ഉത്തരധ്രുവം

ആർട്ടിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഉത്തരധ്രുവം അല്ലെങ്കിൽ ഭൂമിശാസ്ത്രപരമായ ഉത്തരധ്രുവം, ഭൂമിയുടെ പ്രതലത്തിലെ ഏറ്റവും വടക്കേ അറ്റമാണ്.

ഈ താൾ വിവർത്തനം ചെയ്യുമ്പോൾ ദയവായി ഇംഗ്ലീഷ് വിക്കിയിൽ നിന്ന് നേരിട്ടു വിവർത്തനം ചെയ്യാതെ ദക്ഷിണധ്രുവം എന്ന താളിൽ സ്വീകരിച്ചിരിക്കുന്ന ശൈലി പിന്തുടരണമെന്നു താത്പര്യപ്പെടുന്നു. അല്ലെങ്കിൽ പ്രസ്തുത മെച്ചപ്പെട്ട ശൈലി ദക്ഷിണധ്രുവം എന്ന താളിലും നടപ്പിലാക്കാൻ നിർദ്ദേശിക്കുന്നു.

ഇത് ദക്ഷിണധ്രുവത്തിന് നേർ എതിർദിശയിൽ സ്ഥിതി ചെയ്യുന്നു. ഉത്തരധ്രുവവും ഉത്തരകാന്തികധ്രുവവും വ്യത്യസ്തമാണ്‌.

ഉത്തരധ്രുവം
ആർട്ടിക്ക് കടലും ഉത്തരധ്രുവവും കാണിക്കുന്ന ഒരു ഭൂപടം
ഉത്തരധ്രുവം
ഉത്തരധ്രുവ ദൃശ്യം

ഭൂമിശാസ്ത്രം

    ഇതും കാണുക - ധ്രുവചലനം

ഭൂമിശാസ്ത്രപരമായ ഉത്തരധ്രുവം എന്നു പൊതുവേ നിർ‌വചിക്കുന്നത് ഭൂമിയുടെ അച്ചുതണ്ട് ഭൂപ്രതലവുമായി സന്ധിക്കുന്ന രണ്ടു സ്ഥാനങ്ങളിൽ ഒന്നിനെയാണ്‌. (മറ്റേത് ദക്ഷിണധ്രുവം എന്നറിയപ്പെടുന്നു). ഭൂമിയുടെ അച്ചുതണ്ട് ചില "ചലനങ്ങൾക്ക്" വിധേയമാകയാൽ ഇത് അതികൃത്യതയുള്ള ഒരു നിർ‌വചനമല്ല.

ദക്ഷിണധ്രുവം 90° ഉത്തര-അക്ഷാംശത്തിൽ സ്ഥിതി ചെയ്യുന്നു. രേഖാംശം നിർ‌വചനയീമല്ല.

ദക്ഷിണധ്രുവം കരയിൽ സ്ഥിതി ചെയ്യുമ്പോൾ, ഉത്തരധ്രുവം ആർട്ടിക്ക് സമുദ്രത്തിനു നടുവിലായി സ്ഥിരം ചലിച്ചുകൊണ്ടിരിക്കുന്ന കടൽമഞ്ഞു പരപ്പിൽ സ്ഥിതി ചെയ്യുന്നു. ഇക്കാരണത്താൽ ഇവിടെ ഒരു സ്ഥിരകേന്ദ്രം നിർമ്മിക്കുക അപ്രായോഗികമാണ്‌. എന്നാൽ, സോവ്യറ്റ് യൂണിയനും, പിൽ‌ക്കാലത്ത് റഷ്യയും ഇവിടെ മനുഷ്യനിയന്ത്രിത ഡ്രിഫ്റ്റിങ് സ്റ്റേഷനുകൾ നിർമ്മിച്ചിട്ടുണ്ട്, ഇവയിൽ കുറെയെണ്ണം ധ്രുവത്തിനു മുകളിലൂടെയും അതിനു വളരെ സമീപത്തുകൂടെയും വളരെ തവണ നീങ്ങിയിട്ടുമുണ്ട്.

ഉത്തരധ്രുവത്തിൽ കടലിന്റെ ആഴം 13,410 അടി (4087 മീ) ആണ്‌. ഉത്തരധ്രുവത്തോട് ഏറ്റവും അടുത്ത കര, ഗ്രീൻലാൻഡിന്റെ വടക്കൻ തീരത്തുനിന്ന് 440 മൈൽ (700 കി.മീ) മാറി സ്ഥിതി ചെയ്യുന്ന കഫെക്ലുബ്ബെൻ ദ്വീപ് ആണ്‌. കുറച്ചുകൂടി സമീപത്തായി ചില ചരൽക്കുനകൾ സ്ഥിതി ചെയ്യുന്നുണ്ടെങ്കിലും അവ സ്ഥിരമല്ല.

