കെ.എം. മാത്യു

കേരളത്തിലെ ഒരു പത്രപ്രവർത്തകനും മലയാള മനോരമ ദിനപത്രത്തിന്റെ ചീഫ് എഡിറ്ററുമായിരുന്നു കെ.

എം. മാത്യു (ജീവിതകാലം: 1917 ജനുവരി 2 - 2010 ഓഗസ്റ്റ് 1). 2010 നു അദ്ദേഹം വാർദ്ധക്യ സഹജമായ അസുഖം മൂലം മരണമടഞ്ഞു.

കെ. എം. മാത്യ
കെ.എം. മാത്യു
തന്റെ ആത്മകഥാപുസ്തകത്തിന്റെ ചട്ടയിലെ കെ.എം. മാത്യുവിന്റെ ചിത്രം.
ജനനം2 ജനുവരി 1917
മരണം1 ആഗസ്ത് 2010
അറിയപ്പെടുന്നത്മനോരമ ചീഫ് എഡിറ്റർ, പത്രപ്രവർത്തകൻ

സ്വകാര്യ ജീവിതം

1917 ജനുവരിയിൽ കെ.സി മാമൻ മാപ്പിളയുടേയും കുഞ്ഞാണ്ടമ്മ (മാമ്മി)യുടേയും മകനായി ആലപ്പുഴയിൽ ജനിച്ചു. മദ്രാസ് ക്രിസ്ത്യൻ കോളെജിൽ നിന്ന് ബിരുദം നേടി. ഭാര്യ മിസ്സിസ്. കെ.എം. മാത്യു (1922 - 2003) എന്ന പേരിൽ അറിയപ്പെടുന്ന അന്നമ്മ മാത്യു വനിത (മാസിക) ചീഫ് എഡിറ്ററും സ്ഥാപകയുമായിരുന്നു. ഇദ്ദേഹത്തിനു മൂന്ന് ആൺ‌മക്കളും ഒരു മകളും ഉണ്ട്.

പത്രപ്രവർത്തനം

1954 ലാണ്‌ അദ്ദേഹം മനോരമയുടെ മാനേജിംഗ് എഡിറ്ററാവുന്നത്. പിന്നീട് 1973 ൽ ചീഫ് എഡിറ്ററായി അധികാരമേറ്റു. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ, ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി, ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻ ,പ്രസ് ഇൻസ്റ്റിട്യൂട്ട് ഓഫ് ഇന്ത്യ , റിസർച്ച് ഇൻസ്റ്റിട്യൂട്ട് ഫോർ ന്യൂസ് പേപ്പർ ഡവലപ്മെന്റ് (റിൻഡ്) എന്നിവയുടെ അമരക്കാരനായി പ്രവർത്തിച്ചിട്ടുണ്ട്. മലയാള മനോരമ പത്രത്തിന്റേയും, അനുബന്ധ മാഗസിനുകളുടെയും, ഓൺ‌ലൈൻ എഡിഷൻ, എഫ്.എം റേഡിയോ തുടങ്ങി മനോരമയുടെ പല സം‌രംഭങ്ങളുടേയും മുൻ‌നിരയിൽ പ്രവർത്തിച്ചിരുന്നു.

പുരസ്കാരങ്ങൾ

സമൂഹത്തിനു നൽകിയ വിശിഷ്ട സംഭാവനക്കയി അദ്ദേഹത്തിനു 1998-ൽ പത്മഭൂഷൺ ലഭിച്ചു. ഇന്ത്യയിലെ മികച്ച പത്രാധിപർക്ക് ഇന്ത്യൻ എക്സ്‌പ്രസ്ഏർപ്പെടുത്തിയ ബി.ഡി.ഗോയങ്ക അവാർഡ് , ഫൗണ്ടേഷൻ ഫോർ ഫ്രീഡം ഓഫ് ഇൻഫർമേഷൻ അവാർഡ്,പത്രരംഗത്തെ ദീർഘ കാലത്തെ വിശിഷ്ട സേവനത്തിനുള്ള കേരള പ്രസ് അക്കാദമിയുടെ പ്രഥമ പുരസ്കാരം,സ്വദേശാഭിമാനി പുരസ്കാരം,ദേശീയോദ്ഗ്രഥനത്തിനുള്ള രാമകൃഷ്ണ ജയ് ദയാൽ ഹാർമണി അവാർഡ് തുടങ്ങി മറ്റ് ഒട്ടേറെ പുരസ്കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സ്മരണാർഥം തപാൽ വകുപ്പ് 2011 ഓഗസ്റ്റ് ഒന്നിന് അഞ്ചു രൂപയുടെ സ്റ്റാമ്പും ഫസ്റ്റ് ഡേ കവറും പുറത്തിറക്കി ആദരിച്ചു.

