ഗ്രേറ്റ് ബാരിയർ റീഫ്

ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് തിട്ടുകളുടെ ശൃംഖലയാണ് ഗ്രേറ്റ് ബാരിയർ റീഫ്.

ഓസ്ടേലിയയുടെ വടക്ക് കിഴക്ക് തീരത്ത് കോറൽ സീയിൽ വടക്കുകിഴക്കൻ ഓസ്ട്രേലിയയിലെ ക്വീൻസ്‌ലാൻഡിന്റെ തീരത്താണ്‌ നീളത്തിൽ ഈ പ്രകൃതിവിസ്മയം വ്യാപിച്ചുകിടക്കുന്നത്. ഇതിന്റെ സ്ഥാനം. ഈ പവിഴപ്പുറ്റുസമൂഹത്തിൽ 2900 പവിഴപ്പുറ്റുകളും 900 ദ്വീപുകളുമുണ്ട്. 3000 കിലോമീറ്റർ നീണ്ടുകിടക്കുന്ന ഗ്രേറ്റ് ബാരിയർ റീഫിന്റെ വിസ്തീർണ്ണം 344,400 ചതുരശ്രകിലോമീറ്ററാണ്‌.

ദി ഗ്രേറ്റ് ബാരിയർ റീഫ്
Great Barrier Reef
ഗ്രേറ്റ് ബാരിയർ റീഫ്
ഗ്രേറ്റ് ബാരിയർ റീഫ്
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംഓസ്ട്രേലിയ Edit this on Wikidata
Area34,893,402.8830109, 34,870,000 ha (3.7558946276689×1012, 3.7533755623066×1012 sq ft)
മാനദണ്ഡംvii, viii, ix, x
അവലംബം154
നിർദ്ദേശാങ്കം19°15′58″S 148°35′13″E / 19.266°S 148.587°E / -19.266; 148.587
രേഖപ്പെടുത്തിയത്1981 (5th വിഭാഗം)
വെബ്സൈറ്റ്www.gbrmpa.gov.au

ഗ്രേറ്റ് ബാരിയർ റീഫ് ബഹിരാകാശത്തുനിന്ന് നോക്കിയാൽ കാണാൻ സാധിക്കും. ജീവജാലങ്ങൾ ചേർന്ന് നിർമ്മിച്ച ലോകത്തിലെ ഏറ്റവും വലിയ ഘടനയാണിത്. ജൈവവൈവിധ്യമേറിയ ഈ ഭൂഭാഗം യുനെസ്കോ 1981-ൽ ലോകപൈതൃകസ്ഥാനമായി തിരഞ്ഞെടുത്തു. സി.എൻ.എൻ. ഇതിനെ ഏഴ് പ്രകൃതിദത്തമായ ലോകാദ്ഭുതങ്ങളിലൊന്നായി എണ്ണിയിട്ടുണ്ട്.
കടൽ അനിമോണുകളുടേയും ജെല്ലിമത്സ്യങ്ങളുടേയും വർഗ്ഗത്തിൽപ്പെടുന്ന പുഷ്പ സദൃശമായ സമുദ്രജീവിയാണ് പവിഴപോളിപ്പുകൾ (Coral Polyps). ഹൃദയം, തലച്ചോറ്, കണ്ണ് എന്നിവ ഒന്നുമില്ലാത്ത ഇവ ചുറ്റുമുള്ള കടൽവെള്ളത്തിലെ കാത്സ്യം ലവണം അവശോഷണം ചെയ്ത് കട്ടികൂടിയ കാത്സ്യമാക്കി മാറ്റും. ആ പുറ്റാണവയുടെ അസ്ഥിപഞ്ജരം. നിർജീവമായ പുറ്റുകളിൽ പുതിയ ലാർവകൾ സ്ഥാനമുറപ്പിച്ച് വീണ്ടും പുറ്റുണ്ടാക്കുന്നു. തുടർന്നുകൊണ്ടിരിക്കുന്ന പ്രക്രിയയാണിത്. അസംഖ്യം സൂക്ഷമജീവികൾ ഈ പുറ്റുകളിൽ ജീവിക്കുന്നു. അതിസൂക്ഷ്മ ആൽഗകൾ, മീനുകൾ തുടങ്ങിയവയെല്ലാം ഇതിലുൾപ്പെടുന്നു. ആൽഗകളിൽ നിന്നാണ് പവിഴപോളിപ്പുകൾ പോഷകാഹാരം സ്വീകരിക്കുന്നത്. മീനുകളുടെ വിസർജ്യവും പോളിപ്പുകൾക്ക് ആഹാരമാവുന്നു. വമ്പൻ കോളനികളായാണ് പവിഴപ്പോളിപ്പുകൾ വളരുന്നത്. മൂന്നു തരമുണ്ട് ഇവ. തീരപ്പുറ്റ് (frigging reef),പവിഴരോധിക (Barrier Reef), പവിഴദ്വീപവലയം (Atol). കരയിൽ നിന്നും അകലെയായി ഉണ്ടാകുന്നതാണ് ബാരിയർ റീഫ്. ഇതിനും കരയ്ക്കുമിടയിൽ ആഴമേറിയ ജലപ്പരപ്പുണ്ടാകും. നടുക്കടലിൽ ഉണ്ടാകുന്ന ആറ്റോളുകൾക്കു മധ്യത്തിൽ നീലിമയാർന്ന ജലാശയം ഉണ്ടായിരിക്കും..
ഗ്രേറ്റ് ബാരിയർ റീഫാൺ ഈ തരത്തിൽപ്പെട്ട പവിഴദ്വീപുകളിൽ ഏറ്റവും പ്രശസ്തം. 3000 കിലോമീറ്ററിലധികം നീളമുള്ള ഈ പവിഴരോധികയ്ക്ക് 20,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്. 50 കോടി ടൺ കാത്സ്യമാണ് ഇത് ഓരോ വർഷവും ഉത്പാദിച്ചു കൂട്ടുന്നത്. ബാരിയർ റീഫുകൾ ജീവികളുടെ മഹാസത്രമാണെന്ന് പറയാം. 1997-ൽ ഇത്തരം ജീവികളുടെ 93,000 ഇനങ്ങൾ തിരിച്ചറിഞ്ഞിരുന്നു. ലോകത്തെ സമുദ്രജീവികളിൽ മൂന്നിലൊന്നും റീഫുകളിലാണ് കഴിയുന്നത്. ഗ്രേറ്റ് ബാരിയർ റീഫ് ടൂറിസ്റ്റുകളുടെ പ്രത്യേകിച്ചും സ്കൂബാ ഡൈവർമാരുടെ പ്രിയസങ്കേതമാണ്. റീഫിലെ വിനോദസഞ്ചാരം വഴി ഓസ്ട്രേലിയയ്ക്ക് ധാരാളം വരുമാനം ലഭിക്കുന്നു. മീൻപിടുത്തവും ഇവിടെ ധാരാളമായി നടക്കുന്നുണ്ട്. മനുഷ്യന്റെ ഇടപെടലുകൾ മൂലം റീഫിന്‌ നാശം സംഭവിക്കാതിരിക്കാൻ ഗ്രേറ്റ് ബാരിയർ റീഫ് മറീൻ പാർക്ക് അതോറിറ്റി ഇതിന്റെ വലിയൊരു ഭാഗം സരക്ഷിച്ചുകൊണ്ടിരിക്കുന്നു. ഓരോ വർഷവും 20 ലക്ഷം സന്ദർശകരാൺ` ഇവിടെ എത്തുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും മനുഷ്യനും പരിസ്ഥിതിയിലെ മാറ്റങ്ങളും റീഫിലെ ആവാസവ്യവസ്ഥയ്ക്ക് ഭീഷണിയുയർത്തുന്നു.

