ജല സംരക്ഷണം: സുസ്ഥിര ജല ഉപയോഗം

ജലത്തിന്റെ ഉപയോഗം സുസ്ഥിരമായി കൈകാര്യം ചെയ്ത്, ഭാവിയിലെ ആവശങ്ങൾക്കും കൂടി ഉതകും വിധം പ്രയോജനപ്പെടുത്തുന്നതിനായ് സ്വീകരിച്ചുവരുന്ന നയങ്ങൾ, ഉപായങ്ങൾ, ചര്യകൾ എന്നിവയെല്ലാം ചേർന്നതാണ് ജല സംരക്ഷണം (ഇംഗ്ലീഷ്: Water conservation).

ജനസംഖ്യ, കുടുംബത്തിന്റെ വലിപ്പം, സാമ്പത്തികശേഷി എന്നിവയെല്ലാം ജല ഉപയോഗത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. കാലാവസ്ഥാ വ്യതിയാനം മുതലായ പ്രശ്നങ്ങൾ പ്രകൃത്യായുള്ള ജല സ്രോതസ്സുകളിൽ വളരെയധികം ആഘാതം സൃഷ്ടിക്കുന്നുണ്ട്. പ്രത്യേകിച്ചും ഉല്പാദന -കാർഷിക മേഖലകളിലേക്കാവശ്യമായ ജലസേചനവുമായി ബന്ധപെട്ടാണിത്.

ജല സംരക്ഷണം: സുസ്ഥിര ജല ഉപയോഗം
കേരളത്തിലെ ഒരു മഴവെള്ള സംഭരണി

ജലസംരക്ഷണത്തിനായ് നടത്തുന്ന ഉദ്യമങ്ങളുടെ ചില പ്രധാന ലക്ഷ്യങ്ങൾ ഇവയാണ്:

  • വരും തലമുറയ്ക്കുകൂടി ഉപയോഗത്തിനാവശ്യമായ ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുക.
  • ഊർജ്ജ സംരക്ഷണം:
  • ആവാസ സംരക്ഷണം: 

ജലസംരക്ഷണ മാർഗ്ഗങ്ങൾ

ജലം സംരക്ഷിക്കുന്നതിന് സഹായകമായ ചില പ്രവർത്തനങ്ങൾ താഴെ കൊടുക്കുന്നു 

  1. ജല നഷ്ടം, ജല ഉപയോഗം, വിഭവങ്ങൾ പാഴാക്കൽ എന്നിവയിൽ കാര്യക്ഷമമായ കുറവ് വരുത്തൽ
  2.  ജലത്തിന്റെ ഗുണമേന്മയിൽ യാതൊരുവിധ കുറവും ഏൽപ്പിക്കതിരിക്കുക
  3. ജലം കാര്യക്ഷമമായി കൈകാര്യം ചെയ്യുന്ന ശീലങ്ങളെ പ്രോത്സാഹിപ്പിക്കുക. അതുവഴി ജലത്തിന്റെ ഉപഭോഗം ഏറ്റവും കാര്യക്ഷമമാക്കുക.

ജലസംരക്ഷണത്തിലെ ഒരു മാർഗ്ഗം എന്നത് മഴവെള്ള സംഭരണമാണ്. കുളങ്ങൾ, തടാകങ്ങൾ, കനാലുകൾ എന്നിവ നിർമ്മിക്കൽ, ജലസംഭരണികളുടെ ശേഷി വർദ്ധിപ്പിക്കൽ, മഴക്കുഴികൾ, വീടുകളിലും മറ്റും മഴവെള്ള സംഭരണികൾ സ്ഥാപിക്കൽ എന്നിവ മഴവെള്ളം സംഭരിക്കാനുള്ള വ്യത്യസ്ത രീതികളാണ്. ഇങ്ങനെ ശേഖരിക്കുന്ന ജലം ശൗചാലയ ഉപയോഗം, പൂന്തോട്ട പരിപാലനം, പുൽത്തകിടി നനക്കൽ, ചെറിയ തോതിലുള്ള കൃഷിയാവശ്യങ്ങൾ എന്നിവയ്ക്കെല്ലാം ഉപയോഗപ്പെടുത്താവുന്നതാണ്.

