വന്ദേ മാതരം: ഒരു ഭാരതീയ ദേശീയ ഗീതം

ബങ്കിം ചന്ദ്ര ചാറ്റർജി ബംഗാളി ഭാഷയിലെഴുതിയ ഒരു ദേശഭക്തിഗാനമാണ് വന്ദേമാതരം.

സംസ്കൃത ഭാഷയിലെ ഏതാനും വാക്കുകളും ഇതിൽ ഉൾപ്പെടുന്നുണ്ട്. 1870 കളിൽ എഴുതപ്പെട്ട ഈ കവിത തന്റെ ആനന്തമഠം എന്ന നോവലിൽ കർത്താവ് ചേർത്തിരുന്നു. ബന്ദേ മാതരം എന്നും ഇത് ഉച്ചരിക്കപ്പെടാറുണ്ട്. 1896-ലെ കോൺഗ്രസ് സമ്മേളനത്തിൽ രവീന്ദ്രനാഥ ടാഗോർ ഈ കവിത ആലപിച്ചതോടെയാണ് ശ്രദ്ധയാകർഷിക്കുന്നത്. കവിതയുടെ ആദ്യത്തെ രണ്ട് വരികൾ ഇന്ത്യയുടെ ദേശീയഗീതമായി (National Song) കോൺഗ്രസ് പ്രവർത്തക സമിതി സ്വീകരിക്കുകയായിരുന്നു. എന്നാൽ ദേശീയഗാനമായ ജനഗണമനയുടെ ഔദ്യോഗികപരിവേഷം ഇതിനില്ല. ഇന്ത്യന് സ്വാതന്ത്ര്യ സമരത്തന്റെ ഊർജ്ജ സ്രോതസ്സായിരുന്നു ഈ ഗാനം. പ്രശസ്ത ബംഗാളി കവിയായിരുന്ന ബങ്കിം ചന്ദ്ര ചാറ്റർജി ആണ് ഇതിന്റെ രചയിതാവ്. ബംഗാളിയിലാണ് ഇത് രചിച്ചിരിക്കുന്നതെങ്കിലും സംസ്കൃതത്തിന്റെ സ്വാധീനം വേണ്ടുവോളമുണ്ട്. ഭാരതാംബയെ സ്തുതിക്കുന്ന ഗീതമായാണ് ഇതിന്റെ രചന. ദേശ് എന്ന രാഗത്തിലാണ് ഇത് ചിട്ടപ്പെടുത്തിയിരിക്കുന്നത്.

വന്ദേ മാതരം
വന്ദേ മാതരം: ചരിത്രം, പ്രസക്തി, ദേശീയ ഗീതം
ബങ്കിം ചന്ദ്ര ചാറ്റർജി രചിച്ച വന്ദേമാതരം ആകാശവാണിയിൽ അവതരിപ്പിച്ച രാഗ് ദേശിന് സജ്ജമാക്കിയപ്പോൾ

ഇന്ത്യ ഇന്ത്യയുടെ ദേശീയഗീതം (ഗാനം
വരികൾ
(രചയിതാവ്)
ബങ്കിം ചന്ദ്ര ചാറ്റർജി, ആനന്ദമഠം (1882)
സംഗീതംഹേമന്ത മുഖർജി (സിനിമാ പതിപ്പ്)
ജാദുനാഥ് ഭട്ടാചാര്യ (ഒറിജിനൽ)
സ്വീകരിച്ചത്24 ജനുവരി 1950
Music sample
[[:File:Vande Mataram on Mohan Veena.ogg|2017ൽ വിശ്വ മോഹൻ ഭട്ട് വന്ദേമാതരം ആലപിച്ചത്.]]
noicon
ഇന്ത്യ ഭാരതത്തിന്റെ ദേശീയപ്രതീകങ്ങൾ
പതാക ത്രിവർണം
ചിഹ്നം സാരനാഥിലെ അശോകസ്തംഭം
ഗാനം ജന ഗണ മന
ഗീതം വന്ദേ മാതരം
മൃഗം രാജകീയ ബംഗാൾ കടുവ
പക്ഷി മയിൽ
പുഷ്പം താമര
ജലജീവി സുസു
വൃക്ഷം പേരാൽ
ഫലം മാങ്ങ
കളി ഹോക്കി
ദിനദർശിക ശകവർഷം

