റിക്ടർ മാനകം

ഭൂകമ്പ തീവ്രത അളക്കുന്ന മാനകമാണ് റിക്ടർ മാനകം.

1935-ൽ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ചാൾസ് എഫ്. റിക്ടർ എന്ന ശാസ്ത്രജ്ഞനാണ് ഈ സ്കെയിൽ രൂപകല്പന ചെയ്തത്. അദ്ദേഹത്തോടുളള ബഹുമാനസൂചകമായി ഈ സംവിധാനത്തെ റിക്ടർ സ്കെയിൽ എന്നുവിളിക്കുന്നു.

റിക്ടർ മാനകം
Charles Francis Richter (circa 1970)

പ്രവർത്തനം

ഭൂകമ്പമാപിനിയിൽ രേഖപ്പെടുത്തുന്ന ഭൂകമ്പതരംഗങ്ങളുടെ ആധിക്യം ലോഗരിതം തത്ത്വം ഉപയോഗിച്ച് കണക്കാക്കുന്ന സംവിധാനമാണ് റിക്ടർ സ്കെയിൽ. ഭൂകമ്പത്തിന്റെ തീവ്രത പൂർണ്ണസംഖ്യയും ദശാംശസംഖ്യയും ഉപയോഗിച്ചാണ് റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തുന്നത്. ഉദാഹരണമായി 5.3 എന്ന് രേഖപ്പെടുത്തപ്പെട്ട ഒരു ഭൂകമ്പത്തേക്കാൾ എത്രയോ തീവ്രത കൂടിയ ഭൂകമ്പമാണ് 6.3 എന്ന റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തുമ്പോൾ ഉണ്ടാകുന്നത്.എത്ര ചെറിയ ഭൂകമ്പവും റിക്ടർ സ്കെയിൽ ഉപയോഗിച്ച് രേഖപ്പെടുത്താനാകും. ഭൂമിയുടെ പലഭാഗങ്ങളിലും 2.0 തീവ്രതയോ അതിൽ കുറവോ ആയ ഭൂകമ്പങ്ങൾ രേഖപ്പെടുത്താറുണ്ട്. എന്നാൽ ഇവ മനുഷ്യന് അനുഭവഗോചരമാകാറില്ല. എന്നാൽ സിസ്മോഗ്രാഫിൽ ഇവയ്ക്കനുസരിച്ച് കമ്പനങ്ങൾ രേഖപ്പെടുത്തുന്നതിനാൽ റിക്ടർ സ്കെയിലിൽ ഈ കമ്പനങ്ങളുടെ തീവ്രത രേഖപ്പെടുത്താൻ സാധിക്കുന്നു. എത്ര ഉയർന്ന ഭൂകമ്പ തീവ്രത വേണമെങ്കിലും ഈ സ്കെയിലിൽ രേഖപ്പെടുത്താൻ സാധിക്കും.ഈ സംവിധാനത്തിൽ ഉന്നതപരിധി ഇല്ലാത്തതിനാലാണിത്. റിക്ടർ സ്കെയിൽ ഉപയോഗിച്ച് ഭൂകമ്പം മൂലമുണ്ടായ നാശനഷ്ടങ്ങൾ ഒരിക്കലും കണ്ടുപിടിക്കാൻ കഴിയില്ല. ജനങ്ങൾ തിങ്ങി പാർക്കുന്ന നഗരത്തിലും വിജനമായ വനപ്രദേശത്തും 6.5 തീവ്രതയുള്ള ഭൂകമ്പമുണ്ടായാൽ 6.5 എന്നു മാത്രമേ റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തുകയുള്ളൂ.

