എമ്മി റോസം: അമേരിക്കന്‍ ചലചിത്ര നടന്‍

ഒരു അമേരിക്കൻ നടിയും, ടെലിവിഷൻ സംവിധായികയും ഗായികയും ഗാനരചയിതാവുമാണ് ഇമ്മാനുവൽ ഗ്രേ റോസം (ജനനം:സെപ്റ്റംബർ 12, 1986).

ന്യൂയോർക്ക് നഗരത്തിലെ മാൻഹാട്ടനിൽ 1986 സെപ്തംബർ 12 -നാണ് അവർ ജനിച്ചത്. ഷെയിംലെസ് എന്ന ടെലിവിഷൻ പരമ്പരയിലെ ഫിയോണ ഗാല്ലഘർ‌ എന്ന കഥാപാത്രത്തിലൂടെ അവർ പ്രേക്ഷകർക്കു ഏറെ സുപരിചിതയാണ്. മിസ്റ്റിക് റിവർ (2003) എന്ന ചിത്രത്തിലെ വേഷത്തിലൂടെയാണ് തുടക്കത്തിൽ അവർ അംഗീകാരം നേടിയത്. സോങ്ങ്കാച്ചർ (2000), ആൻ അമേരിക്കൻ റാപ്സോഡി, (2001), പാഷനാഡാ (2002), മിസ്റ്റിക് റിവർ (2003) എന്നിങ്ങനെ ഏതാനും സിനിമകളിൽ അവർ ഒരു അഭിനേത്രിയായും അവർ കലാരംഗത്ത് തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. മിസ്റ്റിക് റിവർ (2003) എന്ന സിനിമയിലെ അഭിനയം അവരിൽ ഒരു കഴിവുള്ള നടി ഒളിഞ്ഞിരിപ്പുണ്ടെന്നു ലോകത്തോടു വിളിച്ചുപറഞ്ഞു. ഒരു സയൻസ് ഫിക്ഷൻ സിനിമയായ ദ ഡേ ആഫ്റ്റർ ടുമോറോ (2004) എന്ന ചിത്രത്തിലെ നായിക അവരുടെ പ്രതിഭയുടെ ആഴം പ്രേക്ഷകർക്കു മുമ്പിൽ തുറന്നു കാട്ടി. അതുപോലെ തന്നെ എടുത്തു പറയേണ്ടതാണ്. ദ ഫാൻറം ഓഫ് ദ ഓപ്പറയിലെ ക്രിസ്റ്റീന് ഡായ് എന്ന കഥാപാത്രവും. പൊസീഡൻ (2006), ഡ്രാഗൺബോൾ: എവലൂഷൻ (2009), ഡയർ (2009), ബ്യൂട്ടിഫുൾ ക്രീച്ചേർസ് (2013), ബിഫോർ ഐ ഡിസപ്യർ (2014), യു ആർ നോട്ട് യു (2014), കോമറ്റ് (2014) എന്നിങ്ങനെ അവരുടെ പ്രതിഭ വെളിപ്പെടുത്തുന്ന ഏതാനും ചിത്രങ്ങൾക്കൂടി പുറത്തിറങ്ങിയിരുന്നു. 2007 ൽ റോസം അവരുടെ ആദ്യ സംഗീത ആൽബം "ഇൻസൈഡ് ഔട്ട്" എന്ന പേരിൽ പുറത്തിറക്കി. അതേ വർഷം തന്നെ "കരോൾ ഓഫ് ദ ബെൽസ്" എന്ന പേരിൽ മറ്റൊരു ആൽബവും പുറത്തിറക്കി. അതിനു പിന്നാലെ 2013 ൽ സെൻറിമെൻൽ ജേർണി എന്ന പേരിൽ മറ്റൊന്നു കൂടി പുറത്തിറക്കിയിരുന്നു.

