ഭൂമിയുടെ അവകാശികൾ

വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്തമായ കഥകളിലൊന്നാണ് ഭൂമിയുടെ അവകാശികൾ.

സകല ജീവികൾക്കും ഭൂമിയിൽ ഒരേ അവകാശമാണുള്ളത് എന്ന ആശയം ഈ കഥയിലൂടെ ഇദ്ദേഹം സരസമായി അവതരിപ്പിക്കുന്നു. മനുഷ്യന് ഭൂമിയുടെ മേൽ അധികാരമുണ്ടെന്ന മിഥ്യാധാരണയുടെ പുറത്ത് ചെയ്തു കൂട്ടുന്ന അത്യാചാരങ്ങളോടുള്ള ബഷീറിന്റെ അതൃപ്തിയും ഈ കൃതിയിൽ ദർശിക്കാവുന്നതാണ്.

ഭൂമിയുടെ അവകാശികൾ
ഭൂമിയുടെ അവകാശികൾ എന്ന കൃതിയുടെ പുറംചട്ട

രണ്ടേക്കർ തെങ്ങിൻപറമ്പും അതിലൊരു വീടും സ്വന്തമാക്കിയ കഥാനായകൻ തേങ്ങാ വിൽപ്പനയിലൂടെ സാമ്പത്തിക ഭദ്രതയും മുള്ളുവേലിയുടെയും ഇരുമ്പു ഗേറ്റിന്റെയും 'ഷാൻ' എന്ന ഉശിരൻ നായയുടെയും പിൻബലത്തിൽ സുരക്ഷിതത്വവും ഉറപ്പിച്ചിരിക്കുന്ന വേളയിൽ അദ്ദേഹത്തെ അമ്പരപ്പിച്ചു കൊണ്ട് മുദ്രപ്പത്രങ്ങളിലൊന്നും ഒപ്പു വെക്കാത്തവരും മുള്ളുവേലികളെ മാനിക്കാത്തവരുമായ "ഒരു കൂട്ടർ" അധികാരത്തോടെ കടന്നു വരുന്നതാണ് കഥയുടെ തുടക്കം. ക്ഷണിക്കപ്പെടാതെ ആഗതരാവുന്ന പക്ഷികളും ചിത്രശലഭങ്ങളും തുടങ്ങി ചിതലുകളും എലികളും കൊടിയ വിഷമുള്ള കരിന്തേളുകളുമടങ്ങിയ ഇക്കൂട്ടർ യഥാർത്ഥത്തിൽ ഭൂമിയുടെ അവകാശികൾ തന്നെയാണ് എന്നു അദ്ദേഹത്തിന് ബോധ്യമാവുന്നതാണ് കഥാസാരം. ആദർശവാദിയായ കഥാനായകനും പ്രായോഗിക ചിന്താഗതിക്കാരിയായ അദ്ദേഹത്തിന്റെ ഭാര്യയും തമ്മിലുള്ള വാദപ്രതിവാദങ്ങളും നിരായുധനായിരിക്കുന്ന മനുഷ്യന്റെ നിസ്സഹായതയെക്കുറിച്ചുള്ള പരാമർശങ്ങളുമൊക്കെ ഈ കഥയെ കൂടുതൽ ഹൃദ്യമാക്കുന്നു. സർവ്വചരാചരങ്ങളോടുമുള്ള വാത്സല്യവും കഥയുടെ ഓരോ മുക്കിലും മൂലയിലും നിറഞ്ഞു നില്കുന്ന്മുണ്ട്

ഈ കഥ തേന്മാവ്, നോട്ടിരട്ടിപ്പ്, മോഹഭംഗം, സ്വർണ്ണമാല തുടങ്ങിയ കഥകളോടൊപ്പം ഇതേ തലക്കെട്ടിലും 'നീലവെളിച്ച'വും മറ്റ് പ്രധാന കഥകളും എന്ന കഥാസമാഹാരത്തിലെ 12 കഥകളിലൊന്നായും ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പോൾ മണലിൽ എഡിറ്റ് ചെയ്ത് ഒലിവ് പബ്ലിക്കേഷൻസ് പുറത്തിറക്കിയ ബഷീറിന്റെ ചെറുകഥകൾ -101 പഠനങ്ങൾ എന്ന കൃതിയിൽ ഈ കഥയും പഠനവിധേയമാകുന്നുണ്ട്.

അവലംബം

Tags:

വൈക്കം മുഹമ്മദ് ബഷീർ

🔥 Trending searches on Wiki മലയാളം:

പഴശ്ശിരാജവൈലോപ്പിള്ളി ശ്രീധരമേനോൻകൂട്ടക്ഷരംഷാനി പ്രഭാകരൻഎം.ടി. രമേഷ്പ്രസവംഎച്ച്ഡിഎഫ്‍സി ബാങ്ക്ആവർത്തനപ്പട്ടികതിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രംനി‍ർമ്മിത ബുദ്ധിഇന്ത്യയുടെ ദേശീയപ്രതിജ്ഞപൂരം (നക്ഷത്രം)പുസ്തകംമാധ്യമം ദിനപ്പത്രംസൗദി അറേബ്യലക്ഷദ്വീപ്റൗലറ്റ് നിയമംഇൻസ്റ്റാഗ്രാംചൂരഅരണകൊല്ലൂർ മൂകാംബികാക്ഷേത്രംമലയാറ്റൂർ രാമകൃഷ്ണൻപാമ്പ്‌കൂടൽമാണിക്യം ക്ഷേത്രംപിത്തരസംഎൻഡോമെട്രിയോസിസ്ക്രിസ്റ്റ്യാനോ റൊണാൾഡോഹിമാലയംനിർജ്ജലീകരണംകേരളത്തിലെ നാടൻപാട്ടുകൾജലംകാളിശോഭ സുരേന്ദ്രൻഫാസിസംചേലാകർമ്മംക്രെഡിറ്റ് കാർഡ്പി. ഭാസ്കരൻമൃണാളിനി സാരാഭായിഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)അന്തരീക്ഷമലിനീകരണംവാതരോഗംമഹാഭാരതംതൊണ്ടിമുതലും ദൃക്സാക്ഷിയുംഗർഭ പരിശോധനമനഃശാസ്ത്രംസുരേഷ് ഗോപിഇന്ദുലേഖഇ.ടി. മുഹമ്മദ് ബഷീർനായർകൊല്ലംജാലിയൻവാലാബാഗ് കൂട്ടക്കൊലബെന്യാമിൻകയ്യൂർ സമരംസ്വർണവും സാമ്പത്തിക ശാസ്ത്രവുംതപാൽ വോട്ട്പൊറാട്ടുനാടകംഇസ്‌ലാം മതം കേരളത്തിൽപ്രാചീനകവിത്രയംഭഗത് സിംഗ്ചണ്ഡാലഭിക്ഷുകിഐക്യ ജനാധിപത്യ മുന്നണിഅയമോദകംഎ.കെ. ആന്റണിഎളമരം കരീംജി - 20തോമസ് ആൽ‌വ എഡിസൺഹലോസി.കെ. പത്മനാഭൻതൃശ്ശൂർ ജില്ലമലയാളം അക്ഷരമാലബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർതുഞ്ചത്തെഴുത്തച്ഛൻനോവൽപ്രധാന താൾഎസ് (ഇംഗ്ലീഷക്ഷരം)അണ്ണാമലൈ കുപ്പുസാമി🡆 More