ഷാർലറ്റ് റാമ്പ്ലിംഗ്

ടെസ്സ ഷാർലറ്റ് റാമ്പ്ലിംഗ് (ജനനം 5 ഫെബ്രുവരി 1945) ഒരു ഇംഗ്ലീഷ് നടിയും മോഡലും ഗായികയുമാണ്.

യൂറോപ്യൻ ആർട്ട്ഹൌസ് വിഭാഗത്തിൽ ഇംഗ്ലീഷ്, ഫ്രഞ്ച്, ഇറ്റാലിയൻ സിനിമകളിലെ അഭിനയത്തിലൂടെയാണ് അവർ കൂടുതലായി അറിയപ്പെടുന്നത്. സ്വിംഗിംഗ് സിക്സ്റ്റീസിന്റെ (60 കളുടെ മദ്ധ്യംവരെ യു.കെ.യിൽ നടന്നിരുന്ന യുവ സാംസ്കാരിക വിപ്ലവം) യുവ ഐക്കൺ ആയിരുന്ന അവർ മോഡലിംഗിലൂടെ രംഗപ്രവേശനം നടത്തുകയും പിന്നീട് ഒരു ഫാഷൻ ഐക്കണും കാവ്യപ്രതിഭയുമായി അറിയപ്പെടുകയും ചെയ്തു.

ഷാർലറ്റ് റാമ്പ്ലിംഗ്
ഷാർലറ്റ് റാമ്പ്ലിംഗ്
Charlotte Rampling in 2012
ജനനം
Tessa Charlotte Rampling

(1946-02-05) 5 ഫെബ്രുവരി 1946  (78 വയസ്സ്)
Sturmer, Essex, England
തൊഴിൽActress
സജീവ കാലം1965-present
ജീവിതപങ്കാളി(കൾ)Bryan Southcombe (1972-1976)
Jean Michel Jarre (1978-1998)
മാതാപിതാക്ക(ൾ)Isabel Anne Rampling (née Gurteen)
Godfrey Rampling

1966 ൽ ലിൻ റെഡ്ഗ്രേവിനോടൊപ്പം ജോർജി ഗേൾ എന്ന ചിത്രത്തിൽ മെറിഡിത്തിൻറെ വേഷത്തിൽ അഭിനയിക്കുവാൻ അവർ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. താമസിയാതെ ഫ്രഞ്ച്, ഇറ്റാലിയൻ ആർട്ട്ഹൌസ് ചിത്രങ്ങളിൽ പ്രവർത്തിച്ചു. ഇക്കാലത്ത് അഭിനയിച്ച പ്രധാന ചിത്രങ്ങളിൽ, ലുചിനോ വിസ്കോണ്ടിയുടെ ദ ഡാംന്ഡ് (1969), ലിലിയാന കാവാനിയുടെ 'ദി നൈറ്റ് പോർട്ടർ' (1974) എന്നിവ ഉൾപ്പെട്ടിരുന്നു. സാർഡോസ് (1974), യുപ്പി ഡൂ (1974), ഫെയർവെൽ, മൈ ലൗലി (1975), വുഡി അലനോടൊപ്പം അഭിനയിച്ച സ്റ്റാർഡസ്റ്റ് മെമ്മറീസ് (1980), പോൾ ന്യൂമാനോടൊപ്പം അഭിനയിച്ച ദ വിർഡിക്റ്റ് (1982), ലോംഗ് ലൈവ് ലൈഫ് (1984), മാക്സ്, മോൺ അമോർ (1986), എയ്ഞ്ചൽ ഹാർട്ട് (1987), ദ വിങ്ങ്സ് ഓഫ് ദി ഡോവ് (1997) എന്നിവയിലൂടെ അവർക്കു താരപരിവേഷം ലഭിച്ചു. 2002 ൽ കാബറെ ശൈലിയിൽ റിക്കോർഡ് ചെയ്ത് 'ആസ് എ വുമൺ' എന്ന പേരിൽ ചെയ്ത ഒരു ആൽബം അവർ പുറത്തിറക്കിയിരുന്നു.

