മാതൃഭൂമി ദിനപ്പത്രം

മലയാള ഭാഷയിലെ പ്രമുഖ ദിനപത്രമാണ് മാതൃഭൂമി.

സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ ഭാഗമായി ഉത്തരകേരളത്തിലെ കോഴിക്കോട്ട്‌ 1923 മാർച്ച്‌ 18-ന്‌ ജന്മമെടുത്ത പത്രമാണ്‌. സ്വാതന്ത്ര്യസമരസേനാനികളിൽ പ്രമുഖനായ കെ.പി. കേശവമേനോൻ ആയിരുന്നു ആദ്യ പത്രാധിപർ. പത്രപ്രസാധനത്തിനായി ജനങ്ങളിൽ നിന്ന്‌ ഓഹരി പിരിച്ച്‌ രൂപവൽക്കരിച്ച "മാതൃഭൂമി പ്രിന്റിങ്ങ്‌ ആന്റ്‌ പബ്‌ളിഷിങ്ങ്‌ കമ്പനിയുടെ" ആദ്യ മുഖ്യാധിപൻ കെ. മാധവൻ നായർ ആയിരുന്നു. മാധവൻനായരുടെ മരണത്തെതുടർന്ന് കെ. കേളപ്പൻ മാതൃഭൂമിയുടെ സാരഥ്യം ഏറ്റെടുത്തു. കൂറൂർ നീലകണ്‌ഠൻ നമ്പൂതിരിപ്പാട്‌, പി. അച്യൂതൻ, കെ. കേശവൻ നായർ തുടങ്ങിയവരും മാതൃഭൂമിയുടെ സ്ഥാപനത്തിൽ സുപ്രധാന പങ്കുവഹിച്ചു.

മാതൃഭൂമി
മാതൃഭൂമി ദിനപ്പത്രം
തരംദിനപത്രം
FormatBroadsheet
ഉടമസ്ഥ(ർ)ദ മാതൃഭൂമി ഗ്രൂപ്പ്, എംവി ശ്രെയംസ് കുമാർ
സ്ഥാപിതം1923
ആസ്ഥാനംകോഴിക്കോട്
ഔദ്യോഗിക വെബ്സൈറ്റ്മാതൃഭൂമി

സ്വാതന്ത്ര്യസമരത്തിന്റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ രൂപം കൊണ്ട പത്രത്തിന്‌ അധികാരികളുമായി നിരന്തരം ഏറ്റുമുട്ടേണ്ടി വന്നിട്ടുണ്ട്‌. ഇതിനെത്തുടർന്ന് പത്രാധിപരും മറ്റും പലപ്പോഴും തടവിലാക്കപ്പെടുകയും ചെയ്തു. പലപ്പോഴും പത്രം നിരോധനത്തേയും നേരിട്ടു. തിരുവിതാംകൂറിൽ ഏകാധിപത്യത്തിനെതിരെ നിലപാടെടുത്തതിന്‌ ഒമ്പതു വർഷക്കാലം നിരോധിക്കപ്പെട്ടിരുന്നു.[അവലംബം ആവശ്യമാണ്]

സ്വാതന്ത്ര്യസമരത്തിന്‌ ആവേശം പകരുന്നതിന്‌ ഒപ്പം മലയാളികളുടെ ഏകീകരണവും സംസ്‌കാരികമായ വളർച്ചയും സമൂഹ്യമായ ഉച്ചനീചത്വങ്ങളുടെ നിർമാർജ്ജനവും മാതൃഭുമിയുടെ ലക്ഷ്യങ്ങളിൽ പ്രാധാന്യമുള്ളവയായിരുന്നു.[അവലംബം ആവശ്യമാണ്] അവർണരുടെ ക്ഷേത്രപ്രവേശനത്തിന്‌ വേണ്ടിയുള്ള വൈക്കം സത്യാഗ്രഹം, ഗുരുവായൂർ സത്യാഗ്രഹം എന്നിവയിൽ മാതൃഭൂമി നിർണായകമായ പങ്ക്‌ വഹിച്ചു. സാമൂഹ്യപ്രസ്ഥാനങ്ങളിലും സ്വാതന്ത്ര്യസമരത്തിലും പങ്ക്‌ വഹിച്ച പി. രാമുണ്ണി നായർ, കെ. കേളപ്പൻ, സി. എച്ച്‌. കുഞ്ഞപ്പ, കെ. എ. ദാമോദരമേനോൻ,എൻ.വി. കൃഷ്ണവാരിയർ, എ. പി. ഉദയഭാനു, വി.പി.രാമചന്ദ്രൻ, വി.കെ.മാധവൻകുട്ടി, എം.ഡി.നാലപ്പാട്, കെ.കെ.ശ്രീധരൻ നായർ, കെ.ഗോപാലകൃഷ്ണൻ, എം.കേശവമേനോൻ എന്നിവർ മാതൃഭൂമിയുടെ പത്രാധിപത്യം വഹിച്ചിട്ടുണ്ട്‌.

