മാധ്യമം ദിനപ്പത്രം: കേരളത്തിലെ ദിനപ്പത്രം

മാദ്ധ്യമം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മാദ്ധ്യമം (വിവക്ഷകൾ) എന്ന താൾ കാണുക. മാദ്ധ്യമം (വിവക്ഷകൾ)
മാധ്യമം
മാധ്യമം ലോഗോ
മാധ്യമം ദിനപ്പത്രം: പതിപ്പുകൾ, ഉള്ളടക്കം, മാധ്യമം ഹെൽത്ത്‌ കെയർ
മാധ്യമം ദിനപത്രത്തിന്റെ ഒന്നാം പേജ്
തരംദിനപത്രം
Formatബ്രോഡ്ഷീറ്റ്
ഉടമസ്ഥ(ർ)ഐഡിയൽ പബ്ളിക്കേഷൻ ട്രസ്റ്റ്
എഡീറ്റർവി.എം. ഇബ്രാഹിം
എഡിറ്റർ-ഇൻ-ചീഫ്ഒ. അബ്ദുറഹ്മാൻ
സ്ഥാപിതംജൂൺ 1, 1987
ഭാഷമലയാളം
ആസ്ഥാനംവെള്ളിമാട്‌കുന്ന്‌, കോഴിക്കോട്‌, കേരളം, ഇന്ത്യ
ഔദ്യോഗിക വെബ്സൈറ്റ്www.madhyamam.com

മലയാളത്തിൽ പ്രസിദ്ധീകരിക്കപ്പെടുന്ന ഒരു ദിനപത്രമാണ് മാധ്യമം. ജമാഅത്തെ ഇസ്‌ലാമി കേരളക്ക് കീഴിലുള്ള ഐഡിയൽ പബ്ളിക്കേഷൻ ട്രസ്റ്റാണ് മാധ്യമത്തിന്റെ പ്രസാധകർ. വായനക്കാരുടെ എണ്ണത്തിൽ കേരളത്തിൽ നാലാം സ്ഥാനമുള്ളതും ഏറ്റവും ഉയർന്ന വളർച്ചാനിരക്ക് രേഖപ്പെടുത്തപ്പെട്ടതുമായ ഒരു പത്രമാണ് മാധ്യമം.

കോഴിക്കോട്, തിരുവനന്തപുരം, കോട്ടയം, കൊച്ചി, മലപ്പുറം, കണ്ണൂർ, തൃശ്ശൂർ, ബെംഗളൂരു, മാംഗളൂർ , മുംബൈ എന്നീ 10 ഇന്ത്യൻ എഡിഷനുകളും ഒമ്പത് ഗൾഫ് എഡിഷനുകളുമായി മലയാളത്തിൽ 19 എഡിഷനുകളുള്ള ദിനപത്രമാണിപ്പോൾ മാധ്യമം.

1987 ജൂൺ ഒന്നിന്കോഴിക്കോട്വെള്ളിമാട്കുന്നിൽ നിന്നും പി.കെ. ബാലകൃഷ്ണൻപത്രാധിപരായി പ്രസിദ്ധീകരണം ആരംഭിച്ചു. ഒ. അബ്ദുറഹ്‌മാനാണ് ഇപ്പോഴത്തെ മുഖ്യ പത്രാധിപർ. പത്രാധിപർ വി.എം ഇബ്രാഹീം.

മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന മാധ്യമപ്രവർത്തനമാണ് തങ്ങളുടെതെന്നും അതിനാലാണ് മദ്യ-ചൂതാട്ട-പുകയില പരസ്യങ്ങൾ തങ്ങൾ പ്രസിദ്ധീകരിക്കാത്തതെന്നും മാധ്യമം പത്രാധിപർ ഒ. അബ്ദുറഹ്‌മാൻ അവകാശപ്പെടുന്നു.. കേരളത്തിലെ ആദിവാസി പ്രശ്നങ്ങൾ[ഖ], വികസനത്തിന്റെ പേരിൽ കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ അവകാശങ്ങൾ തുടങ്ങി മുഖ്യധാരാ പ്രസിദ്ധീകരണങ്ങൾ തമസ്ക്കരിക്കുന്ന വിഷയങ്ങൾക്ക് മാധ്യമം മുന്തിയ പരിഗണന നൽകി വരുന്നതായി അവകാശപ്പെടുന്നു. ഗൾഫ്-അന്താരാഷ്ട്ര വാർത്തകൾക്കും അർഹമായ പ്രാധാന്യം കൽപ്പിക്കുന്നു. മലയാളത്തിലെ മുഖ്യധാരാ ദിനപത്രങ്ങളെ പോലും തിരുത്തുന്ന സമ്മർദ്ദ ശക്തിയായി മാധ്യമത്തിന് മാറാൻ സാധിച്ചുവെന്ന് കമൽറാം സജീവ് ആവകാശപ്പെടുന്നു. മാധ്യമരംഗത്തെ ഈ മുന്നേറ്റം ദേശീയ തലത്തിൽ തന്നെ മാതൃകയാണെന്ന് നിരീക്ഷിക്കുന്നു.

പതിപ്പുകൾ

ആഴ്ചപ്പതിപ്പ്

മാധ്യമം പ്രസിദ്ധീകരിക്കുന്ന ഒരു മലയാള സാഹിത്യ സാംസ്കാരിക രാഷ്ട്രീയ വാരികയാണ് മാധ്യമം ആഴ്ചപ്പതിപ്പ്. 1998 ലാണ് ഇത് പ്രസിദ്ധീകരണമാരംഭിച്ചത്. കൂടാതെ ഓരോ ആഴ്ചയിലും ദിനപത്രത്തോടൊപ്പം വാരാദ്യ മാധ്യമം, വിദ്യാഭ്യാസ മാധ്യമം, തൊഴിൽ മാധ്യമം, ബിസിനസ്മാധ്യമം, ഇൻ‍ഫോ മാധ്യമം, ഉപഭോക്തൃ മാധ്യമം, കുടുംബ മാധ്യമം എന്നിങ്ങനെ വിവിധ പതിപ്പുകൾ പ്രസിദ്ധീകരിക്കുന്നു. വെളിച്ചം എന്ന പേരിൽ എല്ലാ തിങ്കളാഴ്ചയും വിദ്യാർത്ഥികൾക്കായി പ്രത്യേക പതിപ്പ് പുറത്തിറക്കുന്നു.

വാരാദ്യമാധ്യമം

മാധ്യമം എല്ലാ ആഴ്ചയുടേയും തുടക്കത്തിൽ- ഞായറാഴ്ചകളിൽ- പുറത്തിറക്കുന്ന പതിപ്പാണ് വാരാദ്യമാധ്യമം. ഫീച്ചറുകൾ, സമകാലിക സാഹിത്യം, പുതിയ നാട്ടുവിശേഷങ്ങൾ തുടങ്ങി ഭാഷയുടെയു സംസ്കാരത്തിന്റേയും വിവിധ തലങ്ങളെ സ്പർശിക്കുന്ന ഉള്ളടക്കമുള്ള ഒന്നാണ് വാരാദ്യമാധ്യമം

വാർഷിക പതിപ്പുകൾ

  • മാധ്യമം വാർഷികപ്പതിപ്പ്(ഓഗസ്റ്റ്)
  • പുതുവൽസരപ്പതിപ്പ് (ജനുവരി)
  • വിദ്യ -എഡ്യുക്കേഷൻ ആന്റ് കരിയർ ഗൈഡൻസ് (ജൂൺ)
  • ഗൃഹം -പാർപ്പിടപ്പതിപ്പ് (ഒക്ടോബർ)
  • മാധ്യമം -ആരോഗ്യം
  • മാധ്യമം കലണ്ടർ & ഡയറി

