ചന്ദ്രിക ദിനപ്പത്രം

കോഴിക്കോട്‌ ആസ്ഥാനമായുള്ള മുസ്‌ലിം പ്രിന്റിംഗ്‌ ആന്റ്‌ പബ്ലിഷിംഗ്‌ കമ്പനി പുറത്തിറക്കുന്ന മലയാള ദിനപത്രമാണ്‌ ചന്ദ്രിക.

മുസ്ലിം ലീഗിന്റെ ഔദ്യോഗിക പത്രമാണ്‌. കേരളത്തിൽ കോഴിക്കോട്‌, കണ്ണൂർ, മലപ്പുറം, കൊച്ചി, തിരുവനന്തപുരം, കോട്ടയം എന്നീ നഗരങ്ങളിൽ നിന്നും അറേബ്യൻ ഗൾഫിൽ ദുബൈ, ബഹ്‌റൈൻ , ഖത്തർ എന്നിവിടങ്ങളിൽ നിന്നും പ്രസിദ്ധീകരിക്കുന്നു. ഗൾഫിൽ 'മിഡിലീസ്റ്റ്‌ ചന്ദ്രിക' എന്ന പേരിലാണ്‌ പുറത്തിറങ്ങുന്നത്‌. M.Ummer ആണ് നിലവിൽ Managing Editor.

ചന്ദ്രിക
തരംദിനപത്രം
FormatBroadsheet
ഉടമസ്ഥ(ർ)Kerala Muslim Printing and Publishing Co Ltd
സ്ഥാപിതം1934
ആസ്ഥാനംകോഴിക്കോട്
ഔദ്യോഗിക വെബ്സൈറ്റ്chandrikadaily.com

ചരിത്രം

1934-ൽ തലശ്ശേരിയിൽ നിന്ന് സ്വതന്ത്ര വാരിക എന്ന നിലയിലാണ് 'ചന്ദ്രിക'യുടെ തുടക്കം. 1938-ൽ ദിനപത്രമായി.‍ 1946-ൽ കോഴിക്കോട്ടുനിന്നായി പ്രസിദ്ധീകരണം.1950 ൽ ചന്ദ്രിക ആഴ്ചപ്പതിപ്പ് തുടക്കം കൊണ്ടു.

നൂറു പേരിൽ നിന്ന് അഞ്ചുരൂപ വീതം ഓഹരി വാങ്ങി ഫണ്ട് സ്വരൂപിച്ചായിരുന്നു ആദ്യം പത്രം തുടങ്ങാനുള്ള മൂലധനം സ്വരൂപിച്ചത്. തലശ്ശേരി കടപ്പുറത്തെ മുസ്‌ലിംകളുടെ ഒത്തുചേരൽ കേന്ദ്രമായിരുന്ന മുസ്‌ലിംക്ലബിൽ പത്രത്തിനായി നിരവധി കൂടിലാലോചനകൾ നടന്നു. ഇത്തരമൊരു യോഗത്തിലാണ് പത്രത്തിന് ചന്ദ്രിക എന്ന പേരിടാൻ തീരുമാനമായത്. മുസ്‌ലിം പ്രസിദ്ധീകരണങ്ങൾ അറബി പേരുകളിൽ പ്രസിദ്ധീകരിക്കപ്പെട്ടു കൊണ്ടിരുന്ന കാലത്താണ് അണിയറ ശിൽപ്പികൾ ചന്ദ്രിക എന്ന മലയാള പദം പേരായി തിരഞ്ഞെടുത്തത്.

അൽ അമീൻ, യുവലോകം, പ്രഭാതം എന്നീ പത്രങ്ങളുടെ തലശ്ശേരി ലേഖകനായിരുന്ന തൈലക്കണ്ടി സി. മുഹമ്മദാണ് ചന്ദ്രികയുടെ ആദ്യ പത്രാധിപർ. സാമ്പത്തിക പരാധീനതയെ തുടർന്ന് 1935 ഫെബ്രുവരിയിൽ തന്നെ പത്രം നിർത്തിയെങ്കിലും അടുത്തമാസം തന്നെ പുനഃപ്രസിദ്ധീകരണം ആരംഭിക്കുകയും ചെയ്തു. ഒരു വർഷവും നാലുമാസവും കൊണ്ട് ആയിരത്തോളം വരിക്കാരും 1400 രൂപയോളം ആദായവുമുണ്ടായി. കേരളത്തിൽ മുസ്‌ലിംലീഗിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് മുമ്പായിരുന്നു ചന്ദ്രിക ജനങ്ങളുടെ കൈകളിലെത്തിയത്.