ചരിത്രം

വന്ദേ മാതരം: ചരിത്രം, പ്രസക്തി, ദേശീയ ഗീതം 
ബങ്കിം ചന്ദ്ര ചാറ്റർജി

1876 ൽ ബങ്കിം ചന്ദ്ര ചാറ്റർജി ബ്രിട്ടീഷുകാർക്കു കീഴിൽ ജോലി ചെയ്യുമ്പോഴാണ് ഈ ഗാനം എഴുതിയത്. 1870-കളിൽ, ബ്രിട്ടീഷ് രാജ്ഞിയെ സ്തുതിക്കുന്ന "ദൈവം രാജ്ഞിയെ രക്ഷിക്കട്ടെ" എന്ന ഗാനം എല്ലാവരും നിർബന്ധമായും ആലപിക്കണമെന്ന ബ്രിട്ടീഷ് നിബന്ധനയോടുള്ള പ്രതിഷേധമായാണ് ഈ ഗാനം രചിക്കപ്പെട്ടത് എന്ന് കരുതപ്പെടുന്നു. 1882-ൽ പുറത്തുവന്ന ആനന്ദമഠമെന്ന പുസ്തകത്തിലാണ് ഈ ഗാനം ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്. പിന്നീട്, ജദുനാഥ് ഭട്ടാചാര്യ ഈ ഗാനത്തിന്റെ സംഗീതസംവിധാനം നിർവ്വഹിച്ചു.

പ്രസക്തി

സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷ് ഭരണത്തിൽ നിന്നുള്ള മോചനത്തിനുവേണ്ടിയുള്ള തീക്ഷ്ണമായ ശബ്ദമായി വന്ദേമാതരം മാറി. സ്വാതന്ത്ര സമരത്തിന്റെ ഭാഗമായ റാലികളിലും പ്രകടനങ്ങളിലും "വന്ദേമാതരം" മുഴക്കിക്കൊണ്ടാണ് ജനങ്ങൾ ദേശസ്നേഹം പ്രകടിപ്പിച്ചത്. അങ്ങനെ ഇന്ത്യൻ സ്വാതന്ത്രത്തിന്റെയും ദേശിയ ഐക്യത്തിന്റെയും പ്രതീകമായി വന്ദേമാതരം മാറി. ഇതിൽ വിളറി പൂണ്ട ബ്രിട്ടീഷ് ഭരണകൂടം വന്ദേമാതരം പരസ്യമായി ആലപിക്കുന്നത് ഒരിടയ്ക്ക് നിരോധിച്ചു. നിരവധി സ്വാതന്ത്രസമരസേനാനികൾ ഈ കുറ്റത്തിന് തുറങ്കിലടയ്ക്കപ്പെട്ടിട്ടുണ്ട്.

കോൺഗ്രസിനെ 1896-ലെ കൊൽക്കത്ത സമ്മേളനത്തിൽ രവീന്ദ്രനാഥ ടാഗോർ ഈ ഗാനമാലപിച്ചു. ഒരു രാഷ്ട്രീയ പൊതുവേദിയിൽ വന്ദേമാതരം ആലപിക്കപ്പെട്ട ആദ്യത്തെ സന്ദർഭമായിരുന്നു ഇത്.

ദേശീയ ഗീതം








(സംസ്കൃതം മൂലഗീതം)


वन्दे मातरम्
वन्दे मातरम्
सुजलां सुफलां मलयजशीतलाम्
सस्य श्यामलां मातरंम् .

शुभ्र ज्योत्सनाम् पुलकित यामिनीम्
फुल्ल कुसुमित द्रुमदलशोभिनीम्,
सुहासिनीं सुमधुर भाषिणीम् .
सुखदां वरदां मातरम् .

कोटि कोटि कन्ठ कलकल निनाद कराले
द्विसप्त कोटि भुजैर्ध्रत खरकरवाले
के बोले मा तुमी अबले
बहुबल धारिणीम् नमामि तारिणीम्
रिपुदलवारिणीम् मातरम्

तुमि विद्या तुमि धर्म, तुमि ह्रदि तुमि मर्म
त्वं हि प्राणाः शरीरे
बाहुते तुमि मा शक्ति,
हृदये तुमि मा भक्ति,
तोमारै प्रतिमा गडि मन्दिरे-मन्दिरे.