ഉള്ളടക്കം

മാധ്യമം ദിനപ്പത്രം: പതിപ്പുകൾ, ഉള്ളടക്കം, മാധ്യമം ഹെൽത്ത്‌ കെയർ 
മാധ്യമം ദിനപത്രത്തിൻറെ ആദ്യ ലക്കം

മറ്റേതൊരു പത്രത്തേയും പോലെ രാഷ്ട്രീയം, കല, സാഹിത്യം, ആരോഗ്യം തുടങ്ങി എല്ലാ രംഗത്തേയും വാർത്തകളും വിശേഷങ്ങളും മാധ്യമം പ്രസിദ്ധീകരിക്കാറുണ്ട്. ചലച്ചിത്ര പരസ്യങ്ങൾ പ്രസിദ്ധീകരിക്കാറില്ലെങ്കിലും ചലച്ചിത്ര വാർത്തകളും ലേഖനങ്ങളും പ്രസിദ്ധീകരിക്കാറുണ്ട്.

പ്രമുഖരുടെ പംക്തികൾ

മാധ്യമം ഹെൽത്ത്കെയർ

മാധ്യമം ദിനപത്രം നടത്തുന്ന ഒരു സേവന സംരംഭമാണ്മാധ്യമം ഹെൽത്ത്കെയർ. നിർധനരും നിരാലംബരുമായ ഒട്ടനവധി രോഗികൾക്ക്ഈ സംരംഭത്തിലൂടെ ചികിത്സാ സഹായം ലഭ്യമാക്കുന്നു. വായനക്കാരുടെ സംഭാവനകളും ഈ സംരംഭത്തിന് ഉപയോഗിക്കപ്പെടുന്നു.

മാധ്യമം ദിനപ്പത്രം: പതിപ്പുകൾ, ഉള്ളടക്കം, മാധ്യമം ഹെൽത്ത്‌ കെയർ 
1987 മുതൽ 2013 വരെ ഉപയോഗിച്ചുരുന്ന ലോഗോ

മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ്

കോഴിക്കോട് ആസ്ഥാനമായി മാധ്യമം ബ്രോഡ്കാസ്റ്റിംഗ് എന്ന പേരിൽ കമ്പനി തുടങ്ങി. ചാനൽ ആസ്ഥാനത്തിന്റെ തറക്കല്ലിടൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി 2011 നവംബർ 28 ന് കോഴിക്കോട് വെച്ച് നിർവ്വഹിച്ചു. മാധ്യമം സിൽവർ ജൂബിലി ഉപഹാരമായി ആരംഭിച്ചമീഡിയവൺ ന്യൂസ് ആന്റ് കൾച്ചറൽ ചാനൽ 2013 ഫെബ്രുവരി 10 ന് പ്രതിരോധ മന്ത്രി എ.കെ. ആൻറണി നാടിന് സമർപ്പിച്ചു.

ജേർണലിസം കോഴ്സുകൾ

മാധ്യമത്തിന് കീഴിൽ MIJAC എന്ന പേരിൽ മാധ്യമം ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ജേർണലിസം കോഴ്സ് ആരംഭിച്ചിട്ടുണ്ട്. വെള്ളിമാട്കുന്ന് ആസ്ഥാനമായി നാല് ബാച്ചുകൾ ഇതിനകം കോഴ്സ് പൂർത്തീകരിച്ചു. കൂടാതെ 2010 മുതൽ ടെലിവിഷൻ ജേർണലിസം കോഴ്സും ആരംഭിച്ചിട്ടുണ്ട്.