ഉള്ളടക്കം

മുസ്ലിം ലീഗിന്റെ ഔദ്യോഗിക പത്രം എന്ന നിലയിൽ മുസ്ലിം ലീഗിനെയും യു.ഡി.എഫിനെയും കുറിച്ചുള്ള വാർത്തകൾക്കാണ് പ്രാമുഖ്യം. മുസ്ലിം സമുദായത്തിലെ പ്രബലവിഭാഗമായ സുന്നികളിലെ രണ്ട് ചേരികളിൽ ഇ.കെ വിഭാഗത്തോടെ കൂടുതൽ മമത പ്രകടിപ്പിക്കുകയും എ.പി വിഭാഗത്തോട് അടുപ്പം കാണിക്കാതിരിക്കുകയും ചെയ്യുന്നത് ലീഗിലുള്ളതിനാൽ വാർത്തകളിലും അത് പ്രകടമാണ്. ആറാം പേജ്‌ "നിരീക്ഷണം" എന്ന പേരിൽ എഡിറ്റ്‌ പേജാണ്‌. വിദേശ വാർത്തകൾക്കായുള്ള "അന്തർദേശീയം", കായിക വാർത്തകൾക്കായുള്ള "സ്‌പോർട്‌സ്‌" എന്നിവ പ്രത്യേക പേജുകളാണ്‌.

സിഎച്ച്‌കെ ബിസ്‌മി, സിഎച്ച്‌കെ തങ്ങൾ, സിഎച്ച്‌കെ മേച്ചേരി, സിഎച്ച്‌കെ ക്രസന്റ്‌ തുടങ്ങിയവയാണ്‌ ചന്ദ്രിക ഉപയോഗിക്കുന്ന ഫോണ്ടുകൾ. ഓൺലൈൻ എഡിഷൻ യൂണികോഡ്‌ ഫോണ്ടുകൾ ഉപയോഗിക്കുന്നു. ഇവയിലെ മേച്ചേരി, വാഹനാപകടത്തിൽ അന്തരിച്ച മുൻ പത്രാധിപർ റഹീം മേച്ചേരിയുടെയും തങ്ങൾ, പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളുടെയും ഓർമയായി നൽകിയതാണ്‌.

ആഴ്‌ചപ്പതിപ്പ്‌

കലാ സാഹിത്യ സാംസ്‌കാരിക വിഭവങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ചന്ദ്രിക ആഴ്‌ചപ്പതിപ്പ്‌ പ്രസിദ്ധമാണ്‌. സി.എച്ച്‌. മുഹമ്മദ്‌കോയ പത്രാധിപരായിരുന്നു. എം.ടി. വാസുദേവൻ നായർ, എം. മുകുന്ദൻ, വി.കെ.എൻ, വൈക്കം മുഹമ്മദ്‌ ബഷീർ, എൻ.എസ്‌ മാധവൻ തുടങ്ങി മലയാളത്തിലെ മുൻനിര സാഹിത്യകാരന്മാരെല്ലാം എഴുതിയിരുന്ന ആഴ്‌ചപ്പതിപ്പ്‌ ഇടക്കാലത്ത്‌ മുടങ്ങിയിരുന്നു. 2011 ഏപ്രിൽ 23-ന്‌ ആഴ്‌ചപ്പതിപ്പിന്റെ പുനഃപ്രകാശനം എം.ടി വാസുദേവൻ നായർ നിർവഹിച്ചു . ശിഹാബുദ്ദീൻ പൊയ്‌ത്തുംകടവ്‌ ആണ്‌ ഇപ്പോൾ ആഴ്‌ചപ്പതിപ്പിന്റെ പത്രാധിപർ.

