തായ്‌വാനിലെ ദേശീയോദ്യാനങ്ങൾ

തായ്‌വാനിലെ ദേശീയോദ്യാനങ്ങൾ സംരക്ഷിതപ്രദേശങ്ങളാണ്.

ഇന്ന് നിലവിൽ ഒൻപത് ദേശീയോദ്യാനങ്ങളാണ് ഇവിടെയുള്ളത്. എല്ലാ ദേശീയോദ്യാനങ്ങളും മിനിസ്ട്രി ഓഫ് ദ ഇന്റീരിയർ (Ministry of interior) ഭരണത്തിൻകീഴിലാണ് നിലനിൽക്കുന്നത്. ഈ ദേശീയോദ്യാനങ്ങൾ 7,489.49 ചതുരശ്ര കിലോമീറ്റർ (2,891.71 ചതുരശ്ര മൈൽ) വിസ്തീർണ്ണത്തിൽ വ്യാപിച്ചുകിടക്കുന്നു. 1937-ൽ തായ്‌വാനിലെ ജാപ്പനീസ് ഭരണത്തിൻ കീഴിലായിരുന്നു ആദ്യത്തെ ദേശീയോദ്യാനം നിലവിൽവന്നത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം സ്വേച്ഛാധിപത്യ ഭരണവും തായ്വാനിലെ മാർഷൽ നിയമവും കാരണം പരിസ്ഥിതി സംരക്ഷിക്കുന്നതിനുള്ള ശബ്ദം നിർത്തിവച്ചിരുന്നു. 1972-ൽ ദേശീയോദ്യാനനിയമം പാസ്സാക്കുകയും അവസാനം ആദ്യത്തെ ദേശീയോദ്യാനം പുതിയതായി 1984-ൽ വീണ്ടും നിലവിൽ കൊണ്ടുവന്നു.

തായ്‌വാനിലെ ദേശീയോദ്യാനങ്ങൾ
യങ്മിങ്ഷാൻ

നാഷണൽ സീനിക് ഏരിയയും ദേശീയോദ്യാനവും തമ്മിൽ ആശയകുഴപ്പമുണ്ടാകാറുണ്ട്. നാഷണൽ സീനിക് ഏരിയയുടെ ഭരണച്ചുമതല നിർവ്വഹിക്കുന്നത് മിനിസ്ട്രറി ഓഫ് ട്രാൻസ്പോർട്ടേഷൻ ആൻഡ് കമ്മ്യൂണിക്കേഷനിലെ ടൂറിസം ബ്യൂറോയാണ്.

ചരിത്രം

തായ്വാവാൻ ജാപ്പനീസ് ഭരണത്തിൻകീഴിലായിരുന്ന കാലത്ത്, തായ്വാനിലെ ആദ്യത്തെ ദേശീയോദ്യാനങ്ങൾ national parks (國立公園 Kokuritsu Kōen?) 1937 ഡിസംബർ 27-ന് ഗവർണർ ജനറൽ സീസൊ കൊബയാഷി (小林躋造?) സ്ഥാപിച്ചു. അങ്ങനെ ഈ മൂന്ന് ദേശീയ ഉദ്യാനങ്ങളും ജപ്പാന്റെ ദേശീയ പാർക്കുകളായി കരുതപ്പെടുന്നു.

പേര് ജാപ്പനീസ് തായ്വാനീസ് ഇന്നത്തേതിനു തത്തുല്യമായ
ഡേയ്ടോൺ ദേശീയോദ്യാനം 大屯國立公園 Toā-tūn Kok-li̍p Kong-hn̂g യങ്മിങ്ഷാൻ ദേശീയോദ്യാനം
നിതാക-അരിസാൻ ദേശീയോദ്യാനം 新高阿里山國立公園 Sin-ko A-lí-san Kok-li̍p Kong-hn̂g യുഷാൻ ദേശീയോദ്യാനവും അലിഷാൻ നാഷണൽ സീനിക് ഏരിയയും
സുഗിടക-ടരോകോ ദേശീയോദ്യാനം 次高タロコ國立公園 Chhù-ko Thài-ló͘-koh Kok-li̍p Kong-hn̂g ടറോക്കോ ദേശീയോദ്യാനവും ഷെയി-പ ദേശീയോദ്യാനവും

1945-ൽ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ജപ്പാൻ തായ്വാനിൽ നിന്ന് പിൻവാങ്ങിയപ്പോൾ ഈ ദേശീയ ഉദ്യാനങ്ങളുടെ ഭരണനിർവ്വഹണം ഇല്ലാതായി. പിന്നീട് 1980-കളിൽ പുതിയ ദേശീയ ഉദ്യാന നിയമം വരെ തായ്വാനിൽ ദേശീയ പാർക്കുകൾ ഉണ്ടായിരുന്നില്ല.

