ആൽഫ്രഡ് നോബൽ

വിവിധമേഖലകളിലെ ഏറ്റവും ഉന്നതപുരസ്കാരം എന്നു വിശേഷിപ്പിക്കപ്പെടുന്ന നോബൽ സമ്മാനത്തിന്റെ ഉപജ്ഞാതാവാണ് ആൽഫ്രഡ് നോബൽ (1833 ഒക്ടോബർ 21 - 1896 ഡിസംബർ 10).

ഡൈനാമിറ്റ് എന്ന സ്ഫോടകവസ്തു കണ്ടുപിടിച്ച അദ്ദേഹം പ്രശസ്തനായ രസതന്ത്രജ്ഞനും,എഞ്ചിനീയറും കൂടിയാണ്. ബോഫോഴ്സ് എന്ന ആയുധനിർമ്മാണകമ്പനിയുടെ ഉടമസ്ഥനും ആയിരുന്നു. ഉരുക്കുനിർമ്മാണക്കമ്പനിയായിരുന്ന ബോഫോഴ്സിനെ ആയുധനിർമ്മാണമേഖലയിലേക്ക് തിരിച്ചത് ആൽഫ്രഡ് നോബൽ ആയിരുന്നു. ഡൈനാമിറ്റിന്റെ കണ്ടുപിടിത്തം നോബലിനെ കോടീശ്വരനാക്കി. അദ്ദേഹം തന്റെ വിൽപ്പത്രത്തിൽ പറഞ്ഞിരിക്കുന്നതു പ്രകാരം അദ്ദേഹത്തിന്റെ സമ്പാദ്യത്തിൽ നിന്നുമാണ് ഇന്ന് നോബൽ സമ്മാനങ്ങൾ നൽകപ്പെടുന്നത്.

ആൽഫ്രഡ് നോബൽ
ആൽഫ്രഡ് നോബൽ

ജീവചരിത്രം

1833-ലെ ഒക്ടോബർ 21ന്സ്വീഡനിലെ സ്റ്റോക്ക്‌ഹോമിൽ ഇമ്മാനുവൽ നോബലിന്റേയും ആന്ദ്ര്യാറ്റ അല്ഷെലിന്റേയും മൂന്നാമത്തെ ആൺകുട്ടിയായാണ് ആൽഫ്രഡ് പിറന്നത്. റോബർട്ട്,ലുഡ്വിഗ് എന്നിവരായിരുന്നു മൂത്ത ജ്യേഷ്ഠന്മാർ. ആൽഫ്രഡിന്റെ അച്ഛൻ ഇമ്മാനുവേൽ ഒരു നല്ല എഞ്ജിനീയർ ആയിരുന്നു. നൂതന മാർഗങ്ങളിലൂടെ പുതിയ പുതിയ കെട്ടിടങ്ങളും പാലങ്ങളും അദ്ദേഹം നിർമിച്ചു. മത്രമല്ല കാലത്തിന്റെ ഗതിക്കനുസ്രുതമായി വന്മലകളും ഖനികളും പൊട്ടിച്ചെടുക്കുന്നതിന്റെ ആവശ്യകതയെകുറിച്ച്‌ അദ്ദെഹം എപ്പൊഴും ചിന്തിച്ചുകൊണ്ടിരുന്നു.

ആല്ഫ്രഡ്‌ ജനിച്ച വർഷം ഇമ്മാനുവേലിന്റെ ബിസിനസ്‌ നഷ്ടത്തിലേക്ക്‌ കൂപ്പുകുത്തി. താമസിയാതെ തൊഴിൽ നിർത്തിവെക്കാനും അദ്ദേഹം തീരുമാനിച്ചു...സ്വീഡനിലെ സാമ്പത്തികനില മോശമായതിനാൽ അവിടം വിട്ടുപൊകുവാനായി അദ്ദേഹം നിരന്തരം ചിന്തിച്ചു. അങ്ങനെ കുടുംബം ബാങ്ക്‌ ജപ്തിയുടെ വക്കിൽ എത്തിയപ്പോൾ അദ്ദേഹം തൊഴിൽ തേടി റഷ്യയിലേക്ക്‌ പോയി. ഇതേ സമയം ആൽഫ്രഡിന്റെ അമ്മ ആന്ദ്ര്യാറ്റ സ്റ്റോക്ക്‌ഹൊമിൽ ഒരു പുതിയ പലചരക്കുകട തുടങ്ങി. ആന്ദ്ര്യാറ്റയുടെ കുടുംബം സമ്പന്നരായതിനാൽ പണം കണ്ടെത്താൻ വലിയ വിഷമം നേരിട്ടില്ല. ആന്ദ്ര്യാറ്റയുടെ കച്ചവടം നല്ല ലാഭത്തിൽ ആയിത്തുടങ്ങി..

