പുള്ളിപ്പുലി

മാർജ്ജാരകുടുംബത്തി‍‍ലെ(Felidae) വലിയ പൂച്ചകൾ ലെ (big cats) ഏറ്റവും ചെറിയതാണ്‌ പുള്ളിപ്പുലി (Leopard).

(ശാസ്ത്രനാമം: പന്തേരാ പാർഡസ്). ആഫ്രിക്ക, ഏഷ്യ എന്നീ ഭൂഖണ്ഡങ്ങളിൽ ഇവ കാണപ്പെടുന്നു. പുള്ളിപ്പുലികൾക്ക് താരതമ്യേന ചെറിയ കാലുകളും വലിയ ശരീരവും വലിയ തലയും ആണ് ഉള്ളത്. മണിക്കൂറിൽ 60 കി.മീ. വേഗതയിൽ ഓടാൻ ഇവയ്ക്ക് കഴിയും.

പുള്ളിപ്പുലി
പുള്ളിപ്പുലി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
P. pardus
Binomial name
Panthera pardus
Linnaeus, 1758
പുള്ളിപ്പുലി
Wiktionary
Wiktionary
പുലി എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

ഒരിക്കൽ തെക്കുകിഴക്കൻ ഏഷ്യയിലും ആഫ്രിക്കയിലും പരക്കെ കാണപ്പെട്ടിരുന്ന പുള്ളിപ്പുലി, ഇന്ന് വേട്ടയും ആവാസവ്യവസ്ഥയുടെ നാശവും മൂലം കുറച്ചു സ്ഥലങ്ങളിൽ മാത്രമേ കാണപ്പെടുന്നുള്ളൂ. സബ് സഹാറൻ ആഫ്രിക്കയിലും ഇന്ത്യ, പാകിസ്താൻ, ഇൻഡോചൈന, മലേഷ്യ, ചൈന എന്നിവിടങ്ങളിലെ പല സ്ഥലങ്ങളിലുമാണ് ഇന്ന് പുള്ളിപ്പുലി നിലനിൽക്കുന്നത്. ഇവയുടെ കുറഞ്ഞുവരുന്ന എണ്ണവും ആവാസവ്യവസ്ഥകളും മൂലം ഐ യു സി എൻ പുള്ളിപ്പുലികളെ 'വംശനാശഭീഷണി വരാൻ സാധ്യതയുള്ളത്' (Near Threatened) എന്ന പട്ടികയിൽ പെടുത്തിയിരിക്കുന്നു.

മാർജ്ജാര കുടുബത്തിലെ മറ്റംഗങ്ങളുമായി തട്ടിച്ചു നോക്കിയാൽ പുള്ളിപ്പുലിക്ക് താരതമ്യേന കുറിയകാലുകളും വലിയതലയോടു കൂടിയ നീണ്ട ശരീരവും ഉണ്ടെന്നു കാണാം. ജാഗ്വറുമായി കാഴ്ചക്ക് സാമ്യം തോന്നുമെങ്കിലും പുലികൾ ജാഗ്വറുകളേക്കാൾ ചെറുതും ഒതുങ്ങിയ ശരീരം ഉള്ളവയുമാണ്. രണ്ടു വർഗ്ഗത്തിനും ശരീരത്തിൽ പുള്ളികൾ ഉണ്ട്, പുലിയുടെ പുള്ളികൾ ജാഗ്വറിന്റേതിനേക്കാൾ ചെറുതും അടുത്തടുത്ത് സ്ഥിതി ചെയ്യുന്നവയുമാണ്. ജാഗ്വറുകളുടെ പുള്ളിക്ക് നടുവിൽ കാണപ്പെടുന്ന പാട് പുലിയുടെ പുള്ളീകളിൽ ഇല്ല.

സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള കഴിവും, അവസരോചിതമായി ഇരപിടിക്കുന്ന ശീലവും, വലിയ ഭാരവും വഹിച്ചു കൊണ്ട് മരങ്ങളിൽ കയറാനുള്ള കഴിവും, പ്രശസ്തമായ ഗൂഡനീക്കങ്ങളും എല്ലാം ഒത്തിണങ്ങിയതു കൊണ്ട് പുലികൾ മറ്റു വലിയപൂച്ചകളെ അപേക്ഷിച്ച് വിജയകരമായി നിലനിൽക്കുന്നു.

ഭക്ഷണം

ചെറിയ മൃഗങ്ങളും പക്ഷികളുമാണ് ഭക്ഷണം. എന്നാൽ കൂട്ടം ചേർന്ന് സീബ്ര പോലുള്ള വലിയ മൃഗങ്ങളേയും വേട്ടയാടാറുണ്ട്.

പ്രജനനം

91-95 ദിവസമാണ് ഗർഭകാലം. 2-4 കുഞ്ഞുങ്ങളേ പ്രസവിക്കുന്നു. രണ്ടു വയസ്സുവരെയെ കുഞ്ഞുങ്ങൾ അമ്മയോടൊപ്പം കഴിയുകയുള്ളു.

