പഞ്ചാബി ഭാഷ

ലോകമെമ്പാടുമായി പത്തുകോടിയോളം ആൾക്കാർ സംസാരിക്കുന്ന പഞ്ചാബി ഭാഷ (ഗുർമുഖി ലിപി: ਪੰਜਾਬੀ ,ഷാമുഖി ലിപി: پنجابی )ഇന്ത്യയിലും പാകിസ്താനിലുമായി സ്ഥിതിചെയ്യുന്ന പഞ്ചാബ് പ്രദേശത്തിൽനിന്നുമുള്ള പഞ്ചാബികളുടെ മാതൃഭാഷയാണിത്.

പഞ്ചാബി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പഞ്ചാബി (വിവക്ഷകൾ) എന്ന താൾ കാണുക. പഞ്ചാബി (വിവക്ഷകൾ)

ലോകത്തിൽ ഏറ്റവുമധികം സംസാരിക്കപ്പെടുന്ന ഭാഷകളിൽ പത്താം സ്ഥാനത്താണ് പഞ്ചാബി. പാകിസ്താനിൽ ഏറ്റവും കൂടുതൽ ആൾക്കാർ സംസാരിക്കുന്ന ഭാഷയും,ഇന്ത്യയിലെ പഞ്ചാബ്‌, ദില്ലി, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ ഔദ്യോഗികഭാഷയുമാണ്. സിഖ് മതവിശ്വാസികളുടെ മതഗ്രന്ഥങ്ങൾ രചിക്കപ്പെട്ടിരിക്കുന്നത്‌ ഈ ഭാഷയിലാണ്‌. പല ബോളിവുഡ് ചലച്ചിത്രങ്ങളിലും ഗാനങ്ങളിലും പഞ്ചാബി ഭാഷാശകലങ്ങൾ ഉപയോഗിക്കപ്പെടാറുണ്ട്

പഞ്ചാബി
ਪੰਜਾਬੀ پنجابی Pañjābī
Native toഇന്ത്യഏകദേശം 3 കോടി പാകിസ്താൻ8 കോടി ,
കാനഡ 2.8 ലക്ഷം , യുണൈറ്റഡ് കിങ്ഡം, യു.എസ്.എ, ദുബൈ, ഫിലിപ്പീൻസ്, പഞ്ചാബി കുടിയേറ്റക്കാറുള്ള മറ്റു രാജ്യങ്ങൾ.
Regionപഞ്ചാബ്‌
Native speakers
പടിഞ്ഞാറൻ 6.1-6.2 കോടി
കിഴക്കൻ: 2.8 കോടി
സിറൈകി: 1.4 കോടി
ആകെ 10.4 കോടി
ഇന്തോ-യൂറോപ്പിയൻ
ഷാമുഖി , ഗുർമുഖി
Official status
Official language in
ഇന്ത്യ പഞ്ചാബ്‌, ദില്ലി, ഹരിയാന
Language codes
ISO 639-1pa
ISO 639-2pan
ISO 639-3


ഭാഷാഭേദങ്ങൾ

മാഝി, ദോആബി, മാൽവി, പുവാധി എന്നിവയാണ് ഇന്ത്യയിലെ പ്രധാന പഞ്ചാബി ഭാഷാഭേദങ്ങൾ. പോഠോഹാരി, ലഹന്ദി, മുൽത്താനി എന്നിവ പാകിസ്താനിലെ പഞ്ചാബിയുടെ പ്രധാന ഭാഷാഭേദങ്ങളാണ്.മാഝി എന്ന ഭാഷാഭേദം ഇരു രാജ്യങ്ങളിലേയും മാനക രൂപമാണ്. സരായികി, ഹിന്ദ്കോ എന്നിവയെ പലരും പഞ്ചാബി ഭാഷാഭേദമായി കണക്കാക്കുന്നുണ്ട്.

