ചെറുശ്ശേരി

ക്രിസ്തുവർഷം 15-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മലയാള കവിയാണ് ചെറുശ്ശേരി നമ്പൂതിരി (1475-1575).

1475-ൽ ഉത്തര കേരളത്തിൽ പഴയ കുരുമ്പനാട് താലൂക്കിലെ വടകരയിൽ ചെറുശ്ശേരി ഇല്ലത്തിൽ ജനിച്ചു. അങ്ങനെ ഒരില്ലം ഇന്നില്ല. 18-ആം നൂറ്റാണ്ടിലുണ്ടായ മൈസൂർ പടയോട്ടക്കാലത്ത് ഉത്തരകേരളത്തിൽനിന്ന് അനേകം നമ്പൂതിരി കുടുംബങ്ങൾ സ്ഥലം വിട്ടു. കൂട്ടത്തിൽ നശിച്ചുപോയതാവണം ചെറുശ്ശേരി ഇല്ലം. ചെറുശ്ശേരി ഇല്ലം പുനം ഇല്ലത്തിൽ ലയിച്ചുവെന്നും ഒരഭിപ്രായമുണ്ട്.

ചെറുശ്ശേരി നമ്പൂതിരി
ജനനംc. 1475
വടകര, കുറുമ്പ്രനാട്, കോഴിക്കോട്
മരണംc. 1575
തൊഴിൽകവി
ഭാഷമലയാളം
ദേശീയതഇന്ത്യ
വിഷയംകവിത
ശ്രദ്ധേയമായ രചന(കൾ)കൃഷ്ണ ഗാഥ
അവാർഡുകൾവീരശൃംഖല
പ്രാചീന കവിത്രയം

കൃഷ്ണഗാഥയുടെ കർത്താവ് ചെറുശ്ശേരി നമ്പൂതിരിയാണെന്ന് 1881-ൽ പുറത്തിറങ്ങിയ ഭാഷാചരിത്രത്തിൽ പി. ഗോവിന്ദപിള്ള അഭിപ്രായപ്പെട്ടിരിക്കുന്നു.

പ്രാചീന കവിത്രയത്തിൽ ഒരാളായിരുന്നു ഇദ്ദേഹം. ക്രി.വ 1466-75 കാലത്ത് കോലത്തുനാടു ഭരിച്ചിരുന്ന ഉദയവർമന്റെ പണ്ഡിതസദസ്സിലെ അംഗമായിരുന്നു ചെറുശ്ശേരി നമ്പൂതിരി. ഭക്തി, ഫലിതം, ശൃംഗാരം എന്നീ ഭാവങ്ങളാണു ചെറുശ്ശേരിയുടെ കാവ്യങ്ങളിൽ ദർശിക്കാനാവുന്നത്. സമകാലീനരായിരുന്ന മറ്റ് ഭാഷാകവികളിൽ നിന്നു ഒട്ടും വ്യത്യസ്തമായിരുന്നില്ല ഈ ശൈലി. എങ്കിലും സംസ്കൃത ഭാഷയോട് കൂടുതൽ പ്രതിപത്തി പുലർത്തിയിരുന്ന മലനാട്ടിലെ കവികൾക്കിടയിൽ ഭാഷാകവി എന്നിരിക്കെയും ഏറെ പ്രശസ്തനായിരുന്നു ചെറുശ്ശേരി. കൃഷ്ണഗാഥയാണു പ്രധാനകൃതി.

മലയാള ഭാഷയുടെ ശക്തിയും സൗന്ദര്യവും ആദ്യമായി കാണാൻ കഴിയുന്നത് ചെറുശ്ശേരിയുടെ കൃഷ്ണഗാഥ എന്ന മനോഹര കൃതിയിലൂടെയാണ്. സംസ്കൃത പദങ്ങളും തമിഴ് പദങ്ങളും ഏറെക്കുറെ ഉപേക്ഷിച്ച് ശുദ്ധമായ മലയാള ഭാഷയിലാണു കൃഷ്ണഗാഥ രചിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ മലയാളത്തിന്റെ ചരിത്രത്തിൽ കൃഷ്ണഗാഥയ്ക്ക് സുപ്രധാനമായ സ്ഥാനമുണ്ട്.