എമ്മി റോസം
റോസം 2010 ലെ ഇൻഡിപെൻഡന്റ് സ്പിരിറ്റ് പുരസ്കാര വേദിയിൽ.
Rossum at the 25th Independent Spirit Awards in March 2010
ജനനം
ഇമ്മാനുവൽ ഗ്രേ റോസം

(1986-09-12) സെപ്റ്റംബർ 12, 1986  (37 വയസ്സ്)
വിദ്യാഭ്യാസംകൊളമ്പിയ സർവ്വകലാശാല (ബി.എ.)
തൊഴിൽ
  • നടി
  • ടെലിവിഷൻ സംവിധായിക
  • ഗായിക-ഗാനരചയിതാവ്


സജീവ കാലം1993 – present
ജീവിതപങ്കാളി(കൾ)
Justin Siegel
(m. 2008; div. പ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ < ഓപ്പറേറ്റർ)
Sam Esmail
(m. 2017)


ആദ്യകാലജീവിതം

1986 സെപ്റ്റംബർ 12 ന് ന്യൂയോർക്ക് നഗരത്തിലാണ് ഇമ്മാനുവൽ ഗ്രേ റോസം ജനിച്ചത്. ഒരു ഛായാഗ്രഹകയായ ചെറി റോസം എന്ന മാതാവിന്എറെ ഏക മകളായിരുന്നു എമ്മി. എമ്മിയുടെ മാതാവ് റഷ്യൻ പിന്തുടർച്ചയുള്ള ഒരു ജൂത കുടുംബത്തിൽ നിന്നായിരുന്നു. പിതാവ് ഇമ്മാനുവൽ ഒരു ഇംഗ്ലീഷ്-ഡച്ച് പിന്തുടർച്ചയുള്ള പ്രൊട്ടസ്റ്റന്റ് വിഭാഗത്തിൽ നിന്നുള്ള വ്യക്തിയായിരുന്നു. എമ്മിയെ ഗർഭം ധരിച്ചിരുന്ന വേളയിൽ മാതാപിതാക്കൾ വേർപിരിഞ്ഞു. 2007 കാലഘട്ടത്തിൽ രണ്ടു പ്രാവശ്യം മാത്രമേ അവൾ പിതാവിനെ കണ്ടുമുട്ടിയിട്ടുള്ളൂ.

ഏകദേശം 7 വയസ്സു മുതൽ എമ്മി സംഗീതത്തിന്റെ മാസ്മരിക ലോകത്തേയ്ക്കു കാലെടുത്തു വച്ചു തുടങ്ങി. കുട്ടിക്കാലത്തെ 5 വർഷത്തെ സംഗീത പഠനത്തിലൂടെ അവളുടെ ഉള്ളിലെ സംഗീത പ്രതിഭ വെളിവാക്കപ്പെട്ടു. പ്ലസിഡോ ഡോമിംഗോ, ലൂസിയാനോ പാവറൊട്ടി തുടങ്ങിയ പ്രശസ്ത ഗായകരോടൊപ്പം പിന്നണി പാടുവാനുള്ള അവസരങ്ങളും ലഭിച്ചു. ഒരു അഭിമുഖത്തിൽ തന്റെ സംഗീതാഭിരുചി അമ്മയിൽ നിന്നു പകർന്നു കിട്ടിയതാണെന്ന് അവർ പറഞ്ഞിരുന്നു. ഗർഭകാലത്തു് മാതാവ് എല്ലായ്പ്പോഴും ക്ലാസിക്കൽ സംഗീതം തുടങ്ങിയവ ശ്രവിക്കുമായിരുന്നുവത്രേ.

12 വയസ്സായപ്പോഴേയ്ക്കും സംഗീതത്തോടോപ്പം അഭിനയത്തിലും അവർക്ക് അഭിരുചി തോന്നിത്തുടങ്ങി. ഇതിനിടെ ന്യൂയോർക്കിലെ ദ ന്യൂ ആക്ടേർസ് വർക്ക്ഷോപ്പിൽ അഭിനയ പരിശീലനത്തിനും ചേർന്നു.