പഞ്ചാബി ഭാഷ 
പഞ്ചാബി ഭാഷാഭേദങ്ങൾ

മാനക ഭാഷാഭേദം - മാഝി

പഞ്ചാബിയുടെ മാനക ഭാഷാഭേദമാണ് മാഝി. അതിനാൽ ഈ ഭാഷാഭേദത്തെ പഞ്ചാബിയുടെ അഭിമാന ഭാഷയായി കണക്കാക്കപ്പെടുന്നു. പഞ്ചാബിന്റെ ഹൃദയഭൂമി എന്നറിയപ്പെടുന്ന ചരിത്ര പ്രാധാന്യമുള്ള മാഝാ (Majha) എന്ന പ്രദേശത്താണ് ഈ ഭാഷാഭേദം പ്രധാനമായും സംസാരിക്കപ്പെടുന്നത്. പാകിസ്താനിലെ ലാഹോർ, ഷേഖൂപുര, കസൂർ, ഓക്കാഡ, നങ്കാനാ സാഹിബ്, ഫൈസലാബാദ്, ഗുജറാൻവാല, വസീറാബാദ്, സിയാൽകോട്ട്, നാറവാൽ, പാകിസ്താനി ഗുജറാത്ത്, ഝെലം, പാക്പത്തൻ, വഹാഡി, ഖാനേവാൽ, സാഹീവാൽ, ഹാഫിസാബാദ്, മണ്ഡി ബഹാഉദ്ദീൻ എന്നീ സ്ഥലങ്ങളും ഇന്ത്യയിലെ അമൃത്സർ, തരൻതാരൻസാഹിബ്, ഗുർദാസ്പുർ എന്നീ സ്ഥലങ്ങളും ഉൾപ്പെടുന്നതാണ് ഈ പ്രദേശം.

പഞ്ചാബ് യൂനിവേഴ്സിറ്റിയുടെ വർഗ്ഗീകരണം

പട്യാലയിലെ പഞ്ചാബി യൂനിവേഴ്സിറ്റി തയ്യാറാക്കിയ പട്ടിക പ്രകാരമുള്ള പഞ്ചാബി ഭാഷാഭേദങ്ങൾ ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തിൽ താഴെ പറയും പ്രകാരമാണ്.

  1. ആവാൻകാരി
  2. ബാർ ദി ബോലി
  3. ബാൻവാലി
  4. ഭട്ട്യാനി
  5. ഭേറോച്ചി
  6. ഛാഛി
  7. ചക് വാലി
  8. ചമ്പ്യാലി
  9. ചെനാവരി
  10. ധനി
  11. ദോആബി
  12. ഡോഗ്രി
  13. ഘേബി
  14. ഗോജ്രി
  15. ഹിന്ദ്കോ
  16. ജട്ട്കി
  17. ഝങ്ഗോച്ചി
  18. കാങ്ഗ്ഡി
  19. കാച്ചി
  20. ലുബാൻകി
  21. മാൽവി
  22. മാഝി
  23. മുൽത്താനി
  24. പഹാഡി
  25. പെഷോരി/പെഷാവരി
  26. പോഠോഹാരി/പിണ്ഡിവാലി
  27. പൊവാധി
  28. പൂഞ്ഛി
  29. റാഠി
  30. സ്വായേം
  31. ഷാഹ്പുരി
  32. ഥലോച്ചി
  33. വസീറാബാദി
പഞ്ചാബി ഭാഷ 
Varan Gyan Ratnavali by 16th century historian Bhai Gurdas

ചരിത്രം

പുരാതനഭാരതത്തിൽ ഉപയോഗത്തിലിരുന്ന പ്രാകൃതത്തിന്റെ ഭേദമായ ശൗരസേനി എന്ന ഭാഷയിൽനിന്നും ഉരുത്തിരിഞ്ഞുണ്ടായ ഭാഷയാണ് പഞ്ചാബി സൂഫി മുനിയും മുസ്ലിം മിഷണറിയുമായിരുന്ന ഫരിദുദ്ദീൻ ഗംജ്ശാകർ പഞ്ചാബിയിലെ ആദ്യ പ്രമുഖകവിയായി കരുതപ്പെടുന്നു.

