പർവതനിരകൾ

നീളത്തിൽ ഒരു നിരയായി കാണുന്നതും ഉയർന്ന പ്രദേശങ്ങളാൽ ബന്ധിപ്പിച്ചിരിക്കുന്നതുമായ പർവതങ്ങളുടെ ഒരു കൂട്ടമാണ് പർവതനിരകൾ അല്ലെങ്കിൽ മലനിരകൾ എന്ന് അറിയപ്പെടുന്നത്.

ഒരേ കാരണത്തിൽ നിന്ന് ഉടലെടുത്ത (സാധാരണയായി ഒരു ഓറോജെനി) രൂപത്തിലും ഘടനയിലും വിന്യാസത്തിലും സമാനതയുള്ള പർവതനിരകളുടെ ഒരു കൂട്ടമാണ് മൌണ്ടൻ സിസ്റ്റം അല്ലെങ്കിൽ മൌണ്ടൻ ബെൽറ്റ് എന്ന് അറിയപ്പെടുന്നത്. പർവതനിരകൾ പലതരം ഭൂമിശാസ്ത്ര പ്രക്രിയകളാൽ രൂപപ്പെട്ടതാണ്, എന്നാൽ ഭൂമിയിലെ പ്രധാനപ്പെട്ട പർവ്വതനിരകളിൽ ഭൂരിഭാഗവും ഉണ്ടായിരിക്കുന്നത് ഫലകചലനം (പ്ലേറ്റ് ടെക്റ്റോണിക്സ്) മൂലമാണ്. സൗരയൂഥത്തിലെ ഗ്രഹ പിണ്ഡമുള്ള പല വസ്തുക്കളിലും പർവതനിരകൾ കാണപ്പെടുന്നു. അതുപോലെതന്നെ ഭൂരിഭാഗം ഭൂസമാന ഗ്രഹങ്ങളുടെയും സവിശേഷതയാണ് പർവ്വതനിരകൾ.

പർവതനിരകൾ
ബഹിരാകാശത്ത് നിന്ന് നോക്കുമ്പോൾ കാണുന്ന ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ പർവതനിരയായ ഹിമാലയം

പർവ്വത നിരകളിൽ സാധാരണയായി ഉന്നതമേഖല, ചുരങ്ങൾ, താഴ്വരകൾ എന്നിവയുണ്ട്. ഒരേ പർവതനിരകളിലെ വ്യക്തിഗത പർവതങ്ങൾക്ക് ഒരേ ഭൂമിശാസ്ത്രപരമായ ഘടനയോ ശിലാവിജ്ഞാനമോ (പെട്രോളോജി) ഉണ്ടായിരിക്കണമെന്നില്ല. അവ വ്യത്യസ്‌ത ഓറോജെനിക് എക്‌സ്‌പ്രഷനുകളുടെയും ടെറാനുകളുടെയും മിശ്രിതമായിരിക്കാം, ഉദാഹരണത്തിന് ത്രസ്റ്റ് ഷീറ്റുകൾ, ഉയർത്തിയ ബ്ലോക്കുകൾ, ഭൂമടക്ക് മലകൾ, അഗ്നിപർവ്വത ഭൂപ്രകൃതികൾ എന്നിവ വിവിധതരം പാറകൾക്ക് കാരണമാകുന്നു.

പ്രധാന പർവതനിരകൾ

പർവതനിരകൾ 
ഓഷ്യൻ റിഡ്ജ്, ലോകത്തിലെ ഏറ്റവും നീളമേറിയ പർവതനിര (ചെയിൻ)

ഭൂമിയുടെ ഉപരിതലത്തിലെ ഭൂരിഭാഗം പർവതനിരകളും പസഫിക് റിംഗ് ഓഫ് ഫയർ അല്ലെങ്കിൽ ആൽപൈഡ് ബെൽറ്റുമായി ബന്ധപ്പെട്ടിരിക്കുന്നു. ആൻഡീസ് 7,000 kilometres (4,350 mi) നീളമുള്ളതും പലപ്പോഴും ലോകത്തിലെ ഏറ്റവും നീളമേറിയ പർവതവ്യവസ്ഥ (മൌണ്ടൻ സിസ്റ്റം) ആയി കണക്കാക്കപ്പെടുന്നു.