ഇപ്പോൾ കോഴിക്കോടിനും, കൊച്ചിക്കും പുറമെ തിരുവനന്തപുരം, തൃശ്ശൂർ, കോട്ടയം, കൊല്ലം, കണ്ണൂർ, മലപ്പുറം, പാലക്കാട്‌, ആലപ്പുഴ എന്നിവിടങ്ങളിൽ കേരളത്തിലും ചെന്നൈ, ബംഗളൂർ, മുംബൈ, ന്യൂദൽഹി എന്നിവിടങ്ങളിൽ കേരളത്തിന്‌ പുറത്തും യൂണിറ്റുകളുള്ള മാതൃഭൂമി മലയാളത്തിലെ രണ്ടാമത്തെ വലിയ പത്രമാണ്‌. എം.വി. ശ്രേയാംസ് കുമാർ മാനേജിങ്ങ്‌ ഡയറക്‌റ്ററും പി.വി.ചന്ദ്രൻ മാനേജിങ്ങ്‌ എഡിറ്ററും മനോജ് കെ. ദാസ് എക്‌സിക്യൂട്ടീവ് എഡിറ്ററുമാണ്.

ചരിത്രം

1932-ലാണ്‌ മാതൃഭൂമി ആഴ്‌ചപ്പതിപ്പ് പ്രസിദ്ധീകരണം തുടങ്ങിയത്‌. മലയാളസാഹിത്യത്തിന്റെയും ഭാഷയുടേയും വളർച്ചയിൽ ആഴ്‌ചപ്പതിപ്പ്‌ നിർണ്ണായകമായ സംഭാവനകൾ നൽകിയിട്ടുണ്ട്‌. പ്രശസ്‌തനായ സഞ്‌ജയൻ പത്രാധിപരായി വിശ്വരൂപം എന്ന ഹാസ്യപ്രസിദ്ധീകരണം 1940 ൽ ആരംഭിച്ചുവെങ്കിലും വിശ്വരൂപവും പിന്നീട്‌ ആരംഭിച്ച യുഗപ്രഭാത്‌ എന്ന ഹിന്ദി പ്രസിദ്ധീകരണവും അധികകാലം മുന്നോട്ട്‌ പോയില്ല. കേരളത്തിൽ ആദ്യമായി ഓഫ്‌സെറ്റ്‌ പ്രിന്റിങ്ങ്‌ ആരംഭിച്ചതും ആദ്യമായി രണ്ടാമതൊരു യൂണിറ്റിൽ പ്രസിദ്ധീകരണം( 1962 മേയിൽ കൊച്ചിയിൽ) തുടങ്ങിയതും ആദ്യമായി ടെലിപ്രിൻടറിൽ വാർത്ത അയക്കാൻ തുടങ്ങിയതും മാതൃഭൂമി ആയിരുന്നു.

സീഡ് പദ്ധതിയുടെ പ്രവർത്തനം പ്രസിദ്ധമാണ്

[അവലംബം ആവശ്യമാണ്]

മറ്റു പ്രസിദ്ധീകരണങ്ങൾ

റേഡിയോ പ്രക്ഷേപണ രംഗത്ത്

2008-ൽ മാതൃഭൂമി എഫ്‌.എം റേഡിയോ പ്രക്ഷേപണ രംഗത്തേക്കും പ്രവേശിച്ചു‌. ക്ലബ്ബ് എഫ്. എം. 94.3 എന്നാണ് മാതൃഭൂമിയുടെ എഫ്. എം റേഡിയോയുടെ പേര്. തിരുവനന്തപുരം, കൊച്ചി, തൃശ്ശൂർ, കണ്ണൂർ, കോഴിക്കോട്, ആലപ്പുഴ, ദുബായ് എന്നിവയാണ്‌ സ്റ്റേഷനുകൾ.

ഉപഗ്രഹ ടെലിവിഷൻ ചാനലുകൾ

മാതൃഭൂമി ന്യൂസ് ആണ് ഉപഗ്രഹചാനൽ. തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ വാർത്താ ചാനൽ 2013 ജനുവരി 23ന് പ്രവർത്തനമാരംഭിച്ചു. വിനോദത്തിനായി കപ്പ എന്ന പേരിൽ ഒരു ചാനലും മാതൃഭൂമിക്ക് ഉണ്ട്.