കൃതികൾ

ആത്മകഥയായ എട്ടാമത്തെ മോതിരം 2008 ജനുവരിയിൽ ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ചു ,പത്നി മിസ്സിസ്.കെ.എം. മാത്യുവിന്റെ വിയോഗത്തെത്തുടർന്ന് എഴുതിയ 'അന്നമ്മ' എന്ന ഓർമ്മപ്പുസ്തകം മറ്റൊരു കൃതിയാണ്.

അവലംബം

Tags:

കെ.എം. മാത്യു സ്വകാര്യ ജീവിതംകെ.എം. മാത്യു പത്രപ്രവർത്തനംകെ.എം. മാത്യു പുരസ്കാരങ്ങൾകെ.എം. മാത്യു കൃതികൾകെ.എം. മാത്യു അവലംബംകെ.എം. മാത്യുകേരളംമലയാള മനോരമ ദിനപത്രം

🔥 Trending searches on Wiki മലയാളം:

തൊണ്ടിമുതലും ദൃക്സാക്ഷിയുംഡിഫ്തീരിയആർത്തവംകൊല്ലൂർ മൂകാംബികാക്ഷേത്രംകൊച്ചി വാട്ടർ മെട്രോമലയാളം വിക്കിപീഡിയനിക്കാഹ്നസ്ലെൻ കെ. ഗഫൂർവിക്രംഎ.ആർ. റഹ്‌മാൻഇന്ദിരാ ഗാന്ധിഉറക്കംചിലപ്പതികാരംആറ്റിങ്ങൽ കലാപംആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംകൊൽക്കത്ത നൈറ്റ് റൈഡേർസ്വിഷ്ണുഹാരി പോട്ടർപഴഞ്ചൊല്ല്ജെ.സി. ഡാനിയേൽ പുരസ്കാരംലോക പൈതൃക ദിനംകറുത്ത കുർബ്ബാനഒമാൻമമ്മൂട്ടിഅക്കിത്തം അച്യുതൻ നമ്പൂതിരിഈലോൺ മസ്ക്എസ്.എൻ.ഡി.പി. യോഗംകൂടിയാട്ടംകേരളത്തിലെ സാക്ഷരതാ പ്രസ്ഥാനംഈമാൻ കാര്യങ്ങൾഅണലിഉണ്ണിയച്ചീചരിതംമംഗളാദേവി ക്ഷേത്രംലൈംഗികബന്ധംമൂന്നാർഎഫ്. സി. ബയേൺ മ്യൂണിക്ക്കോവിഡ്-19ദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)സിന്ധു നദീതടസംസ്കാരംതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംമഞ്ഞപ്പിത്തംജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികനീതി ആയോഗ്ഹിമാലയംകൊടൈക്കനാൽഗോവന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്ഓമനത്തിങ്കൾ കിടാവോമലപ്പുറം ജില്ലഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഗുൽ‌മോഹർആഗോളതാപനംഔഷധസസ്യങ്ങളുടെ പട്ടികവിനീത് ശ്രീനിവാസൻടിപ്പു സുൽത്താൻവിക്കിപീഡിയശുഭാനന്ദ ഗുരുനവരത്നങ്ങൾപൾമോണോളജിഅമർ അക്ബർ അന്തോണികെ.സി. ഉമേഷ് ബാബുപാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംഐസക് ന്യൂട്ടൺകുണ്ടറ വിളംബരംതുഞ്ചത്തെഴുത്തച്ഛൻകേരള സാഹിത്യ അക്കാദമിവാട്സ്ആപ്പ്കൂട്ടക്ഷരംമൗലിക കർത്തവ്യങ്ങൾധനുഷ്കോടിമെറ്റ്ഫോർമിൻപന്ന്യൻ രവീന്ദ്രൻആടുജീവിതം (മലയാളചലച്ചിത്രം)നറുനീണ്ടിമലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികയുവേഫ ചാമ്പ്യൻസ് ലീഗ്തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രംബിഗ് ബോസ് മലയാളം🡆 More