ബാലരമ

മലയാളത്തിൽ ഏറ്റവും പ്രചാരമുള്ള ബാലപ്രസിദ്ധീകരണമാണ് ബാലരമ.

മലയാള മനോരമ ദിനപത്രത്തിന്റെ സഹോദര സ്ഥാപനമായ എം.എം. പബ്ലിക്കേഷൻസാണ്‌‍ ഈ വാരികയുടെ പ്രസാധകർ. ചിത്രകഥകൾ‍, ചെറുകഥകൾ‍, കുട്ടിക്കവിതകൾ‍, തുടങ്ങിയവയാണ്‌ ഇതിലെ ഉള്ളടക്കം. ഇന്ത്യയിലെ പ്രസിദ്ധീകരണങ്ങളുടെ ജനകീയത നിരീക്ഷിക്കുന്ന എൻ.ആർ.എസ്-ന്റെ കണക്കുക്കൾ പ്രകാരം ബാലരമയ്ക്ക് 25 ലക്ഷത്തിലേറെ വായനക്കാരുണ്ട്.

ബാലരമ
ബാലരമ
ബാലരമയുടെ പുറംചട്ട
എഡിറ്റർBina Mathew
ഗണംബാലപ്രസിദ്ധീകരണം
പ്രസിദ്ധീകരിക്കുന്ന ഇടവേളവാരിക
ആകെ സർക്കുലേഷൻ25 ലക്ഷത്തിലേറെ
ആദ്യ ലക്കം1972
കമ്പനിഎം.എം. പബ്ലിക്കേഷൻ
രാജ്യംബാലരമ ഇന്ത്യ
ഭാഷമലയാളം
വെബ് സൈറ്റ്http://www.manoramaonline.com
ബാലരമ
ആദ്യകാല ബാലരമയുടെ ഉള്ളടക്കം താൾ (1970 കളിൽ പ്രസിദ്ധീകരിക്കപ്പെട്ടതെന്നു കരുതുന്നു.)‍
ബാലരമ
ആദ്യകാല ബാലരമ: ഉൾപേജുകൾ

ചിത്രകഥകൾ

മായാവി

മായാവി നല്ലൊരു കുട്ടിച്ചാത്തനാണ്. മായാവി നാടിനേയും കാടിനേയും ദുർമന്ത്രവാദികളിൽ നിന്നും കൊള്ളക്കാരിൽ നിന്നും സംരക്ഷിക്കുന്നതായാണ് കഥയിൽ പറയുന്നത്. മായാവിയുടെ കൂട്ടുകാരായ രാജുവും രാധയും, ദുർമന്ത്രവാദികളായ കുട്ടൂസനും ഡാകിനിയും അവരുടെ സഹായിയായ ലുട്ടാപ്പിയും, ലുട്ടാപ്പിയുടെ അമ്മാവനായ പുട്ടാലുവും, കുപ്രസിദ്ധ കുറ്റവാളികളായ വിക്രമനും മുത്തുവും, കണ്ടുപിടിത്തങ്ങൾ ദുർ‌വിനിയോഗം ചെയ്യുന്ന ശാസ്ത്രജ്ഞരായ ലൊട്ടുലൊടുക്കും ഗുൽഗുലുമാലുമൊക്കെയാണ് മായാവിയിലെ പ്രധാന കഥാപാത്രങ്ങൾ. ആദ്യകാലത്ത് ഇതിന്റെ കഥ തയ്യാറാക്കിയത് മോഹൻ. ചിത്രീകരണം നടത്തിയത് : മോഹൻദാസ്

ശിക്കാരി ശംഭു

ഭീരുവായ ഒരു വേട്ടക്കാരനാണ് ശിക്കാരി ശംഭു. ഇയാൾ കാണിക്കുന്ന അങ്കലാപ്പും അതുവഴി അബദ്ധത്തിൽ നടക്കുന്ന പുലിപിടുത്തവുമാണ് ഇതിലെ കഥാ തന്തു. കൂടാതെ നല്ല തമാശക്കാരനുമാണ്.

കാലിയ

കാലിയ എന്ന കാക്കയുടെ കഥയാണിത്. ചമതകൻ എന്ന കുറുക്കനും ഡൂഡു എന്ന മുതലയുമാണ് ഇതിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ.

ജമ്പനും തുമ്പനും

ജമ്പൻ എന്നു പേരുള്ള കുറ്റാന്വേഷകനും അയാളുടെ സഹായിയായ തുമ്പൻ എന്ന നായയുടെയും കഥയാണിതിൽ പറയുന്നത്. ജമ്പൻ തന്റെ ചാട്ടത്തിലും (ജമ്പ്) തുമ്പൻ കുറ്റകൃത്യങ്ങൾക്ക്‌ തുമ്പ്‌ കണ്ടുപിടിക്കുന്നതിലും സമർഥരാണെന്ന് കഥയിൽ കാണാം. കാർട്ടൂണിസ്റ്റ് വേണുവാണ് ഇതിന്റെ കഥയും ചിത്രീകരണവും നിർവ്വഹിക്കുന്നത്.

