മാറ്റ് ഡേമൺ: അമേരിക്കന്‍ ചലചിത്ര നടന്‍

അമേരിക്കൻ ചലച്ചിത്ര നടനും തിരക്കഥാകൃത്തും സംവിധായകനും നിർമ്മാതാവുമാണ് മാറ്റ് ഡാമൺ (ജനനം: 8 ഒക്റ്റോബർ 1970).

ഫോബ്സ് മാസികയിലെ പട്ടികയിൽ എക്കാലത്തെയും മികച്ച വരുമാനം നേടിയ നടന്മാരിൽ ഒരാളാണ്. അഞ്ച് നാമനിർദ്ദേശങ്ങളിൽ നിന്ന് അക്കാദമി അവാർഡ് ഉൾപ്പെടെ വിവിധ അംഗീകാരങ്ങൾ ഡാമന് ലഭിച്ചിട്ടുണ്ട്. എട്ട് നാമനിർദ്ദേശങ്ങളിൽ നിന്ന് രണ്ട് ഗോൾഡൻ ഗ്ലോബ് അവാർഡുകൾ, മൂന്ന് ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡുകൾ,ഏഴ് എമ്മി അവാർഡുകൾ ഡാമൺ നേടിയിട്ടുണ്ട്. ബോർൺ ഫ്രാഞ്ചൈസിയിൽ (2002–2016) ജേസൺ ബോർൺ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെ ഹോളിവുഡിലെ പ്രധാന നടന്മാരിലൊരാളായി ഡാമൺ അറിയപ്പെട്ടു.

മാറ്റ് ഡാമൺ
Head shot of Damon looking into the camera smiling slightly.
മാറ്റ് ഡാമൺ 2015-ൽ
ജനനം
മാത്യു പേയ്ജ് ഡാമൺ

(1970-10-08) ഒക്ടോബർ 8, 1970  (53 വയസ്സ്)
കേംബ്രിഡ്ജ്, മസ്സാചുസെറ്റ്സ്, യു.എസ്
കലാലയംഹാർവാർഡ് യൂണിവേഴ്സിറ്റി (പൂർത്തിയാക്കിയില്ല)
തൊഴിൽactor, screenwriter, producer, philanthropist
സജീവ കാലം1988–തുടരുന്നു
ജീവിതപങ്കാളി(കൾ)ലൂസിയാന ബരോസോ (2005–തുടരുന്നു)
കുട്ടികൾ4
പുരസ്കാരങ്ങൾഅക്കാഡമി അവാർഡ് (തിരക്കഥ), ഗോൾഡൻ ഗ്ലോബ്(തിരക്കഥ)

മുൻകാല ജീവിതം

സ്റ്റോക്ക് ബ്രോക്കർ കെന്റ് ടെൽഫർ ഡാമന്റെയും നാൻസി കാൾസൺ-പൈജിന്റെയും രണ്ടാമത്തെ മകനായി മസാച്യുസെറ്റ്സിലെ കേംബ്രിഡ്ജിലാണ് ദാമൻ ജനിച്ചത്. രണ്ട് വയസ്സുള്ളപ്പോൾ മാതാപിതാക്കൾ വിവാഹമോചനം നേടി. ഡാമനും സഹോദരനും അമ്മയോടൊപ്പം കേംബ്രിഡ്ജിലേക്ക് മടങ്ങി. കേംബ്രിഡ്ജ് ആൾട്ടർനേറ്റീവ് സ്കൂളിലും പിന്നീട് കേംബ്രിഡ്ജ് റിൻ‌ജിലും ലാറ്റിൻ സ്കൂളിലും പഠിച്ചു.

കരിയർ

ഹൈസ്കൂൾ നാടകങ്ങളിലൂടെ അഭിനയജീവിതം ആരംഭിച്ച അദ്ദേഹം മിസ്റ്റിക് പിസ്സ (1988) എന്ന ചിത്രത്തിലൂടെ ആണ് മുഖ്യധാരയിൽ എത്തിയത്.ബെൻ ആഫ്ലെക്കുമായി ചേർന്നു രചിച്ച ഗുഡ് വിൽ ഹണ്ടിംഗ് (1997) എന്ന ചിത്രത്തിലൂടെ തിരക്കഥക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡും ഓസ്ക്കാർ അവാർഡും നേടി. ഇതേ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ഓസ്ക്കാറിനും നാമനിർദ്ദേശം ചെയ്യപ്പെട്ടു.