തായ്‌വാനിലെ നിലവിലുള്ള ദേശീയോദ്യാനങ്ങൾ

നിലവിൽ ഒൻപത് (9) ദേശീയ പാർക്കുകൾ തായ്വാനിൽ ഉണ്ട്. കുറച്ചു വിഭവങ്ങളുള്ള പ്രദേശങ്ങൾക്ക് പൂർണ്ണ ദേശീയ ഉദ്യാനം താരതമ്യപ്പെടുത്തി രൂപകൽപ്പന ചെയ്ത ഒരു ദേശീയ ഉദ്യാനവും ഇവിടെയുണ്ട്.

പേര് വിസ്തീർണ്ണം നിലവിൽ വന്ന വർഷം വിവരണം ചിത്രം അവലംബം
കെൻടിങ് ദേശീയോദ്യാനം 332.90 ച.കി.മീ​ (82,261.4 ഏക്കർ), 180.84 ച.കി.മീ കരപ്രദേശം, 152.06 ച.കി.മീ​ ജലം 1984 തായ്‌വാന്റെ തെക്കെ മുനമ്പിൽ സ്ഥിതിചെയ്യുന്നു. തായ്‌വാനിലെ (പിങ്ടങ് കൗണ്ടി) ഏറ്റവും പഴക്കമുള്ള ദേശീയ ഉദ്യാനമാണിത്. ദേശാടനപക്ഷികൾക്കും ഉഷ്ണമേഖല പവിഴപ്പുറ്റുകൾക്കും പേരുകേട്ടതാണ് കെൻടിങ്. തായ്‌വാനിലെ ദേശീയോദ്യാനങ്ങൾ 
യുഷാൻ ദേശീയോദ്യാനം 1031.21 ച.കി.മീ​ (254,817.5 ഏക്കർ) 1985 ദ്വീപിന്റെ മദ്ധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ യുഷാൻ ദേശീയോദ്യാനം തായ്വാൻ പ്രധാന ദ്വീപിലെ ഏറ്റവും വലിയ ദേശീയോദ്യാനമാണ്. കിഴക്കേ ഏഷ്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ജേഡ് മൗണ്ടൻ ('യുഷാൻ' എന്നാൽ "ജേഡ് പർവ്വതം", 3952 മീ.) ഇവിടെ കാണപ്പെടുന്നു. തായ്‌വാനിലെ ദേശീയോദ്യാനങ്ങൾ 
യങ്മിങ്ഷാൻ ദേശീയോദ്യാനം 113.38 ച.കി.മീ​ (28,016.8 ഏക്കർ) 1985 തായ്‌വാൻ ദ്വീപിന്റെ വടക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണിത്. ഇതൊരു അഗ്നിപർവ്വതപ്രദേശമാണ്. യങ്മിങ്ഷാൻ ഹോട്ട് സ്പ്രിംഗ്സിനും ഭൂതാപ പ്രതിഭാസത്തിനും പേരുകേട്ടതാണ്. ഓരോ വസന്തകാലത്തും യങ്മിങ്ഷാനിൽ കണ്ണഞ്ചിപ്പിക്കുന്ന പൂക്കളുണ്ടാകാറുണ്ട്. ഭാഗികമായി തായ്പേയ്ക്കും ന്യൂ തായ്പേയ് നഗരത്തിനും ഇടയിൽ സ്ഥിതിചെയ്യുന്നു. തായ്‌വാനിലെ ദേശീയോദ്യാനങ്ങൾ 
ടറോക്കോ ദേശീയോദ്യാനം 920 ച.കി.മീ​ (227,337.0 ഏക്കർ) 1986 ടറോക്കോ കിഴക്കൻ തായ്‌വാനിൽ സ്ഥിതിചെയ്യുന്നു. മനോജ്ഞമായ വെണ്ണക്കല്ലുകൊണ്ടുള്ള മലയിടുക്കിലൂടെയുള്ള ലി-വു നദി, ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിസൗന്ദര്യം സൃഷ്ടിക്കുന്നു. സ്വദേശികളായ ട്രുക്കു ജനങ്ങൾ ഇവിടെ അധിവസിക്കുന്നു. തായ്‌വാനിലെ ദേശീയോദ്യാനങ്ങൾ 
ഷെയി-പ ദേശീയോദ്യാനം 768.5 ച.കി.മീ​ (189,900.5 ഏക്കർ) 1992 തായ്‌വാൻ ദ്വീപിന്റെ മധ്യ വടക്കുഭാഗത്ത് ഹ്സിൻചു കൗണ്ടിയിലും മിയോലി കൗണ്ടിയിലുമായി സ്ഥിതിചെയ്യുന്നു. തായ്‌വാനിലെയും കിഴക്കൻ ഏഷ്യയിലെയും രണ്ടാമത്തെ ഉയരം കൂടിയ പർവ്വതമായ ക്സ്യൂഷൻ, അല്ലെങ്കിൽ മഞ്ഞുപർവ്വതവും, ഡബജിയൻ പർവ്വതവും ഹോളി റിഡ്ജും ഇവിടെ കാണപ്പെടുന്നു. തായ്‌വാനിലെ ദേശീയോദ്യാനങ്ങൾ 
