കണ്ടുപിടുത്തങ്ങളുടെ യുഗം

പതിനഞ്ചാം നൂറ്റാണ്ടിൽ തുടങ്ങി പതിനേഴാം നൂറ്റാണ്ടിന്റെ ആദ്യകാലം വരെ, യൂറോപ്യൻ നാവികർ പുതിയ വ്യാപാര പാതകൾ കണ്ടെത്താനും പുതിയ വ്യാപാര പങ്കാളികളെ തേടിയും ലോകമെമ്പാടും യാത്രകൾ നടത്തി.

ഈ കാലഘട്ടത്തെയാണ് ചരിത്രത്തിൽ കണ്ടുപിടിത്തങ്ങളുടെ യുഗം അല്ലെങ്കിൽ പര്യവേക്ഷണങ്ങളുടെ യുഗം എന്ന് വിളിക്കുന്നത്.

സ്വർണം, വെള്ളി, സുഗന്ധവ്യഞ്ജനങ്ങൾ മുതലായ വ്യാപാരസാധ്യതയുള്ള വിഭവങ്ങളായിരുന്നു അവരുടെ പ്രധാന ലക്‌ഷ്യം. ഇതിനു വേണ്ടിയുള്ള യാത്രകളിൽ അവർ പുതിയ ജനവിഭാഗങ്ങളെ കണ്ടുമുട്ടുകയും അതുവരെ രേഖപ്പെടുത്താത്ത ഭൂമേഖലകൾ കണ്ടുപിടിക്കുകയും ചെയ്തു. ക്രിസ്റ്റഫർ കൊളംബസ്, വാസ്കോ ഡി ഗാമ, പെഡ്രോ ആൾവാരെസ് കബ്രാൾ, ജോൺ കാബട്ട്, യെർമാക്, ജുവാൻ പോൺസി ഡി ലിയോൺ, ബർത്താലോമ്യോ ഡയസ്, ഫെർഡിനാൻഡ് മഗല്ലൻ, ജെയിംസ് കുക്ക് മുതലായവർ അന്നത്തെ ഏറ്റവും പേരുകേട്ട പര്യവേക്ഷകർ ആയിരുന്നു.

പോർച്ചുഗീസ് സാമ്രാജ്യം

വഴികാട്ടിയായ ഹെൻറി (Henry the Navigator) എന്ന് വിളിക്കപ്പെടുന്ന പോർച്ചുഗീസ് രാജകുമാരനാണ് ആദ്യമായി പോർച്ചുഗീസ് നാവികരെ പണം നൽകി ആഫ്രിക്കയുടെ പടിഞ്ഞാറേ തീരങ്ങൾ പര്യവേക്ഷണം നടത്താൻ അയച്ചത്. പതിനഞ്ചാം നൂറ്റാണ്ടിൽ പോർച്ചുഗീസ് നാവികനായ വാസ്കോ ഡി ഗാമ ആഫ്രിക്കയുടെ തെക്കുപടിഞ്ഞാറൻ മുനമ്പിലെത്തുകയും പോർച്ചുഗീസ് കോളനിയായ കേപ് ടൗൺ പട്ടണം സഥാപിക്കുകയും ചെയ്തു. ഇത് ഇന്ത്യൻ മഹാസമുദ്രത്തിലേക്കുള്ള പടിവാതിലായിമാറി. തുടർന്നുവന്ന രണ്ടു ശതാബ്ദം കൊണ്ട് പോർച്ചുഗീസുകാർ ആഫ്രിക്കൻ തീരങ്ങൾ, അറേബ്യൻ ഉപദ്വീപ്, ഇന്ത്യ എന്നിവിടങ്ങളിൽ ശക്തമായ വ്യാപാരശൃംഖല സ്ഥാപിച്ചു. എന്നാൽ ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യൻ മഹാസമുദ്രത്തിലെ പ്രമുഖ ശക്തിയായി മാറിയതോടെ പോർച്ചുഗീസ് സാമ്രാജ്യത്തിന്റെ ശക്തി ക്ഷയിച്ചു.

സ്പാനിഷ് സാമ്രാജ്യം

പോർച്ചുഗീസ് കോളനികളുടെ വളർച്ച കണ്ട് അവരോട് മത്സരിക്കാൻ സ്പെയിൻ ക്രിസ്റ്റഫർ കൊളംബസിനെ പോർച്ചുഗീസുകാർ പോയതിന് എതിർ ദിശയിൽ അയച്ചു. കൊളംബസ് അറ്റ്ലാന്റിക് സമുദ്രം മുറിച്ചു കടന്ന് ഒരു ഭൂഖണ്ഡത്തിലെത്തി. കൊളംബസ് ഏഷ്യ ആണ് താൻ കണ്ടുപിടിച്ച വൻകര എന്ന് വിശ്വസിച്ചെങ്കിലും പിന്നീട് ചില സ്പാനിഷ് നാവികർ ഇത് അമേരിക്കകൾ ആണെന്ന് കണ്ടെത്തി.

