സഹാറ

അന്റാർട്ടിക്ക കഴിഞ്ഞാൽ ലോകത്തെ ഏറ്റവും വലിയ മരുഭൂമിയും ഏറ്റവും വലിയ ഉഷ്ണമരുഭൂമിയുമാണ് സഹാറ (അറബി: الصحراء الكبرى‎, അൽ-സഹാറ അൽ-കുബ്റ, ഏറ്റവും വലിയ മരുഭൂമി).

സഹാറ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ സഹാറ (വിവക്ഷകൾ) എന്ന താൾ കാണുക. സഹാറ (വിവക്ഷകൾ)

ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ ഉത്തര ഭാഗത്ത് യൂറോപ്പിനോളം വലിപ്പത്തിൽ 9,000,000 ചതുരശ്ര കി.മീറ്ററുകളിലായി ഇത് വ്യാപിച്ച് കിടക്കുന്നു. കിഴക്ക് ചെങ്കടൽ, മെഡിറ്ററേനിയൻ തീരങ്ങൾ മുതൽ പടിഞ്ഞാറ് അറ്റ്ലാന്റിക്ക് സമുദ്രം വരെ ഇത് സ്ഥിതി ചെയ്യുന്നുണ്ട്. തെക്ക് വശത്ത് സാഹേൽ എന്ന അർദ്ധ-ഉഷ്ണമേഖലാ പുൽമേടുകൾ ആഫ്രിക്കയുടെ മറ്റ് ഭാഗങ്ങളിൽ നിന്ന് സഹാറ മരുഭൂമിയെ വേർതിരിക്കുന്നു.

സഹാറ
The Great Desert
സഹാറ
A satellite image of the Sahara by NASA WorldWind
Length4,800 km (3,000 mi)
Width1,800 km (1,100 mi)
Area9,200,000 km2 (3,600,000 sq mi)
Naming
Native namesa'hra
Geography
Countries
List
  • Algeria
  • Chad
  • Egypt
  • Libya
  • Mali
  • Mauritania
  • Morocco
  • Niger
  • Sudan
  • Tunisia
Coordinates23°N 13°E / 23°N 13°E / 23; 13
സഹാറ
Sahara by NASA World Wind
സഹാറ
സ്വഭാവികമായി രൂപപ്പെട്ട കല്ലിനാലുള്ള കമാനം (തെക്കുപടിഞ്ഞാറൻ ലിബിയ)
സഹാറ
അൾജീരിയയിൽ നിന്നുള്ള കാഴ്ച്ച.

സഹാറയുടെ ചരിത്രം ഏതാണ്ട് 3 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ആരംഭിച്ചു എന്ന് കരുതപ്പെടുന്നു.. സഹാറയിൽ കാണപ്പെടുന്ന ചില മണൽക്കുന്നുകൾക്ക് 180 മീറ്റർ വരെ ഉയരമുണ്ടാകാറുണ്ട്..

അറബയിൽ മരുഭൂമി എന്നർത്ഥം വരുന്ന "സഹാറാ" (صَحراء),(). എന്നതിൽ നിന്നാണ്‌ പേരിന്റെ ഉൽഭവം.

അവലോകനം

കിഴക്ക് ചെങ്കടൽ, മെഡിറ്ററേനിയൻ തീരങ്ങൾ മുതൽ പടിഞ്ഞാറ് അറ്റ്ലാന്റിക്ക് സമുദ്രം വരെയാണ് സഹാറയുടെ വ്യാപ്തി. വടക്കുവശത്ത് അറ്റ്ലസ് മലനിരകളും മെഡിറ്ററേനിയൻ സമുദ്രവുമാണ്. സുഡാൻ പ്രദേശവും നൈജർ നദീതടവുമാണ് തെക്കേ അതിരുകൾ. പടിഞ്ഞാറൻ സഹാറയാണ് അറ്റ്ലാന്റിക് തീരത്തോട് ചേർന്നുള്ള ഭാഗം. അഹഗ്ഗാർ മലനിരകൾ, ടിബെസ്റ്റി മലനിരകൾ, ഐർ മലനിരകൾ എന്നിവ മദ്ധ്യഭാഗത്ത് ഒരു പർവ്വതപ്രദേശവും പീഠഭൂമിയും തീർക്കുന്നു. ടെനേറെ മരുഭൂമി, ലിബിയൻ മരുഭൂമി എന്നിവയാണ് മറ്റു പ്രദേശങ്ങൾ. എമി കൗസ്സി ആണ് ഈ പ്രദേശത്തെ ഏറ്റവും ഉയരമുള്ള കൊടുമുട്. ഛാഡിന്റെ വടക്കൻ പ്രദേശത്തുള്ള ഇതിന്റെ ഉയരം 3415 മീറ്ററാണ്.