കിൻമെൻ ദേശീയോദ്യാനം 35.29 ച.കി.മീ​ (8,720.3 ഏക്കർ) 1995 കിൻമെൻ മെയിൻലാൻഡ് ചൈനയോട് ചേർന്നുകിടക്കുന്നതിനാൽ കിൻമെയിൽ ചരിത്രപരമായ യുദ്ധഭൂമികളുണ്ട്. തണ്ണീർത്തടങ്ങൾ നിറഞ്ഞ ആവാസവ്യവസ്ഥയ്ക്കും ഇവിടത്തെ പഴയകാലഘട്ടത്തിലെ മിങ് രാജവംശത്തിന്റെ പരമ്പരാഗതമായ ഫ്യൂജിയൻ കെട്ടിടങ്ങൾക്കും ഇവിടം പ്രശസ്തിയാർജ്ജിച്ചിരിക്കുന്നു. തായ്‌വാൻ ദ്വീപിലല്ല ഈ ഉദ്യാനം സ്ഥിതിചെയ്യുന്നത്, മറിച്ച് മെയിൻലാൻഡ് ചൈനയുടെ തീരപ്രദേശത്താണ്. തായ്‌വാനിലെ ദേശീയോദ്യാനങ്ങൾ 
ഡോങ്ഷാ അറ്റോൾ ദേശീയോദ്യാനം 3536.68 ച.കി.മീ​ (873,932.7 ഏക്കർ), 1.79 ച.കി.മീ​ കരപ്രദേശം 2007 ആദ്യത്തെ തീരദേശ ദേശീയോദ്യാനമാണിത്. എൻഡെമിക് ആയ 72 ഇനം സസ്യങ്ങളും, 125 ഇനത്തിൽപ്പെട്ട പ്രാണികളുമുണ്ടിവിടെ. കിൻമെൻ ദേശീയോദ്യാനത്തെപ്പോലെ ഇതും തായ്‌വാൻ ദ്വീപിലല്ല സ്ഥിതിചെയ്യുന്നത്. ഈ ദേശീയോദ്യാനത്തിന് കർശനമായ സംരക്ഷണം ഏർപ്പെടുത്തിയിട്ടുള്ളതിനാൽ ഇവിടം ഇപ്പോൾ പൊതു ടൂറിസത്തിനായി തുറന്നു പ്രവർത്തിക്കാറില്ല തായ്‌വാനിലെ ദേശീയോദ്യാനങ്ങൾ 
ടായിജിയങ് ദേശീയോദ്യാനം 393.1 ച.കി.മീ​ (97,137.1 ഏക്കർ), 49.05 ച.കി.മീ​ കരപ്രദേശം, 344.05 ച.കി.മീ​ ജലം 2009 തായ്‌വാനിലെ തെക്കുപടിഞ്ഞാറ് ടായിനൻ തീരപ്രദേശത്ത് സ്ഥിതിചെയ്യുന്നു. വേലിയേറ്റത്തിന്ററെയും വേലിയിറക്കത്തിന്റെയും സുന്ദരദൃശ്യം പകർന്നു തരുന്നത് ഇവിടത്തെ ഏറ്റവും വലിയ സവിശേഷതയാണ്. ഏകദേശം 2000 വർഷങ്ങൾക്കുമുമ്പ് ഈ ദേശീയോദ്യാനത്തിന്റെ വലിയൊരുഭാഗം ടായിജിയങ് കടലിനകത്തെ ഉൾപ്രദേശമായിരുന്നു. 205 ഇനത്തിൽപ്പെട്ട ഷെൽ ഫിഷ്, 240 ഇനം മത്സ്യങ്ങൾ, 49 ഇനത്തിൽപ്പെട്ട ഞണ്ടുകൾ എന്നിവ ഇവിടത്തെ ചതുപ്പിൽ കാണപ്പെടുന്നു. തായ്‌വാനിലെ ദേശീയോദ്യാനങ്ങൾ 
സൗത്ത് പെൻഗു മറൈൻ ദേശീയോദ്യാനം 358.44 ച.കി.മീ​ (88,572.5 ഏക്കർ), 3.70 ച.കി.മീ​ കരപ്രദേശം 2014 പെൻഗുവിൻറെ തെക്ക് സ്ഥിതിചെയ്യുന്നു. അക്രോപൊറ പവിഴപ്പുറ്റുകളുടെ വലിയകൂട്ടം ഈ കടൽതീരത്ത് കാണപ്പെടുന്നു. ഈ ചെറിയദ്വീപിൽ കാണുന്ന ലാവ ഉറഞ്ഞുണ്ടായ പാറകൾ പവിഴപുറ്റുകൾക്ക് വാസസ്ഥലമൊരുക്കുന്നു. തായ്‌വാനിലെ ദേശീയോദ്യാനങ്ങൾ 
ഷൗഷാൻ നാഷണൽ നേച്ചർ പാർക്ക് 11.23 ച.കി.മീ​ (2,775.0 ഏക്കർ) 2011 തായ്വാനിലെ കായോസിയുങ്ങിലെ ഗുഷാൻ ജില്ലയിലുള്ള ഒരു മലയാണ് ഷൌഷാൻ (ഇംഗ്ലീഷിൽ പൊതുവായി മങ്കി മല എന്ന് അറിയപ്പെടുന്നു). തായ്‌വാനിലെ ദേശീയോദ്യാനങ്ങൾ 