ലിറ്റിൽ ജേർണലിസം

വിദ്യാർഥികളിൽ സാമൂഹിക പ്രതിബദ്ധതയും പത്രപ്രവർത്തന തൽപരതയും വളർത്തിയെടുക്കുക എന്ന ഉദ്ദ്യേശ്യത്തിൽ ആരംഭിച്ച പദ്ധതിയാണ് മാധ്യമം ലിറ്റിൽ ജേണലിസം. വിദ്യാർഥികൾക്ക് പ്രത്യേകം ബാച്ചുകളിലായി ശില്പശാലകൾ സഘടിപ്പിക്കുകയും അവരുടെ സൃഷ്ടികൾ പ്രസിദ്ധീകരിക്കുകയും ചെയ്ത് വരുന്നു. ലിറ്റിൽ ജേണലിസം പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി അച്ചടിപ്പതിപ്പുകളെ കൂടാതെ വെബ് പോർട്ടലും ആരംഭിച്ചിട്ടുണ്ട്.

ഗൾഫ് മാധ്യമം

മാധ്യമം ദിനപ്പത്രം: പതിപ്പുകൾ, ഉള്ളടക്കം, മാധ്യമം ഹെൽത്ത്‌ കെയർ 
മാധ്യമം രജതജൂബിലി ഉദ്ഘാടനം കേന്ദ്ര വാർത്താവിനിമയ വകുപ്പ് മത്രി അംബികാസോണി നിർവ്വഹിക്കുന്നു

ഇന്ത്യക്ക് പുറത്ത് അച്ചടിക്കുന്ന പ്രഥമ ഇന്ത്യൻ ദിനപത്രമാണ് മാധ്യമമെന്ന് പ്രസാധകർ അവകാശപ്പെടുന്നു. 1999 ഏപ്രിൽ 16 ന് ആണ് ബഹറൈനിൽ വച്ച് ആദ്യത്തെ ഗൾഫ് മാധ്യമം ഉദ്ഘാടനം ചെയ്തത്. വി.കെ. ഹംസ അബ്ബാസ് ആണ് ഗൾഫ് മാധ്യമത്തിന്റെ പത്രാധിപർ. ഗൾഫ് മാധ്യമത്തിന് എല്ലാ ഗൾഫ് രാജ്യങ്ങളിലും എഡിഷനുകളുണ്ട്. അറബി-ഇംഗ്ലീഷ് പത്രങ്ങൾക്ക് പോലും സാധ്യമാവാത്ത ഇക്കാര്യം മുന്നിൽ വെച്ച് ഒമാനിലെ ശിഫ അൽ ജസീറ പ്രത്യേകം പുരസ്കാരം ഗൾഫ് മാധ്യമത്തിന് നൽകി. പ്രശസ്ത അന്താരാഷ്ട്ര പത്രവായനാ സർവ്വേ ഏജൻസിയായ എപ്‌സോസ് സ്റ്റാറ്റ് ( Epsos Stat) നടത്തിയ സർവ്വേ പ്രകാരം ഗൾഫിൽ ഏറ്റവും പ്രചാരത്തിലുള്ള ഇന്ത്യൻ ദിനപത്രമാണ് ഗൾഫ് മാധ്യമം. ബഹ്റൈൻ, ദുബായ്,ഖത്തർ,കുവൈത്ത്, റിയാദ്, ദമാം, ജിദ്ദ, അബഹ, ഒമാൻ എന്നിവിടങ്ങളിൽ നിന്നാണ് ഗൾഫ് മാധ്യമം പുറത്തിറങ്ങുന്നത്.

സഊദി അറേബ്യയിലെ പ്രസിദ്ധീകരണമായ സഊദി ഗസ്റ്റിൻറെ ഉടമകളായ ഉക്കാദ് ഗ്രൂപ്പും ഗൾഫ് മാധ്യമവും തമ്മിൽ പ്രസാധന രംഗത്തെ പുതിയ സാധ്യതകൾ പ്രയോജനപ്പെടുത്തി സഹകരിച്ചു പ്രവർത്തിക്കാൻ കരാറിലെത്തി.

