അമേരിക്കൻ സിനിമകളിലെ ഒരു നായികനടിയാണ് ഡെമി ജീൻ മൂർ (/dəˈmiː/ də-MEE; മുമ്പ് ഗയ്നെസ്; ജനനം നവംബർ 11, 1962).
എൺപതുകളിലും തൊണ്ണൂറുകളിലും വളരെയധികം പ്രശസ്തയായിരുന്നു ഇവർ. 1981-ൽ സിനിമയിൽ അരങ്ങേറ്റം കുറിച്ച മൂർ, ജനറൽ ഹോസ്പിറ്റൽ (1982-1984) എന്ന സോപ്പ് ഓപ്പറയിൽ പ്രത്യക്ഷപ്പെടുകയും, തുടർന്ന് ബ്ലേം ഇറ്റ് ഓൺ റിയോ (1984) സിനിമയിലെ കൗമാരപ്രായക്കാരിലൊരാളായും സെന്റ് എൽമോസ് ഫയർ (1985), എബൌട്ട് ലാസ്റ്റ് നൈറ്റ്... (1986) എന്നീ ചിത്രങ്ങളിലെ വേഷങ്ങളിലൂടെയും അംഗീകാരം നേടി. ഗോസ്റ്റ് (1990) എന്ന ചിത്രത്തിലെ വേഷത്തിലൂടെ അഭിനയ രംഗത്ത് മുന്നേറ്റംനടത്തുകയും ഇത് ആ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി മാറുകയും ചെയ്തു. ചിത്രത്തിലെ വേഷത്തിന് ഒട്ടേറ പ്രശംസ ലഭിക്കുകയും ഗോൾഡൻ ഗ്ലോബ് പുരസ്കാര നാമനിർദ്ദേശം നേടുകയും ചെയ്തു.
ഡെമി മൂർ | |
---|---|
ജനനം | Demi Gene Guynes |
തൊഴിൽ | അഭിനയം |
സജീവ കാലം | 1981– ഇതു വരെ |
ജീവിതപങ്കാളി(കൾ) | ഫ്രെട്ടി മൂർ (1980–1985) ബ്രൂസ് വില്ലിസ് (1987–2000) അഷ്ടോൻ കുട്ചെർ (2005–2013) |
പുരസ്കാരങ്ങൾ | മികച്ച നടിക്കുള്ള സറ്റെൻ പുരസ്കാരങ്ങൾ ഗോസ്റ്റ് (1990) |
1990-കളുടെ തുടക്കത്തിൽ, എ ഫ്യൂ ഗുഡ് മെൻ (1992), ഇൻഡിസെന്റ് പ്രൊപ്പോസൽ (1993), ഡിസ്ക്ലോഷർ (1994) എന്നീ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ അവർ കൂടുതൽ ബോക്സോഫീസ് വിജയം നേടി. 1996-ൽ, സ്ട്രിപ്റ്റീസ് എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിന് 12.5 മില്യൺ ഡോളർ പ്രതിഫലം ലഭിച്ചതോടെ മൂർ അക്കാലത്തെ സിനിമാ ചരിത്രത്തിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ നടിയായി മാറി. ദി സ്കാർലറ്റ് ലെറ്റർ (1995), ദി ജൂറർ (1996), ജി.ഐ. ജെയ്ൻ (1997) തുടങ്ങിയ ചിത്രങ്ങളിൽ താര പരിവേഷത്തോടെ പ്രത്യക്ഷപ്പെട്ടുവെങ്കിലും ഇവയെല്ലാം വാണിജ്യപരമായി പരാജയപ്പെടുകയും കരിയറിലെ മാന്ദ്യത്തിന് കാരണമാവുകയും ചെയ്തു. ദി ഹഞ്ച്ബാക്ക് ഓഫ് നോട്രെ ഡാം (1996), ദി ഹഞ്ച്ബാക്ക് ഓഫ് നോട്രെ ഡാം II (2002) എന്നിവയിലെ ശബ്ദ വേഷങ്ങളിലൂടെയും ചാർലീസ് ഏഞ്ചൽസ്: ഫുൾ ത്രോട്ടിൽ (2003), ബോബി (2006), മിസ്റ്റർ ബ്രൂക്സ് (2007), മാർജിൻ കോൾ (2011), റഫ് നൈറ്റ് (2017) തുടങ്ങിയ ചിത്രങ്ങളിലെ സഹകഥാപാത്രങ്ങളിലൂടെയും അവർ തിരിച്ചുവരുവ് നടത്തി.