തൊഴിൽ തേടിപ്പോയ ഇമ്മാനുവേൽ റഷ്യയിൽ എത്തുകയും അവിടെ റഷ്യൻ പട്ടാളത്തിനാവശ്യമായ ഉപകരണങ്ങൾ നിർമ്മിക്കുന്ന ഒരു വർക്ക്ഷോപ്പ്‌ സ്ഥാപിക്കുകയും ചെയ്തു. ഇമ്മാനുവേലിന്റെ നല്ലകാലത്തിന്റെ തുടക്കം ആയിരുന്നു അത്‌. അങ്ങനെ ഇമ്മാനുവേലിന്റെ കുടുംബം സെന്റ്‌പീറ്റേഴ്സ്‌ ബർഗിലേക്ക്‌ താമസം മാറി. റഷ്യയിലേക്കുള്ള മാറ്റം ആല്ഫ്രഡിന്റെ ജീവിതം മാറ്റിമറിച്ചു. ഇമ്മാനുവേൽ മക്കൾക്ക്‌ റഷ്യയിൽ ലഭ്യമാകാവുന്ന ഏറ്റവും നല്ല വിദ്യാഭ്യാസം തന്നെ നൽകി. ഇതിന്റെ ഫലം എന്നോണം ആൽഫ്രഡ് 17 മത്തെ വയസ്സിൽ സ്വീഡിഷ്‌, ഇംഗ്ലീഷ്‌, ജർമ്മൻ, റഷ്യൻ, ഫ്രഞ്ച് ഭാഷകളിൽ എഴുതാനും വായിക്കാനുമുള്ള പ്രാവീണ്യം നേടി.

ആൽഫ്രഡിനെ ഒരു കെമിക്കൽ എഞ്ചിനീയർ ആക്കുകയായിരുന്നു ഇമ്മാനുവേലിന്റെ ലക്ഷ്യം. അതുകൊണ്ടുതന്നെ ഉപരിപഠനത്തിനായി ഇമ്മാനുവേൽ, ആൽഫ്രഡി പാരീസിലേക്ക്‌ അയച്ചു. ആൽഫ്രഡിന്റെ ജീവിതത്തിന്റെ പ്രധാന വഴിത്തിരിവായിരുന്നു അത്‌. പാരീസിൽ പ്രശസ്ത കെമിക്കൽ എഞ്ജിനിയർ ആയ റ്റി.ജെ. പെലൊസിന്റെ സ്വകാര്യ ലാബോറട്ടറിയിലെ ജോലി ആൽഫ്രഡിന് കെമിക്കൽ എഞ്ജീനീയറിങ്ങിന്റെ പുതിയ മാനങ്ങൾ നേടികൊടുത്തു. പെലോസിന്റെ ലാബിൽ തന്നെ ജോലി ചെയ്തിരുന്ന അസ്കാനിയോ സൊബ്രെറൊ യുമായുള്ള സഹവാസം ഒരു പുതിയ യുഗത്തിന്റെ തുടക്കത്തിന്റെ നാന്ദിയായിരുന്നു. ഇറ്റലിക്കാരനായിരുന്ന സൊബ്രെറൊ ആയിടക്കു നൈട്രൊഗ്ലിസറിൻ എന്ന ഉഗ്രസ്ഫോടന ദ്രാവകം കണ്ടെത്തിയ ആളായിരുന്നു. നൈട്രൊ ഗ്ലിസറിന്റെ പരീക്ഷണങ്ങൾ വളരെ അധികം അപകടകരമായിരുന്നു. എന്നാൽ ആൽഫ്രഡ് ഈ ദ്രാവകത്തിൽ വളരെ അധികം താൽപര്യം കണ്ടെത്തി. കെട്ടിടനിർമ്മാണമേഖലയിൽ നൈട്രോഗ്ലിസറിൻ സുരക്ഷിതമായി ഉപയോഗിക്കുന്നതിനെകുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പരീക്ഷണങ്ങളൊക്കെയും.