പര്യവേഷണം

ഉത്തരധ്രുവത്തിൽ ആദ്യമെത്തിയത് ആരാണെന്ന കാര്യത്തിൽ ഇന്നും ഒരു തർക്കവിഷയമാണ്‌. 1909 ഏപ്രിൽ 6-ന്‌ ഉത്തരധ്രുവത്തിലെത്തി അമേരിക്കൻ പതാക നാട്ടി എന്ന് റോബർട്ട് എഡ്വിൻ പിയറി വാദിച്ചു. എന്നാൽ പിയറിയുടെ പര്യവേഷണസംഘത്തിൽ മുൻപ് വൈദ്യനും പിയറീയുടെ എതിരാളിയുമായിരുന്ന ഫ്രെഡറിക് ആൽബർട്ട് കുക്ക് 1908 ഏപ്രിൽ 21-നു തന്നെ ഉത്തരധ്രുവത്തിലെത്തിയതായി അവകാശപ്പെട്ടു.

തന്റെ കൈവശമുണ്ടായിരുന്ന ശാസ്ത്രീയരേഖകളുടെ അടിസ്ഥാനത്തിൽ നാഷണൽ ജ്യോഗ്രഫിക് സൊസൈറ്റിയെ ബോദ്ധ്യപ്പെടുത്താൻ റോബർട്ട് പിയറിക്ക് സാധിച്ചു. എന്നാൽ കുക്കിന്റെ കൈവശമുണ്ടായിരുന്ന യഥാർത്ഥരേഖകൾ പലതും നഷ്ടപ്പെട്ടെന്ന് പറയപ്പെടുന്നു. മാത്രമല്ല കുക്കിന്റെ സംഘത്തിലുണ്ടായിരുന്ന രണ്ടു എസ്കിമോ (Inuit) അംഗങ്ങൾ തങ്ങൾ കര കാണുന്ന രീതിയിലാണ്‌ എല്ലായ്പോഴും സഞ്ചരിച്ചതെന്നു വെളിപ്പെടുത്തി. ആർട്ടിക് സമുദ്രത്തിന്റെ മദ്ധ്യഭാഗത്തുള്ള ഉത്തരധ്രുവത്തിൽ നിന്നും കര കാണുക അസാദ്ധ്യമായതിനാൽ കുക്കിന്റെ അവകാശവാദം സംശയമുണർത്തുന്ന ഒന്നാണ്‌. പിയറിയുടെ അവകാശവാദവും തീർത്തും കുറ്റമറ്റതല്ല. അദ്ദേഹത്തിന്റെ രേഖകളിൽ മിക്കവയും പരസ്പരവിരുദ്ധങ്ങളാണ്‌.

ഭൂപ്രദേശങ്ങളുടെമേലുള്ള അവകാശവാദങ്ങൾ

സാമ്പത്തികമാനങ്ങൾ

ആഗോളതാപനം പരിസ്ഥിതിവാദികളെപ്പോലെത്തെന്നെ സാമ്പത്തികവിദഗ്ദ്ധരേയും ഉത്തരധ്രുവത്തിലേക്ക് ആകർഷിച്ചിട്ടുണ്ട്. ലോകത്തിലെ പ്രകൃതിവിഭവങ്ങളിൽ (പ്രത്യേകിച്ച് എണ്ണയും പ്രകൃതിവാതകവും) നാലിലൊന്നും ഉത്തരധ്രുവത്തിലാണെന്നാണ്‌ അനുമാനിക്കുന്നത്. ഇതിനു പുറമേ ഉത്തരധ്രുവത്തിലൂടെയുള്ള കപ്പൽ യാത്ര (north west passage) വീണ്ടും സാധ്യമായാൽ യൂറോപ്പിൽ നിന്ന് ഏഷ്യയിലേക്കുള്ള ദൂരത്തിന്റെ നാലിലൊന്ന് കുറക്കാനാവും. 2040-ഓടെ ഉത്തരധ്രുവത്തിലെ മഞ്ഞുതൊപ്പി പൂർണ്ണമായും ഉരുകിത്തീരും എന്നാണ്‌ ഏറ്റവും പുതിയ നിഗമനങ്ങൾ.

കാലാവസ്ഥ

സമയം

ഐതിഹ്യപരമായ സ്ഥാനം

പടിഞ്ഞാറൻ സംസ്കാരത്തിൽ ഉത്തരധ്രുവം സാന്താക്ലോസിന്റെ വാസസ്ഥലമാണ്. കാനഡ തപാൽ സർ‌വീസ് ഉത്തരധ്രുവത്തിനു H0H 0H0 എന്ന പിൻ‌കോഡ് ആണ്‌ നൽകിയിരിക്കുന്നത് (സാന്താക്ലോസിന്റെ Ho-ho-ho!(ഹൊ-ഹൊ-ഹൊ) എന്ന പരമ്പരാഗതമായ ആശ്ചര്യവാക്യം സൂചിപ്പിച്ചുകൊണ്ട്).