त्वं हि दुर्गा दशप्रहरणधारिणी
कमला कमलदल विहारिणी
वाणी विद्यादायिनी, नमामि त्वाम्
नमामि कमलां अमलां अतुलाम्
सुजलां सुफलां मातरम्

श्यामलां सरलां सुस्मितां भूषिताम्
धरणीं भरणीं मातरम्.


(ബംഗാളി മൂലഗീതം)


বন্দে মাতরম্
বন্দে মাতরম্
সুজলাং সুফলাং
মলয়জশীতলাম্
শস্যশ্যামলাং মাতরম্॥
বন্দে মাতরম্

শুভ্রজ্যোত্স্না পুলকিতযামিনীম্
পুল্লকুসুমিত দ্রুমদলশোভিনীম্
সুহাসিনীং সুমধুর ভাষিণীম্
সুখদাং বরদাং মাতরম্॥
বন্দে মাতরম্

কোটি কোটি কণ্ঠ কলকলনিনাদ করালে
কোটি কোটি ভুজৈর্ধৃতখরকরবালে
কে বলে মা তুমি অবলে
বহুবলধারিণীং নমামি তারিণীম্
রিপুদলবারিণীং মাতরম্॥

তুমি বিদ্যা তুমি ধর্ম, তুমি হৃদি তুমি মর্ম
ত্বং হি প্রাণ শরীরে
বাহুতে তুমি মা শক্তি
হৃদয়ে তুমি মা ভক্তি
তোমারৈ প্রতিমা গড়ি মন্দিরে মন্দিরে॥

ত্বং হি দুর্গা দশপ্রহরণধারিণী
কমলা কমলদল বিহারিণী
বাণী বিদ্যাদায়িনী ত্বাম্
নমামি কমলাং অমলাং অতুলাম্
সুজলাং সুফলাং মাতরম্.

শ্যামলাং সরলাং সুস্মিতাং ভূষিতাম্
ধরণীং ভরণীং মাতরম্.


(മലയാളം മൂലഗീതം)


വന്ദേ മാതരം
വന്ദേ മാതരം
സുജലാം സുഫലാം
മലയജശീതളാം
സസ്യശ്യാമളാം മാതരം
വന്ദേ മാതരം

ശുഭ്രജ്യോത്സ്നാ പുളകിതയാമിനീം
ഫുല്ലകുസുമിത ദ്രുമദളശോഭിണീം
സുഹാസിനീം സുമധുരഭാഷിണീം
സുഖദാം വരദാം മാതരം
വന്ദേ മാതരം

കോടി കോടി കണ്ഠ കള കള നിനാദ കരാളേ
ദ്വിസപ്ത കോടി ഭുജൈധൃത ഖരകരവാളേ
കേ ബോലേ മാ തുമി അബലേ
ബഹുബല ധാരിണീം നമാമി താരിണീം
രിപുദളവാരിണീം മാതരം
വന്ദേ മാതരം

തുമി വിദ്യാ തുമി ധർമ, തുമി ഹൃദി തുമി മർമ
ത്വം ഹി പ്രാണാ: ശരീരേ
ബാഹുതേ തുമി മാ ശക്തി,
ഹൃദയേ തുമി മാ ഭക്തി,
തോമാരൈ പ്രതിമാ ഗഡി മന്ദിരേ മന്ദിരേ

ത്വം ഹി ദുർഗാ ദശപ്രഹരണധാരിണീ
കമലാ കമലദള വിഹാരിണീ
വാണീ വിദ്യാദായിനീ, നമാമി ത്വം
നമാമി കമലാം അമലാം അതുലാം
സുജലാം സുഫലാം മാതരം

ശ്യാമളാം സരളാം സുസ്മിതാം ഭൂഷിതാം
ധരണീം ഭരണീം മാതരം

വിവർത്തനങ്ങൾ

  • 'വന്ദേ മാതരം' ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് അരബിന്ദോയാണ്. വിവിധ ഇന്ത്യൻ ഭാഷകളിലേക്ക് ഈ ഗാനം വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

വിവാദങ്ങൾ

കുറേ കാലഘട്ടത്തേക്കെങ്കിലും വന്ദേമാതരം ഇന്ത്യയുടെ ദേശീയഗാനമായാണ് കരുതപ്പെട്ടിരുന്നത്[അവലംബം ആവശ്യമാണ്]. ഭാരതത്തെ മാതാവായി കണക്കാക്കി പൂജിക്കുന്നു എന്ന കാരണത്താൽ ഇസ്ലാം മതവിശ്വാസികൾ ഇത് ഉൾക്കൊള്ളാൻ വിസമ്മതിച്ചിരുന്നു. വന്ദേമാതരം ഉൾപ്പെട്ടിരുന്ന ആനന്ദമഠം എന്ന പുസ്തകത്തിൽ മുസ്ലിം വിരുദ്ധ സന്ദേശങ്ങൾ ഉണ്ട് എന്നതാണ് വിമർശനത്തിന്റെ കാതൽ