അംഗീകാരങ്ങൾ

മാധ്യമം ദിനപ്പത്രം: പതിപ്പുകൾ, ഉള്ളടക്കം, മാധ്യമം ഹെൽത്ത്‌ കെയർ 
മാധ്യമം പത്രാധിപർ ഒ. അബ്ദുറഹ്മാൻ

പി.യു.സി.എൽ മാധ്യമ അവാർഡ്, കേരള സംസ്ഥാന മാധ്യമ അവാർഡ് തുടങ്ങി ഇതുവരെ 300ൽ[അവലംബം ആവശ്യമാണ്] പരം പുരസ്കാരങ്ങളും അംഗീകാരങ്ങളും മാധ്യമത്തിനും അതിന്റെ ജീവനക്കാർക്കും ലഭിച്ചിട്ടുണ്ട്. .

നാഴികക്കല്ലുകൾ

  • 1985 സെപ്തംബറിൽ ഐഡിയൽ പബ്ലിക്കേഷൻ ട്രസ്റ്റ് രൂപീകരിച്ചു.
  • 1987 ജൂൺ 1-ന് മാധ്യമം ദിനപത്രം തുടങ്ങി
  • 1993 രണ്ടാം എഡിഷൻ കൊച്ചിയിൽ നിന്ന്
  • 1996 ഏപ്രിൽ 28 ന് മൂന്നാമത് എഡിഷൻ തിരുവനന്തപുരത്ത് നിന്ന്
  • 1998 ഫെബ്രുവരി 19 മാധ്യമം ആഴ്ചപ്പതിപ്പ് ആരംഭിച്ചു (പത്രാധിപർ: കെ.പി. രാമനുണ്ണി)
  • 1999 ഏപ്രിൽ 16 പ്രഥമ ഗൾഫ് എഡിഷൻ ബഹറൈനിൽ നിന്ന്
  • 2002 മാർച്ച് 30 മലപ്പുറം എഡിഷൻ
  • 2002 ജൂലൈ 13 ദുബായ് എഡിഷൻ
  • 2002 നവംബർ 2 ബാഗ്ലൂർ എഡിഷൻ
  • 2002 ഡിസംബർ 3 കണ്ണൂർ എഡിഷൻ
  • 2003 മാധ്യമം ഓൺലൈൻ ആരംഭിച്ചു.
  • 2003 മാർച്ച് 16 ഖത്തർ എഡിഷൻ
  • 2003 ഏപ്രിൽ 25 മംഗലാപുരം എഡിഷൻ
  • 2005 മെയ് 21 കോട്ടയം എഡിഷൻ
  • 2006 ജനുവരി 16 ജിദ്ദ (സൗദി അറേബ്യ) എഡിഷൻ
  • 2006 ഫെബ്രുവരി 1 കുവൈത്ത് എഡിഷൻ
  • 2007 ഡിസംബർ 10 റിയാദ് (സൗദി അറേബ്യ) എഡിഷൻ
  • 2008 മെയ് 24 ദമാം (സൗദി അറേബ്യ) എഡിഷൻ
  • 2009 ആഗസ്ത് 18 തൃശൂർ എഡിഷൻ
  • 2011 ജനുവരി 1 അബഹ (സൗദി അറേബ്യ) എഡിഷൻ
  • 2011 ഏപ്രിൽ 21 മുംബൈ എഡിഷൻ
  • 2013 ഫെബ്രുവരി 10 സിൽവർ ജൂബിലി ഉപഹാരമായി മീഡിയാവൺ ടിവി ചാനൽ ആരംഭിച്ചു.
  • 2015 ഏപ്രിൽ 24 പ്രാവാസികൾക്കായി മീഡിയാവൺ ഗൾഫ് ചാനൽ ആരംഭം
  • 2015 നവംബർ 1 ന് കുടുംബം (മാസിക) പ്രകാശനം നിർവ്വഹിക്കപ്പെട്ടു.

