ഗാബോൺ

മദ്ധ്യ ആഫ്രിക്കയുടെ പടിഞ്ഞാറൻ തീരത്തുള്ള ഒരു കൊച്ചുരാജ്യമാണ്‌ ഗാബോൺ റിപ്പബ്ലിക്ക്.

ഗാബോണീസ് റിപബ്ലിക്
ദേശീയ പതാക ദേശീയ ചിഹ്നം
ദേശീയ പതാക ദേശീയ ചിഹ്നം
ആപ്തവാക്യം: ഐക്യം,അധ്വാനം, നീതി
ദേശീയ ഗാനം: La Concorde
ഗാബോൺ
തലസ്ഥാനം ലൈബ്രെവിൽ
രാഷ്ട്രഭാഷ ഫ്രഞ്ച്
ഗവൺമന്റ്‌
പ്രസിഡന്റ്
പ്രധാനമന്ത്രി
റിപബ്ലിക്
ഒമർ ബോംഗോ
ജീൻ എഗേ ദോംഗ്
സ്വാതന്ത്ര്യം ഓഗസ്റ്റ് 17, 1960
വിസ്തീർണ്ണം
 
2,67,667ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
 • ജനസാന്ദ്രത
 
1,389,201(2005)
13/ച.കി.മീ
നാണയം സി എഫ് എ ഫ്രാങ്ക് (XAF)
ആഭ്യന്തര ഉത്പാദനം {{{GDP}}} ({{{GDP Rank}}})
പ്രതിശീർഷ വരുമാനം {{{PCI}}} ({{{PCI Rank}}})
സമയ മേഖല UTC+1
ഇന്റർനെറ്റ്‌ സൂചിക .ga
ടെലിഫോൺ കോഡ്‌ +241

കോംഗോ നദീതടപ്രദേശമായ ഗാബോൺ 1960-ൽ സ്വാതന്ത്ര്യം നേടുന്നതുവരെ ഫ്രഞ്ച് അധീനപ്രദേശമായിരുന്നു. ഇക്വറ്റോറിയൽ ഗിനി, കാമറൂൺ, റിപബ്ലിക് ഓഫ് കോംഗോ, ഗ്വീനിയ ഉൾക്കടൽ എന്നിവയാണ് അതിർത്തികൾ.

ഫ്രാൻ‌സിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ചശേഷം ദശകങ്ങളോളം ഏകാധിപത്യഭരണത്തിൻ കീഴിലായിരുന്നു. അടുത്ത കാലത്തായി ജനാധിപത്യസ്ഥാപനത്തിനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. കുറഞ്ഞ ജനസംഖ്യ, നിറഞ്ഞ പ്രകൃതി വിഭവങ്ങൾ, വിദേശ മൂലധനം എന്നിവകൊണ്ട് ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും സമ്പന്നരാജ്യങ്ങളിലൊന്നാണ്‌ ഗാബോൺ. കൊക്കോയും കാപ്പിയും നെല്ലും പഞ്ചസാരയും തുടങ്ങി കാർഷികോല്പന്നങ്ങളും വൻതോതിലുള്ള മാംഗനീസ് നിക്ഷേപവും ഗാബോണിനെ സമ്പൽസമൃദ്ധമാക്കുന്നു. ആഫ്രിക്കൻ നാടുകളിൽ എണ്ണ ഉല്പ്പാദനത്തിൽ അഞ്ചാം സ്ഥാനത്താണ്‌ ഗാബോൺ. യുറേനിയവും സ്വർണവും ഖനനം ചെയ്യുന്ന സ്ഥലങ്ങൾ പലതുമുണ്ട്.

ഫ്രഞ്ചും,ബാണ്ടുവുമാണ്‌ ഭാഷ.തലസ്ഥാനമായ ലിബ്രവില്ലെ ആധുനികനഗരത്തിന്റെ ലക്ഷണമെല്ലാമുണ്ടെങ്കിലും ഗാബോണിലെ വലിയൊരു പ്രദേശവും നിത്യഹരിതവനഭൂമികളാണ്‌. കാമറൂണും കോംഗോയും അതിരിടുന്ന ഗാബോണിന്റെ വനാന്തരങ്ങളിൽ താമസമുറപ്പിച്ചിരിക്കുന്ന ഗോത്രവർഗ്ഗക്കാരാണ്‌ ബബോംഗോകൾ. ജീവിതരീതി കൊണ്ടും ആചാരാനുഷ്ഠാനങ്ങൾകൊണ്ടും ആഫ്രിക്കൻ വൻകരയിലെ മറ്റു പല ഗോത്രങ്ങളേക്കാൾ വേറിട്ടു നിൽക്കുന്നു ബബോംഗോകൾ.

ഗ്രാമത്തിന്റെ ദുഃഖം

തങ്ങളിലാരെങ്കിലും മരിച്ചാൽ ബബോംഗോകൾ ആ ദുഃഖം ഗ്രാമത്തിന്റെ ദുഃഖമായി ദിവസങ്ങളോളം ആചരിക്കും.മൃതദേഹത്തിനു ചുറ്റുംകൂടി പുരുഷന്മാർ പാട്ടുപാടി താളമടിച്ച് മണിക്കൂറുകൾ ചെലവഴിക്കും.ആ നേരമത്രയും സ്ത്രീകൾ വെളുത്തനിറത്തിലുള്ള ചായം ദേഹത്താകെ പൂശി നൃത്തം ചെയ്തുകൊണ്ടിരിക്കും. കുട്ടികൾ വീടിനു പുറത്ത് മുറ്റത്ത് കിടന്നുരുണ്ട് അലറിക്കരയും.ഇതെല്ലാം ഒരു ആചാരം പോലെയാണവർ ചെയ്തുകൊണ്ടിരിക്കുക.മരണത്തെത്തുടർന്ന് ഗ്രാമത്തിനുണ്ടായ അശുദ്ധി മാറ്റുകയാണ്‌ ഈ ചടങ്ങുകളുടെ ലക്ഷ്യം.