പാരീസിലെ കുറഞ്ഞകാലയളവിലെ പഠനത്തിനുശേഷം ആൽഫ്രഡ് റഷ്യയിലേക്കുതന്നെ തിരിച്ചു. അവിടെ വെച്ച്‌ അച്ഛുമൊന്നിച്ച്‌ നൈട്രൊഗ്ലിസറിന്റെ പരീക്ഷണങ്ങൾ തുടർന്നുപോന്നു. പക്ഷേ ഇമ്മാനുവേലിന്റെ നല്ല ദിനങ്ങൾക്ക്‌ വീണ്ടും മങ്ങലേറ്റുതുടങ്ങി. ക്രിമിയൻ യുദ്ധത്തിന്റെ അവസാനം ഇമ്മാനുവേലിനു റഷ്യയിൽ നിൽക്കാൻ കഴിയാത്തത്ര നഷ്ടങ്ങൾ നേരിട്ടുതുടങ്ങി. അതുകൊണ്ടുതന്നെ ആൽഫ്രഡിന്റെ മൂത്ത ജ്യേഷ്ഠന്മാരെ റഷ്യയിൽ തന്നെ കച്ചവടം ചെയ്യാൻ പ്രേരിപ്പിച്ച്‌ ഇമ്മാനുവേലും കുടുംബവും വീണ്ടും സ്വീഡനിലേക്കുതന്നെ തിരിച്ചു പോന്നു.

1863-ലെ സ്വീഡനിലേക്കുള്ള തിരിച്ചുവരവിനുശേഷവും ആൽഫ്രഡ്നൈട്രോഗ്ലിസ്രിനുമായുള്ള പരീക്ഷണങ്ങൾ തുടർന്നു. നൈട്രൊഗ്ലിസറിനെ സുരക്ഷിതമായ സ്ഫോടനവസ്തുവായി മാറ്റുവാനുള്ള ആല്ഫ്രഡിന്റെ അടങ്ങാത്ത അഭിനിവേഷം ഒരിക്കൽ ഒത്തിരി ആളുകളെ ചുട്ടുകൊല്ലുകയുണ്ടായി. അതിലൊരാൾ ആൽഫ്രഡിന്റെ ഇളയ അനുജൻ എമിൽ ആയിരുന്നു. അതിന്റെ പ്രത്യഘാതമായി സ്വീഡൻ ഗവർമെണ്ട്‌ അദ്ദേഹത്തിന്റെ പരീക്ഷണങ്ങൾ സ്റ്റോക്ക്‌ഹോം നഗരത്തിന്റെ പുറത്തുമാത്രമാക്കി വിലക്കേർപ്പെടുത്തി.

ഇളയ അനുജന്റെ ദാരുണമരണവും സർക്കാർ വിലക്കുകളും ആൽഫ്രഡിനെ മാനസികമായി തളർത്തിയെങ്കിലും പരീക്ഷണങ്ങളുമായി മുന്നോട്ട്‌ പോകാൻ തന്നെ അദ്ദേഹം തീരുമാനിച്ചു.

1866-ൽ, ശുദ്ധമായ മണൽ ചേർത്ത് നൈട്രോഗ്ലിസറിനെ ഖരാവസ്ഥയിൽ സൂക്ഷിച്ചാൽ വളരെ സുരക്ഷിതമായി കൈകാര്യം ചെയ്യാമെന്ന് അദ്ദേഹം കണ്ടെത്തി. ആൽഫ്രഡിന്റെ സ്വപനസാക്ഷാത്കാരത്തിന്റെ നാളുകളായിരുന്നത്‌. അങ്ങനെ ഡൈനാമിറ്റ്‌ എന്ന പേരിൽ പുതിയ കണ്ടുപിടിത്തത്തിന്‌ അദ്ദേഹം പേറ്റന്റ്‌ നേടി. ഡൈനാമിറ്റിന്റെ കണ്ടെത്തൽ ആൽഫ്രഡിന്റെ ജീവിതം മുഴുവൻ മാറ്റിമറിച്ചു. നിർമ്മാണമേഖലയിലും ഖനികളിലും ഡൈനാമിറ്റ്‌ അവിഭാജ്യഘടകമായി മാറി. വലിയ കരിങ്കൽമടകളും ഖനികളും നിഷ്പ്രയാസം സുരക്ഷിതമായി പൊട്ടിത്തെറിപ്പിക്കാൻ ഡൈനാമിറ്റ് ഉപയോഗിച്ച് സാധിച്ചു. നൈട്രൊഗ്ലിസറിൻ സ്ഫോടനവസ്തുകൾക്ക്‌ രാജ്യാന്തരതലത്തിൽ തന്നെ ആവശ്യക്കാർ സൃഷ്ഠിക്കപ്പെട്ടു. ഏകദേശം 20 രാഷ്‌ട്രങ്ങളിലായി 90-ൽ പരം ഫാക്ടറികൾ സ്ഥാപിക്കപ്പെട്ടു. ദാരിദ്ര്യത്തിൽ കഴിഞ്ഞിരുന്ന നോബൽ കുടുംബം സമ്പന്നതയുടെ ഉത്തുംഗപഥത്തിൽ എത്തി. ആൽഫ്രഡ് അങ്ങനെ ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന്മാരിലൊരാളായി മാറി.