ഓൺലൈൻ പതിപ്പ്

2003 ൽ ആണ് ഓൺലൈൻ എഡിഷൻ ആരംഭിക്കുന്നത്. കേരളം, ദേശീയം, അന്തർദേശീയം, ഗൾഫ്, വീക്ഷണം, ബിസിനസ്, ഫോട്ടോസ്, സേവനങ്ങൾ, കായികം, വിനോദം, രാഷ്ട്രീയം, വിദ്യാഭ്യാസം, ആരോഗ്യം, ഐ.ടി, സിനിമ, സംഗീതം, കരിയർ, ഇംഗ്ലീഷ് എഡിഷൻ, സ്‌പെഷ്യൽ പതിപ്പുകൾ, ആഴ്ചപ്പതിപ്പ്, വെളിച്ചം തുടങ്ങിയ മെനുകളിലായും, മാധ്യമം ഇ-പേപ്പറും സൈറ്റിൽ ലഭ്യമാണ്. വെബ്സൈറ്റ്

വിമർശനം

"സ്ത്രീ-പുരുഷസമത്വം, ജനാധിപത്യം, പൗരാവകാശം തുടങ്ങിയ ആധുനിക പുരോഗമന മൂല്യങ്ങളോട് പിന്തിരിപ്പൻ സമീപനമുള്ള ജമാഅത്തെ ഇസ്‌ലാമി, കേരളത്തിലെ പൊതുമണ്ഡലത്തിൽ പുരോഗമനപരിവേഷം നേടാൻ എടുത്തണിഞ്ഞ മുഖമാണ്മാധ്യമം ദിനപത്രവും ആഴ്ചപ്പതിപ്പുമെന്ന്" ഹമീദ് ചേന്നമംഗലൂർ, കെ. വേണു തുടങ്ങിയവർ ആരോപിച്ചിട്ടുണ്ട്. ദലിത്-ആദിവാസി രാഷ്ട്രീയത്തിന്റെ പക്ഷം നിൽക്കുന്നെങ്കിലും, മുസ്‌ലിം സമുദായത്തിനുള്ളിലെ ദലിത്-ഒ.ബി.സി. ഉണർ‌വുകളെ ഈ പത്രം പരിഗണിക്കാറില്ലെന്ന് ഹമീദ് ചേന്നമംഗലൂർ നിരീക്ഷിച്ചിട്ടുണ്ട്..

പത്രത്തിന്റെ സ്വീകാര്യത വർദ്ധിപ്പിക്കാനായാണ് പ്രശസ്ത ചിന്തകനായിരുന്ന പി.കെ. ബാലകൃഷ്ണനെ വിലക്കെടുത്ത് ചീഫ് എഡിറ്റർ ആയി നിയമിച്ചത് എന്നും ഹമീദ് ആരോപിക്കുന്നു.

അനുബന്ധവിഷയങ്ങൾ

പുറത്തേക്കുള്ള കണ്ണികൾ

അവലംബം



മലയാള ദിനപ്പത്രങ്ങൾ മാധ്യമം ദിനപ്പത്രം: പതിപ്പുകൾ, ഉള്ളടക്കം, മാധ്യമം ഹെൽത്ത്‌ കെയർ 
മലയാള മനോരമ | മാതൃഭൂമി | ജനയുഗം| മാധ്യമം | കേരള കൗമുദി | ദേശാഭിമാനി | ചന്ദ്രിക | ദീപിക

വർത്തമാനം | മംഗളം | ജനറൽ | ജന്മഭൂമി | വീക്ഷണം | തേജസ്| സിറാജ് | സുപ്രഭാതം ദിനപ്പത്രം| സുപ്രഭാതം]]

Tags:

