ജൂതപ്പള്ളി

യഹൂദമതത്തിൽ വിശ്വസിക്കുന്നവരുടെ ആരാധനാലയത്തിനു പറയുന്ന പേരാണ് ജൂതപ്പള്ളി അഥവാ സിനഗോഗ് (synagogue from ഗ്രീക്ക്: συναγωγή, transliterated synagogē, assembly; בית כנסת beyt knesset, house of assembly; שול or בית תפילה beyt t'fila, house of prayer, shul; אסנוגה, esnoga).

ജൂതപ്പള്ളി
മട്ടാഞ്ചേരിയിലുള്ള ജൂതപ്പള്ളി
ജൂതപ്പള്ളി
മട്ടാഞ്ചേരിയിലുള്ള ജൂതപ്പള്ളി

യഹൂദരുടെ ആരാധനാലയങ്ങളെന്നതിനു പുറമേ മതബോധനത്തിന്റേയും സാമൂഹ്യജീവിതത്തിന്റേയും കേന്ദ്രം എന്ന നിലയിലും പ്രാധാന്യമുള്ള സ്ഥാപനങ്ങളാണ് സിനഗോഗുകൾ. നീതിന്യായക്കോടതികളുടേയും നഗരസഭകളുടേയും ചുമതലകളും യഹൂദസമൂഹങ്ങളിൽ അവ ചിലപ്പോൾ നിർവഹിക്കാറുണ്ട്. യാഥാസ്ഥിതികയഹൂദർ ഇവയെ പരാമർശിക്കുന്നത് യൂറോപ്യൻ യഹൂദതയിൽ പ്രചാരമുള്ള യിദ്ദിഷ് ഭാഷയിലെ 'ശൂൽ' എന്ന വാക്കുപയോഗിച്ചാണ്. അമേരിക്കയിലെ യഹൂദർ ഈ സ്ഥാപനങ്ങളെ 'ക്ഷേത്രങ്ങൾ' (Temples) എന്നും വിളിക്കാറുണ്ട്. ഒരു സിനഗോഗിലെ അംഗബലം പൂർത്തിയാകാൻ ചുരുങ്ങിയത് പ്രായപൂർത്തിയായ 10 പുരുഷന്മാരെങ്കിലും വേണം. ഇതിൽ കുറഞ്ഞ ആളെണ്ണത്തിൽ (quorum) സാമൂഹ്യാരാധന അനുവദിക്കപ്പെട്ടിട്ടില്ല.

പുരോഹിതഗണത്തിന്റെ മേൽനൊട്ടത്തിലുള്ള ആഹുതികൾക്കു പകരം പ്രാർത്ഥന, പഠനം, ഉദ്ബോധനം എന്നിവയെ ദൈവസേവനത്തിനുള്ള മാർഗ്ഗങ്ങളാക്കിയ പുത്തൻ യഹൂദതയെ സൂചിപ്പിച്ച വിപ്ലവകരമായ സംഭവമായിരുന്നു സിനഗോഗുകളുടെ ആവിർഭാവം. എങ്കിലും യഹൂദധാർമ്മികതയിലേയും സാമൂഹ്യജീവിതത്തിലേയും കേന്ദ്രസ്ഥാപനങ്ങളെന്ന നിലയിൽ സിനഗോഗുകളുടെ ചരിത്രപരമായ തുടക്കം വ്യക്തമല്ല.

