ഓപ്പറേറ്റിങ്‌ സിസ്റ്റം

കംപ്യൂട്ടറിന്റെ വിവിധ ഭാഗങ്ങൾ തമ്മിലുള്ള പ്രവർത്തനങ്ങൾ ഏകോപ്പിക്കുകയും, നിയന്ത്രിക്കുകയും ചെയ്യുന്ന സിസ്റ്റം സോഫ്റ്റ്‌വെയർ ആണ്‌ ഓപ്പറേറ്റിംഗ്‌ സിസ്റ്റം (ഒ.

എസ്‌) എന്നറിയപ്പെടുന്നത്‌. വേർഡ്‌ പ്രോസസ്സർ, കംപ്യൂട്ടർ ഗെയിം തുടങ്ങി മറ്റുള്ള സോഫ്റ്റ്‌വെയർ ഘടകങ്ങൾക്കു കംപ്യൂട്ടറിന്റെ ഇൻപുട്ട്/ഔട്ട്പുട്ട് ഉപകരണങ്ങൾ, മെമ്മറി, ഫയൽ സിസ്റ്റം തുടങ്ങിയവയിലേക്കുള്ള ഇടനിലക്കാരനായി ഓപ്പറേറ്റിംഗ്‌ സിസ്റ്റം വർത്തിക്കുന്നു. സാധാരണയായി, ഓപ്പറേറ്റിംഗ്‌ സിസ്റ്റം 3 പാളികളായാണ്‌ രൂപകൽപന ചെയ്യുക.

  1. ഹാർഡ്‌വെയറിനെ നേരിട്ടു നിയന്ത്രിക്കുന്നവ അഥവാ സിസ്റ്റം യൂട്ടിലിറ്റികൾ
  2. സിസ്റ്റം യൂട്ടിലിറ്റികളുമായി സംവദിക്കുന്ന കേർണെൽ
  3. കേർണെലിനും അപ്ളിക്കേഷൻ സോഫ്റ്റ്‌വെയറിനും ഇടയിൽ നിൽക്കുന്ന ഷെൽ
ഓപ്പറേറ്റിങ്‌ സിസ്റ്റം
A layer structure showing where Operating System is located on generally used software systems on desktops

ഹാർഡ്‌വെയർ <-> സിസ്റ്റം യൂട്ടിലിറ്റികൾ <-> കെർണൽ <-> അപ്ളിക്കേഷൻ സോഫ്റ്റ്‌വെയർ

പ്രധാനമായും സെർവറുകളുടെ പ്രവർത്തനത്തിനയി യുണിക്സ് ഓപ്പറേറ്റിംഗ്‌ സിസ്റ്റവും ഡെസ്ക്ടോപ്പ് രംഗത്ത് മൈക്രോസോഫ്ടിന്റെ വിൻഡോസ്‌ , ആപ്പിളിന്റെ os10 , ക്യാനോണിക്കലിന്റെ ഉബുണ്ടു ഓപ്പറേറ്റിംഗ്‌ സിസ്റ്റവുമാണ് കൂടുതലായി ഉപയോക്താക്കൾ ഉപയോഗിക്കുന്നത്