മാൻഹാട്ടനിലെ സ്പെൻസ് സ്കൂളിൽ പഠനം നടത്തുന്നുണ്ടായിരുന്നുവെങ്കിലും സംഗീതവും അഭിനയവുമായി സമയം ചിലവഴിച്ചതിനാൽ വിദ്യാലയത്തിലെ പഠനം ഇടയ്ക്കുവച്ചു മുടങ്ങി. പിന്നീട്15 വയസ്സിൽ ഓൺലൈൻ വഴി ഹൈസ്ക്കൂൾ വിദ്യാഭ്യാസം എമ്മി റോസം പൂർത്തിയാക്കി. പിന്നീട് കൊളമ്പിയ യൂണിവേഴ്സിറ്റിയിൽ തുടർപഠനത്തിനു ചേർന്നു.

അഭിനയജീവിതം

ആദ്യകാലത്ത് (1997) ഏതാനും ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ചുകൊണ്ടാണ് അവരുടെ അഭ്രപാളികളിലേയ്ക്കുള്ള അരങ്ങേറ്റം. 14 വയസ്സിൽ സോംഗ്ക്യാച്ചർ എന്ന സിനിമയിൽ അഭിനയിക്കുവാൻ അവസരം ലഭിച്ചു (2000) സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ ഈ ചിത്രത്തിലെ തകർപ്പൻ പ്രകടനത്തിന് സ്പെഷ്യൽ ജൂറി പുരസ്കാരം ലഭിച്ചു. അതോടൊപ്പം ഇൻഡിപെൻഡൻസ് സ്പിരിറ്റ് അവർഡിനും അവർ നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. സോങ്ങ്ക്യച്ചറിന്റെ സൌണ്ട് ട്രാക്കിൽ ഡോളി പാർട്ടൺ എന്ന ഗായകനോടൊപ്പം ഒരു യുഗ്മഗാനം പാടാൻ ലഭിച്ച അവസരം എടുത്തു പറയേണ്ടതുണ്ട്.

നോള (2003) എന്ന സിനിമയിൽ റോസം നായികയുടെ റോളിൽ പ്രത്യക്ഷപ്പെട്ടു. അതിനു ശേഷം ക്ലിന്റ് ഈസ്റ്റ് വുഡിന്റെ മിസ്റ്റിക് റിവർ എന്ന സിനിമയിലെ കാത്തി മർക്കം എന്ന കഥാപാത്രമായുള്ള വേഷപ്പകർച്ച അവിസ്മരണീയമായി. പാരിസ്ഥിതിക സംതുലനം തകർന്ന് ഒരു വൻദുരന്തത്തിലേയ്ക്ക് നയിക്കുന്ന കഥ പറയുന്ന ദ ഡേ ആഫ്റ്റർ ടുമോറോ എന്ന ചിത്രം വൻ വിജയമായിരുന്നു. ദ ഫാന്റം ഓഫ് ദ ഓപ്പറയിലെ ക്രിസ്റ്റീൻ ഡേ എന്ന കഥാപാത്രത്തിനു നല്ല നടിയ്ക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. ഇതേ ചിത്രത്തിലെ അഭിനയത്തിനു മറ്റൊരു ക്രട്ടിക്സ് ചോയ്സ് അവാർഡ്, സാറ്റൺ അവാർഡ് ഫോർ ബെസ്റ്റ് പെർഫോർമൻസ് ബൈ എ യംഗർ ആക്ടർ എന്നിവയും ലഭിച്ചു. 2006 ൽ ദ പോസിഡൺ അഡ്വഞ്ചർ എന്ന ചിത്രത്തിൽ ഒരു ശ്രദ്ധേയമായ വേഷം ചെയ്തു. കർട്ട് റസ്സൽ എന്ന നടൻറെ മകളുടെ വേഷമായ ജെന്നിഫർ റാംസേ നാനാതുറയിലുമുള്ള പ്രേക്ഷകരുടെ അഭിനന്ദനങ്ങൾക്കു പാത്രമായി. 2006 ലെ വില്ല്യം ഷേക്സ്പിയറിൻറെ നാടകത്തെ ആസ്പദമാക്കിയുള്ള റോമിയോ ആന്റ് ജൂലിയറ്റ് എന്ന ചിത്രത്തിലെ ജൂലിയറ്റ് കാപ്പുലറ്റ് എന്ന കഥാപാത്രം എടുത്തു പറയേണ്ടതുണ്ട്. 2009 ൽ ഡ്രാഗൺബോൾ എവലൂഷൻ എന്ന ചിത്രത്തിൽ അഭിനയിച്ചു. അതേ വർഷം അഭിനയിച്ച ഡെയർ സൺഡെയ്ൻ ഫിലിം ഫെസ്റ്റിവലിലേയ്ക്ക് ഔദ്ദ്യോഗികമായി തെരഞ്ഞടുക്കപ്പെട്ട ചിത്രമായിരുന്നു. ലൂസി ടൈബർഗേൻ സംവിധാനം ചെയ്ത ഡെയിലി ബ്രഡ് എന്ന സിനിമയിലും അവർക്ക് ശ്രദ്ധേയമായ വേഷമായിരുന്നു.