സിഖ് മതം പതിനഞ്ചാം നൂറ്റാണ്ടിൽ പഞ്ചാബ് പ്രദേശത്ത് സ്ഥാപിക്കപ്പെട്ടു, സിഖുകാർ സംസാരിക്കുന്ന പ്രധാന ഭാഷ പഞ്ചാബി ഭാഷയാണ്‌. ഗുരു ഗ്രന്ഥ് സാഹിബിന്റെ സിംഹഭാഗവും പഞ്ചാബി ഭാഷയിൽ ഗുർമുഖി ലിപിയിലാണ് എഴുതപ്പെട്ടിരിക്കുന്നത്.

പഞ്ചാബി സംസാരിക്കപ്പെടുന്ന പ്രദേശങ്ങൾ

പാകിസ്താൻ

പാകിസ്താനിലെ പഞ്ചാബി സംസാരിക്കപ്പെടുന്നവരുടെ സെൻസസ് കണക്കുകൾ
വർഷം പാകിസ്താനിലെ ജനസംഖ്യ ശതമാനം പഞ്ചാബി സംസാരിക്കുന്നവർ
1951 33,740,167 57.08% 22,632,905
1961 42,880,378 56.39% 28,468,282
1972 65,309,340 56.11% 43,176,004
1981 84,253,644 48.17% 40,584,980
1998 132,352,279 44.15% 58,433,431
പാകിസ്താനിലെ പ്രോവിൻസുകളിലെ പഞ്ചാബി സംസാരിക്കുന്നവരുടെ എണ്ണം (2008)
റാങ്ക് ഡിവിഷൻ പഞ്ചാബി സംസാരിക്കുന്നവർ ശതമാനം
പാകിസ്താൻ 106,335,300 60% (സരായികി, ഹിന്ദ്കോ സംസാരിക്കുന്നവരുൾപ്പെടെ)
1 പഞ്ചാബ്, പാകിസ്താൻ 70,671,704 75.23%
2 സിന്ധ് 4,592,261 10%
3 ഇസ്ലാമബാദ് 1,343,625 71.66%
4 ഖൈബർ പഖ്തുൻഖ്വ 7,396,085 21%
5 ബലൂചിസ്ഥാൻ, പാകിസ്താൻ 318,745 2.52%

1981-ലെ സെൻസസ് മുതൽ സരായികി, ഹിന്ദ്കോ, പോഠോഹാരി എന്നിവ തനതായ ഭാഷകളായി കണക്കാക്കാൻ തുടങ്ങിയതിനാലാണ് പഞ്ചാബി സംസാരിക്കുന്നവരുടെ എണ്ണത്തിൽ കുറവു കാണിക്കുന്നത്.

ഭാരതം

പഞ്ചാബി ഭാഷ 
ഇന്ത്യയിലെ പഞ്ചാബ് സംസ്ഥാനത്തിന്റെ ഭൂപടം

മൂന്നുകോടിയോളം ഇന്ത്യക്കാരാൽ മാതൃഭാഷയായോ രണ്ടാമത്തെ ഭാഷയായോ മൂന്നാമത്തെ ഭാഷയായോ ആയി പഞ്ചാബി ഭാഷ സംസാരിക്കപ്പെടുന്നു. പഞ്ചാബ്‌, ദില്ലി, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ ഔദ്യോഗികഭാഷയായ ഇത് സംസാരിക്കപ്പെടുന്ന പ്രധാന നഗരപ്രദേശങ്ങൾ അംബാല, ലുധിയാന, അമൃത്‌സർ, ചണ്ഡീഗഢ്, ജലന്തർ, ദില്ലി എന്നിവയാണ്.

