ലോക മണ്ണ് ദിനം: ഡിസംബർ 5

ആരോഗ്യകരമായ മണ്ണിന്റെ പ്രാധാന്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും മണ്ണിലെ വിഭവങ്ങളുടെ സുസ്ഥിര പരിപാലനത്തിനായി ജനങ്ങളെ ബോധവാന്മാരാക്കുന്നതിനും എല്ലാ വർഷവും ഡിസംബർ 5 ന് ലോക മണ്ണ് ദിനം (World Soil Day) ആചരിക്കുന്നു.

2014 ഡിസംബർ 5 മുതൽ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ഈ ദിനം ആചരിച്ചു വരുന്നു.

ദിനാചരണ പ്രഖ്യാപനം

മണ്ണിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരിക്കുന്നതിനുള്ള ഒരു അന്താരാഷ്ട്ര ദിനം 2002-ൽ ഇന്റർനാഷണൽ യൂണിയൻ ഓഫ് സോയിൽ സയൻസസ് (IUSS) ശുപാർശ ചെയ്തു. തായ്‌ലൻഡ് രാജ്യത്തിന്റെ നേതൃത്വത്തിലും ആഗോള മണ്ണ് പങ്കാളിത്തത്തിന്റെ ചട്ടക്കൂടിനുള്ളിലും, ഭക്ഷ്യ കാർഷിക സംഘടന (FAO ) ആഗോളമായി ലോക മണ്ണ് ദിനത്തിന്റെ ഔപചാരിക ആചരണത്തെ പിന്തുണച്ചു. ഭക്ഷ്യ കാർഷിക സംഘടനയുടെ 2013 ജൂണിൽ കൂടിയ കോൺഫറൻസ് ലോക മണ്ണ് ദിനം ഏകകണ്ഠമായി അംഗീകരിക്കുകയും 68-ാമത് യു.എൻ ജനറൽ അസംബ്ലിയിൽ അതിനെ ഔദ്യോഗികമായി അംഗീകരിക്കുവാൻ അഭ്യർത്ഥിക്കുകയും ചെയ്തു. 2013 ഡിസംബറിൽ, യു.എൻ ജനറൽ അസംബ്ലി ഈ നിർദ്ദേശത്തെ അംഗീകരിക്കുകയും 2014 ഡിസംബർ 5-നെ ആദ്യ ഔദ്യോഗിക ലോക മണ്ണ് ദിനമായി പ്രഖ്യാപിക്കുകയും ചെയ്തു.

ഈ സംരംഭത്തിന് ഔദ്യോഗികമായി അനുമതി നൽകിയ തായ്ലൻഡ് രാജാവായിരുന്ന ഭൂമിബൊൽ അതുല്ല്യതെജിനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ ജന്മദിനമായ ഡിസംബർ 5 ഈ ദിനാചരണത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്.

പുറത്തേക്കുള്ള കണ്ണികൾ

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

സൗരയൂഥംഔട്ട്‌ലുക്ക്.കോംതണ്ണീർത്തടംപൊയ്‌കയിൽ യോഹന്നാൻഅൻസിബ ഹസ്സൻലൈലയും മജ്നുവുംവാസ്കോ ഡ ഗാമസ്വയംഭോഗംഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)നോവൽഗാർഹിക പീഡനംരാജസ്ഥാൻ റോയൽസ്കൊളസ്ട്രോൾകണിക്കൊന്നമലയാളം നോവലെഴുത്തുകാർഫഹദ് ഫാസിൽകണ്ണശ്ശരാമായണംഅധ്യാപകൻഇന്ത്യൻ നാഷണൽ കോൺഗ്രസ്ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യകഥകളിഅയമോദകംകുണ്ടറ വിളംബരംപാലോളി മുഹമ്മദ് കുട്ടിഐസക് ന്യൂട്ടൺജീവചരിത്രംജയവിജയന്മാർ (സംഗീതജ്ഞർ)രാമായണംശശി തരൂർവൈക്കം മുഹമ്മദ് ബഷീർമാമാങ്കംവയനാട് ജില്ലതോമസ് ആൽ‌വ എഡിസൺഫുട്ബോൾകോഴിക്കോട് ജില്ലഐശ്വര്യ റായ്തപാൽ വോട്ട്കേരളവർമ്മ വലിയ കോയിത്തമ്പുരാൻകുഞ്ഞാലി മരക്കാർസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർഇന്ത്യൻ നാഷണൽ ലീഗ്കൃസരികെ.ഇ.എ.എംനക്ഷത്രം (ജ്യോതിഷം)ഹിന്ദുമതംചിന്മയിആനി രാജഗോവഎറണാകുളം ജില്ലചാൾസ് ഡാർവിൻആണിരോഗംമങ്ക മഹേഷ്കവിതശ്രീനാരായണഗുരുനിയമസഭകോണ്ടംഖലീഫ ഉമർപത്ത് കൽപ്പനകൾമഹാത്മാ ഗാന്ധികുഞ്ഞുണ്ണിമാഷ്പല്ല്വധശിക്ഷകേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾആയുർവേദംപാലക്കാട് ജില്ലടെസ്റ്റോസ്റ്റിറോൺനവരസങ്ങൾലക്ഷദ്വീപ്കേരളത്തിലെ തുമ്പികളുടെ പട്ടികജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിമന്ത്ഉത്തരാധുനികതമമ്മൂട്ടി അഭിനയിച്ച ചലച്ചിത്രങ്ങൾകേരളത്തിലെ ആദിവാസികൾ🡆 More