2011 ൻറെ പകുതിയിൽ റോസം ഡി.ജെ. ക്രൂസോയുടെ സാമൂഹിക ചിത്രമായ ഇൻസൈഡിൽ അഭിനയിച്ചു. ഇത് തോഷിബയും ഇൻറലും ഒരുമിച്ചു സ്പോൺസർ ഒരു ഓൺലൈൻ ചലച്ചിത്രമായിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ ഷെയിംലെസ് എന്ന ടെലിവിഷൻ പരമ്പരയുടെ തുടർഭാഗങ്ങളിൽ അഭിനയിച്ചു. 2013 ൽ ബ്യൂട്ടിഫുൾ ക്രച്ചേർസ് എന്ന സിനിമയിൽ ഒരു സഹ വേഷത്തിൽ അഭിനയിച്ചതു പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്നതായിരുന്നു. ഇതേ പേരിലുള്ള നോവലിൻറെ ചലച്ചിത്രാവിഷ്കാരമായിരുന്നു ആ ചിത്രം. യു ആർ നോട്ട് യൂ (2013) എന്ന ചിത്രത്തിലെ ബെക് എന്ന നഴ്സ്, സാം എസ്മായിൽ സംവിധാനം ചെയ്ത കോമറ്റ് (2013), ബിഫോർ ഐ ഡസപ്പിയർ (2013), കർഫ്യൂ (2013) എന്നിവയാണ് എമ്മി റോസം അഭിനയിച്ച ശ്രദ്ധേയങ്ങളായ മറ്റു ചിത്രങ്ങൾ.

സംഗീതരംഗം

ദ ഫാൻറം ഓഫ് ദ ഓപ്പറയിലെ കഥാപാത്രത്തിനു ശേഷം ക്ലാസിക്കൽ ആൽബങ്ങളിൽ പാടുന്നതിനുള്ള അനേകം അവസരങ്ങൾ അവർ നിരസിച്ചിരുന്നു. പിന്നീട് സ്റ്റുവാർട്ട് ബ്രോളിയുടെ സംവിധാനത്തിൽ എമ്മി റോസം നിർമ്മിച്ചു റോസം സ്വയം പാടി പുറത്തിറക്കിയ സംഗീത ആൽബമായ ഇൻസൈഡ് ഔട്ട് വൻവിജയമായിരുന്നു. 2007 ഒക്ടോബർ 23 നാണ് ഇത് പുറത്തിറങ്ങിയത്. 2007 ഡിസംബറിൽ എമ്മി റോസം കരോൾ ഓഫ് ദ ബെൽസ് എന്ന പേരിൽ ക്രിസ്തുമസ് ഗാനങ്ങളുടെ ഒരു ആൽബം പുറത്തിറക്കി. അലക്സ് ബാന്റിന്റെ ആദ്യ സോളോ ആൽബമായ വി ഹാവ് ആൾ ബീൻ ദേറിൽ ശ്രദ്ധേയമായ "ക്രൂവൽ വൺ" എന്ന ഗാനം ആലപിച്ചു. 2013, ജനുവരിയിൽ പുറത്തിറങ്ങിയ സെന്റിമെന്റൽ ജേണി എന്ന ആൽബത്തിലെ ഗാനങ്ങൾ എമ്മി റോസം സ്വന്തമായി എഴുതി തയ്യാറാക്കുകയായിരുന്നു. ഈ ആൽബം വില്പനയില് സകലകാല റിക്കാർഡുകളും ഭേദിച്ചിരുന്നു.

