പഞ്ചാബി സംസ്കാരം

പഞ്ചാബിന്റെ സംസ്കാരം അവരുടെ ഭക്ഷണരീതികൾ, ശാസ്ത്രം, സാങ്കേതികം, മിലിട്ടറി ക്ഷേമം, വാസ്തുവിദ്യ, പാരമ്പര്യം, മൂല്യങ്ങൾ, ചരിത്രം എന്നിവയാൽ വലയം ചെയ്യപ്പെട്ടിരിക്കുന്നു.

ആധുനിക കാലഘട്ടം

വലിയൊരു വിഭാഗം പഞ്ചാബികളെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിതരണം ചെയ്തിരുന്നു ആ കാലഘട്ടത്തിൽ പ്രത്യേകിച്ചും പാകിസ്താനിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും. അത് ജനങ്ങളെ അവിടുത്തെ സംസ്കാരം അറിയുന്നതിനും അത് സ്വാധീനിക്കുന്നതിനും കാരണമായി. പരമ്പരാഗത പഞ്ചാബി സംസ്കാരം ശക്തി പ്രാപിച്ചതും വിപുലമായതും ലോകത്തിന്റെ പടിഞ്ഞാറെ രാജ്യങ്ങളിലാണ്, ഉദാഹരണത്തിന് അമേരിക്ക, ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ, കാനഡ, ആസ്ട്രേലിയ.

പല കാരണങ്ങൾ കൊണ്ട് പഞ്ചാബിൽ വിവിധ ഭാഷകൾ, സംസ്കാരങ്ങൾ, ഗോത്രങ്ങൾ, ആചാരങ്ങൾ എന്നിവ പിന്തുടരുന്ന ജനങ്ങൾ എത്തിയിരുന്നു. ഈ കുടിയേറ്റക്കാരെ പഞ്ചാബിലെ സംസ്കാരവും സ്വാധീനിച്ചിരുന്നു.

പഞ്ചാബി നൃത്തം

പഞ്ചാബിലെ ജനങ്ങളുടെ സംസ്കാരത്തിന്റെ നീണ്ട ചരിത്രം എടുത്ത് പരിശോധിച്ചാൽ നമ്മുക്ക് അതിൽ ഒരുപാട് നൃത്തങ്ങളെ കുറിച്ചറിയാം, പ്രത്യേകിച്ചും അവരുടെ ആഘോഷങ്ങൾക്ക് ചെയ്യുന്ന നൃത്തങ്ങൾ. ഈ ആഘോഷങ്ങളിൽ കൊയ്ത്ത്, ഉത്സവം, വിവാഹം എന്നിവ ഉൾപ്പെടുന്നു. ഈ നൃത്തങ്ങളുടെ പശ്ചാത്തലം മതപരമായതോ അല്ലാത്തതോ ആവാം. ഈ നൃത്തത്തിന്റെ മൊത്തത്തിലുള്ള ഒരു ഭംഗി എന്നു പറയുന്നത് അത് അതിന്റെ ഉയർന്ന ഊർജ്ജത്തിലുള്ള ബംഗര എന്ന പുരുഷന്മാരുടെ നൃത്തത്തിൽ തുടങ്ങി നിക്ഷിപ്തമായ ജുമാർ അവസാനം സ്ത്രീകളുടെ ഗിദയിൽ അവസാനിക്കും.

പഞ്ചാബി സംഗീതം

ഒരുപാട് സംഗീത കലരൂപങ്ങളുള്ള പഞ്ചാബിൽ ബംഗരയാണ് (സംഗീതം) ഏറ്റവും കൂടുതൽ ജനങ്ങൾ കേൾക്കുന്നത്. അതുപോലെ അവർക്ക് പ്രിയപ്പെട്ടതും ഇത് തന്നെയാണ്, പ്രത്യേകിച്ച് പശ്ചിമ ഭാഗത്തുള്ള ജനങ്ങൾക്ക്. പാശ്ചാത്യലോകം പഞ്ചാബി സംഗീതം പല തരത്തിൽ ഉപയോഗിക്കുന്നുണ്ട് അതായത് അതിന്റെ കൂടെ വേറെ പല രചനകളും ചേർത്ത് അവാർഡിനു വേണ്ടിയുള്ള പുതിയ രചന ഉണ്ടാക്കും. കൂടാതെ പാശ്ചാത്യ നാടുകളിൽ പഞ്ചാബി ശാസ്ത്രീയ സംഗീതം ഇന്ന് വളരെയധികം പ്രചാരത്തിലുണ്ട്.