അവലംബം


Tags:

ഓസ്ട്രേലിയകോറൽ സീക്വീൻസ്‌ലാൻഡ്പവിഴപ്പുറ്റ്

🔥 Trending searches on Wiki മലയാളം:

എഫ്. സി. ബയേൺ മ്യൂണിക്ക്ജനാധിപത്യംലളിതാംബിക അന്തർജ്ജനംഉപ്പ് (ചലച്ചിത്രം)മറിയംമനുഷ്യൻപൊറാട്ടുനാടകംകാക്കഹോർത്തൂസ് മലബാറിക്കൂസ്സുരേഷ് ഗോപിരണ്ടാമൂഴംറമദാൻഅപസ്മാരംതൃശൂർ പൂരംലോക വ്യാപാര സംഘടനഇന്ത്യൻ രൂപചിറ്റമൃത്കുളച്ചൽ യുദ്ധംമഞ്ജു വാര്യർഉഭയവർഗപ്രണയിമിഖായേൽ (ചലച്ചിത്രം)ദേശീയ പട്ടികജാതി കമ്മീഷൻഎം.ആർ.ഐ. സ്കാൻകേരളത്തിലെ പുരാതന അളവുതൂക്കങ്ങൾയൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻകാലൻകോഴിസഞ്ജു സാംസൺപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾഏഷ്യാനെറ്റ് ന്യൂസ്‌ചോതി (നക്ഷത്രം)ഡെങ്കിപ്പനിഏപ്രിൽ 18എറണാകുളംതോമസ് ആൽ‌വ എഡിസൺഗണപതിചെന്തുരുണി വന്യജീവി സങ്കേതംഗുജറാത്ത്പല്ല്പ്രധാന ദിനങ്ങൾജന്മഭൂമി ദിനപ്പത്രംസംഗീതംഹൃദയാഘാതംദുരവസ്ഥബ്ലെസിവിദ്യ ബാലൻഎഴുത്തച്ഛൻ പുരസ്കാരംപടയണിബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിവെണ്മണി പ്രസ്ഥാനംപാലക്കാട് ജില്ലകേരളത്തിലെ തുമ്പികളുടെ പട്ടികഅനാർക്കലി മരിക്കാർലോകാരോഗ്യസംഘടനദുൽഖർ സൽമാൻകേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികമനഃശാസ്ത്രംമുക്തകംഅയമോദകംവള്ളത്തോൾ പുരസ്കാരം‌കൊടുങ്ങല്ലൂർസുൽത്താൻ ബത്തേരിഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്ചെറുശ്ശേരിരാജാ രവിവർമ്മഅസിത്രോമൈസിൻഭാരത്‌ സ്കൗട്ട്സ് ആൻഡ്‌ ഗൈഡ്സ്രാഷ്ട്രീയ സ്വയംസേവക സംഘംകവിത്രയംഗോകുലം ഗോപാലൻലീലാതിലകംഖലീഫ ഉമർഹോം (ചലച്ചിത്രം)സജിൻ ഗോപുനക്ഷത്രംഉൽപ്രേക്ഷ (അലങ്കാരം)വെള്ളിക്കെട്ടൻദൃശ്യം🡆 More