പ്രൊട്ടസ്റ്റന്റ്‌ സഭകൾ

പതിനാറാം നൂറ്റാണ്ടിൽ പാശ്ചാത്യക്രിസ്തീയതയിൽ ഉണ്ടായ നവീകരണത്തിന്റെ പാരമ്പര്യം പിൻപറ്റുന്നതായി അവകാശപ്പെടുന്ന ക്രിസ്തുമതവിഭാഗങ്ങളാണ് പ്രൊട്ടസ്റ്റന്റ് സഭകൾ.

വിശ്വാസത്തിലൂടെ മാത്രമുള്ള നീതീകരണം, എല്ലാ വിശ്വാസികളുടേയും പൗരോഹിത്യം, സത്യവെളിപാടിന്റെ ഏകമാത്രസ്രോതസ്സെന്ന ബൈബിളിന്റെ സ്ഥാനം എന്നീ നവീകരണസിദ്ധാന്തങ്ങൾ അംഗീകരിക്കുകയും, റോമിലെ മാർപ്പാപ്പാ ആഗോളക്രിസ്തീയതയുടെ മേൽ അവകാശപ്പെടുന്ന പരമാധികാരത്തെ തിരസ്കരിക്കുകയും ചെയ്യുന്ന സഭകളെന്ന് ഇവയെ പൊതുവായി നിർവചിക്കാം. കുറേക്കൂടെ അയവുള്ള അർത്ഥത്തിൽ, കത്തോലിക്കാ, ഓർത്തഡോക്സ് ക്രിസ്തീയതകൾക്കു പുറത്തുള്ള ക്രിസ്തുമതവിഭാഗങ്ങളായും അവയെ കാണാം.

ഈ സഭകളെ പ്രചോദിപ്പിക്കുന്ന നവീകരണാശയങ്ങളുടെ ആദ്യത്തെ സമഗ്രാവതരണമായി കരുതപ്പെടുന്നത്, നിത്യരക്ഷ (salvatiion), നീതീകരണം (Justification), സഭാഘടന (Ecclesiology) എന്നിവയെ സംബന്ധിച്ച മദ്ധ്യകാലസിദ്ധാന്തങ്ങളോടും നടപ്പുകളോടുമുള്ള പ്രതിക്ഷേധമായി മാർട്ടിൻ ലൂഥർ 1517-ൽ മുന്നോട്ടുവച്ച വിഖ്യാതമായ "95 വാദമുഖങ്ങൾ" (95 Theses) ആണ്. നിലവിലുള്ള 33,000-ത്തോളും പ്രൊട്ടസ്റ്റന്റ് സഭാവിഭാഗങ്ങൾക്കിടയിൽ സിദ്ധാന്തപരമായ വൈവിദ്ധ്യം ഏറെയുണ്ടെങ്കിലും, അവയെല്ലാം തന്നെ വിശ്വാസം വഴി മാത്രം ലഭിക്കുന്ന ദൈവകൃപമൂലമുള്ള നീതീകരണം (സോളാ ഗ്രാസിയ - സൊളാ ഫിദെ), എല്ലാ വിശ്വാസികളുടേയും പൗരോഹിത്യം, വിശ്വാസത്തിന്റേയും സന്മാർഗ്ഗത്തിന്റേയും ഏകമാത്രസ്രോതസ്സെന്ന ബൈബിളിന്റെ സ്ഥാനം (സോളാ സ്ക്രിപ്തുറാ) എന്നീ നിലപാടുകൾ പങ്കിടുന്നവരാണ്.

