ചങ്ങമ്പുഴ കൃഷ്ണപിള്ള

മലയാള കവിയും ഗദ്യകാരനുമായിരുന്നു ചങ്ങമ്പുഴ എന്നറിയപ്പെടുന്ന ചങ്ങമ്പുഴ കൃഷ്ണപിള്ള.

ചങ്ങമ്പുഴ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ചങ്ങമ്പുഴ (വിവക്ഷകൾ) എന്ന താൾ കാണുക. ചങ്ങമ്പുഴ (വിവക്ഷകൾ)

രമണൻ അടക്കം നിരവധി പ്രശസ്ത കാവ്യകൃതികളുടെ രചയിതാവായ ചങ്ങമ്പുഴ മലയാളികളെ ഏറ്റവും കൂടുതൽ സ്വാധീനിച്ച കവിയാണ്.

ചങ്ങമ്പുഴ കൃഷ്ണപിള്ള
ചങ്ങമ്പുഴ കൃഷ്ണപിള്ള
ചങ്ങമ്പുഴ കൃഷ്ണപിള്ള
ജനനം1911 ഒക്ടോബർ 10
ഇടപ്പള്ളി, എറണാകുളം
മരണം17 ജൂൺ 1948(1948-06-17) (പ്രായം 36)
തൃശ്ശൂർ, കൊച്ചി, ഇന്ത്യ
തൂലികാ നാമംചങ്ങമ്പുഴ
തൊഴിൽകവി
ദേശീയതഭാരതീയൻ
Period1931-1948
സാഹിത്യ പ്രസ്ഥാനംകാല്പനിക പ്രസ്ഥാനം

ജീവിതരേഖ

അന്ന് ഉത്തര തിരുവിതാംകൂറിൽ ഉൾപ്പെട്ടിരുന്ന (ഇപ്പോൾ എറണാകുളം ജില്ലയിൽ) ഇടപ്പള്ളിയിൽ 1911 ഒക്ടോബർ 10-ന് കൃഷ്ണപിള്ള ജനിച്ചു. ചങ്ങമ്പുഴത്തറവാട്ടിലെ പാറുക്കുട്ടിയമ്മയാണ്‌ മാതാവ്‌. തെക്കേടത്തു വീട്ടിൽ നാരായണ മേനോൻ പിതാവും. ഒരു കാലത്ത് ഇടപ്പള്ളിയിൽ ഏറ്റവുമധികം സമ്പത്തും പ്രതാപവുമുള്ള തറവാടുകളിലൊന്നായിരുന്നു ചങ്ങമ്പുഴ തറവാട്. കാരണവന്മാരുടെ മർക്കടമുഷ്ടിയും പിടിവാശികളും ധൂർത്തുമൊക്കെ ആ തറവാടിന്റെ സമ്പത്തും അതോടൊപ്പം അതിന്റെ പ്രതാപവും നഷ്ടമാക്കി. അങ്ങനെ ക്ഷയോന്മുഖമായ ഒരു തറവാട്ടിലായിരുന്നു ചങ്ങമ്പുഴ കൃഷ്ണപിള്ള ജനിച്ചത്. ബാല്യകാലവിദ്യാഭ്യാസം വളരെ ക്ലേശകരമായാണ്‌ അദ്ദേഹം നിർവ്വഹിച്ചത്‌. ഇടപ്പള്ളി മലയാളം പ്രൈമറി സ്കൂൾ, ശ്രീകൃഷ്ണവിലാസ്‌ ഇംഗ്ലീഷ്‌ മിഡിൽ സ്കൂൾ, ആലുവ സെന്റ് മേരീസ്‌ സ്കൂൾ, എറണാകുളം സർക്കാർ ഹൈസ്കൂൾ, സെന്റ്‌ ആൽബർട്ട്സ് സ്കൂൾ എന്നിവിടങ്ങളിൽ നിന്നായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.