മാധ്യമം ദിനപ്പത്രം പതിപ്പുകൾമാധ്യമം ദിനപ്പത്രം ഉള്ളടക്കംമാധ്യമം ദിനപ്പത്രം മാധ്യമം ഹെൽത്ത്‌ കെയർമാധ്യമം ദിനപ്പത്രം മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ്മാധ്യമം ദിനപ്പത്രം ഗൾഫ് മാധ്യമംമാധ്യമം ദിനപ്പത്രം അംഗീകാരങ്ങൾമാധ്യമം ദിനപ്പത്രം നാഴികക്കല്ലുകൾമാധ്യമം ദിനപ്പത്രം ഓൺലൈൻ പതിപ്പ്മാധ്യമം ദിനപ്പത്രം വിമർശനംമാധ്യമം ദിനപ്പത്രം അനുബന്ധവിഷയങ്ങൾമാധ്യമം ദിനപ്പത്രം പുറത്തേക്കുള്ള കണ്ണികൾമാധ്യമം ദിനപ്പത്രം അവലംബംമാധ്യമം ദിനപ്പത്രം

🔥 Trending searches on Wiki മലയാളം:

ലൈംഗികന്യൂനപക്ഷംപണംസകാത്ത്ബിഗ് ബോസ് മലയാളംപൗലോസ് അപ്പസ്തോലൻപൃഥ്വിരാജ്കുഞ്ചൻ നമ്പ്യാർദേശാഭിമാനി ദിനപ്പത്രംകടമ്മനിട്ട രാമകൃഷ്ണൻവൃക്കപാപ്പ് സ്മിയർ പരിശോധനനാടകംആസ്മകേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾബിഗ് ബോസ് (മലയാളം സീസൺ 4)മദ്യംആൻ‌ജിയോപ്ലാസ്റ്റിലൈംഗിക വിദ്യാഭ്യാസംകൊച്ചുത്രേസ്യജവഹർലാൽ നെഹ്രുയുവേഫ ചാമ്പ്യൻസ് ലീഗ്പ്രമേഹംമാത്യു തോമസ്വദനസുരതംതറക്കരടിവി. മുരളീധരൻഎം.ടി. വാസുദേവൻ നായർപൊന്മുടിപൂച്ചജൂതൻവൈകുണ്ഠസ്വാമിശിവൻഎസ്.കെ. പൊറ്റെക്കാട്ട്ഹെപ്പറ്റൈറ്റിസ്തേന്മാവ് (ചെറുകഥ)ഗുജറാത്ത് കലാപം (2002)മഹാകാവ്യംഅരയാൽസ്തനാർബുദംഅരണബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിചോറൂണ്അപ്പോസ്തലന്മാർആർത്തവംലിംഗംപറപ്പൂക്കാവ് ഭഗവതി ക്ഷേത്രംമനുഷ്യാവകാശംഅവൽഇന്ത്യൻ പ്രീമിയർ ലീഗ്മൈസൂർ കൊട്ടാരംമലയാളംഹീമോഗ്ലോബിൻതിരുവനന്തപുരംഎ.ആർ. രാജരാജവർമ്മകേരളത്തിലെ ജില്ലകളുടെ പട്ടികവെള്ളപ്പൊക്കംഈനോക്കിന്റെ പുസ്തകംസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർകേരളത്തിലെ ക്ഷേത്രങ്ങളുടെ പട്ടികനിവർത്തനപ്രക്ഷോഭംകേരളത്തിലെ പാമ്പുകൾനെൽ‌സൺ മണ്ടേലഇല്യൂമിനേറ്റിതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംമുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈഐക്യ അറബ് എമിറേറ്റുകൾവിവാഹംക്രിസ്റ്റ്യാനോ റൊണാൾഡോഗുരുവായൂർ സത്യാഗ്രഹംക്ഷേത്രം (ആരാധനാലയം)അമേരിക്കൻ ആഭ്യന്തരയുദ്ധംകോൽക്കളിപനിക്കൂർക്കരക്തരക്ഷസ്കേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)കേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികസുൽത്താൻ ബത്തേരിആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലം🡆 More