ജീവകാരുണ്യ പ്രവർത്തനങ്ങളും മറ്റു പൊതു പ്രവർത്തനങ്ങളും

റോസം യൂത്ത്എയ്ഡ്സ് അംബാസഡർ ആണ്. 2008 ൽ, സ്തനാർബുദ അവബോധം വളർത്താൻ സഹായിക്കുന്നതിനായി പിങ്ക് പാന്തർ കഥാപാത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു വസ്ത്ര നിരയായ പിങ്കിറ്റ്യൂഡിന്റെ വക്താവായി അവർ ഒപ്പിട്ടു. 2010 ൽ നാച്ചുറൽ റിസോഴ്‌സസ് ഡിഫൻസ് കൗൺസിൽ (NRDC) ആക്ഷൻ ഫണ്ടിനായുള്ള പൊതു സേവന പ്രഖ്യാപനങ്ങളിൽ അവർ പ്രത്യക്ഷപ്പെട്ടു. അതുപോലെ തന്നെ ഒരു പരിസ്ഥിതി പ്രവർത്തകയും. ഗ്ലോബൽ ഗ്രീൻ യു.എസ്.എ. എന്ന സംഘടനയുമായി സഹകരിച്ച് പാരിസ്ഥിതിക സംരക്ഷണത്തിനു വേണ്ടി പണം പൊതുവേദികളിൽ നിന്ന് സംഭരിക്കുകയും പരിസ്ഥിതികളിലെ മാറ്റം ആവാസവ്യവസ്ഥയിലുണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുവാൻ ശ്രമിക്കുകയും ചെയ്യുന്നു. മൃഗങ്ങളെ ദത്തെടുക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനായി 2015 ൽ റോസ്സം ബെസ്റ്റ് ഫ്രണ്ട്സ് അനിമൽ സൊസൈറ്റിയുമായി പ്രചാരണം നടത്തി.

സ്വകാര്യജീവിതം

2008 ഫെബ്രുവരി 17 ന് റോസ്സം ജസ്റ്റിൻ സീഗലിനെ വിവാഹം കഴിക്കുകയും എന്നാൽ അവർ വിവാഹബന്ധത്തിലല്ല എന്ന് പരസ്യമായി പ്രചരിപ്പിക്കുകയും ചെയ്തു. പൊരുത്തപ്പെടാനാവാത്ത വ്യത്യാസങ്ങൾ ചൂണ്ടിക്കാട്ടി 2009 സെപ്റ്റംബർ 25 ന് ലോസ് ഏഞ്ചൽസിൽ അദ്ദേഹം വിവാഹമോചനത്തിന് അപേക്ഷ നൽകുകയും, 2010 ഡിസംബർ 28 ന് വിവാഹമോചനത്തിന് അന്തിമരൂപം നൽകപ്പെടുകയും ചെയ്തു. രണ്ട് വർഷത്തെ പ്രണയത്തിന്ശേഷം 2015 ഓഗസ്റ്റിൽ എഴുത്തുകാരനും സംവിധായകനുമായ സാം എസ്മായിലുമായി റോസം വിവാഹനിശ്ചയം നടത്തുകയും 2017 മെയ് 28 ന് ഇരുവരും വിവാഹിതരാകുകയും ചെയ്തു. റോസം ഒരു സെലിയാക് ഡിസീസ് ബാധിച്ച വ്യക്തിയാണ്.