ഹൈസ്കൂൾ വിദ്യാഭ്യാസം അവസാനിച്ച കാലത്താണ്‌ അദ്ദേഹത്തിന്റെ സുഹൃത്തും ഇടപ്പള്ളി പ്രസ്ഥാനത്തിന്റെ ജനയിതാക്കളിൽ ഒരാളും കവിയുമായിരുന്ന ഇടപ്പള്ളി രാഘവൻപിള്ള ആത്മഹത്യ ചെയ്തത്. ഈ സംഭവം ചങ്ങമ്പുഴയുടെ ജീവിതത്തെ അഗാധമായി സ്പർശിച്ചു. രമണൻ എന്ന വിലാപകാവ്യം എഴുതുന്നതിന് ഈ സംഭവം പ്രേരണയായി. മലയാളസാഹിത്യത്തിലെ അതിപ്രശസ്തമായ കൃതികളിലൊന്നായി രമണൻ മാറി. എറണാകുളം മഹാരാജാസ്‌ കോളേജിലും തുടർന്ന് തിരുവനന്തപുരം ആർട്ട്സ്‌ കോളേജിലും പഠിച്ച്‌ അദ്ദേഹം ഓണേഴ്സ്‌ ബിരുദം നേടി. മഹാരാജാസ്‌ കോളേജിൽ പഠിക്കുന്ന കാലത്തു തന്നെ ചങ്ങമ്പുഴ പ്രശസ്തനായ കവിയായിത്തീർന്നിരുന്നു. പല പ്രസിദ്ധകൃതികളും അന്നു പുറത്തുവന്നിരുന്നു.

വിദ്യാഭ്യാസകാലഘട്ടം അവസാനിക്കും മുമ്പുതന്നെ അദ്ദേഹം ശ്രീദേവി അമ്മയെ വിവാഹം ചെയ്‌തു. പഠനത്തിനുശേഷം ദുർവ്വഹമായ സാമ്പത്തിക ക്ലേശം നിമിത്തം യുദ്ധസേവനത്തിനുപോയി. അധികനാൾ അവിടെ തുടർന്നില്ല. രണ്ടു വർഷത്തിനു ശേഷം ജോലി രാജി വെച്ചു മദിരാശിയിലെ ലോ കോളേജിൽ ചേർന്നു. എങ്കിലും പഠനം മുഴുമിക്കാതെ തന്നെ നാട്ടിലേക്കു മടങ്ങി. പിൽക്കാലത്ത്‌ ചങ്ങമ്പുഴയെ പ്രശസ്തിയുടെ കൊടുമുടിയിലേയ്ക്കു നയിച്ച പല കൃതികളും ഇക്കാലത്താണ്‌ രചിക്കപ്പെട്ടത്‌. ഇതിനിടെ മംഗളോദയം മാസികയുടെ പത്രാധിപസമിതിയംഗമായും അദ്ദേഹം ജോലി ചെയ്തു. അനന്തരം അദ്ദേഹം എഴുത്തിൽ മുഴുകി ഇടപ്പള്ളിയിൽ സകുടുംബം താമസിച്ചു.

ചങ്ങമ്പുഴ കൃഷ്ണപിള്ള 
ചങ്ങമ്പുഴ സമാധി

ഉൽക്കണ്ഠാകുലമായ പല പരിവർത്തനങ്ങൾക്കും വിധേയമാവുകയായിരുന്നു പിന്നീടദ്ദേഹത്തിന്റെ ജീവിതം. ആദ്യം വാതരോഗവും തുടർന്നു ക്ഷയരോഗവും പിടിപെട്ടു. 1948 ജൂൺ 17-ആം തീയതി ഉച്ചതിരിഞ്ഞ്‌ തൃശ്ശൂർ മംഗളോദയം നഴ്സിങ്ങ്‌ ഹോമിൽവച്ച്‌, അദ്ദേഹം അന്തരിച്ചു. അപ്പോൾ 36 വയസ്സുമാത്രമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. സ്വന്തം നാടായ ഇടപ്പള്ളിയിലെ തറവാട്ടു വക സ്ഥലത്ത് അദ്ദേഹത്തെ സംസ്കരിച്ചു. അദ്ദേഹത്തിന്റെ സമാധിയിൽ സ്പന്ദിക്കുന്ന അസ്ഥിമാടം എന്ന കവിതയിലെ ഏതാനും വരികൾ ലിഖിതം ചെയ്തിരിക്കുന്നു.

ചങ്ങമ്പുഴയുടെ ഓർമ്മയ്ക്കായി ഇടപ്പള്ളിയിൽ ചങ്ങമ്പുഴ സാംസ്കാരിക സമിതി, കലാവേദി, ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല, ചങ്ങമ്പുഴ പാർക്ക് എന്നിവ സ്ഥാപിച്ചിട്ടുണ്ട്. വർഷം തോറും ചങ്ങമ്പുഴയുടെ ഓർമ്മയ്ക്ക് വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു പോരുന്നു. 2017-ൽ കൊച്ചി മെട്രോ പ്രവർത്തനമാരംഭിച്ചപ്പോൾ ചങ്ങമ്പുഴ പാർക്ക് മെട്രോ സ്റ്റേഷനും നിലവിൽ വന്നിരുന്നു.