ആൽപൈഡ് ബെൽറ്റ് ഇന്തോനേഷ്യ തെക്കുകിഴക്കൻ ഏഷ്യ, എന്നിവ വഴി ഹിമാലയം, കോക്കസസ് പർവത, ബാൾക്കൻ മലനിരകൾ, ആൽപ്സ്, എന്നിവയിലൂടെ സ്പാനിഷ് മലകളിലും അറ്റ്ലസ് പർവതനിരകളിലും അവസാനിക്കുന്നു. ബെൽറ്റിൽ മറ്റ് യൂറോപ്യൻ, ഏഷ്യൻ പർവതനിരകളും ഉൾപ്പെടുന്നു. 8,848 metres (29,029 ft) ഉയരമുള്ള എവറസ്റ്റ് ഉൾപ്പെടെ ലോകത്തിലെ ഏറ്റവും ഉയർന്ന പർവതനിരകൾ ഹിമാലയത്തിൽ ഉണ്ട്.

ഈ രണ്ട് സിസ്റ്റങ്ങൾക്ക് പുറത്തുള്ള പർവതനിരകളിൽ ആർട്ടിക് കോർഡില്ലെറ, യൂറാൽ പർവ്വതനിര, അപ്പലേച്ചിയൻ, സ്കാൻഡിനേവിയൻ പർവതനിരകൾ, ഗ്രേറ്റ് ഡിവൈഡിംഗ് റേഞ്ച്, അൽതായ് പർവതനിരകൾ, ഹിജാസ് പർവതനിരകൾ എന്നിവ ഉൾപ്പെടുന്നു. ഒരു പർവതനിരയുടെ നിർവചനത്തിൽ വെള്ളത്തിനടിയിലുള്ള പർവതങ്ങളെക്കൂടി ഉൾപ്പെടുത്തി വിപുലീകരിക്കുകയാണെങ്കിൽ 65,000 kilometres (40,400 mi) നീളമുള്ള ഭൂമിയിലെ ഏറ്റവും ദൈർഘ്യമേറിയ തുടർച്ചയായ മൌണ്ടൻ സിസ്റ്റമാണ് ഓഷ്യൻ റിഡ്ജുകൾ.

കാലാവസ്ഥ

പർവതനിരകൾ 
ഭൂമിയുടെ ഉപരിതലത്തിലുള്ള ഏറ്റവും നീളമേറിയ പർവതനിരയായ ആൻഡീസ്, തെക്കേ അമേരിക്കയിലെ കാലാവസ്ഥയിൽ കാര്യമായ സ്വാധീനം ചെലുത്തുന്നു.

പർവതനിരകളുടെ സ്ഥാനം മഴയോ മഞ്ഞോ പോലുള്ളവയ്ക്ക് കാരണമാകുകയും കാലാവസ്ഥയെ സ്വാധീനിക്കുകയും ചെയ്യുന്നു. വായു പിണ്ഡം പർവതങ്ങൾക്ക് മുകളിലൂടെ നീങ്ങുമ്പോൾ, വായു തണുക്കുകയും ഓറോഗ്രാഫിക് പ്രെസിപിറ്റേഷൻ (മഴ അല്ലെങ്കിൽ മഞ്ഞ്) ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. വായു ലീവാർഡ് വശത്ത് താഴേക്ക് ഇറങ്ങുമ്പോൾ, അത് വീണ്ടും ചൂടായി (അഡിയബാറ്റിക് ലാപ്‌സ് നിരക്കിനെ തുടർന്ന്) ഈർപ്പം ഏറെക്കുറെ നഷ്ടപ്പെട്ട് വരണ്ടതാവുന്നു. പലപ്പോഴും, ഒരു മഴ നിഴൽ ഒരു പരിധിവരെ ലീവാർഡ് മേഖലയെ ബാധിക്കും. അനന്തരഫലമായി, ആൻഡീസ് പോലുള്ള വലിയ പർവതനിരകൾ ഭൂഖണ്ഡങ്ങളെ പ്രത്യേക കാലാവസ്ഥാ മേഖലകളാക്കി മാറ്റുന്നു.