ഇപ്പോൾ പ്രസിദ്ധീകരണം നിർത്തി

മറ്റു പ്രസിദ്ധീകരണങ്ങൾ

  • മഹിള ചന്ദ്രിക (പ്രസിദ്ധീകരണം നിർത്തി)
  • ചങ്ങാതി (നിർത്തി)
  • ആരോഗ്യ ചന്ദ്രിക (നിർത്തി)
  • ചന്ദ്രിക ആഴ്ചപ്പതിപ്പ് (പ്രസിദ്ധീകരണം നിർത്തി)

അവലംബം

പുറത്തേക്കുള്ള കണ്ണികൾ


മലയാള ദിനപ്പത്രങ്ങൾ ചന്ദ്രിക ദിനപ്പത്രം 
മലയാള മനോരമ | മാതൃഭൂമി | ജനയുഗം| മാധ്യമം | കേരള കൗമുദി | ദേശാഭിമാനി | ചന്ദ്രിക | ദീപിക

വർത്തമാനം | മംഗളം | ജനറൽ | ജന്മഭൂമി | വീക്ഷണം | തേജസ്‌ | സിറാജ് | സുപ്രഭാതം ദിനപ്പത്രം| സുപ്രഭാതം]]

Tags:

ചന്ദ്രിക ദിനപ്പത്രം ചരിത്രംചന്ദ്രിക ദിനപ്പത്രം ഉള്ളടക്കംചന്ദ്രിക ദിനപ്പത്രം ആഴ്‌ചപ്പതിപ്പ്‌ചന്ദ്രിക ദിനപ്പത്രം മറ്റു പ്രസിദ്ധീകരണങ്ങൾചന്ദ്രിക ദിനപ്പത്രം അവലംബംചന്ദ്രിക ദിനപ്പത്രം പുറത്തേക്കുള്ള കണ്ണികൾചന്ദ്രിക ദിനപ്പത്രംകണ്ണൂർകൊച്ചികോട്ടയംകോഴിക്കോട്‌ഖത്തർതിരുവനന്തപുരംദുബൈബഹ്‌റൈൻമലപ്പുറംമുസ്ലിം ലീഗ്സി.എച്ച്. മുഹമ്മദ്കോയ

🔥 Trending searches on Wiki മലയാളം:

പൂരംകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)മുഗൾ സാമ്രാജ്യംസാഹിത്യംഭരതനാട്യംഹരിതവിപ്ലവംഅബ്രഹാംഭാരതീയ ജനതാ പാർട്ടിപാപ്പ് സ്മിയർ പരിശോധനസദ്യവിഭക്തിമലയാളലിപിതിറയാട്ടംയേശുപിത്താശയംതറക്കരടിമനുഷ്യൻകാട്ടിൽ മേക്കതിൽ ക്ഷേത്രംഹനുമാൻഓം നമഃ ശിവായറിക്രൂട്ട്‌മെന്റ്പ്രേമലുകല്യാണി പ്രിയദർശൻഅരിമ്പാറകത്തോലിക്കാസഭക്രിസ്തുമതംവിവേകാനന്ദൻപുരാവസ്തുശാസ്ത്രംചിയസ്വപ്ന സ്ഖലനംപത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംനിവിൻ പോളിമറിയംകുമാരനാശാൻഓവേറിയൻ സിസ്റ്റ്ഭാഷമദർ തെരേസമുത്തപ്പൻഹ്യുമൻ ജിനോം പ്രൊജക്റ്റ്‌അപ്പോസ്തലന്മാർസ്ഖലനംഗർഭഛിദ്രംമലയാളഭാഷാചരിത്രംമലപ്പുറംകടൽത്തീരത്ത്മുലയൂട്ടൽഅനുഷ്ഠാനകലമദ്യംചോറൂണ്ഈരാറ്റുപേട്ടകൊല്ലം റോമൻ കത്തോലിക്കാ രൂപതമെറ്റ്ഫോർമിൻചിപ്‌കൊ പ്രസ്ഥാനംഈദുൽ അദ്‌ഹകോണ്ടംസുഭാഷിണി അലികവിത്രയംഇന്ത്യൻ ഭരണഘടന ഭേദഗതികൾദിനേശ് കാർത്തിക്കീമോതെറാപ്പിഗർഭകാലവും പോഷകാഹാരവുംഉഭയവർഗപ്രണയിആഗ്നേയഗ്രന്ഥിഇടുക്കി ജില്ലആടുജീവിതംചെന്നൈ സൂപ്പർ കിങ്ങ്സ് - മുംബൈ ഇന്ത്യൻസ് മത്സരംസൗരയൂഥംഅന്ധവിശ്വാസങ്ങൾകേരളത്തിലെ നാടൻ കളികൾവി.ടി. ഭട്ടതിരിപ്പാട്ഓടക്കുഴൽ പുരസ്കാരംമലപ്പുറം ജില്ലഇന്ത്യയുടെ ദേശീയപതാകടൈറ്റാനിക്ജീവകം ഡിഅമോക്സിലിൻഇന്ത്യൻ പാർലമെന്റ്🡆 More