കൊറാസൺ അക്വിനൊ

ഫിലിപ്പീൻസിന്റെ ആദ്യ വനിതാ പ്രസിഡന്റായിരുന്നു കൊറാസൺ അക്വിനൊ Maria Corazon Sumulong Cojuangco-Aquino (1933 ജനുവരി 25, – 2009 ഓഗസ്റ്റ് 1, ).

1986-ൽ പ്രസിഡന്റ് ഫെർഡിനാൻഡ് മർകോസിന്റെ തെരഞ്ഞെടുപ്പഴിമതികൾക്കെതിരെ നടത്തിയ രക്തരൂക്ഷിത വിപ്ളവത്തിലൂടെ അധികാരത്തിൽവന്ന അവർ, അതേ വർഷത്തിൽ ടൈം മാഗസിന്റെ വുമൻ ഒഫ് ദ് ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Her Excellency
Corazon C. Aquino
CCLH
കൊറാസൺ അക്വിനൊ
അക്വിനോ 1986ൽ
11th ഫിലിപ്പീൻസ് പ്രസിഡന്റ്
ഓഫീസിൽ
ഫെബ്രുവരി 25, 1986 – ജൂൺ 30, 1992
പ്രധാനമന്ത്രിസാൽവഡോർ ലോറൽ (Feb.–Mar. 1986)
Vice Presidentസാൽവഡോർ ലോറൽ
മുൻഗാമിഫെർഡിനാൻഡ് മാർക്കോസ്
പിൻഗാമിഫിഡൽ വി. റാമോസ്
വ്യക്തിഗത വിവരങ്ങൾ
ജനനം
മരിയ കൊറാസൺ സുമുലോങ് കൊജുവാങ്കോ

(1933-01-25)ജനുവരി 25, 1933
പാനിക്വി, ടാർലാക്ക്, ഫിലിപ്പൈൻ ദ്വീപുകൾ, യു.എസ്.
മരണംഓഗസ്റ്റ് 1, 2009(2009-08-01) (പ്രായം 76)
മകാതി, മെട്രോ മനില, ഫിലിപ്പീൻസ്
അന്ത്യവിശ്രമംമനില മെമ്മോറിയൽ പാർക്ക് - സുകാറ്റ്, പരനാക്വെ, ഫിലിപ്പീൻസ്
രാഷ്ട്രീയ കക്ഷിPDP–ലാബാൻ (1986–2009)
മറ്റ് രാഷ്ട്രീയ
അംഗത്വം
UNIDO (1986–1988)
പങ്കാളി
നിനോയ് അക്വിനോ
(m. 1954; died 1983)
കുട്ടികൾ5, including Benigno III and Kris
മാതാപിതാക്കൾ
  • José Cojuangco (അച്ഛൻ)
ബന്ധുക്കൾ
List
    • Cojuangco family
    • Aquino family
    • Josephine C. Reyes (sister)
    • Jose Cojuangco Jr. (brother)
    • Juan Sumulong (grandfather)
    • Lorenzo Sumulong (uncle)
    • Jose W. Diokno (sixth cousin twice removed)
അൽമ മേറ്റർCollege of Mount Saint Vincent (BA)
Far Eastern University (no degree)
ഒപ്പ്കൊറാസൺ അക്വിനൊ
വെബ്‌വിലാസംcoryaquino.ph
Nicknameകോറി