വെബ്‌സൈറ്റ്

മാതൃഭൂമി ദിനപത്രത്തിന്റെ ഓൺലൈൻ എഡിഷനാണ് മാതൃഭൂമി ഡോട്ട് കോം(www.mathrubhumi.com) 1997 സെപ്റ്റംബറിൽ‍‍ പത്രത്തിന്റെ വെബ് സൈറ്റ് ആരംഭിച്ചു. 2005 ജൂണിൽ അത്‌ പോർട്ടൽ ആയി. 2008 ഏപ്രിൽ മുതൽ പൂർണ്ണമായും യൂനിക്കോഡിലേക്ക് മാതൃഭൂമി വെബ്ബ് പോർട്ടൽ മാറി വാർത്തകൾ കൂടാതെ കൃഷി, സിനിമ, ഗൃഹലക്ഷ്മി, യാത്ര, കാർട്ടൂൺ, ബുക്സ്, സൂം ഇൻ തുടങ്ങി നിരവധി വിഷയങ്ങൾ വെബ്സൈറ്റിൽ കൈകാര്യം ചെയ്യുന്നു. ഒരു മുഴുവൻ സമയ അപ്‌ഡേറ്റിങ്ങ് ടീം ഇതിൽ പ്രവർത്തിക്കുന്നു. മിക്ക വിഷയങ്ങളിലും വായനക്കാർക്ക് വിഷയങ്ങളെക്കുറിച്ച് അഭിപ്രായങ്ങൾ പറയാനും സൗകര്യമുണ്ട്. കോഴിക്കോട് ആണ് ഇതിന്റെ കാര്യാലയം പ്രവർത്തിക്കുന്നത്.

മാതൃഭൂമി സാഹിത്യ പുരസ്കാരം

മലയാളത്തിലെ സാഹിത്യകാരന്മാരെ ആദരിക്കാൻ 2000 മുതൽ മാതൃഭൂമി സാഹിത്യപുരസ്‌കാരം നൽകിവരുന്നു. പ്രശസ്തി പത്രവും ശിൽപ്പവും രണ്ട് ലക്ഷം രൂപയുമടങ്ങുന്നതാണ് ഈ പുരസ്‌കാരം.

വിമർശനങ്ങൾ

മാതൃഭൂമിയുടെ നിലപാടുകൾ മുസ്ലിം, ക്രൈസ്തവ, കമ്യൂണിസ്റ്റ് വിരുദ്ധമാണെന്ന് വിമർശനമുന്നയിക്കുന്നവരുണ്ട്. മലപ്പുറം ജില്ലാ രൂപവത്കരണത്തെ എതിർത്തതും, ലവ് ജിഹാദ് വിവാദത്തിലും ആർ.എസ്.എസിന്റെ നിലക്കൽ പ്രക്ഷോഭനാളുകളിൽ സ്വീകരിച്ച നിലപാടുകളും ചൂണ്ടിക്കാട്ടി മുസ്ലിം, ക്രൈസ്തവ വിരോധത്തിന് ഉദാഹരണമാണെന്ന് ചിലർ ആരോപണമുന്നയിക്കുന്നു. പത്രത്തിന്റെ തുടക്കം മുതൽ ഇന്നുവരെ മാതൃഭൂമി സ്വീകരിച്ചുപോരുന്നത് കമ്യൂണിസ്റ്റ് വിരുദ്ധമായ നിലപാടുകളാണെന്നും ഇവർ അഭിപ്രായപ്പെടുന്നു. സംഘപാരിവാർ, കോർപറേറ്റ് ചങ്ങാത്തമാണ് മാതൃഭൂമി ഇപ്പോൾ സ്വീകരിക്കുന്ന നിലപാടെന്ന് ആരോപിച്ച് ആക്റ്റിവിസ്റ്റായ അജിത, കെ.കെ കൊച്ച് എന്നിവർ പത്രം വരുത്തുന്നത് നിറുത്തുകയാണന്ന് പ്രഖ്യാപിക്കുകയുണ്ടായി.

ഗാന്ധി ജയന്തിക്ക് സംഘപരിവാർ സംഘടനകളുടെ ലേഖനങ്ങൾ പത്രത്തിൽ വന്നത് വലിയ വിമർശനം വിളിച്ചു വരുത്തി.

