ദിവസം വെള്ളി

ഒരാഴ്ചയിൽ വ്യാഴാഴ്ചയ്ക്കും ശനിയാഴ്ചയ്ക്കും ഇടയിൽ വരുന്ന ദിവസമാണ് വെള്ളിയാഴ്ച (ഇംഗ്ലീഷ് - Friday).

വെള്ളി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ വെള്ളി (വിവക്ഷകൾ) എന്ന താൾ കാണുക. വെള്ളി (വിവക്ഷകൾ)

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ആഴ്ചയിലെ അഞ്ചാമത്തെ ദിവസമാണിത്. ഐഎസ്ഒ 8601 പ്രകാരവും ആഴ്ചയിലെ അഞ്ചാമത്തെ ദിവസമായി ഇത് കണക്കാക്കപ്പെടുന്നു. പല രാജ്യങ്ങളിലും വെള്ളിയാഴ്ചയെ ഇതേ രീതിയിൽ കണക്കാക്കുന്നു. എന്നാൽ ഇന്ത്യ, അമേരിക്കൻ ഐക്യനാടുകൾ, കാനഡ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ വെള്ളിയാഴ്ച ആഴ്ചയിലെ ആറാമത്തെ ദിവസമാണ്.

നിരുക്തം

'വെൺ' എന്ന ധാതു വെണ്മയെ അഥവാ വെളുപ്പിനെ സുചിപ്പിക്കുന്നു. വെളുത്തുതിളങ്ങുന്ന ഗ്രഹമായതിനാൽ ശുക്രനെ (venus-നെ) ദ്രാവിഡഭാഷകളിൽ 'വെള്ളി' എന്ന് വിളിക്കുന്നു. ശുക്രഗ്രഹത്തിന്റെ നാമത്തിലുള്ള ദിവസമായതിനാൽ വെള്ളി. ശുക്ര- (ശുക്‌ല-, ശുക്ല-) എന്ന സംസ്കൃതധാതുവിനും 'വെളുത്ത-' എന്നുതന്നെ അർഥം. ശുക്രനിറമുള്ള ഗ്രഹമായതിനാൽ ശുക്രൻ. ശുക്രന്റെ പേരിലുള്ള ആഴ്ച ശുക്രവാസരം.

സവിശേഷതകൾ

അഞ്ചു ദിവസം പ്രവൃത്തിദിവസമുള്ള രാജ്യങ്ങളിലും സ്ഥാപനങ്ങളിലും സാധാരണഗതിയിൽ വെള്ളിയാഴ്ചയാണ് അസാന പ്രവൃത്തിദിവസം. അതിനാൽത്തന്നെ ആഘോഷത്തിന്റെയും ആശ്വാസത്തിന്റെയും ദിവസമായി വെള്ളിയാഴ്ചയെ പ്രകീർത്തിക്കാറുണ്ട്. ചില സ്ഥാപനങ്ങളിലാകട്ടെ വെള്ളിയാഴ്ചകളിൽ അനൗദ്യോഗിക വസ്ത്രധാരണവും അനുവദനീയമാണ്.

സൗദി അറേബ്യ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ ആഴ്ചയിലെ അവസാനദിവസമാണ് വെള്ളിയാഴ്ച. അതിനാൽ ശനിയാഴ്ച ആദ്യ പ്രവൃത്തിദിനവും. എന്നുമാത്രമല്ല, മറ്റു ചില രാജ്യങ്ങളിൽ വാരാന്ത്യത്തിലെ ആദ്യദിനമായി വെള്ളിയാഴ്ച കരുതുന്നതിനാൽ ഞായറാഴ്ച ആദ്യത്തെ പ്രവൃത്തിദിനമായി മാറുന്നുമുണ്ട്. ബഹ്റൈൻ, ഐക്യ അറബ് എമിറേറ്റുകൾ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിൽ വെള്ളി ആഴ്ചയിലെ അവസാനദിനവും ശനി ആദ്യ പ്രവൃത്തിദിനവുമായിരുന്നു. എന്നാൽ ബഹ്റൈനിലും ഐക്യ അറബ് എമിറേറ്റുകളിലും 2006 സെപ്റ്റംബർ 1 മുതലും കുവൈറ്റിൽ 2007 സെപ്റ്റംബർ 1 മുതലും വെള്ളിയാഴ്ച വാരാന്ത്യത്തിലെ ആദ്യ ദിനവും ഞായർ ആദ്യ പ്രവൃത്തിദിനവുമാണ്.