പ്രധാന പ്രവർത്തനങ്ങൾ

  • മെമ്മറി മാനേജ്മെന്റ്
    എല്ലാ ആപ്ലിക്കേഷനുകളും പ്രവർത്തിക്കുന്നതിനാവശ്യമായ മെമ്മറി പ്രദാനം ചെയ്യുക എന്നതാണ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഒരു പ്രധാന പ്രവർത്തനം. ഒരു അപ്ലിക്കേഷന്റെ പ്രവർത്തനം കഴിഞ്ഞാൽ അത് ഉപയോഗിച്ച് കൊണ്ടിരുന്ന മെമ്മറി മറ്റ് പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ തയ്യാറാക്കുന്നതും ഓ. എസ്. ന്റെ ഈ ഭാഗമാണ്. അതുപോലെ ഒരു അപ്ലിക്കേഷൻ ഉപയോഗിക്കുന്ന മെമ്മറി മറ്റൊരു അപ്ലിക്കേഷൻ ഉപയോഗിക്കാതെ നോക്കുന്നതും ഓ. എസ്. ആണ്.
  • പ്രക്രിയകളുടെ നടത്തിപ്പ്
    ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പ്രോസസ് മാനേജ്മെന്റ് എന്ന ഈ ഭാഗമാണ് പലതരം ആപ്ലിക്കേഷനുകൾ പ്രവർത്തിപ്പിക്കാൻ കംപ്യൂട്ടറിനെ പ്രാപ്തമാക്കുന്നത്. ഇന്ന് ലഭ്യമായ എല്ലാ കമ്പ്യൂട്ടറുകൾക്കും ഒന്നിലധികം പ്രവർത്തനങ്ങൾ ഒരേ സമയം ചെയ്യാൻ സാധിക്കും.
  • പ്രയോഗോപകരണങ്ങളുടെ നടത്തിപ്പ്
    കംപ്യൂട്ടറിലേക്കു ബന്ധിപ്പിച്ചിട്ടുള്ള അതിന്റെ എല്ലാ അനുബന്ധ ഉപകരണങ്ങളേയും (കീ ബോർഡ്, മോണിറ്റർ, പ്രിൻറർ, മൗസ്, തുടങ്ങിയവ) ഏകോപിപ്പിച്ചു പ്രവർത്തിപ്പിക്കുന്നതിന്റെ ഉത്തരവാദിത്തം ഒപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഡിവൈസ് മാനേജ്മെന്റ് എന്ന ഭാഗത്തിനാണ്.
  • വിവരസമാഹാര ശേഖരത്തിന്റെ നടത്തിപ്പ്
    കമ്പ്യൂട്ടറുകളിൽ എല്ലാ വിവരവും ഹാർഡ് ഡിസ്കിൽ ഫയലു(രേഖ)കളായാണ് സൂക്ഷിക്കുന്നത്. ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഫയൽ മാനേജ്മെന്റ് എന്ന ഭാഗമാണ് ഓരോ അപ്ലിക്കേഷനുകൾക്കും വേണ്ട രേഖകൾ ഹാർഡ് ഡിസ്കിൽ സൂക്ഷിക്കുകയും ആവശ്യപ്പെടുന്ന സമയത്ത് ലഭ്യമാക്കുകയും ചെയ്യുന്നത്.
  • പരസ്പര ബന്ധിത ശൃംഖല
    ഇന്ന് പുറത്തിറങ്ങുന്ന എല്ലാ ഓപ്പറേറ്റിങ് സിസ്റ്റങ്ങളും മറ്റു കമ്പ്യുട്ടറുകളുമായി ബന്ധപ്പെടുത്തുന്നതിനുള്ള പെരുമാറ്റ ചട്ടങ്ങൾ അനുസരിച്ചാണ് ഉണ്ടാക്കിയിട്ടുള്ളത്. ഇതിനാൽ പലതരം ഓപ്പറേറ്റിങ് സിസ്റ്റങ്ങൾ ഉപയോഗിക്കുന്ന കമ്പ്യുട്ടറുകൾക്ക് പരസ്പരം ബന്ധപ്പെടാനും, ഫയലുകളും മറ്റു വിഭവങ്ങളും(പ്രിന്റർ, സ്കാനർ, കണക്കുകൂട്ടാനുള്ള ശേഷി, തുടങ്ങിയവ ) പങ്കുവെക്കാനും സാധിക്കും.
  • സംരക്ഷണം
    കമ്പ്യുട്ടറുകൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിനാൽ വിവരങ്ങളുടെ സുരക്ഷിതത്വം ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഒരു പരമപ്രധാനമായ കർത്തവ്യമാണ്. ഓരോ വിഭവവും ആവശ്യപ്പെടുമ്പോൾ ഓ. എസ്. അത് ആവശ്യപ്പെടുന്ന അപ്ലിക്കേഷന്റെ അല്ലെങ്കിൽ ഉപയോക്താവിന്റെ ഐകാത്മ്യം പരിശോധിച്ച് തീരുമാനങ്ങൾ എടുക്കും. ഓ. എസ്. പല നിലകളിലായി വിവരങ്ങളുടെയും വിഭവങ്ങളുടെയും സംരക്ഷണം ഉറപ്പുവരുത്തുന്നു.
  • ഉപയോക്താവുമായുള്ള സംവേദനം
    ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ യുസർ ഇന്റർഫേസ് ഭാഗമാണ് ഉപയോക്താവുമായി സംവദിക്കാനുള്ള ഉപകരണങ്ങളെ(കീ ബോർഡ്, മോണിറ്റർ, മൗസ് തുടങ്ങിയവ) ഏകോപിപ്പിച്ചു പ്രവർത്തിപ്പിക്കുന്നത്. ഉപയോക്താവിന്റെ ഭാഷയെ കമ്പ്യുട്ടറിനു മനസ്സിലാവുന്ന ഭാഷയിലേക്കും തിരിച്ചും തർജമ ചെയ്യുകയാണ് ഈ ഉപകരണങ്ങളും ഓ. എസ്. ഉം ചെയ്യുന്നത്.

ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ വർഗീകരണം

  • റിയൽ ടൈം ഒ.എസ്.
  • മൾട്ടി യുസർ ഒ.എസ്.
  • മൾട്ടി vs സിംഗിൾ ടാസ്കിംഗ് ഒ.എസ്.
  • ഡിസ്ട്രിബ്യുട്ടെദ് ഒ.എസ്.
  • എംബെഡഡ് ഒ.എസ്.

പ്രധാനപ്പെട്ട ഓപറേറ്റിംഗ്‌ സിസ്റ്റങ്ങൾ

ഓപ്പറേറ്റിങ്‌ സിസ്റ്റം 
ഓപറേറ്റിംഗ്‌ സിസ്റ്റങ്ങൾ മാർക്കറ്റ് ഷെയർ
  • എച്ച്പി യുണിക്സ്
  • മാക് ഒ.എസ്.
    ആപ്പിൾ കമ്പനി പുറത്തിറക്കുന്ന ഓപ്പറേറ്റിങ്ങ്‌ സിസ്റ്റം. ഇപ്പൊൾ മാക്കിന്റോഷ് കംപ്യൂട്ടറുകളിൽ ഇൻബിൽറ്റ് ആയി വരുന്നു.
    യുനിക്സ് അടിസ്ഥാനമാക്കി സൺ മൈക്രോസിസ്റ്റംസ് ഉണ്ടാക്കിയ സെർവർ ഓപ്പറേറ്റിങ്ങ്‌ സിസ്റ്റം.
    യുനിക്സ് പൊലെയുള്ള മറ്റൊരു ഓപ്പറേറ്റിങ്ങ്‌ സിസ്റ്റം. ലിനക്സ് സൗജന്യ ജിപിഎൽ അനുമതിപത്രം ഉപയോഗിക്കുന്നു.
    പേർസണൽ കംപ്യുട്ടറുകൾക്ക് വേണ്ടി മൈക്രോസോഫ്റ്റ്‌ പുറത്തിറക്കിയ ഓപ്പറേറ്റിങ്ങ്‌ സിസ്റ്റം
    ഉബുണ്ടു ലിനക്സ്‌ ഇന്ന് ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന പ്രശസ്തമായ സൌജന്യ ലിനക്സ്‌ ഓപ്പറേറ്റിങ്ങ്‌ സിസ്റ്റം ആണ്.
    പരിപൂർണമായി ഇന്റർനെറ്റ്‌ അധിഷ്ടിതമായി പ്രവർത്തിക്കുന്ന ഗൂഗിൾന്റെ ഈ OS ലിനക്സ്‌ കെർണൽ ഉപയോഗിച്ച് നിർമിച്ചതാണ്. ഈ ഓപ്പറേറ്റിംഗ് സിസ്റ്റം എല്ലാ വിവരങ്ങളും ഗൂഗിൾ ക്ലൌഡ് സങ്കേതത്തിലാണ് സൂക്ഷിക്കുന്നത്.