പതിനാറാം നൂറ്റാണ്ടിൽ കോൺക്വിസ്റ്റഡോർ എന്ന് വിളിക്കപ്പെടുന്ന സ്പാനിഷ് പര്യവേക്ഷണ സൈനികർ പിൽക്കാലത്തു ലാറ്റിനമേരിക്ക ആയി മാറിയ ഭൂഭാഗത്തിന്റെ ഭൂരിഭാഗവും കീഴടക്കി. തെക്കേ അമേരിക്കയിലെ ചില ബ്രിട്ടീഷ് ഫ്രഞ്ച് കോളനികളും പോർച്ചുഗലിന്റെ കയ്യിലായിരുന്ന ബ്രസീലും മാത്രമേ അവർക്ക് വശംവദരാവാതിരുന്നുള്ളൂ. വ്യാപാരത്തിൽ ശ്രദ്ധകേന്ദ്രീകരിച്ച പോർച്ചുഗീസുകാരെ പോലെ ആളായിരുന്നു സ്പാനിഷ് നാവികർ. അവർക്ക് കീഴടക്കലിൽ ആയിരുന്നു താല്പര്യം.അതുകൊണ്ടു തന്നെ കുറച്ചു തീരദേശ പട്ടണങ്ങളും ദ്വീപുകളും ഭരിച്ചിരുന്ന പോർച്ചുഗീസുകാരേക്കാൾ വളരെ ബൃഹത്തായ ഒരു സാമ്രാജ്യം ആണ് സ്പാനിഷ് നാവികർ കെട്ടിപ്പടുത്തത്. സ്‌പെയിനിലെ ഫിലിപ് രണ്ടാമൻ രാജാവിന്റെ കീഴിൽ സ്പെയിനും പോർച്ചുഗലും ലയിച്ചപ്പോൾ അവരുടെ സമ്മിശ്ര സാമ്രാജ്യം ലോകത്തിലെ തന്നെ വലിയ സാമ്രാജ്യം ആയിരുന്നു.

1522-ൽ മഗല്ലന്റെ കപ്പൽപ്പട പ്രയാണം കഴിഞ്ഞ് തിരിച്ചെത്തി. അവരായിരുന്നു ആദ്യമായി ലോകം ചുറ്റിയ നാവികർ.

ബ്രിട്ടൺ, ഫ്രാൻസ്, നെതർലാൻഡ്

പതിനേഴാം നൂറ്റാണ്ടിൽ ബ്രിട്ടൺ, ഫ്രാൻസ്, നെതർലാൻഡ്‌സ് എന്നിവരുമായി നടന്ന ദീർഘമായ രാഷ്ട്രീയ, മതപര യുദ്ധങ്ങൾ കാരണം ഐബീരിയൻ ഉപദ്വീപ് ക്ഷയിച്ചു. ഈ മൂന്നു രാജ്യങ്ങൾ യുദ്ധങ്ങളിലെ പ്രധാന വിജയികളായി ഉയർന്നു വരികയും സ്പെയിനും പോർച്ചുഗലും പോലെ പ്രമുഖ ശക്തികളാവുകയും ചെയ്തു.അടുത്ത രണ്ടു നൂറ്റാണ്ടുകൾ ലോകം തന്നെ മൂന്നു രാജ്യങ്ങളുടെ യുദ്ധക്കളമായി മാറി. ബ്രിട്ടണും, ഫ്രാൻസും വടക്കേ അമേരിക്ക, ഇന്ത്യ എന്നിവിടങ്ങൾ ഭരിച്ചപ്പോൾ, ഡച്ചുകാർ അമേരിക്കയുടെ ചില ഭാഗങ്ങളും, ഇന്ത്യൻ മഹാസമുദ്രത്തിലെ പോർച്ചുഗീസ് താവളങ്ങളും, ഇന്തോനേഷ്യയും പിടിച്ചടക്കി. ഈ മൂന്ന് ശക്തികൾക്കും ലോകമാസകലം സ്വാധീനമുണ്ടായിരുന്നു അന്ന്.

ഇതിന്റെയെല്ലാം അവസാനം യൂറോപ്പിലും പുറത്തും വെച്ച് നടന്ന ഒരുകൂട്ടം യുദ്ധങ്ങളിലായിരുന്നു. അതിൽനിന്ന് വിജയിയായി ബ്രിട്ടൺ പുറത്തു വന്നു. പതിനെട്ടാം നൂറ്റാണ്ടിൽ അവർ ഫ്രഞ്ച് കാനഡയും ഇന്ത്യയും പിടിച്ചെടുന്നു. ഇന്ത്യൻ മഹാസമുദ്രം കീഴടക്കിയ അവർ ഡച്ച് നാവികസേനയെ പരാജയപ്പെടുത്തി. 1763 ആയപ്പൊളേക്കും സ്പെയിനിനുശേഷം വലിയ രണ്ടാമത്തെ സാമ്രാജ്യമായിരുന്നു ബ്രിട്ടീഷ് സാമ്രാജ്യം. എന്നാൽ 1776 ൽ പതിമൂന്ന് ബ്രിട്ടീഷ് അമേരിക്കൻ കോളനികൾ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ഫ്രഞ്ചുകാരും, ഡച്ചുകാരും, സ്പെയിൻകാരും സഹായിച്ച് അമേരിക്കൻ വിപ്ലവത്തിലൂടെ അവർ ബ്രിട്ടനെ പരാജയപ്പെടുത്തി.

