ജിറാഫ്

ആഫ്രിക്കയിൽ കാണപ്പെടുന്ന ഇരട്ട കുളമ്പുള്ള ഒരു സസ്തനിയാണ് ജിറാഫ്.

ജന്തു വർഗ്ഗങ്ങളിൽ ഏറ്റവും ഉയരമുള്ളതും അയവിറക്കുന്ന ജീവികളിൽ ഏറ്റവും വലുതും ജിറാഫാണ്. ആണിന് 4.8 മുതൽ 5.5 മീറ്റർ (18 മുതൽ 19 അടി) വരെ ഉയരവും 1,700 കിലോഗ്രാം വരെ ഭാരവും ഉണ്ടാകും. ആണിനേക്കാൾ ഉയരവും ഭാരവും അല്പം കുറവായിരിക്കും പെണ്ണിന്. കെനിയയിൽ നിന്നും 1934-ൽ പിടിക്കപ്പെട്ട 5.87 മീറ്റർ ഉയരവും ഏകദേശം 2000 കിലോ ഭാരവുമുള്ള ജിറാഫാണ് ഇതേവരെ കണ്ടെത്തിയവയിൽ ഏറ്റവും വലിപ്പമേറിയത്. ജിറാഫിന്റെ വേഗത മണിക്കൂറിൽ 35 മുതൽ 60 വരെ കിലോമീറ്റർ ആണ്‌.

ജിറാഫ്
ജിറാഫ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Artiodactyla
Family:
Giraffidae
Genus:
Giraffa
Species:
G. camelopardalis
Binomial name
Giraffa camelopardalis
Linnaeus, 1758
ജിറാഫ്
Range map

സാവന്ന, പുൽമേടുകൾ, എന്നിവയിൽ ജിറാഫുകൾ അധിവസിക്കുന്നു. അകേഷ്യ സസ്യങ്ങൾ കൂടുതൽ വളരുന്നയിടങ്ങളാണ് ഇവയ്ക്കിഷ്ടം. വളരെയധികം വെള്ളം കുടിക്കുന്നതിനാൽ ഇവയ്ക്ക് വരണ്ട പ്രദേശങ്ങളിൽ കൂടുതൽ സമയം കഴിയുവാനാകും. കൂടുതൽ ഭക്ഷണം ആവശ്യമായി വരുമ്പോൾ ജിറാഫുകൾ സസ്യങ്ങൾ കൂടുതൽ കാണപ്പെടുന്ന ഭാഗങ്ങളിലേക്ക് സഞ്ചരിക്കും.

മാൻ, പശു എന്നിവയോട് ജിറാഫിന് ബന്ധമുണ്ട്. എങ്കിലും ജിറാഫും അടുത്ത ബന്ധുവായ ഒകാപിയും മാത്രമുള്ള ജിറാഫിഡേ കുടുംബത്തിലാണ് ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ചാഡ് മുതൽ ദക്ഷിണാഫ്രിക്ക വരെയുള്ള പ്രദേശത്തെ ഇവ കാണപ്പെടുന്നു. അക്കേഷ്യയുടെ ഇലയാണ്‌ ഇവയുടെ പ്രധാന ആഹാരം. ദിവസം 16 - 20 മണിക്കൂർ വരെ മേഞ്ഞു നടക്കും. 134 കിലോഗ്രാം ഭക്ഷണം വരെ ഇവ അകത്താക്കും. ദിവസം പരമാവധി 20 മിനിറ്റ് മാത്രമേ ഉറങ്ങാറുള്ളു. എന്നാൽ ഇവയുടെ ശരാശരി ആയുസ്സ് 25 വയസ്സു വരെയാണ്‌.

ജിറാഫ് പ്രസവിക്കുന്നത് നിന്നുകൊണ്ടാണ്‌, അതിനാൽ നവജാതശിശു ഏതാണ്ട് ആറടി താഴ്ച‌യിലേക്ക് വീഴും. കിടാവിന്‌ ഏതാണ്ട് ആറടി ഉയരമുണ്ടാകും. ജിറാഫിന്റെ കാഴ്ചശക്തി അപാരമാണ്‌, ഏതാണ്ട് ഒന്നര കിലോമീറ്റർ ദൂരത്തിലുള്ള മറ്റു ജിറാഫുമായി ഇവ ആശയവിനിമയം നടത്തുന്നത് കണ്ണുകൊണ്ടാണ്‌.ഇവക്ക് ശബ്ദമുണ്ടാക്കാനുള്ള കഴിവില്ല.