പഞ്ചാബി വിവാഹം

പഞ്ചാബി വിവാഹം വളരെ പരമ്പരാഗതമായ ചടങ്ങുകളോടു കൂടി അവരുടെ സംസ്കാരത്തിന്റെ പ്രതിച്ഛായ തെല്ലും കുറയാതെ നടത്തുന്ന ഒന്നാണ്. അതേ സമയം ഹിന്ദു, ഇസ്ലാം, ക്രിസ്തുമതം, ജൈന, ബുദ്ധമതങ്ങളുടെ മതപരമായ രീതിയിലുള്ള വിവാഹം നടത്തുന്നത് അറേബ്യൻ, സംസ്കൃതം അല്ലെങ്കിൽ പഞ്ചാബി രീതിയിൽ ആയിരിക്കും. അത് ചെയ്യുന്നത് ഖാസിയോ, പണ്ഡിറ്റോ, പ്രീസ്റ്റോ ആയിരിക്കും. ഇതിൽ അനുഷ്ഠാനങ്ങളും, സംഗീതവും, നൃത്തവും, ഭക്ഷണവും, വസ്ത്ര രീതിയുമെല്ലാം ഒരുപോലെയായിരിക്കും. പുരാതന കാലം തൊട്ടുള്ള അനുഷ്ഠാനങ്ങളും ചടങ്ങുകളുമെല്ലാം ഇപ്പോഴും പഞ്ചാബി വിവാഹത്തിൽ കാണാം.

പഞ്ചാബി ഭക്ഷണരീതികൾ

പഞ്ചാബി ഭക്ഷണരീതിയിൽ വളരെ വിശാലമായ വിഭവങ്ങളുടെ ഒരു ശ്രേണി തന്നെയുണ്ട്.ഭക്ഷണ വിഭാഗത്തിൽ പ്രധാനിയാണ് പഞ്ചാബിലെ വിഭവങ്ങൾ. അതുകൊണ്ട് തന്നെ വളരെയധികം സംരംഭകർ ഈ മേഖലയിൽ വൻ തുക നിക്ഷേപിച്ച് ലോകത്തിൽ പലയിടത്തും ജനപ്രീതി നേടിയ പഞ്ചാബി ഭക്ഷണശാല നടത്തുന്നു.സർസോ ക സാഗ്, മക്കി ദീ റോട്ടി എന്നിവ വളരെ പ്രശസ്തമായ രണ്ട് വിഭവങ്ങളാണ്. ചോല ബട്ടൂരയും ആളുകൾക്ക് പ്രിയപ്പെട്ട വിഭവമാണ്.

പ്രധാനപ്പെട്ട വിഭവങ്ങൾ: ബട്ടർ നാൻ, ബട്ടർ ചിക്കൻ, മട്ടർ പനീർ, തന്തൂരി ചിക്കൻ, സമോസ, പക്കോറാസ്. മിക്ക വിഭവത്തിന്റേയും ഉപവിഭവം തൈരായിരിക്കും. അതു കൂടാതെ വ്യത്യസ്തമായ മധുരപലഹാരങ്ങളായ ബർഫി, ഗുലാബ് ജാമുൻ, രസഗുള എന്നിവയും വളരെ പ്രചാരത്തിലുള്ളവയാണ്

പഞ്ചാബി സാഹിത്യം

പഞ്ചാബി കാവ്യസാഹിത്യം പ്രസിദ്ധിയാർജ്ജിച്ചത് തന്നെ കവിതയുടെ ആഴത്തിലുള്ള അർഥവും ഭംഗിയും പിന്നെ അതിലെ ആവേശമുണർത്തുന്നതും പ്രതീക്ഷാനിർഭരിതവുമായ വാക്കുകളിലൂടെയുമാണ്. പഞ്ചാബിന്റെ മാനസികാവസ്ഥയെ കുറിച്ച് വ്യക്തമായൊരു കാഴ്ച്ചപ്പാട് ഈ കാവ്യസാഹിത്യം നമ്മുക്ക് നൽകും. അതിൽ പലതും മറ്റു ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. പഞ്ചാബ് സാഹിത്യത്തിൽ ഏറ്റവും പ്രശസ്തമായത് ഗുരു ഗ്രന്ഥ സാഹിബ് ആണ്.

പഞ്ചാബി ഉത്സവങ്ങൾ

പഞ്ചാബിലെ ആഘോഷങ്ങൾ സാംസ്കാരികപരമായും, കാലാവസ്ഥാപരമായും പിന്നെ മതപരമായ ഉത്സവങ്ങളിലുമായാണ് നടക്കുന്നത്. അതിൽ മാഗി, മേള ചിരഗൻ, ലോഹ്രി, ഹോളി, വൈശാഖി, തീയൻ, ദീപാവലി, ദസറ, ഗുരു നാനാക്ക് ജയന്തി എന്നിവ ഉൾപ്പെടുന്നു.