ആഫ്രിക്കൻ ഭൂഘണ്ഡത്തിലെ ഏറ്റവും വലിയ മരുഭൂമിയാണ് സഹാറ. ഇതിന്റെ തെക്കൻ അതിർത്തിപ്രദേശത്ത് ഒരു നാടപോലെ ഊഷരമായ സാവന്ന പ്രദേശമുണ്ട്. ഇതിനെ സാഹെൽ എന്നാണ് വിളിക്കുന്നത്. സഹാറയുടെ ഭൂരിഭാഗം പ്രദേശങ്ങളും കല്ലുനിറഞ്ഞ ഹമാദ എന്ന സ്ഥലങ്ങളും; എർഗ് എന്നു വിളിക്കപ്പെടുന്ന പ്രദേശങ്ങളുമാണ്. മണലാരണ്യങ്ങൾ എന്നുവിളിക്കാവുന്ന മണൽ നിറഞ്ഞ പ്രദേശങ്ങൾ ചുരുക്കമാണ്.

കഴിഞ്ഞ ഹിമയുഗത്തിനു ശേഷം ആയിരക്കണക്കിനു വർഷങ്ങളായി ആൾക്കാർ ഈ മരുഭൂമിയുടെ അതിരുകളിൽ താമസിക്കുന്നുണ്ട്. പണ്ടുകാലത്ത് സഹാറ മരുഭൂമിയിൽ ഇന്നത്തേക്കാൾ വളരെക്കൂടുതൽ ജലാംശമുണ്ടായിരുന്നു. മുതലകളെപ്പോലെയുള്ള ജീവികളുടെ 30,000-ലധികം പെട്രോഗ്ലിഫുകൾ ഇവിടെനിന്ന് ലഭിച്ചിട്ടുണ്ട്. ദക്ഷിണപൂർവ്വ അൾജീരിയയിലെ തസ്സിലി നജ്ജെർ എന്ന പ്രദേശത്താണ് ഇതിൽ പകുതിയിലേറെയും ലഭിച്ചിട്ടുള്ളത്. ആഫ്രോവെനേറ്റർ ജോബൈറ, ഔറാനോസോറസ് എന്നിവ ഉൾപ്പെടെ ധാരാളം ദിനോസറുകളുടെ ഫോസിലുകളും ഇവിടെനിന്ന് ലഭിച്ചിട്ടുണ്ട്. സഹാറയിൽ നൈൽ നദീതടം, ചില മരുപ്പച്ചകൾ, ഒലീവുകൾ വളരുന്ന വടക്കുള്ള ഉയർന്ന പ്രദേശങ്ങൾ എന്നിവ ഒഴികെയുള്ള സ്ഥലങ്ങൾ ആധുനിക കാലത്ത് തീർത്തും വരണ്ടതായാണ് കാണപ്പെടുന്നത്. ഉദ്ദേശം ബി.സി. 1600 മുതൽ ഈ പ്രദേശം വരണ്ട സ്ഥിതിയിൽ തന്നെയാണ്. ഭൂമിയുടെ അച്ചുതണ്ടിന്റെ ദിശയിൽ വ്യത്യാസമുണ്ടായതാണ് ഇവിടെ മഴ കുറയാനുള്ള കാരണം.