ജിറാഫിന്റെ കഴുത്ത്

നീണ്ട കഴുത്തുണ്ടെങ്കിലും, മറ്റു സസ്തിനികളെ പോലെ ഏഴു കശേരുകികളാണു് കഴുത്തിലുള്ളതു്. ജിറാഫിനു് കഴുത്തു് ഏറെ നേരം താഴ്ത്തിപ്പിടിക്കാൻ പറ്റില്ല. കഴുത്തിന്റെ നീളം കാരണം തലയിലെ രക്തസമർദ്ദം കൂടുന്നതിനാലാണിത്.

വാൽ

ഏറ്റവും നീളം കൂടിയ വാലുള്ള ജീവിയാണ് ഇവ.

ലോക ജിറാഫ് ദിനം

ജൂൺ 21 ലോക ജിറാഫ് ദിനമായി ആചരിക്കുന്നു.

ചിത്രശാല

അവലംബം

Tags:

ജിറാഫ് ജിറാഫിന്റെ കഴുത്ത്ജിറാഫ് വാൽജിറാഫ് ലോക ദിനംജിറാഫ് ചിത്രശാലജിറാഫ് അവലംബംജിറാഫ്

🔥 Trending searches on Wiki മലയാളം:

മോഹിനിയാട്ടംചർച്ച് ഓഫ് സൗത്ത് ഇന്ത്യമുത്തപ്പൻബൃഹദീശ്വരക്ഷേത്രംഫഹദ് ഫാസിൽപഴഞ്ചൊല്ല്അപൂർവരാഗംകൊടുങ്ങല്ലൂർരാഹുൽ ഗാന്ധിആരാച്ചാർ (നോവൽ)ബിഗ് ബോസ് (മലയാളം സീസൺ 4)വെള്ളെരിക്ക്കാലാവസ്ഥഅധ്യാപനരീതികൾഅഞ്ചാംപനിസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർപാഠകംഹൃദയം (ചലച്ചിത്രം)രതിസലിലംനരേന്ദ്ര മോദിതോമാശ്ലീഹാമയിൽഹനുമാൻതിരക്കഥദിലീഷ് പോത്തൻസാക്ഷരത കേരളത്തിൽകരിന്തണ്ടൻതൊണ്ടിമുതലും ദൃക്സാക്ഷിയുംഇല്യൂമിനേറ്റിഎം.സി. റോഡ്‌ഖസാക്കിന്റെ ഇതിഹാസംമലപ്പുറംതെയ്യംഉർവ്വശി (നടി)മൗലിക കർത്തവ്യങ്ങൾചലച്ചിത്രംസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾസ്ത്രീ സമത്വവാദംതിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾഹോട്ട്സ്റ്റാർവേലുത്തമ്പി ദളവതൃശൂർ പൂരംനിവിൻ പോളിമലയാളലിപിഹെപ്പറ്റൈറ്റിസ്പണ്ഡിറ്റ് കെ.പി. കറുപ്പൻആർട്ടിക്കിൾ 370കേരളത്തിലെ നദികളുടെ പട്ടികതിരുവമ്പാടി (കോഴിക്കോട്)വെള്ളിവരയൻ പാമ്പ്ചതിക്കാത്ത ചന്തുനോവൽജനഗണമനബുദ്ധമതത്തിന്റെ ചരിത്രംമതിലുകൾ (നോവൽ)കാളിഇലക്ട്രോണിക് വോട്ടിംഗ് ഇന്ത്യയിൽകേരളംഎറണാകുളം ജില്ലപാച്ചുവും അത്ഭുത വിളക്കുംമാല പാർവ്വതിഅനിഴം (നക്ഷത്രം)ലക്ഷ്മി നായർപൂരംഅങ്കണവാടിഹുദൈബിയ സന്ധിപ്രോക്സി വോട്ട്മുണ്ടിനീര്ഭാരതീയ സ്റ്റേറ്റ് ബാങ്ക്വാഗമൺലീലാതിലകംഭരതനാട്യംചന്ദ്രൻഓം നമഃ ശിവായഗാർഹികപീഡനത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമം 2005ഗർഭംഇസ്‌ലാം🡆 More