അവലംബം

Tags:

അമേരിക്കൻ ഐക്യനാടുകൾഇന്ത്യകാനഡഗ്രിഗോറിയൻ കലണ്ടർജപ്പാൻവ്യാഴാഴ്ചശനിയാഴ്ച

🔥 Trending searches on Wiki മലയാളം:

രക്തരക്ഷസ്രതിലീലതണ്ണിമത്തൻആനി രാജലത്തീൻ കത്തോലിക്കാസഭനയൻതാരചാത്തൻകൂട്ടക്ഷരംപാദുവായിലെ അന്തോണീസ്മലയാളലിപിതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംമുടിപ്പേച്ച്തൃശൂർ പൂരംയൂട്യൂബ്വയലാർ രാമവർമ്മക്ഷേത്രം (ആരാധനാലയം)ബാങ്കുവിളിചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്രംകയ്യോന്നിരാമൻഊറ്റ്സിഇന്ത്യൻ ഭരണഘടനയുടെ നാൽപ്പത്തിരണ്ടാം ഭേദഗതിഈനോക്കിന്റെ പുസ്തകംചാർളി ചാപ്ലിൻശക്തി പീഠങ്ങൾകേരളത്തിലെ ജില്ലകളുടെ പട്ടികനാടകംഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംഭ്രമയുഗംന്യൂനമർദ്ദംയോഗാഭ്യാസംഖസാക്കിന്റെ ഇതിഹാസംഇന്ത്യാചരിത്രംതൈറോയ്ഡ് ഗ്രന്ഥിപറപ്പൂക്കാവ് ഭഗവതി ക്ഷേത്രംഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംഹൃദയംകേരളത്തിലെ പാമ്പുകൾഗർഭകാലവും പോഷകാഹാരവുംഖണ്ഡകാവ്യംവിവർത്തനംമുത്തപ്പൻപൂച്ചഅപ്പോസ്തലന്മാർബപ്പിരിയൻ തെയ്യംഇന്ത്യയുടെ സ്വാതന്ത്ര്യസമരംപത്മജ വേണുഗോപാൽഗൂഗിൾചെന്നൈ സൂപ്പർ കിങ്ങ്സ് - മുംബൈ ഇന്ത്യൻസ് മത്സരംതിരുമല വെങ്കടേശ്വര ക്ഷേത്രംഅറ്റോർവാസ്റ്റാറ്റിൻബിഗ് ബോസ് (മലയാളം സീസൺ 6)സദ്യജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾദിനേശ് കാർത്തിക്എൻമകജെ (നോവൽ)ബ്രഹ്മാനന്ദ ശിവയോഗിമഹാവിഷ്‌ണുനിക്കാഹ്ചെമ്മീൻ (ചലച്ചിത്രം)തിരുവനന്തപുരം ലോക്‌സഭാ നിയോജകമണ്ഡലംബിരിയാണി (ചലച്ചിത്രം)തിരുവാതിരകളിതിങ്കളാഴ്ചവ്രതംചാന്നാർ ലഹളമാഞ്ചസ്റ്റർ സിറ്റി എഫ്.സി.ഹിന്ദുമതംസി.ടി സ്കാൻഉത്കണ്ഠ വൈകല്യംസ്ഖലനംവിവിധയിനം നാടകങ്ങൾക്വിറ്റ് ഇന്ത്യ പ്രസ്ഥാനംസ്വർണംരാശിചക്രംപിത്താശയംആയില്യം (നക്ഷത്രം)എം.ടി. വാസുദേവൻ നായർ🡆 More