ഗ്രിഗോറിയൻ കാലഗണനാരീതി: ഒരു കാലഗണനാരീതി

ലോകത്തൊരുവിധം എല്ലായിടത്തും പിന്തുടർന്നുവരുന്ന ഒരു കാലഗണനാരീതിയാണ് ഗ്രിഗോറിയൻ കാലഗണനാരീതി.

ജൂലിയൻ കാലഗണനാരീതിയിൽ ചില മാറ്റങ്ങൾ വരുത്തിയാണ് ഈ രീതി വികസിപ്പിച്ചിരിക്കുന്നത്. ഗ്രിഗോറിയൻ കാലഗണനാരീതി സൂര്യനെ അടിസ്ഥാനമാക്കിയുള്ള ഒരു കാലഗണനാരീതിയാണ്. ഈ രീതിയിൽ ദിവസമാണ് സമയത്തിന്റെ അടിസ്ഥാന ഘടകം. സാധാരണ രീതിയിൽ 365 ദിവസങ്ങളും, അധിവർഷങ്ങളിൽ 366 ദിവസങ്ങളും ആണ് ഒരു വർഷമായി കണക്കാക്കുന്നത്. ഓരോ ഗ്രിഗോറിയൻ വർഷവും പന്ത്രണ്ട് മാസങ്ങളായി വിഭജിച്ചിട്ടുണ്ട്, ഓരോ മാസങ്ങളിലും ഉള്ള ദിവസങ്ങളുടെ എണ്ണം വ്യത്യസ്തമായിരിക്കും.

ജൂലിയൻ കാലഗണനാരീതിയുടെ പ്രശ്നങ്ങൾ

ജൂലിയൻ കാലഗണനാരീതി ഏതാണ്ട് 1500 വർഷത്തോളം യൂറോപ്പിൽ ഉപയോഗത്തിലുണ്ടായിരുന്നു. ജൂലിയസ് സീസർ അലക്സാണ്ട്രിയയിലെ സോസിജെനസിന്റെ ഉപദേശപ്രകാരം സൂര്യനെ അടിസ്ഥാനമാക്കി നിർമ്മിച്ചതാണ് ഈ രീതി. ഇതിൽ ഒരു വർഷം കൃത്യമായും 365 ദിവസത്തിൽനിന്നും ഒരല്പം, അതായത് 5 മണിക്കൂർ 48 മിനിറ്റ് 46 സെക്കന്റ്, കുറവുണ്ടായിരുന്നു. ഓരോ നാലു വർഷം കൂടുമ്പോൾ രണ്ടാം മാസമായ ഫെബ്രുവരിക്ക് ഒരു ദിവസം കൂടി നൽകി (അധിവർഷം) നൽകിയാണ് ഈ കുറവ് പരിഹരിച്ചത്. പക്ഷേ 4 വർഷം കൂടുമ്പോൾ അധികദിവസം ( 24 മണിക്കൂറാണല്ലോ ഒരു ദിവസം) കണക്കാക്കുമ്പോൾ കുറവുള്ള 5 മണിക്കൂർ 48 മിനിറ്റ് 46 സെക്കന്റിനു പകരം ഓരോവർഷത്തിനും 6 മണിക്കൂർ വീതം ലഭിക്കും. ഇങ്ങനെ വരുമ്പോൾ ഓരോ 365 ദിവസ വർഷത്തിനും 11 മിനിറ്റ് 14 സെക്കന്റ് കൂടുതലാകുന്നു. ( 24 - (4x 5'48"46"") ഇപ്രകാരം കണക്കുകൂട്ടിയാൽ ഓരോ 134 വർഷം കൂടുമ്പോൾ ഒരു ദിവസം അധികമായി ഉണ്ടാവുന്നു. ഇങ്ങനെ ജൂലിയൻ കലണ്ടർ പ്രകാരം അബദ്ധത്തിൽ ഓരോ വർഷത്തിന്റെയും കൂടെ അധികമായി വന്ന സമയം മൂലം 16 ആം നൂറ്റാണ്ടോടു കൂടി ഈ കാലഗണനാരീതി 10 ദിവസം വ്യത്യാസം കാണിച്ചുതുടങ്ങി.

ഗ്രിഗോറിയൻ രീതി

ഈ തെറ്റിനു പരിഹാരമായി ഗ്രിഗറി പതിമൂന്നാമൻ മാർപ്പാപ്പ 1582 ഒക്ടോബർ 4 വ്യാഴാഴ്ചക്ക് ശേഷംഅടുത്തദിവസമായി ഒക്ടോബർ 15 വെള്ളിയാഴ്ച എന്ന മാറ്റം വരുത്തി കൂടുതലായി വന്ന ദിവസങ്ങൾ കുറച്ചു. ഭാവിയിൽ ഈ തെറ്റു വരാതിരിക്കാനായി ഓരോ 400 വർഷത്തിലും മൂന്ന് ജൂലിയൻ അധികദിവസങ്ങൾ ഒഴിവാക്കുകയും ചെയ്തു. ഈ രീതി ഗ്രിഗോറിയൻ കാലഗണനാരീതി എന്നറിയപ്പെടുകയും ചെയ്തു.