ഭാരതത്തിലെ പഞ്ചാബി സംസാരിക്കപ്പെടുന്നവരുടെ സെൻസസ് കണക്കുകൾ
വർഷം ഭാരതത്തിലെ ജനസംഖ്യ പഞ്ചാബി സംസാരിക്കപ്പെടുന്നവരുടെ എണ്ണം ശതമാനം
1971 548,159,652 14,108,443 2.57%
1981 665,287,849 19,611,199 2.95%
1991 838,583,988 23,378,744 2.79%
2001 1,028,610,328 29,102,477 2.83%

പ്രവാസികൾ

പഞ്ചാബി ഭാഷ 
Southall Station (United Kingdom) sign in Punjabi, in the Gurmukhī script

പഞ്ചാബി കുടിയേറ്റക്കാരുടെ വലിയ സാന്നിധ്യമുള്ള അമേരിക്കൻ ഐക്യനാടുകൾ, ഓസ്ട്രേലിയ, യുണൈറ്റഡ് കിങ്ഡം(ഏറ്റവും അധികം സംസാരിക്കപ്പെടുന്ന നാലാമത്തെ ഭാഷ) കാനഡ(ഏറ്റവും അധികം സംസാരിക്കപ്പെടുന്ന മൂന്നാമത്തെ ഭാഷ) എന്നീ രാജ്യങ്ങളിലും ഈ ഭാഷ സംസാരിക്കപ്പെടുന്നുണ്ട്.

ലിപി

പഞ്ചാബി ഭാഷ 

ഇന്ത്യയിൽ ഗുർമുഖി ലിപിയിൽ എഴുതപ്പെടുന്ന പഞ്ചാബി, പാകിസ്താനിൽ പേർഷ്യൻ നസ്താലിക്‌ ലിപിയിൽനിന്നും രൂപാന്തര‍പ്പെട്ട ഷാമുഖി എന്ന ലിപിയിലാണ്‌ എഴുതപ്പെടുന്നത്‌. രണ്ടാമത്തെ സിക്കുഗുരുവായ ഗുരു അംഗദ് ആണ് ഗുരുമുഖിയുടെ ഉപജ്ഞാതാവ്. ഗുരു നാനാക്ക് ഉപദേശിച്ച ഗീതങ്ങൾ എഴുതിയെടുക്കുന്നതിനാണ് ഇദ്ദേഹം ഈ ലിപിമാല ഉണ്ടാക്കിയതെന്നു കരുതപ്പെടുന്നു. ഗുരുമുഖത്തുനിന്നു വന്ന ലിപിയായതിനാൽ ഗുരുമുഖി എന്ന പേർ സിദ്ധിച്ചു. ഷാമുഖി എന്നതിന്റെ അർഥം രാജാവിന്റെ മുഖത്തുനിന്നും എന്നാണ് ഷാമുഖിയിൽ ഉറുദു ഭാഷയിലുള്ളതിനേക്കാൾ കൂടൂതലായി നാല് അക്ഷരങ്ങളുണ്ട്.


ചിത്രശാല


പുറത്തേക്കുള്ള കണ്ണികൾ

  1. 2001 Census Data


അവലംബം

പുറത്തേക്കുള്ള കണ്ണികൾ

പഞ്ചാബി ഭാഷ 
Wiki
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ കിഴക്കൻ പഞ്ചാബി പതിപ്പ്
പഞ്ചാബി ഭാഷ 
Wiki
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ പടിഞ്ഞാറൻ പഞ്ചാബി പതിപ്പ്
പഞ്ചാബി ഭാഷ  ഭാരതത്തിലെ ഔദ്യോഗിക ഭാഷകൾ
ഫെഡറൽതല ഔദ്യോഗിക ഭാഷകൾ
ഇംഗ്ലീഷ്ഹിന്ദി
സംസ്ഥാനതല ഔദ്യോഗിക ഭാഷകൾ
ആസ്സാമീസ്ബംഗാളിബോഡോദോഗ്രിഗോണ്ടിഗുജറാത്തിഹിന്ദികന്നഡകശ്മീരികൊങ്കണിമലയാളംമൈഥിലിമണിപ്പൂരിമറാഠിനേപ്പാളി ഒറിയപഞ്ചാബിസംസ്കൃതംസന്താലിസിന്ധിതമിഴ്തെലുങ്ക്ഉർദു