അഭിനയിച്ച ചിത്രങ്ങൾ

എമ്മി റോസം: ആദ്യകാലജീവിതം, അഭിനയജീവിതം, സംഗീതരംഗം 
Rossum in March 2011
വർഷം ചിത്രം കഥാപാത്രം കുറിപ്പുകൾ
1999 ജീനിയസ് ക്ലയർ അഡിസൺ
2000 സോങ്ങ്കാച്ചർ ഡെലാഡിസ് സ്ലോകംബ്
2000 ഇറ്റ് ഹാഡ് ടു ബീ യൂ ചെറുപ്പക്കാരി
2001 ആൻ അമേരിക്കൻ റാപ്സോഡി ഷൈല – 15 വയസ്
2001 ഹാപ്പി നൌ നിക്കി ട്രെന്റ് / ജെന്നി തോമസ്
2002 പസനാഡ വിക്കി അമണ്ട്
2003 നോള നോള
2003 മിസ്റ്റിക് റിവർ കാത്തി മാർക്കം
2004 ദ ഡേ ആഫ്റ്റർ ടുമോറോ ലോറ ചാപ്മാൻ
2004 ദ ഫാന്റം ഓഫ് ദ ഓപ്പറ ക്രിസ്റ്റീൻ ഡെയ്
2006 പൊസീഡൻ ജെന്നിഫർ റാംസെ
2009 ഡ്രാഗൺബോൾ: എവലൂഷൻ ബൾമ
2009 ഡയർ അലക്സ വാക്കർ
2011 ഇൻസൈഡ് ക്രിസ്റ്റീന പെറാസോ
2013 ബ്യൂട്ടിഫുൾ ക്രീച്ചേർസ് റിഡ്‍ലി ഡക്കാനസ്
2014 ബിഫോർ യൂ ഡിസപ്യർ മാഗി
2014 യൂ ആർ നോട്ട് യു ബെക്
2014 കോമറ്റ് കിംബർലി
2018 എ ഫ്യൂറ്റൽ സ്റ്റുപ്പിഡ് ജെസ്റ്റർ കാതറിൻ വാക്കർ‌ Filming
2018 ദാറ്റ്സ് ഹരാസ്മെന്റ് പത്രപ്രവർത്തക ഹ്രസ്വ ചിത്രം
2019 കോൾഡ് പർസ്യൂട്ട് കിം ഡാഷ്
ടെലിവിഷൻ
വർഷം ടെലിഫിലിം/സീരിയൽ കഥാപാത്രം കുറിപ്പുകൾ
1996 ഗ്രേസ് & ഗ്രോറി ലൌന്ന ടെലിവിഷൻ സിനിമ
1997 ആസ് ദ വേൾഡ് ടേൺസ് അബിഗയിൽ വില്യംസ്
1997 ലോ ആന്റ് ഓർഡർ അലിസൺ മാർട്ടിൻ എപ്പിസോഡ്: "റിച്വൽ"
1998 എ വിൽ ഓഫ് ദെയർ ഓൺ യുവതിയായ സാ മിനി പരമ്പര
1998 ഒൺളി ലവ് ലിലി ടെലിവിഷൻ സിനിമ
1999 സ്നൂപ്സ് കരോളിൻ ബീൽസ് 2 എപ്പിസോഡുകൾ
1999 ജീനിയസ്‍ ക്ലയർ അഡിസൺ ടെലിവിഷൻ സിനിമ
2000 ദ ഓഡ്രി ഹെപ്‌ബർൺ സ്റ്റോറി യുവതിയായ ആൻഡ്രെ ഹെപ്‍ബേൺ ടെലിവിഷൻ സിനിമ
2001 ദ പ്രാക്ടീസ് അല്ലിസൺ എല്ലിസൺ എപ്പിസോഡ്: "ദ കാൻഡിഡേറ്റ്"
2011–2019 ഷെയിംലസ് ഫിയോണ ഗാല്ലഘർ പ്രധാന കഥാപാത്രം
2017 ആനിമൽ കിങ്ഗം Director; episode: "Broken Boards"
2019 മി. റോബോട്ട് കരോൾ ഗായിക (അപ്രധാനം) 1 എപ്പിസോഡ്
2019 മോഡേൺ ലവ് സംവിധായിക; എപ്പിസോഡ്: "സോ ഹി ലുക്ഡ് ലൈക് ഡാഡ്. ഇറ്റ് വാസ് ജസ്റ്റ് ഡിന്നർ, റൈറ്റ്?"
2020 ഏഞ്ചലൈൻ ഏഞ്ചലൈൻ