പുറത്തേക്കുള്ള കണ്ണികൾ

അവലംബം

പുറത്തേക്കുള്ള കണ്ണികൾ


മലയാള ദിനപ്പത്രങ്ങൾ മാതൃഭൂമി ദിനപ്പത്രം 
മലയാള മനോരമ | മാതൃഭൂമി | ജനയുഗം| മാധ്യമം | കേരള കൗമുദി | ദേശാഭിമാനി | ചന്ദ്രിക | ദീപിക

വർത്തമാനം | മംഗളം | ജനറൽ | ജന്മഭൂമി | വീക്ഷണം | തേജസ്‌ | സിറാജ് | സുപ്രഭാതം ദിനപ്പത്രം| സുപ്രഭാതം]]

Tags:

മാതൃഭൂമി ദിനപ്പത്രം ചരിത്രംമാതൃഭൂമി ദിനപ്പത്രം മറ്റു പ്രസിദ്ധീകരണങ്ങൾമാതൃഭൂമി ദിനപ്പത്രം മാതൃഭൂമി സാഹിത്യ പുരസ്കാരംമാതൃഭൂമി ദിനപ്പത്രം വിമർശനങ്ങൾമാതൃഭൂമി ദിനപ്പത്രം പുറത്തേക്കുള്ള കണ്ണികൾമാതൃഭൂമി ദിനപ്പത്രം അവലംബംമാതൃഭൂമി ദിനപ്പത്രം പുറത്തേക്കുള്ള കണ്ണികൾമാതൃഭൂമി ദിനപ്പത്രം1923ഇന്ത്യൻ സ്വാതന്ത്ര്യസമരംഓഹരികൂറൂർ നീലകണ്‌ഠൻ നമ്പൂതിരിപ്പാട്‌കെ. കേളപ്പൻകെ. മാധവൻ നായർകെ.പി. കേശവമേനോൻകേരളംകോഴിക്കോട്പത്രാധിപർമലയാളംമാർച്ച്‌ 18

🔥 Trending searches on Wiki മലയാളം:

യുണൈറ്റഡ് കിങ്ഡംധ്രുവദീപ്തിക്രിസ്തുമതംചെറുകഥവാൽക്കണ്ണാടിആന്തമാൻ നിക്കോബാർ ദ്വീപുകൾന്യൂനമർദ്ദംഡി. രാജകൂനൻ കുരിശുസത്യംനക്ഷത്രം (ജ്യോതിഷം)രാമക്കൽമേട്മതേതരത്വംബുദ്ധമതത്തിന്റെ ചരിത്രംലത്തീൻ കത്തോലിക്കാസഭആര്യവേപ്പ്മോഹൻലാൽകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികഉത്തരാധുനികതബ്രഹ്മാനന്ദ ശിവയോഗികൃഷ്ണൻകേരളീയ കലകൾമിഷനറി പൊസിഷൻഎ.കെ. ഗോപാലൻവി.കെ.എൻ.കേരളത്തിലെ തനതു കലകൾസംഘകാലംനെൽ‌സൺ മണ്ടേലഎസ്.എൻ.ഡി.പി. യോഗംനിവിൻ പോളിചക്കഅമോക്സിലിൻപ്രണവ്‌ മോഹൻലാൽവീഡിയോയഹൂദമതംഉത്രട്ടാതി (നക്ഷത്രം)ആപ്രിക്കോട്ട്തിരുവാതിരകളികോട്ടയംഎറണാകുളംഉദ്ധാരണംമഞ്ഞപ്പിത്തംജവഹർലാൽ നെഹ്രുകോഴിക്കോട് ജില്ലസന്ധി (വ്യാകരണം)ആർത്തവചക്രംഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർഇൻഷുറൻസ്എഫ്.സി. ബാഴ്സലോണയുടെ ചരിത്രംആറുദിനയുദ്ധംമുഹമ്മദ്രാജ്യസഭകത്തോലിക്കാസഭവൈലോപ്പിള്ളി ശ്രീധരമേനോൻകശകശഐക്യരാഷ്ട്രസഭസാകേതം (നാടകം)നയൻതാരകക്കാടംപൊയിൽലിംഗംമണിപ്രവാളംഎ.കെ. ആന്റണികേരള വനിതാ കമ്മീഷൻരക്താതിമർദ്ദംപരിശുദ്ധാത്മാവ്ജൂതൻഅതിരപ്പിള്ളി വെള്ളച്ചാട്ടംമലയാളസാഹിത്യംമേരീ ആവാസ് സുനോഅറ്റ്ലസ് രാമചന്ദ്രൻനേര് (സിനിമ)നവരത്നങ്ങൾവിഷ്ണുപന്ന്യൻ രവീന്ദ്രൻ🡆 More