ടാർലാക് പ്രവിശ്യയിൽ 1933 ജനുവരി 25-ന് കൊറാസൺ ജനിച്ചു. ന്യൂയോർക്കിലെ സെന്റ് വിൻസെന്റ് കോളജിൽ നിന്ന് ബിരുദം നേടിയശേഷം രാഷ്ട്രീയ പ്രവർത്തകനായ ബെനീഞ്ഞോ അക്വിനൊയെ വിവാഹം ചെയ്തു. 1972-ൽ പ്രസിഡന്റ് മർകോസ് പ്രഖ്യാപിച്ച സൈനികനിയമപ്രകാരം ബെനീഞ്ഞോ അക്വിനൊ തടവിലായതിനെത്തുടർന്ന് കൊറാസൺ രാഷ്ട്രീയത്തിൽ സജീവമായി. 1983- ഓഗസ്റ്റ് 21-ന് ബെനീഞ്ഞോ അക്വിനൊയെ മനിലയിൽ വച്ച് പട്ടാളക്കാർ കൊലപ്പെടുത്തിയപ്പോൾ മർകോസിനെതിരെ കൊറാസൺ റാലികൾ സംഘടിപ്പിക്കുകയും പ്രതിഷേധ സമരങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു. 1986-ൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മർകോസിന്റെ പാർട്ടിയായ നാഷണൽ അസംബ്ളിയെ പുറത്താക്കി രാജ്യത്തിന്റെ ഏഴാമത്തെ പ്രസിഡന്റായി അധികാരമേറ്റു. കമ്യൂണിസ്റ്റ് വിപ്ളവകാരികളുടെ പ്രതിഷേധത്തിനിടയിലും ഭരണപരിഷ്കാരങ്ങളുമായി മുന്നോട്ടുപോയ കൊറാസൺ 1992 ജൂൺ 30-ന് പദവി ഒഴിഞ്ഞു.കോളൺ കാൻസർ ബാധിച്ച് ചികിൽസയിലായിരുന്ന അവർ 2009 ഓഗസ്റ്റ് 1-ന് അന്തരിച്ചു. അവരുടെ പുത്രനായ ബെനിഗ്നോ അക്ക്വിനോ III2010 ജൂൺ 30-ന് ഫിലിപ്പീൻസിന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.

ആദ്യകാലജീവിതം

1933 ജനുവരി 25 ന് ഫിലിപ്പൈൻസിലെ ടാർലാക്ക് പ്രവിശ്യയിലുൾപ്പെട്ട പാനിക്വിയിലാണ് മരിയ കൊറാസോൺ സുമുലോംഗ് കൊജുവാങ്കോ എന്ന പേരിൽ അവർ ജനിച്ചത്. പ്രമുഖ കൊജുവാങ്കോ കുടുംബത്തിലായിരുന്നു അവരുടെ ജനനം. അക്വിനോയുടെ പിതാവ് ജോസ് കൊജുവാങ്കോ, ഒരു പ്രമുഖ ടാർലാക്ക് വ്യവസായിയും മുൻ കോൺഗ്രസുകാരനും മാതാവ് ഒരു ഫാർമസിസ്റ്റായ ഡെമെട്രിയ സുമുലോംഗും ആയിരുന്നു. മാതാപിതാക്കൾ പ്രമുഖ രാഷ്ട്രീയ കുടുംബങ്ങളിൽ നിന്നുള്ളവരായിരുന്നു. അക്വിനോയുടെ പിതൃ പിതാമഹനായിരുന്ന മെലെസിയോ കൊജുവാങ്കോ, ചരിത്രപ്രസിദ്ധമായ മാലോലോസ് കോൺഗ്രസിലെ അംഗമായിരുന്നു. അതുപോലെ തന്നെ 1941-ൽ കോമൺവെൽത്ത് പ്രസിഡന്റ് മാനുവൽ എൽ. ക്യുസോണിനെതിരെ മത്സരിച്ച ജുവാൻ സുമുലോംഗും പിൽക്കാലത്ത് അക്വിനോ ഭരണഘടനാ കമ്മീഷനിലേക്ക് നിയമിച്ച സെനറ്റർ ലോറെൻസോ സുമുലോംഗും ഉൾപ്പെടുന്ന റിസാൽ പ്രവിശ്യയിലെ രാഷ്ട്രീയ സ്വാധീനമുള്ള സുമുലോംഗ് കുടുംബത്തിൽ പെട്ടവരായിരുന്നു അക്വിനോയുടെ മാതാവ്. മാതാപിതാക്കളുടെ ശൈശവാവസ്ഥയിൽ മരിച്ച രണ്ട് കുട്ടികൾ  ഉൾപ്പെടെയുള്ള എട്ട് കുട്ടികളിൽ ആറാമത്തെയാളായിരുന്നു അക്വിനോ. പെട്രോ, ജോസഫൈൻ, തെരേസിറ്റ, ജോസ് ജൂനിയർ, മരിയ പാസ് എന്നിവരായിരുന്നു അവരുടെ സഹോദരങ്ങൾ.