മണ്ണൊലിപ്പ്

പർവതനിരകൾ നിരന്തരം മണ്ണൊലിപ്പിന് വിധേയമാണ്.

പർവതനിരകളിലെ മണ്ണൊലിപ്പിന്റെ പ്രധാന കാരണം നദികളാണെന്ന് പരമ്പരാഗതമായി വിശ്വസിക്കപ്പെടുന്നു. കംപ്യൂട്ടർ സിമുലേഷൻ പഠനങ്ങൾ കാണിക്കുന്നത് പർവത വലയങ്ങൾ ടെക്റ്റോണികലി സജീവമായതിൽ നിന്ന് നിർജ്ജീവമായി മാറുമ്പോൾ, ജലത്തിൽ ഉരച്ചിലുകൾ കുറവായതിനാലും മണ്ണിടിച്ചിലുകൾ കുറവായതിനാലും മണ്ണൊലിപ്പിന്റെ തോത് കുറയുന്നു എന്നാണ്.

അന്യഗ്രഹങ്ങളിലെ "മോണ്ടസ്"

പർവതനിരകൾ 
ചന്ദ്രനിലെ മോണ്ടെസ് അപെന്നിനസ് ഒരു ആഘാതത്താൽ രൂപപ്പെട്ടതാണ്.

മറ്റ് ഗ്രഹങ്ങളിലെയും സൗരയൂഥത്തിലെ ചന്ദ്രൻ ഉൾപ്പെടെയുള്ള പ്രകൃതിദത്ത ഉപഗ്രഹങ്ങളിലെയും പർവതങ്ങൾ പലപ്പോഴും ആഘാതങ്ങൾ പോലുള്ള പ്രക്രിയകളാൽ രൂപപ്പെടുന്നു, എന്നിരുന്നാലും ഭൂമിയ്ക്കുപുറത്ത് ഭൂമിയിലുള്ളതിന് സമാനമായ പർവതനിരകളുടെ (അല്ലെങ്കിൽ "മോണ്ടസ്") ഉദാഹരണങ്ങളുണ്ട്. ശനിയുടെ ഉപഗ്രഹമായ ടൈറ്റനിലും പ്ലൂട്ടോയിലും പാറകളേക്കാൾ മഞ്ഞുപാളികൾ ചേർന്ന വലിയ പർവതനിരകൾ കാണാം. ടൈറ്റനിലെ മിത്രിം മോണ്ടസ്, ഡൂം മോൺസ്, പ്ലൂട്ടോയിലെ ടെൻസിംഗ് മോണ്ടസ്, ഹിലാരി മോണ്ടസ് എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. ഭൂമി ഒഴികെയുള്ള മറ്റ് ചില ഭൂസമാന ഗ്രഹങ്ങളിലും പാറക്കെട്ടുകളുള്ള പർവതനിരകൾ കാണാം, ഭൂമിയിലുള്ളതിനേക്കാൾ ഉയരമുള്ള ശുക്രനിലെ മാക്‌സ്‌വെൽ മോണ്ടെസ്, ചൊവ്വയിലെ ടാർട്ടറസ് മോണ്ടെസ് എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. വ്യാഴത്തിന്റെ ഉപഗ്രഹമായ അയോയിൽ ബൊസോൾ മോണ്ടസ്, ഡോറിയൻ മോണ്ടസ്, ഹിയാക്ക മോണ്ടസ്, യൂബോയ മോണ്ടസ് എന്നിങ്ങനെ ടെക്റ്റോണിക് പ്രക്രിയകളിൽ നിന്ന് രൂപംകൊണ്ട പർവതനിരകളുണ്ട്.

