യൂക്ലിഡ്

ഗണിതശാസ്ത്ര വിഭാഗത്തിൽ ക്ഷേത്രഗണിതശാസ്ത്രത്തിന്റെ (ജ്യാമിതി) പിതാവ് എന്നറിയപ്പെടുന്ന ഗ്രീക്ക് ഗണിതശാസ്ത്രജ്ഞനാണ്‌ യൂക്ലിഡ് (/ˈjuːklɪd/; പുരാതന ഗ്രീക്ക്: Εὐκλείδης – Eukleídēs, ; fl.

300 BC). ഉദ്ദേശം ബി.സി. 300-ൽ ജീവിച്ചിരുന്ന ഇദ്ദെഹം യൂക്ലിഡ് ഓഫ് അലക്സാണ്ട്രിയ എന്ന പേരിലും അറിയപ്പെട്ടിരുന്നു. ടോളമി ഒന്നാമന്റെ (323–283 BC) ഭരണകാലത്ത് ഇദ്ദേഹം അലക്സാണ്ട്രിയയിൽ പ്രവർത്തിച്ചിരുന്നു. ഗണിതശാസ്ത്രചരിത്രത്തിലെ ഒരു പ്രധാന കൃതിയാണ് ഇദ്ദേഹം രചിച്ച എലമെന്റ്സ് എന്ന ഗ്രന്ഥം. ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചശേഷം പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനമോ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശയോ വരെ ഗണിതശാസ്ത്രം (പ്രധാനമായും ക്ഷേത്രഗണിതം) പഠിപ്പിക്കുവാൻ ഒരു പാഠപുസ്തകമായി ഇതുപയോഗിച്ചിരുന്നു എന്നതിൽ നിന്ന് ഈ ഗ്രന്ഥത്തിന്റെ പ്രാധാന്യം മനസ്സിലാക്കാം. എലമെന്റ്സ് എന്ന ഗ്രന്ഥത്തിൽ യൂക്ലിഡ് വിവരിക്കുന്ന ജ്യാമിതീയതത്വങ്ങൾ യൂക്ലീഡിയൻ ക്ഷേത്രഗണിതം എന്നറിയപ്പെടുന്നു. വളരെക്കുറച്ച് മൗലികതത്വങ്ങളിൽ (ആക്സിയം) നിന്ന് ഇദ്ദേഹം ജ്യാമിതീയ തത്ത്വങ്ങൾ വിശദീകരിക്കുന്നു. വീക്ഷണകോൺ, കോണിക് സെക്ഷനുകൾ, ഗോള ജ്യാമിതി, നമ്പർ സിദ്ധാന്തം, ഗണിത നിയമങ്ങൾ എന്നിവയെപ്പറ്റിയും ഇദ്ദേഹം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.

യൂക്ലിഡ്
യൂക്ലിഡ്
ജനനംfl. 300 BC
ദേശീയതഗ്രീക്ക്
അറിയപ്പെടുന്നത്യൂക്ലിഡിന്റെ എലമെന്റുകൾ
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഗണിതശാസ്ത്രം

ഗ്രീക്ക് പേരായ Εὐκλείδης എന്നതിന്റെ ആംഗലേയവൽക്കരിച്ച നാമമാണ് "യൂക്ലിഡ്" എന്നത്. ഇതിന്റെ അർത്ഥം "നല്ല മഹിമ" എന്നാണ്.

ജീവിതകാലം

ഏകദേശം ക്രി.മു. 300 കാലഘട്ടങ്ങളിൽ അലക്സാണ്ട്രിയയിൽ ജീവിച്ചിരുന്നതായി കരുതപ്പെടുന്നു. ബി.സി275ൽ മരിച്ചതായി കരുതപ്പെടുന്നു.

ക്യൂബ്, ഗോളം, പിരമിഡ് തുടങ്ങിയ ജ്യാമിതീയ രൂപങ്ങളെക്കുറിച്ച് വിവരണങ്ങൾ അടങ്ങിയ എലിമെന്റ്സ് ഇന്ത്യൻ ഭാഷകൾ ഉൾപ്പെടെയുള്ള പലഭാഷകളിലേക്കും വിവർത്തനം ചെയ്തിട്ടുണ്ട്.

സംഭാവനകൾ

ഗണിതശാസ്ത്രത്തിനു യൂക്ലിഡിന്റെ മഹത്തരമായ സംഭാവന മൂലപ്രമാണങ്ങൾ( Elements) എന്ന ഗ്രന്ഥമാണ്‌.13അദ്ധ്യായങ്ങളിലായി ഈ ഗ്രന്ഥത്തിലൂടെ ക്ഷേത്രഗണിതം,അങ്കഗണിതം,സംഖ്യാശാസ്ത്രം ഇവ വിവരിക്കുന്നു.1482ൽ ആണ്‌ മൂലപ്രമാണങ്ങളുടെ അച്ചടിച്ച ആദ്യപതിപ്പ് ഇറങ്ങുന്നത്.യൂക്ലിഡ് തെളിവ് എന്ന ആശയം അവതരിപ്പിച്ചു.