യെരുശലേമിലെ ദേവാലയത്തിന് കല്പിക്കപ്പെട്ടിരുന്ന അതുല്യമായ സ്ഥാനം പരിഗണിക്കുമ്പോൾ, ആരാധനക്കായി യെരുശലേമിലെത്താൻ നിവൃത്തിയില്ലാതിരുന്ന പ്രാചീനകാലത്തെ ജൂതപ്രവാസികൾക്കിടയിലും തുടർന്ന് എഡി 70-ൽ യെരുശലേം ദേവാലയത്തിന്റെ നാശത്തിനു ശേഷം പലസ്തീനയിൽ തന്നെയും സിനഗോഗുകൾ രൂപപ്പെട്ടിരിക്കാം എന്നു കരുതാം. എന്നാൽ യെരുശലേം ദേവാലയത്തിന്റെ നാശത്തിനു മുൻപു തന്നെ പലസ്തീനയിൽ സിനഗോഗുകൾ നിലവിൽ വന്നിരുന്നു എന്നത് ഈ അനുമാനത്തെ ദുർബ്ബലമാക്കുന്നു. യഹൂദതയുടെ കേന്ദ്രസ്ഥാപനമായി സിനഗോഗുകൾ അംഗീകരിക്കപ്പെട്ടപ്പോഴേക്ക് അവ മോശെയോളം പൗരാണികതയുള്ളതായി സങ്കല്പിക്കപ്പെട്ടിരുന്നെന്നും യഹൂദചരിത്രത്തിലെ ഒരു യുഗത്തേയും അവയെ ഒഴിവാക്കി സങ്കല്പിക്കുക സാദ്ധ്യമല്ലെന്നും യഹൂദവിജ്ഞാനകോശം പറയുന്നു.

അവലംബം

Tags:

Transliterationഗ്രീക്ക് ഭാഷയഹൂദമതം

🔥 Trending searches on Wiki മലയാളം:

ഇന്ത്യ ഗേറ്റ്ടോൺസിലൈറ്റിസ്മുംബൈ ഇന്ത്യൻസ്മാർ ഇവാനിയോസ്ഇന്ത്യയിലെ ദേശീയപാതകൾഅടിമത്തംഇന്ത്യൻ നാഷണൽ കോൺഗ്രസ്സി.ടി സ്കാൻകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)ആൻ ഫ്രാങ്ക്അനുഷ്ഠാനകലനളിനിതിരുവാതിരകളിമനുഷ്യൻനെൽവയൽ-നീർത്തട സംരക്ഷണ നിയമംആഗോളതാപനംമലയാളസാഹിത്യംസംഘസാഹിത്യംചണ്ഡാലഭിക്ഷുകിഇന്ത്യയിലെ പഞ്ചായത്തി രാജ്വാഴക്കുല (കവിത)നിയോക്ലാസിസിസംചേരസാമ്രാജ്യംഅബൂ ഹനീഫകടൽത്തീരത്ത്വിജയനഗര സാമ്രാജ്യംസമസ്ത കേരള ജംഇയ്യത്തുൽ ഉലമഅരയാൽഇന്ത്യയുടെ ഭരണഘടനമഹാത്മാ ഗാന്ധിദശാവതാരംനവരസങ്ങൾസ്ത്രീ സമത്വവാദംഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)കൊല്ലം ജില്ലആടുജീവിതം (മലയാളചലച്ചിത്രം)പേവിഷബാധമാവേലിക്കര ലോക്‌സഭാ നിയോജകമണ്ഡലംഓസ്റ്റിയോപൊറോസിസ്അറ്റോർവാസ്റ്റാറ്റിൻകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികആറ്റിങ്ങൽ ലോക്‌സഭാ നിയോജകമണ്ഡലംപാദുവായിലെ അന്തോണീസ്സൂഫിസംലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾഭഗവദ്ഗീതകളമെഴുത്തുപാട്ട്എൻമകജെ (നോവൽ)ആൻജിയോഗ്രാഫികവിത്രയംആസ്മആലുവ സർവമത സമ്മേളനംപെരിന്തൽമണ്ണഎസ് (ഇംഗ്ലീഷക്ഷരം)എഴുത്തച്ഛൻ പുരസ്കാരംദി ആൽക്കെമിസ്റ്റ് (നോവൽ)ചോറ്റാനിക്കര ഭഗവതിക്ഷേത്രംകേരളത്തിലെ നാടൻ കളികൾരാജ്യസഭഇന്ത്യൻ ഭരണഘടനയുടെ ആമുഖംമദ്യംചിയ വിത്ത്അബ്രഹാംനരേന്ദ്ര മോദിആധുനിക കവിത്രയംമുന്നവിസർഗംസുൽത്താൻ ബത്തേരിഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻജനാധിപത്യംഉത്തരാധുനികതഇന്ത്യൻ പ്രധാനമന്ത്രിനയൻതാരവിവേകാനന്ദൻചങ്ങമ്പുഴ കൃഷ്ണപിള്ളഹേബിയസ് കോർപ്പസ്🡆 More