പഞ്ചാബി വസ്ത്രരീതികൾ

പരമ്പരാഗതമായി പഞ്ചാബി പുരുഷന്മാരുടെ വേഷം കുർത്തയും ടെഹ്മത്തുമാണ്. പിന്നീട് അത് കുർത്തയും പൈജാമയുമായി പുനഃസ്ഥാപിക്കപ്പെട്ടു. അതുപോലെ പരമ്പരാഗതമായി പഞ്ചാബി സ്ത്രീകളുടെ വേഷം പഞ്ചാബി സൽവാർ സ്യൂട്ടാണ്. അത് പരമ്പരാഗതമായ പഞ്ചാബി ഗഗ്രയാൽ പുനഃസ്ഥാപിക്കപ്പെട്ടു. പാട്യാലയും വളരെ പ്രചാരമുള്ള ഒരു വസ്ത്രമാണ്.

Tags:

പഞ്ചാബി സംസ്കാരം ആധുനിക കാലഘട്ടംപഞ്ചാബി സംസ്കാരം പഞ്ചാബി നൃത്തംപഞ്ചാബി സംസ്കാരം പഞ്ചാബി സംഗീതംപഞ്ചാബി സംസ്കാരം പഞ്ചാബി വിവാഹംപഞ്ചാബി സംസ്കാരം പഞ്ചാബി ഭക്ഷണരീതികൾപഞ്ചാബി സംസ്കാരം പഞ്ചാബി സാഹിത്യംപഞ്ചാബി സംസ്കാരം പഞ്ചാബി ഉത്സവങ്ങൾപഞ്ചാബി സംസ്കാരം പഞ്ചാബി വസ്ത്രരീതികൾപഞ്ചാബി സംസ്കാരം

🔥 Trending searches on Wiki മലയാളം:

മുക്കുറ്റിജയൻനാഴികകേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020അപസ്മാരംബിഗ് ബോസ് മലയാളംഅമർ സിംഗ് ചംകിലപൂതപ്പാട്ട്‌സൗദി അറേബ്യആറാട്ടുപുഴ പൂരംശ്രീനാരായണഗുരുവാഗമൺമഹാത്മാ ഗാന്ധികാളിപക്ഷിഎ.കെ. ആന്റണികണിക്കൊന്നതിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾദുൽഖർ സൽമാൻമൗലിക കർത്തവ്യങ്ങൾമലയാളത്തിലെ സാഹിത്യ പുരസ്കാരങ്ങളുടെ പട്ടികമലയാളം വിക്കിപീഡിയകാസർഗോഡ് ജില്ലഇലിപ്പമഞ്ജു വാര്യർബാബസാഹിബ് അംബേദ്കർകഞ്ചാവ്ഐസക് ന്യൂട്ടൺഎം. മുകുന്ദൻസമസ്ത കേരള ജംഇയ്യത്തുൽ ഉലമഅക്യുപങ്ചർകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികകൂത്താളി സമരംഹെപ്പറ്റൈറ്റിസ്മന്ത്മീനനെൽവയൽ-നീർത്തട സംരക്ഷണ നിയമംകേരള പോലീസ്കണ്ണൂർ ജില്ലസൗരയൂഥംഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രംആരോഗ്യംമൊറാഴ സമരംപത്താമുദയംമെറ്റ്ഫോർമിൻഉഭയവർഗപ്രണയിചണംസമാസംവി.എസ്. സുനിൽ കുമാർബിഗ് ബോസ് (മലയാളം സീസൺ 6)കൃസരിറേഷൻ കാർഡ്സി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർഅനീമിയഇന്ദിരാ ഗാന്ധിതിരഞ്ഞെടുപ്പ് ബോണ്ട്ജലംകുഞ്ഞുണ്ണിമാഷ്മദർ തെരേസശക്തൻ തമ്പുരാൻസ്മിനു സിജോഅറബി ഭാഷകർണ്ണൻഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികമനോജ് കെ. ജയൻശ്രീകുമാരൻ തമ്പിഇന്ദുലേഖയൂറോപ്പ്ഇന്ത്യയുടെ ദേശീയ ചിഹ്നംരമ്യ ഹരിദാസ്രക്തസമ്മർദ്ദംമഴബിഗ് ബോസ് (മലയാളം സീസൺ 4)ഇന്ത്യയിലെ ഹരിതവിപ്ലവംസ്ത്രീ സുരക്ഷാ നിയമങ്ങൾചെ ഗെവാറയോഗർട്ട്പാമ്പാടി രാജൻ🡆 More