ലൂഥറെ പിന്തുടർന്ന് പതിനാറാം നൂറ്റാണ്ടിൽ ജർമ്മനിയിലും സ്കാന്റിനേവിയൻ രാഷ്ട്രങ്ങളിലും സുവിശേഷാധിഷ്ഠിത ലൂഥറൻ സഭകൾ (Evangelical Lutheran Churches) നിലവിൽ വന്നു. സ്വിറ്റ്സർലാന്റ്, ഹങ്കറി, സ്കോട്ട്‌ലൻഡ് എന്നിവിടങ്ങളിലെ നവീകരണസഭകൾക്ക് ജോൺ കാൽവിൻ, ഉൾറിക്ക് സ്വിംഗ്ലി, ജോൺ നോക്സ് എന്നീ നവീകർത്താക്കൾ പ്രചോദകരായി. 1534-ൽ മാർപ്പാപ്പയോടുള്ള വഴക്കം തള്ളിപ്പറഞ്ഞ ഇംഗ്ലീഷ് ക്രിസ്തീയത, പിൽക്കാലത്ത്, പ്രത്യേകിച്ച് പതിനേഴാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് ആഭ്യന്തരയുദ്ധകാലത്ത്, നവീകരണസിദ്ധാന്തങ്ങൾ വലിയൊരളവോളം സ്വാംശീകരിച്ചു. ഇവയ്ക്കു പുറമേ യൂറോപ്യൻ ഭൂഖണ്ഡത്തിൽ പലയിടങ്ങളിലും അനബാപ്റ്റിസ്റ്റുകൾ, മൊറേവിയന്മാർ തുടങ്ങിയ സമൂലപരിവർത്തവാദികളുടെ (Radical Reformers) സഭകളും ഭക്തിവാദപ്രസ്ഥാനങ്ങളും (Pietistic Movements) നിലവിൽ വന്നു.

Tags:

ഓർത്തഡോക്സ് സഭകൾകത്തോലിക്കാ സഭപ്രൊട്ടസ്റ്റന്റ് നവീകരണംബൈബിൾമാർപ്പാപ്പറോം

🔥 Trending searches on Wiki മലയാളം:

കൂവളംപഴഞ്ചൊല്ല്സാക്ഷരത കേരളത്തിൽജലംഎ. വിജയരാഘവൻഓസ്ട്രേലിയദേശീയ പട്ടികജാതി കമ്മീഷൻപി. കേശവദേവ്പത്തനംതിട്ട ജില്ലഓണംചലച്ചിത്രംഅറുപത്തിയൊമ്പത് (69)അയമോദകംയൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻരാമക്കൽമേട്ദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)ഉത്തരാധുനികതകാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംവിശുദ്ധ യൗസേപ്പ്ചിയ വിത്ത്തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻകേരള വനിതാ കമ്മീഷൻതമിഴ്ജയവിജയന്മാർ (സംഗീതജ്ഞർ)ഹോട്ട്സ്റ്റാർകറുകഅമേരിക്കൻ ഐക്യനാടുകൾമലയാള നോവൽഗോകുലം ഗോപാലൻതെങ്ങ്ആനമുടിചാന്നാർ ലഹളകൊല്ലൂർ മൂകാംബികാക്ഷേത്രംഎബ്രഹാം ലിങ്കൺവയനാട് ലോക്‌സഭാ നിയോജകമണ്ഡലംപുന്നപ്ര-വയലാർ സമരംസോറിയാസിസ്രണ്ടാം ലോകമഹായുദ്ധംഇന്ത്യൻ നാഷണൽ ലീഗ്പൂന്താനം നമ്പൂതിരിമഴശകവർഷംശക്തൻ തമ്പുരാൻകേരളംആർട്ടിക്കിൾ 370നാറാണത്ത് ഭ്രാന്തൻകേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾവടക്കൻ പാട്ട്മലപ്പുറം ജില്ലമഹാകാവ്യംക്രിക്കറ്റ്കുരിയച്ചൻമണിപ്രവാളംബോംബെ ജയശ്രീകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികഏപ്രിൽ 18ശ്രീനിവാസൻജയഭാരതിരതിലീലകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)ഭാരതപ്പുഴവൈലോപ്പിള്ളി ശ്രീധരമേനോൻപൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംശ്രീനാരായണഗുരുകേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികബീജഗണിതംവ്യാകരണംബോറുസിയ ഡോർട്മണ്ട്കൂടിയാട്ടംമാർ ഇവാനിയോസ്ഓവേറിയൻ സിസ്റ്റ്തൃപ്പടിദാനംസുബ്രഹ്മണ്യൻഇന്ത്യയിലെ പഞ്ചായത്തി രാജ്കൊടുങ്ങല്ലൂർ ഭരണികാസർഗോഡ് ജില്ലരണ്ടാമൂഴം🡆 More