വിമർശനങ്ങൾ

ചില പദങ്ങൾ ഉച്ഛരിക്കാനുള്ള പ്രയാസം ആദ്യകാലഘട്ടത്തിലേ വിമർശിക്കപ്പെട്ടിരുന്നു.[ആര്?]

അവലംബങ്ങൾ

പുറം കണ്ണികൾ

Tags:

വന്ദേ മാതരം ചരിത്രംവന്ദേ മാതരം പ്രസക്തിവന്ദേ മാതരം ദേശീയ ഗീതംവന്ദേ മാതരം വിവർത്തനങ്ങൾവന്ദേ മാതരം വിവാദങ്ങൾവന്ദേ മാതരം വിമർശനങ്ങൾവന്ദേ മാതരം അവലംബങ്ങൾവന്ദേ മാതരം പുറം കണ്ണികൾവന്ദേ മാതരംഇന്ത്യൻ സ്വാതന്ത്ര്യ സമരംജനഗണമനദേശ് (രാഗം)ബംഗാളിബങ്കിം ചന്ദ്ര ചാറ്റർജിഭാരതാംബസംസ്കൃതം

🔥 Trending searches on Wiki മലയാളം:

ഇടുക്കി അണക്കെട്ട്അനശ്വര രാജൻഇന്ത്യഇന്ത്യയുടെ രാഷ്‌ട്രപതിമഹിമ നമ്പ്യാർഈദുൽ ഫിത്ർജെറുസലേംഎയ്‌ഡ്‌സ്‌ഇന്ത്യയുടെ ദേശീയപ്രതിജ്ഞഇന്ത്യൻ പാർലമെന്റ്മൗലികാവകാശങ്ങൾഏപ്രിൽ 15കൊളസ്ട്രോൾമൊണ്ടാഷ്മെത്തലീൻ ഡയോക്സി മെത് ആംഫ്റ്റമൈൻവിഷാദരോഗംകുമാരനാശാൻഡെങ്കിപ്പനികുര്യാക്കോസ് ഏലിയാസ് ചാവറമോഹിനിയാട്ടംപെരിയാർമലബന്ധംപി. കേശവദേവ്തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രംയുദ്ധംപാലക്കാട് ജില്ലതൃശൂർ പൂരംരതിലീലഅമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രംട്വിറ്റർഇന്ത്യയിലെ ദേശീയപാതകൾപ്രീമിയർ ലീഗ്മഞ്ഞുമ്മൽ ബോയ്സ്എൻമകജെ (നോവൽ)മാർഗ്ഗംകളിനരേന്ദ്ര മോദികണികാണൽലൈംഗികബന്ധംമറിയംനളിനിറിട്ട്പൂരക്കളിഹലോമഞ്ജു വാര്യർമഴചതയം (നക്ഷത്രം)കുടുംബശ്രീനിക്കാഹ്ആൻജിയോഗ്രാഫിമേടം (നക്ഷത്രരാശി)കേരള പബ്ലിക് സർവീസ് കമ്മീഷൻപാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംസ്ത്രീ ഇസ്ലാമിൽആര്യവേപ്പ്മുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈമാമ്പഴം (കവിത)വിവാഹംപൊന്മുടികൃഷ്ണൻപ്രേമം (ചലച്ചിത്രം)സ്ഖലനംചവിട്ടുനാടകംവിഷുകാട്ടിൽ മേക്കതിൽ ക്ഷേത്രംഫ്രാൻസിസ് ഇട്ടിക്കോരപ്രണവ്‌ മോഹൻലാൽദിവ്യ ഭാരതിലക്ഷ്മി നായർഅരയാൽഗുരു (ചലച്ചിത്രം)ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾസജിൻ ഗോപുഇസ്‌ലാമിക വസ്ത്രധാരണ രീതിമലപ്പുറംകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾകേരളത്തിലെ ജില്ലകളുടെ പട്ടികപത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രം🡆 More