ദ്വീപ് ജാവ

ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്ത ഉൾപ്പെടുന്ന ദ്വീപാണ് ജാവ.

പടിഞ്ഞാറ് ഭാഗത്തുള്ള സുമാത്രയുടെയും കിഴക്ക് സ്ഥിതി ചെയ്യുന്ന ബാലിയുടെയും ഇടയിലാണ് ജാവദ്വീപ് സ്ഥിതിചെയ്യുന്നത്. 13.5 കോടിയിലധികം ജങ്ങൾ താമസിക്കുന്ന ജാവ ലോകത്തിലെ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള ദ്വീപാണ്. ഒരിക്കൽ ഹിന്ദു രാജവംശങ്ങളുടെയും പീന്നിട് ഡച്ച് കൊളോണിയൽ വാഴ്ചയുടെയും കേന്ദ്രമായിരുന്ന ജാവയാണ് ഇന്തോനേഷ്യയുടെ രാഷ്ട്രീയ, സാമ്പത്തിക ജീവിതത്തിൽ ഏറ്റവും വലിയ സ്വാധീനം ചെലുത്തുന്നത്. ഒട്ടേറെ അഗ്നിപർവ്വതങ്ങൾ ജാവയിലുണ്ട്. 540 കിലോ മീറ്റർ ദൈർഘ്യമുള്ള ബോഗ്ങവൻ സോളോയാണ് ഏറ്റവും വലിയ നദി. പ്രംബനൻ ശിവക്ഷേത്രം, ബോറോബുദൂരിലെ ബുദ്ധസ്മാരകം എന്നിവ ലോകപ്രശസ്തമായ ആകർഷണകേന്ദ്രങ്ങളും ചരിത്രസ്മാരകങ്ങളുമാണ്. ഭാരതീയസംസ്കാരങ്ങൾ ജാവനീസ് ജീവിതത്തിലുണ്ട്. ഹിന്ദു സാമ്രാജ്യമായ മജാപഹിത് ഉടലെടുത്തത് കിഴക്കൻ ജാവയിലാണ്. ഇന്തോനേഷ്യയിലെ ആദ്യ പ്രസിഡണ്ടായ സുകർണോയും പീന്നിട് വന്ന സുഹർത്തോയും വിഖ്യാത നോവലിസ്റ്റ് പ്രാമുദ്യ ആനന്ദതൂറും ജാവക്കാരായിരുന്നു. ജാവയിലെ ജനസംഖ്യയിൽ 90 % മുസ്ലികളാണ്. പൊതുവെ ഉഷ്ണമേഖലയായ ഇവിടം കുറഞ്ഞതോതിൽ മഴ പെയ്യാറുണ്ട്. വർഷത്തിൽ ചിലപ്പോൾ ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന മഴപെയ്താൽ വെള്ളപ്പൊക്കമുണ്ടാകാറുണ്ട്. പടിഞ്ഞാറൻ ജാവ സുൻഡാനികളുടെ നാടാണ്. തി ജാവീസ് ജനങ്ങൾ മധ്യ-കിഴക്ക് ജാവയിലാണ് പാർക്കുന്നത്.

ജാവ
Geography
LocationSoutheast Asia
Coordinates7°29′30″S 110°00′16″E / 7.49167°S 110.00444°E / -7.49167; 110.00444
ArchipelagoGreater Sunda Islands
Area rank13th
Administration
Demographics
Population138 million

Tags:

അഗ്നിപർവ്വതംഇന്തോനേഷ്യജക്കാർത്തജാവ(ദ്വീപ്)ബാലിമജപഹിത്മുസ്ലിംസുകർണോസുമാത്രസുഹാർത്തോ

🔥 Trending searches on Wiki മലയാളം:

പുനരുപയോഗ ഊർജ്ജങ്ങൾആർത്തവംആറ്റിങ്ങൽ കലാപംഗുരുവായൂർ സത്യാഗ്രഹംശശി തരൂർഈദുൽ ഫിത്ർമില്ലറ്റ്കെ.ഇ.എ.എംകേരളാ ഭൂപരിഷ്കരണ നിയമംപൗരത്വ ഭേദഗതി ആക്റ്റ്, 2019മൂന്നാർഅറുപത്തിയൊമ്പത് (69)നരേന്ദ്ര മോദിപ്രേമലേഖനം (നോവൽ)കേരളത്തിലെ നദികളുടെ പട്ടികരാഷ്ട്രീയംസിംഗപ്പൂർദലിത് സാഹിത്യംഭൂഖണ്ഡംസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിപഞ്ചവാദ്യംവിഭക്തികടുക്കമെഹബൂബ്പരിശുദ്ധ കുർബ്ബാനഅമോക്സിലിൻകെ. മുരളീധരൻകോഴിക്കോട്കോഴികടുവഹിമാലയംഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്തൃശ്ശൂർ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിക്ഷേത്രംമലിനീകരണംമൈസൂർ കൊട്ടാരംകുവൈറ്റ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾജവഹർലാൽ നെഹ്രുപൂരം (നക്ഷത്രം)ദേശീയതപൂച്ചബഹുമുഖ ബുദ്ധി സിദ്ധാന്തംചോറ്റാനിക്കര ഭഗവതിക്ഷേത്രംസുഗതകുമാരിക്രിയാറ്റിനിൻഅസിത്രോമൈസിൻജീവകം ഡിമലയാളി മെമ്മോറിയൽസംഘകാലംസംഗീതംപാലക്കാട്വയനാട് ലോക്‌സഭാ നിയോജകമണ്ഡലംകാൾ മാർക്സ്നസ്ലെൻ കെ. ഗഫൂർവ്യാഴംകേരള സാഹിത്യ അക്കാദമിമഹിമ നമ്പ്യാർബിയർആഗ്നേയഗ്രന്ഥിആധുനിക കവിത്രയംഅറബി ഭാഷമുംബൈ ഇന്ത്യൻസ്മലയാളം വിക്കിപീഡിയമലയാളചലച്ചിത്രംമലയാളഭാഷാചരിത്രംമലയാളത്തിലെ ആത്മകഥകളുടെ പട്ടികവെരുക്ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾചിത്രകലരക്തംനിയമസഭതൃശ്ശൂർ ജില്ലകണ്ണകിഎ.ആർ. റഹ്‌മാൻശോഭ സുരേന്ദ്രൻമലപ്പുറംഎയ്‌ഡ്‌സ്‌🡆 More