പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

നവകേരള മിഷന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുക, സ്കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്നീ ലക്ഷ്യങ്ങളോടെ കേരള സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം.

കുട്ടികളുടെ കഴിവുകളെ അടിസ്ഥാനമാക്കി പഠനരീതി പരിഷ്കരിക്കുന്ന സമഗ്ര വിദ്യാഭ്യാസ നവീകരണ പദ്ധതിയാണിത്. 2017 ജനുവരി 27നാണ് പദ്ധതി തുടക്കം കുറിച്ചത്. ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ എല്ലാ കുട്ടികൾക്കും ഓരോ ക്ലാസിലും കൈവരിക്കേണ്ട ശേഷികളും ധാരണകളും നേടി അന്തർദേശീയ നിലവാരത്തിൽ സ്കൂൾ പഠനം പൂർത്തിയാക്കുന്നതിനുള്ള സംവിധാനം വരുന്ന അഞ്ച് വർഷത്തിനകം പൊതുവിദ്യാലയങ്ങളിൽ ഉറപ്പു വരുത്തുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. തദ്ദേശസ്ഥാപനങ്ങൾ, പൂർവ്വവിദ്യാർത്ഥി സംഘടനകൾ, പിടിഎകൾ, പ്രവാസികൾ, കമ്പനികളുടെ സാമൂഹിക പ്രതിബദ്ധതാ ഫണ്ടുകൾ എന്നിവയൊക്കെ സമന്വയിപ്പിച്ച് വിദ്യാഭ്യാസ നവീകരണ പ്രവർത്തനങ്ങൾക്ക് അധിക മൂലധനം സമാഹരിക്കാനുള്ള പ്രവർത്തനങ്ങളാണ് നടത്തുക.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
ദൗത്യ പ്രസ്താവന"പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കുക"
ഭൂസ്ഥാനംകേരളം
ഉടമകേരള സർക്കാർ
മന്ത്രാലയംപൊതുവിദ്യാഭ്യാസ വകുപ്പ്
സ്ഥാപിച്ച തീയതിജനുവരി 2017 (2017-01)

ഹൈടെക് സ്കൂൾ

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളെ അന്തർദേശീയ നിലവാരത്തിലേക്കുയർത്തുന്നതിനായി 8 മുതൽ 12 വരെയുള്ള സർക്കാർ/എയ്ഡഡ് സ്‌കൂളുകളിലെ ഏകദേശം 45000 ക്ലാസ്‌മുറികൾ ഹൈടെക് നിലവാരത്തിലെത്തിക്കുന്നതിനുള്ള പദ്ധതിയാണ് ഹൈടെക് സ്കൂൾ. ഈ പ്രവർത്തനങ്ങളുടെ നിർവഹണങ്ങളുടെ ആദ്യഘട്ടം പൈലറ്റ് പദ്ധതിയായി 2016 സെപ്റ്റംബർ മുതൽ ആലപ്പുഴ, പുതുക്കാട്, കോഴിക്കോട് നോർത്ത്, തളിപ്പറമ്പ് നിയോജകമണ്ഡലങ്ങളിൽ ആരംഭിച്ചു. ഐ.ടി@സ്കൂൾ ആണ് പദ്ധതി നടപ്പിലാക്കുന്നത്. ഡിജിറ്റൽ ഇന്ററാക്ടീവ് പാഠപുസ്തകം, എല്ലാ വിഷയങ്ങളുടെയും പാഠ്യപഠനത്തിനു സഹയാകമാകുന്ന ഡിജിറ്റൽ ഉള്ളടക്ക ശേഖരം, എല്ലാവർക്കും മുഴുവൻ സമയപഠനാന്തരീക്ഷം ഉറപ്പാക്കുന്ന സമഗ്രപോർട്ടൽ, ഇ ലേണിങ്/എം ലേണിങ്/ലേണിങ് മാനേജ്മെന്റ് സംവിധാനം, മൂല്യനിർണയ സംവിധാനങ്ങൾ തുടങ്ങിയവ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കുന്നവയാണ്.