ഇവയും കാണുക

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

ഉത്തരധ്രുവം ഭൂമിശാസ്ത്രംഉത്തരധ്രുവം പര്യവേഷണംഉത്തരധ്രുവം ഭൂപ്രദേശങ്ങളുടെമേലുള്ള അവകാശവാദങ്ങൾഉത്തരധ്രുവം സാമ്പത്തികമാനങ്ങൾഉത്തരധ്രുവം കാലാവസ്ഥഉത്തരധ്രുവം സമയംഉത്തരധ്രുവം ഐതിഹ്യപരമായ സ്ഥാനംഉത്തരധ്രുവം ഇവയും കാണുകഉത്തരധ്രുവം അവലംബംഉത്തരധ്രുവം പുറത്തേക്കുള്ള കണ്ണികൾഉത്തരധ്രുവംആർട്ടിക് സമുദ്രംദക്ഷിണധ്രുവം

🔥 Trending searches on Wiki മലയാളം:

സ്തനാർബുദംസി.എൻ. ശ്രീകണ്ഠൻ നായർജവഹർലാൽ നെഹ്രു സർവകലാശാലജവഹർലാൽ നെഹ്രുസ്വഹാബികൾഅരവിന്ദ് കെജ്രിവാൾചില്ലക്ഷരംപിണറായി വിജയൻതിരഞ്ഞെടുപ്പ് ബോണ്ട്മൊണാക്കോഉപ്പൂറ്റിവേദനചെറുശ്ശേരിസമൂഹശാസ്ത്രംരബീന്ദ്രനാഥ് ടാഗോർകൂട്ടക്ഷരംഅഭിജ്ഞാനശാകുന്തളംടി.എം. കൃഷ്ണമാതൃഭൂമി ദിനപ്പത്രംഭാഷപശ്ചിമഘട്ടംഒരു ദേശത്തിന്റെ കഥഇന്റർനാഷണൽ സ്റ്റാൻഡേർഡ് ബുക്ക് നമ്പർമാർത്താണ്ഡവർമ്മരോഹിത് ശർമആൽമരംപൗരത്വ ഭേദഗതി ആക്റ്റ്, 2019ആട്ടക്കഥഎം. മുകുന്ദൻഉലുവകേരളത്തിലെ പൊതുവിദ്യാഭ്യാസംമാർബിൾ (സോഫ്റ്റ്‍വെയർ)സ്ഖലനംഉഹ്‌ദ് യുദ്ധംപ്ലാസ്റ്റിക് മലിനീകരണംകാലൻകോഴിഫാസിസംവൈക്കം മഹാദേവക്ഷേത്രംഅഷിതകുറിച്യകലാപംമലയാളത്തിലെ ആത്മകഥകളുടെ പട്ടികഹദീഥ്ജോസഫ് അന്നംകുട്ടി ജോസ്സംവരണം ഇന്ത്യയിൽവൈലോപ്പിള്ളി ശ്രീധരമേനോൻഅബ്ദുൽ മുത്തലിബ്കേരളത്തിലെ തനതു കലകൾഇന്ത്യൻ പ്രീമിയർ ലീഗ്വാഷിങ്ടൺ സർവകലാശാലപെസഹാ (യഹൂദമതം)ഉമർ ഇബ്‌നു അബ്ദുൽ അസീസ്ക്രിക്കറ്റ്ടെസ്റ്റോസ്റ്റിറോൺവ്യാകരണംസ്വാലിഹ്മസീഹുദ്ദജ്ജാൽയേശുകണിക്കൊന്നക്വിറ്റ് ഇന്ത്യ പ്രസ്ഥാനംആനന്ദം (ചലച്ചിത്രം)ആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംനിത്യ ദാസ്ബെന്യാമിൻവൈക്കം മുഹമ്മദ് ബഷീർജൈനമതംകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംഉത്സവംമലയാറ്റൂർഇക്‌രിമഃസോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യമംഗളവാർത്തകോഴിക്കോട്ഖലീഫ ഉമർകേരളത്തിലെ പരിസ്ഥിതി സമരങ്ങൾചരക്കു സേവന നികുതി (ഇന്ത്യ)രാഹുൽ ഗാന്ധിറഫീക്ക് അഹമ്മദ്സാകേതം (നാടകം)കേരളാ പാഠ്യപദ്ധതി ചട്ടക്കൂട് - 2007അന്താരാഷ്ട്ര വനിതാദിനം🡆 More