1778-ൽ ബ്രിട്ടന്റെ ക്യാപ്റ്റൻ ജെയിംസ് കുക്ക് പുതിയ ഭൂമിക തേടി ഉത്തര ശാന്തസമുദ്രത്തിന് കുറുകെ യാത്രപുറപ്പെട്ടു. രണ്ടു വലിയ ദ്വീപുകളിൽ അദ്ദേഹം എത്തിച്ചേർന്നു. അവിടന്ന് പടിഞ്ഞാട്ട് വീണ്ടും യാത്രചെയ്ത അദ്ദേഹം വലിയ മറ്റൊരു ഭൂമികയിലെത്തി. ഇന്നത്തെ ന്യൂസിലാൻഡ് ആയിരുന്നു ആദ്യത്തെ സ്ഥലം, രണ്ടാമത്തെ ഓസ്‌ട്രേലിയയും. ക്യാപ്റ്റൻ കുക്ക് ഈ സ്ഥലങ്ങളിൽ ബ്രിട്ടന്റെ അധികാരം സ്ഥാപിച്ചു. വീണ്ടും ശാന്തസമുദ്രപര്യവേക്ഷണത്തിനിറങ്ങിയ അദ്ദേഹം ഹവായ് ദ്വീപുകാരുമായുള്ള യുദ്ധത്തിൽ കൊല്ലപ്പെട്ടു.

Tags:

🔥 Trending searches on Wiki മലയാളം:

ഒ.വി. വിജയൻഅർബുദംകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾബാങ്ക്ചെറൂളകേരള നവോത്ഥാന പ്രസ്ഥാനംപ്രത്യക്ഷ രക്ഷാ ദൈവസഭഅശ്വതി (നക്ഷത്രം)വിഷ്ണുതൃശ്ശൂർ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിക്ഷേത്രംടിപ്പു സുൽത്താൻകൃഷ്ണൻയെമൻസ്വവർഗ്ഗലൈംഗികതസംഘകാലംആൻജിയോഗ്രാഫിമാമ്പഴം (കവിത)മതേതരത്വം ഇന്ത്യയിൽഹെപ്പറ്റൈറ്റിസ്-ബിമകം (നക്ഷത്രം)ആടുജീവിതം (ചലച്ചിത്രം)വെള്ളെഴുത്ത്കൊല്ലൂർ മൂകാംബികാക്ഷേത്രംമരണംഹെർമൻ ഗുണ്ടർട്ട്യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻപി.എൻ. ഗോപീകൃഷ്ണൻഐക്യരാഷ്ട്രസഭഗിരീഷ് എ.ഡി.നയൻതാരഷക്കീലലക്ഷ്മി നായർഗ്ലോക്കോമകല്ലുരുക്കികേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികകൂടിയാട്ടംതിരുവമ്പാടി (കോഴിക്കോട്)സുകന്യ സമൃദ്ധി യോജനകേരള നിയമസഭബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിഒന്നാം കേരളനിയമസഭസ്ത്രീ സുരക്ഷാ നിയമങ്ങൾടി.എം. തോമസ് ഐസക്ക്താജ് മഹൽകമല സുറയ്യദൃശ്യംഹുദൈബിയ സന്ധിഹീമോഗ്ലോബിൻമേടം (നക്ഷത്രരാശി)ചണ്ഡാലഭിക്ഷുകിദലിത് സാഹിത്യംമഞ്ഞപ്പിത്തംഎടക്കൽ ഗുഹകൾലത്തീൻ കത്തോലിക്കാസഭതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻപാഠകംറിപ്പബ്ലിക് ദിനം (ഇന്ത്യ)ഉൽകൃഷ്ടവാതകംഓട്ടൻ തുള്ളൽപാലോട്ടു തെയ്യംനാടകംസോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യറോസ്‌മേരിമില്ലറ്റ്പല്ല്നിവർത്തനപ്രക്ഷോഭംനക്ഷത്രവൃക്ഷങ്ങൾഅധ്യാപനരീതികൾകേരള സാഹിത്യ അക്കാദമി പുരസ്കാരംഇരിഞ്ഞാലക്കുടസുപ്രഭാതം ദിനപ്പത്രംതെങ്ങ്പത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംകേരളനിയമസഭയിലെ സ്പീക്കർമാരുടെ പട്ടികകേരളത്തിലെ ജില്ലകളുടെ പട്ടിക🡆 More