അവലംബം

പുറം കണ്ണികൾ

Tags:

പർവതനിരകൾ പ്രധാന പർവതനിരകൾ കാലാവസ്ഥപർവതനിരകൾ മണ്ണൊലിപ്പ്പർവതനിരകൾ അന്യഗ്രഹങ്ങളിലെ മോണ്ടസ്പർവതനിരകൾ അവലംബംപർവതനിരകൾ പുറം കണ്ണികൾപർവതനിരകൾപർവ്വതംഫലകചലനസിദ്ധാന്തംഭൂസമാന ഗ്രഹങ്ങൾസൗരയൂഥം

🔥 Trending searches on Wiki മലയാളം:

ന്യുമോണിയവിശുദ്ധ ഗീവർഗീസ്കുര്യാക്കോസ് ഏലിയാസ് ചാവറമംഗളാദേവി ക്ഷേത്രംഹാരി പോട്ടർ ആന്റ് ദ ഫിലോസഫേഴ്സ് സ്റ്റോൺവാതരോഗംആർത്തവംഎം.ജി. ശ്രീകുമാർജെ.സി. ഡാനിയേൽ പുരസ്കാരംനക്ഷത്രം (ജ്യോതിഷം)സഫലമീ യാത്ര (കവിത)തൃശ്ശൂർ പാറമേക്കാവ് ഭഗവതിക്ഷേത്രംബാല്യകാലസഖിതിരുവാതിര (നക്ഷത്രം)ഹെപ്പറ്റൈറ്റിസ്ഇന്ത്യൻ പാർലമെന്റ്രാജാ രവിവർമ്മസുൽത്താൻ ബത്തേരിമലപ്പുറം ജില്ലഹിമാലയംകൂട്ടക്ഷരംനോട്ട്ബുക്ക് (ചലച്ചിത്രം)ഇന്ത്യൻ ഭരണഘടനയുടെ ആമുഖംഒളിമ്പിക്സ്തമിഴ്മിയ ഖലീഫക്ഷയംപ്രകൃതിചികിത്സ2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽആധുനിക കവിത്രയംരാമനവമിഈരാറ്റുപേട്ടആന്ധ്രാപ്രദേശ്‌തുഞ്ചത്തെഴുത്തച്ഛൻതെയ്യംഉപ്പുസത്യാഗ്രഹംജെ.സി. ദാനിയേൽഡയാലിസിസ്പഴശ്ശി സമരങ്ങൾഗണിതംമണ്ണാറശ്ശാല ക്ഷേത്രംയുവേഫ ചാമ്പ്യൻസ് ലീഗ്അനാർക്കലി മരിക്കാർപാദുവായിലെ അന്തോണീസ്കേരളത്തിലെ ജില്ലകളുടെ പട്ടികഅണലിചലച്ചിത്രംബൃന്ദ കാരാട്ട്യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻസച്ചിദാനന്ദൻപാട്ടുപ്രസ്ഥാനംകണ്ണ്രാമപുരത്തുവാര്യർഖലീഫ ഉമർകേരളംപാലോളി മുഹമ്മദ് കുട്ടിഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്കൊളസ്ട്രോൾസൈലന്റ്‌വാലി ദേശീയോദ്യാനംഎം. മുകുന്ദൻബീജംആത്മഹത്യകുടുംബശ്രീരതിലീലനവരസങ്ങൾഹരിവരാസനംശ്രീനാരായണഗുരുമാർ ഇവാനിയോസ്തൈറോയ്ഡ് ഗ്രന്ഥിപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംഉദ്ധാരണംആഗോളവത്കരണംകേരളത്തിലെ ആദിവാസികൾമൂന്നാർമൈസൂർ കൊട്ടാരം🡆 More