2000 ത്തിൽ ഫ്രഞ്ച് സംവിധായകൻ ഫ്രാങ്കോയിസ് ഓസോണിന്റെ അണ്ടർ ദി സാൻഡ് (2000), സ്വിമ്മിംഗ് പൂൾ (2003), ഏഞ്ചൽ (2007) എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. ടെലിവിഷനിൽ ഡക്സ്റ്റർ എന്ന പരമ്പരയിലെ എവ്ലിൻ വോഗൽ എന്ന കഥാപാത്രത്തിലൂടെ അറിയപ്പെട്ടു. 2012 ൽ ഒരു പ്രൈംടൈം എമ്മി അവാർഡിനും ഒരു സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് അവാർഡിനും നാമനിർദ്ദേശം ചെയ്യപ്പെട്ടു. റെസ്റ്റ്ലെസ് എന്ന പരമ്പരയിലെ അഭിനയത്തിനാണ് ഈ രണ്ടു നാമനിർദ്ദേശങ്ങളും ലഭിച്ചത്. മറ്റു ടെലിവിഷൻ വേഷങ്ങളിൽ ബ്രോഡ് ചർച്ച്, ലണ്ടൻ സ്പൈ എന്നിവ ഉൾപ്പെടുന്നു. ഇതിൽ രണ്ടാമത്തേതിന് ഒരു ഗോൾഡൻ ഗ്ലോബ് അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. 2015 ലെ "45 യേർസ്" എന്ന ചിത്രത്തിലെ അവരുടെ പ്രകടനത്തിനു മികച്ച നടിക്കുള്ള ബെർലിൻ ഫിലിം ഫെസ്റ്റിവെൽ അവാർഡ്, മികച്ച നടിക്കുള്ള യൂറോപ്യൻ ഫിലിം അവാർഡ്, മികച്ച നടിക്കുള്ള അക്കാദമി അവാർഡിന് എന്നിവയ്ക്കു നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. 2017 ൽ നടന്ന 74-ാമത് വെനീസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിക്കുള്ള വോൾപി കപ്പ് അവാർഡ് നേടുകയുണ്ടായി. നാല് തവണ സീസർ അവാർഡ് നാമനിർദ്ദേശം ലഭിച്ചിരുന്ന ഷാർലറ്റ്, 2001 ൽ ഒരു ഓണററി സീസർ അവാർഡും, 2002 ൽ ഫ്രാൻസിന്റെ ലിജിയൻ ഓഫ് ഓണറും കരസ്ഥമാക്കിയിരുന്നു. 2000 ൽ കലാപരമായ സംഭാവനകൾക്ക് അവർ OBE നേടുകയും 2015 ൽ യൂറോപ്യൻ ഫിലിം അവാർഡ്സിൽനിന്ന് ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് നേടുകയും ചെയ്കതു. 2015-ൽ, അവർ ഫ്രഞ്ച് ഭാഷയിൽ "ക്വി ജെ സൂയിസ്" (Who I Am) എന്ന പേരിൽ തൻറെ ആത്മകഥ പുറത്തിറക്കിയിരുന്നു. പിന്നീട് 2017 മാർച്ചിൽ പ്രസിദ്ധീകരിക്കാനായി ഇതിൻറെ ഒരു ഇംഗ്ലീഷ് പരിഭാഷയ്ക്കായി ജോലി ചെയ്തിരുന്നു.

ജീവിതരേഖ

ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവും, ബ്രിട്ടീഷ് ആർമി ഓഫീസറുമായിരുന്ന ഗോഡ്ഫ്രെ റാമ്പ്ലിംഗ് (1909-2009), ചിത്രകാരിയായിരുന്ന ഇസബെൽ ആനി (1918-2001) എന്നിവരുടെ മകളായി എസ്സെക്സിലെ സ്റ്റർമർ എന്ന സ്ഥലത്ത അവർ ജനിച്ചു. 1964-ൽ ബ്രിട്ടനിലേയ്ക്ക് മടങ്ങിയെത്തിയതിനുമുൻപ്, ജിബ്രാൾട്ടർ, ഫ്രാൻസ്, സ്പെയിൻ എന്നിവിടങ്ങളിലായാണ് അവർ തൻറെ ബാല്യകാലം ചെലവഴിച്ചത്. വെഴ്സായില്ലെസ്സിലെ അക്കാഡമിയെ ജീന്നെ ഡി'ആർക്കിലും ഇംഗ്ലണ്ടിലെ ഹെർട്ഫോർഡ്ഷയറിലെ ബുഷിയിലുള്ള ബോർഡിംഗ് സ്കൂളായ സെന്റ് ഹിൽഡാസ് സ്കൂളിലുമായി വിദ്യാഭ്യാസം ചെയ്തു. അവരുടെ ഒരേയൊരു സഹോദരി സാറ 1966-ൽ 23-ആമത്തെ വയസ്സിൽ ആത്മഹത്യ ചെയ്തിരുന്നു. അവരും സാറായും തമ്മിൽ വളരെ അടുത്ത ആത്മബന്ധമായിരുന്നു ഉണ്ടായിരുന്നത്. കൗമാര കാലത്ത് രണ്ടുപേരും ഒരുമിച്ച ഒരു ക്യാബറേയിൽ അഭിനയിച്ചിരുന്നു.