വംശചരിത്രവും പരിണാമവും

പുള്ളിപ്പുലി 
ഇന്ത്യൻ പുള്ളിപ്പുലി (Panthera pardus fusca)

പുള്ളിപ്പുലി ഉൾപ്പെട്ട പാന്തറ ജനുസ്സിന്റെ പരിണാമം ഇപ്പോളും തർക്കവിധേയമായ ഒരു വിഷയമാണ്. കൂടാതെ നാലു വർഗ്ഗങ്ങളുടെയും തമ്മിലുള്ള ബന്ധവും ക്ലൗഡഡ് പുലി, മഞ്ഞുപുലി എന്നിവക്ക് പാന്തറ ജനുസ്സുമായുള്ള ബന്ധവും തർക്കാതീതമല്ല. മാർജ്ജാരകുടുംബം വഴിപിരിയുന്നത് 11 ദശലക്ഷം വർഷങ്ങൾക്ക് മുൻപാണെന്നും സിംഹം, കടുവ, പുലി, ജാഗ്വർ, മേഘപ്പുലി, ഹിമപ്പുലി എന്നിവയുടെ പൊതുവായ പൂർവികർ ജീവിച്ചിരുന്നത് 6.37 ദശലക്ഷം വർഷങ്ങൾക്ക് മുൻപാണെന്നും വിശ്വസിക്കപ്പെടുന്നു.

പാന്തറ ജനുസ്സ് ഏഷ്യയിൽ ഉരുത്തിരിഞ്ഞതും പിന്നീട് ആഫ്രിക്കയിലേക്ക് പുലികളുടെയും മറ്റ് മാർജ്ജാരകുടുബാംഗങ്ങളുടെയും പൂർവികർ കുടിയേറ്റം നടത്തിയതാണെന്നും ശാസ്ത്രലോകം വിശ്വസിക്കുന്നു. ഇന്നുള്ള തരം പുലികൾ ആഫ്രിക്കയിൽ 470,000–825,000 വർഷങ്ങൾക്കിടയിൽ ഉരുത്തിരിഞ്ഞവയാണ്. ഇവ 170,000–300,000 വർഷം മുൻപ് വരെയുള്ള കാലഘട്ടത്തിൽ ഏഷ്യയിലേക്ക് കുടിയേറി.

ഉപവിഭാഗങ്ങൾ

പുള്ളിപ്പുലി 
ബന്നാർഘട്ട ദേശീയോദ്യാനത്തിൽ

ആദ്യം ഇരുപത്തേഴോളം ഉപവിഭാഗങ്ങളിലുള്ള പുലികൾ ഉണ്ടെന്നാണ് കരുതിയിരുന്നത്. 18ആം നൂറ്റാണ്ടിലെ കാൾ ലിന്ന്യൂസിന്റെ കാലം മുതൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലം വരെ ഇത് ശാസ്ത്രസത്യമായി അംഗീകരിച്ചിരുന്നു എന്നാൽ 1996ൽ നടത്തിയ ഡി എൻ എ പരിശോധനകൾ എട്ട് ഉപവർഗ്ഗങ്ങളായി പുലികളെ നിജപ്പെടുത്തി. പിന്നീട് 2001ൽ ഒമ്പതാമതായി അറേബ്യൻ പുള്ളിപ്പുലി എന്ന ഉപവംശം കൂടി ഉൾപ്പെടുത്തി പട്ടിക പുതുക്കി. പട്ടിക താഴെ കൊടുത്തിരിക്കുന്നു.

ജനിതകപരമായ വർഗ്ഗീകരണം

2017-ൽ ക്യാറ്റ് സ്പെഷ്യലിസ്റ് ഗ്രൂപ്പിന്റെ ജനിതകപരമായ വർഗ്ഗീകരണത്തിൽ ഇവക്ക് 8 ഉപവിഭാഗങ്ങൾ മാത്രമേ ഉള്ളൂ എന്ന് പുനർനിശ്ചയിച്ചു.



