്നു.ജൂലൈ 11 ന്, ഐഫോൺ 3ജി പുറത്തിറങ്ങി, ആപ്പ് സ്റ്റോറിനുള്ള പിന്തുണയോടെ പ്രീ-ലോഡ് ചെയ്തു. തുടക്കത്തിൽ ആപ്പുകൾ സൗജന്യമോ പണമടച്ചതോ ആവാം, 2009-ൽ ആഡ് ഇൻ-ആപ്പ് പർച്ചേസ് ഫീച്ചർ ആപ്പിൾ കൂട്ടിച്ചേർത്തു ഇത് ആപ്പുകൾ, പ്രത്യേകിച്ച് ഗെയിമുകൾ, ധനസമ്പാദനത്തിനുള്ള പ്രധാന മാർഗമായി മാറി.

ആപ്പിളിന്റെ ആപ്പ് സ്റ്റോറിന്റെ വിജയത്തിനു ശേഷം അതിന്റെ എതിരാളികൾ സമാനമായ സേവനങ്ങൾ ആരംഭിച്ചതിനു ശേഷവും, മൊബൈൽ ഉപകരണങ്ങൾക്കായി സമാനമായ ഏതെങ്കിലും സേവനത്തെ സൂചിപ്പിക്കാൻ "ആപ്പ് സ്റ്റോർ" എന്ന പദം സ്വീകരിച്ചു. എന്നിരുന്നാലും, ആപ്പിൾ 2008-ൽ "ആപ്പ് സ്റ്റോർ" എന്ന പദത്തിന് വേണ്ടി ഒരു യു.എസ്. വ്യാപാരമുദ്രയ്ക്ക് അപേക്ഷിച്ചു, ഇത് 2011-ന്റെ തുടക്കത്തിൽ താൽക്കാലികമായി അംഗീകരിച്ചു.2011 ജൂണിൽ, ആമസോണിനെതിരായ ആപ്പിളിന്റെ കേസിൽ അധ്യക്ഷനായിരുന്ന യു.എസ്. ഡിസ്ട്രിക്റ്റ് ജഡ്ജി ഫിലിസ് ഹാമിൽട്ടൺ, "ആപ്പ് സ്റ്റോർ" എന്ന പേര് ഉപയോഗിക്കുന്നതിൽ നിന്ന് ആമസോണിനെ തടയാനുള്ള ആപ്പിളിന്റെ നീക്കം "ഒരുപക്ഷേ" നിഷേധിക്കുമെന്ന് പറഞ്ഞു. ജൂലൈയിൽ, ആമസോണിന്റെ ആപ്‌സ്റ്റോറിനെതിരായ കേസിൽ ഒരു ഫെഡറൽ ജഡ്ജി ആപ്പിളിന് പ്രാഥമികമായി നിരോധനത്തിനു വേണ്ടിയുള്ള അപേക്ഷ നിരസിച്ചു..

അവലംബം

Tags:

IOSOperating systemആപ്പിൾ ഇൻകോർപ്പറേറ്റഡ്മൊബൈൽ ആപ്പ്

🔥 Trending searches on Wiki മലയാളം:

കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾമോഹൻലാൽമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികധ്രുവദീപ്തികേരളചരിത്രംമലിനീകരണംഎ.എം. ആരിഫ്മെഹബൂബ്വരിക്കാശ്ശേരി മനലോകഭൗമദിനംകൃഷ്ണൻദർശന രാജേന്ദ്രൻആലപ്പുഴ ജില്ലഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻഖസാക്കിന്റെ ഇതിഹാസംമേയ്‌ ദിനംക്ഷയംഅയമോദകംതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംവടകര ലോക്സഭാമണ്ഡലംആഗോളതാപനംഗൗതമബുദ്ധൻടിപ്പു സുൽത്താൻചോറ്റാനിക്കര ഭഗവതിക്ഷേത്രംവിശുദ്ധ ഗീവർഗീസ്കോഴിക്കോട്രാഷ്ട്രീയ സ്വയംസേവക സംഘംപുലയർകൃസരിയോഗർട്ട്രാജ്യസഭനറുനീണ്ടിചേനത്തണ്ടൻഐസക് ന്യൂട്ടൺമുംബൈ ഇന്ത്യൻസ്ആസൂത്രണ കമ്മീഷൻഗർഭാശയേതര ഗർഭംകോവിഡ്-19വൃഷണംസമത്വത്തിനുള്ള അവകാശംവയനാട് ജില്ലശക്തൻ തമ്പുരാൻലിംഫോസൈറ്റ്പാത്തുമ്മായുടെ ആട്വേദവ്യാസൻരാമക്കൽമേട്ദശാവതാരംസംഗീതംചെണ്ടമലങ്കര ഓർത്തഡോക്സ് സുറിയാനി സഭസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംമീനഐശ്വര്യ റായ്ഇന്ത്യൻ പ്രധാനമന്ത്രികേരളത്തിലെ പാമ്പുകൾആഗോളവത്കരണംകടുവകേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾപ്രേമലേഖനം (നോവൽ)പാലക്കാട് ജില്ലകുണ്ടറ വിളംബരംഗായത്രീമന്ത്രംകൊച്ചി വാട്ടർ മെട്രോഭാവന (നടി)മലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംകുടജാദ്രിരാജീവ് ഗാന്ധിയശസ്വി ജയ്‌സ്വാൾസന്ധിവാതംചെങ്കണ്ണ്നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)ബാഹ്യകേളിരാജാ രവിവർമ്മഇന്ത്യയുടെ ദേശീയപ്രതിജ്ഞതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംന്യുമോണിയകമ്യൂണിസം🡆 More