ബാസ്ക്കറ്റ്ബോൾ

ദീർഘചതുരാകൃതിയിലുള്ള കളിക്കളത്തിൽ അഞ്ചുപേർ വീതമുള്ള രണ്ടു ടീമുകൾ കളിക്കുന്ന കായിക വിനോദമാണ് ബാസ്ക്കറ്റ്ബോൾ.

കളിക്കളത്തിന്റെ രണ്ടറ്റത്തും പത്തടി മുകളിലായി സ്ഥാപിച്ചിരിക്കുന്ന വളയത്തിനുള്ളിൽ പന്തെത്തിച്ച്, കൂടുതൽ പോയിന്റു നേടുകയാണ് ഇരു ടീമുകളുടെയും ലക്ഷ്യം. വളയത്തിനു താഴെ വല ഉള്ളതിനാലാണ് ഈ കളിക്ക് ബാസ്ക്കറ്റ്ബോൾ എന്നു പേരുവന്നത്. ലോകത്തിലെ ഏറ്റവും ജനകീയമായ കളികളിലൊന്നാണിത്. ഇരുനൂറിലേറെ രാജ്യങ്ങളിൽ ബാസ്ക്കറ്റ്ബോൾ കളിക്കപ്പെടുന്നുണ്ട്. കളിനിയമങ്ങളിൽ പല രാജ്യങ്ങളിലും വ്യത്യാസവമുണ്ട്.

ബാസ്ക്കറ്റ്ബോൾ
2005ലെ വനിതാ യൂറോ കപ്പ് ഫൈനലിൽ നിന്ന് ഒരു ദൃശ്യം

കളിക്കളവും കളിയുപകരണങ്ങളും

കളിക്കളം

ബാസ്ക്കറ്റ്ബോൾ 
ഫിബ അംഗീകാരത്തിലുള്ള ബാസ്ക്കറ്റ് ബോൾ കളികളത്തിന്റെ അളവുകൾ .

ബാസ്ക്കറ്റ്ബോൾ കളിക്കളത്തിന്റെ വലിപ്പത്തിൽ പലദേശങ്ങളിലും വ്യത്യാസമുണ്ടെങ്കിലും 84 അടി(25.6 മീ) നീളവും 50 അടി(15.2 മീ) വീതിയുമുള്ള ദീർഘചതുരാകൃതിയിലാണ് സാധാരണ കളിക്കളങ്ങൾ രൂപപ്പെടുത്താറ്. എന്നാൽ പ്രഫഷണൽ ബാസ്ക്കറ്റ്ബോൾ മത്സരങ്ങളിൽ 94 അടി നീളം കാണും. ഇതുകൂടാതെ കളിക്കളത്തിനുള്ളിലെ പ്രത്യേക ഭാഗങ്ങളുടെ അളവുകളിലും വ്യത്യാസങ്ങളുണ്ട്. മൈതാനമധ്യത്ത് കളിതുടങ്ങുന്നതിനായുള്ള വൃത്തം, മൂന്നു പോയിന്റ് നേടുന്നതിലുള്ള അർദ്ധവൃത്തം എന്നിവയിലാണ് സാധാരണ വ്യത്യാസമുള്ളത്. ഉദാഹരണത്തിന് രാജ്യാന്തര മത്സരങ്ങളിൽ ബാസ്ക്കറ്റിൽ നിന്നും 6.25 മീറ്റർ അകലത്തിലാണ് ത്രീപോയിന്റ് മേഖലയെങ്കിൽ അമേരിക്കയിലെ പ്രഫഷണൽ ബാസ്ക്കറ്റ്ബോൾ ലീഗായ എൻ.ബി.എ.യിൽ ഇത് 7.24 മീറ്റർ അകലെയാണ്.

ബാസ്ക്കറ്റുകൾ

കളിക്കളത്തിന്റെ രണ്ടറ്റങ്ങളിലാണ് ബാസ്ക്കറ്റ് സ്ഥിതിചെയ്യുന്നത്. 1.2 മീ നീളവും 1.8 വീതിയുമുള്ള ചതുരച്ചട്ടക്കൂടിനോടു ചേർന്നാണ് ബാസ്ക്കറ്റ് ഘടിപ്പിക്കുന്നത്. സാധാരണയായി പച്ചിരിമ്പുകൊണ്ടുള്ള വളയവും നൈലോൺ വലയുമാണ് ബാസ്ക്കറ്റിനായി ഉപയോഗിക്കുന്നത്. 45.7 സെ.മീ ആണ് ബാസ്ക്കറ്റിന്റെ വ്യാസം. 10 അടി ഉയരത്തിലായിരിക്കും ബാസ്ക്കറ്റ് സ്ഥാപിക്കുന്നത്.

