ക്രമഗ്രൂപ്പ്

ഒരു ഗ്രൂപ്പിന്റെ സംക്രിയ ഗ്രൂപ്പിലെ അംഗങ്ങളുടെ മേൽ ക്രമനിയമം പാലിക്കുന്നുവെങ്കിൽ ആ ഗ്രൂപ്പിനെ ക്രമഗ്രൂപ്പ് (Commutative group) അഥവാ ആബേലിയൻ ഗ്രൂപ്പ് (Abelian group) എന്ന് വിളിക്കുന്നു.

അതായത്, ഗ്രൂപ്പിലെ ഏത് രണ്ട് അംഗങ്ങളുടെമേൽ സംക്രിയ ഉപയോഗിച്ചാലും കിട്ടുന്ന ഉത്തരം അംഗങ്ങളുടെ ക്രമത്തെ ആശ്രയിക്കരുത്. (G,•) എന്ന ക്രമഗ്രൂപ്പിലെ അംഗങ്ങളാണ് a, b എങ്കിൽ ab = ba എന്ന് വരും.

സങ്കലനം സംക്രിയയായ പൂർണ്ണസംഖ്യാഗണം ക്രമഗ്രൂപ്പിന് ഉദാഹരണമാണ്. ചാക്രികഗ്രൂപ്പുകളെല്ലാം തന്നെ ക്രമഗ്രൂപ്പുകളാണ്. എന്നാൽ ക്രമഗ്രൂപ്പുകളെല്ലാം ചാക്രികഗ്രൂപ്പുകളല്ല. ക്ലൈൻ ഗ്രൂപ്പ് ഒരു ചാക്രികമല്ലാത്ത ക്രമഗ്രൂപ്പാണ്. ക്രമഗ്രൂപ്പല്ലാത്ത ഏറ്റവും ചെറിയ ഗ്രൂപ്പ് ഡൈഹെഡ്രൽ ഗ്രൂപ്പായ ആണ്

കെയ്ലി പട്ടിക

(G,•) എന്ന ഗ്രൂപ്പിന്റെ കെയ്ലി പട്ടികയിലെ a ആം വരിയിലെ b ആം അംഗം ab യും b ആം വരിയിലെ a ആം അംഗം ba യും ആണ്. G ഒരു ക്രമഗ്രൂപ്പാണ് എന്നുണ്ടെങ്കിൽ ഈ രണ്ട് വിലകളും തുല്യമായിരിക്കും. അതായത്, കെയ്ലി പട്ടിക ഒരു സമമിതീയ മാട്രിക്സ് ആണെന്ന് വരുന്നു.

പരിബദ്ധ ക്രമഗ്രൂപ്പുകൾ

ഏതൊരു പരിബദ്ധ ക്രമഗ്രൂപ്പിനെയും അഭാജ്യസംഖ്യകളുടെ ഘാതം അംഗങ്ങളുള്ള ചാക്രികഗ്രൂപ്പുകളുടെ നേർതുകയായി എഴുതാൻ സാധിക്കും. ഈ പ്രസ്താവനയെ പരിബദ്ധ ക്രമഗ്രൂപ്പുകളുടെ അടിസ്ഥാനസിദ്ധാന്തം എന്ന് വിളിക്കുന്നു.

അവലംബം

Tags:

ഗ്രൂപ്പ് (ഗണിതശാസ്ത്രം)

🔥 Trending searches on Wiki മലയാളം:

പ്രസവംജയൻതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംതിരുവനന്തപുരംകർണ്ണശപഥം (ആട്ടക്കഥ)പണ്ഡിറ്റ് കെ.പി. കറുപ്പൻദശപുഷ്‌പങ്ങൾകവിത്രയംഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംഒരു ദേശത്തിന്റെ കഥമഠത്തിൽ വരവ്കേരളചരിത്രംനാഷണൽ എലിജിബിലിറ്റി ടെസ്റ്റ്ചില്ലക്ഷരംമലങ്കര സുറിയാനി കത്തോലിക്കാ സഭനക്ഷത്രവൃക്ഷങ്ങൾവാസ്തുശാസ്ത്രംകൊല്ലിമലഅഡോൾഫ് ഹിറ്റ്‌ലർഗുരുവായൂർ സത്യാഗ്രഹംസ്ത്രീ സമത്വവാദംആറ്റിങ്ങൽ കലാപംകളരിപ്പയറ്റ്തിരുവാതിരകളിപ്രമേഹംഅസ്സീസിയിലെ ഫ്രാൻസിസ്കാല്പനിക സാഹിത്യംലിംഗംരാഹുൽ മാങ്കൂട്ടത്തിൽകാസർഗോഡ്ജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾയക്ഷിപാമ്പ്‌കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻലോകഭൗമദിനംഇന്ത്യൻ അഡ്‌മിനിസ്ട്രേറ്റീവ് സർവീസ്ഹിന്ദുമതംബാല്യകാലസഖികാളിദാസൻക്ഷയംകെ.എൻ. ബാലഗോപാൽനാഡീവ്യൂഹംഗർഭംകറുപ്പ് (സസ്യം)ചർച്ച് ഓഫ് സൗത്ത് ഇന്ത്യപി. വത്സലവി.ടി. ഭട്ടതിരിപ്പാട്വിവരാവകാശനിയമം 2005ആരോഗ്യംആലപ്പുഴ ജില്ലഉണ്ണിമായ പ്രസാദ്പൂച്ചറിയൽ മാഡ്രിഡ് സി.എഫ്കേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)വൃദ്ധസദനംഗൗതമബുദ്ധൻപഴുതാരപത്താമുദയംകെ.കെ. ശൈലജമലക്കപ്പാറമുപ്ലി വണ്ട്നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)മാധ്യമം ദിനപ്പത്രംഗർഭഛിദ്രംമഹിമ നമ്പ്യാർദാരിദ്ര്യംരണ്ടാം ലോകമഹായുദ്ധംലൂസിഫർ (ചലച്ചിത്രം)കവിതഇന്ത്യയുടെ ദേശീയപതാകതിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രംചണ്ഡാലഭിക്ഷുകിഎസ്.എൻ.ഡി.പി. യോഗംരക്തസമ്മർദ്ദംബൃഹദീശ്വരക്ഷേത്രംവൈക്കം മുഹമ്മദ് ബഷീർതൃശൂർ പൂരംകൊട്ടിയൂർ വൈശാഖ ഉത്സവം🡆 More