സാഹിത്യസംഭാവനകൾ

കവിതാസമാഹാരങ്ങളും ഖണ്ഡകാവ്യങ്ങളും പരിഭാഷകളും നോവലും ഉൾപ്പെടെ അമ്പത്തിയേഴു കൃതികൾ ചങ്ങമ്പുഴ കൈരളിക്കു കാഴ്ചവച്ചിട്ടുണ്ട്‌. അതിമനോഹരങ്ങളായ കാവ്യങ്ങൾ രചിച്ചത് കൊണ്ടുതന്നെയാവാം പ്രൊഫസർ എം. കെ സാനു അദ്ദേഹത്തെ 'നക്ഷത്രങ്ങളുടെ പ്രേമഭാജനം' എന്നു വിശേഷിപ്പിച്ചത്.

കൃതികൾ

ചങ്ങമ്പുഴ കൃഷ്ണപിള്ള 
ഇടപ്പള്ളിയിലെ ചങ്ങമ്പുഴ പാർക്കിൽ സ്ഥാപിച്ചിരിക്കുന്ന പ്രതിമ
  • രമണൻ
  • ദേവത
  • ദേവഗീത
  • ദിവ്യഗീതം
  • മനസ്വിനി
  • വാഴക്കുല
  • ബാഷ്പാഞ്ജലി
  • കാവ്യനർത്തകി
  • തിലോത്തമ
  • മണിവീണ
  • മൗനഗാനം
  • ആരാധകൻ
  • ഹേമന്ത ചന്ദ്രിക
  • സ്വരരാഗ സുധ
  • നിർവ്വാണ മണ്ഡലം
  • സുധാംഗദ
  • മഞ്ഞക്കിളികൾ
  • ചിത്രദീപ്തി
  • തളിർത്തൊത്തുകൾ
  • ഉദ്യാനലക്ഷ്മി
  • മയൂഖമാല
  • നീറുന്ന തീച്ചൂള
  • മാനസേശ്വരി
  • ശ്മശാനത്തിലെ തുളസി
  • അമൃതവീചി
  • വസന്തോത്സവം
  • കലാകേളി
  • മദിരോത്സവം
  • കാല്യകാന്തി
  • സങ്കൽപകാന്തി
  • ലീലാങ്കണം
  • രക്‌തപുഷ്പങ്ങൾ
  • ശ്രീതിലകം
  • ചൂഡാമണി
  • വത്സല
  • ഓണപ്പൂക്കൾ
  • മഗ്ദലമോഹിനി
  • അപരാധികൾ
  • നിഴലുകൾ
  • നിർവൃതി
  • കാമുകൻ വന്നാൽ
  • ദേവയാനി
  • മോഹിനി
  • യവനിക
  • ആകാശഗംഗ
  • പാടുന്നപിശാച്‌
  • അസ്ഥിയുടെ പൂക്കൾ
  • സ്പന്ദിക്കുന്ന അസ്ഥിമാടം

ഗദ്യകൃതികൾ

ചങ്ങമ്പുഴ കൃഷ്ണപിള്ള 
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ രചയിതാവ്:ചങ്ങമ്പുഴ കൃഷ്ണപിള്ള എന്ന താളിലുണ്ട്.
  • തുടിക്കുന്നതാളുകൾ
  • സാഹിത്യചിന്തകൾ
  • അനശ്വരഗാനം
  • കഥാരത്നമാലിക
  • പ്രതികാര ദുർഗ്ഗ
  • ശിഥിലഹൃദയം
  • മാനസാന്തരം
  • കളിത്തോഴി
  • പൂനിലാവിൽ
  • കരടി
  • പെല്ലിസും മെലിസാന്ദയും
  • വിവാഹാലോചന
  • ഹനേലെ

ജ്യോതിഷഗ്രന്ഥം

ചങ്ങമ്പുഴ കൃഷ്ണപിള്ള 
വിക്കിചൊല്ലുകളിലെ ചങ്ങമ്പുഴ കൃഷ്ണപിള്ള എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:

ചങ്ങമ്പുഴ എഴുതിയ ജോത്സ്യത്തെക്കുറിച്ചുള്ള പുസ്തകം പ്രസിദ്ധീകരിക്കാതെ അതിന്റെ കൈയെഴുത്തുപ്രതി കണ്ണൂരിലെ ജോത്സ്യപണ്ഡിതനും എഴുത്തുകാരനുമായ എടക്കാട്ട് നാരായണന്റെ കൈവശം കണ്ടെത്തിയിരുന്നു. പഴയകാല ഗണിതം ഉപയോഗിച്ചാണ് 1945-ൽ അദ്ദേഹം ഈ ഗ്രന്ഥം എഴുതിയത്. ഈ പുസ്തകം പ്രസിദ്ധീകരിക്കാനായി ചങ്ങമ്പുഴ തൃശൂർ സ്വദേശിയായ ഇയ്യുണ്ണി എന്നയാളെ ഏൽപ്പിക്കുകയും അദ്ദേഹമാണ് നാരായണന് ഈ പുസ്തകം കൈമാറുകയും ചെയ്തതെന്നു കരുതുന്നു.