ജീവിതാവസാനം

പരീക്ഷണങ്ങളുടേയും, വേദനയുടെയും, വിജയത്തിനായുള്ള അടങ്ങാത്ത ദാഹത്തിന്റെയും ജീവിച്ചിരുന്ന ഇതിഹാസമായിരുന്നു ആൽഫ്രഡ് നോബൽ. പക്ഷെ സന്തോഷനാളുകൾ അധികം നീണ്ടുനിന്നില്ല. തന്റെ മഹത്തായകണ്ടുപിടിത്തം സൈനിക മേഖലയിലും, രാഷട്രാന്തര കുടിപ്പകയിലും ഉപയോഗിക്കപ്പെട്ട്‌ മനുഷ്യശരീരം ചിതറിപോകുന്ന ദാരുണചിത്രങ്ങൾ കണ്ട്‌ അദ്ദേഹത്തിന്റെ മനസ്സ്‌ വേദനിച്ചു. തന്റെ കണ്ടുപിടിത്തം ഒരു ജനതയുടെ നാശം സൃഷ്ടിക്കുന്നതുകണ്ട്‌ അദ്ദേഹം അവസാനകാലങ്ങളിൽ ഋഷി തുല്യമായ ജീവിതം നയിച്ചു.

ആൽഫ്രഡിന്റെ സ്വകാര്യ സെക്രട്ടറിയായിവന്ന ആസ്ത്രിയൻ വനിത വെർത്ത വോൺ സ്റ്റനർ അദ്ദേഹത്തിന്റെ ജീവിത സായാഹനത്തിൽ ഒട്ടേറെ പരിവർത്തനങ്ങൾ വരുത്തി. കുറഞ്ഞ കാലയളവുമാത്രം ജോലി ചെയ്തിരുന്നുള്ളൂയെങ്കിലും പിന്നിടവർ എഴുത്തുകുത്തുകളിലൂടെ ആശയങ്ങൾ കൈമാറി. സമാധാനത്തിന്റെ ആവശ്യകതയിലൂന്നുന്നതായിരുന്നു ഒട്ടുമിക്ക എഴുത്തുകളും. അങ്ങനെ ഒരു യുഗത്തിന്റെ പര്യവസാനമായി ആ വിശ്വമഹാപ്രതിഭ 1896- ഡിസംബർ 10-ന്‌ ഇറ്റലിയിൽ വെച്ച്‌ ഈ ലോകത്തോട്‌ വിടപറഞ്ഞു. തന്റെ വിൽപത്രത്തിൽ ആല്ഫ്രഡ്‌ ഇപ്രകാരം എഴുതിവെേച്ചിരുന്നു." എന്റെ മുഴുവൻ സമ്പാദ്യവും ഞാൻ ഫിസിക്സ്‌, കെമിസ്ട്രി,ഫിസിയോളജി അല്ലെങ്കിൽ മെഡിക്കൽ,ഭാഷ, സമാധാനം എന്നീ മേഖലയിലെ നിസ്തുല സേവനങ്ങൾ നടത്തുന്നവർക്കിടയിൽ സമ്മാനമായി നൽകാൻ ആഗ്രഹിക്കുന്നു. " അദ്ദേഹത്തിന്റെ ഈ അഞ്ച്‌ പുരസ്കാരങ്ങൾ പിന്നീട്‌ നോബൽ സമ്മാനം എന്ന പേരിൽ നൽകപ്പെട്ടുകൊണ്ടിരിക്കുന്നു. പിന്നീട്‌ 1969-ൽ ബാങ്ക്‌ ഓഫ്‌ സ്വീഡൻ മഹാനായ നോബലിന്റെ സ്മരണാർത്ഥം സാമ്പത്തിക മേഖലയിൽ കൂടി പുരസ്കാരം ഏർപ്പെടുത്തി.