2019-ൽ അവർ ഇൻസൈഡ് ഔട്ട് എന്ന പേരിൽ ഒരു ഓർമ്മക്കുറിപ്പ് പുറത്തിറക്കുകയും അത് ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലറായി മാറുകയും ചെയ്തു. സംഗീതജ്ഞൻ ഫ്രെഡി മൂർ, അഭിനേതാക്കളായ ബ്രൂസ് വില്ലിസ്, ആഷ്ടൺ കച്ചർ മൂർ എന്നിവരെ വിവാഹം കഴിച്ച മൂറിന് വില്ലിസിൽ മൂന്ന് പെൺമക്കളുണ്ട്.
1962 നവംബർ 11 ന് ന്യൂ മെക്സിക്കോയിലെ റോസ്വെല്ലിലാണ് മൂർ ജനിച്ചത്. അവളുടെ യഥാർത്ഥ പിതാവ്, എയർഫോഴ്സ് പൈലറ്റായിരുന്ന ചാൾസ് ഹാർമോൺ സീനിയർ, മൂറിൻറെ ജനനത്തിനുമുമ്പായി, രണ്ട് മാസത്തെ വിവാഹ ജീവിതത്തിനുശേഷം ശേഷം അന്ന് 18 വയസ് പ്രായമുണ്ടായിരുന്ന അമ്മ വിർജീനിയയെ (മുമ്പ്, കിംഗ്) ഉപേക്ഷിച്ചു. മൂറിന് മൂന്ന് മാസം പ്രായമുള്ളപ്പോൾ, അമ്മ ഇടയ്ക്കിടെ ജോലി മാറുന്ന ഒരു പത്ര പരസ്യ ദാതാവായിരുന്ന ഡാൻ ഗൈനസിനെ വിവാഹം കഴിക്കുകയും തൽഫലമായി, കുടുംബം പല സ്ഥലങ്ങളിലായി മാറിത്താമസിക്കുകയും ചെയ്തു. മൂറിന് മോർഗൻ എന്ന പേരിൽ ഒരു അർദ്ധസഹോദരനുമുണ്ട്. 1991-ൽ മൂർ പറഞ്ഞു, "എന്റെ പിതാവ് ഡാൻ ഗൈനസാണ്. അദ്ദേഹമാണ് എന്നെ വളർത്തിയത്. എനിക്ക് ഒരു ബന്ധവുമില്ലാത്ത ഒരു മനുഷ്യനാണ് യഥാർത്ഥ പിതാവായ ഒരാൾ." ചാർളി ഹാർമന്റെ മുൻ വിവാഹങ്ങളിൽ നിന്ന് മൂറിന് അർദ്ധസഹോദരങ്ങളുണ്ടെങ്കിലും, അവരുമായി മൂർ ബന്ധം പുലർത്തുന്നില്ല. മൂറിന്റെ രണ്ടാനച്ഛൻ ഡാൻ ഗൈൻസ് അവരുടെ അമ്മയെ രണ്ടുതവണ വിവാഹമോചനം ചെയ്യുകയും പുനർവിവാഹം നടത്തുകയും ചെയ്തിട്ടുണ്ട്. 1980 ഒക്ടോബർ 20-ന്, അവരുടെ രണ്ടാമത്തെ വിവാഹമോചനത്തിന് ഒരു വർഷത്തിനുശേഷം, ഗൈൻസ് ആത്മഹത്യ ചെയ്തു. അവളുടെ യഥാർത്ഥ പിതാവായിരുന്ന ചാർലി ഹാർമൺ 1997 ൽ കരളിന് അർബുദം ബാധിച്ച് മരിച്ചു. മദ്യപിച്ച് വാഹനമോടിക്കുക, തീവയ്പ്പ് നടത്തുക എന്നിവയുടെ പേരിൽ മൂറിന്റെ അമ്മയ്ക്ക് ഒരു നീണ്ട അറസ്റ്റ് റെക്കോർഡ് ഉണ്ടായിരുന്നു.