അവലംബം

Tags:

എമ്മി റോസം ആദ്യകാലജീവിതംഎമ്മി റോസം അഭിനയജീവിതംഎമ്മി റോസം സംഗീതരംഗംഎമ്മി റോസം ജീവകാരുണ്യ പ്രവർത്തനങ്ങളും മറ്റു പൊതു പ്രവർത്തനങ്ങളുംഎമ്മി റോസം സ്വകാര്യജീവിതംഎമ്മി റോസം അഭിനയിച്ച ചിത്രങ്ങൾഎമ്മി റോസം അവലംബംഎമ്മി റോസംഅമേരിക്കൻ ഐക്യനാടുകൾന്യൂയോർക്ക് നഗരംമാൻഹാട്ടൻ

🔥 Trending searches on Wiki മലയാളം:

ജ്ഞാനപ്പാനഅയക്കൂറതൃശ്ശൂർ പാറമേക്കാവ് ഭഗവതിക്ഷേത്രംഎൽ നിനോഗർഭഛിദ്രംഹെപ്പറ്റൈറ്റിസ്അമോക്സിലിൻതൃശ്ശൂർരാജീവ് ഗാന്ധിജിമെയിൽപിത്താശയംഈഴവമെമ്മോറിയൽ ഹർജികുടുംബാസൂത്രണംദ്വിതീയാക്ഷരപ്രാസംഅർബുദംമനുഷ്യ ശരീരംമലയാളത്തിലെ സാഹിത്യ പുരസ്കാരങ്ങളുടെ പട്ടികമൗലികാവകാശങ്ങൾകെ.കെ. ശൈലജവാതരോഗംവെള്ളാപ്പള്ളി നടേശൻമൗലിക കർത്തവ്യങ്ങൾസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻതെങ്ങ്മെറീ അന്റോനെറ്റ്കൊല്ലംനിവിൻ പോളിആഗോളവത്കരണംപ്രധാന താൾഹോർത്തൂസ് മലബാറിക്കൂസ്വിദ്യ ബാലൻവെണ്മണി പ്രസ്ഥാനംതരുണി സച്ച്ദേവ്കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)ഹനുമാൻഎസ്.എൻ.ഡി.പി. യോഗംഡിഫ്തീരിയലത്തീൻ കത്തോലിക്കാസഭതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംരതിലീലകൃഷിനറുനീണ്ടിആയുർവേദംപൂച്ചഅമേരിക്കൻ സ്വാതന്ത്ര്യസമരംലിംഫോസൈറ്റ്പറയിപെറ്റ പന്തിരുകുലംയോനിനക്ഷത്രം (ജ്യോതിഷം)ജയഭാരതിറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർനവധാന്യങ്ങൾഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്ലാ നിനാവാഗൺ ട്രാജഡിഓടക്കുഴൽ പുരസ്കാരംലോക്‌സഭാ തെരഞ്ഞെടുപ്പ്, 2019 (തമിഴ്‍നാട്)പത്ത് കൽപ്പനകൾകുണ്ടറ വിളംബരംകേരള നവോത്ഥാന പ്രസ്ഥാനംബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയോജനBoard of directorsസുകന്യ സമൃദ്ധി യോജനപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംപ്രേമലുഉണ്ണുനീലിസന്ദേശംഅഞ്ചാംപനിമുദ്രാവാക്യംജീവചരിത്രംകടുവഇറാൻപത്തനംതിട്ട ജില്ലദി ആൽക്കെമിസ്റ്റ് (നോവൽ)കേരളത്തിലെ നദികളുടെ പട്ടികഅനാർക്കലി മരിക്കാർസോറിയാസിസ്കക്കാടംപൊയിൽ🡆 More