സേവിംഗ് പ്രൈവറ്റ് റയാൻ, ഓഷ്യൻസ് ഇലവൻ, ദ ബോൺ ഐഡന്റിറ്റി തുടങ്ങിയ ബോക്സ് ഓഫീസ് ഹിറ്റുകൾക്കൊപ്പം സിറിയാനാ, ദി ഗുഡ് ഷെപ്പേർഡ് തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ നിരൂപകപ്രശംസയും നേടി. മാറ്റ് ഡാമന്റെ ഏറ്റവും അറിയപ്പെടുന്ന കഥാപാത്രം ജേസൺ ബോൺ സിനിമപരമ്പരയിലെ ജേസൺ ബോൺ/ ഡാനിയൽ വെബ്ബ് ആണ്. ഇൻവിക്റ്റസ് (2009) എന്ന ചിത്രത്തിലെ ദക്ഷിണാഫ്രിക്കയുടെ ദേശീയ റഗ്ബി ടീമായ സ്പ്രിൻബോക്സിന്റെ നായകന്റെ വേഷം, ദി മാർഷ്യൻ (2015) എന്ന ചിത്രത്തിലെ ചൊവ്വ ഗ്രഹത്തിൽ അകപ്പെട്ട് പോകുന്ന ബഹിരാകാശ യാത്രികൻ മാർക്ക് വാറ്റ്നി എന്നീ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയതിന് അദ്ദേഹത്തിന് യഥാക്രമം മികച്ച സഹനടൻ, മികച്ച നടൻ എന്നിവക്കുള്ള അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. 2007-ൽ ഹോളിവുഡ് വാക്ക് ഓഫ് ഫെയിം-ൽ ഒരു താരകം സമ്മാനിക്കപ്പെട്ടു.

മാറ്റ് ഡേമൺ: മുൻകാല ജീവിതം, കരിയർ, അവലംബം 

അവലംബം

മാറ്റ് ഡേമൺ: മുൻകാല ജീവിതം, കരിയർ, അവലംബം 
വിക്കിചൊല്ലുകളിലെ Matt Damon എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:

Tags:

മാറ്റ് ഡേമൺ മുൻകാല ജീവിതംമാറ്റ് ഡേമൺ കരിയർമാറ്റ് ഡേമൺ അവലംബംമാറ്റ് ഡേമൺഅക്കാദമി അവാർഡ്എമ്മി അവാർഡ്ഗോൾഡൻ ഗ്ലോബ് പുരസ്കാരംഫോബ്സ്ബ്രിട്ടീഷ് അക്കാഡമി ഫിലിം അവാർഡ്ഹോളിവുഡ് സിനിമ

🔥 Trending searches on Wiki മലയാളം:

മന്ത്കൊടുങ്ങല്ലൂർഎൻഡോമെട്രിയോസിസ്ഇസ്ലാമിലെ പ്രവാചകന്മാർഅനീമിയവെരുക്ക്രൊയേഷ്യപന്ന്യൻ രവീന്ദ്രൻചങ്ങമ്പുഴ കൃഷ്ണപിള്ളമില്ലറ്റ്ഇന്ത്യയുടെ ദേശീയ ചിഹ്നംകേരളത്തിലെ പുരാതന അളവുതൂക്കങ്ങൾപൗലോസ് അപ്പസ്തോലൻഗർഭഛിദ്രംഎക്സിമമമിത ബൈജുഹെലികോബാക്റ്റർ പൈലോറിമാത്യു തോമസ്ശാസ്ത്രംനീർമാതളംതോമാശ്ലീഹാഅതിരപ്പിള്ളി വെള്ളച്ചാട്ടംആർത്തവവിരാമംചെറുകഥഇ.എം.എസ്. നമ്പൂതിരിപ്പാട്മെറ്റ്ഫോർമിൻദേശാഭിമാനി ദിനപ്പത്രംസംസ്കൃതംസമാസംഅറുപത്തിയൊമ്പത് (69)കെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)മനോരമ ന്യൂസ്കെ. കരുണാകരൻആസ്മപാത്തുമ്മായുടെ ആട്മഹാത്മാ ഗാന്ധിഇസ്രയേൽകണ്ണൂർമലബാർ കലാപംകണ്ണൂർ ലോക്സഭാമണ്ഡലംയക്ഷി (നോവൽ)മനുഷ്യമസ്തിഷ്കംഗുദഭോഗംഎം.ടി. വാസുദേവൻ നായർപഴഞ്ചൊല്ല്പ്രീമിയർ ലീഗ്ഹെപ്പറ്റൈറ്റിസ്ഓട്ടൻ തുള്ളൽജോഷിആറ്റുകാൽ ഭഗവതി ക്ഷേത്രംഇടതുപക്ഷംഇളയരാജന്യുമോണിയമൺറോ തുരുത്ത്പോവിഡോൺ-അയഡിൻപൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംഔട്ട്‌ലുക്ക്.കോംകേരള സാഹിത്യ അക്കാദമി പുരസ്കാരംആദി ശങ്കരൻകാമസൂത്രംഓടക്കുഴൽ പുരസ്കാരംജിമെയിൽഹിന്ദുമതംഇന്ത്യൻ പ്രധാനമന്ത്രിഇന്ത്യഎഷെറിക്കീയ കോളി ബാക്റ്റീരിയഅങ്കണവാടിചെറൂളചിലപ്പതികാരംസെറ്റിരിസിൻമലയാളം അച്ചടിയുടെ ചരിത്രംകൊടിക്കുന്നിൽ സുരേഷ്കാക്കനാടൻശ്രീനാരായണഗുരുഉപനിഷത്ത്ആരാച്ചാർ (നോവൽ)വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ🡆 More