വർഷം | സിനിമ | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
1981 | ഇറ്റ്സ് നോട്ട് റൂമർ | Rock Temptress | MTV Video |
1982 | ചോയിസസ് (Choices ) | Corri | |
1983 | യംങ് ഡോക്ടേഴ്സ് ഇൻ ലവ് | New Intern | uncredited |
പാരസൈറ്റ് | Patricia Welles | ||
1984 | നോ സ്മാൾ അഫ്ഫയർ | Laura Victor | |
ബ്ലെയിം ഇറ്റ് ഓൺ റിയോ | Nicole 'Nikki' Hollis | ||
1985 | സെന്റ്. എൽമോസ് ഫയർ | Jules | |
1986 | വിസ്ഡം Wisdom | Karen Simmons | |
വൺ ക്രേസി സമ്മർ | Cassandra Eldridge | ||
അബൌട്ട് ലാസ്റ്റ് നൈറ്റ് | Debbie | ||
1988 | ദി സെവൻത്ത് സൈൻ | Abby Quinn | |
1989 | We're No Angels | Molly | |
1990 | Ghost | Molly Jensen | |
1991 | The Butcher's Wife | Marina Lemke | |
Mortal Thoughts | Cynthia Kellogg | ||
Master Ninja | Holly Trumbull | ||
Nothing But Trouble | Diane Lightson | ||
1992 | A Few Good Men | LCDR JoAnne Galloway | |
1993 | Indecent Proposal | Diana Murphy | |
1994 | Disclosure | Meredith Johnson | |
1995 | Now and Then | older Samantha | |
The Scarlet Letter | Hester Prynne | ||
1996 | Beavis and Butt-Head Do America | Dallas Grimes | (voice) |
Striptease | Erin Grant | ||
The Hunchback of Notre Dame | Esmeralda | (voice) | |
The Juror | Annie Laird | ||
1997 | Deconstructing Harry | Helen/Harry's Character | |
G.I. Jane | LT Jordan O'Neil | ||
Destination Anywhere | Jenny | ||
2000 | Passion of Mind | Martha Marie/'Marty' Talridge | |
2002 | The Hunchback of Notre Dame II | Esmerelda | (voice) |
2003 | Charlie's Angels: Full Throttle | Madison Lee | |
2006 | ഹാഫ് ലൈറ്റ് | Rachel Carlson | |
ബോബി | Virginia Fallon | ||
2007 | Flawless | Laura Quinn | |
മി. ബ്രൂക്സ് | Detective Tracy Atwood | ||
2008 | ഫ്ലോലെസ്സ് | ലോറ ക്വിൻ | |
2010 | ഹാപ്പി ടിയേർസ് | ലോറ | |
ദ ജോനെസെസ് | കെയ്റ്റ് ജോനെസസ് | ||
ബൺരാക്കു | അലക്സാൻഡ്ര | ||
2011 | മാർജിൻ കോൾ | സാറാ റോബർട്സൺ | |
അനദർ ഹാപ്പി ഡേ | പാറ്റി | ||
നേപ്പാൾസ് സ്റ്റോളൻ ചിൽഡ്രൺ | ആഖ്യാതാവ് / അവതാരിക | ഡോക്യുമെൻററി | |
2012 | ലോൽ | ആൻ | |
2013 | വെരി ഗുഡ് ഗേൾസ് | കെയ്റ്റ് ഫീൽഡ്സ് | |
2015 | ഫോർസേക്കൻ | മേരി-ആലിസ് വാട്സൺ | |
2016 | വൈൽഡ് ഓട്സ് | ക്രിസ്റ്റൽ | |
ബ്ലൈൻഡ് | സൂസെയ്ൻ ഡച്ച്മാൻ | ||
2017 | റഫ് നൈറ്റ് | ലീ | |
2018 | ലവ് സോണിയ | സെൽമ | |
2019 | കോർപ്പറേറ്റ് ആനിമൽസ് | ലൂസി | |
2020 | സോംഗ്ബേർഡ് | പൈപ്പർ ഗ്രിഫിൻ | |
2022 | പ്ലീസ് ബേബി പ്ലീസ് | മൌറീൻ | |
ദ അൺബിയറബിൾ വെയ്റ്റ് ഓഫ് മാസിവ് ടാലൻറ് | ഒലിവിയ കേജ് |
ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ഡെമി മൂർ
This article uses material from the Wikipedia മലയാളം article ഡെമി മൂർ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.