Tags:

പഞ്ചാബി ഭാഷ ഭാഷാഭേദങ്ങൾപഞ്ചാബി ഭാഷ ചരിത്രംപഞ്ചാബി ഭാഷ പഞ്ചാബി സംസാരിക്കപ്പെടുന്ന പ്രദേശങ്ങൾപഞ്ചാബി ഭാഷ ലിപിപഞ്ചാബി ഭാഷ ചിത്രശാലപഞ്ചാബി ഭാഷ പുറത്തേക്കുള്ള കണ്ണികൾപഞ്ചാബി ഭാഷ അവലംബംപഞ്ചാബി ഭാഷ പുറത്തേക്കുള്ള കണ്ണികൾപഞ്ചാബി ഭാഷഇന്ത്യഗുർമുഖി ലിപിദില്ലിപഞ്ചാബ്പഞ്ചാബ്‌പാകിസ്താൻബോളിവുഡ്സിഖ്ഹരിയാന

🔥 Trending searches on Wiki മലയാളം:

മഴസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)നെല്ലിഈജിപ്ഷ്യൻ സംസ്കാരംജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികനാഷണൽ എലിജിബിലിറ്റി ടെസ്റ്റ്എയ്‌ഡ്‌സ്‌ആവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംഇന്ത്യൻ പാർലമെന്റ്ജലംനവരത്നങ്ങൾഗണപതിഅസിത്രോമൈസിൻരതിസലിലംസുൽത്താൻ ബത്തേരിഅൽഫോൻസാമ്മജോൺ പോൾ രണ്ടാമൻദ്രൗപദിവദനസുരതംടൈഫോയ്ഡ്ഷാഫി പറമ്പിൽചണംകമല സുറയ്യനളിനിമദ്യംഎസ്. ജാനകിസിവിൽ നിയമലംഘനംഈഴവമെമ്മോറിയൽ ഹർജിആടുജീവിതം (ചലച്ചിത്രം)അനുഷ്ഠാനകലകീഴരിയൂർ ബോംബ് കേസ്വട്ടവടമലപ്പുറംചതയം (നക്ഷത്രം)കൊൽക്കത്ത നൈറ്റ് റൈഡേർസ്വ്ലാഡിമിർ ലെനിൻകേരളത്തിലെ പൊതുവിദ്യാഭ്യാസംപി. കുഞ്ഞിരാമൻ നായർകണ്ടൽക്കാട്അടിയന്തിരാവസ്ഥപത്രോസ് ശ്ലീഹാടി. പത്മനാഭൻഅധ്യാപനരീതികൾദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)അരവിന്ദ് കെജ്രിവാൾതൃശ്ശൂർ ജില്ലകണ്ണൂർ ജില്ലമുക്കുറ്റിമലമുഴക്കി വേഴാമ്പൽസംഘകാലംഅനശ്വര രാജൻവിഷുഹൃദയംഇന്ത്യയുടെ സ്വാതന്ത്ര്യസമരംറോബിൻ ഹുഡ് (2009 ചലച്ചിത്രം)ഇത്തിത്താനം ഇളങ്കാവ് ദേവിക്ഷേത്രംതോമസ് ചാഴിക്കാടൻവൈലോപ്പിള്ളി ശ്രീധരമേനോൻമോഹിനിയാട്ടംമിയ ഖലീഫഹരിതഗൃഹപ്രഭാവംട്രാഫിക് നിയമങ്ങൾഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്സിംഗപ്പൂർജനാധിപത്യംബൈബിൾകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)കേരളത്തിലെ നാടൻപാട്ടുകൾകൽക്കി 2898 എ.ഡി (സിനിമ)ഇന്ത്യയുടെ ഭരണഘടനഅടൽ ബിഹാരി വാജ്പേയിമാതളനാരകംഎൻ.വി. കൃഷ്ണവാരിയർമദർ തെരേസകല്യാണദായിനി സഭവൃഷണം🡆 More