ക്രമം പേര് ദിവസങ്ങൾ
1 ജനുവരി 31
2 ഫെബ്രുവരി 28 or 29
3 മാർച്ച് 31
4 ഏപ്രിൽ 30
5 മേയ് 31
6 ജൂൺ 30
7 ജൂലൈ 31
8 ഓഗസ്റ്റ് 31
9 സെപ്റ്റംബർ 30
10 ഒക്ടോബർ 31
11 നവംബർ 30
12 ഡിസംബർ 31

ഗ്രിഗോറിയൻ കാലഗണനാരീതി പ്രകാരമുള്ള പന്ത്രണ്ട് മാസങ്ങളും അതത് മാസങ്ങളിലുള്ള ദിവസങ്ങളുടെ എണ്ണവും

അധിവർഷം

ഗ്രിഗോറിയൻ കാലഗണനാരീതിയിൽ 4 കൊണ്ട് പൂർണ്ണമായി ഭാഗിക്കുവാൻ പറ്റുന്ന എല്ലാവർഷങ്ങളും അധിവർഷങ്ങളാണ്, പക്ഷേ 100 കൊണ്ട് പൂർണ്ണമായി ഭാഗിക്കുവാൻ പറ്റുന്ന എന്നാൽ 400 കൊണ്ട് ഇത് സാധിക്കാത്ത എല്ലാ വർഷങ്ങളേയും സാധാരണ വർഷങ്ങളായാണ് കണക്കാക്കുന്നത്. അധിവർഷങ്ങളിൽ 366 ദിവസങ്ങളുണ്ടാവും, അധിവർഷങ്ങളിൽ സാധാരണ 28 ദിവസങ്ങളുള്ള ഫെബ്രുവരി മാസത്തിന് 29 ദിവസങ്ങളുണ്ടാവും .

മറ്റു കലണ്ടറുകൾ

Tags:

ഗ്രിഗോറിയൻ കാലഗണനാരീതി ജൂലിയൻ കാലഗണനാരീതിയുടെ പ്രശ്നങ്ങൾഗ്രിഗോറിയൻ കാലഗണനാരീതി ഗ്രിഗോറിയൻ രീതിഗ്രിഗോറിയൻ കാലഗണനാരീതി മറ്റു കലണ്ടറുകൾഗ്രിഗോറിയൻ കാലഗണനാരീതിജൂലിയൻ കാലഗണനാരീതിസൂര്യൻ

🔥 Trending searches on Wiki മലയാളം:

ഭാരതപ്പുഴക്രൊയേഷ്യകേരളത്തിലെ നാടൻ കളികൾകളരിപ്പയറ്റ്കെ.ജി. ശങ്കരപ്പിള്ളആടുജീവിതം (ചലച്ചിത്രം)ഉദ്ധാരണംകവിത്രയംധ്രുവദീപ്തിഉഭയവർഗപ്രണയികാളിപ്ലീഹചിറ്റമൃത്കുണ്ടറ വിളംബരംപാട്ടുപ്രസ്ഥാനംപാകിസ്താൻബോറുസിയ ഡോർട്മണ്ട്ഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)വിമാനംഹിന്ദുമതംസുരേഷ് ഗോപിഈലോൺ മസ്ക്സ്ത്രീ ഇസ്ലാമിൽപുകവലിയുടെ ആരോഗ്യ ഫലങ്ങൾവൈക്കം സത്യാഗ്രഹംനാറാണത്ത് ഭ്രാന്തൻതുള്ളൽ സാഹിത്യംമുലപ്പാൽഇന്ത്യയുടെ സ്വാതന്ത്ര്യസമരംശാസ്ത്രംകേരള കാർഷിക സർവ്വകലാശാലശക്തൻ തമ്പുരാൻഎബ്രഹാം ലിങ്കൺചോറ്റാനിക്കര ഭഗവതിക്ഷേത്രംവയലാർ പുരസ്കാരംമധുര മീനാക്ഷി ക്ഷേത്രംഇന്ദുലേഖവടക്കേക്കാട് ഗ്രാമപഞ്ചായത്ത്ഐസക് ന്യൂട്ടൺമലങ്കര സുറിയാനി കത്തോലിക്കാ സഭസന്ദീപ് വാര്യർലിംഗംമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികവയനാട് ലോക്‌സഭാ നിയോജകമണ്ഡലംകുംഭം (നക്ഷത്രരാശി)സ്വാതിതിരുനാൾ രാമവർമ്മമാങ്ങമലയാളം അക്ഷരമാലഉടുമ്പ്തൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംആഴ്സണൽ എഫ്.സി.വാഗൺ ട്രാജഡിമലിനീകരണംഎം. മുകുന്ദൻകേന്ദ്രഭരണപ്രദേശംരണ്ടാമൂഴംആർട്ടിക്കിൾ 370കുടുംബാസൂത്രണംദിലീപ്റിയൽ മാഡ്രിഡ് സി.എഫ്ഭഗവദ്ഗീതനിക്കാഹ്ആണിരോഗംതുഞ്ചത്തെഴുത്തച്ഛൻകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾസൗദി അറേബ്യഎൽ നിനോറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർവാഗമൺഉത്തരാധുനികതദശപുഷ്‌പങ്ങൾകണ്ണൂർ ലോക്‌സഭാ നിയോജകമണ്ഡലംഎ.ആർ. റഹ്‌മാൻമൗലികാവകാശങ്ങൾഇന്ത്യൻ നാഷണൽ കോൺഗ്രസ്ആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംതൈറോയ്ഡ് ഗ്രന്ഥിഒന്നാം ലോകമഹായുദ്ധം🡆 More