മനുഷ്യരിലും പ്രകൃതിയിലും മറ്റും ഭൂകമ്പം ഉണ്ടാക്കിയ നാശനഷ്ടങ്ങൾ കണക്കാക്കാൻ ഇന്റൻസിറ്റി സ്കെയിലുകളാണ് ഉപയോഗിച്ചു വരുന്നത്.( റിക്ടർ സ്കെയിലുകൾ മാഗ്നിറ്റ്യൂഡ് സ്കെയിലുകൾ എന്നാണറിയപ്പെടുന്നത്.) 1783-ൽ ഷിയാൻ ടാറെല്ലി എന്ന ഇറ്റലിക്കാരനാണ് ആദ്യമായി ഇന്റൻസിറ്റി സ്കെയിൽ വിജയകരമായി ഉപയോഗിച്ചത്. ഇറ്റലിയിലെ കലാബ്രിയാനിൽ ഉണ്ടായ ഭൂകമ്പത്തിന്റെ നാശനഷ്ടങ്ങൾ അദ്ദേഹം ഈ സ്കെയിൽ ഉപയോഗിച്ച് കണക്കാക്കി.ആധുനിക ഇന്റൻസിറ്റി സ്കെയിൽ നിർമ്മിച്ചതിന്റെ ബഹുമതി ഇറ്റലിക്കാരനായ മൈക്കൽ ഡി. റോസി. സ്വിസർലണ്ടുകാരനായ ഫ്രാങ്കോയ്സ് ഫോറൽ എന്നിവരാണ് പങ്കുവയ്ക്കുന്നത്.

അവലംബം

Tags:

കാലിഫോർണിയഭൂകമ്പം

🔥 Trending searches on Wiki മലയാളം:

സഹോദരൻ അയ്യപ്പൻറഷ്യൻ വിപ്ലവംജ്ഞാനപീഠ പുരസ്കാരംഎ.പി.ജെ. അബ്ദുൽ കലാംഉഭയവർഗപ്രണയിവിഭക്തിആ മനുഷ്യൻ നീ തന്നെചെണ്ടസംസംബിരിയാണി (ചലച്ചിത്രം)മലപ്പുറം ജില്ലനവരത്നങ്ങൾകഅ്ബടി. പത്മനാഭൻകാക്കഹൃദയാഘാതംമാമ്പഴം (കവിത)ഇന്ത്യൻ മുജാഹിദീൻപി. വത്സലജീവിതശൈലീരോഗങ്ങൾഈന്തപ്പനഅയ്യപ്പൻദന്തപ്പാലവള്ളിയൂർക്കാവ് ക്ഷേത്രംഭഗത് സിംഗ്കെ. കരുണാകരൻമുഖമുദ്രദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)പ്രസവംവ്രതം (ഇസ്‌ലാമികം)കമ്പ്യൂട്ടറുകളുടെ ചരിത്രംഒമാൻഎൻമകജെ (നോവൽ)വിരാട് കോഹ്‌ലിനാട്ടറിവ്മമ്മൂട്ടിനാടകംമനഃശാസ്ത്രംകൃസരികേരളീയ കലകൾമുഹമ്മദ് ഇബ്നു മൂസാ അൽ-ഖവാരിസ്മികെ.ആർ. മീരപഴശ്ശിരാജകോഴിക്കോട്ഹെപ്പറ്റൈറ്റിസ്-ബികൂടിയാട്ടംഇലഹദീഥ്ഒന്നാം ലോകമഹായുദ്ധംകുമാരനാശാൻവെള്ളാപ്പള്ളി നടേശൻഇന്ത്യൻ ശിക്ഷാനിയമം (1860)ചന്ദ്രൻഭ്രമയുഗംമലയാള നോവൽഗുദഭോഗംഖൈബർ യുദ്ധംപൗർണ്ണമികുഞ്ഞാലി മരക്കാർകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംഈഴവമെമ്മോറിയൽ ഹർജിസംഗീതംമഞ്ഞുമ്മൽ ബോയ്സ്ആറാട്ടുപുഴ പൂരംകരൾഗലീലിയോ ഗലീലിദേശാഭിമാനി ദിനപ്പത്രംതമിഴ്‌നാട്കേരളത്തിലെ ദേശീയപാതകൾചെങ്കണ്ണ്സ്വാലിഹ്കൃഷ്ണഗാഥഅപ്പോസ്തലന്മാർമമിത ബൈജുസമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫേഡറേഷൻഅഡോൾഫ് ഹിറ്റ്‌ലർഉപ്പുസത്യാഗ്രഹംരക്താതിമർദ്ദംസഞ്ജു സാംസൺ🡆 More