സഹാറയിലെ പ്രധാന വംശങ്ങൾ താഴെപ്പറയുന്നവയാണ്:

  • വിവിധ ബെർബെർ വിഭാഗങ്ങൾ. ടുവാറെഗ് ഗോത്രങ്ങൾ ഇതിൽ പെടുന്നു.
  • അറബിവൽക്കരിക്കപ്പെട്ട ബെർബെർ വിഭാഗങ്ങൾ: ഹസ്സനിയ ഭാഷാഭേദം സംസാരിക്കുന്ന മൗറെ വിഭാഗം (മൂറുകൾ, സഹ്രാവികൾ എന്നും ഇവർ അറിയപ്പെടുന്നു. റെഗ്വിബാറ്റ്, സ്നാഗ എന്നിവയാണ് എടുത്തുപറയാവുന്ന ഗോത്രങ്ങൾ). ടൗബൗ, നുബിയക്കാർ, സഘാവ, കനൂരി, ഹൗസ, സോങ്ഹായി, ഫൂല/ഫുലാണി എന്നീ ജനവിഭാഗങ്ങലെയും ഈക്കൂട്ടത്തിൽ പെടുത്താം.

സഹാറയിലെ പ്രധാന പട്ടണങ്ങൾ താഴെപ്പറയുന്നവയാണ്:

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

സഹോദരൻ അയ്യപ്പൻകേരളത്തിലെ പൊതുവിദ്യാഭ്യാസംഇന്ത്യൻ പൗരത്വനിയമംവയലാർ രാമവർമ്മമസ്ജിദുന്നബവിഅസിത്രോമൈസിൻചട്ടമ്പിസ്വാമികൾപുന്നപ്ര-വയലാർ സമരംഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംകഅ്ബകൂടിയാട്ടംതിരക്കഥവിഷുമുലപ്പാൽഎൻമകജെ (നോവൽ)കുഞ്ഞുണ്ണിമാഷ്തോമസ് ആൽ‌വ എഡിസൺകേരളകൗമുദി ദിനപ്പത്രംനിരണംകവികൾചൂരശാസ്ത്രംമലയാള വിവർത്തനഗ്രന്ഥങ്ങളുടെ പട്ടികകാവേരിതിരഞ്ഞെടുപ്പ് ബോണ്ട്എം.ടി. വാസുദേവൻ നായർതൃശ്ശൂർബിരിയാണി (ചലച്ചിത്രം)വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രംഗ്രാമ പഞ്ചായത്ത്മലങ്കര മാർത്തോമാ സുറിയാനി സഭസൂര്യനെല്ലി സ്ത്രീപീഡനക്കേസ്തിറയാട്ടംഅൽബെൻഡസോൾസി.എൻ. ശ്രീകണ്ഠൻ നായർകുരുക്ഷേത്രയുദ്ധംകേരളത്തിലെ ജില്ലകളുടെ പട്ടികമലയാളസാഹിത്യംസഫലമീ യാത്ര (കവിത)രാജ്യസഭമനുഷ്യൻമൂസാ നബിശ്രീകുമാരൻ തമ്പിലോക്‌സഭബാല്യകാലസഖിതിരുവനന്തപുരംകൂവളംതൃശ്ശൂർ ജില്ലബുദ്ധമതത്തിന്റെ ചരിത്രംസാറാ ജോസഫ്ഇന്ത്യാചരിത്രംഏറ്റുമാനൂർ മഹാദേവക്ഷേത്രംനാടകംമാതൃഭാഷഉസ്‌മാൻ ബിൻ അഫ്ഫാൻയേശുവിന്റെ ഉയിർത്തെഴുന്നേൽപ്പ്മോഹിനിയാട്ടംരോഹിത് ശർമഹെപ്പറ്റൈറ്റിസ്-എയോഗർട്ട്സ്വയംഭോഗംമലയാള മനോരമ ദിനപ്പത്രംദുഃഖവെള്ളിയാഴ്ചപാർവ്വതിഹിജ്റാ റോഡ്ഹൃദയാഘാതംതൊണ്ടിമുതലും ദൃക്സാക്ഷിയുംഖസീദത്തുൽ ബുർദനോവൽവിവാഹംവൃക്കഫുട്ബോൾആടുജീവിതംഇന്ത്യൻ രൂപഉത്സവംലക്ഷ്മി നായർഭാരതീയ സ്റ്റേറ്റ് ബാങ്ക്ആത്മകഥബാലകാണ്ഡം🡆 More