ജലസംരക്ഷണത്തിന്റെ മറ്റൊരു മാർഗ്ഗമാണ് ഭൂഗർഭ ജല സ്രോതസ്സുകളുടെ സംരക്ഷണം. അവപേക്ഷണം (മഴ/മഞ്ഞ് വീഴ്ച) സംഭവിക്കുമ്പോൾ ഭൂമിയിൽ പതിക്കുന്ന ജലത്തിന്റെ ഒരു ഭാഗം മണ്ണിലൂടെ ആഴ്ന്നിറങ്ങി ഭൂമിക്കടിയിൽ സംഭരിക്കപ്പെടുന്നു. ഇത് ഭൂഗർഭജലം എന്നാണ് അറിയപ്പെടുന്നത്.

അവലംബം

Jomes

Tags:

Climate changeIrrigationജനസംഖ്യ

🔥 Trending searches on Wiki മലയാളം:

കണ്ണൂർഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)ഹൈബി ഈഡൻവി. സാംബശിവൻഫിസിക്കൽ തെറാപ്പികെ.കെ. ശൈലജബാന്ദ്ര (ചലച്ചിത്രം)ന്യൂട്ടന്റെ ചലനനിയമങ്ങൾആർത്തവചക്രവും സുരക്ഷിതകാലവുംആഗ്നേയഗ്രന്ഥിവജൈനൽ ഡിസ്ചാർജ്ചെ ഗെവാറപ്രാചീനകവിത്രയംവിഷാദരോഗംകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻറോബിൻ ഹുഡ് (2009 ചലച്ചിത്രം)സഫലമീ യാത്ര (കവിത)ചണ്ഡാലഭിക്ഷുകിരാജീവ് ഗാന്ധികേരള നവോത്ഥാന പ്രസ്ഥാനംകൊടൈക്കനാൽകോഴിക്കോട്ഇലഞ്ഞിട്രാഫിക് നിയമങ്ങൾഅധ്യാപനരീതികൾബ്ലോക്ക് പഞ്ചായത്ത്പാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംതുളസിനിവർത്തനപ്രക്ഷോഭംക്രൊയേഷ്യവാഴചിഹ്നനംഓമനത്തിങ്കൾ കിടാവോആൽമരംകഞ്ചാവ്വിഷുഅയ്യങ്കാളിഇസ്‌ലാം മതം കേരളത്തിൽഎൽ നിനോമഹാത്മാ ഗാന്ധിഎസ്.എൻ.ഡി.പി. യോഗംഒന്നാം ലോകമഹായുദ്ധംദേശീയ വനിതാ കമ്മീഷൻസംഗീതംതേനീച്ചപൗലോസ് അപ്പസ്തോലൻഇൻസ്റ്റാഗ്രാംഉപനിഷത്ത്പ്രധാന താൾധനുഷ്കോടിപറയിപെറ്റ പന്തിരുകുലംസി.കെ. പത്മനാഭൻജി സ്‌പോട്ട്കവിതഫാസിസംഋതുലക്ഷ്മി നായർഇലിപ്പനിവിൻ പോളിഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികതൃക്കേട്ട (നക്ഷത്രം)മദീനനിർദേശകതത്ത്വങ്ങൾചെമ്പോത്ത്മതേതരത്വംമാതൃഭൂമി ദിനപ്പത്രംറഫീക്ക് അഹമ്മദ്കല്ലുരുക്കിരാശിചക്രംഗർഭഛിദ്രംജീവിതശൈലീരോഗങ്ങൾറൗലറ്റ് നിയമംഹെലികോബാക്റ്റർ പൈലോറിസ്‌മൃതി പരുത്തിക്കാട്ക്രിക്കറ്റ്കുമാരനാശാൻഐക്യ ജനാധിപത്യ മുന്നണിമാർത്താണ്ഡവർമ്മ (നോവൽ)🡆 More