ക്രമം ശാസ്ത്രനാമം ചിത്രം നാമം ആംഗലേയ നാമം ആവാസ സ്ഥലങ്ങൾ
1 Panthera pardus pardus പുള്ളിപ്പുലി  ആഫ്രിക്കൻ പുള്ളിപ്പുലി African leopard സബ് സഹാറൻ ആഫ്രിക്ക
2 Panthera pardus orientalis പുള്ളിപ്പുലി  അമുർ പുള്ളിപ്പുലി Amur leopard കിഴക്കൻ റഷ്യ, കൊറിയൻ ഉപദ്വീപ്, വടക്കുകിഴക്കൻ ചൈന
3 Panthera pardus nimr പുള്ളിപ്പുലി  അറേബ്യൻ പുള്ളിപ്പുലി Arabian leopard അറേബ്യൻ ഉപദ്വീപ്
4 Panthera pardus fusca പുള്ളിപ്പുലി  ഇന്ത്യൻ പുള്ളിപ്പുലി Indian leopard ഇന്ത്യൻ ഉപഭൂഖണ്ഡ
5 Panthera pardus delacouri പുള്ളിപ്പുലി  ഇന്തോചൈനീസ് പുള്ളിപ്പുലി Indochinese leopard ബർമ്മ , തായ്‌ലാൻഡ് , കംബോഡിയ , ചൈന , vietnam , Malasia . laos
6 Panthera pardus melas പുള്ളിപ്പുലി  ജാവൻ പുള്ളിപ്പുലി Javan leopard ഇന്തോനേഷ്യയിലെ ജാവ
7 Panthera pardus saxicolor പുള്ളിപ്പുലി  പേർഷ്യൻ പുള്ളിപ്പുലി Persian leopard മധ്യേഷ്യ
8 Panthera pardus kotiya പുള്ളിപ്പുലി  ശ്രീലങ്കൻ പുള്ളിപ്പുലി Sri Lankan leopard ശ്രീലങ്ക

അവലംബങ്ങൾ


Tags:

പുള്ളിപ്പുലി ഭക്ഷണംപുള്ളിപ്പുലി പ്രജനനംപുള്ളിപ്പുലി വംശചരിത്രവും പരിണാമവുംപുള്ളിപ്പുലി ജനിതകപരമായ വർഗ്ഗീകരണംപുള്ളിപ്പുലി അവലംബങ്ങൾപുള്ളിപ്പുലി

🔥 Trending searches on Wiki മലയാളം:

താജ് മഹൽഏഷ്യാനെറ്റ് ന്യൂസ്‌ഊട്ടിവെള്ളിവരയൻ പാമ്പ്കൊച്ചിഷാനി പ്രഭാകരൻചാന്നാർ ലഹളഇന്ത്യയുടെ ഭരണഘടനകെ. രാധാകൃഷ്ണൻ (പൊതുപ്രവർത്തകൻ)റിയൽ മാഡ്രിഡ് സി.എഫ്രതിസലിലംകാർത്തിക (നടി)സ്വർണവും സാമ്പത്തിക ശാസ്ത്രവുംഇസ്‌ലാംനെൽ‌സൺ മണ്ടേലരാമായണംറോബിൻ ഹുഡ് (2009 ചലച്ചിത്രം)ഗർഭകാലവും പോഷകാഹാരവുംകൃഷ്ണൻഔഷധസസ്യങ്ങളുടെ പട്ടികവൈകുണ്ഠസ്വാമിതേന്മാവ് (ചെറുകഥ)ഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലംസുഗന്ധി എന്ന ആണ്ടാൾ ദേവനായകിവെള്ളിക്കെട്ടൻഅരണവിവരാവകാശനിയമം 2005കേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികകുഞ്ചൻമീനപത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻനക്ഷത്രവൃക്ഷങ്ങൾകേരളത്തിലെ ജാതി സമ്പ്രദായംഒ.എൻ.വി. കുറുപ്പ്ശബരിമല ധർമ്മശാസ്താക്ഷേത്രംഎൽ നിനോഅരവിന്ദ് കെജ്രിവാൾബിഗ് ബോസ് (മലയാളം സീസൺ 5)എളമരം കരീംതോമസ് ആൽ‌വ എഡിസൺജി. ശങ്കരക്കുറുപ്പ്ബദ്ർ യുദ്ധംമദർ തെരേസഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികകവിതതങ്കമണി സംഭവംയക്ഷിഇന്ത്യൻ പ്രധാനമന്ത്രിട്രാൻസ് (ചലച്ചിത്രം)അതിരപ്പിള്ളി വെള്ളച്ചാട്ടംഫിറോസ്‌ ഗാന്ധിവിഷുഗുൽ‌മോഹർമാത്യു തോമസ്വിഭക്തിജ്ഞാനപീഠ പുരസ്കാരംവി. സാംബശിവൻഫുട്ബോൾഗണപതിചിയ വിത്ത്ചണ്ഡാലഭിക്ഷുകിമനുഷ്യ ശരീരംമലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംനക്ഷത്രം (ജ്യോതിഷം)അയമോദകംഭാരതീയ ജനതാ പാർട്ടികൗമാരംഎ. വിജയരാഘവൻപഞ്ചവാദ്യംശാസ്ത്രംആസ്മഒരു കുടയും കുഞ്ഞുപെങ്ങളുംബിന്ദു മാധവിചതയം (നക്ഷത്രം)ഓന്ത്പി. കുഞ്ഞിരാമൻ നായർഹെപ്പറ്റൈറ്റിസ്-ബി🡆 More