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

Tags:

തായ്‌വാനിലെ ദേശീയോദ്യാനങ്ങൾ ചരിത്രംതായ്‌വാനിലെ ദേശീയോദ്യാനങ്ങൾ തായ്‌വാനിലെ നിലവിലുള്ള ദേശീയോദ്യാനങ്ങൾതായ്‌വാനിലെ ദേശീയോദ്യാനങ്ങൾ അവലംബംതായ്‌വാനിലെ ദേശീയോദ്യാനങ്ങൾ പുറത്തേയ്ക്കുള്ള കണ്ണികൾതായ്‌വാനിലെ ദേശീയോദ്യാനങ്ങൾ

🔥 Trending searches on Wiki മലയാളം:

ഹൃദ്രോഗംയേശുഅലർജിസകാത്ത്അതിരാത്രംആടുജീവിതം (ചലച്ചിത്രം)ചാക്യാർക്കൂത്ത്നവ്യ നായർഎം.ടി. രമേഷ്മാത്യു തോമസ്ആനരാജീവ് ചന്ദ്രശേഖർആധുനിക കവിത്രയംടൈറ്റാനോബൊവമോഹിനിയാട്ടംഅരണസുഷിൻ ശ്യാംമീനവാഴക്ഷയംപയ്യന്നൂർഅശ്വതി (നക്ഷത്രം)ഒന്നാം കേരളനിയമസഭശാസ്ത്രംയോഗാഭ്യാസംകൊൽക്കത്ത നൈറ്റ് റൈഡേർസ്ഗായത്രീമന്ത്രംകേരളത്തിലെ നാടൻപാട്ടുകൾഅമർ സിംഗ് ചംകിലആർത്തവവിരാമംപഴച്ചാറ്റിയൽ മാഡ്രിഡ് സി.എഫ്സി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രംഗാർഹിക പീഡനംതൃശൂർ പൂരംവടക്കേക്കാട് ഗ്രാമപഞ്ചായത്ത്ശംഖുപുഷ്പംനാടകംഒരു കുടയും കുഞ്ഞുപെങ്ങളുംമുഗൾ സാമ്രാജ്യംതണ്ണീർത്തടംരാഷ്ട്രീയ സ്വയംസേവക സംഘംവേദംഇന്ത്യയുടെ സ്വാതന്ത്ര്യസമരംജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾവി.ടി. ഭട്ടതിരിപ്പാട്നിക്കാഹ്നക്ഷത്രം (ജ്യോതിഷം)ജടായു നേച്ചർ പാർക്ക്റൗലറ്റ് നിയമം2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികദശപുഷ്‌പങ്ങൾകെ.ജെ. യേശുദാസ്അസ്സീസിയിലെ ഫ്രാൻസിസ്വെരുക്ആട്ടക്കഥജന്മഭൂമി ദിനപ്പത്രംഅവിട്ടം (നക്ഷത്രം)നോനിതിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾപൂരം (നക്ഷത്രം)മനോജ് കെ. ജയൻകമല സുറയ്യപത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംദശാവതാരംക്ലൗഡ് സീഡിങ്വെള്ളിക്കെട്ടൻദയാ ബായ്വിക്കിപീഡിയലിവർപൂൾ എഫ്.സി.ഐശ്വര്യ റായ്ഇന്ത്യൻ പ്രീമിയർ ലീഗ്രമണൻജേർണി ഓഫ് ലവ് 18+ഫ്രഞ്ച് വിപ്ലവംരണ്ടാമൂഴംമഹേന്ദ്ര സിങ് ധോണി🡆 More