കൂടുതൽ അറിയാൻ

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

ഓപ്പറേറ്റിങ്‌ സിസ്റ്റം പ്രധാന പ്രവർത്തനങ്ങൾഓപ്പറേറ്റിങ്‌ സിസ്റ്റം ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ വർഗീകരണംഓപ്പറേറ്റിങ്‌ സിസ്റ്റം പ്രധാനപ്പെട്ട ഓപറേറ്റിംഗ്‌ സിസ്റ്റങ്ങൾഓപ്പറേറ്റിങ്‌ സിസ്റ്റം കൂടുതൽ അറിയാൻഓപ്പറേറ്റിങ്‌ സിസ്റ്റം അവലംബംഓപ്പറേറ്റിങ്‌ സിസ്റ്റം പുറത്തേക്കുള്ള കണ്ണികൾഓപ്പറേറ്റിങ്‌ സിസ്റ്റംകമ്പ്യൂട്ടർസിസ്റ്റം സോഫ്റ്റ്‌വെയർ

🔥 Trending searches on Wiki മലയാളം:

ആരോഗ്യംഹിന്ദുമതംഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംബഡേ മിയാൻ ചോട്ടെ മിയാൻ (2024ലെ ചലച്ചിത്രം)Autoimmune diseaseപുകവലിയുടെ ആരോഗ്യ ഫലങ്ങൾഗോഡ്ഫാദർതിരുവനന്തപുരംകത്തോലിക്കാസഭഅങ്കോർ വാട്ട്മൗലികാവകാശങ്ങൾകേരളത്തിലെ മണ്ണിനങ്ങൾഓമനത്തിങ്കൾ കിടാവോടിപ്പു സുൽത്താൻനിർദേശകതത്ത്വങ്ങൾസമാസംക്വിറ്റ് ഇന്ത്യ പ്രസ്ഥാനംമില്ലറ്റ്ഒ.എൻ.വി. കുറുപ്പ്ദി ആൽക്കെമിസ്റ്റ് (നോവൽ)മുള്ളാത്തഅസിത്രോമൈസിൻജനാധിപത്യംമഞ്ഞക്കൊന്നഒമാൻചന്ദ്രയാൻ-3പാമ്പാടി രാജൻചമ്പുവെള്ളിക്കെട്ടൻസി.കെ. വിനീത്കണ്ടൽക്കാട്മാസീവ് ഓപൺ ഓൺലൈൻ കോഴ്സ്സിൽക്ക് സ്മിതഉഭയവർഗപ്രണയിഅബൂ ഹനീഫഅർബുദംകുരിശിന്റെ വഴിഭാഷാശാസ്ത്രംവിക്കിപീഡിയതൃശ്ശൂർ ജില്ലഇന്ത്യൻ രൂപസുകന്യ സമൃദ്ധി യോജനകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾദേശീയ വിദ്യാഭ്യാസനയം 2020കഥകളിമലമുഴക്കി വേഴാമ്പൽസമത്വത്തിനുള്ള അവകാശംവിഭക്തിചാറ്റ്ജിപിറ്റിഅസ്സലാമു അലൈക്കുംഅമർ അക്ബർ അന്തോണിമാധ്യമം ദിനപ്പത്രംമലയാള നോവൽമണിപ്രവാളംഎഴുത്തച്ഛൻ പുരസ്കാരംസാകേതം (നാടകം)ഡെങ്കിപ്പനിയാസീൻലോക്‌സഭഭൂമിഇന്ത്യൻ പ്രീമിയർ ലീഗ്കൊടിയേറ്റംഓം നമഃ ശിവായജൈനമതംകേന്ദ്രഭരണപ്രദേശംദാവൂദ്ഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികചെന്നൈ സൂപ്പർ കിങ്ങ്‌സ്ഒന്നാം ലോകമഹായുദ്ധംഗണപതിപലസ്തീൻ (രാജ്യം)ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിബിഗ് ബോസ് (മലയാളം സീസൺ 5)രമണൻഹുദൈബിയ സന്ധിലിത്വാനിയചെങ്കണ്ണ്സച്ചിൻ തെൻഡുൽക്കർ🡆 More