പന്ത്

ബാസ്ക്കറ്റ്ബോൾ കളിച്ചുതുടങ്ങിയ കാലങ്ങളിൽ ഫുട്ബോളിനുപയോഗിക്കുന്ന പന്തു തന്നെയായിരുന്നു ഉപയോഗിച്ചിരുന്നത്. പിന്നീട് ബാസ്ക്കറ്റ്ബോളിനുവേണ്ടി മാത്രമുള്ള പന്ത് രൂപപ്പെടുത്തുകയായിരുന്നു. 74.9 മുതൽ 76.2 സെ.മീ വരെ ചുറ്റളവുള്ള, തുകൽക്കൊണ്ടോ നൈലോൺ കൊണ്ടോ ആവരണം ചെയ്ത പന്താണ് ഇപ്പോൾ സാധാരണയായി ഉപയോഗിക്കുന്നത്. പന്തിന് 567 മുതൽ 624 ഗ്രാം വരെ തൂക്കമുണ്ടായിരിക്കും. വനിതകൾക്കുള്ള മത്സരങ്ങളിൽ അല്പം കൂടി ചെറിയ പന്താണ് ഉപയോഗിക്കുന്നത്. 72.4 - 73.7 സെ.മീ ചുറ്റളവും 510 - 567 ഗ്രാം ഭാരവുമേ വനിതാ ബാസ്ക്കറ്റ്ബോൾ മത്സരങ്ങളിലെ പന്തുകൾക്കുണ്ടാവുകയുള്ളൂ.

മറ്റ് ലിങ്കുകൾ

പ്രശസ്തരായ കളിക്കാർ

Tags:

ബാസ്ക്കറ്റ്ബോൾ കളിക്കളവും കളിയുപകരണങ്ങളുംബാസ്ക്കറ്റ്ബോൾ മറ്റ് ലിങ്കുകൾബാസ്ക്കറ്റ്ബോൾ പ്രശസ്തരായ കളിക്കാർബാസ്ക്കറ്റ്ബോൾ

🔥 Trending searches on Wiki മലയാളം:

ലക്ഷദ്വീപ്തിരുമല വെങ്കടേശ്വര ക്ഷേത്രംമലപ്പുറംതൃക്കടവൂർ ശിവരാജുഎം.ആർ.ഐ. സ്കാൻകുഞ്ഞുണ്ണിമാഷ്തൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംമഞ്ഞപ്പിത്തംഹജ്ജ്പോവിഡോൺ-അയഡിൻകേരളാ ഭൂപരിഷ്കരണ നിയമംഎം.പി. അബ്ദുസമദ് സമദാനിവിവർത്തനംഅൽഫോൻസാമ്മആടുജീവിതംശ്രീനാരായണഗുരുരംഗകലബുണ്ടെസ്‌ലിഗാമലയാളചലച്ചിത്രംബിഗ് ബോസ് (മലയാളം സീസൺ 6)മാത്യു തോമസ്ബഡേ മിയാൻ ചോട്ടെ മിയാൻ (2024ലെ ചലച്ചിത്രം)കമല സുറയ്യഅക്കിത്തം അച്യുതൻ നമ്പൂതിരിമാർഗ്ഗംകളിഅമർ അക്ബർ അന്തോണികേരളത്തിലെ ലോകസഭാമണ്ഡലങ്ങൾശ്രീകുമാരൻ തമ്പിലിയനാർഡോ ഡാ വിഞ്ചിമാധ്യമം ദിനപ്പത്രംനാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)അങ്കഗണിതംകോൽക്കളിഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികമാഞ്ചസ്റ്റർ സിറ്റി എഫ്.സി.മുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈമഹിമ നമ്പ്യാർമുഗൾ സാമ്രാജ്യംമലപ്പുറം ജില്ലദേശാഭിമാനി ദിനപ്പത്രംകുഞ്ഞാലി മരക്കാർസുകന്യ സമൃദ്ധി യോജനമീശപ്പുലിമലവിദ്യ ബാലൻആഞ്ഞിലിനാഡീവ്യൂഹംവിനീത് ശ്രീനിവാസൻജർമ്മനികങ്കുവസ്വാതിതിരുനാൾ രാമവർമ്മതണ്ണിമത്തൻലോകാരോഗ്യദിനംകളമെഴുത്തുപാട്ട്പ്രകൃതിചികിത്സനാടകംഎലിപ്പത്തായംഖണ്ഡകാവ്യംവാട്സ്ആപ്പ്ചാറ്റ്ജിപിറ്റിരക്തരക്ഷസ്തൃശൂർ പൂരംസൗരയൂഥംജോർദാൻകേരളത്തിലെ ജില്ലകളുടെ പട്ടികക്രിയാറ്റിനിൻകെ.കെ. ശൈലജപി. ഭാസ്കരൻബദ്ർ യുദ്ധംമുലപ്പാൽനീതി ആയോഗ്കുറിച്യകലാപംറഷ്യൻ വിപ്ലവംബുദ്ധമതത്തിന്റെ ചരിത്രംഅന്വേഷിപ്പിൻ കണ്ടെത്തുംകേരളത്തിലെ ജാതി സമ്പ്രദായംനക്ഷത്രം (ജ്യോതിഷം)ബാബരി മസ്ജിദ്‌വിഷുവംടൈഫോയ്ഡ്🡆 More