മാനവിക്രമൻ സാമൂതിരിയുടെ സദസ്സിലെ അംഗമായിരുന്ന പൂനം നമ്പൂതിരി തന്നെയാണു് ചെറുശ്ശേരി നമ്പൂതിരിയെന്നു് ചില ചരിത്രകാരന്മാർ അഭിപ്രായപ്പെട്ടു കാണുന്നുണ്ട്. ഗാഥാപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവും കൂടിയാണ് ഇദ്ദേഹം.പ്രാചീന കവിത്രയം കൂടിയാണ്

അവലംബം

Tags:

കവിവടകര

🔥 Trending searches on Wiki മലയാളം:

വല്ലഭായി പട്ടേൽകൂനൻ കുരിശുസത്യംചിയ വിത്ത്ഇന്നസെന്റ്ഈലോൺ മസ്ക്മലയാളചലച്ചിത്രംഗർഭഛിദ്രംദാരിദ്ര്യംറേഷൻ കാർഡ്തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻജെമിനി ഗണേശൻദ്രൗപദികുണ്ടറ വിളംബരംആടുജീവിതംവിശുദ്ധ ഗീവർഗീസ്നിക്കാഹ്ആൽമരംബോഡിഗാർഡ് (മലയാളചലച്ചിത്രം)പഴഞ്ചൊല്ല്ബിഗ് ബോസ് (മലയാളം സീസൺ 5)എയ്‌ഡ്‌സ്‌ഗർഭ പരിശോധനബെന്യാമിൻസഞ്ജു സാംസൺനവരത്നങ്ങൾബഹുമുഖ ബുദ്ധി സിദ്ധാന്തംഅയക്കൂറചെറുകഥമാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.ഹെപ്പറ്റൈറ്റിസ്-ബിനാഷണൽ എലിജിബിലിറ്റി ടെസ്റ്റ്പത്താമുദയംനസ്ലെൻ കെ. ഗഫൂർകോവിഡ്-19പൗരത്വ ഭേദഗതി ആക്റ്റ്, 2019രണ്ടാം ലോകമഹായുദ്ധംസാവായ് മാൻസിങ് ഇൻഡോർ സ്റ്റേഡിയംമുണ്ടിനീര്അയ്യങ്കാളിവി.എസ്. സുനിൽ കുമാർഗുകേഷ് ഡിമണിപ്രവാളംഎ. വിജയരാഘവൻഎൻ.വി. കൃഷ്ണവാരിയർമെസപ്പൊട്ടേമിയകേരള നവോത്ഥാന പ്രസ്ഥാനംകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംമൊറാഴ സമരംഎഴുത്തച്ഛൻ പുരസ്കാരംആൽബർട്ട് ഐൻസ്റ്റൈൻരതിലീലകൂവളംഇലിപ്പതെയ്യംപഞ്ചവാദ്യംഅഞ്ചകള്ളകോക്കാൻപത്ത് കൽപ്പനകൾആർത്തവംടൈഫോയ്ഡ്വടകര നിയമസഭാമണ്ഡലംസ്നേഹംസെറ്റിരിസിൻസ്വദേശി പ്രസ്ഥാനംമൈസൂർ കൊട്ടാരംവിവാഹംപി. കുഞ്ഞിരാമൻ നായർതിരുവിതാംകൂർനോവൽനവ്യ നായർമെഹബൂബ്കേരളത്തിലെ തനതു കലകൾയോഗർട്ട്ദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)പത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംഒരു കുടയും കുഞ്ഞുപെങ്ങളുംഗഗൻയാൻജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾ🡆 More