ഗുസ്തി

ഒരു പോരാട്ട മത്സരമാണ് ഗുസ്തി (ഇംഗ്ലീഷ്: wrestling).

അള്ളിപ്പിടുത്തം പോലെയുള്ള രീതികളാണ് ഇതിൽ പ്രയോഗിക്കുന്നത്. എതിരാളിയെ ഒരേ നിലയിൽ നിശ്ചിത സമയം പൂട്ടിയിടുക എന്നതാണ് ഈ മത്സരത്തിന്റെ സവിശേഷത.

ഗുസ്തി
ഗുസ്തി
പുരാതന ഗ്രീക്ക് ഗുസ്തിക്കാർ
Focus അള്ളിപ്പിടുത്തം
Olympic Sport ഗുസ്തി

ശൈലികൾ

മത്സരത്തിൽ കാലുകൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രാധാനപ്പെട്ട രണ്ട് ശൈലികളും വ്യത്യാസപ്പെട്ടിരിക്കുന്നത്. ലോകത്തിന്റെ വിവിധഭാഗങ്ങളിലായി 50ലേറെ ശൈലികൾ നിലനിൽക്കുന്നുണ്ട്.

ഫ്രീസ്റ്റൈൽ

ഏറ്റവും പഴക്കംചെന്ന ശൈലിയാണിത്. പ്രാചീന ഗ്രീക്കുകാരുടെയിടയിൽ പ്രചാരത്തിലുണ്ടായിരുന്ന ഗുസ്തിമത്സരത്തോട് സാദൃശ്യമുള്ളതാണ് ഈ ശൈലി. എതിരാളിയെ കീഴ്പ്പെടുത്താൻ കാലുകൾ ഉപയോഗിക്കാം എന്നതാണ് ഈ ശൈലിയുടെ പ്രത്യേകത.

ഗ്രീക്കോ-റോമൻ

ഗ്രീക്കുകാരുടെ ബോക്സിങ്ങിൽ റോമാക്കാർ മാറ്റംവരുത്തി വികസിപ്പിച്ചെടുത്തതാണ് ഗ്രീക്കോ-റോമൻ ശൈലി. ഈ ശൈലിയിൽ എതിരാളിയെ കാൽകൊണ്ട് ആക്രമിക്കാനോ എതിരാളിയുടെ കാലിനെ ആക്രമിക്കാനോ പാടില്ല.

ഗുസ്തി ഇന്ത്യയിൽ

പ്രാചീനകാലത്തിൽ മല്ലയുദ്ധം എന്നാണ് ഗുസ്തി അറിയപ്പെട്ടിരുന്നത്. ഇന്ത്യയിൽ പ്രചാരമുള്ള ഗുസ്തിയുടെ പേരാണ് പെഹൽവാനി. നാല് തന്ത്രങ്ങളാണ് ഇതിൽ ഉള്ളത്.

ഹനുമന്തി

പോരാട്ടവീര്യംകൊണ്ട് എതിരാളിയെ കീഴ്പ്പെടുത്തുന്നതാണ് ഹനുമന്തി.

ജാംബുവന്തി

പൂട്ടുകൾ കൊണ്ട് എതിരാളിയെ കീഴ്പ്പെടുത്തുന്നതാണ് ജാംബുവന്തി.

ജരാസന്ധി

എതിരാളിയുടെ ശരീരത്തിൽ ക്ഷതങ്ങൾ ഏൽപ്പിച്ച് കീഴ്പ്പെടുത്തുന്നതാണ് ജരാസന്ധി.

ഭീമസേനി

കരുത്തുകൊണ്ട് എതിരാളിയെ കീഴ്പ്പെടുത്തുന്നതാണ് ഭീമസേനി.