ചിത്രസഞ്ചയം

പുറത്തേക്കുള്ള കണ്ണികൾ

അവലംബങ്ങൾ

Tags:

ചങ്ങമ്പുഴ കൃഷ്ണപിള്ള ജീവിതരേഖചങ്ങമ്പുഴ കൃഷ്ണപിള്ള സാഹിത്യസംഭാവനകൾചങ്ങമ്പുഴ കൃഷ്ണപിള്ള ചിത്രസഞ്ചയംചങ്ങമ്പുഴ കൃഷ്ണപിള്ള പുറത്തേക്കുള്ള കണ്ണികൾചങ്ങമ്പുഴ കൃഷ്ണപിള്ള അവലംബങ്ങൾചങ്ങമ്പുഴ കൃഷ്ണപിള്ളരമണൻ

🔥 Trending searches on Wiki മലയാളം:

മഹാകാവ്യംധ്യാൻ ശ്രീനിവാസൻരഘുറാം രാജൻലിംഗം (വ്യാകരണം)ദേശീയ വനിതാ കമ്മീഷൻവടക്കേക്കാട് ഗ്രാമപഞ്ചായത്ത്ലോക പരിസ്ഥിതി ദിനംഉപന്യാസംകുഞ്ചൻ നമ്പ്യാർകേരളചരിത്രംകളരിപ്പയറ്റ്ചാൾസ് ഡാർവിൻചില്ലക്ഷരംതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻലാ നിനാകാളിദാസൻമുഗൾ സാമ്രാജ്യംരാജ്യസഭഹരിവരാസനംശകവർഷംസിവിൽ പോലീസ് ഓഫീസർഉണ്ണുനീലിസന്ദേശംപി. കേളുനായർസമാസംകേരളത്തിലെ പാമ്പുകൾഇടതുപക്ഷ ജനാധിപത്യ മുന്നണിജീവചരിത്രംകേരളംക്ഷയംവക്കം അബ്ദുൽ ഖാദർ മൗലവിശോഭനരക്തസമ്മർദ്ദംകാൾ മാർക്സ്ആന്തമാൻ നിക്കോബാർ ദ്വീപുകൾവിദ്യാരംഭംമകയിരം (നക്ഷത്രം)കെ.ജി. ശങ്കരപ്പിള്ളചതയം (നക്ഷത്രം)ഇന്ത്യയുടെ ഭരണഘടനവൃഷണംരാജീവ് ഗാന്ധികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)തിരുവോണം (നക്ഷത്രം)തത്ത്വമസിചൈനീസ് കമ്മ്യൂണിസ്റ്റ് വിപ്ലവംമലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംആട്ടക്കഥലോക്‌സഭാ തെരഞ്ഞെടുപ്പ്, 2019 (കേരളം)എം. മുകുന്ദൻആഗോളതാപനംഅംബികാസുതൻ മാങ്ങാട്കോവിഡ്-19നളിനിഈമാൻ കാര്യങ്ങൾരാമക്കൽമേട്അനശ്വര രാജൻഎസ്. ഷങ്കർഏർവാടിഉപ്പൂറ്റിവേദനവിശുദ്ധ യൗസേപ്പ്ചട്ടമ്പിസ്വാമികൾആൻജിയോഗ്രാഫിനരേന്ദ്ര മോദിപ്രസവംരതിമൂർച്ഛഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികഷാഫി പറമ്പിൽകാമസൂത്രംഇന്ത്യൻ ശിക്ഷാനിയമം (1860)വാതരോഗംകണ്ണൂർ ലോക്‌സഭാ നിയോജകമണ്ഡലംകേരളത്തിലെ ജില്ലകളുടെ പട്ടികചെറുശ്ശേരിനോട്ട്ബുക്ക് (ചലച്ചിത്രം)കാശാവ്ഹെപ്പറ്റൈറ്റിസ്-ബി🡆 More