സൂത്രൻ

പേരു സൂചിപ്പിക്കുന്നതുപോലെ സൂത്രക്കാരനായ കുറുക്കനും കൂട്ടുകാരായ ഷേരു എന്ന കടുവയും, കരടിച്ചേട്ടനുമാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ. സൂത്രനും ഷേരുവും ചേർന്ന് ഒപ്പിച്ചെടുക്കുന്ന സൂത്രപ്പണികളും ഇതുമൂലമുണ്ടാകുന്ന പ്രശ്നങ്ങളുമാണ് ഈ കഥകളിലെ പ്രധാന വിഷയം.

മൃഗാധിപത്യം വന്നാൽ

മനുഷ്യരുടെ സ്ഥാനം മൃഗങ്ങൾക്കു കിട്ടിയാൽ എന്തായിരിക്കും എന്ന ഭാവനയിലുള്ള രംഗങ്ങളാണ്‌ ഇതിലെ പ്രതിപാദ്യം. ഒരു ആശയത്തെ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയ ചെറിയ ഒരു കഥയാണിത്‌. ഇതിൽ മിക്കവാറും ഒന്നോ രണ്ടോ രംഗങ്ങളെ ഉണ്ടാവാറുള്ളൂ.

ഇതും കാണുക

പുറത്തേക്കുള്ള കണ്ണികൾ

അവലംബം

Tags:

ബാലരമ ചിത്രകഥകൾബാലരമ ഇതും കാണുകബാലരമ പുറത്തേക്കുള്ള കണ്ണികൾബാലരമ അവലംബംബാലരമമലയാള മനോരമമലയാളം

🔥 Trending searches on Wiki മലയാളം:

മാനസികരോഗംചേനത്തണ്ടൻഗാർഹികപീഡനത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമം 2005ഇന്ത്യയുടെ രാഷ്‌ട്രപതിപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംകല്ലേൻ പൊക്കുടൻശ്രീനാരായണഗുരുവെള്ളെരിക്ക്മലയാളലിപിഭരതനാട്യംകശകശഅബ്‌ദുല്ലാഹ് ഇബ്‌നു അബ്‌ദുൽ മുത്തലിബ്ബദ്ർ ദിനംAutoimmune diseaseമലങ്കര ഓർത്തഡോക്സ് സുറിയാനി സഭസംസ്ഥാനപാത 59 (കേരളം)മഹാകാവ്യംമരപ്പട്ടിഖൻദഖ് യുദ്ധംശാഫിഈ മദ്ഹബ്പാമ്പ്‌സച്ചിൻ തെൻഡുൽക്കർവേലുത്തമ്പി ദളവഇന്ത്യയുടെ ഭരണഘടനഗുരു (ചലച്ചിത്രം)ഈഴവമെമ്മോറിയൽ ഹർജിസുഗതകുമാരിഅൻആംറൊമില ഥാപ്പർപന്ന്യൻ രവീന്ദ്രൻകറുത്ത കുർബ്ബാനടെസ്റ്റോസ്റ്റിറോൺതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾബദർ ദിനംമസ്ജിദ് ഖുബാമഹാത്മാഗാന്ധിയുടെ കൊലപാതകംഹിന്ദുമതംനിർദേശകതത്ത്വങ്ങൾയോനിമാധ്യമം ദിനപ്പത്രംസുപ്രീം കോടതി (ഇന്ത്യ)ചെന്നൈ സൂപ്പർ കിങ്ങ്‌സ്മലയാളം അക്ഷരമാലകിണർകളരിപ്പയറ്റ്കേരളത്തിലെ തനതു കലകൾസച്ചിദാനന്ദൻജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികമധുപാൽസുകന്യ സമൃദ്ധി യോജനതാജ് മഹൽജവഹർലാൽ നെഹ്രുകേരള നവോത്ഥാന പ്രസ്ഥാനംകടുവകേരള സാഹിത്യ അക്കാദമിഅഥർവ്വവേദംജവഹർ നവോദയ വിദ്യാലയകുഞ്ഞുണ്ണിമാഷ്മഴവയനാട് ജില്ലആൽബർട്ട് ഐൻസ്റ്റൈൻഔഷധസസ്യങ്ങളുടെ പട്ടികപാണൻപേവിഷബാധമോണ്ടിസോറി രീതിസത്യഭാമസാറാ ജോസഫ്വെരുക്കേരളംയേശുക്രിസ്തുവിന്റെ കുരിശുമരണംആണിരോഗംബാല്യകാലസഖിനി‍ർമ്മിത ബുദ്ധിലോക്‌സഭസി.കെ. വിനീത്ഒമാൻആസ്മട്വിറ്റർ🡆 More