അദ്ദേഹത്തിന്റെ മരണപത്രത്തിന്റെ സാക്ഷാത്കാരമായി ആദ്യത്തെ നോബൽ സമ്മാനം 1901-ൽ പ്രഖാപിച്ചു. സമാധാനത്തിനൊഴികെയുള്ള മറ്റല്ലാപുരസ്കാരങ്ങളും സ്വീഡനിലെ സ്റ്റൊക്ക്‌ഹൊമിൽ വെച്ചു നൽകപ്പെട്ടു. സമാധാനത്തിനുള്ള പുരസ്കാരം നോർവെയിലെ ഓസ്ലൊയിൽ വെച്ചാണ്‌ നൽകിയത്‌.


Tags:

1896ഒക്ടോബർ 21ഡിസംബർ 10ഡൈനാമിറ്റ്നോബൽ സമ്മാനം

🔥 Trending searches on Wiki മലയാളം:

കൃഷ്ണഗാഥകോണ്ടംഹരിവരാസനംതവളജ്ഞാനപീഠ പുരസ്കാരംഈലോൺ മസ്ക്മുകേഷ് (നടൻ)തിരുവനന്തപുരംഈഴവമെമ്മോറിയൽ ഹർജിഗണപതിഉപ്പുസത്യാഗ്രഹംചട്ടമ്പിസ്വാമികൾകുളച്ചൽ യുദ്ധംജനാധിപത്യംവയനാട് ജില്ലകുമാരനാശാൻമലയാളം അച്ചടിയുടെ ചരിത്രംആഗോളവത്കരണംതാജ് മഹൽഹൃദയാഘാതംമമ്മൂട്ടി അഭിനയിച്ച ചലച്ചിത്രങ്ങൾകെ.കെ. ശൈലജഹൈക്കുകേരളത്തിലെ പാമ്പുകൾകേരള പോലീസ്പുന്നപ്ര-വയലാർ സമരംആധുനിക മലയാളസാഹിത്യംകുഞ്ഞുണ്ണിമാഷ്കെ.എം. സീതി സാഹിബ്പാർക്കിൻസൺസ് രോഗംചക്കഅസ്സലാമു അലൈക്കുംതങ്കമണി സംഭവംതെക്കുപടിഞ്ഞാറൻ കാലവർഷംഇസ്‌ലാമിക വസ്ത്രധാരണ രീതിക്വിറ്റ് ഇന്ത്യ പ്രസ്ഥാനംഎസ്. രാധാകൃഷ്ണൻമുലയൂട്ടൽഅക്കിത്തം അച്യുതൻ നമ്പൂതിരികണ്ണൂർ ജില്ലറോസ്‌മേരിലോക പൈതൃക ദിനംയൂട്യൂബ്രാജ്‌മോഹൻ ഉണ്ണിത്താൻവിവാഹംസൗദി അറേബ്യയിലെ പ്രവിശ്യകൾഎക്സിമകാൾ മാർക്സ്ചോതി (നക്ഷത്രം)ഈദുൽ ഫിത്ർവക്കം അബ്ദുൽ ഖാദർ മൗലവിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംഇന്ദിരാ ഗാന്ധികുരിയച്ചൻമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികആനന്ദം (ചലച്ചിത്രം)ഗാർഹിക പീഡനംക്ഷേത്രപ്രവേശന വിളംബരംപാട്ടുപ്രസ്ഥാനംയോനിചന്ദ്രൻമേടം (നക്ഷത്രരാശി)ഹൃദയം (ചലച്ചിത്രം)സഫലമീ യാത്ര (കവിത)ശശി തരൂർബുദ്ധമതംകാല്പനികത്വംഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികബാഹ്യകേളിപൾമോണോളജിഗബ്രിയേൽ ഗർസിയ മാർക്വേസ്അൻസിബ ഹസ്സൻജേർണി ഓഫ് ലവ് 18+ഹൃദയംബുദ്ധമതം കേരളത്തിൽവ്യാകരണംതൃശ്ശൂർ ജില്ലമനഃശാസ്ത്രം🡆 More