നൃത്തത്തിനൊടുവിൽ മൃതദേഹം വെള്ളത്തുണിയിൽ പുതപ്പിച്ച് ഒരു മഞ്ചലിൽ കിടത്തും. പിന്നെ കാട്ടിലേക്കുള്ള അന്ത്യയാത്രയാണ്‌. രണ്ടുപേർ ആ മഞ്ചലെടുക്കും.അവർക്കു പിന്നിലായി ഗ്രാമത്തിലെ മറ്റു പുരുക്ഷമ്മാരും നടന്നുനീങ്ങും.മൂന്ന് ദിവസം നീളുന്ന സംസ്കാരചടങ്ങുകൾ അങ്ങനെ സമാപിക്കും.

ഗ്രാമസഭ

ഗ്രാമത്തിന്റെ മധ്യത്തിൽ സാമാന്യം വലിയൊരു കുടിലുണ്ട്.അതിലാണ്‌ കുടുംബനാഥന്മാർ സമ്മേളിക്കുക. ഗ്രാമത്തെ സംബന്ധിച്ച തീരുമാനങ്ങളെടുക്കുക,ഇടക്കിടെ ഇവിടെ നടക്കുന്ന ഗ്രാമസഭയിലാണ്‌. ഓലമേഞ്ഞ,പൊക്കം കുറവായ ഈ സ്ഥലത്ത് പക്ഷെ മുതിർന്ന പുരുക്ഷന്മാർക്കെ പ്രവേശനമുള്ളു.

ഇതും കാണുക

ഗാബോൺ  Africa portal
ഗാബോൺ  Geography portal
  • Transport in Gabon

അവലംബം

    Government

Tags:

ഗാബോൺ ഗ്രാമത്തിന്റെ ദുഃഖംഗാബോൺ ഗ്രാമസഭഗാബോൺ ഇതും കാണുകഗാബോൺ അവലംബംഗാബോൺ പുറം കണ്ണികൾഗാബോൺഇക്വറ്റോറിയൽ ഗിനികാമറൂൺഫ്രഞ്ച്റിപബ്ലിക് ഓഫ് കോംഗോ

🔥 Trending searches on Wiki മലയാളം:

മലപ്പുറം ജില്ലഉടുമ്പ്ഹോം (ചലച്ചിത്രം)ശബരിമല ധർമ്മശാസ്താക്ഷേത്രംകൊടക് ജില്ലആഗ്നേയഗ്രന്ഥിഭാഷാഗോത്രങ്ങൾസ്ത്രീ ഇസ്ലാമിൽഓണംസി. കണ്ണൻറേഡിയോയുഗം (ഹിന്ദുമതം)തിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംദുൽഖർ സൽമാൻഐക്യ അറബ് എമിറേറ്റുകൾഅഷ്ടമംഗല്യംതൃശ്ശൂർ ജില്ലവൈ.എസ്. ജഗന്മോഹൻ റെഡ്ഡിസ്വയംഭോഗംയേശുക്രിസ്തുവിന്റെ കുരിശുമരണംസുരേഷ് ഗോപിമാത്യു തോമസ്നോനിഅവൽഫ്രഞ്ച് വിപ്ലവംബഡേ മിയാൻ ചോട്ടെ മിയാൻ (2024ലെ ചലച്ചിത്രം)ലിവർപൂൾ എഫ്.സി.സൂഫിസംപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംമലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭകോഴിക്കോട്ഒ.എൻ.വി. കുറുപ്പ്തിരഞ്ഞെടുപ്പ് ബോണ്ട്അയക്കൂറകാലാവസ്ഥറോസ്‌മേരിബദ്ർ യുദ്ധംമഞ്ഞപ്പിത്തംസമാസംഡയലേഷനും ക്യൂറെറ്റാഷുംഹൃദയംഗണപതിചെസ്സ് നിയമങ്ങൾചലച്ചിത്രംഉത്സവംബെന്യാമിൻചൂരപ്രസവംമുഹാജിറുകൾഅന്താരാഷ്ട്ര നാണയനിധിരാശിചക്രംരഞ്ജിത്ത് ശങ്കർമുണ്ടിനീര്ശശി തരൂർപടയണിപട്ടാമ്പിമലയാളം അക്ഷരമാലപഴഞ്ചൊല്ല്ചട്ടമ്പിസ്വാമികൾതിരുവാതിര ആഘോഷംകണിക്കൊന്നആട്ടക്കഥപായസംതങ്കമണി സംഭവംമലയാളം വിക്കിപീഡിയക്ഷേത്രപ്രവേശന വിളംബരംടെറ്റനസ്ചാത്തൻമേടംശംഖുപുഷ്പംനോവൽപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)മെസപ്പൊട്ടേമിയബാലചന്ദ്രൻ ചുള്ളിക്കാട്2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികകാശാവ്എലോൺ (മലയാള ചലച്ചിത്രം)രാഹുൽ ഗാന്ധി🡆 More