കലാരംഗം

  • ജോർജി ഗേൾ (1966)
  • ദ ലോംഗ് ഡ്യൂവൽ (1967)
  • ദ ഡാംന്ഡ് (1969)
  • 'റ്റിസ് പിറ്റി ഷി ഈസ് എ വോർ (1971)
  • വാനിഷിംഗ് പോയിൻറ് (1971 film) (1971)
  • അസിലം (1972)
  • ദ നൈറ്റ് പോർട്ടർ (1974)
  • സർഡോസ് (1974)
  • ലാ ചെയർ ഡി ലോർച്ചിഡീ (1975)
  • ഫെയർവെൽ മൈ ലവ്ലി (1975)
  • ഷെർലക് ഹോംസ് ഇൻ ന്യൂയോർക്ക് (1976)
  • ഫോക്സ് ട്രോട്ട് (1976)
  • ഒർക്ക (1977)
  • സ്റ്റാർഡസ്റ്റ് മെമ്മറീസ് (1980)
  • ദ വെർഡിക്റ്റ് (1982)
  • ഏഞ്ചൽ ഹാർട്ട് (1987)
  • അസ്ഫാൾട്ട് ടാംഗോ (1996)
  • അണ്ടർ ദ സാൻറ് (2000)
  • സ്വിമ്മിംഗ് പൂൾ (2003)
  • ലെമ്മിംഗ് (2005)
  • ഹെഡിംഗ് സൌത്ത് (2005)
  • ഡെക്സ്റ്റർ (2006)
  • ബാബിലോൺ A.D. (2008)
  • ദ ഡച്ചസ് (2008)
  • ദ ഐ ഓഫ് ദ സ്റ്റോം (2011)
  • മെലാംഗളിയ (2011)
  • ദ മിൽ ആൻറ് ദ ക്രോസ് (2011)
  • ഐ, അന്ന (2012)
  • 45 യേർസ് (2015)
  • അസ്സാസിൻസ് ക്രീഡ് (2016)
  • ദ സെൻസ് ഓഫ് ആൻ എൻഡിംഗ് (2017)
  • ഹന്നാ (2017)
  • റെഡ് സ്പാരോ (2018)



അവലംബം

Tags:

ഇംഗ്ലീഷ് ഭാഷഇറ്റാലിയൻ ഭാഷഫ്രഞ്ച് ഭാഷ

🔥 Trending searches on Wiki മലയാളം:

പാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.അയ്യങ്കാളിഇല്യൂമിനേറ്റികറുത്ത കുർബ്ബാനബീജഗണിതംകൊൽക്കത്ത നൈറ്റ് റൈഡേർസ്ലളിതാംബിക അന്തർജ്ജനംജലംസിന്ധു നദീതടസംസ്കാരംആധുനിക മലയാളസാഹിത്യംഅരയാൽന്യൂനമർദ്ദംദൈവംചെറുകഥബിഗ് ബോസ് (മലയാളം സീസൺ 5)നിവിൻ പോളിഇന്ത്യൻ ഭരണഘടന ഭേദഗതികൾക്രൊയേഷ്യരതിമൂർച്ഛന്യുമോണിയഒക്ടോബർ വിപ്ലവംലോക പൈതൃക ദിനംസ്ത്രീ ഇസ്ലാമിൽതൃശ്ശൂർഎഫ്.സി. ബാഴ്സലോണരാമചരിതംഉണ്ണിയച്ചീചരിതംപടയണിദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)ഗ്ലോക്കോമകരൾസ്വർണവും സാമ്പത്തിക ശാസ്ത്രവുംരാജ്യങ്ങളുടെ പട്ടികപാലക്കാട് ജില്ലഇന്ത്യൻ ശിക്ഷാനിയമം (1860)മലയാളം വിക്കിപീഡിയമലയാളഭാഷാചരിത്രംകേരളത്തിലെ തുമ്പികൾകേരള സാഹിത്യ അക്കാദമിമോഹിനിയാട്ടംകൊടുങ്ങല്ലൂർരതിലീലറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർഊട്ടിമാമാങ്കംഅസിത്രോമൈസിൻടൈഫോയ്ഡ്കവിത്രയംബിഗ് ബോസ് (മലയാളം സീസൺ 4)ആത്മഹത്യകടുവമമ്മൂട്ടികൊച്ചിഇന്ത്യയുടെ ദേശീയപതാകലത്തീൻ കത്തോലിക്കാസഭമമ്മൂട്ടി അഭിനയിച്ച ചലച്ചിത്രങ്ങൾഷമാംകണ്ണശ്ശരാമായണംവാതരോഗംആറ്റിങ്ങൽ കലാപംആലിപ്പഴംഖലീഫ ഉമർഈദുൽ ഫിത്ർമിഖായേൽ (ചലച്ചിത്രം)മൈസൂർ കൊട്ടാരംഹെപ്പറ്റൈറ്റിസ്ബാബസാഹിബ് അംബേദ്കർസുകന്യ സമൃദ്ധി യോജനവിവരാവകാശനിയമം 2005വിനീത് ശ്രീനിവാസൻയോഗക്ഷേമ സഭകാലൻകോഴിലോക്‌സഭാ തെരഞ്ഞെടുപ്പ്, 2019 (തമിഴ്‍നാട്)ഇൻസ്റ്റാഗ്രാംചിന്മയിഇന്ത്യൻ നാഷണൽ കോൺഗ്രസ്സമസ്ത കേരള ജംഇയ്യത്തുൽ ഉലമവാട്സ്ആപ്പ്🡆 More