അവലംബം

Encarta Reference Library Premium2005

കൂടുതൽ വായനയ്ക്ക്

യൂക്ലിഡ് 
Euclides, 1703
  • DeLacy, Estelle Allen (1963). Euclid and Geometry. New York: Franklin Watts.
  • Knorr, Wilbur Richard (1975). The Evolution of the Euclidean Elements: A Study of the Theory of Incommensurable Magnitudes and Its Significance for Early Greek Geometry. Dordrecht, Holland: D. Reidel. ISBN 90-277-0509-7.
  • Mueller, Ian (1981). Philosophy of Mathematics and Deductive Structure in Euclid's Elements. Cambridge, MA: MIT Press. ISBN 0-262-13163-3.
  • Reid, Constance (1963). A Long Way from Euclid. New York: Crowell.
  • Szabó, Árpád (1978). The Beginnings of Greek Mathematics. A.M. Ungar, trans. Dordrecht, Holland: D. Reidel. ISBN 90-277-0819-3.

പുറത്തേയ്ക്കുള്ള കണ്ണികൾ

യൂക്ലിഡ് 
വിക്കിചൊല്ലുകളിലെ യൂക്ലിഡ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
യൂക്ലിഡ് 
Wikisource
യൂക്ലിഡ് രചിച്ചതോ ഇദ്ദേഹത്തെ പറ്റിയുള്ളതോ ആയ മൗലിക കൃതികൾ വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണ്.

Tags:

യൂക്ലിഡ് ജീവിതകാലംയൂക്ലിഡ് സംഭാവനകൾയൂക്ലിഡ് അവലംബംയൂക്ലിഡ് കൂടുതൽ വായനയ്ക്ക്യൂക്ലിഡ് പുറത്തേയ്ക്കുള്ള കണ്ണികൾയൂക്ലിഡ്AlexandriaAxiomConic sectionEuclid's ElementsEuclidean geometryGeometryHistory of mathematicsMathematicsNumber theorywikt:Εὐκλείδηςഗണിതശാസ്ത്രംജ്യാമിതിവിക്കിപീഡിയ:IPA for Greek

🔥 Trending searches on Wiki മലയാളം:

സാമൂതിരിടി.കെ. രാമകൃഷ്ണൻഈഴവമെമ്മോറിയൽ ഹർജിനീതി ആയോഗ്അപസർപ്പകകഥഉത്സവംജ്ഞാനപീഠ പുരസ്കാരംനവരസങ്ങൾകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾബേക്കൽ കോട്ടസഹോദരൻ അയ്യപ്പൻതൃക്കടവൂർ ശിവരാജുമിഷനറി പൊസിഷൻജേർണി ഓഫ് ലവ് 18+വൈകുണ്ഠസ്വാമിമോഹൻലാൽമദ്യംതിരഞ്ഞെടുപ്പ് ബോണ്ട്പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംഇന്ത്യയുടെ ഭരണഘടനവൈക്കം മുഹമ്മദ് ബഷീർഭാരതീയ ജനതാ പാർട്ടിതൊണ്ടിമുതലും ദൃക്സാക്ഷിയുംഉപ്പുസത്യാഗ്രഹംഭഗവദ്ഗീതകയ്യോന്നിസോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യചൈതന്യ മഹാപ്രഭുകുടുംബശ്രീപന്ന്യൻ രവീന്ദ്രൻമുത്തപ്പൻടൈറ്റാനോബൊവകാക്കഇന്ത്യയിലെ പഞ്ചായത്തി രാജ്ബേസിൽ ജോസഫ്എറണാകുളംമനുഷ്യ ശരീരംരാഷ്ട്രീയ സ്വയംസേവക സംഘംവള്ളത്തോൾ നാരായണമേനോൻരക്താതിമർദ്ദംഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)അണ്ണാമലൈ കുപ്പുസാമിജീവിതശൈലീരോഗങ്ങൾവെള്ളാപ്പള്ളി നടേശൻകുടുംബംതകഴി സാഹിത്യ പുരസ്കാരംആൽമരംമൂവാറ്റുപുഴഅയ്യപ്പനും കോശിയുംടോൺസിലൈറ്റിസ്ഇന്ത്യാചരിത്രംമാതൃഭൂമി ദിനപ്പത്രംഹനുമാൻനവഗ്രഹങ്ങൾലൈംഗിക വിദ്യാഭ്യാസംവിദുരർഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികഎഴുത്തച്ഛൻ പുരസ്കാരംനക്ഷത്രം (ജ്യോതിഷം)ഇലവീഴാപൂഞ്ചിറമെനിഞ്ചൈറ്റിസ്നവ്യ നായർവൃഷണംമൺറോ തുരുത്ത്അപ്പോസ്തലന്മാർഅഹാന കൃഷ്ണതലശ്ശേരി കലാപംതൃക്കേട്ട (നക്ഷത്രം)അമർ സിംഗ് ചംകിലവാഗമൺകൊച്ചി വാട്ടർ മെട്രോകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികക്ഷേത്രപ്രവേശന വിളംബരംവെള്ളിക്കെട്ടൻലിവർപൂൾ എഫ്.സി.കാസർഗോഡ് ജില്ലവി.എസ്. അച്യുതാനന്ദൻ🡆 More