മികവിന്റെ കേന്ദ്രങ്ങൾ

പൊതുവിദ്യാലയങ്ങൾ മികവിൻറെ കേന്ദ്രങ്ങൾ ആകുന്നതിന്റെ ഭാഗമായി സംസ്‌ഥാനത്ത്‌ 34 വിദ്യാലയങ്ങളെ ഹൈടെക് സംവിധാനത്തിലേക്ക് ഉയർത്തി. സംസ്‌ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജഞം പദ്ധതിയിലാണ് പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാകുന്നത്‌. 34 വിദ്യാലയങ്ങളുടെ ഉദ്ഘാടനം, 2020 സെപ്റ്റംബർ 9 ന് കൈറ്റ് വിക്ടേർസ് ചാനൽ വ‍ഴി ഓൺലൈനായി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഒരു നിയോജക മണ്ഡലത്തിൽ നിന്നും ഒരു സ്കൂൾ എന്ന നിലയിൽ 140 സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളായി ഉയർത്തുന്ന പദ്ധതിയിൽ ഉൾപ്പെട്ടതാണ് ഈ 34 സ്‌കൂളുകൾ. നേരത്തെ 17 സ്‌കൂളുകൾ പദ്ധതി പൂർത്തിയാക്കി വിദ്യാഭ്യാസ വകുപ്പിന് കൈമാറിയിരുന്നു. കിഫ്ബിയിൽ നിന്നും 5 കോടി രൂപയാണ് ഓരോ സ്‌കൂളിനുമായി ചിലവഴിക്കുന്നത്. ജനപ്രതിനിധികളുടെ വികസന ഫണ്ടും, തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടും, ജനകീയ കൂട്ടായ്മകളിലൂടെ സ്വരൂപിച്ച ഫണ്ടും ചേർത്തായിരുന്നു നിർമ്മാണം. ഈ സ്‌കൂളുകളിൽ 7.55 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലായി ഹൈടെക് ക്ലാസ് മുറികൾ, കിച്ചൺ ബ്ലോക്ക്, ഡൈനിംഗ് ഹാൾ, ടോയിലെറ്റ് ബ്ലോക്കുകൾ, ലബോറട്ടറികൾ, ഓഡിറ്റോറിയം തുടങ്ങിയ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. നേരത്തെ അഞ്ച് കോടി രൂപയുടെ 22 കെട്ടിടങ്ങളുടെ ഉദ്ഘാടനം കഴിഞ്ഞിരുന്നു. ഇതിനുപുറമെ മൂന്ന് കോടിയുടെ 32 സ്‌കൂളുകളും പൂർത്തിയായി.

മികവിന്റെ കേന്ദ്രങ്ങളായ സ്കൂളുകൾ

ഇതും കാണുക

അവലംബം

പുറം കണ്ണികൾ

Tags:

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഹൈടെക് സ്കൂൾപൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം മികവിന്റെ കേന്ദ്രങ്ങൾപൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം മികവിന്റെ കേന്ദ്രങ്ങളായ സ്കൂളുകൾപൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഇതും കാണുകപൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം അവലംബംപൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പുറം കണ്ണികൾപൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞംനവ കേരള മിഷൻ

🔥 Trending searches on Wiki മലയാളം:

ന്യൂട്ടന്റെ ചലനനിയമങ്ങൾതിണആർത്തവവിരാമംജീവിതശൈലീരോഗങ്ങൾചലച്ചിത്രംആവോലികാല്പനികത്വംമഞ്ഞുമ്മൽ ബോയ്സ്യഹൂദമതംകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികമേടം (നക്ഷത്രരാശി)തീയർമലങ്കര സുറിയാനി കത്തോലിക്കാ സഭമഹാത്മാ ഗാന്ധികേരളീയ കലകൾതാജ് മഹൽലീലമിയ ഖലീഫസ്കിസോഫ്രീനിയശാസ്ത്രംജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾമലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംനസ്ലെൻ കെ. ഗഫൂർപെരുമ്പാവൂർറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംകന്നിക്കൊയ്ത്ത്ഹോം (ചലച്ചിത്രം)ഹിന്ദുമതംപെർഫ്യൂം ഹെർ ഫ്രാഗ്രൻസ്ലൈംഗികബന്ധംകടൽത്തീരത്ത്എ.ആർ. റഹ്‌മാൻമെത്തലീൻ ഡയോക്സി മെത് ആംഫ്റ്റമൈൻലളിതാംബിക അന്തർജ്ജനംസുഗതകുമാരിഗർഭഛിദ്രംമൗലികാവകാശങ്ങൾമാർഗ്ഗംകളിവിദ്യാഭ്യാസംകൊല്ലംസ്ഥൈര്യലേപനംബെന്യാമിൻമാതൃഭൂമി ദിനപ്പത്രംതകഴി സാഹിത്യ പുരസ്കാരംവോട്ട്ഒ.വി. വിജയൻവീഡിയോഅമർ സിംഗ് ചംകിലസമത്വത്തിനുള്ള അവകാശംവിവേകാനന്ദൻപരിശുദ്ധ കുർബ്ബാനകൂടിയാട്ടംനാഡീവ്യൂഹംചോതി (നക്ഷത്രം)കൂവളംഉപ്പുസത്യാഗ്രഹംവോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽവട്ടവടകെ.ഇ.എ.എംകീച്ചേരി പാലോട്ടുകാവ്ജ്ഞാനപീഠ പുരസ്കാരംഅശ്വതി (നക്ഷത്രം)പുന്നപ്ര-വയലാർ സമരംചെറുകഥമതേതരത്വം ഇന്ത്യയിൽവാതരോഗംആഗോളതാപനംബ്രഹ്മാനന്ദ ശിവയോഗിപാർവ്വതിപാമ്പാടി രാജൻപാമ്പ്‌അഞ്ചാംപനിതമിഴ്വേലുത്തമ്പി ദളവഅണലികേരള നവോത്ഥാന പ്രസ്ഥാനം🡆 More