ഇന്ത്യയിലെ ഗുസ്തിക്കാർ

ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ ഗുസ്തിക്കാരനായിരുന്നു ഗുലാം മുഹമ്മദ്. ദി ഗ്രേറ്റ് ഗാമ, പഞ്ചാബ് സിംഹം എന്നീപേരുകളിൽ അറിയപ്പെട്ടിരുന്ന ഗുലാം മുഹമ്മദ് ഒരു മത്സരത്തിൽപോലും തോറ്റിട്ടില്ലാത്ത ചരിത്രത്തിലെ ഏക ഗുസ്തിക്കാരനാണ്. സ്വതന്ത്ര ഇന്ത്യയ്ക്ക് ഒളിമ്പിക്സിലെ ആദ്യത്തെ വ്യക്തിഗത മെഡൽ ലഭിച്ചത് മഹാരാഷ്ട സ്വദേശിയായ പോക്കറ്റ് ഡൈനാമോ എന്ന് വിളിക്കപ്പെടിരുന്ന കെ.ഡി. യാദവിലൂടെ ഒളിമ്പിക്ഗുസ്തിയിലാണ്. 1952ലെ ഹെൻസിങ്കി ഒളിമ്പിക്സിൽ വെങ്കലമെഡൽ ആയിരുന്നു കെ.ഡി. യാദവിന് ലഭിച്ചത്. 2008ലെ ബെയ്ജിംഗ് ഒളിമ്പിക്സിൽ വെങ്കലമെഡൽ നേടിക്കൊണ്ട് സുശീൽ കുമാർ ഒളിമ്പിക്ഗുസ്തിയിൽ(66 കിലോഗ്രാം) മെഡൽ നേടിയ രണ്ടാമത്തെ ഇന്ത്യക്കാരനായി. 2012-ലെ ലണ്ടൻ ഒളിമ്പിക്സിൽ വെള്ളി മെഡലും സുശീൽ കുമാർ നേടി. രണ്ട് ഒളിമ്പിക് വ്യക്തിഗത മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരനും സുശീൽകുമാറാണ്.

സാദൃശ്യമുള്ള മറ്റ് കായിക ഇനങ്ങൾ

ഗ്രീസിലെ കായിക ഇനമായിരുന്ന പാൻക്രാഷൻ ഗുസ്തിയുമായി സാദൃശ്യമുള്ളതായിരുന്നു.

ഇതുംകാണുക

അവലംബം

Tags:

ഗുസ്തി ശൈലികൾഗുസ്തി ഇന്ത്യയിൽഗുസ്തി ഇന്ത്യയിലെ ക്കാർഗുസ്തി സാദൃശ്യമുള്ള മറ്റ് കായിക ഇനങ്ങൾഗുസ്തി ഇതുംകാണുകഗുസ്തി അവലംബംഗുസ്തി

🔥 Trending searches on Wiki മലയാളം:

സമസ്ത കേരള ജംഇയ്യത്തുൽ ഉലമദേശാഭിമാനി ദിനപ്പത്രംമാർബിൾ (സോഫ്റ്റ്‍വെയർ)ഇ.എം.എസ്. നമ്പൂതിരിപ്പാട്കഞ്ചാവ്വായനവർണ്ണവിവേചനംഭാരതീയ ജനതാ പാർട്ടിബുദ്ധമതംതൃശ്ശൂർ ജില്ലകുര്യാക്കോസ് ഏലിയാസ് ചാവറആരോഗ്യംഅധ്യാപനരീതികൾപൾമോണോളജിതുർക്കികളരിപ്പയറ്റ്ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിഎലിപ്പനിറഫീക്ക് അഹമ്മദ്തരുണി സച്ച്ദേവ്കേരള നവോത്ഥാന പ്രസ്ഥാനംമാലികിബ്നു അനസ്ഇന്ത്യ ഗേറ്റ്സമൂഹശാസ്ത്രംപൗരത്വംചിലപ്പതികാരംഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംകേരളാ പാഠ്യപദ്ധതി ചട്ടക്കൂട് - 2007രാമായണംരാം ഗോപാൽ വർമ്മഅരണവെരുക്മലയാള വിവർത്തനഗ്രന്ഥങ്ങളുടെ പട്ടികമാമ്പഴം (കവിത)ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്ശാസ്ത്രംസുമയ്യഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംദിനേശ് കാർത്തിക്മലയാളംമദർ തെരേസതിരുവിതാംകൂർഇസ്ലാമിലെ പ്രവാചകന്മാർഅരവിന്ദ് കെജ്രിവാൾജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികനാരായണീയംസെറ്റിരിസിൻഓശാനനവരസങ്ങൾതത്ത്വമസിമലബാർ കലാപംരോഹിത് ശർമവംശനാശ ഭീഷണി നേരിടുന്ന ജീവികൾകേരളത്തിലെ നാടൻ കളികൾടെസ്റ്റോസ്റ്റിറോൺഎം.ആർ.ഐ. സ്കാൻസ്നേഹംകേരള നവോത്ഥാനംലോക ജലദിനംഅംബികാസുതൻ മാങ്ങാട്അങ്കോർ വാട്ട്കോഴിക്കോട്നീതി ആയോഗ്ചെറുശ്ശേരിഅബൂ ജഹ്ൽചൂരമാർച്ച് 25പാപ്പ് സ്മിയർ പരിശോധനകുഞ്ഞാലി മരക്കാർഔഷധസസ്യങ്ങളുടെ പട്ടികമർയം (ഇസ്ലാം)അൽ ഫത്ഹുൽ മുബീൻവിരാട് കോഹ്‌ലിമാനവ വികസന സൂചികതൃശൂർ പൂരംഹിമവാന്റെ മുകൾത്തട്ടിൽ🡆 More