അവലംബം

കൊറാസൺ അക്വിനൊ കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അക്വിനൊ, കൊറാസൺ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

കുറിപ്പുകൾ

Tags:

ഓഗസ്റ്റ് 1ജനുവരി 25ടൈം മാഗസിൻഫിലിപ്പീൻസ്

🔥 Trending searches on Wiki മലയാളം:

ഇസ്രയേൽMegabyteജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾരാജ്‌മോഹൻ ഉണ്ണിത്താൻനാഷണൽ എലിജിബിലിറ്റി ടെസ്റ്റ്ഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികആറാട്ടുപുഴ പൂരംഎൽ നിനോഇന്ത്യയുടെ ഭരണഘടനമാധ്യമം ദിനപ്പത്രംപൊൻകുന്നം വർക്കിഈഴവമെമ്മോറിയൽ ഹർജിപ്രേമലേഖനം (നോവൽ)മലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംഗുരുവായൂരപ്പൻതത്ത്വമസിസമത്വത്തിനുള്ള അവകാശംമലയാള നോവൽമാർക്സിസംമാല പാർവ്വതിമൂന്നാർകെ.ഇ.എ.എംപടയണിരാജ്യസഭആധുനിക കവിത്രയംരക്തംകേരളത്തിലെ പക്ഷികളുടെ പട്ടികകൊല്ലവർഷ കാലഗണനാരീതിസുപ്രഭാതം ദിനപ്പത്രംഹജ്ജ്നരേന്ദ്ര മോദിപാലിയം സമരംആപേക്ഷികതാസിദ്ധാന്തംപാമ്പാടി രാജൻമയ്യഴിപ്പുഴയുടെ തീരങ്ങളിൽഒരു സങ്കീർത്തനം പോലെഉപ്പുസത്യാഗ്രഹംകേരള സാഹിത്യ അക്കാദമി പുരസ്കാരംചന്ദ്രയാൻ-3ഗർഭഛിദ്രംമദർ തെരേസശ്രീനാരായണഗുരുകൂനൻ കുരിശുസത്യംമങ്ക മഹേഷ്സുഷിൻ ശ്യാംചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംചിപ്പി (നടി)തകഴി സാഹിത്യ പുരസ്കാരംകോഴിദാരിദ്ര്യംകാവ്യ മാധവൻപാലക്കാട്ലോക പരിസ്ഥിതി ദിനംപെരിയാർമലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭഓണംഭഗവദ്ഗീതമലയാള മനോരമ ദിനപ്പത്രംപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംഎം.ടി. വാസുദേവൻ നായർനളിനിഅന്തർമുഖതമലമ്പനിമുഹമ്മദ് നബി (ക്രിക്കറ്റ് കളിക്കാരൻ)മൈസൂർ കൊട്ടാരംസിന്ധു നദീതടസംസ്കാരംഅണ്ണാമലൈ കുപ്പുസാമിഎസ് (ഇംഗ്ലീഷക്ഷരം)വദനസുരതംഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)പത്തനംതിട്ടചിക്കൻപോക്സ്പൂതപ്പാട്ട്‌തൈറോയ്ഡ് ഗ്രന്ഥിആദായനികുതിപി. വത്സലഓട്ടൻ തുള്ളൽ🡆 More